വി​പ​ണി​യി​ലെ പ​ഴ​ങ്ങ​ളി​ൽ സ്ട്രി​പ്പ് പേ​പ്പ​ർ ടെ​സ്റ്റ് നി​ർ​ബ​ന്ധ​മാ​ക്കി ഫു​ഡ് സേ​ഫ്റ്റി അ​ഥോറി​റ്റി

പ​ര​വൂ​ർ: വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്ന മാ​മ്പ​ഴം, വാ​ഴ​പ്പ​ഴം, പ​പ്പാ​യ തു​ട​ങ്ങി​യ​വ കൃ​ത്രി​മ​മാ​യി പ​ഴു​പ്പി​ക്കാ​ൻ നി​രോ​ധി​ത രാ​സ​വ​സ്തു​വാ​യ കാ​ൽ​സ്യം കാ​ർ​ബൈ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ണ്ടെ​ത്താ​ൻ ‘സ്ട്രി​പ്പ് പേ​പ്പ​ർ ടെ​സ്റ്റ്’ നി​ർ​ബ​ന്ധ​മാ​ക്കി.ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന ഇ​ത്ത​രം രീ​തി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ൻ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ​മാ​ർ​ക്ക് എ​ഫ്എ​സ്എ​സ്എ​ഐ നി​ർ​ദ്ദേ​ശം ന​ൽ​കി. കൃ​ത്രി​മ​മാ​യി പ​ഴു​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന കാ​ൽ​സ്യം കാ​ർ​ബൈ​ഡി​ൽ നി​ന്ന് പു​റ​ത്തു​വ​രു​ന്ന അ​സ​റ്റി​ലീ​ൻ വാ​ത​ക​ത്തി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​ണ് ഈ ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. സം​ശ​യ​മു​ള്ള പ​ഴ​ങ്ങ​ൾ ഒ​രു അ​ട​ച്ച പാ​ത്ര​ത്തി​ൽ വ​യ്ക്കു​ന്നു. ഇ​തി​ൽ പ്ര​ത്യേ​ക രാ​സ​വ​സ്തു​ക്ക​ൾ (ഉ​ദാ​ഹ​ര​ണ​ത്തി​ന് പൊ​ട്ടാ​സ്യം പെ​ർ​മാം​ഗ​നേ​റ്റ്) ക​ല​ർ​ത്തി​യ ഈ​ർ​പ്പ​മു​ള്ള പേ​പ്പ​ർ സ്ട്രി​പ്പ് വ​യ്ക്കു​ന്നു. പ​ഴ​ങ്ങ​ളി​ൽ കാ​ർ​ബൈ​ഡ് ഉ​ണ്ടെ​ങ്കി​ൽ പേ​പ്പ​ർ സ്ട്രി​പ്പി​ന്‍റെ നി​റം പെ​ട്ടെ​ന്ന് മാ​റു​ന്നു. ഇ​ത് ക​ച്ച​വ​ട​ക്കാ​രെ​യും മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​രെ​യും നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ തെ​ളി​വാ​യി ഉ​പ​യോ​ഗി​ക്കാം. പ ​ഴ​ങ്ങ​ൾ വേ​ഗ​ത്തി​ൽ പ​ഴു​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ‘മ​സാ​ല’ അ​ഥ​വാ കാ​ൽ​സ്യം കാ​ർ​ബൈ​ഡ്…

Read More

ഡി​ജി​റ്റ​ൽ സ്വ​ർ​ണ​ത്തി​ന് പ്രി​യ​മേ​റി; യു​പി​ഐ വ​ഴി​യു​ള്ള ഇ​ട​പാ​ട് റിക്കാർ​ഡ് ഉ​യ​ര​ത്തി​ൽ

