കോട്ടയം: നഗരങ്ങളിലും നാല്ക്കവലകളിലും ആളുകളുടെ കണ്ണെത്തുന്ന സ്ഥലങ്ങളിലുമെല്ലാം സ്ഥാനാര്ഥികളുടെ ചിരിക്കുന്ന മുഖമുള്ള ഫ്ളക്സ് ബോര്ഡുകള്, ചിലയിടങ്ങളില് വലുതും ചെറുതുമായ മതിലുകളില് ചുവരെഴുത്തുകള്, സോഷ്യല് മീഡിയ തുറന്നാല് സ്ഥാനാര്ഥികളുടെ പ്രചാരണ റീലുകളും സ്റ്റിക്കറുകളും വോട്ടഭ്യര്ഥന സന്ദേശങ്ങളും. കാലം മാറിയപ്പോള് പ്രചാരണത്തിന്റെ കോലവും മാറി. നാട്ടിന്പുറങ്ങള് ഫ്ളക്സ് ബോര്ഡുകളാല് സമ്പന്നമാണ്. സ്ഥാനാര്ഥി പ്രഖ്യാപനം വന്നയുടന് തന്നെ ഇടത്തരം പ്രചാരണ ബോര്ഡുകള് എല്ലായിടത്തും നിറഞ്ഞു. നാല്ക്കവലകളിൽഎല്ലാ മുന്നണികളുടെയും സ്ഥാനാര്ഥികളുടെ ഫ്ള്ക്സ് ബോര്ഡുകള് കൗതുക കാഴ്ചയാണ് സമ്മാനിക്കുന്നത്. ചെറിയ വാചകങ്ങളില് സ്ഥാനാര്ഥിയുടെ ടാഗ് ലൈന്, ഫോട്ടോ, വാര്ഡും പേരും ചിഹ്നവും ഇത്രമാത്രം വിവരങ്ങളേയുള്ളൂ ഫ്ളക്സ് ബോര്ഡില്.ന്യൂ ജെന് കാലത്തും ചുവരെഴുത്തുകള് അത്ര സജീവമല്ലെങ്കിലും ചിലയിടങ്ങളില് വലിയ മതിലുകള് പാര്ട്ടികള് മുന്കൂട്ടി ബുക്ക് ചെയ്ത് സ്ഥാനാര്ഥിയുടെ പേരും ചിഹ്നവും മനോഹരമായി എഴുതി പ്രചാരണം നടത്തിയിട്ടുണ്ട്. സ്ഥാനാര്ഥിയുടെ ഫോട്ടോയും പേരും ചിഹ്നവും വച്ചുള്ള സ്റ്റിക്കറുകള് തെരഞ്ഞെടുപ്പ്…
Read MoreCategory: Kottayam
മുണ്ടക്കയത്തെ സ്ഥാനാർഥിയുടെ വീട്ടിൽ മോഷണം; പുകപ്പുരയിൽ നിന്ന് നഷ്ടമായത് മുപ്പതോളം റബർ ഷീറ്റ്
മുണ്ടക്കയം: തസ്കരന് എന്തു സ്ഥാനാർഥി, എന്ത് പ്രചാരണം. അവസരം കിട്ടിയാൽ മോഷ്ടിക്കുക അത്രതന്നെ. അതായിരുന്നു മുണ്ടക്കയം പുഞ്ചവയലിൽ നടന്നത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സ്ഥാനാർഥി പ്രചാരണത്തിന് പോയ തക്കംനോക്കിയാണ് പുകപ്പുരയിൽ ഉണങ്ങാനിട്ടിരുന്ന മുപ്പതോളം റബർ ഷീറ്റുകൾ തസ്കരൻ അപഹരിച്ചത്. മുണ്ടക്കയം പഞ്ചായത്ത് പതിമൂന്നാം വാർഡിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ടി.ജെ. ജോൺസന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും മോഷ്ടാക്കളെ കണ്ടുപിടിക്കാൻ അധികാരികൾ തയാറാകണമെന്നും ജോൺസൺ ആവശ്യപ്പെടുന്നു.
