കൊല്ലം: രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ റൂട്ടുകളിൽ പത്ത് പുതിയ ട്രെയിൻ സർവീസുകൾ റെയിൽവേ അവതരിപ്പിച്ചു.മുൻകൂർ റിസർവേഷൻ ആവശ്യമില്ലാത്ത ഈ പുതിയ ട്രെയിൻ സർവീസുകൾ ഇനി യാത്രകളെ വളരെ എളുപ്പമാക്കും. എല്ലാം എക്സ്പ്രസ് ട്രെയിനുകൾ ആണെന്നുള്ളതാണ് ഏറ്റവും വലിയ സവിശേഷത. പക്ഷെ ഇതിൽ കേരളം വഴി സർവീസ് നടത്തുന്ന ഒരു ട്രെയിൻ പോലും ഇല്ല എന്നത് മറ്റൊരു യാഥാർഥ്യം. ആഴ്ചകൾക്കു മുമ്പേ തന്നെ റിസർവേഷൻ ടിക്കറ്റനായി പരിശ്രമിച്ച് പരാജയപ്പെടുന്ന അവസ്ഥ ഇനിയുണ്ടാകാതെ, ഈ ട്രെയിനുകളിൽ റിസർവേഷൻ ടിക്കറ്റുകളില്ലാതെ യാത്ര ചെയ്യാം. റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. തുടക്കത്തിൽ പരീക്ഷണാർഥമാണ് ഇവ സർവീസ് നടത്തുക. യാത്രക്കാരുടെ പ്രതികരണം മികച്ചതാണെങ്കിൽ കൂടുതൽ റൂട്ടുകളിൽ ഇത്തരം ട്രെയിനുകൾ ആരംഭിക്കാനും റെയിൽവേയ്ക്ക് പദ്ധതിയുണ്ട്. ഇന്ത്യൻ റെയിൽവേയുടെ 10 പുതിയ ട്രെയിനുകൾ ഇവയാണ്-…
Read MoreCategory: Kollam
കുടുംബ പ്രശ്നം; വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം: ഭർത്താവ് അറസ്റ്റിൽ
കൊല്ലം: കടയ്ക്കൽ ചിതറ കല്ലുവെട്ടാന്‍കുഴിയില്‍ യുവതിക്കുനേരേ ആസിഡ് ആക്രമണം. കല്ലുവെട്ടാന്‍കുഴി സ്വദേശി കവിതയ്ക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഭര്‍ത്താവ് ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ക്കും മുഖത്തിനും പൊള്ളലേറ്റ നിലയിലാണ് യുവതി. ഇരുവരും തമ്മിലുണ്ടായിരുന്ന കുടുംബപ്രശ്നങ്ങളാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പഞ്ചായത്തില്‍നിന്നു വീട് വയ്ക്കുന്നതിനായി ബിജുവിന്റെ പേരില്‍ ഭൂമി അനുവദിച്ചിരുന്നു. ഈ ഭൂമിയില്‍ ഷെഡ് കെട്ടിയാണ് ബിജുവും കവിതയും കവിതയുടെ അമ്മയും താമസിച്ചിരുന്നത്. ഇവിടെ വച്ച് വഴക്കുണ്ടാകുകയും ഇരുവരേയും ഇറക്കിവിടാന്‍ ബിജു പലതവണ ശ്രമിക്കുകയും ചെയ്തിരുന്നു. പ്രശ്നങ്ങള്‍ വഷളായതോടെ കവിതയും അമ്മയും സമീപത്തുള്ള മറ്റൊരു വീട്ടിലേക്ക് വാടകയ്ക്ക് താമസം മാറ്റിയിരുന്നു. വാടകവീട്ടില്‍ വച്ചാണ് കവിതയെ ബിജു ആക്രമിച്ചത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതുകൊണ്ട് മാത്രമാണ് കവിതയുടെ ജീവന്…
Read Moreനാളികേരത്തിന്റെ നാടെന്ന ഖ്യാതി കേരളത്തിന് നഷ്ടമാകുന്നു; നാളികേര ഉത്പാദനത്തിൽ മുന്നിൽ കർണാടക
