പരവൂർ: വരുന്ന ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് കർണാടകയിലെ ഹുബ്ബള്ളിയിൽ നിന്ന് കോട്ടയത്തേക്ക് പ്രത്യേക സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്താൻ റെയിൽവേ തീരുമാനിച്ചു.ഓഗസ്റ്റ് 25, 29 തീയതികളിൽ ഹുബ്ബള്ളിയിൽനിന്നും ഓഗസ്റ്റ് 26, 30 തീയതികളിൽ തിരികെ കോട്ടയത്തു നിന്നുമാണ് സ്പെഷൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ സൗകര്യാർഥം പ്രമുഖ സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് 25 ചൊവ്വ വൈകുന്നേരം 6.30-ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടുന്ന ആദ്യ സ്പെഷൽ ട്രെയിൻ അടുത്ത ദിവസം വൈകുന്നേരം 4.40-ന് കോട്ടയത്ത് എത്തും. തിരികെ ഓഗസ്റ്റ് 26 ബുധൻ രാത്രി 10.30-ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് വ്യാഴം രാത്രി എട്ടിന് ഹുബ്ബള്ളിയിലെത്തും.രണ്ടാമത്തെ സർവീസ് ഓഗസ്റ്റ് 29 ശനി ഉച്ചകഴിഞ്ഞ് 3.15-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകുന്നേരം 4.15-ന് കോട്ടയത്തെത്തും. തിരികെ ഓഗസ്റ്റ് 30 ഞായർ രാത്രി 10.30-ന് കോട്ടയത്തുനിന്ന് തിരിച്ച് അടുത്ത ദിവസം രാത്രി…
Read MoreCategory: Kollam
യുപിഐ പേയ്മെന്റുകളിൽ ഉപഭോക്തൃ സ്വകാര്യതഉറപ്പാക്കാൻ എൻപിസിഐ
പരവൂർ: യുപിഐ പേയ്മെന്റ് ആപ്പുകൾ വഴിയുള്ള ഇടപാടുകളിൽ ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും വർധിപ്പിക്കുന്നതിന് ഫോൺ നമ്പറുകൾ മാസ്ക് ചെയ്യാൻ (മറച്ചു വയ്ക്കാൻ) നാഷണൽ പേയ്മെന്റ്് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നിർദേശം നൽകി.ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ (ഡിപിഡിപി) നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബാങ്കുകളുമായും യുപിഐ ആപ്പുകളുമായും എൻപിസിഐ ചർച്ചകൾ നടത്തിവരികയാണ്. നിലവിൽ പേയ്മെന്റുകൾ നടത്തുന്നതിനും അവ പരിശോധിക്കുന്നതിനും ഉപഭോക്താക്കളുടെ ഫോൺ നമ്പറുകളെയാണ് യുപിഐ സംവിധാനം പ്രധാനമായും ആശ്രയിക്കുന്നത്.എന്നാൽ ഡിപിഡിപി നിയമപ്രകാരം മൊബൈൽ നമ്പറുകളോ പൂർണമായ ഐഡന്റിറ്റികളോ വെളിപ്പെടുത്തുന്നത് സ്വകാര്യതാ ലംഘനത്തിന് കാരണമാകും എന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ പുതിയ പരിഷ്കാരം. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഫോൺ നമ്പറുകൾക്ക് പകരം ഉപയോക്തൃനാമം ( യൂസർ നെയിം) അടിസ്ഥാനമാക്കിയുള്ള യുപിഐ ഐഡികളായിരിക്കും ആപ്പുകളിൽ ഡിഫോൾട്ട് ഓപ്ഷനായി നൽകുക. ഇതിലൂടെ ഇടപാടുകൾ നടത്തുമ്പോൾ വ്യക്തിഗത വിവരങ്ങൾ ചോരുന്നത് തടയാനാകും.…
Read Moreപ്രിയദർശിനി സർവീസുകളിലെ അനിയന്ത്രിത തിരക്ക് അപകട ഭീഷണി സൃഷ്ടിക്കുന്നു