Read Moreകുറവിലങ്ങാട്ട് വൻ കുഴൽപ്പണ വേട്ട; ബംഗളൂരു സ്വദേശികളായ രണ്ടുപേർ പിടിയിൽ; പിടിച്ചെടുത്തത് ഒരു കോടി രൂപ
കോട്ടയം: കുറവിലങ്ങാട് വന് കുഴല്പ്പണ വേട്ട. അന്തര് സംസ്ഥാന ബസില് പണം കടത്താന് ശ്രമിച്ച രണ്ടു പേരെ കോട്ടയം എക്സൈസ് സംഘം പിടികൂടി. ഒരുകോടി രൂപ ഇവരില്നിന്നു കണ്ടെടുത്തു. ബംഗളൂരില്നിന്നു പത്തനാപുരത്തേക്കുള്ള അന്തര് സംസ്ഥാന ബസ് ഇന്നുരാവിലെ 8.30ന് കുറവിലങ്ങാട് എത്തിയപ്പോഴാണ് എക്സൈസ് സംഘം വാഹനം പരിശോധിച്ച് ബംഗളൂരു സ്വദേശികളായ രണ്ടുപേരെ പിടികൂടിയത്. ഇവരുടെ ദേഹത്തും ബാഗിലും പണം ഒളിപ്പിച്ച നിലയില് കണ്ടെത്തി.ഇവരെ വിശദമായി ചോദ്യം ചെയ്യുന്നു.
Read Moreദേശീയ ഡ്രാഗൺ ബോട്ട് റേസ് ചാമ്പ്യൻഷിപ്പ്: കുമരകത്തിന് അഭിമാനമായി ഇരട്ടകൾ
കുമരകം: മഹാരാഷ്ട്രയിൽ നടന്ന ദേശീയ ഡ്രാഗൺ ബോട്ട് റേസ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മത്സരിച്ച കുമരകം സ്വദേശികളായ ഇരട്ട സഹോദരങ്ങൾ ഗോപു കൃഷ്ണയും ഗോകുൽ കൃഷ്ണയും മെഡലുകൾ നേടി മികച്ച നേട്ടം കൊയ്തു. കോട്ടയം ജില്ലയിൽനിന്ന് പങ്കെടുക്കാൻ അവസരം ലഭിച്ചത് ഇവർക്കു മാത്രമാണ്. കവണാറ്റിൻകര കണ്ടവളവിൽ കെ.എം. ബിനോയിയുടെയും ഹരിതയുടെയും മക്കളായ ഗോപു കൃഷ്ണ ഏഴു സ്വർണം, 11 വെള്ളി, നാലു വെങ്കലം എന്നിങ്ങനെ ആകെ 22 മെഡലുകൾ നേടിയപ്പോൾ, ഗോകുൽ കൃഷ്ണ നാലു സ്വർണം, എട്ടു വെള്ളി, നാല് വെങ്കലം ഉൾപ്പെടെ 16 മെഡലുകൾ സ്വന്തമാക്കി. കുമരകം ഇരുവരും എസ്കെഎം സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ്.
