ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ റവന്യു ഭൂമിയിൽ അവകാശമുന്നയിച്ച് വനം വകുപ്പ് നടത്തുന്ന നടപടികൾ നാട്ടുകാർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. യുവാക്കൾ ഉൾപ്പെടെ നിരവധി പേർക്കെതിരേ വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കുന്നതു പതിവായിരിക്കുകയാണ്. പഞ്ചായത്തിലെ മലയണ്ണാമല–ഇടത്തോട് മേഖലകളിലാണ് വനം വകുപ്പിന്റെ ജനദ്രോഹ നടപടികൾ നടക്കുന്നത്.വനം വകുപ്പ് സമാന്തര സർക്കാരായി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. നഗരംപാറ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് നടപടികൾ. യുവാക്കളെ കസ്റ്റഡിയിലെടുത്ത് മർദിക്കുമെന്നു പരസ്യമായി ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.റവന്യു ഭൂമിയിൽ വനം വകുപ്പ് അവകാശം ഉന്നയിക്കുന്നതിനെതിരേ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. വനഭൂമിയുടെ അതിരുകൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം നിരവധിതവണ അപേക്ഷകൾ നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. 40 വർഷങ്ങൾക്ക് മുൻപുതന്നെ ആളുകൾ കുടിയേറി താമസിക്കുന്ന പ്രദേശമാണ് ഇടത്തോട് മേഖല. റവന്യു തരിശുഭൂമിയായി കിടക്കുന്ന പാറക്കെട്ടുകൾ ഉൾപ്പെടുന്ന സ്ഥലങ്ങൾപോലും വനം വകുപ്പ് അവരുടേതാണെന്ന് അവകാശമുന്നയിക്കുന്നതായി നാട്ടുകാർ പറയുന്നു.പ്രദേശത്ത്…
Read MoreCategory: Kottayam
മുല്ലപ്പെരിയാര്‍: ശാശ്വതപരിഹാരം വൈകുന്നത് ആശങ്കാജനകമെന്ന് ടണല്‍ സമരസമിതി
കോട്ടയം: മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ശാശ്വതപരിഹാരം വൈകുന്നത് ആശങ്കാജനകമാണെന്ന് മുല്ലപ്പെരിയാര്‍ ടണല്‍ സമരസമിതി. സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ച് 50 അടിക്ക് ഒരു പുതിയ ടണല്‍ നിര്‍മിച്ച് ജലനിരപ്പ് താഴ്ത്തി തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഉറപ്പാക്കണമെന്ന നിര്‍ദേശം നടപ്പാക്കeന് കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ തയാറാകണം. 2014 മേയ് ഏഴിന് സുപ്രിംകോടതി ചീഫ് ജസ്റ്റീസ് ആര്.എം. ലോധ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചിന്റെ ഉത്തരവിലാണ് ഇതുസംബന്ധിച്ച് നിര്‍ദേശം പറയുന്നത്.മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്തണമെന്ന് തമിഴ്നാട് വാദവും പുതിയ ഡാമെന്ന കേരളത്തിന്റെ വാദവും നിലനില്‍ക്കുന്നതല്ല. മുല്ലപ്പെരിയാറില്‍ ഡാം നിറയുന്ന സമയങ്ങളിലൊക്കെ ഡാമിന്റെ താഴെ വള്ളക്കടവില്‍ താമസിക്കുന്നവര്‍ വീട് വിട്ട് മറ്റുസ്ഥലങ്ങളിലേക്ക് മാറിതാമസിക്കുന്ന സ്ഥിതി വര്‍ഷങ്ങളായി തുടരുകയാണ്. പുതിയ ഡാം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ വെല്ലുവിളി ജനങ്ങള്‍ക്കിടയില്‍ അകല്‍ച്ച സൃഷ്ടിക്കും. മുല്ലപ്പെരിയാര്‍ കൂടാതെ മറ്റ് എട്ട് ഡാമുകളില്കൂടി തമിഴ്നാടിന്…