ചാത്തന്നൂർ: കെഎസ്ആർടി സിയുടെ പ്രിയദർശിനി സർവീസുകളിൽ അനുഭവപ്പെടുന്ന അനിയന്ത്രിതമായ തിരക്കും ഓവർലോഡും യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവന് കടുത്ത ഭീഷണിയാകുന്നതായി പരാതി.പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഇൻഡിപെൻഡന്റ്് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഫെഡറേഷൻ (ഐറ്റിഇഎഫ് ) ഗതാഗത വകുപ്പ് മന്ത്രിക്ക് കത്തുനൽകി. 150-ലധികം യാത്രക്കാരെ കുത്തിനിറച്ച് സർവീസ് നടത്തുന്നതിനാൽ പൊന്മുടി, കുറ്റ്യാടി തുടങ്ങിയ മലയോര പാതകളിൽ അടുത്ത ദിവസങ്ങളിൽ ബസുകൾ അപകടത്തിൽപ്പെട്ടെങ്കിലും ഡ്രൈവർമാരുടെ സമയരോചിതമായ ഇടപെടൽ കൊണ്ടാണ് വൻ ദുരന്തങ്ങൾ ഒഴിവായതെന്ന് സംഘടന കത്തിൽ ചൂണ്ടിക്കാട്ടുന്നു. തിരക്ക് കാരണം ജൂലൈ മാസത്തിൽ തന്നെ ഓടുന്ന ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് രണ്ട് കണ്ടക്ടർമാർക്ക് പരിക്കേറ്റിട്ടുമുണ്ട്. വർഷങ്ങളുടെ കാലപ്പഴക്കമുള്ള ബസുകളാണ് നിലവിൽ സർവീസിന് ഉപയോഗിക്കുന്നത് എന്നതിനാൽ തന്നെ ഓവർലോഡ് കാരണം ബസുകൾ ഒരുവശത്തേക്ക് ചരിഞ്ഞുപോകുന്ന അവസ്ഥയാണുള്ളത്. കേരള മോട്ടോർ വെഹിക്കിൾ റൂൾസ് പ്രകാരം അനുവദനീയമായ യാത്രക്കാരുടെ എണ്ണം ബസുകളിൽ പ്രദർശിപ്പിക്കണമെന്നും നിശ്ചിത പരിധിയിൽ…
Read Moreപ്രിയദർശിനി സൗജന്യ സർവീസ്: സർക്കാർ 41.5 കോടി അനുവദിച്ചു
ചാത്തന്നൂർ: യുഡിഎഫിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്ന, യു ഡി എഫ് സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയ്ക്ക് സർക്കാർ ആദ്യ ഗഡു പണം അനുവദിച്ചു. 41.50,58555 രൂപയാണ് കെ എസ് ആർ ടി സി യ്ക്ക് അനുവദിച്ചിരിക്കുന്നത്. സ്ത്രീ സൗജന്യ യാത്രയുടെ ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന ഉറപ്പിലാണ് കെഎസ്ആർടി സി ഓർഡിനറി ബസുകൾ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര ബസുകളാക്കിയത്. പ്രിയദർശിനി സർവീസുകളിൽ സൗജന്യയാത്ര നടത്തിയവരുടെയും ഇതിലൂടെ കെഎസ്ആർടിസിക്ക് ഉണ്ടായ വരുമാന നഷ്ടത്തിന്റെയും കൃത്യമായ കണക്കെടുക്കാൻ സിഎംഡി കഴിഞ്ഞ ദിവസം യൂണിറ്റ് മേധാവികൾക്ക് ഉത്തരവ് നല്കിയിരുന്നു. സ്ത്രീസൗജന്യ യാത്രയ്ക്കായി സംസ്ഥാന സർക്കാർ ബജറ്റിൽ 800 കോടി വകയിരുത്തിയിട്ടുണ്ട്. പ്രിയദർശിനി സർവീസ് ആരംഭിച്ച ജൂൺ 15 മുതൽ 30 വരെയുള്ള പണമാണ് ഇപ്പോൾ അനുവദിച്ചത്. കെഎസ്ആർടി സി സി എംഡി പ്രമോജ്ശങ്കർ ജൂലൈ 2 – ന്…
Read Moreസാധാരണക്കാരായ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസം;17,000 പുതിയ ജനറൽ, സ്ലീപ്പർ കോച്ചുകൾ നിർമിക്കാൻ റെയിൽവേ
