ചാത്തന്നൂർ: ഇന്ധനക്ഷമത വർധിപ്പിച്ച് മാസം ഒരു കോടി രൂപ നേടാനും ഘട്ടംഘട്ടമായി ഇത് വർധിപ്പിക്കാനും കെ എസ് ആർടിസിയുടെ പദ്ധതി. സാമ്പത്തിക കാര്യക്ഷമതയും സുസ്ഥിര ഭാവിയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികൾക്ക് കെഎസ്ആർടിസി രൂപം നല്കുന്നത്. ഇതിന്റെ ഭാഗമായി വൺ ലിറ്റർ ഡീസൽ ചലഞ്ച് ഉൾപ്പെടെയുള്ള കർമപരിപാടികൾ നടപ്പിലാക്കി വരികയാണ്.നിലവിൽ കെഎസ്ആർടിസി പ്രതിദിനം ഉപയോഗിക്കുന്ന ഡീസലിൽ ബസുകളുടെ ശരാശരി കെഎംപിഎൽ (കിലോമീറ്ററിന് ചിലവാകുന്ന ഡീസൽ) വെറും ഒരു ശതമാനം വർധനവ് കൈവരിക്കാനായാൽ പോലും പ്രതിദിനം 3.25 ലക്ഷം രൂപയും പ്രതിമാസം ഒരു കോടി രൂപയും വരെ ലാഭിക്കാൻ സാധിക്കുമെന്നാണ് കോർപ്പറേഷൻ വിലയിരുത്തുന്നത്. ഘട്ടംഘട്ടമായി കെഎംപിഎൽ 4.20 ആയി ഉയർത്തി പ്രതിമാസ ഡീസൽ ചെലവ് 100 കോടിക്ക് താഴെ എത്തിക്കുക എന്നതാണ് ലക്ഷ്യം. പഴഞ്ചൻ ബസുകൾ കൊണ്ട് ഇത് സാധ്യമാകുമോ എന്ന സംശയമാണ് ജീവനക്കാർക്ക്. പ്രത്യേകിച്ച്…
Read MoreCategory: Kollam
ആശുപത്രി കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതം; സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
കൊല്ലം: പോലീസ് കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം വ്യാപകമാക്കി.കർണാടകയിൽ ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസാണ് കഴിഞ്ഞ ദിവസം പുലർച്ചെ പോലീസ് കാവൽ നിൽക്കെ തന്ത്രപരമായി രക്ഷപ്പെട്ടത്. സിസിടിവി കാമറകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കറുത്ത കാറിലാണ് ഇയാൾ രക്ഷപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ഈ കാറിൽ പ്രതി നെടുമങ്ങാട് വരെ എത്തിയതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനെ പിന്തുടർന്നാണ് ഇപ്പോൾ പല സംഘങ്ങളായി തിരിഞ്ഞ് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പോലീസ് പഴുതുകൾ അടച്ച് അന്വേഷണം നടത്തുന്നത്. നെടുമങ്ങാട് നിന്ന് ഇയാൾ എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് പോലീസ് നൽകുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ചില കേന്ദ്രങ്ങളിൽ ഇന്നലെ രാത്രി അന്വേഷണ സംഘം പരിശോധന നടത്തി. രണ്ട് ദിവസത്തിനുള്ളിൽ ഇയാളെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്…
Read Moreവലിയ ആശ്വാസത്തിന്റെ വാർത്ത;ട്രെയിൻ യാത്രയിൽ ഉറങ്ങിപ്പോയാൽ ഇനി വിളിച്ചുണർത്താനും സംവിധാനം
