കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മുന്‍ ഡിസിസി പ്രസിഡന്റുമായ ജോഷി ഫിലിപ്പ് എത്തിയേക്കും. ആകെയുള്ള 23 സീറ്റില്‍ 12 സീറ്റും കോണ്‍ഗ്രസിനാണ്. കോണ്‍ഗ്രസ് മെംബര്‍മാരില്‍ സീനിയര്‍ ജോഷി ഫിലിപ്പാണ്. രണ്ടാം തവണയാണ് ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്തിലേക്ക് എത്തുന്നത്. 2015ല്‍ ആദ്യ വട്ടം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി. തോട്ടയ്ക്കാട് ഇരവുചിറ സ്വദേശിയായ ജോഷി 20 വര്‍ഷം വാകത്താനം പഞ്ചായത്തംഗമായിരുന്നു. എട്ടു വര്‍ഷം പ്രസിഡന്റുമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, ഡിസിസി ജനറല്‍ സെക്രട്ടറി എന്നീ പദവികളിലൂടെയാണ് നേതൃപദവിയിലേക്കുയര്ന്നത്. ജോഷി ഫിലിപ്പിനൊപ്പം കുമരകത്ത് അട്ടിമറി വിജയം നേടിയ പി.കെ. വൈശാഖിന്റെ പേരും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള എ വിഭാഗം വൈശാഖിനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്കു നിര്‍ദേശിക്കുന്നത്. എന്നാല്‍ ചാണ്ടി ഉമ്മന്‍ ഉള്‍പ്പെടെയുള്ളവര്‍…
Read MoreTag: kottayam dcc
തല മുണ്ഡനം ചെയ്ത് ആശാ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോട്ടയം ഡിസിസി
കോട്ടയം: സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കോട്ടയം ഡിസിസിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ജോര്‍ജ് ഫിലിപ്പ്, ബൈജു ചെറുകോട്ടയില്‍, ജിതിന് ജയിംസ്, ബബിലു സജി ജോസഫ്, ശ്യാംജിത്ത് പൊന്നപ്പന്, കൊച്ചുമോന് വെള്ളാവൂര്‍, ടി.എസ്. വിനോദ് എന്നിവര്‍ തലമുണ്ഡനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിസി ബോബി മുടി മുറിച്ചും പ്രതിഷേധിച്ചു. കുഞ്ഞ് ഇല്ലമ്പള്ളി, എം.പി. സന്തോഷ് കുമാര്‍, ജോണി ജോസഫ്, ജോബിന് ജേക്കബ്, ചിന്തു കുര്യന് ജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു. https://www.youtube.com/shorts/vEDA23KbZOQ
Read Moreകോൺഗ്രസ് പുനഃസംഘടന; കോട്ടയത്ത് ചരടുവലികൾ ശക്തമാക്കി ഗ്രൂപ്പുകൾ
കോട്ടയം: കോണ്‍ഗ്രസിന്റെ പുനഃസംഘടന പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചകള്‍ ആരംഭിച്ചതോടെ ജില്ലയില്‍ ഡിസിസി നേതൃത്വം പിടിക്കാന്‍ ചരടുവലികള്‍ ശക്തമായി. സംസ്ഥാന തലത്തില്‍ അഞ്ചു ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ കെപിസിസി തലത്തില്‍ ധാരണയായതില്‍ കോട്ടയവുമുണ്ട്. കോട്ടയത്തിനു പുറമേ ആലപ്പുഴ, ഇടുക്കി, തൃശൂര്‍, തിരുവനന്തപുരം ഡിസിഡികളിലും പ്രസിഡന്റുമാര്‍ മാറും. കോട്ടയത്തെ ഡിസിസി പ്രസിഡന്റിനെ മാറ്റാന്‍ തത്വത്തില്‍ ധാരണയായതോടെ അധ്യക്ഷപദവിയിലേക്കുള്ള ചരടുവലികള്‍ ശക്തമായിരിക്കുകയാണ്. എ ഗ്രൂപ്പിനും ഉമ്മന്‍ ചാണ്ടിക്കും സര്‍വാധിപത്യമുണ്ടായിരുന്ന ജില്ലയില്‍ ഇപ്പോള്‍ എ ഗ്രൂപ്പ് രണ്ടു തട്ടിലാണ്. കെപിസിസി അധ്യക്ഷനെ അനുകൂലിക്കുന്ന വിഭാഗവും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന വിഭാഗവും ജില്ലയില്‍ ശക്തമാണ്. ഈ ഗ്രൂപ്പുകളെല്ലാം തങ്ങളുടെ ആളെ അധ്യക്ഷ സ്ഥാനത്ത് എത്തിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ക്രൈസ്തവ വിഭാഗത്തിനു നിര്‍ണായക ശക്തിയുള്ള ജില്ലയില്‍ ഈ വിഭാഗത്തില്‍നിന്നൊരാള്‍ പ്രസിഡന്റാകണമെന്ന അഭിപ്രായം കെപിസിസിക്കുമുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേതൃത്വം നല്കുന്ന എ ഗ്രൂപ്പ് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍…
Read Moreകൈവിട്ടുപോകുന്ന പോസ്റ്റര്‍ വിവാദം; കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുടെ മുതുകിന് കരിങ്കല്ലിനിടിച്ച് ഡിസിസി ഓഫീസ് സെക്രട്ടറി ലിബിന്
കോട്ടയം: പോസ്റ്റര്‍ വിവാദം ഒഴിയാബാധയായ കോട്ടയം ഡിസിസിയില്‍ പുതിയ പോസ്റ്റര്‍ വിവാദത്തിനിടെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിക്ക് മര്‍ദനം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാറിനാണ് മര്‍ദനമേറ്റത്. കല്ലുകൊണ്ടുള്ള ഇടിയില്‍ പരിക്കേറ്റ മനുകുമാറിനെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസിസി ഓഫീസ് സെക്രട്ടറി ലിബിന് ഐസക്കാണ് മര്‍ദിച്ചതെന്ന് മനുകുമാര്‍ പോലീസില്‍ പരാതി നല്കി.ഇന്നലെ ഉച്ചയോടെ കോട്ടയം ലോഗോസ് സെന്ററിന് സമീപമാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് നടത്തിയ പോലീസ് സ്റ്റേഷന് മാര്‍ച്ചുമായി ബന്ധപ്പെട്ട് ഉണ്ടായ കേസില്‍ വക്കാലത്ത് ഒപ്പിടാന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യന് ജോയിക്കൊപ്പം എത്തിയ മനുകുമാര്‍ ഒപ്പിട്ട് മടങ്ങുന്നതിനിടെ ലിബിന് കല്ലുകൊണ്ടു പുറത്തിന് ഇടിക്കുകയായിരുന്നുവെന്നാണ് പരാതി. വിവാദമായത് ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത് ഇന്നലെ ഡിസിസി കോരുത്തോട് നടത്തിയ ബഫര്‍ സോണ്‍ വിരുദ്ധ സമരത്തിന്റെ പോസ്റ്ററിന്റെ പേരിലുണ്ടായ വിവാദമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഡിസിസി…
Read More