കൊച്ചി: കഞ്ചാവും എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായ കേസില്‍ പ്രതികള്‍ ലഹരിമരുന്ന് എത്തിച്ചത് ബംഗളൂരുവില്നിന്നെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ പോഞ്ഞാശേരി നീനാലി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (23), തൊടുപുഴ ഉടുമ്പന്നൂര്‍ പുത്തന്‍പുരക്കല്‍ ശരണ്യ (28) എന്നിവരെയാണ് പാലാരിവട്ടം പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 6.3 ഗ്രാം എംഡിഎംഎയും 0.56 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇരുവരും സുഹൃത്തുക്കളാണ്. രണ്ടു മക്കളുടെ അമ്മയായ ശരണ്യ ഭര്‍ത്താവുമായി അകന്നു കഴിയുകയാണ് . ബുധനാഴ്ച വൈകുന്നേരം പാലാരിവട്ടം പോലീസ് സ്റ്റേഷന് എതിര്‍വശത്ത് വാഹനപരിശോധന നടത്തുന്നതിനിടെ പാലാരിവട്ടം പോലീസ് സബ് ഇന്‍സ്പെക്ടര്‍ എസ്. ആല്‍ബിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read MoreCategory: Kochi
വാഹനം പണയം നൽകി കബളിപ്പിച്ചു തട്ടിപ്പ്; പ്രതി ഷൊര്‍ണൂരില്‍നിന്ന് തട്ടിയത് 26 ലക്ഷം; പരാതിക്കാരുടെ എണ്ണം കൂടിയേക്കുമെന്ന് പോലീസ്
കൊച്ചി: പണയമായി നല്കിയ വാഹനം കബളിപ്പിച്ച് കൈക്കലാക്കി പണം തട്ടിയ കേസിലെ പ്രതി കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയതായി സൂചന. ഷൊര്‍ണൂരില്‍ നിന്ന് വാഹനം വാടകയ്ക്കെടുത്ത ശേഷം ഇയാള്‍ 26 ലക്ഷം രൂപയ്ക്ക് അത് പണയം വച്ച് മുങ്ങിയതായാണ് വിവരം. പ്രതിയുടെ അറസ്റ്റിനെ തുടര്‍ന്ന് തട്ടിപ്പിന് ഇരയായവരാണ് കളമശേരി പോലീസില്‍ വിവരം നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് ഇടപ്പള്ളി വിപി മരക്കാര്‍ റോഡ് അസറ്റ് ഹോംസില്‍ ഫ്ളാറ്റ് നമ്പര്‍ 9 എയില്‍ താമസിക്കുന്ന നസീറി(42)നെയാണ് കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കാറുകള്‍ പണയത്തിന് നല്‍കാനുണ്ടെന്ന് ഒഎല്ക്സില് പരസ്യം നല്കിയ ശേഷം ഇടപാടുകാര്‍ക്ക് ഇയാളുടെ ഭാര്യയുടെ പേരില്‍ കരാര്‍ എഴുതി വാഹനം നല്‍കും. തുടര്‍ന്ന് കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ ഇടപാടുകള്‍ അവസാനിപ്പിച്ച് പണം തിരികെ നല്‍കാം എന്ന വ്യാജേന ഇടപാടുകാരോട് വാഹനവുമായി വരാന്‍ ആവശ്യപ്പെടും.…
Read Moreലഹരിക്കു തടയിടാൻ പോലീസ്; സിനിമാ സെറ്റിലെത്തുന്ന സംശയമുള്ളവരുടെ പേരുകള്‍ നല്‍കണം
കൊച്ചി: സിനിമാ സെറ്റുകളിലെ ലഹരിക്ക് എതിരെയുള്ള നടപടികള്‍ ശക്തമാക്കാനൊരുങ്ങി കൊച്ചി സിറ്റി പോലീസ്. ഇതിന്റെ ഭാഗമായി സിനിമ സെറ്റുകളിലെത്തുന്ന സംശയമുള്ളവരുടെ പേരുകള്‍ പോലീസിന് കൈമാറാനായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന് സിനിമാസംഘടനകള്‍ക്ക് കത്ത് നല്കി. സഹായികളായി സിനിമാ സെറ്റുകളിലെത്തുന്നവരില് നിന്ന് ലഹരിമരുന്നുകള്‍ പിടികൂടിയ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള നിര്‍ദേശം നല്‍കിയതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന് പറഞ്ഞു. നിലവില്‍ സിനിമാ സെറ്റുകളില്‍ ഷാഡോ പോലീസിന്റെ നിരീക്ഷണമുണ്ട്. സെറ്റിലെത്തുന്ന അപരിചിതരെക്കുറിച്ചും പുതുതായി ജോലിക്ക് എത്തുന്നവരെക്കുറിച്ചും പോലീസിന് വിവരം നല്‍കണം. മുമ്പ് സെറ്റുകളിലെ ഷാഡോ പോലീസിംഗിനോട് വിയോജിപ്പ് പ്രകടിപ്പ സിനിമാ സംഘടനകള്‍ കമ്മീഷണറുടെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തുവെന്നാണ് ലഭ്യമാകുന്ന വിവരം.