Read Moreപോക്സോ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് ഇരുപത്തിരണ്ടുകാരൻ ആറ് വർഷത്തിനു ശേഷം പിടിയിലായി
വണ്ടിപ്പെരിയാർ: ആറു വർഷങ്ങൾക്കു മുന്പ് പോക്സോ കേസിൽ ജയിലിലായി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ വണ്ടിപ്പെരിയാർ പോലീസ് പിടികൂടി. തമിഴ്നാട് വീരപാണ്ടി സ്വദേശി അരുണ് (28) നെയാണ് പോലീസ് വീരപാണ്ടിയിലെ വീട്ടിൽനിന്നു പിടികൂടിയത്. 2019ൽ വണ്ടിപ്പെരിയാർ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് അരുണ്. ഇയാളെ കട്ടപ്പന പോക്സോ കോടതിയിൽ ഹാജരാക്കി പീരുമേട് കോടതിയിൽ റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചതിനു ശേഷം ഇയാൾ മുങ്ങുകയായിരുന്നു. ഇയാൾ വീരപാണ്ടിയിലെ വീട്ടിൽ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ ഇന്നലെ പുലർച്ചെ വീട്ടിൽ നിന്ന് തമിഴ്നാട് പോലീസിന്റെയുംകൂടി സഹായത്തോടെ പിടികൂടുകയായിരുന്നു. പ്രതിയെ കേടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വണ്ടിപ്പെരിയാർ എസ്ഐ ടി.എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Read Moreഓട്ടോറിക്ഷയില് യാത്രചെയ്യവെ ലൈംഗിക അതിക്രമം: 19 കാരിയുടെ പരാതിയിൽ മധ്യവയസ്കൻ പോലീസ് പിടിയിൽ
നെടുങ്കണ്ടം: ഓട്ടോറിക്ഷയില് യാത്രചെയ്യവെ 19 കാരിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയാളെ കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്തു. കരുണാപുരം ചേന്നാക്കുളം ഉണക്കപാറയില് സജി (50)യെയാണ് കമ്പംമെട്ട് പോലീസ് പിടികൂടിയത്. ശനിയാഴ്ച രാവിലെ 11.20ന് ട്രിപ്പ് ഓട്ടോയില് സഞ്ചരിക്കവേയാണ് കൂട്ടാര് തേര്ഡ്ക്യാമ്പ് നീരേറ്റുപുറം ഭാഗത്തുവച്ച് ഇയാള് പെണ്കുട്ടിയെ ആക്രമിച്ചത്. മാനഹാനിയും മനോവിഷമവും വരുത്തി സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ഇയാൾക്കെതിരേയുള്ള പോലീസ് കേസ്. എസ്ഐ ബിജു, എഎസ്ഐ ബിന്ദു, സീനിയര് സിവില് പോലീസ് ഓഫീസര് തോമസ് എന്നിവര് ചേര്ന്നായിരുന്നു ഇയാളെ പിടികൂടിയത്. കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
Read Moreകുളമ്പുരോഗം: ആശങ്കയിലായി ക്ഷീരകര്ഷകര്