പരവൂർ: സാധാരണക്കാരായ യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ കൂടുതൽ യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിനായി 17,000 പുതിയ ജനറൽ, സ്ലീപ്പർ കോച്ചുകൾ നിർമിക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു.ദിനംപ്രതിയുള്ള യാത്രക്കാർക്കും ദീർഘദൂര സഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് നോൺ-എസി കോച്ചുകളുടെ ശേഷി വർധിപ്പിക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ ആകെ കോച്ചുകളിൽ 70 ശതമാനവും നിലവിൽ നോൺ-എസി വിഭാഗത്തിൽപെട്ടവയാണ്. ആകെ ലഭ്യമായ 89,000 കോച്ചുകളിൽ 62,000 എണ്ണവും സാധാരണക്കാർ ആശ്രയിക്കുന്ന ജനറൽ, സ്ലീപ്പർ ക്ലാസുകളുടേതാണ്. വരും വർഷങ്ങളിൽ കൂടുതൽ സർവീസുകൾ ആരംഭിച്ച് ട്രെയിനുകളിലെ കടുത്ത തിരക്ക് പൂർണമായും പരിഹരിക്കാനാണ് റെയിൽ മന്ത്രാലയം പദ്ധതിയിടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം റെയിൽവേ ക്രമേണ വർധിപ്പിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി താഴ്ന്ന-ഇടത്തരം വരുമാനക്കാർക്കായി സർവീസ് നടത്തുന്ന പൂർണമായും എസി ഇല്ലാത്ത അമൃത് ഭാരത് എക്സ്പ്രസുകളുടെ എണ്ണവും ഉയർത്തിയിട്ടുണ്ട്. നിലവിൽ രാജ്യത്തുടനീളം 36 ജോഡി…
Read Moreസൗമ്യതയുടെ മുഖഭാവം വേണം… കെ എസ്ആർ ടിസി ബസുകൾ ബാലസൗഹൃദമാക്കുന്നു
ചാത്തന്നൂർ: കെഎസ്ആർടിസി ബസുകൾ ബാല സൗഹൃദ ബസുകളാകുന്നു.ബസുളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് കൂടുതൽ സുരക്ഷിതവും സന്തോഷകരവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി ബാല സൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായി ജീവനക്കാർക്ക് കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസി മാനേജ്മെന്റ് ജീവനക്കാർക്കായി സമഗ്രമായ നിർദേശം ഇറക്കിയത്. ബസുകളിൽ യാത്ര ചെയ്യുന്ന കുട്ടികളോട് സ്നേഹത്തോടെയും അനുകമ്പയോടെയും സൗമ്യമായും മാത്രമേ ജീവനക്കാർ പെരുമാറാവൂ എന്നും, യാതൊരു കാരണവശാലും അവരോട് ദേഷ്യപ്പെടുകയോ കയർത്തു സംസാരിക്കുകയോ ചെയ്യരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. ബസ് പൂർണമായും നിർത്തിയതിനു ശേഷം മാത്രം കുട്ടികളെ സുരക്ഷിതമായി കയറ്റുവാനും ഇറക്കുവാനും അനുവദിക്കണം. യാത്രയ്ക്കിടയിൽ കുട്ടികൾ കൈയോ തലയോ പുറത്തിടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവരെ സ്നേഹപൂർവം പിന്തിരിപ്പിക്കേണ്ടതാണ്. കുട്ടികൾക്ക് ബസിൽ ലഭ്യമായിടത്തോളം സീറ്റുകൾ നൽകുകയും, അവർ നിന്നുകൊണ്ട് യാത്ര ചെയ്യുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുകയും വേണം. നിന്നു യാത്ര ചെയ്യേണ്ടിവരുന്ന…
Read Moreമോഹങ്ങൾക്ക് നിറച്ചാർത്തായി… അമ്മക്കിളി കൂട്ടിൽ പൊന്നമ്മ അമ്മയ്ക്ക് ഇനി സുരക്ഷിത ജീവിതം