കൊല്ലം: നാളികേരത്തിന്റെ നാടെന്ന ഖ്യാതി കേരളത്തിന് നഷ്ടമാകുന്നു. രാജ്യത്തെ ഏറ്റവും വലിയ നാളികേര ഉത്പാദക സംസ്ഥാനമായി കർണാടക മാറി. 2016 മുതൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കേരളം ഇപ്പോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കേന്ദ്ര നാളികേര വികസന ബോർഡിന്റെ (സിഡിബി) 2022-23 ലെ കണക്കുകൾ പ്രകാരം കർണാടകയുടെ ഉത്പാദനം 595 കോടി നാളികേരമാണ്. തൊട്ടു പിന്നിൽ ഉള്ള കേരളത്തിന് ഇക്കാലയളവിൽ 563 കോടി നാളികേരമേ ഉത്പാദിപ്പിക്കാൻ സാധിച്ചുള്ളൂ. 2021-22 ൽ കേരളമായിരുന്നു മുന്നിൽ. അന്ന് സംസ്ഥാനം ഉത്പാദിപ്പിച്ചത് 552 കോടി നാളികേരമാണ്. കർണാടകയുടെ സംഭാവന 518 കോടിയുമായിരുന്നു. നാളികേരള വികസന ബോർഡ് 2023-24 ലെ കണക്കുകൾ ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. എങ്കിലും അവരുടെ ആദ്യ രണ്ടുപാദ താത്കാലിക എസ്റ്റിമേറ്റിലും കേരളം പിന്നിലാണ്. 726 കോടി നാളികേര ഉത്പാദനവുമായി കർണാടക തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 578…
Read Moreഅറ്റകുറ്റപ്പണികൾ: കേരളത്തിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി; കനത്ത മൂടല്‍മഞ്ഞ് കാരണം ട്രെയിനുകൾ വൈകും
കൊല്ലം: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കേരളത്തിലേക്കുള്ള ഏതാനും ദീർഘദൂര ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി.ഫെബ്രുവരി മൂന്ന്, ആറ്, പത്ത് തീയതികളില്‍ തിരുവനന്തപുരം-കോർബ സൂപ്പർഫാസ്റ്റ് എക്സ്പ്രസും (ട്രെയിൻ നമ്പർ 22648) അഞ്ച്, എട്ട്, 12 തീയതികളില്‍ കോർബ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസും (22647) പൂർണമായി റദ്ദാക്കി. ഫെബ്രുവരി ഏഴ്, ഒമ്പത് തീയതികളില്‍ ഗോരഖ്പൂർ-തിരുവനന്തപുരം രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസും (12511) ഫെബ്രുവരി 11, 12 തീയതികളില്‍ തിരുവനന്തപുരം-ഗോരഖ്പുർ രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസും (12512) പൂർണമായി റദ്ദാക്കിയതായി അറിയിപ്പിൽ പറയുന്നു. അതേസമയം ഉത്തരേന്ത്യയിലെ കനത്ത മൂടല്‍മഞ്ഞ് കാരണം ചില ട്രെയിനുകള്‍ വൈകിയോടുന്നതായി റെയില്‍വേ അറിയിച്ചു. കാലാവസ്ഥയുടെ പ്രതികൂല സാഹചര്യം കണക്കിലെടുത്ത് 15 ഓളം ട്രെയിനുകളാണ് വൈകിയോടുന്നത്. മൂടല്‍ മഞ്ഞ് കാരണം കുറച്ചു ദിവസങ്ങളായി റെയില്‍വേ സേവനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
Read Moreവൈദ്യുതി പോസ്റ്റ് ഇടിച്ചുതകര്‍ത്ത് പിക്കപ്പ്: യാത്രക്കാർ പുറത്തിറങ്ങാത്തതിനാൽ അപകടം ഒഴിവായി