Read Moreവാഹനം പണയം നല്കി 7 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ; തട്ടിപ്പിൽ ഭാര്യയ്ക്കും പങ്ക്
കൊച്ചി: വാഹനം പണയത്തിന് കൊടുക്കാനുണ്ടെന്ന് ഒഎല്‍എക്സില്‍ പരസ്യം നല്കി തട്ടിപ്പ് നടത്തുന്ന ആള് അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് എറണാകുളം ഇടപ്പള്ളി മരക്കാർ റോഡ് അസറ്റ് ഹോംസ് ഫ്ളാറ്റ് നം. 9 എയിൽ താമസിക്കുന്ന നസീര്‍ (42) എന്നയാളെയാണ് കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കളമശേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലായി ഇയാള്‍ ഏഴു ലക്ഷം രൂപയാണ് തട്ടിയെടുത്തത്. നസീറിന്റെ ഉടമസ്ഥതയിലുള്ള ഫോർഡ് ഇക്കോസ്പോര്‍ട് കാര്‍ പണയം കൊടുക്കാനുണ്ടെന്ന് കാണിച്ച് ഇയാള്‍ ഒഎല്‍എക്സില്‍ പരസ്യം നല്‍കിയിരുന്നു. പരസ്യം കണ്ട് ഇയാളെ ബന്ധപ്പെട്ട ഇടുക്കി സ്വദേശിയില്‍നിന്ന് പ്രതി കഴിഞ്ഞ ഫെബ്രുവരിയില്‍ കാര്‍ പണയത്തിന് നല്കിയ ശേഷം മൂന്നര ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. മൂന്നു മാസത്തിനുശേഷം ഈ തുകയും പലിശയും തിരികെ തരാമെന്നും ഇടപ്പള്ളി ലുലുമാളിനു സമീപം വാഹനവുമായി എത്തണമെന്നും അറിയിച്ചു. തുടര്‍ന്ന്…
Read Moreലക്ഷങ്ങള്‍ വച്ച് ചൂതാട്ടം; പ്രതികള്‍ ചീട്ടുകളി നടത്തിയിരുന്നത് ഹോട്ടല്‍ മുറികള്‍ വാടകയ്ക്കെടുത്ത്
കൊച്ചി: ഫോര്ട്ടുകൊച്ചിവെളിയില് പണം വച്ച് ചീട്ടുകളി നടത്തിയിരുന്ന 15 അംഗ സംഘം പിടിയിലായ കേസില്‍, പ്രതികള്‍ ചീട്ടുകളി നടത്തിയിരുന്നത് ഹോട്ടല്‍മുറികളും അപ്പാര്‍ട്ട്മെന്റുകളും വാടകയ്ക്കെടുത്തായിരുന്നുവെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി സ്വദേശികളായ ബഷീര്‍, ഷഫീഖ്, റിജാസ്, സലീഷ്, അരൂക്കുറ്റി സ്വദേശികളായ ഷിഹാബ്, സേതു, ആന്സന്, നാസര്‍, പള്ളുരുത്തി സ്വദേശികളായ സന്തോഷ്, ഹബീബ്, ഷിഹാബുദ്ദീന്, സൂനീര്‍, പാണാവള്ളി സ്വദേശി സുനീഷ്, ഫോര്‍ട്ടുകൊച്ചി സ്വദേശി അസീഫ്, പുതുവൈപ്പ് സ്വദേശി ജോസഫ് എന്നിവരെയാണ് ഫോര്‍ട്ടുകൊച്ചി എസ്ഐ കെ.ആര്. രൂപേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇവരില്‍നിന്ന് കളിക്കാനുപയോഗിച്ച 4,14,320 രൂപയും പോലീസ് പടിച്ചെടുത്തു. ഇതില്‍ ഒന്നാം പ്രതിയായ ബഷീറിന് മട്ടാഞ്ചേരി, തോപ്പുംപടി പോലീസ് സ്റ്റേഷനുകളില്‍ സമാന കേസുകള്‍ നിലവിലുണ്ട്. പിടിയിലായവരില്‍ പലരും സുഹൃത്തുക്കളാണ്. ഇവരില്‍നിന്ന് പിടിച്ചെടുത്ത തുക മട്ടാഞ്ചേരി കോടതിയില്‍ സമര്‍പ്പിച്ചു.
