ഇടുക്കി: മുക്കുപണ്ടം പണയംവച്ചു പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിനുശേഷം പോലീസ് പിടികൂടി.തങ്കമണി, പാലോളിൽ ബിനീത (49) യെയാണ് എറണാകുളത്തുനിന്ന് പോലീസ് പിടികൂടിയത്. 2006ൽ ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രാം മുക്കുപണ്ടം പണയം വച്ചു 25,000 രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്. 2006ൽ അറസ്റ്റിലായ യുവതി ജാമ്യത്തിലിറങ്ങി ഒളിവിൽ പോയതിനെ തുടർന്ന് കട്ടപ്പന കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 19 വർഷമായി പോലീസിനെ കബളിപ്പിച്ചു വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഇടുക്കി ഡി. സി. ആർ.ബി.ഡി വൈഎസ്പി. കെ.ആർ. ബിജുവിന്റെയും കട്ടപ്പന ഡിവൈഎസ്പി. വി. എ. നിഷാദ് മോന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം, എറണാകുളം നെടുമ്പാശേരിക്കടുത്തുള്ള കാരകുന്നത്തുനിന്നാണു യുവതിയെ അറസ്റ്റ് ചെയ്തത്. 19 വർഷമായി യുവതിയെ പോലീസ് തെരയുകയായിരുന്നു . ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.…
Read MoreCategory: Kottayam
കോട്ടയം മെഡി. കോളജ് ദുരന്തം; ജില്ലാ കളക്ടര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു; ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നു വീണതു സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലം സന്ദര്‍ശിച്ചു. ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 60 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിനു 12 വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ബലക്ഷയമുണ്ടെന്നു പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരുന്നതാണ്. കെട്ടിടം ഉപയോഗിച്ചിരുന്നില്ലെന്നു ബന്ധപ്പെട്ട അധികൃതര്‍ പറയുമ്പോഴും ആയിരക്കണക്കിനു പേര് എത്തുന്ന സ്ഥലത്തെ ഉപയോഗ ശൂന്യമായി കെട്ടിടത്തില്‍ ആളുകള്‍ പ്രവേശിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചിരുന്നില്ല. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് അതിവേഗത്തില്‍ സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഫയര്എഞ്ചിന് കടന്നുവരാന്‍ വഴിയുണ്ടാകണമെന്ന പുതിയ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രാബല്യത്തിലാകുംമുമ്പ് നിര്‍മിച്ച കെട്ടിടമാണ് ഇതെന്നും ബലക്ഷയം സംബന്ധിച്ചുള്ള തദ്ദേശ സ്ഥാപന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വ്യക്തമാക്കാമെന്നും…
Read Moreനൊമ്പരമായി സരുൺ… ഛർദിച്ചതിന് പിന്നാലെ കാമ്പസിൽ കുഴഞ്ഞുവീണു വിദ്യാർഥി; ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി
ഗാന്ധിനഗർ: കോളജ് വിദ്യാർഥി കാമ്പസിൽ കുഴഞ്ഞുവീണു മരിച്ചു.മാന്നാനം കെഇ കോളജിലെ ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ അവസാനവർഷ വിദ്യാർഥിയും മുടിയൂർക്കര പട്ടത്താനത്ത് സജി മാത്യുവിന്റെ മകനുമായ സരുൺ മാത്യു സജി (20) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ന് ക്ലാസിൽ ഛർദ്ദിക്കുയും കുഴഞ്ഞുവീഴുകയുമായിരുന്നു. തലയ്ക്ക് പരിക്കേറ്റ സരുണിനെ കോളജ് അധികൃതർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം അഞ്ചോടെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. പിതാവ് വിദേശത്താണ്.സംസ്കാരം പിന്നീട്. മാതാവ്: റൂഫി. സഹോദരങ്ങൾ: സ്നേഹ (നഴ്സ്, മുബൈ) സിയ (കെഇ സ്കൂൾ വിദ്യാർഥിനി).
