ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് ഉച്ചകഴിഞ്ഞ് 3.12ന് പുറപ്പെട്ടിരുന്ന മുരിക്കാശേരി ഫാസ്റ്റ് പാസഞ്ചർ ബസ് സര്‍വീസ് പുനരാരംഭിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യമുയര്‍ത്തി യാത്രക്കാര്‍ രംഗത്ത്. സര്‍വീസ് നടത്തിക്കൊള്ളാമെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് ആരംഭിച്ച ടേക്ക് ഓവര്‍ സര്‍വീസാണ് ചങ്ങനാശേരി ഡിപ്പോ അധികൃതര്‍ തങ്ങളുടെ തന്നിഷ്ടപ്രകാരം നിര്‍ത്തിവച്ചിരിക്കുന്നത്. 12000 മുതല്‍ 15000വരെ കളക്ഷന്ലഭിച്ചിരുന്ന സര്‍വീസായിരുന്നു ഇത്. കഴിഞ്ഞ ഏതാനും മാസങ്ങളായാണ് ഈ സര്‍വീസ് അപ്രഖ്യാപിതമായി നിര്‍ത്തിവച്ചിരിക്കുന്നത്. കോവിഡ് കാലത്ത് നിര്‍ത്തിവച്ച ചങ്ങനാശേരി അമൃത സര്‍വീസ് പുനരാരംഭിക്കുമെന്ന് മന്ത്രി ഗണേഷ്കുമാര് പ്രഖ്യാപിച്ചെങ്കിലും പുനരാരംഭിച്ചിട്ടില്ല. രാവിലെ 6.20നുള്ള കട്ടപ്പന, 7.30നുള്ള മുണ്ടക്കയം, ഉച്ചയ്ക്ക് 12നുള്ള കട്ടപ്പന ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. തെങ്ങണ വഴി ഏറ്റുമാനൂരിനുണ്ടായിരുന്ന ചെയിന്‍ സര്‍വീസുകളും നിര്‍ത്തലാക്കിയിട്ട് പുനരാരംഭിച്ചിട്ടില്ല. അഞ്ചു ബസുകള്‍ 20 ട്രിപ്പ് സര്‍വീസ് നടത്തിയിരുന്നു. ഇപ്പോള്‍ ഒരു ബസ് രണ്ട് ട്രിപ്പ് മാത്രമാണ് സര്‍വീസ് നടത്തുന്നത്. ചങ്ങനാശേരിയില്‍നിന്നു…
Read MoreCategory: Kottayam
വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച അബിന്‍ ശശിക്കു മരണമില്ല; ആറുപേരിലൂടെ ഇനിയും ജീവിക്കും
മെഡിക്കല്‍കോളജ്: ഇടുക്കി പാറേമാവ് തോണിയില്‍ വീട്ടില്‍ അബിന്‍ ശശി(25)ക്ക് മരണമില്ല; യുവാവിന്റെ അവയവങ്ങള്‍ ആറുപേരിലൂടെ പുതുജീവന്‍ കൈവരിക്കും. വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച അബിന്റെ അവയവങ്ങള്‍ കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കാണ് ദാനം ചെയ്തത്. കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആയുര്‍വേദ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന അബിന്‍ കഴിഞ്ഞ 15ന് രാവിലെ കൊട്ടാരക്കര പുത്തൂരിൽ വച്ചാണ് അപകടത്തില്‍പ്പെട്ടത്. യുവാവ് സഞ്ചരിച്ച ബൈക്ക് ഒരു ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബിനെ ആദ്യം കൊട്ടാരക്കരയിലും തുടര്‍ന്നു തിരുവനന്തപുരത്തുമുള്ള സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ 18ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ബന്ധുക്കളുടെ സമ്മതപ്രകാരം വൃക്കകൾ, കരള്‍, ഹൃദയ വാല്‍വുകള്‍, കോര്‍ണിയകൾ എന്നിവയാണ് ദാനം ചെയ്തത്. ശശിയുടെയും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ലക്ഷ്മി ശശിയുടെയും മകനാണ് അബിന്‍ ശശി. അബിന്റെ മൃതദേഹം ഇന്നു വീട്ടുവളപ്പില്‍ സംസ്കരിക്കും.