പ​ര​വൂ​ർ: രാ​ജ്യ​ത്ത് ഡി​ജി​റ്റ​ൽ സ്വ​ർ​ണ നി​ക്ഷേ​പ​ത്തി​ന് ജ​ന​പ്രീ​തി വ​ർ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. യു​പി​ഐ വ​ഴി​യു​ള്ള ഡി​ജി​റ്റ​ൽ സ്വ​ർ​ണ ഇ​ട​പാ​ടു​ക​ൾ 2026 മാ​ർ​ച്ചി​ൽ 254.44 ദ​ശ​ല​ക്ഷം എ​ന്ന റിക്കാ​ർ​ഡ് ഉ​യ​ര​ത്തി​ലെ​ത്തി​യ​താ​യി നാ​ഷ​ണ​ൽ പേ​യ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ ഒ​ഫ് ഇ​ന്ത്യ (എ​ൻ​പി​സി​ഐ) പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഏ​ക​ദേ​ശം 3,171.96 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ഈ ​മാ​സ​ത്തി​ൽ മാ​ത്രം ന​ട​ന്ന​ത്. ഫി​ൻ​ടെ​ക് പ്ലാ​റ്റ്‌​ഫോ​മു​ക​ളാ​യ ഫോ​ൺ പേ, ​ഗൂ​ഗി​ൾ പേ, ​പേ​ടി​എം, ആ​മ​സോ​ൺ പേ ​തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​യു​ള്ള ചെ​റി​യ തു​ക​ക​ളു​ടെ സ്വ​ർ​ണ നി​ക്ഷേ​പ​മാ​ണ് ഈ ​മു​ന്നേ​റ്റ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. ആ​ഘോ​ഷ വേ​ള​ക​ളി​ൽ മാ​ത്ര​മാ​യി സ്വ​ർ​ണം വാ​ങ്ങു​ന്ന രീ​തി മാ​റി, സ​മ്പാ​ദ്യ​മെ​ന്ന നി​ല​യി​ൽ ഇ​ട​യ്ക്കി​ടെ ചെ​റി​യ തു​ക​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ സ്വ​ർ​ണം വാ​ങ്ങാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ താ​ൽ​പ്പ​ര്യം കാ​ണി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ സ്വ​ർ​ണ വി​ൽ​പ​ന​യു​ടെ 90 ശ​ത​മാ​ന​വും യു​പി​ഐ വ​ഴി​യാ​ണ് ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഡി​ജി​റ്റ​ൽ സ്വ​ർ​ണ വി​പ​ണി​യെ നി​യ​ന്ത്രി​ക്കാ​ൻ നി​ല​വി​ൽ…

Read More

കെഎ​സ്ആ​ർടിസി ജീ​വ​ന​ക്കാ​രു​ടെ സ്വ​ത്ത് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു

ചാ​ത്ത​ന്നൂ​ർ:കെഎ​സ്ആ​ർടിസി​ ജീ​വ​ന​ക്കാ​രു​ടെ​യും ഓ​ഫീ​സ​ർ​മാ​രു​ടെ​യും ആ​സ്തി-​ബാ​ധ്യ​ത വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു.ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രെ ഇ​തി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഓ​ഫീ​സ​ർ​മാ​ർ, മെ​ക്കാ​നി​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രും ക​രാ​ർ ജീ​വ​ന​ക്കാ​രും ആ​സ്തി-​ബാ​ധ്യ​ത വി​വ​ര​ങ്ങ​ൾ ന​ല്ക​ണം. 2024 ജൂ​ലൈ ഒന്നു മു​ത​ൽ 2026 ജൂ​ൺ 30 വ​രെ​യു​ള്ള സ്വ​ത്ത് വി​വ​ര​ങ്ങ​ൾ ജൂ​ലാ​യ് പത്തിന് ​മു​മ്പാ​യി ചീ​ഫ് ഓ​ഫീ​സി​ൽ എ​ത്തി​ച്ചി​രി​ക്ക​ണം. എ​ല്ലാ പൊ​തു​പ്ര​വ​ർ​ത്ത​ക​രും ര​ണ്ടു​ വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ സ്വ​ത്ത് വി​വ​ര​ങ്ങ​ൾ കോം​പീ​റ്റ​ന്‍റ് അ​ഥോ​റി​റ്റി​ക്ക് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള ലോ​ക് ആ​യു​ക്ത​യു​ടെ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കെ ​എ​സ് ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ആ​സ്തി-​ബാ​ധ്യ​ത വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. എ,​ബി,സി ​എ​ന്നീ നി​ശ്ചി​ത ഫോ​റ​ങ്ങ​ളി​ലാ​ണ് വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്. ഫോ​റം എ ​യി​ൽ പേ​രും ത​സ്തി​ക​യും സ്ഥി​രം ത​സ്തി​ക​യാ​ണോ ക​രാ​ർ നി​യ​മ​ന​മാ​ണോ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും അ​വ​രു​മാ​യു​ള്ള ബ​ന്ധ​വും പ്ര​തി​മാ​സ​വ​രു​മാ​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്ത​ണം. ഫോ​റം ബിയി​ൽ സ്വ​ർ​ണം തു​ട​ങ്ങി​യ ആ​ഭ​ര​ണ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ,…