ചാത്തന്നൂർ: അമ്മക്കിളിക്കൂട് ഒരുങ്ങി വാസ്തു കർമം ശനിയാഴ്ച. മഴയും വെയിലുമേൽക്കാതെ, കാലാവസ്ഥയുടെ കഠിനതകളെ ആശങ്കയോടെ നോക്കിയിരിക്കാതെ പൊന്നമ്മ അമ്മ എന്ന വയോധികയ്ക്ക് ഇനി സ്വസ്ഥമായി ജീവിക്കാം. അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നു. പൊന്നമ്മ അമ്മയുടെ സ്വപ്നങ്ങൾക്കും അപ്പുറത്തുള്ള ഒരു വീട് – അമ്മക്കിളിക്കൂട്. വാസ്തു കർമത്തിന് മുമ്പ് ഒരു ചടങ്ങ്. കൊടിക്കുന്നിൽ സുരേഷ് എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ദേശവാസികളും ഒരു ചേരുന്ന അസുലഭ നിമിഷങ്ങൾ… ചിറക്കര ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡായ ഇടവട്ടം സ്വദേശിനിയാണ് വായാധികയായ പൊന്നമ്മ അമ്മ. മരം കയറ്റ തൊഴിലാളിയായ ഭർത്താവ് ശ്രീകണ്ഠന് പ്രായാധിക്യവും രോഗങ്ങളും നിമിത്തം ജോലിചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഒരു മകനും ഭാര്യയും അവരുടെ രണ്ട് കുഞ്ഞു മക്കളും പൊന്നമ്മ അമ്മയ്ക്ക് ഒപ്പമാണ്താമസം. കൂലിപ്പണിക്കാരനായ മകന് സ്ഥിരമായി ജോലി കിട്ടാറുമില്ല. ദാരിദ്ര്യവും പരിവട്ടവുമായി കഴിയുന്ന കുടുംബം. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഭുരഹിത…
Read Moreഡിജിറ്റൽ ടിക്കറ്റിംഗിന് മികച്ച പ്രോത്സാഹനം; റെയിൽ വൺ ആപ്പിലെ മൂന്ന് ശതമാനം നിരക്കിളവ് 2027 മാർച്ച് വരെ നീട്ടി
പരവൂർ: ഡിജിറ്റൽ ടിക്കറ്റ് ബുക്കിംഗ് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റെയിൽ വൺ മൊബൈൽ ആപ്പ് വഴി റിസർവ് ചെയ്യാത്ത ട്രെയിൻ ടിക്കറ്റുകൾ എടുക്കുന്ന യാത്രക്കാർക്ക് നൽകിവരുന്ന മൂന്ന് ശതമാനം നിരക്കിളവ് 2027 മാർച്ച് 31 വരെ നീട്ടിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. റെയിൽവേ സ്റ്റേഷനുകളിലെ നീണ്ട ക്യൂ ഒഴിവാക്കാനും പണരഹിത ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നിരക്കിളവ് നീട്ടാൻ അധികൃതർ തീരുമാനിച്ചത്. യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് പണമടച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്ന മുഴുവൻ യാത്രക്കാർക്കും ഈ സാമ്പത്തിക ആനുകൂല്യം തുടർന്നും ലഭ്യമാകും. ടിക്കറ്റ് എടുക്കുന്നതിന് പുറമെ ട്രെയിനുകളുടെ സമയക്രമം പരിശോധിക്കാനും, കോച്ചുകളിലോ സ്റ്റേഷനുകളിലോ ഉണ്ടാകുന്ന തകരാറുകൾ സംബന്ധിച്ച പരാതികൾ സമർപ്പിക്കാനും ഈ ഒറ്റ ആപ്പ് വഴി സാധിക്കും. ഇതോടൊപ്പം ആർ-വാലറ്റ് ഉപയോഗിച്ച് ടിക്കറ്റ് വാങ്ങുന്ന യാത്രക്കാർക്ക് നൽകിവരുന്ന മൂന്ന്…
Read Moreറെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ ബോട്ട് തട്ടിപ്പ് വ്യാപകം; വ്യാജ അക്കൗണ്ടുകൾ തടയാൻ ആധാർ ഒടിപി നിർബന്ധമാക്കി