പരവൂർ: ട്രെയിൻ യാത്രയിൽ ഉറങ്ങിപ്പോയാൽ യാത്രക്കാരനെ വിളിച്ചുണർത്താൻ സംവിധാനവുമായി റെയിൽവേ. ദീർഘദൂര ട്രെയിനുകളിൽ വിവിധ കാറ്റഗറികളിൽ റിസർവ് ചെയ്ത് യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ സംവിധാനം.നേരത്തേ തന്നെ പ്രാബല്യത്തിലുള്ള ഈ സംവിധാനം അധികം ആർക്കും അറിയില്ല എന്നതാണ് യാഥാർഥ്യം. പുലർച്ചെ മൂന്നിന് നിങ്ങൾക്ക് നിർദിഷ്ട സ്റ്റേഷനിൽ എത്തണം. വണ്ടി കൃത്യസമയത്ത് എത്തുമോ? ഉറങ്ങിപ്പോയാൽ സ്റ്റേഷൻ മിസ് ആകുമാ? ഇത്തരം ആശങ്കകൾ ഒന്നും ഇനി യാത്രക്കാർക്ക് വേണ്ട. റെയിൽവ തന്നെ നിങ്ങളെ ഇറങ്ങേണ്ട സ്റ്റേഷൻ എത്താറാകും മുമ്പ് കൃത്യമായി വിളിച്ചുണർത്തും. രാത്രി യാത്രക്കാരിൽ ഭൂരിഭാഗം പേരും അനുഭവിക്കുന്ന ഏറ്റവും വലിയ ടെൻഷൻ ആണ് കണ്ണ് തുറക്കുമ്പോൾ ഇറങ്ങേണ്ട സ്റ്റേഷൻ കഴിഞ്ഞു പോയിട്ടുണ്ടാകും എന്നത്. ഇതിന് പരിഹാരമായി ഇന്ത്യൻ റെയിൽവേയുടെ ഹെൽപ്പ് ലൈൻ ടോൾഫ്രീ നമ്പരായ 139 ൽ ഒരു “ഡെസ്റ്റിനേഷൻ അലർട്ട്’ എന്ന സംവിധാനമുണ്ട്. യാത്രക്കാരന്…
Read Moreമണ്ഡലക്കാലം’ കൊല്ലത്തേക്ക് കൂടുതൽ ശബരിമല സ്പെഷൽ ട്രെയിനുകൾ
കൊല്ലം: കൊല്ലത്തേക്കു വീണ്ടും കൂടുതൽ ശബരിമല സ്പെഷൽ ട്രെയിൻ സർവീസുകൾ ആരംഭിച്ച് റെയിൽവേ. 07101 മച്ചിലിപ്പട്ടണം – കൊല്ലം സ്പെഷൽ ട്രെയിൻ നവംബർ 14, 21, 28, ഡിംസബർ 26, ജനുവരി രണ്ട് തീയതികളിൽ വൈകുന്നേരം 4.30 ന് മച്ചിലിപ്പട്ടണത്തുനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാത്രി പത്തിന് കൊല്ലത്ത് എത്തും. 07102 കൊല്ലം – മച്ചിലിപട്ടണം സർവീസ് നവംബർ 16, 23, 30 ഡിസംബർ 28, ജനുവരി നാല് തീയതികളിൽ ഉച്ചകഴിഞ്ഞ് 2.30 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ എട്ടിന് മച്ചിലിപട്ടണത്ത് എത്തും.07103 മച്ചിലിപട്ടണം – കൊല്ലം സ്പെഷൽ ഡിസംബർ അഞ്ച്, 12, 19 ജനുവരി ഒമ്പത്, 16 തീയതികളിൽ മച്ചിലിപട്ടണത്ത് നിന്ന് രാവിലെ 11 ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി പത്തിന് കൊല്ലത്ത് എത്തും. തിരികെയുള്ള 07104 സർവീസ് കൊല്ലത്ത് നിന്ന്…
Read Moreകേരളത്തിന്റെ മൂന്നാം വന്ദേഭാരത് ഫ്ലാഗ് ഓഫ് എട്ടിന് മോദി ഉദ്ഘാടനം ചെയ്യും; എറണാകുളം- ബംഗളൂരു സർവീസിന് 8.40 മണിക്കൂർ മാത്രം
പരവൂർ ( കൊല്ലം): കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് എട്ടിന് രാവിലെ 8.15ന് വാരാണസിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിക്കും.ബന്ധപ്പെട്ട് അന്ന് എറണാകുളം റെയിൽവേ സ്റ്റേഷനിൽ ഉദ്ഘാടന സമ്മേളനം നടക്കും. രാവിലെ 7.20ന് ആരംഭിക്കുന്ന സമ്മേളത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയായി പങ്കെടുക്കും. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും. സർവിസ് ആരംഭിക്കുന്ന തീയതി സംബന്ധിച്ച അറിയിപ്പ് ഉടൻ പുറത്തിറങ്ങുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. എട്ട് കോച്ചുകൾ ഉള്ള വന്ദേഭാരത് ആണ് ഈ റൂട്ടിൽ അനുവദിച്ചിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മറ്റ് മൂന്ന് വന്ദേ ഭാരത് സർവീസുകളുടെ ഉദ്ഘാടനവും ചടങ്ങിൽ പ്രധാനമന്ത്രി നിർവഹിക്കും. കേരളത്തിന് ലഭിക്കുന്ന മൂന്നാം വന്ദേഭാരത് ട്രെയിനാണിത്. അതേ സമയം തിരുവനന്തപുരം ഡിവിഷന് കീഴിലെ നാലാം വന്ദേഭാരതാണെന്ന പ്രത്യേകതയുണ്ട്. കൂടാതെ കേരളത്തെയും കർണാടകയെയും തമ്മിൽ…
Read Moreവർക്കല സംഭവം; ട്രെയിനുകളിൽ സംയുക്ത പരിശോധനയ്ക്ക് ആർപിഎഫും റെയിൽവേ പോലീസും
പരവൂർ: വർക്കല സംഭവത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിനുകളിൽ സംയുക്ത പരിശോധന നടത്താൻ ആർപിഎഫ് – റെയിൽവേ പോലീസ് തീരുമാനം.ഇതിന്റെ ഭാഗമായി അനധികൃത യാത്ര, ഫുട് ബോർഡ് യാത്ര, അതിക്രമിച്ച് കടക്കൽ എന്നിവ തടയുന്നതിന് തീവ്രമായ ഡ്രൈവുകൾക്ക് ഇരുവിഭാഗം സേനകളും കഴിഞ്ഞ ദിവസം മുതൽ തുടക്കമിട്ടു. ഡിവിഷൻ പരിധിയിലെ ട്രെയിനുകളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാൻ ആർപിഎഫിന് അവരുടെ മേധാവികൾ കർശന നിർദേശം നൽകിയിട്ടുണ്ട്. കേവലം പരിശോധകളിൽ മാത്രം ഒതുങ്ങരുതെന്നും ഫലം അടിസ്ഥാനമാക്കിയുള്ള റെയ്ഡുകൾക്ക് മുൻഗണന നൽകണമെന്നുമാണ് നിർദേശം. ആർപിഎഫും ( റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും) ജിആർപിയും (ഗവ. റെയിൽവേ പോലീസ് ) ചേർന്ന് രാത്രികാല കോമ്പിംഗ് ഓപ്പറേഷനുകൾ തുടങ്ങിക്കഴിഞ്ഞു. പരിശോധനകളിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്ന വ്യക്തികളെയും പ്രശ്നക്കാരെയും കുറിച്ച് ട്രെയിൻ ജീവനക്കാർക്കും ഇനി ജാഗ്രതാ നിർദേശം നൽകും. മാത്രമല്ല ട്രെയിനുകളിലോ സ്റ്റേഷനുകളിലോ സംശയാസ്പദമായി…
Read Moreകെഎസ്ആർടിസി പെൻഷൻ കുടിശിക: സഹകരണ സംഘങ്ങൾക്ക് 74.33 കോടി അനുവദിച്ചു
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ വിരമിച്ച ജീവനക്കാർക്ക് പെൻഷൻ കൊടുത്ത തുകയുടെ കുടിശികയായ 74.33 കോടി സർക്കാർ അനുവദിച്ചു. സഹകരണ സംഘങ്ങളുടെ കൺസോർഷ്യം രൂപവത്കരിച്ച് അതുവഴിയാണ് പെൻഷൻ വിതരണം നടത്തി ക്കൊണ്ടിരിക്കുന്നത്. തുക കുടിശികയായതോടെ, എത്രയും വേഗം തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ സംഘം രജിസ്ട്രാർ സർക്കാരിനു കത്ത് നല്കിയിരുന്നു. ഈ കത്ത് സർക്കാർ പരിഗണിച്ച് പ്ലാൻ ഫണ്ടിൽ നിന്നുമാണ് 74.33 രൂപ അനുവദിച്ചിരിക്കുന്നത്. ഈ തുക സഹകരണ സംഘങ്ങളിൽ എത്തുന്നതോടെ പെൻഷൻ വിതരണം നടക്കാൻ സാധ്യത തെളിഞ്ഞു.
