കൊ​ച്ചി​യി​ല്‍  വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട ; ക​ഞ്ചാ​വു​മാ​യി പിടിയിലായത് ഇതര സം​സ്ഥാ​ന തൊ​ഴി​ലാ​ളി

കൊ​ച്ചി: എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ വ​ന്‍ ക​ഞ്ചാ​വു​വേ​ട്ട. 11 കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ഒ​ഡീ​ഷ സ്വ​ദേ​ശി പീ​റ്റ​ര്‍ നാ​യി​ക് ആ​ണ് ഡാ​ന്‍​സാ​ഫ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ന്ന് രാ​വി​ലെ ഹൗ​റ എ​ക്‌​സ​പ്ര​സി​ല്‍ വ​ന്നി​റ​ങ്ങി​യ ശേ​ഷം കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യാ​ത്ര തു​ട​രു​ന്ന​തി​നാ​യ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​റ​സ്റ്റ്. 

ര​ണ്ട് പൊ​തി​ക​ളി​ലാ​യി സു​ര​ക്ഷി​ത​മാ​യി പാ​യ്ക്ക് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 

മാ​വോ​യി​സ്റ്റ് മേ​ഖ​ല​ക​ളി​ല്‍‌​നി​ന്ന് കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭി​ക്കു​ന്ന ക​ഞ്ചാ​വാ​ണ് വി​ല്‍​പ്പ​ന​ക്കാ​യി എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ച​ത്. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യെ തൃശൂരിൽനിന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ​താ​യാ​ണ് വി​വ​രം.

റൂ​റ​ല്‍ മേ​ഖ​ല​യി​ല്‍ വി​ല്‍​പ്പ​ന ല​ക്ഷ്യ​മി​ട്ടാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​റ​ഞ്ഞ വി​ല​യ്ക്ക് എ​ത്തി​ക്കു​ന്ന ല​ഹ​രി വ​സ്തു​ക്ക​ള്‍ വ​ന്‍ വി​ല​യ്ക്കാ​ണ് ഇ​വ​ര്‍ വി​റ്റ​ഴി​ച്ചി​രു​ന്ന​ത്. 

Related posts

Leave a Comment