സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി; ചെ​ല​വു ചു​രു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ധ​ന​വ​കു​പ്പ്

സീ​മ മോ​ഹ​ന്‍​ലാ​ല്‍
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ ചെ​ല​വ് ചു​രു​ക്ക​ണ​മെ​ന്ന് വി​വി​ധ വ​കു​പ്പു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ധ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്.

സ​ര്‍​ക്കാ​ര്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ മോ​ടി പി​ടി​പ്പി​ക്ക​ല്‍, സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ഫീ​സു​ക​ളി​ലും ഫ​ര്‍​ണി​ച്ച​ര്‍ വാ​ങ്ങ​ല്‍, വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങ​ല്‍ എ​ന്നി​വ​യ്ക്കാ​ണ് ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ധ​ന​കാ​ര്യ​വ​കു​പ്പ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

നി​ല​വി​ലെ സ്ഥി​തി​യി​ല്‍ ചെ​ല​വു​ക​ള്‍ നി​യ​ന്ത്രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് ധ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ധ​ന​കാ​ര്യ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ര​ബീ​ന്ദ്ര​കു​മാ​ര്‍ അ​ഗ​ര്‍​വാ​ളാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഒ​രു വ​ര്‍​ഷ​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ടു​ത്ത ന​വം​ബ​ര്‍ വ​രെ നി​യ​ന്ത്ര​ണം തു​ട​രും.കോ​വി​ഡ് കാ​ല​ത്ത് 2020 ന​വം​ബ​റി​ല്‍ ആ​ദ്യ​മാ​യി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണ​ത്തി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി​യി​രു​ന്നു.

പി​എ​സ്‌​സി, ഹൈ​ക്കോ​ട​തി, സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍, കേ​ര​ള ലോ​കാ​യു​ക്ത എ​ന്നി​വ​യ്ക്കും സാ​മ്പ​ത്തി​ക നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ണ്. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും ക​മ്മീ​ഷ​നു​ക​ള്‍ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളും ഉ​ത്ത​ര​വി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്നു.

Related posts

Leave a Comment