കോട്ടയം: ജില്ലയുടെ അതിര്ത്തി പ്രദേശങ്ങളില് കുളമ്പുരോഗം സ്ഥിരീകരിച്ച സാഹചര്യത്തില് ജില്ലയിലെ കന്നുകാലികളില് പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന കര്ഷകരുടെ ആവശ്യത്തോട് മൃഗസംരക്ഷണവകുപ്പു മുഖംതിരിഞ്ഞു നില്ക്കുന്നതോടെ കര്ഷകര് കടുത്ത ആശങ്കയിലായി. മോനിപ്പള്ളി കന്നുകാലി ചന്തയില് കുറച്ചു ദിവസങ്ങള്ക്ക് മുന്പ് ആന്ധ്രയില്നിന്നും വില്പ്പനയ്ക്ക് കൊണ്ടുവന്ന കാളകളില് നിന്നാണ് രോഗം വ്യാപിച്ചതെന്നാണ് സംശയിക്കുന്നത്. കൂത്താട്ടുകുളം ചന്തയിലും രോഗം വന്ന കന്നുകാലികളെ വില്പ്പന നടത്തിയതായി പറയപ്പെടുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കര്ഷകര് ഇവിടെനിന്നാണു കന്നുകാലികളെ വാങ്ങുന്നത്. അതിനാല് വ്യാപകമായി പ്രതിരോധകുത്തിവയ്പ് എടുക്കേണ്ടത് അനിവാര്യമാണ്. എന്നാല് തെരഞ്ഞെടുപ്പ് പ്രമാണിച്ചു സര്ക്കാര് ഉത്തരവ് ഇറക്കാന് സാധിക്കാത്തതിനാല് പ്രതിരോധകുത്തിവയ്പ് വ്യാപകമായി നടത്താന് സാധിക്കില്ലെന്നും ആവശ്യക്കാര്ക്കു മാത്രം കുത്തിവയ്പ് നടത്താമെന്നും കുത്തിവയ്പ് മൂലം പശുക്കള്ക്ക് ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങള് ഉണ്ടായാല് ഞങ്ങള് ഉത്തരവാദികളല്ലെന്നുമുള്ള മറുപടിയാണു മൃഗസംരക്ഷണ വകുപ്പ് അധികൃതര് നല്കുന്നത്. ജില്ലയിലെ 80 ശതമാനത്തിനു മുകളില് കന്നുകാലികള്ക്കു പ്രതിരോധ കുത്തിവയ്പ് എടുത്താല്…
Read Moreറബര് താങ്ങുവില ഉയര്ത്തല്: നേട്ടമില്ലാതെ കര്ഷകര്
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനു തൊട്ടുമുന്നെ റബര് ഷീറ്റ് താങ്ങുവില 200 രൂപയായി ഉയര്ത്തിയ സര്ക്കാര് പ്രഖ്യാപനത്തില് കര്ഷകര്ക്ക് നേട്ടമില്ല. നവംബര് ഒന്നുമുതല് മാത്രമാണ് 200 രൂപ ഉറപ്പാക്കുന്ന സബ്ഡിഡി ലഭിക്കുക. തുക എന്നു വിതരണം ചെയ്യുമെന്നും ഉറപ്പുനല്കുന്നില്ല. സംസ്ഥാനത്ത് 60 ശതമാനം കര്ഷകരും ലാറ്റക്സ് വില്ക്കുന്ന സാഹചര്യത്തില് ലാറ്റക്സിന് ന്യായവില ഉറപ്പാക്കാന് നടപടിയൊന്നുമില്ല. കിലോയ്ക്ക് ഏഴു രൂപയോളം സംസ്കരണ ചെലവില് ഷീറ്റ് തയാറാക്കുന്നവര്ക്ക് മാത്രമാണ് സബ്സിഡി ലഭിക്കുക. താങ്ങുവില പദ്ധതിയില് ഇക്കൊല്ലത്തെ അംഗത്വം പുനഃസ്ഥാപിക്കാനുള്ള കാലാവധി സെപ്റ്റംബറില് പൂര്ത്തിയായിരുന്നു. വില 200 പ്രഖ്യാപിച്ചപ്പോള് കര്ഷകരുടെ പ്രതിഷേധത്തെ തുടര്ന്ന് പുനഃസ്ഥാപന കാലാവധി കഴിഞ്ഞയാഴ്ച ദീര്ഘിപ്പിച്ചു. ഇതിനായുള്ള വെബ്സൈറ്റില് കഴിഞ്ഞ വര്ഷം രജിസ്റ്റര് ചെയ്തിരുന്ന കര്ഷകര്ക്ക് മാത്രമാണ് വീണ്ടും പദ്ധതിയില് തുടരാനാവുക. പുതുതായി രജിസ്റ്റര് ചെയ്യാനുള്ള ഓപ്ഷന് വെബ് സൈറ്റില് ലഭ്യമല്ല. ആര്പിഎസുകള് തുടരെ അധികൃതരെ ബന്ധപ്പെടുമ്പോള് സര്ക്കാരില് നിന്ന്…
Read Moreവർഷങ്ങൾക്ക് ശേഷം കൂട്ടുകാരെ കാണാൻ റിയൂണിയനെത്തി, പക്ഷേ വെട്ടിലായി: മുക്കുപണ്ടം പണയംവച്ചു തട്ടിപ്പ്; 20 വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ
വാകത്താനം: 20 വർഷത്തോളം ഒളിച്ചുനടന്ന പ്രതിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കി. 2005ൽ മുക്കുപണ്ടം പണയം വച്ചു തട്ടിപ്പ് നടത്തിയ കുമാരനല്ലൂർ പെരുമ്പായിക്കാട് ഫാത്തിമ മൻസിൽ സുധീർ എന്നയാളെയാണ് വാകത്താനം പോലീസ് കണ്ടെത്തിയത്. 2005ൽ തട്ടിപ്പ് നടത്തി കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പലയിടങ്ങളിലായി ഒളിവിൽ താമസിച്ച പ്രതി, തന്റെ 1989 എസ്എസ്എൽസി ബാച്ചിന്റെ 2025ൽ നടന്ന റീയുണിയനിൽ കോട്ടയത്ത് പങ്കെടുത്തവിവരം വാകത്താനം പോലീസ് സ്റ്റേഷനിലെ സിപിഒ പ്രതീഷ് പ്രസാദിന് ലഭിച്ചു. തുടരന്വേഷണത്തിൽ പാലക്കാട് നെല്ലിയാമ്പതിയിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ്, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സയിലിരുന്ന പ്രതിയെ കണ്ടത്തി. ഗുരുതര പരിക്കേറ്റ പ്രതിയെ പരിക്കു ഭേദമാവുന്നതു വരെ നിരീക്ഷിക്കുകയും കുമാരനല്ലൂർ ഭാഗത്തുനിന്ന് വാകത്താനം പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കുശേഷം ചങ്ങനാശേരി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇയാളുടെ…
Read Moreസംവരണം മറികടന്ന് വനിതാ മുന്നേറ്റം: സ്ഥാനാർഥികളിൽ 52.36% വനിതകൾ
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ 52.36 ശതമാനം സ്ത്രീകൾ. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും കോർപറേഷനുകളിലുമായി 23,562 സീറ്റുകളിൽ മത്സരിക്കുന്ന 75,632 സ്ഥാനാർഥികളിൽ 39,604 പേർ സ്ത്രീകളാണ്. 36,027 പുരുഷൻമാരും ട്രാൻസ്ജെൻഡർ വിഭാഗത്തിലെ ഒരാളുമാണ് മത്സരരംഗത്തുള്ളത്. 1994ലെ പഞ്ചായത്ത് രാജ് നഗരപാലിക നിയമത്തിന്റെ തുടര്ച്ചയായി 2010 മുതല് സംസ്ഥാനത്തു നടപ്പാക്കിയ നിയമത്തെത്തുടർന്നാണ് വനിതകളുടെ മുന്നേറ്റം തദ്ദേശസ്ഥാപനങ്ങളില് കണ്ടുതുടങ്ങിയത്. 2020ലെ സ്ഥാനാർഥികളിൽ 51.53 ശതമാനം സ്ത്രീകളായിരുന്നു. 38,566 സ്ത്രീകളും 36,269 പുരുഷൻമാരും ഒരു ട്രാൻസ്ജെൻഡറുമാണ് ജനവിധി തേടിയത്. ഇവരിൽ 12,017 സ്ത്രീകളും 9849 പുരുഷൻമാരും വിജയിച്ചു. ജില്ലാ പഞ്ചായത്തുകളിൽ 52.26 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളിൽ 54.37 ശതമാനവും ഗ്രാമപഞ്ചായത്തുകളിൽ 54.82 ശതമാനവും നഗരസഭകളിൽ 54.74 ശതമാനവും കോർപറേഷനുകളിൽ 54.34 ശതമാനവും വനിതാ ജനപ്രതിനിധികളുണ്ടായി. 1038 വനിതാ സ്ഥാനാർഥികൾ ഇത്തവണ കൂടിയിട്ടുണ്ട്. ജനറൽ സീറ്റുകളിൽപോലും വനിതകളെ പ്രമുഖ രാഷ്ട്രീയകക്ഷികളടക്കം സ്ഥാനാർഥികളാക്കിയിട്ടുണ്ട്. നിലവിലെ…
Read More