Read Moreവീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിക്കു നേരേ അതിക്രമം; യുവാവ് അറസ്റ്റില്‍
അടിമാലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരേ അതിക്രമം നടത്തിയ സംഭവത്തില്‍ ഒരാളെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി തട്ടേക്കണ്ണന്‍കുടി സ്വദേശിയായ രമേശാണ് പിടിയിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് പ്രതി പെണ്‍കുട്ടിക്കുനേരേ അതിക്രമം നടത്തിയതായി രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreമെഡിക്കൽ കോളജ് അപകടം; കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ; തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന് ദാരുണാന്ത്യം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) ആണ് മരിച്ചത്. അപകടമുണ്ടായ 14-ാം വാർഡിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു ഇവർ. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ബിന്ദുവിനെ അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണ് പുറത്തെടുത്തത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തിനു ശേഷം തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ കാണാതായതായി ഭർത്താവ് വിശ്രുതൻ പറഞ്ഞിരുന്നു. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിത്സയിലാണ്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്. ഇന്നു രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ 14-ാം വാര്‍ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ…
Read Moreപരിമിതികളില്‍ വീര്‍പ്പുമുട്ടി ജില്ലാ ജയിൽ; 67 പേരെ പാര്‍പ്പിക്കാവുന്ന ജയിലില്‍ 108 പേർ; സ്ഥലസൗകര്യകുറവു മൂലം പ്രതികളെ പുറത്തിറക്കാറില്ല
കോട്ടയം: പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന ജില്ലാ ജയിലില്‍ സൗകര്യം വര്‍ധിപ്പിക്കുക അസാധ്യമാണ്. മണിമല മുക്കടയില്‍ റബര്‍ ബോര്‍ഡ് വക അന്‍പത് ഏക്കര്‍ സ്ഥലത്തുനിന്ന് അഞ്ചേക്കര്‍ വിട്ടുകൊടുക്കണമെന്ന് ഏറെക്കാലമായുള്ള ആവശ്യമാണ്. നിലവില്‍ കോട്ടയം കളക്ടറേറ്റിനു സമീപമുള്ള ജയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടമാണ്. മതില് ദുര്‍ബലവും ഉയരം കുറഞ്ഞതുമാണ്. മൂന്നു വര്‍ഷം മുമ്പ് കൊലക്കേസ് പ്രതി രക്ഷപ്പെട്ടതിനു പിന്നാലെ ശനിയാഴ്ച മൊബൈല്‍ മോഷണക്കേസില്‍ റിമാന്‍ഡിലായിരുന്ന ആസാം സ്വദേശി അമിനുള്‍ ഇസ്ലാം (20) ജയില്‍ ചാടിയിരുന്നു. രക്ഷപ്പെട്ട പ്രതി ട്രെയിനില്‍ നാടുവിട്ടതായാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. നിലവിലുള്ള ജയിലിന്റെ ഭിത്തിക്കു മുകളില്‍ അടുത്തയിടെ മുള്ളു കമ്പിവേലി പിടിപ്പിച്ചിരുന്നെങ്കിലും പ്രതി സാഹസികമായി തടവുചാടുകയായിരുന്നു.1959ല്‍ സബ് ജയിലായി തുടങ്ങി രണ്ടായിരത്തില്‍ ജില്ലാ ജയിലായി ഉയര്‍ത്തിയ ജയില്‍ സംവിധാനത്തിന് അരയേക്കറാണ് വിസ്തൃതി. 15 സെല്ലുകളിലായി 67 പേരെ പാര്‍പ്പിക്കാവുന്ന ജയിലില്‍ 108 പേരാണ് കഴിയുന്നത്. മുക്കടയിലെ റബര്‍ബോര്‍ഡ്…