പരവൂർ: ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനങ്ങളിൽ നടക്കുന്ന സൈബർ ആക്രമണങ്ങളും വ്യാജ ബുക്കിംഗുകളും തടയുന്നതിനായി നിർണായക നടപടികളുമായി ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ ആറ് മാസത്തിനിടെ ഐആർസിടിസി വെബ്സൈറ്റിൽ ലഭിച്ച മൊത്തം ഇ-ടിക്കറ്റിംഗ് അഭ്യർഥനകളിൽ പകുതിയിലധികവും വ്യാജ ബോട്ട് സാങ്കേതികവിദ്യ വഴി നിർമിക്കപ്പെട്ടതാണെന്ന് റെയിൽവേ മന്ത്രാലയം അധികൃതർ വ്യക്തമാക്കി. ഇത്തരത്തിൽ സിസ്റ്റത്തെ തകിടം മറിക്കാൻ ശ്രമിച്ച കോടിക്കണക്കിന് വ്യാജ അഭ്യർഥനകളാണ് സുരക്ഷാ സംവിധാനങ്ങൾ വഴി നിരസിച്ചത്. കഴിഞ്ഞ ആറ് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ സിസ്റ്റത്തിന് ലഭിച്ച 15.38 ബില്യൺ അഭ്യർഥനകളിൽ 8.88 ബില്യൺ അഥവാ 57.74 ശതമാനവും ബോട്ടുകളായിരുന്നു. ജൂൺ മാസത്തിൽ മാത്രം ലഭിച്ച മൊത്തം അഭ്യർഥനകളിൽ 65.95 ശതമാനവും ഇത്തരം വ്യാജ ശ്രമങ്ങളായിരുന്നുവെന്ന് മന്ത്രാലയം വെളിപ്പെടുത്തി. വ്യാജ അക്കൗണ്ടുകൾ, ഏജന്റുമാരുടെ ദുരുപയോഗം, ഓട്ടോമേറ്റഡ് സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചുള്ള ടിക്കറ്റ് തട്ടിയെടുക്കൽ എന്നിവ തടയുന്നതിനായി തത്കാൽ ടിക്കറ്റ് ബുക്കിംഗിന്…
Read Moreഇന്റർനെറ്റ് ഇല്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം; ടാപ്പ് ആൻഡ് പേ സംവിധാനം വരുന്നു
പരവൂർ: ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഇനി മുതൽ വളരെ എളുപ്പത്തിൽ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കുന്ന പുതിയ സാങ്കേതികവിദ്യ രാജ്യത്ത് വരുന്നു.ഉപയോക്താക്കളുടെ ഫോണിലും വ്യാപാരികളുടെ പോസ് മെഷീനുകളിലും ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിൽ പോലും പണമിടപാട് സാധ്യമാക്കുന്ന ഓഫ്ലൈൻ ടാപ്പ് ആൻഡ് പേ സംവിധാനമാണ് ഇന്ത്യ ആരംഭിക്കുന്നതെന്ന് പ്രമുഖ സാമ്പത്തിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡിജിറ്റൽ പേയ്മെന്റ്് രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് ഈ പുതിയ വിപ്ലവകരമായ മാറ്റം .നിലവിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ ലഭ്യമായിട്ടുള്ള ടാപ്പ് ആൻഡ് പേ സൗകര്യത്തിന് സമാനമായാണ് ഈ സംവിധാനവും പ്രവർത്തിക്കുന്നത്. നിയർ ഫീൽഡ് കമ്യൂണിക്കേഷൻ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഓഫ്ലൈൻ ഇടപാടുകൾ നടപ്പിലാക്കുന്നത്. ഉപയോക്താക്കൾ തങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യതയുള്ള സമയത്ത് യുപിഐ ലൈറ്റ് വാലറ്റിൽ പണം നിറച്ചു വയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇങ്ങനെ വാലറ്റിൽ പണം സജ്ജമാക്കിയ ശേഷം, എൻഎഫ്സി സൗകര്യമുള്ള…
Read More