അഞ്ചല്‍ : ചോഴിയക്കോട് പിക്കപ്പ് വൈദ്യുതി പോസ്റ്റ് ഇടിച്ച് തകര്‍ത്തു. വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. മലയോര ഹൈവേയില്‍ കുളത്തൂപ്പുഴ മടത്തറ പാതയില്‍ ചോഴിയക്കോട് കല്ലുകുഴിയില്‍ ഇന്ന് പുലര്‍ച്ചെ 2 നാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടില്‍ നിന്നും തണ്ണിമത്തന് കയറ്റിവന്ന പിക്കപ്പ് വൈദ്യുതി പോസ്റ്റും ഇടിച്ച് തകര്‍ത്ത് ഓടയിലേക്ക് വീഴുകയായിരുന്നു.ഒടിഞ്ഞ വൈദ്യുതി പോസ്റ്റില്‍ നിന്നും വൈദ്യുതി ലൈനുകള്‍ പൊട്ടി വാഹനത്തിന് മുകളിലും സമീപത്തും വീണു. ഈസമയം വൈദ്യുതി ഉണ്ടാകാനുള്ള സാഹചര്യം മുന്നില്‍ കണ്ടു പിക്കപ്പിനുള്ളില് ഉണ്ടായിരുന്നവര്‍ പുറത്തിറങ്ങാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ശബ്ദം കേട്ടു ഓടിക്കൂടിയ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കെ എസ് ഇ ബി അധികൃതരാണ് വൈദ്യുതി ഓഫ് ചെയ്തത് അപകടം ഒഴിവാക്കിയത്. ഡ്രൈവര്‍ അടക്കമുള്ളവര്‍ പരിക്കുകള്‍ ഏല്ക്കാതെ രക്ഷപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം
Read Moreഒരു രാജ്യം, ഒരു സമയം; കരട് വ്യവസ്ഥകൾ തയാറാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു
കൊല്ലം: ഒരു രാജ്യം, ഒരു സമയം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഇന്ത്യൻ സ്റ്റാൻഡാർഡ് ടൈം (ഐഎസ്ടി) നിർബന്ധിതമാക്കുന്നതിനുള കരട് വ്യവസ്ഥകൾ തയാറാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു.നിയമപരവും ഭരണപരവും വാണിജ്യപരവും സാമ്പത്തികവുമായ പ്രവർത്തനങ്ങൾക്ക് ഐഎസ്ടി നിർബന്ധ സമയ റഫറൻസായി മാറ്റും. അംഗീകാരത്തിന് വിധേയമായി ചില പ്രത്യേക മേഖലകളെ ഇതിൽ നിന്ന് ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ടൈം കീപ്പിംഗ് രാജ്യത്തുടനീളം ഏകീകൃതമാക്കുന്നതിൻ്റെ ഭാഗമായാണിത്.ഇതുമായി ബന്ധപ്പെട്ട് ദേശീയ ഉപഭോക്തൃകാര്യ മന്ത്രാലയം ഫെബ്രുവരി 14 -നകം പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും തേടും.കരട് ചട്ടം അനുസരിച്ച് കൊമേഴ്സ്, ട്രാൻസ്പോർട്ട്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, നിയമപരമായ കരാറുകൾ തുടങ്ങിയവ ഉൾപ്പെടെ എല്ലാ മേഖലകളിലും ഐഎസ്ടി നിർബന്ധിത സമയ റഫറൻസ് ആയിരിക്കും. ഇത് പ്രാബല്യത്തിൽ വരുന്നതോടെ നിലവിലുള്ള ഇതര സമയ റഫറൻസുകൾക്ക് തുടർന്ന് സാധുത ഉണ്ടായിരിക്കില്ല.ചട്ടം നിലവിൽ വന്നു കഴിഞ്ഞാൽ സർക്കാർ ഓഫീസുകളിലും പൊതു സ്ഥാപനങ്ങളിലും…