Read Moreപണയസ്വർണം എടുക്കാമെന്ന് വിശ്വസിപ്പിച്ച് 4.17 ലക്ഷം തട്ടിയെടുത്ത കേസ്: രണ്ടാം പ്രതി അറസ്റ്റിൽ
മണിമല: സ്വർണം പണയത്തിൽനിന്ന് തിരിച്ചെടുത്ത് മറിച്ചു വിൽക്കാമെന്ന് വിശ്വസിപ്പിച്ച് 4.17 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയെ മണിമല പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി കറിക്കാട്ടൂർ കുന്നേൽ വിനീത് കെ.എസ്. എന്ന കുഞ്ഞയിയെ ആണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞതിങ്ങനെ: കഴിഞ്ഞ 30ന് ഉച്ചയ്ക്ക് 12 മണിയോടെ, കാഞ്ഞിരപ്പള്ളി എഎം ഗോൾഡിൽ ജോലി ചെയ്യുന്ന പരാതിക്കാരനെ പ്രതികൾ സ്വർണം പണയം വച്ച മണിമലയിലെ അക്ഷയ ഫിനാൻസിലേക്ക് വിളിച്ചുവരുത്തി. പണയ സ്വർണം തിരിച്ചെടുക്കുന്നതിന് പണം നൽകിയാൽ അത് മറിച്ച് വിൽക്കാമെന്ന് പറഞ്ഞ് ഒന്നാം പ്രതി പരാതിക്കാരനിൽ നിന്ന് 4,17,000 പണമായി കൈപ്പറ്റി. തുടർന്ന് 40 ഗ്രാം തൂക്കമുള്ള മുക്കുപണ്ടത്തിന്റെ മാല നൽകി പരാതിക്കാരനെ കബളിപ്പിക്കുകയായിരുന്നു. എസ്.ഐ. ശശി, എഎസ്ഐ സാജു, ജോഷി, എസ്സിപിഒമാരായ സെൽവരാജ്, പ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.…
Read Moreപരിമിതിയിലും പരാധീനതയിലും കഴിയുന്ന ഇടമലക്കുടിക്ക് കരുതല്‍ സ്പര്‍ശമായി ഡോ. സഖില്‍
തൊടുപുഴ: പരിമിതിയിലും പരാധീനതയിലും കഴിയുന്ന സംസ്ഥാനത്തെ ഏക ഗ്രോതവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയെ സ്നേഹിച്ച് നാലു വര്‍ഷമായി ആതുരശുശ്രൂഷ ചെയ്യുന്ന ഡോ. സഖില്‍ രവീന്ദ്രന് മാതൃകയാകുന്നു. ജില്ലയില്‍ പിന്നാക്ക മേഖലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമനം ലഭിക്കുന്ന ഡോക്ടര്‍മാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥലം മാറിപ്പോകുമ്പോഴാണ് ഇടമലക്കുടിയില്‍ രാപകല്‍ ഭേദമെന്യേ ഡോ. സഖിലിന്റെ സേവനം. 2018ല്‍ ഇവിടെ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത ഡോക്ടര്‍ ഇവിടെയുള്ളവരുടെ അസൗകര്യങ്ങളും ഇല്ലായ്മകളും നന്നേ തിരിച്ചറിഞ്ഞിരുന്നു. 2020ല്‍ ഇവിടെ ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചെങ്കിലും മുഴുവന്‍ സമയം ഡോക്ടറുടെ സേവനം ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തില്‍ 2022ല്‍ ഡോ. സഖില്‍ രവീന്ദ്രന് ഇവിടെ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റതോടെ എല്ലാവരുടെയും ഹൃദയത്തില്‍ ഇടം നേടിയെടുത്തു. ഡോക്ടർക്കും ജീവനക്കാര്‍ക്കും ക്വാര്‍ട്ടേഴ്സ് ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ താമസിച്ചാണ് ഇവര്‍ സേവനമനുഷ്ഠിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കിലോമീറ്ററുകള്‍ അകലെയുള്ള ഉന്നതികളിലെത്തി അവര്‍ക്ക് ചികിത്സയും സാന്ത്വനവും പകര്‍ന്നു നല്‍കുന്നതിനും ഇവര്‍ കാണിക്കുന്ന ശുഷ്കാന്തി…