Read Moreചെന്നൈ-കൊല്ലം റൂട്ടിൽ അഞ്ച് ശബരിമല സ്പെഷൽ ട്രെയിനുകൾ
കൊല്ലം: ചെന്നൈയിൽ നിന്ന് കൊല്ലത്തേയ്ക്ക് അഞ്ച് പ്രതിവാര ശബരിമല സ്പെഷൽ എക്സ്പ്രസ് ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ചെന്നൈ എഗ്മോർ – കൊല്ലം റൂട്ടിലും ഡോ. എംജിആർ ചെന്നൈ സെൻട്രൽ റൂട്ടിലുമാണ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചിട്ടുള്ളത്. ശബരിമല തീർഥാടനം പ്രമാണിച്ച് കൊല്ലത്തേക്ക് ആദ്യ ഘട്ടത്തിൽ ഇത്രയും ട്രെയിനുകൾ അനുവദിക്കുന്നത് ആദ്യമാണ്. മാത്രമല്ല ഇക്കുറി സ്പെഷൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതും വളരെ നേരത്തേയാണെന്ന പ്രത്യേകതയുമുണ്ട്. ട്രെയിൻ നമ്പർ 06111 ഈ മാസം 14 മുതൽ വെള്ളിയാഴ്ചകളിൽ രാത്രി 11.55 ന് ചെന്നൈ എഗ്മോറിൽ നിന്ന് കൊല്ലത്തേക്കു പുറപ്പെടും. 2026 ജനുവരി 16 വരെയാണ് സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരികെയുള്ള സർവീസ് 06112 നവംബർ 15 മുതൽ ശനിയാഴ്ചകളിൽ രാത്രി 7.35 ന് ചെന്നൈ എഗ്മോറിലേക്ക് യാത്ര തിരിക്കും. ജനുവരി 17 വരെ സർവീസ് ഉണ്ട്. ട്രെയിൻ നമ്പർ 06113 ഡോ. എംജിആർ…
Read Moreചരക്ക് ഗതാഗതത്തിന് ഒരു തടസവുമില്ലാതെ നിയന്ത്രിത വേഗതയിൽ ചരക്ക് ഇടനാഴികൾ വഴി ഇനി യാത്രാ ട്രെയിനുകളും
പരവൂർ (കൊല്ലം): ചരക്ക് ഇടനാഴികൾ വഴി ഇനി പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്താൻ തീരുമാനം. ഉത്സവകാല തിരക്കുകൾ ഒഴിവാക്കാൻ ഡിഎഫ്സികൾ (ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ ) വഴി പകൽ സമയ പാസഞ്ചർ ട്രെയിൻ സർവീസുകളായിരിക്കും നടത്തുക.ഇത്തരത്തിലുള്ള യാത്രാ തീവണ്ടികളുടെ വേഗത മണിക്കൂറിൽ 85 കിലോമീറ്ററായും നിജപ്പെടുക്കിയിട്ടുണ്ട്.പരീക്ഷണാർഥം ഗയ-ഷുക്കൂർ ബസ്തി റൂട്ടിൽ ഇത്യൻ റെയിൽവേ അൺ റിസർവ്ഡ് പാസബർ ട്രെയിൻ ചരക്ക് ഇടനാഴി വഴി ഓടിക്കുകയും ചെയ്തു. ഡിഎഫ്സി വഴി റെയിൽവേ ഏർപ്പെടുത്തിയ രാജ്യത്തെ പ്രഥമ ഫെസ്റ്റിവൽ സ്പെഷൽ ട്രെയിൻ എന്ന ഖ്യാതിയും ഈ സർവീസ് സ്വന്തമാക്കി.