Read Moreകഠിനംകുളം ആതിരക്കൊലക്കേസ്; വിഷം കഴിച്ച പ്രതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിയുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും
കോട്ടയം: തിരുവനന്തപുരം കഠിനംകുളത്ത് ആതിരയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോണ്‍സന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഇയാൾ ഇപ്പോൾ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്.48 മണിക്കൂര്‍ നിരീക്ഷണം വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇന്നു തന്നെ പ്രതിയുടെ അറസ്റ്റ് കഠിനകുളം പോലീസ് രേഖപ്പെടുത്തും. ഡോക്ടർമാരുടെ നിർദേശമനുസരിച്ചായിരിക്കും പ്രതിയെ തിരുവനന്തപുരത്ത് എത്തിക്കുന്ന കാര്യം തീരുമാനിക്കുകയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി മജിസ്ട്രേറ്റ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഠിനംകുളം പോലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ വൈകുന്നേരം തന്നെ എത്തിയിരുന്നു. കുറിച്ചിയിലുള്ള ഒരു വീട്ടില്‍ ഹോം നഴ്സായി ജോലി ചെയ്യുന്നതിനിടയിലാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തി ആതിരയെ കൊലപ്പെടുത്തിയത്. പീന്നിട് തിരികെ ഇവിടെ എത്തി ജോലിയില്‍ തുടരുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞ അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് പിടിക്കുമെന്ന് ഉറപ്പായപ്പോള്‍ വിഷം കഴിച്ചശേഷം ഇവിടെ നിന്നും…
Read Moreപതിനാറുകാരി പ്രസവിച്ച സംഭവം: ഡിഎൻഎ പരിശോധന നടത്തും; കുഞ്ഞ് ഇപ്പോൾ ശിശുക്ഷേ സമിതിയുടെ സംരക്ഷണയിൽ
കൊല്ലം: പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ ഡിഎൻഎ പരിശോധന നടത്താൻ പോലീസ്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചവറ തെക്കുംഭാഗം പോലീസ് പോക്സോ നിയമ പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംശയമുള്ള ചിലരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് അയക്കാൻ പോലീസ് തീരുമാനി ച്ചിട്ടുള്ളത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് ഇപ്പോൾ ശിശുക്ഷേ സമിതിയുടെ സംരക്ഷണയിലാണ്.അതേ സമയം പെൺകുട്ടിയുടെ വീട്ടിൽ കയറി ഒരു സംഘം ആൾക്കാർ അതിക്രമം നടത്തി എന്ന പരാതിയിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. സംഭവം അറിഞ്ഞെത്തിയ പോലീസ് സംഘത്തിന് നേരേയും കൈയേറ്റ ശ്രമം നടന്നു. പെൺകുട്ടിയുടെ വീട്ടിലെത്തിയ സംഘം വാക്കേറ്റത്തിനിടെ പിതാവിനെ മർദിച്ചു. ഇതേതുടർന്ന് അദ്ദേഹം സമീപത്തെ ബന്ധു വീട്ടിൽ അഭയം പ്രാപിച്ചെങ്കിലും അവിടെ എത്തിയും സംഘം മർദനം തുടർന്നു. ഇതേതുടർന്ന് സ്ഥലത്ത് പോലീസ് കാവൽ…
