ചങ്ങനാശേരി: ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാർക്കുന്ന കേന്ദ്രങ്ങളില്‍ ലഹരി വില്പന വ്യാപകമെന്നു പരാതി. പായിപ്പാട്, തെങ്ങണ, തൃക്കൊടിത്താനം ഭാഗങ്ങളിലാണ് കഞ്ചാവും ലഹരി പദാര്‍ഥങ്ങളും വ്യാപകമാകുന്നത്. ഈ സ്ഥലങ്ങളിലെ ചില വ്യാപാര സ്ഥാപനങ്ങളും തട്ടുകടകളും കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനയും ഊര്ജിതമായതായി പരാതിയുണ്ട്. ലഹരി ഉപയോഗത്തിനുശേഷമുണ്ടായ തര്‍ക്കത്തിലാണ് ഇന്നലെ രാത്രി കുറിച്ചി മുട്ടത്തുകടവില്‍ ഇതരസംസ്ഥാന തൊളിലാളി തലയ്ക്കടിയേറ്റു മരണപ്പെട്ടത്. ആസാം സ്വദേശി ലളിത് (24)ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആസാം സ്വദേശി ജസ്റ്റിനെ ചിങ്ങവനം പോലീസ് പിടികൂടി ഏതാനും മാസംമുമ്പ് തോട്ടയ്ക്കാട്ടുള്ള പണിശാലയില്‍ ഇതരസംസ്ഥാനതൊഴിലാളിയെ കൊലപ്പെടുത്തി ചെളിക്കുഴിയില്‍ താഴ്ത്തിയ സംഭവം നടന്നിരുന്നു. തമിഴ്നാട്, പശ്ചിമ ബംഗാൾ, ഹരിയാന, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ഇതരസസ്ഥാന തൊഴിലാളികള്‍ ലഹരിപദാര്‍ഥങ്ങള്‍ കടത്തിക്കൊണ്ടുവന്ന് വിവിധ താമസകേന്ദ്രങ്ങളില്‍ വിപണനം ചെയ്യുന്നതായി പോലീസും എക്സൈസും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവ പിടിച്ചെടുക്കാനും നിയന്ത്രിക്കാനും സാധിക്കുന്നില്ലെന്നു വിമര്‍ശനമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കി…
Read MoreCategory: Kottayam
കുപ്രസിദ്ധ ഗുണ്ടയെ കൊന്ന് പായയിൽ പൊതിഞ്ഞുതള്ളിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍; കേസില്‍ ഏഴോളം പേരുണ്ടെന്ന് പോലീസ്
തൊടുപുഴ: കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമായ മേലുകാവ് എരുമാപ്ര പാറശേരിയില്‍ സാജന് സാമുവലിനെ (47) കൊന്ന് പായില്‍ പൊതിഞ്ഞു തേക്കിന്‍കൂപ്പില്‍ തള്ളിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.മൂലമറ്റം സ്വദേശി ഷാരാണിനെ (25) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂലമറ്റം, മുട്ടം, മേലുകാവ് മേഖലകളിലുള്ള ഏഴു പേരടങ്ങുന്ന സംഘമാണ് കൊല നടത്തി മൃതദേഹം കാട്ടില്‍ തള്ളിയതെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ പോലീസുകാരന്റെ മകനും ഉള്‍പ്പെട്ടതായും സൂചനയുണ്ട്. ഇവരെല്ലാവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. നാലു പേരെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടതായും ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു ശേഷമേ കൊലപാതക കാരണം വ്യക്തമാകു എന്നും തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍ പറഞ്ഞു.സാജന് സാമുവലും ഷാരോണും സുഹൃത്തുക്കളാണ്. പലപ്പോഴും ഇവര്‍ സംഘം ചേര്‍ന്ന് മദ്യപിക്കാറുണ്ട്. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തിലേക്കു നയിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകം…
Read Moreചായ കുടിക്കാൻ വന്നവനും നിന്നവനുമെല്ലാം തമ്മിൽ തല്ലിത്തകർത്തു; ചായക്കടയില്‍ യുവാക്കൾക്കുനേരേ പന്ത്രണ്ടംഗ സംഘത്തിന്റെ ആക്രമണം; സംഭവം അടൂരിൽ