Read Moreകൊമ്പുകുത്തിയിൽ വന്യമൃഗശല്യത്തിന് അറുതിയില്ല; കോടികൾ മുടക്കി നിർമിച്ച കിടങ്ങുകൾ നോക്കുകുത്തി
കോരുത്തോട്: കൊമ്പുകുത്തി മേഖലയിൽ വർഷങ്ങളായി തുടരുന്ന വന്യമൃഗശല്യത്തിന് അറുതിയില്ല. കോടികൾ മുടക്കി പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയെങ്കിലും ഇവയെല്ലാം നോക്കുകുത്തിയാക്കിക്കൊണ്ട് വന്യമൃഗങ്ങൾ വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണ്.കഴിഞ്ഞ ദിവസം കൊമ്പുകുത്തി കണ്ണാട്ട് കവല ഭാഗത്ത് മുളങ്കുന്ന് പ്രദേശത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം മേഖലയിലെ കർഷകരുടെ കപ്പ, വാഴ, തെങ്ങ് അടക്കമുള്ള കൃഷികൾ വ്യാപകമായി നശിപ്പിച്ചു. രാത്രികാലമായാൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്ന് പ്രദേശവാസികൾ പറയുന്നു. കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളുടെ വനാതിർത്തി മേഖലയിൽ വർധിച്ചുവരുന്ന വന്യമൃഗശല്യം പരിഹരിക്കാനാണ് ഏഴുകോടി രൂപയോളം മുടക്കി കിടങ്ങുകളും ഹാംഗിംഗ് ഫെൻസിംഗ് അടക്കമുള്ള സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയത്. നിർമാണത്തിലെ അപാകത മൂലം കിടങ്ങുകൾ മറികടന്നാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് എത്തുന്നത്. കൊമ്പുകുത്തി മേഖലയിൽ വന്യമൃഗശല്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന മേഖലയിൽ ഒരു കിലോമീറ്റർ ദൂരത്തിലാണ് കിടങ്ങുകൾ നിർമിച്ചത്. ആദ്യഘട്ടത്തിൽ നല്ല വീതിയിലും ആഴത്തിലും കിടങ്ങുകൾ നിർമിച്ചെങ്കിലും പിന്നീട് ഉന്നത…
Read Moreതാമസ മുറിയെ സംബന്ധിച്ച തർക്കവും ഏറ്റുമുട്ടലും: യുവാവിന്റെ കുത്തേറ്റ് സഹോദരന് ദാരുണമായ അന്ത്യം
കോട്ടയം: പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സ്വകാര്യ റബർ കമ്പനിയിൽ സഹോദരന്റെ മർദനമേറ്റ് ചികിത്സയിലിരുന്ന ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. കേസിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശിയും പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സ്വകാര്യ റബർ കന്പനി ജീവനക്കാരനുമായ മഹൻ ബറുവ (47) ആണ് കൊല്ലപ്പെട്ടത്. കേസിൽ പ്രതിയുടെ സഹോദരനും ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തുവന്ന നയൻ ബറുവ (32) ആണ് അറസ്റ്റിലായത്. ഇവരുടെ അച്ഛനും ഇതേ കമ്പനിയിൽ തന്നെ ജോലി നോക്കുകയാണ്. കമ്പനിയിലെ താമസമുറിയെ സംബന്ധിച്ച തർക്കവും മഹൻ ബറുവ മദ്യലഹരിയിൽ പ്രതിയെ ചീത്തവിളിച്ചതിലുള്ള വിരോധവുമാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മഹൻ ബറുവയെ ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചു. കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreജില്ലയില്‍ സെല്‍ഫ് എന്യുമറേഷന് നടത്തിയത് 47,465 കുടുംബങ്ങള്‍; എന്യുമറേറ്റര്മാര് നാളെമുതല്‍ വീടുകളിലേക്ക്
കോട്ടയം: ദേശീയ സെന്‍സസ് 2027ന്റെ ഭാഗമായി പൊതുജനങ്ങള്‍ സ്വന്തം കുടുംബ വിവരങ്ങള്‍ നേരിട്ട് ഓണ്‍ലൈനില്‍ രേഖപ്പെടുത്തുന്ന സെല്‍ഫ് എന്യുമറേഷന് ഇന്നവസാനിക്കും. ഇന്നലെ വരെ 47,465 കുടുംബങ്ങള്‍ സെല്‍ഫ് എന്യുമറേഷന് നടത്തി. നാളെ മുതല്‍ 31 വരെ എന്യുമറേറ്റര്മാര് വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കും. സെല്‍ഫ് എന്യുമേറേഷന്‍ നടത്തിയിട്ടുള്ള കുടുംബങ്ങള്‍ ഓണ്‍ലൈനില്‍ ലഭിച്ച സെല്‍ഫ് എന്യുമറേഷന് ഐഡി എന്യുമറേറ്റര്‍മാര്‍ക്ക് നല്‍കണം. ഇത് പരിശോധിച്ച് വിവരങ്ങള്‍ സ്ഥിരീകരിച്ചശേഷം എന്യുമറേറ്റര്മാര് വിവര ശേഖരണം പൂര്‍ത്തീകരിക്കും. 31 വരെ നീണ്ടുനില്‍ക്കുന്ന എന്യുമറേഷനുവേണ്ടി ജില്ലയില്‍ 3144 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരുടെ മേല്‍നോട്ടത്തിനായി 537 ചാര്‍ജ് ഓഫീസര്‍മാരുമുണ്ട്. പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയാണ് ജില്ലയിലെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗം സെല്‍ഫ് എന്യുമേഷന് പ്രവര്‍ത്തനങ്ങളും ഭവന സന്ദര്‍ശനത്തിനുള്ള ക്രമീകരണങ്ങളും വിലയിരുത്തി.
Read Moreചമ്പക്കുളം മൂലം ജലോത്സവം: രാജപ്രമുഖൻ ട്രോഫിയിൽ മുത്തമിട്ട് അരോമ പുത്തൻ ചുണ്ടൻ
ചമ്പക്കുളം: കേരളത്തിലെ ജലമേളകൾക്കും ഓണക്കാലത്തിനും തുടക്കം കുറിച്ച് നടക്കുന്ന ചന്പക്കുളം മൂലം ജലോത്സവത്തിൽ കൊല്ലം പൂയപ്പള്ളി അരോമ ബോട്ട് ക്ലബ്ലിന്റെ അരോമ പുത്തൻ ചുണ്ടൻ ജേതാവ്. വിജയിക്കു നൽകുന്ന രാജപ്രമുഖൻ ട്രോഫി കേവലം രണ്ടാഴ്ച മുൻപ് മാത്രം നീരണിഞ്ഞ ആരോമ പുത്തൻ ചുണ്ടൻ നേടി. പമ്പയാറ്റിൽ നടന്ന ജലോത്സവത്തിൽ മത്സരിച്ച മറ്റ് ആറ് ചുണ്ടൻ വള്ളങ്ങളെ പിന്നിലാക്കിയാണ് അരോമ ചുണ്ടൻ വിജയം നേടിയത്. രണ്ടാം സ്ഥാനം നടുഭാഗം ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനും മൂന്നാം സ്ഥാനം കുമരകം എൻസിഡിസിയുടെ നടുവിലേപ്പറമ്പൻ ചുണ്ടനും കരസ്ഥമാക്കി. ഏഴ് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 14 കളിവള്ളങ്ങളാണ് മൂലം ജലോത്സവത്തിൽ പങ്കെടുത്തത്. ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ ചമ്പക്കുളം ചുണ്ടനാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിത്.