Read More

ഫി​ക്സ​ഡ് ലൈ​ൻ ഇ​ന്‍റ​ർ​നെ​റ്റി​ൽ ബി​എ​സ്എ​ൻ​എ​ൽ ഒ​ന്നാ​മ​ത്; ജി​യോ​യെ​യും എ​യ​ർ​ടെ​ല്ലി​നെ​യും പി​ന്നി​ലാ​ക്കി കു​തി​പ്പ്

പ​ര​വൂ​ർ: രാ​ജ്യ​ത്തെ ഫി​ക്സ​ഡ് ലൈ​ൻ ഇ​ന്‍റ​ർ​നെ​റ്റ് വി​പ​ണി​യി​ൽ സ്വ​കാ​ര്യ ക​മ്പ​നി​ക​ളെ അ​മ്പ​ര​പ്പി​ച്ച് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഭാ​ര​ത് സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ് (BSNL). ഫ്ര​ഞ്ച് നെ​റ്റ്‌​വ​ർ​ക്ക് ടെ​സ്റ്റിം​ഗ് സ്ഥാ​പ​ന​മാ​യ “എ​ൻ​പെ​ർ​ഫ്’ (nPerf) പു​റ​ത്തു​വി​ട്ട 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം റി​ല​യ​ൻ​സ് ജി​യോ​യെ​യും ഭാ​ര​തി എ​യ​ർ​ടെ​ല്ലി​നെ​യും പി​ന്നി​ലാ​ക്കി​യാ​ണ് ബി​എ​സ്എ​ൻ​എ​ൽ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. ഇ​ന്‍റ​ർ​നെ​റ്റ് വേ​ഗം, ലാ​റ്റ​ൻ​സി, ബ്രൗ​സിം​ഗ് അ​നു​ഭ​വം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 89,174 പോ​യി​ന്‍റു​ക​ൾ നേ​ടി​യാ​ണ് ബി​എ​സ്എ​ൻ​എ​ൽ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി സേ​വ​ന നി​ല​വാ​ര​ത്തി​ൽ ബി​എ​സ്എ​ൻ​എ​ൽ ന​ട​ത്തു​ന്ന സ്ഥി​ര​ത​യാ​ർ​ന്ന മു​ന്നേ​റ്റ​ത്തി​ന്‍റെ ഫ​ല​മാ​ണ് ഈ ​വി​ജ​യ​മെ​ന്ന് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​യ​ർ​ടെ​ൽ 74,975 പോ​യി​ന്‍റു​ക​ളു​മാ​യി ര​ണ്ടാ​മ​തും ജി​യോ 73,957 പോ​യി​ന്‍റു​ക​ളു​മാ​യി മൂ​ന്നാ​മ​തു​മാ​ണ്.ബി​എ​സ്എ​ൻ​എ​ലി​ന്‍റെ ഡൗ​ൺ​ലോ​ഡ് വേ​ഗം മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 21 ശ​ത​മാ​നം വ​ർ​ധി​ച്ച് സെ​ക്ക​ൻ​ഡി​ൽ 78.5 എം.​ബി.​പി.​എ​സ് (Mbps) ആ​യി ഉ​യ​ർ​ന്നു. എ​തി​രാ​ളി​ക​ളേ​ക്കാ​ൾ മി​ക​ച്ച അ​പ്‌​ലോ​ഡ്…