അടൂര്‍: തെങ്ങമത്ത് കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് യുവാക്കള്‍ക്കു നേരെ 12 അംഗ സംഘത്തിന്റെ ക്രൂര ആക്രമണം. തെങ്ങമം ഹരിശ്രീയില്‍ അഭിരാജ് (29), യമുന ഭവനത്തില്‍ വിഷ്ണു മോഹനന് (28) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രി എട്ടരയോടെ നടന്ന സംഘട്ടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തെങ്ങമം പെട്രോള്‍ പമ്പിനു സമീപം നാല് ബൈക്കുകളിലായി ഇരുന്ന 12 അംഗ സംഘം അഭിരാജും വിഷ്ണുവുമായി വാക്കുതര്‍ക്കം ഉണ്ടാക്കിയിരുന്നു.അഭിരാജും വിഷ്ണുവും മേക്കുമുകള് പമ്പിനു സമീപത്തെ എംഎം കഫേയില്‍ ചായ കുടിക്കാന്‍ കയറിയപ്പോൾ പിന്നാലെ കടയിലെത്തിയ സംഘം ഇവർക്കുനേരേ മര്‍ദനം അഴിച്ചുവിടുകയായിരുന്നു. സിനിമാ സ്റ്റൈലിലാണ് ആക്രമണം നടന്നിരിക്കുന്നത്. കടയിലുണ്ടായിരുന്ന സാധനങ്ങളെടുത്തും യുവാക്കളെ മര്‍ദിച്ചു. അഭിരാജിനും വിഷ്ണു മോഹനും തലയിലും ദേഹത്തും പരിക്കേറ്റു. മദ്യലഹരിയിലായിരുന്നു അക്രമികളെന്ന് സംശയിക്കുന്നു. പരിക്കേറ്റ വിഷ്ണുവും അഭിരാജും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പോലീസ്…
Read Moreഒരു രൂപയ്ക്ക് ഒരു ലിറ്റർ കുടിവെള്ളവുമായി വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാട്ടർ എടിഎം
വാഴൂർ: ഒരു രൂപയ്ക്ക് ഒരു ലിറ്റർ കുടിവെള്ളവുമായി വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാട്ടർ എടിഎം.ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി കറുകച്ചാൽ, ഇടയിരിക്കപ്പുഴ കുടുംബാരോഗ്യകേന്ദ്രങ്ങളിലും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും എത്തുന്ന പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനാണ് വാട്ടർ എടിഎമ്മുകൾ സജ്ജമാക്കിയിരിക്കുന്നത്. ഒരു രൂപ ഇട്ടാൽ എടിഎമ്മിൽനിന്ന് ഒരു ലിറ്റർ കുടിവെള്ളം ലഭിക്കും. ക്യുആർ കോഡ് സൗകര്യവുമുണ്ട്. ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് എടിഎമ്മുകൾ സ്ഥാപിച്ചത്. 1500ലധികം ആളുകൾ ദിവസവും എത്തുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഈ പദ്ധതി വളരെ ആശ്വാസകരമാകും.
Read Moreകൂരോപ്പടയില്‍ വീട് കുത്തിത്തുറന്ന് മോഷണം; പെരുന്നാളിന് പോയി മടങ്ങിയെത്തിയ സമയം കള്ളൻ കൊണ്ടുപോയത് ഒന്പതേകാല് പവൻ
പാമ്പാടി: വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിപ്പൊളിച്ചു സ്വര്‍ണവും പണവും കവര്‍ന്നു. കൂരോപ്പട ഇടയ്ക്കാട്ടുകുന്ന് ഭാഗത്ത് ഉറുമ്പില്‍ പുത്തന്‍പുരയില്‍ പി.എസ്. ജോണിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒന്പതേകാല് പവന് സ്വര്‍ണവും 9,800 രൂപയുമാണ് മോഷ്ടാവ് കവര്‍ന്നത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഇവരുടെ ഇടവക പള്ളിയായ കൂരോപ്പട സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയിലെ പെരുന്നാള്‍ പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നതിനായി കുടുംബം രാത്രി ഏഴിന് പള്ളിയില്‍ പോയിരുന്നു. തുടര്‍ന്ന് പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം രാത്രി 11നു വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിയുന്നത്. ആറടി പൊക്കമുള്ള ചുറ്റുമതില്‍ കടന്ന് വീടിന്റെ പിന്‍ഭാഗത്തെ കതക് കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് വീടിനുള്ളില്‍ പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു. ഓടാമ്പലും പട്ടയുമുള്ള കതക് താഴിട്ടാണ് പൂട്ടിയിരുന്നത്. ഈ സുരക്ഷാ സംവിധാനങ്ങളെല്ലാം തകര്‍ത്താണ് മോഷണം നടത്തിയതെന്ന് ജോണ്‍ പറഞ്ഞു. പാമ്പാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന…