Read Moreഇഞ്ചിയാനി മേഖലയിൽ വാട്സാപ്പ് നമ്പർ ഹാക്ക് ചെയ്ത് തട്ടിപ്പ് ; പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
മുണ്ടക്കയം: ഇഞ്ചിയാനി മേഖല കേന്ദ്രീകരിച്ച് നടന്ന സൈബർ സാമ്പത്തിക തട്ടിപ്പിൽ പണം നഷ്ടമായത് നിരവധി പേർക്ക്. ഇഞ്ചിയാനി ഹോളി ഫാമിലി പള്ളിയും ഇതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ലക്ഷ്യമിട്ടാണ് പ്രധാനമായും സൈബർ ആക്രമണമുണ്ടായത്. പതിവായി പങ്കെടുക്കുന്ന ഓൺലൈൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രാർഥന ഉണ്ടെന്നും ഇതിൽ പങ്കെടുക്കണമെന്നും അറിയിച്ച് ഇവിടത്തെ ഒരു കന്യാസ്ത്രീക്കാണ് വാട്സാപ്പിൽ മെസേജ് ലഭിക്കുന്നത്. പതിവായി പങ്കെടുക്കാറുള്ള പ്രാർഥന കൂട്ടായ്മ ആയതുകൊണ്ട് മറ്റൊന്നും ചിന്തിക്കാതെ ലിങ്കിൽ ക്ലിക്ക് ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ സിസ്റ്ററുടെ ഫോൺ ഹാക്ക് ആകുകയായിരുന്നു. പിന്നീട് കന്യാസ്ത്രീയുടെ ഫോണിലെ കോൺടാക്ട് ലിസ്റ്റിലുള്ള പല ആളുകൾക്കും ഹാക്ക് ചെയ്യപ്പെട്ട നമ്പരിൽ നിന്നു മെസേജ് എത്തുകയായിരുന്നു. അടിയന്തരമായി പണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജാണ് പല ആളുകൾക്കുമെത്തിയത്. സിസ്റ്ററിന്റെ സ്വന്തം നമ്പറിൽ നിന്ന് മെസേജ് എത്തിയതോടെ പല ആളുകളും പണം അയച്ചു. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇത് സൈബർ തട്ടിപ്പാണെന്ന് മനസിലായത്.…
Read Moreകുടുംബ വഴക്കിനെതുടർന്ന് മക്കളെയും കൊണ്ട് അമ്മ പുഴയിൽ ചാടി: ഹൈക്കോടതി അഡ്വക്കേറ്റും മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ യുവതിയും രണ്ട് മക്കളും മരിച്ചു
കോട്ടയം: ഏറ്റുമാനൂർ പുളിക്കുന്ന് കടവിൽ അമ്മയും രണ്ട് മക്കളും പുഴയിൽ ചാടി മരിച്ചു. ഹൈകോടതിയിലെ അഭിഭാഷകയും അയർക്കുന്നം സ്വദേശിനിയുമായ ജിസ്മോൾ നാലും രണ്ടും വയസുള്ള കുഞ്ഞുങ്ങൾ എന്നിവരാണ് മരിച്ചത്. മീനച്ചിൽ ആറ്റിൽ ഏറ്റുമാനൂർ പുളിക്കുന്ന് കടവിലാണ് സംഭവം. സ്കൂട്ടറിൽ മക്കളുമായി എത്തിയ യുവതി മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിക്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. മൂവരും അങ്ങോട്ടേക്ക് പോകുന്നത് മറ്റാരും കണ്ടില്ല. ആറ്റിലൂടെ ഒരു മൃതദേഹം ഒഴുകി വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ആറ്റിൽ തിരച്ചിൽ നടത്തുകയായിരുന്നു. അപ്പോഴാണ് മറ്റ് രണ്ടുപേരേ കൂടി കണ്ടെത്തിയത്. ജിസ്മോൾ മുത്തോലി പഞ്ചായത്തിലെ മുൻ പ്രസിഡന്റ് ആണ്. നിവലിൽ അഭിഭാഷകയായി ജോലി ചെയ്തുവരികയാണ് അവർ. കുടുംബ വഴക്കിനെത്തുടർന്നാണ് ആത്മഹത്യ എന്നാണ് വിവരം. അയർക്കുന്നം ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തി.