Read Moreകര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും, യാത്രക്കാര്‍ക്കും ഭീഷണിയായി കുരങ്ങുകൾ; വന്ധ്യംകരിച്ച് പെരുകല്‍ തടയാന്‍ പദ്ധതി
കോട്ടയം: അനിയന്ത്രിതമായി പെരുകിയ നാടന്‍ കുരങ്ങുകളെക്കൊണ്ട് പൊറുതി മുട്ടിയതോടെ ഇവയെ പിടികൂടി വന്ധ്യംകരിച്ച് എണ്ണം കുറയ്ക്കാന്‍ സംസ്ഥാന വനംവകുപ്പ് ആലോചിക്കുന്നു. കാട്ടില്‍നിന്ന് വനാതിര്‍ത്തിയിലേക്കും അടുത്തയിടെ നാട്ടിലേക്കും നഗരത്തിലേക്കും വന്നുകൂടിയ കുരങ്ങുകള്‍ കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും, യാത്രക്കാര്‍ക്കും ഭീഷണിയാണ്. നായകള്ക്കെന്നപോലെ കുരങ്ങിനും പേവിഷബാധയ്ക്കുള്ള സാഹചര്യമേറെയുണ്ട്. കേരളത്തില്‍ വ്യാപകമായി കാണുന്ന നാടന്‍ കുരങ്ങ് അഥവാ തൊപ്പിക്കുരങ്ങുകളെയാണ് വന്ധ്യംകരിക്കാന്‍ പദ്ധതിയിടുന്നത്. ഇതിന് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാവ്യതിയാന മന്ത്രാലയങ്ങളുടെ അനുമതി വേണ്ടതുണ്ട്. മലയോര മേഖലയിലെ കൃഷിയിടങ്ങളില്‍ നിലത്തു വളരുന്നതെല്ലാം കാട്ടുപന്നിയും മരത്തിനു മുകളിലുള്ളതെല്ലാം കുരങ്ങും നശിപ്പിക്കുന്ന സാഹചര്യമാണ്. തെങ്ങ്, കവുങ്ങ്, ജാതി എന്നിവയിലെ ഫലം അപ്പാടെ കുരങ്ങ് നശിപ്പിക്കും. പാശ്ചാത്യ രാജ്യങ്ങള്‍ വന്ധ്യകരണം, ഇഞ്ചക്ഷന്, ഗുളിക എന്നിവ മുഖേനയാണ് ഇവയുടെ എണ്ണം കുറയ്ക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ കുരങ്ങുകളുടെ എണ്ണം കുറയ്ക്കാന്‍ ഇത്തരത്തില്‍ സാധിച്ചിട്ടുണ്ട്.ജില്ലയിലെ 24 പഞ്ചായത്തുകളില്‍ കുരങ്ങുകളുടെ ശല്യമുള്ളതായി വനം വകുപ്പ് വ്യക്തമാക്കി.…
Read Moreകാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു പേർക്ക്; ഡ്രൈവർ ശ്യാമിന്റെ മുഖത്ത് ഇരുപതിലധികം കുത്തിക്കെട്ടുകൾ
കാഞ്ഞിരപ്പള്ളി: പാറത്തോട് ചോറ്റിയിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ ചോറ്റി ത്രിവേണി സ്വദേശി പന്തമാവിൽ ശ്യാം പി. രാജു (30), യാത്രക്കാരനായിരുന്ന ഈരാറ്റുപേട്ട സ്വദേശി പുളിമൂട്ടിൽ സുനിൽ (42) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. എസ്റ്റേറ്റ് ജീവനക്കാരനും ഓട്ടോറിക്ഷ തൊഴിലാളിയുമായ ശ്യാം ഈരാറ്റുപേട്ടയ്ക്ക് ഓട്ടം പോവുകയായിരുന്നു. വാഹനത്തിൽ സുനിലടക്കം രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഊരയ്ക്കനാട് മാളിക റോഡിൽ ഓട്ടോയുടെ അടിയിലേക്കു കാട്ടുപന്നി ഓടിക്കയറുകയായിരുന്നു. ഒരു വശം പൊങ്ങിയ ഓട്ടോറിക്ഷ വെട്ടിച്ച് മാറ്റുന്നതിനിടെ സമീപത്തെ കാനയിലേക്കു മറിഞ്ഞു. അപകടത്തിൽ ശ്യാമിന്റെ മുഖത്തിന്റെ ഒരു ഭാഗത്തെ തൊലി അടർന്നുമാറി. സുനിലിന് തലയ്ക്കാണ് പരിക്കേറ്റത്. ഇരുവരും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും ശ്യാം പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും ചികിത്സ തേടി. ശ്യാമിന്റെ മുഖത്ത് ഇരുപതിലധികം കുത്തിക്കെട്ടുകൾ വേണ്ടിവന്നു. ഓട്ടോറിക്ഷയ്ക്കും…
Read Moreവെള്ളക്കെട്ടും അശാസ്ത്രീയ നിർമാണവും; തകർന്ന റോഡുകളിലെ സർവീസുകൾ വഴിതിരിച്ചുവിട്ട് കെഎസ്ആർടിസി