Read Moreഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ച സംഭവം: പോക്സോ പ്രതിയായ വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലാക്കും
തൊടുപുഴ: ഹൈറേഞ്ച് മേഖലയിലെ പോലീസ് സ്റ്റേഷന് പരിധിയില്‍ പതിനാലുകാരിയായ പെണ്‍കുട്ടി പ്രസവിച്ച കേസില്‍ പ്രതിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റും. ഏട്ടാം ക്ലാസുകാരനെതിരേ പോക്സോ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ മാതൃസഹോദരി പുത്രനാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് ഇന്ന് പോലീസ് വിശദമായ മൊഴിയെടുക്കും. പെണ്‍കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കും. വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് വിദ്യാര്‍ഥിനി ആണ് കുഞ്ഞിന് ജന്മം നല്കി. പിന്നീടാണ് കുട്ടിയുടെ ബന്ധുവായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് ബന്ധുവായ വിദ്യാര്‍ഥിയില്‍ നിന്നും ഗര്‍ഭം ധരിച്ചത്. സംഭവത്തില്‍ ശിശുക്ഷേമ സമിതിയും ചൈല്‍ഡ് ലൈനും വിവരങ്ങള്‍…
Read Moreവനംമന്ത്രിയുടെ കസേരയില്‍ ഇരിക്കാന്‍ യോഗ്യര്‍ വന്യമൃഗങ്ങള്‍: പി. മോഹന്‍രാജ്
പത്തനംതിട്ട: കേരളത്തിലെ കര്‍ഷകരുടെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത വനംമന്ത്രി എ.കെ. ശശീന്ദ്രന് രാജിവയ്ക്കണമെന്ന് കെപിസിസി അംഗം പി.മോഹന്‍രാജ്. കര്‍ഷക കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധപ്രകടനവും മന്ത്രിയുടെ കോലം കത്തിക്കൽ പരിപാടിയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ കേള്‍ക്കാന്‍ തയാറാകാത്ത മന്ത്രി രാജിവച്ച് ആ കസേരയില്‍ വന്യമൃഗങ്ങളെ ഇരുത്തുകയാണ് ഇതിലും ഭേദമെന്ന് മോഹന്‍രാജ് അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു ഏബ്രഹാം അധ്യക്ഷതവഹിച്ചു. അഷറഫ് അപ്പാകുട്ടി, റെനീസ് മുഹമ്മദ്, കെ.എന്‍. രവീന്ദ്രന്, അബ്ദുള്‍ കലാം ആസാദ്, ബാബു കെ. ഏബ്രഹാം , അഫ്സല് വി. ഷേയ്ക്ക്, സോജന് ജോര്‍ജ്, ജോഷ്വ സാമുവല്‍, ബിനു കുമാര്‍, ദിലീപ് കുമാര്‍, രാജു കെ എ, അനുരാഗ്, രാജേന്ദ്രന്, അജിത് മണ്ണില്‍, കുരുവിള ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
Read Moreപതിനാലുകാരി പ്രസവിച്ചു; ബന്ധുവായ എട്ടാം ക്ലാസ് വിദ്യാർഥിക്കെതിരെ കേസ്; ജുവനൈൽ ഹോമിലേക്ക് മാറ്റുമെന്ന് പോലീസ്
ഇടുക്കി: ഒമ്പതാം ക്ലാസുകാരി ആൺ കുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ ബന്ധുവിനെതിരെ കേസ് എടുത്ത് പോലീസ്. ഇടുക്കിയിലെ ഹൈറേഞ്ചിലുള്ള ആശുപത്രിയിലാണ് പതിനാലുകാരി പ്രസവിച്ചത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. എട്ടാം ക്ലാസിൽ പഠിക്കുന്ന ബന്ധുവിൽ നിന്നാണ് ഗർഭിണിയായതെന്ന് പെൺകുട്ടി മൊഴി നൽകി. പെൺകുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. പതിനാലുകാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു.