Read Moreഡ്യൂട്ടി കാർഡില്ലാതെ സർവീസ്; കെഎസ്ആർടിസി കണ്ടക്ടർക്ക് പിഴശിക്ഷ; അനധികൃതമായി സർവീസ് നടത്തിയെന്ന കുറ്റം
ചാത്തന്നൂർ: കെഎസ് ആർടിസിയുടെ ബസ് സർവീസ് നടത്തുന്ന കണ്ടക്ടർമാരുടെ കൈവശം കരുതേണ്ട സർവീസിനെ സംബന്ധിച്ച ആധികാരിക രേഖയായ ഡ്യൂട്ടി കാർഡില്ലാതെ സർവീസ് നടത്തിയ കണ്ടക്ടർക്ക് പിഴ ശിക്ഷ. കരുനാഗപ്പള്ളി ഡിപ്പോയിലെ കണ്ടക്ടർ സുജിതിനാണ് ശിക്ഷ ലഭിച്ചത്. ഡ്യൂട്ടി കാർഡില്ലാതെ സർവീസ് നടത്തുന്നത് ബസ് മോഷ്ടിച്ച് അനധികൃതമായി സർവീസ് നടത്തുന്നതിന് തുല്യമായ കുറ്റമാണ്. കഴിഞ്ഞ ഒക്ടോബർ 22 ന് കരുനാഗപ്പള്ളിയിൽ നിന്നും തോപ്പുംപടിയിലേയ്ക്ക് സർവീസ് നടത്തിയ ഓർഡിനറി ബസാണ് വിവാദത്തിൽപ്പെട്ടത്. കെ എസ് ആർടിസിയുടെ ഏതൊരു സർവീസ് പോകുമ്പോഴും കണ്ടക്ടർ സ്റ്റേഷൻ മാസ്റ്റിൽ നിന്നും ഡ്യൂട്ടി കാർഡ് വാങ്ങി കൈവശം സൂക്ഷിക്കേണ്ടതാണ്. ബസ് സർവീസിന്റെ രേഖാമൂലമുള്ള സുരക്ഷിതത്വത്തിനും ഇത് അത്യാവശ്യമാണ്.
Read Moreഗതാഗത നിയമലംഘനം; വാഹനങ്ങൾക്ക് എത്ര പിഴ ഉണ്ടെങ്കിലും ഓരോന്നായി അടയ്ക്കാൻ സംവിധാനം
ചാത്തന്നൂർ: ഗതാഗത നിയമലംഘനത്തിന് ഒരു വാഹനത്തിന് എത്ര പിഴ ശിക്ഷ കിട്ടിയിട്ടുണ്ടെങ്കിലും പിഴ ഓരോന്നായി അടയ്ക്കാൻ സംവിധാനമൊരുങ്ങുന്നു.ഒരാൾക്ക് വിവിധ കുറ്റങ്ങളിലായി പല തുകകൾക്കുള്ള നാല് പിഴ ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കിൽ ഇതെല്ലാം കൂടി ഒന്നിച്ച് മൊത്തം തുക അടയ്ക്കണമെന്നതാണ് നിലവിലെ രീതി. സാധാരണ വരുമാനക്കാർക്കും ഓട്ടോ തൊഴിലാളികൾക്കും ടാക്സി ഡ്രൈവർമാർക്കുംഇത് ഒന്നിച്ച് നൽകാനാവാതെ പിഴ അടയ്ക്കൽ നീളുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. പിഴ തവണകളായി ഈടാക്കുന്നതിന് സോഫ്റ്റ് വെയർ അപ്ഡേഷൻ നടന്നു വരികയാണ്. ഇത് പൂർത്തിയായാലുടൻ തവണകളായി പിഴ സ്വീകരിച്ചു തുടങ്ങും. അധികം വൈകാതെ സംവിധാനം നിലവിൽ വരും. തെറ്റായ പാർക്കിംഗ്, അമിത വേഗം, അശ്രദ്ധയോടെ ഡ്രൈവിംഗ്, യൂണിഫോം ധരിക്കാതെയുള്ള ടാക്സി ഡ്രൈവിംഗ്, എയർ ഹോൺ മുഴക്കൽ, ലൈറ്റ് ഡിമ്മും ബ്രൈറ്റും ചെയ്യാതിരിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് വ്യത്യസ്തപിഴകളുണ്ട്. നിലവിൽ ഇവയിൽ മൂന്നോ നാലോ കുറ്റങ്ങൾവന്നെങ്കിൽ…
Read More