വേഗതയേറിയതും തടസമില്ലാത്ത കണക്ടിവിറ്റിയും സാധ്യമാക്കാൻ ഈ ട്രെയിനിന് സാധിച്ചു എന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇക്കാര്യം റെയിൽവേ അധികൃതർ സമൂഹമാധ്യമമായ എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു. റെയിൽവേ തന്നെ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ഈ ട്രെയിൻ ശരാശരി 85 കിലോമീറ്റർ വേഗതയിൽ ഏകദേശം…
Read Moreജലഗതാഗതത്തിനു കൂടുതൽ സോളാർ ബോട്ടുകൾ വാങ്ങും; ടൂറിസം പദ്ധതികൾക്ക് കൂടുതൽ ഊന്നൽ നൽകുെന്ന് മന്ത്രി
ചാത്തന്നൂർ: ജലഗതാഗതത്തെ പ്രോത്സാഹിപ്പിക്കാൻ ഗതാഗത വകുപ്പ് നടപടികൾ ആരംഭിച്ചു.വിഴിഞ്ഞം തുറമുഖം പൂർണ സജ്ജമാകുന്നതോടെ ദേശീയ പാതയിലൂടെയും മറ്റ് റോഡുകളിലൂടെയും കണ്ടെയ്നറുകളുടെ നീക്കം സജീവമാകുമ്പോൾ റോഡ് ഗതാഗതം ദുഷ്കരമാകുമെന്ന വിലയിരുത്തലും ഇതിന് പിന്നിലുണ്ട്. വിനോദ സഞ്ചാരവും ജലഗതാഗതത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. ജലഗതാഗതത്തിൽ ചരക്കു നീക്കത്തിനാണ് പ്രാധാന്യം നല്കുന്നത്. ചരക്കുനീക്കത്തിന് ഉപകരിക്കുന്ന തരത്തിൽ വലിയ ബോട്ടുകൾ വാങ്ങും. നാലോ അഞ്ചോ കണ്ടെയ്നറുകൾ വഹിക്കാൻ കഴിയുന്ന റോറോബോട്ട് ഉടൻ ജലഗതാഗതവകുപ്പ് രംഗത്തിറക്കും. പൂർണമായും സോളാർ ഊർജ്ജം കൊണ്ടാണ് ഈ ബോട്ട് പ്രവർത്തിക്കുന്നത്. ഇത്തരത്തിലുള്ള ഏഷ്യയിലെ തന്നെ ആദ്യ ബോട്ടാണ് ജലഗതാഗതവകുപ്പ് രംഗത്തിറക്കുന്നതെന്നും ഇത് അന്തർദേശീയ നിലവാരത്തിലുള്ളതായിരിക്കുമെന്നും മന്ത്രി കെ.ബി. ഗണേശ് കുമാർ പറഞ്ഞു.കേരളത്തിലെ ഇൻലാൻഡ് വാട്ടർവേയ്സ് സജ്ജമായി കഴിഞ്ഞു. ജലഗതാഗതത്തിലൂടെ ചരക്കുനീക്കം നടത്തുമ്പോൾ സമയമെടുക്കുമെങ്കിലും റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയും. ജലഗതാഗതവകുപ്പിന്റെ അധീനതയിലുള്ള ബോട്ടു ജെട്ടികളിൽ പകുതിയും സോളാർ എനർജി കൊണ്ട് പ്രവർത്തിപ്പിക്കാൻ…
Read More