Read Moreകോൺഗ്രസ് പുനഃസംഘടന; കോട്ടയത്ത് ചരടുവലികൾ ശക്തമാക്കി ഗ്രൂപ്പുകൾ
കോട്ടയം: കോണ്‍ഗ്രസിന്റെ പുനഃസംഘടന പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചകള്‍ ആരംഭിച്ചതോടെ ജില്ലയില്‍ ഡിസിസി നേതൃത്വം പിടിക്കാന്‍ ചരടുവലികള്‍ ശക്തമായി. സംസ്ഥാന തലത്തില്‍ അഞ്ചു ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ കെപിസിസി തലത്തില്‍ ധാരണയായതില്‍ കോട്ടയവുമുണ്ട്. കോട്ടയത്തിനു പുറമേ ആലപ്പുഴ, ഇടുക്കി, തൃശൂര്‍, തിരുവനന്തപുരം ഡിസിഡികളിലും പ്രസിഡന്റുമാര്‍ മാറും. കോട്ടയത്തെ ഡിസിസി പ്രസിഡന്റിനെ മാറ്റാന്‍ തത്വത്തില്‍ ധാരണയായതോടെ അധ്യക്ഷപദവിയിലേക്കുള്ള ചരടുവലികള്‍ ശക്തമായിരിക്കുകയാണ്. എ ഗ്രൂപ്പിനും ഉമ്മന്‍ ചാണ്ടിക്കും സര്‍വാധിപത്യമുണ്ടായിരുന്ന ജില്ലയില്‍ ഇപ്പോള്‍ എ ഗ്രൂപ്പ് രണ്ടു തട്ടിലാണ്. കെപിസിസി അധ്യക്ഷനെ അനുകൂലിക്കുന്ന വിഭാഗവും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന വിഭാഗവും ജില്ലയില്‍ ശക്തമാണ്. ഈ ഗ്രൂപ്പുകളെല്ലാം തങ്ങളുടെ ആളെ അധ്യക്ഷ സ്ഥാനത്ത് എത്തിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ക്രൈസ്തവ വിഭാഗത്തിനു നിര്‍ണായക ശക്തിയുള്ള ജില്ലയില്‍ ഈ വിഭാഗത്തില്‍നിന്നൊരാള്‍ പ്രസിഡന്റാകണമെന്ന അഭിപ്രായം കെപിസിസിക്കുമുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേതൃത്വം നല്കുന്ന എ ഗ്രൂപ്പ് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍…
Read Moreപിണറായിയുടെ ഭരണം സമസ്ത മേഖലയെയും തകർത്തു: ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ കഴിയണമെന്ന് പി.സി. ജോർജ്
ഉപ്പുതറ: പിണറായിയുടെ ഒൻപതു വർഷത്തെ ഭരണം കേരളത്തിലെ എല്ലാ മേഖലയെയും തകർത്തെന്ന് മുൻ എംഎൽഎ പി.സി. ജോർജ്. ഉപ്പുതറ ആശുപത്രിയോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ നടന്ന ബഹുജന രാപകൽ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് മാതൃകയായിരുന്ന സംസ്ഥാനത്തിന്റെ ആരോഗ്യ പരിപാലന മേഖലയിൽ ഇപ്പോൾ ഇല്ലായ്മ മാത്രമാണ്. ഒരാശുപത്രിയിലും മതിയായ ഡോക്ടർമാരും മരുന്നുമില്ല. ഇടുക്കിയിലെ കർഷകർക്ക് പട്ടയം നൽകുന്നതിന് പ്രധാന തടസം ഉദ്യോഗസ്ഥരാണ്. ഇവരെ നിലയ്ക്ക് നിർത്താൻ കഴിയണം. വന്യജീവിശല്യം കൂടിയായതോടെ ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. രാജപ്പൻ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ്, ഫാ. ഡൊമിനിക് കാഞ്ഞിത്തിനാൽ, ഫാ. ഷാജി ഏബ്രഹാം, എ.വി. മുരളീധരൻ, അഡ്വ. പി.ആർ. മുരളീധരൻ, സന്തോഷ് കൃഷ്ണൻ, അഡ്വ. സ്റ്റീഫൻ ഐസക്, ജയിംസ് തോക്കൊമ്പിൽ, ശ്രീനഗരി രാജൻ, കെ. കുമാർ,…
Read More