Read More

എ​സ്ബി​ഐ യോ​നോ ഉ​പ​യോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് പു​തി​യ സൈ​ബ​ർ ത​ട്ടി​പ്പ് സ​ജീ​വം; ജാ​ഗ്ര​ത വേ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ

പ​ര​വൂ​ർ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ (എ​സ്ബി​ഐI) ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗ് ആ​പ്പാ​യ യോ​നോ ഉ​പ​യോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് പു​തി​യ സൈ​ബ​ർ ത​ട്ടി​പ്പ് സ​ജീ​വ​മാ​കു​ന്നു.ആ​ധാ​ർ വി​വ​ര​ങ്ങ​ൾ അ​പ്‌​ഡേ​റ്റ് ചെ​യ്തി​ല്ലെ​ങ്കി​ൽ യോ​നോ ആ​പ്പ് ബ്ലോ​ക്ക് ചെ​യ്യ​പ്പെ​ടു​മെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വൈ​റ​ൽ സ​ന്ദേ​ശ​ങ്ങ​ൾ വ്യാ​ജ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ഴ്സ​ണ​ൽ ഡാ​റ്റ ചോ​ർ​ത്താ​നു​ള്ള ത​ട്ടി​പ്പു​കാ​രു​ടെ നീ​ക്ക​മാ​ണി​തെ​ന്ന് ഫാ​ക്ട് ചെ​ക്ക് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ സൂ​ചി​പ്പി​ച്ചു. ത​ട്ടി​പ്പി​ന്‍റെ രീ​തി ഇ​ങ്ങ​നെ:ആ​ധാ​ർ അ​പ്‌​ഡേ​റ്റ് ചെ​യ്യു​ന്ന​തി​നാ​യി ഒ​രു പ്ര​ത്യേ​ക എ‌​പി‌​കെ ഫ​യ​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​നാ​ണ് സ​ന്ദേ​ശ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ത് ചെ​യ്തി​ല്ലെ​ങ്കി​ൽ ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​മെ​ന്നും സ​ന്ദേ​ശം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു. എ​ന്നാ​ൽ ഇ​ത്ത​രം ഫ​യ​ലു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന​ത് വ​ഴി ഫോ​ണി​ലെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​നും ബാ​ങ്ക് അ​ക്കൗ​ണ്ട് കൈ​ക്ക​ലാ​ക്കാ​നു​മാ​ണ് ത​ട്ടി​പ്പു​കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​സ്‌​ബി‌​ഐ ഒ​രി​ക്ക​ലും ഉ​പ​യോ​ക്താ​ക്ക​ളോ​ട് എ‌​പി‌​കെ ഫ​യ​ലു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നോ, ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ലി​ങ്ക് വ​ഴി​യോ…

Read More

റെ​യി​ൽ വ​ൺ ആ​പ്പി​ലെ ത​ക​രാ​ർ: ടി​ക്ക​റ്റി​ല്ലാ യാ​ത്ര​ക്കാ​ർ കൂ​ടി: റെ​യി​ൽ​വേ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