Read Moreമൊബൈൽ ടവറാണത്രേ..! കൈതപ്പാറയിലെ ബിഎസ്എൻഎൽ മൊബൈൽ ടവറിന്റെ ഉപയോഗം വട്ടപ്പൂജ്യം
ഉടുന്പന്നൂർ: മൊബൈൽ ടവറുണ്ടെങ്കിലും വിളിച്ചാൽ കിട്ടുന്നില്ലെന്ന് നാട്ടുകാർ. രാജ്യത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കാനുള്ള കേന്ദ്രപദ്ധതിയനുസരിച്ചാണ് ഇടുക്കി ജില്ലയിലെ കൈതപ്പാറയിൽ ബിഎസ്എൻഎൽ മൊബൈൽ ടവർ സ്ഥാപിച്ചത്. അഞ്ചു മാസം ടവർ പ്രവർത്തനക്ഷമമാക്കുകയും ചെയ്തു. 4-ജി സംവിധാനമാണ് ടവറിനുള്ളത്. ബാൻഡ്-28 സപ്പോർട്ട് ചെയ്യുന്ന ഫോണുകളിൽ മാത്രമേ റേഞ്ച് ലഭിക്കുകയുള്ളൂ. രണ്ടുവർഷം മുന്‍പുള്ള പല ഫോണുകളിലും ഈ സംവിധാനം നിലവിലില്ല. കൈതപ്പാറ, മനയത്തടം പ്രദേശങ്ങളിലുള്ളവർക്കായാണ് ഇവിടെ ടവർ സ്ഥാപിച്ചത്. എന്നാൽ നിലവിലെ സ്ഥിതിയിൽ പലർക്കും ടവറിന്റെ പ്രയോജനം ലഭിക്കാത്ത സാഹചര്യമാണ്. വൈദ്യുതി പോകുന്ന സമയത്ത് പ്രവർത്തിക്കുന്നതിനായി സോളാർ, ബാറ്ററി സംവിധാനവും ടവറിനുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും സ്ഥാപിച്ച ടവറുകളുടെതും സ്ഥിതി സമാനമാണ്.
Read Moreഉപ്പുതറയിലെ കൂട്ടമരണം; ആത്മഹത്യക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ ധനകാര്യസ്ഥാപനത്തിനെതിരേ കേസെടുക്കാൻ പോലീസ്
ഇടുക്കി: ഉപ്പുതറയില്‍ രണ്ടു പിഞ്ചു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലു പേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തിനെതിരേ പോലീസ് കേസെടുത്തേക്കും. സ്ഥാപനത്തില്‍നിന്നുള്ള ഭീഷണിയെത്തുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കിയതെന്ന ബന്ധുക്കളുടെ ആരോപണവും ആത്മഹത്യക്കുറിപ്പില്‍ ഇതുസംബന്ധിച്ച സൂചന ലഭിച്ചതും കണക്കിലെടുത്താണ് പോലീസ് നടപടിക്കൊരുങ്ങുന്നത്. ഇന്നലെയാണ് ഉപ്പുതറ ഒമ്പതേക്കര്‍ പട്ടത്തമ്പലം സജീവ് (38), ഭാര്യ രേഷ്മ (28), മക്കളായ ദേവന് (6), ദിയ (4) എന്നിവരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉപ്പുതറയില്‍ ഓട്ടോ ഡ്രൈവറാണ് സജീവ്. പുതിയ ഓട്ടോ വാങ്ങിയപ്പോള്‍ മൂന്നുലക്ഷം രൂപ കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്നും സജീവ് വായ്പയെടുത്തിരുന്നു. ഇത് കൃത്യമായി അടച്ചുപോരികയായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു. 8,000 രൂപയാണ് ഒരു മാസത്തെ തിരിച്ചടവ് തുക. തിരിച്ചടവ് രണ്ടുമാസം മുടങ്ങിയതോടെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ ഭീഷണി മുഴക്കുന്നത് പതിവായിരുന്നെന്ന് സജീവിന്റെ അച്ഛന് മോഹനന് പറഞ്ഞു. തന്നെയും ധനകാര്യ…
Read Moreകോട്ടയം ജില്ലയിൽ വന്യജീവി ആക്രമണം തടയാൻ ചെലവഴിച്ചത് 1.77 കോടി രൂപ
