ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കത്തികാട്ടി സ്വർണമാ​ല കവർന്ന പ്രതി അ​റ​സ്റ്റി​ല്‍; നഷ്ടപ്പെട്ടത് അഞ്ചുപവന്‍റെ മാല


മ​ട്ടാ​ഞ്ചേ​രി: കൂ​വ​പ്പാ​ട​ത്തു​ള്ള വ​യോ​ധി​ക​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ച്ചശേ​ഷം ക​ത്തികാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ഴു​ത്തി​ല്‍ കി​ട​ന്ന അ​ഞ്ച് പ​വ​ന്‍ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. ആ​റ്റി​ങ്ങ​ല്‍ ക​രി​ച്ച​യി​ല്‍ സ്വ​ദേ​ശി ശ്യാം​കു​മാ​ര്‍ (33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ മാ​സം 23 ന് ​ഉ​ച്ച​യ്ക്ക് 12ഓടെ​യാ​ണ് സം​ഭ​വം. വ​യോ​ധി​ക വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്കാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് പ്ര​തി ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്.

സം​ഭ​വം ന​ട​ന്ന ശേ​ഷം വ​യോ​ധി​ക മ​ക​നെ ഫോണിൽ ബന്ധപ്പെ ടുകയും മ​ക​ന്‍ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

മ​ട്ടാ​ഞ്ചേ​രി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ തൃ​ദീ​പ് ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കൊ​ച്ചി​യി​ല്‍ കേ​ബി​ള്‍ ടി​വി​യു​ടെ ജോ​ലി ചെ​യ്തു വ​രു​ന്ന ആ​ളാ​ണ് പ്ര​തി.

Related posts

Leave a Comment