പ​ര​വൂ​ർ: സേ​വ​ന​ങ്ങ​ൾ ഏ​കീ​ക​രി​ക്കു​ന്ന​തി​നാ​യി റെ​യി​ൽ​വേ പു​റ​ത്തി​റ​ക്കി​യ റെ​യി​ൽ വ​ൺ ആ​പ്പി​ലെ ത​ക​രാ​ർ അ​ധി​കൃ​ത​ർ​ക്ക് വ​ൻ തി​രി​ച്ച​ടി​യാ​യി. ആ​പ്പി​ലെ ജി​യോ-​ഫെ​ൻ​സിം​ഗ് സം​വി​ധാ​ന​ത്തി​ലു​ണ്ടാ​യ പാ​ളി​ച്ച റെ​യി​ൽ​വേ​ക്കു വ​ൻ ത​ല​വേ​ദ​ന​യാ​യി മാ​റി​യി​ട്ടു​ണ്ട്. സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തി​ന് പു​റ​ത്തു​നി​ന്നു മാ​ത്രം ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​നാ​വു​മെ​ന്ന സാ​ങ്കേ​തി​ക സു​ര​ക്ഷാ ക​വ​ചം ത​ക​ർ​ന്ന​തോ​ടെ, ട്രെ​യി​നി​നു​ള്ളി​ൽ ഇ​രു​ന്നു​പോ​ലും ടി​ക്ക​റ്റ് എ​ടു​ക്കാ​മെ​ന്ന സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​ത് ദു​രു​പ​യോ​ഗം ചെ​യ്ത് ടി​ക്ക​റ്റി​ല്ലാ​തെ ട്രെ​യി​നി​ൽ ക​യ​റു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് റെ​യി​ൽ​വേ​ക്കു വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​ക്കു​ന്നു.സാ​ധാ​ര​ണ​യാ​യി യു​ടി​എ​സ് ആ​പ്പി​ലും പു​തി​യ റെ​യി​ൽ വ​ൺ ആ​പ്പി​ലും ട്രെ​യി​നി​നു​ള്ളി​ൽ വ​ച്ച് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. ട്രാ​ക്കി​ൽ നി​ന്നും പ്ലാ​റ്റ്‌​ഫോ​മി​ൽ നി​ന്നും നി​ശ്ചി​ത ദൂ​ര​പ​രി​ധി​ക്ക് പു​റ​ത്തു​നി​ന്നാ​ൽ മാ​ത്ര​മേ ടി​ക്ക​റ്റ് ബു​ക്കിം​ഗ് അ​നു​വ​ദി​ക്കൂ. എ​ന്നാ​ൽ ആ​പ്പി​ലെ ത​ക​രാ​ർ കാ​ര​ണം ഓ​ടു​ന്ന ട്രെ​യി​നി​ലി​രു​ന്നും ഇ​പ്പോ​ൾ അ​ൺ​റി​സ​ർ​വ്ഡ് ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം. ടി​ക്ക​റ്റി​ല്ലാ​തെ ട്രെ​യി​നി​ൽ ക​യ​റു​ന്ന​വ​ർ ടി​ടി​ഇ വ​രു​ന്ന​ത് ക​ണ്ടാ​ൽ മാ​ത്രം…

Read More

ര​ണ്ട് അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ നി​ർ​മി​ക്കാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​രം; മ​ണി​ക്കൂ​റി​ൽ 220 കി​ലോ​മീ​റ്റ​ർ സ്പീ​ഡ്

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വേ​ഗ​ക്കു​തി​പ്പി​ന് വ​ഴി​തു​റ​ക്കു​ന്നു. വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ വ​ൻ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ, മ​ണി​ക്കൂ​റി​ൽ 220 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ര​ണ്ട് പു​തി​യ ട്രെ​യി​ൻ​സെ​റ്റു​ക​ൾ നി​ർ​മി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് അം​ഗീ​കാ​രം ന​ൽ​കി. സെ​മി ഹൈ​സ്പീ​ഡ് ട്രെ​യി​ൻ രം​ഗ​ത്ത് ആ​ഗോ​ള നി​ല​വാ​ര​ത്തി​ലേ​ക്ക് ഇ​ന്ത്യ​യെ എ​ത്തി​ക്കു​ന്ന​താ​ണ് പു​തി​യ പ​ദ്ധ​തി.നി​ല​വി​ൽ മ​ണി​ക്കൂ​റി​ൽ 180 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ഓ​ടു​ന്ന വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ആ​ണ് രാ​ജ്യ​ത്തെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ട്രെ​യി​ൻ. എ​ന്നാ​ൽ പു​തി​യ ട്രെ​യി​നു​ക​ൾ ഈ ​പ​രി​ധി 220 കി​ലോ​മീ​റ്റ​റാ​യി ഉ​യ​ർ​ത്തും. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 200 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​യി​രി​ക്കും ഇ​വ​യു​ടെ സാ​ധാ​ര​ണ സ​ർ​വീ​സ്.ചെ​ന്നൈ​യി​ലെ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി (ഐ​സി​എ​ഫ്) വ​ഴി​യാ​ണ് 2027-28 കോ​ച്ച് പ്രൊ​ഡ​ക്ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ഈ ​ട്രെ​യി​നു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്യു​ന്ന​തി​നും നി​ർ​മി​ക്കു​ന്ന​തി​നു​മു​ള്ള ക​രാ​ർ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ബി​ഇ​എം​എ​ല്ലി​ന്…