കോട്ടയം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സംസ്ഥാന സർക്കാർ ചെലവിട്ടത് 1.77 കോടി രൂപ.വന്യജീവികളുടെ കടന്നാക്രമണം തടയുന്നതിന് ജില്ലയുടെ മലയോര അതിർത്തിയിൽ 53.45 കിലോമീറ്റർ നീളത്തിൽ സൗരോർജവേലി അടക്കമുള്ളവയാണ് ഈ കാലയളവിൽ നിർമിച്ചത്. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കോയിക്കക്കാവ് – പായസപ്പടിയിൽ 8.3 കിലോമീറ്റർ നീളത്തിൽ 74.4 ലക്ഷം രൂപ ചെലവിട്ടും മഞ്ഞളരുവി-പാക്കാനം 504 നഗറിൽ മൂന്ന് കിലോമീറ്റർ നീളത്തിൽ 29.8 ലക്ഷം രൂപ ചെലവിട്ടും സൗരോർജവേലി തീർത്തു. പ്ലാച്ചേരി സ്റ്റേഷൻ പരിധിയിലെ ഇഞ്ചക്കുഴി-കാരശേരി (അഞ്ച് കിലോമീറ്റർ), കാളകെട്ടി തേക്കുതോട്ടം (5.85 കിലോമീറ്റർ), പ്ലാച്ചേരി സ്റ്റേഷൻ പരിധിയിലെ കൊപ്പം-എലിവാലിക്കര (7.5 കിലോമീറ്റർ), പാണപിലാവ് (അഞ്ച് കിലോമീറ്റർ) അരുവിക്കൽ-കാളകെട്ടി (അഞ്ച് കിലോമീറ്റർ), കാരിശേരി 504 കോളനി( അഞ്ച് കിലോമീറ്റർ), മുറിഞ്ഞപുഴ സ്റ്റേഷൻ പരിധിയിലെ കണ്ടംകയം-കോരുത്തോട് (3.5 കിലോമീറ്റർ), മാങ്ങാപേട്ട 504 കോളനി…
Read Moreവൃക്കകൾ തകരാറിലായ സഹപ്രവർത്തകന് കരുതലായി പൊൻകുന്നത്തെ ഓട്ടോതൊഴിലാളികൾ
പൊൻകുന്നം: ഇരുവൃക്കകളും തകരാറിലായി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായ ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്ന തോണിപ്പാറ കുന്നുംപുറത്ത് ടി.കെ.ബിനു(42)വിനെ സഹായിക്കാനായി സ്നേഹയാത്ര നടത്തി സഹപ്രവർത്തകർ. യുവാവിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 30 ലക്ഷത്തോളം രൂപ കണ്ടെത്തേണ്ടിയിരിക്കുന്നു. വൃക്ക നൽകാൻ ഭാര്യ സുനിതാമോൾ തയാറായെങ്കിലും പരിശോധനയിൽ സുനിതയും വൃക്കരോഗിയാണെന്ന് കണ്ടെത്തി. ഇതോടെ പണം കണ്ടെത്താൻ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ചികിത്സ സഹായ സമിതി രൂപവത്കരിച്ചു.സമിതിയുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തിയിരുന്നു.ഇതിന്റെ തുടർച്ചയാണ് സഹപ്രവർത്തകരുടെ വക കരുതൽ. ഡ്രൈവർമാർ ഇവരുടെ ഒരു ദിവസത്തെ വരുമാനവും വാഹനത്തിൽ കുടുക്ക വച്ചുമാണ് തുക കണ്ടെത്തിയത്.200 ഓളം വണ്ടികൾ സ്നേഹയാത്രയിൽ പങ്കുചേർന്നു. ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കോ-ഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ധനസമാഹരണം. നിലവിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് യുവാവ്. 1,40,000 രൂപയാണ് സമാഹരിച്ചത്. സഹായ സമിതി ചെയർമാൻ ബി.രവീന്ദ്രൻ നായർ, കൺവീനർ ഷാക്കി സജീവ് എന്നിവർ ചേർന്ന് പൊൻകുന്നം…