മങ്കൊന്പ്: അശാസ്ത്രീയ നിർമാണവും പാടശേഖരങ്ങളിലെ വെള്ളംകയറിക്കിടക്കുന്നതും കാരണം തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റോഡിനെ ഒഴിവാക്കി മറ്റു റൂട്ടുകളിലൂടെ കുട്ടനാട്ടിലേക്കുള്ള സർവീസുകൾ കെഎസ്ആർടിസി ഭാഗികമായി പുനരാരംഭിച്ചു. വാലടി റോഡിലൂടെയുള്ള ഗതാഗതം ദുരിതപൂര്‍ണവും അപകടകരവുമായ സാഹചര്യത്തില്‍ ഇന്നലെ മുതലാണ് ഈ റൂട്ടിൽ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. ചങ്ങനാശേരി ഡിപ്പോയില്‍നിന്ന് പറാല്‍, കുമരങ്കരി വഴി നാരകത്തറവരെയും കുറിച്ചി, കൈനടി വഴി കൃഷ്ണപുരം വരെയുമാണ് ഇന്നു രാവിലെ മുതൽ ബസ് സര്‍വീസുകൾ ആരംഭിച്ചിട്ടുള്ളത്. തിരക്കുള്ള രാവിലെയും വൈകുന്നേരങ്ങളിലും അത്യാവശ്യ സര്‍വീസുകളാണ് നടത്തുന്നത്. താത്കാലിക അറ്റകുറ്റപ്പണികളെങ്കിലും നടത്തി ഗതാഗതയോഗ്യമാക്കും വരെ തുരുത്തി വാലടി റോഡിൽ ബസ് സര്‍വീസ് നടത്താനാവില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ ചൂണ്ടിക്കാട്ടി. നാലു ബസുകള്‍ 64 ട്രിപ്പുകളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. തകര്‍ന്ന റോഡിലൂടെ ഓടിയ രണ്ടു ബസുകള്‍ അറ്റകുറ്റപ്പണിക്കായി വര്‍ക്ക്ഷോപ്പില്‍ കയറ്റിയിരിക്കുകയാണ്. രണ്ട് കണ്ടക്ടര്‍മാരും ശാരീരിക അസ്വാസ്ഥ്യംമൂലം ചികിത്സയിലാണ്.വീയപുരം മുതല്‍ എടത്വ-പുതുക്കരി-മാമ്പുഴക്കരി- കിടങ്ങറ-കുന്നംകരി-വാലടി…
Read Moreഈരാറ്റുപേട്ടയിൽ ദന്പതിമാർ ജീവനൊടുക്കിയ സംഭവം: പിന്നിൽ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണി?
ഈരാറ്റുപേട്ട: ദമ്പതിമാര്‍ ജീവനൊടുക്കിയത് ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയെത്തുടര്‍ന്നെന്ന് ആരോപണം. ജീവനൊടുക്കിയ രാമപുരം തെരുവേല്‍ വിഷ്ണു എസ്. നായര്‍ (36), രശ്മി വിഷ്ണു (35) എന്നിവരെ കുറവിലങ്ങാട് കേന്ദ്രീകരിച്ചുള്ള ബ്ലേഡ് സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇവർ ഇത്തരത്തില്‍ നിരവധി പേരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പറയുന്നു. ഇവര്‍ക്ക് പ്രദേശത്തെ ഒരു രാഷ്ട്രീയ നേതാവിന്റെ പിന്‍ബലമുണ്ടെന്നും ആരോപണമുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണു കരാര്‍ ജോലിക്കാരനായ വിഷ്ണുവും നഴ്സിംഗ് സൂപ്രണ്ടായ ഭാര്യ രശ്മിയും ജീവനൊടുക്കിയത്. ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പ്പിറ്റലിലാണ് രശ്മി ജോലി ചെയ്തിരുന്നത്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു വീട്ടുവളപ്പില്‍ നടക്കും. വിഷ്ണുവുമായി പണമിടപാടുള്ളവര്‍ ആശുപത്രിയിലെത്തി പ്രശ്നമുണ്ടാക്കുമെന്ന ഭീഷണിയുണ്ടായിരുന്നു. ഇതുമൂലം തൊഴില്‍സ്ഥലത്ത് അപമാനിതയാകുമോയെന്ന ഭയമാണ് രശ്മിയെ ആത്മഹത്യയിലേക്കു നയിച്ചതെന്നും പറയുന്നു. വിഷ്ണുവിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്തത് കുറവിലങ്ങാടുള്ള ബ്ലേഡ് മാഫിയ സംഘവുമായുള്ള ധന ഇടപാടുകളാണ്. കഴിഞ്ഞ ശനിയാഴ്ച ബ്ലേഡ് മാഫിയ സംഘത്തിന്റെ…
Read More