Read More

വ​ന്ദേ​ഭാ​ര​തി​ന് റി​ക്കാ​ർ​ഡ് കു​തി​പ്പ്: ഇ​തു​വ​രെ യാ​ത്ര​ക്കാ​ർ 9.1 കോ​ടി

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ അ​ഭി​മാ​ന​മാ​യ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ പു​തി​യ റി​ക്കാ​ർ​ഡ്. സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത് മു​ത​ൽ ഇ​തു​വ​രെ ഒ​രു ല​ക്ഷം ട്രി​പ്പു​ക​ളി​ലാ​യി 9.1 കോ​ടി​യി​ല​ധി​കം യാ​ത്ര​ക്കാ​ർ വ​ന്ദേ ഭാ​ര​തി​നെ ആ​ശ്ര​യി​ച്ച​താ​യി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മാ​ത്രം 3.98 കോ​ടി യാ​ത്ര​ക്കാ​രാ​ണ് ഈ ​ട്രെ​യി​നു​ക​ളി​ൽ സ​ഞ്ച​രി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് (2.97 കോ​ടി) 34 ശ​ത​മാ​ന​ത്തോ​ളം വ​ർ​ധ​ന​യാ​ണ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ​ത്.2019 ഫെ​ബ്രു​വ​രി​യി​ൽ ന്യൂ​ഡ​ൽ​ഹി-​വാ​ര​ണാ​സി റൂ​ട്ടി​ൽ തു​ട​ക്ക​മി​ട്ട വ​ന്ദേ ഭാ​ര​ത് ഇ​ന്ന് രാ​ജ്യം മു​ഴു​വ​ൻ വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. 73 ല​ക്ഷം യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ച്ച ന്യൂ​ഡ​ൽ​ഹി-​വാ​ര​ണാ​സി റൂ​ട്ടാ​ണ് ഇ​പ്പോ​ഴും ഏ​റ്റ​വും തി​ര​ക്കേ​റി​യ​താ​യി തു​ട​രു​ന്ന​ത്. ന്യൂ​ഡ​ൽ​ഹി-​ക​ത്ര റൂ​ട്ടി​ൽ 56 ല​ക്ഷം പേ​രും ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ധാ​ന റൂ​ട്ടാ​യ സെ​ക്ക​ന്ത​രാ​ബാ​ദ്-​വി​ശാ​ഖ​പ​ട്ട​ണ​ത്തി​ൽ 48 ല​ക്ഷം പേ​രും ചെ​ന്നൈ-​മൈ​സൂ​രു റൂ​ട്ടി​ൽ 36 ല​ക്ഷം പേ​രും യാ​ത്ര ചെ​യ്തു. ദീ​ർ​ഘ​ദൂ​ര യാ​ത്ര​യ്ക്കാ​യി 2026…

Read More

ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ളി​ൽ വി​പ്ല​വം സൃ​ഷ്ടി​ച്ച് യു​പി​ഐ; പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ഇ​ട​പാ​ടു​ക​ളി​ൽ 12,000 ഇ​ര​ട്ടി വ​ർ​ധ​ന