Read Moreഇടനാഴിയിലും പൊതു സ്ഥലത്തുനിന്നും പുകവലിക്കേണ്ട; പൊതുപ്രവർത്തകന്റെ നിവേദനത്തിൽ നടപടിയെടുത്ത് രമേശ് ചെന്നിത്തല
തൊടുപുഴ: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലെ പുകവലി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന നിവേദനത്തില്‍ മന്ത്രി രമേശ് ചെന്നിത്തലയുടെ അടിയന്തര ഇടപെടല്‍. കരിമണ്ണൂര്‍ സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ സിനു ജോസ് മന്ത്രിക്കു നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഡിജിപിയുടെ നിര്‍ദേശപ്രകാരം ഇടുക്കി നാര്‍ക്കോട്ടിക് സെല്‍ പരാതിക്കാരനില്‍നിന്ന് മൊഴിയെടുത്തു. പൊതുനിരത്തുകള്‍, കടകളുടെ മുന്‍വശങ്ങള്‍, കെട്ടിടങ്ങളുടെ ഇടനാഴികള്‍, ബസ് സ്റ്റോപ്പുകള്‍, കാല്‍നടയാത്രക്കാരുടെ വഴികള്‍ എന്നിവയ്ക്ക് പുറമേ ഇരുചക്ര വാഹനങ്ങളിലും മറ്റ് വാഹനങ്ങളിലും യാത്ര ചെയ്യുമ്പോള്‍പോലും ആളുകള്‍ പരസ്യമായി പുകവലിക്കുന്നത് ഇപ്പോള്‍ വ്യാപകമായിരിക്കുകയാണെന്ന് സിനു ജോസ് നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചു. ഇതു കുട്ടികള്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്, രോഗികള്‍ എന്നിവരുള്‍പ്പെടുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമാണ് സൃഷ്ടിക്കുന്നത്. പൊതുസ്ഥലങ്ങളിലെ പുകവലി നിരോധിച്ചുകൊണ്ട് രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ പോലീസ്, എക്സൈസ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ അധികാരികള്‍ എന്നിവരുടെ ഭാഗത്തുനിന്ന്…
Read Moreആഘോഷങ്ങളില്ലാതെ പി.ജെ. ജോസഫിന് 85-ാം പിറന്നാള്‍; കൃഷിയിൽ ഇപ്പോഴും സജീവം; ആശംസയുമായി പ്രവർത്തകർ
തൊടുപുഴ: ആഘോഷങ്ങളില്ലാതെ കേരള രാഷ്ട്രീയത്തില മുതിര്‍ന്ന നേതാവ് പി.ജെ. ജോസഫിന് 85-ാം പിറന്നാള്‍. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍നിന്നു വിട്ടുനിന്നശേഷമുള്ള ആദ്യ പിറന്നാള്‍ ആയിരുന്നെങ്കിലും പ്രിയ നേതാവിന് ആശംസ നേരാന്‍ രാവിലെ മുതല്‍ പുറപ്പുഴയിലെ പാലത്തിനാല്‍ തറവാട്ടിലേക്കു പ്രവര്‍ത്തകര്‍ ഒഴുകിയെത്തി. ജനപ്രതിനിധികളും സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും പി.ജെ. ജോസഫിനെ നേരില്‍ക്കണ്ട് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. മന്ത്രി മോന്‍സ് ജോസഫ് വീട്ടിലെത്തി അദ്ദേഹത്തിന് പിറന്നാള്‍ മധുരം നല്കി. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഗ്രേസമ്മ ജോണും ജില്ലാ പ്രസിഡന്റ് പ്രഫ.എം.ജെ. ജേക്കബും ഒപ്പമുണ്ടായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം. മോനിച്ചന്റെ നേതൃത്വത്തില്‍ 85 റോസാ പുഷ്പങ്ങള്‍കൊണ്ട് തയാറാക്കിയ പൂച്ചെണ്ട് സമ്മാനിച്ച് ആശംസകള്‍ നേര്‍ന്നു. പി.ജെ. ജോസഫിന്റെ മകനും ഗവ. ചീഫ് വിപ്പുമായ അപു ജോണ്‍ ജോസഫും കുടുംബാംഗങ്ങളും ആശംസകള്‍ നേരാനെത്തിയവരെ സ്വീകരിച്ചു. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍നിന്നു വിട്ടുനിന്നെങ്കിലും പാര്‍ട്ടി ചെയര്‍മാനായ പി.ജെ.…
Read More