Read Moreമയക്കുമരുന്നുമായി സ്കൂള്‍ സെക്യൂരിറ്റി പിടിയിലായ കേസ്; മൂന്നു വിദ്യാര്‍ഥികള്‍ക്കു ലഹരി കൈമാറിയതായി സംശയം
കൊച്ചി: കളമശേരിയിലെ സ്കൂളില്‍ സെക്യൂരിറ്റിയായി ജോലി നോക്കുന്ന ബംഗാള്‍ സ്വദേശിയെ മയക്കുമരുന്നുമായി പിടികൂടിയ സംഭവത്തില്‍ പ്രതി മൂന്നു സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് കൈമാറിയതായി സംശയമെന്നു പോലീസ്. ഈ വിദ്യാര്‍ഥികള്‍ക്ക് കളമശേരി പോലീസ് കൗണ്‍സലിംഗ് ഏര്‍പ്പെടുത്തി. സ്കൂളിലെ മുതിര്‍ന്ന ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും വരും ദിവസങ്ങളില്‍ കൗണ്‍സലിംഗ് നല്‍കും. സെക്യൂരിറ്റി ജീവനക്കാരാനായ പശ്ചിമബംഗാള്‍ സ്വദേശി പരിമള്‍ സിന്‍ഹയെ (24) ആണ് കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍നിന്നും ഒരു കിലോയിലധികം കഞ്ചാവും നാല് ഗ്രാം ഹെറോയിനും കണ്ടെടുത്തു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പോലീസ് സംഘം നടത്തിയ രഹസ്യ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. സ്കൂളിലെ കൂടുതല്‍ കുട്ടികള്‍ക്ക് പ്രതി മയക്കുമരുന്ന് കൈമാറിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്ന് ഇന്‍സ്പെക്ടര്‍ വിപിന്‍ദാസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരന് പിടിയിലായ സംഭവത്തെത്തുടര്‍ന്ന് ഇന്ന് കളമശേരി പോലീസ് സ്റ്റേഷന്…
Read Moreഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കത്തികാട്ടി സ്വർണമാല കവർന്ന പ്രതി അറസ്റ്റില്‍; നഷ്ടപ്പെട്ടത് അഞ്ചുപവന്റെ മാല
മട്ടാഞ്ചേരി: കൂവപ്പാടത്തുള്ള വയോധികയെ ദേഹോപദ്രവം ഏല്പിച്ചശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി കഴുത്തില്‍ കിടന്ന അഞ്ച് പവന് സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. ആറ്റിങ്ങല്‍ കരിച്ചയില്‍ സ്വദേശി ശ്യാംകുമാര്‍ (33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 23 ന് ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. വയോധിക വീട്ടില്‍ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയാണ് പ്രതി കവര്‍ച്ച നടത്തിയത്. സംഭവം നടന്ന ശേഷം വയോധിക മകനെ ഫോണിൽ ബന്ധപ്പെ ടുകയും മകന് പോലീസിനെ അറിയിക്കുകയുമായിരുന്നു. മട്ടാഞ്ചേരി ഇന്‍സ്പെക്ടര്‍ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കൊച്ചിയില്‍ കേബിള്‍ ടിവിയുടെ ജോലി ചെയ്തു വരുന്ന ആളാണ് പ്രതി.