പ​ര​വൂ​ർ: ഭാ​ര​ത​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക രം​ഗ​ത്തെ ന​ട്ടെ​ല്ലാ​യി മാ​റി​യ യു​ണൈ​റ്റ​ഡ് പേ​യ്‌​മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സ് (യു​പി​ഐ) നാ​ളെ പ​ത്ത് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്നു. 2016 ഏ​പ്രി​ൽ 11ന് ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച യു​പി​ഐ ഇ​ന്ന് ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ത​ത്സ​മ​യ പ​ണ​മി​ട​പാ​ട് സം​വി​ധാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. 2017 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ വെ​റും 1.7 കോ​ടി ഇ​ട​പാ​ടു​ക​ൾ മാ​ത്രം ന​ട​ന്നി​രു​ന്ന സ്ഥാ​ന​ത്ത് നി​ന്ന് 2026-ൽ ​എ​ത്തു​മ്പോ​ൾ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണം 21,900 കോ​ടി​യാ​യി ഉ​യ​ർ​ന്നു. പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 12,000 ഇ​ര​ട്ടി​യും മൂ​ല്യ​ത്തി​ൽ 4000 ഇ​ര​ട്ടി​യു​മാ​ണ് വ​ർ​ധ​ന​യു​ണ്ടാ​യ​ത്. തു​ട​ക്ക​ത്തി​ൽ സാ​വ​ധാ​ന​ത്തി​ലാ​യി​രു​ന്ന യു​പി​ഐ​യു​ടെ വ​ള​ർ​ച്ച കോ​വി​ഡ് കാ​ല​ത്താ​ണ് വ​ൻ കു​തി​ച്ചു​ചാ​ട്ടം ന​ട​ത്തി​യ​ത്. 2017-ൽ 6,952 ​കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന സ്ഥാ​ന​ത്ത് 2026 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഫെ​ബ്രു​വ​രി വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 285 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ന്ന​ത്. ഇ​ന്ന് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രു​ടെ…

Read More

ട്രെ​യി​നി​ൽ ഭ​ക്ഷ​ണ​ത്തി​ന് അ​മി​തവി​ല ഈ​ടാ​ക്കി;​പാ​ൻ​ട്രി ജീ​വ​ന​ക്കാ​രെ പു​റ​ത്താ​ക്കി റെ​യി​ൽ​വേ

പ​ര​വൂ​ർ: ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ അ​മി​ത​വി​ല ഈ​ടാ​ക്കി വി​റ്റ സം​ഭ​വ​ത്തി​ൽ പാ​ൻ​ട്രി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ഐ​ആ​ർ​സി​ടി​സി. ഡ​ൽ​ഹി-​അ​മൃ​ത്സ​ർ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സി​ലെ പാ​ൻ​ട്രി കാ​ർ മാ​നേ​ജ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ​യാ​ണ് റെ​യി​ൽ​വേ ജോ​ലി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. റെ​യി​ൽ​വേ നി​ശ്ച​യി​ച്ച നി​ര​ക്കി​നേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം തു​ക ഈ​ടാ​ക്കി​യ​തും ഇ​ത് ചോ​ദ്യം ചെ​യ്ത യാ​ത്ര​ക്കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി. യാ​ത്ര​ക്കാ​ര​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ച വീ​ഡി​യോ​യാ​ണ് വ​ൻ ത​ട്ടി​പ്പ് പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. അ​ഞ്ച് രൂ​പ​യു​ടെ ചാ​യ​യ്ക്ക് പ​ത്ത് രൂ​പ​യും പ​ത്ത് രൂ​പ​യു​ടെ കാ​പ്പി​ക്ക് ഇ​രു​പ​ത് രൂ​പ​യു​മാ​ണ് ഇ​വ​ർ വാ​ങ്ങി​യി​രു​ന്ന​ത്. 14 രൂ​പ​യു​ടെ കു​ടി​വെ​ള്ള​ത്തി​ന് 20 രൂ​പ ഈ​ടാ​ക്കി. ചാ​യ​യു​ടെ വി​ല ചോ​ദി​ച്ച​പ്പോ​ൾ കു​റ​ഞ്ഞ വി​ല​യി​ലു​ള്ള​ത് ചോ​ദി​ക്കാ​ത്ത​ത് കൊ​ണ്ടാ​ണ് കൂ​ടു​ത​ൽ പ​ണം വാ​ങ്ങി​യ​തെ​ന്ന വി​ചി​ത്ര​മാ​യ ന്യാ​യീ​ക​ര​ണ​മാ​ണ് ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ​ത്. ബി​രി​യാ​ണി​ക്കൊ​പ്പം ന​ൽ​കേ​ണ്ട സാ​ല​ഡ്, തൈ​ര് എ​ന്നി​വ ഒ​ഴി​വാ​ക്കി​യും അ​മി​ത​വി​ല വാ​ങ്ങി​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ…

Read More