Read Moreപകരച്ചുങ്കത്തിൽ ചാഞ്ചാടി റബര്‍ വിലയില്‍ താഴ്ച; കര്‍ഷകര്‍ ആശങ്കയില്‍
കോട്ടയം: പകരച്ചുങ്കം റബര്‍ വിലയിലുണ്ടാക്കിയ ചാഞ്ചാട്ടം കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ഇന്നലെയും ബാങ്കോക്ക്, ക്വലാലംപുര്‍ മാര്‍ക്കറ്റുകളിലെ വിലയിടിവിന്റെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയിലും വില താഴ്ന്നു. ഇന്നലെ റബര്‍ ബോര്‍ഡ് വില ആര്‍എസ്എസ് നാല് ഗ്രേഡിന് 197 രൂപയും ഗ്രേഡ് അഞ്ചിന് 194 രൂപയുമായിരുന്നു. ഒറ്റ ദിവസംകൊണ്ട് നാലു രൂപയുടെ ഇടിവാണുണ്ടായത്. 193 രൂപയ്ക്കാണ് ഡീലര്‍മാര്‍ കര്‍ഷകരില്‍നിന്നും ഷീറ്റ് വാങ്ങിയത്. ക്രംബ്, ഒട്ടുപാല് വിലയിലും ചെറിയ കുറവുണ്ടായി. വില കുറയുന്ന സാഹചര്യത്തില്‍ വില നിശ്ചയിക്കാന്‍ വ്യവസായികളും ചരക്കെടുക്കാന്‍ ഡീലര്‍മാരും താത്പര്യപ്പെടുന്നില്ല. വില കുറയാനുള്ള സാധ്യതയില്‍ ഡീലര്‍മാര്‍ ചരക്ക് സ്റ്റോക്ക് ചെയ്യാനും ഒരുക്കമല്ല. കര്‍ഷകരുടെയും ഡീലര്‍മാരുടെയും പക്കല്‍ ഒന്നര ലക്ഷം ടണ്‍ ഷീറ്റ് സ്റ്റോക്കുള്ളതായാണ് വിലയിരുത്തല്‍. ഇത് മുന്നില്‍കണ്ടാണ് വ്യവസായികള്‍ വില ഇടിക്കാനുള്ള നീക്കം നടത്തുന്നത്. നിലവില്‍ വ്യവസായികള്‍ക്ക് കാര്യമായി റബര്‍ സ്റ്റോക്കില്ലാത്തതിനാല്‍ ചരക്ക് വാങ്ങാതിരിക്കാനും സാധിക്കില്ല. റബര്‍ വില കുത്തനെ…
Read Moreപോലീസ് സ്റ്റേഷൻ നവീകരണം: ഒന്‍പതു വര്ഷത്തിനിടെചെലവഴിച്ചത് 16.38 കോടി രൂപ
കോട്ടയം: ജില്ലയില്‍ പോലീസ് സ്റ്റേഷനുകള്‍ക്കു പുതിയ കെട്ടിടം നിര്‍മിക്കുന്നതടക്കമുള്ള അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്കു കഴിഞ്ഞ ഒന്‍പതു വര്‍ഷം സര്‍ക്കാര്‍ ചെലവഴിച്ചത് 16.38 കോടി രൂപ. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടത്തിന് 1.41 കോടി രൂപയാണ് ചെലവിട്ടത്. തൃക്കൊടിത്താനം പോലീസ് സ്റ്റേഷന് 1.08 കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മിച്ചു. 4.84 കോടി രൂപ മുടക്കി ചങ്ങനാശേരി പോലീസ് സ്റ്റേഷന്റെയും 2.10 കോടി രൂപ മുടക്കി മുണ്ടക്കയം പോലീസ് സ്റ്റേഷന്റെയും പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 3.50 കോടി രൂപ മുടക്കിയാണ് കോട്ടയം മുട്ടമ്പലത്ത് പോലീസുദ്യോഗസ്ഥര്‍ക്കായുള്ള ക്വാര്‍ട്ടേഴ്സുകളുടെ നിര്‍മാണം നടക്കുന്നത്. രാമപുരം പോലീസ് സ്റ്റേഷന് 89.44 ലക്ഷം രൂപ ചെലവിലും ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസിന് 63.60 ലക്ഷം രൂപ ചെലവിലും പള്ളിക്കത്തോട് പോലീസ് സ്റ്റേഷനു 44 ലക്ഷം രൂപ ചെലവിലും ഈ കാലയളവില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചു.…
Read More