Read Moreപുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസ്;ഐജി ലക്ഷ്മണയെയും മുന്‍ ഡിഐജി സുരേന്ദ്രനെയും ചോദ്യം ചെയ്യും
കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റിന് പിന്നാലെ കേസിലെ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ക്രൈംബ്രാഞ്ച് ഉന്നതതല യോഗം ചേരും. എസിപിയുടെ നേതൃത്വത്തിലാകും യോഗം. കേസ് റദ്ദാക്കാന്‍ കെ. സുധാകരന് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെ ചേരുന്ന യോഗം തുടര്‍നടപടികളും ഇനി ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യും. സുധാകരനെതിരായ ഡിജിറ്റര്‍ തെളിവുകളിലടക്കം ആധികാരികത ഉറപ്പുവരുത്തി മുന്നോട്ടു നീങ്ങാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിന് മുമ്പ് സുധാകരന് പറഞ്ഞ കാര്യങ്ങളും ചോദ്യം ചെയ്യലിനിടെ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയ കാര്യങ്ങളിലും പരസ്പരം പൊരുത്തക്കേടുണ്ട്. നേരത്തെ പറഞ്ഞ പലകാര്യങ്ങളും സുധാകരന് മാറ്റി പറഞ്ഞ സാഹചര്യവും ഉണ്ടായിരുന്നു. ഇതോടെ സുധാകരന്റെ മൊഴി വിശദമായി പരിശോധിച്ച് വരികയാണ് ക്രൈംബ്രാഞ്ച്. സുധാകരനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നത് സംബന്ധിച്ചും അന്വേഷണസംഘം നിയമോപദേശം തേടും. അന്വേഷണത്തോട് സഹകരിക്കുന്ന സാഹചര്യത്തില്‍ തല്ക്കാലം…
Read Moreപുരാവസ്തു തട്ടിപ്പ് കേസ്; സുധാകരനെ ചോദ്യം ചെയ്തത് ഏഴ് മണിക്കൂർ; കെ.സുധാകരന്റെ കൂട്ടാളിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
കൊച്ചി: മോന്സൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ കൂട്ടാളിയെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. സുധാകരനെ മോന്സന് പരിചയപ്പെടുത്തിയ എബിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി. കേസിന്റെ വിവിധഘട്ടങ്ങളില്‍ പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന എബിന് ഇപ്പോള്‍ ഒളിവിലാണ്. എബിനുമായി മോന്സണ് ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടുണ്ട്. പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ച എബിന്റെ ചിത്രങ്ങളും ഫോണ്‍ രേഖകളടക്കമുള്ള തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. എബിനെ ചോദ്യം ചെയ്ത ശേഷം സുധാകരനെ വീണ്ടും വിളിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. സുധാകരനെ ചോദ്യം ചെയ്തത് ഏഴര മണിക്കൂര്കേസിലെ രണ്ടാംപ്രതിയായ സുധാകരനെ ഇന്നലെ കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്തത് ഏഴര മണിക്കൂറാണ്. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളടക്കം പരിശോധിച്ച ശേഷം പ്രത്യേകം തയാറാക്കിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് പോലീസ് സുധാകരനില്‍നിന്നും…
Read More‘അമ്മ’ എക്സിക്യൂട്ടീവ് യോഗം; ലഹരിയാരോപണം നേരിടുന്ന താരങ്ങളെ സംഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനോട് ഒരു വിഭാഗത്തിന് വിയോജിപ്പ്
കൊച്ചി: വാര്‍ഷിക ജനറല്‍ ബോഡിക്ക് മുന്നോടിയായുളള താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് വൈകുന്നേരം കൊച്ചിയില്‍ ചേരും. നിര്‍മാതാക്കള്‍ വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ നടന് ശ്രീനാഥ് ഭാസി സംഘടനയില്‍ അംഗത്വമെടുക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സംഘടനയുമായി അകന്നുനിന്നിരുന്ന മറ്റു ചില യുവതാരങ്ങളുടെ അപേക്ഷയും എക്സിക്യുട്ടീവിന് ലഭിച്ചിട്ടുണ്ട്. ഇവരെ ഉള്‍പ്പെടുത്തണോയെന്ന കാര്യത്തിലും ഇന്നു ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും. ഈ തീരുമാനം അന്തിമ അംഗീകാരത്തിനായി വാര്‍ഷിക ജനറല്‍ ബോഡിയുടെ മുന്നില്‍വയ്ക്കും. ലഹരിയാരോപണം നേരിടുന്ന ചില താരങ്ങളെ സംഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനോട് ഒരു വിഭാഗം അംഗങ്ങള്‍ക്കിടയില്‍ വിയോജിപ്പ് ശക്തമാണ്. ഈ സാഹചര്യത്തില്‍ ഇന്ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗം നിര്‍ണായകമാണ്.
Read More