കോട്ടയം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി ഡിസംബറില്‍ ചരിത്രനേട്ടം സ്വന്തമാക്കി. ഒരു മാസത്തില്‍ 5.51 കോടി രൂപയുടെ വരുമാനമാണ് കോര്‍പറേഷനു ലഭിച്ചത്. 2021-ല്‍ ബജറ്റ് ടൂറിസം പദ്ധതി ആരംഭിച്ചശേഷമുള്ള ഏറ്റവും ഉയര്‍ന്ന മാസവരുമാനമാണിത്. ഇതോടെ 2024 ഡിസംബറില്‍ രേഖപ്പെടുത്തിയിരുന്ന നാലര കോടി രൂപയുടെ പ്രതിമാസ റിക്കാര്‍ഡും മറികടന്നു. ആകര്‍ഷകമായ ടൂര്‍ പാക്കേജുകളും യാത്രക്കാരുടെ മികച്ച പ്രതികരണവുമാണ് ഈ റിക്കാര്‍ഡ് നേട്ടത്തിന് വഴിതെളിച്ചതെന്ന് ബജറ്റ് ടൂറിസം സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ആര്. സുനില്‍ കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ 90 കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ 80 ഡിപ്പോകളില്‍നിന്നും ബജറ്റ് ടൂറിസം പാക്കേജുകള്‍ നടപ്പാക്കിയിരുന്നു. ഡിസംബറില്‍ മാത്രം സംസ്ഥാനത്താകെ ഇത്തരം 2,505 ട്രിപ്പുകളാണ് നടത്തിയത്. ഇതിലൂടെ 1,16,300 യാത്രക്കാരാണ് വിവിധ വിനോദസഞ്ചാര-തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്. ഡിസംബര്‍-ജനുവരി മാസങ്ങളിലെ കോടമഞ്ഞും അവധിക്കാല തിരക്കും മുന്‍കൂട്ടി കണക്കിലെടുത്ത് ബജറ്റ് ടൂറിസം സെല്‍ ഒരുക്കിയ പുതിയ…
Read MoreCategory: Kottayam
അമിത ജോലിഭാരം: ആശുപത്രി താത്കാലിക ജീവനക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ചു; ജീവനക്കാര്‍ക്കെതിരെ ആരോപണം
തൊടുപുഴ: സ്ഥിരം ജീവനക്കാരുടെ ജോലി കൂടി ചെയ്യാനാവശ്യപ്പെട്ട് ഉത്തരവ് നല്‍കിയതിനു പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച തൊടുപുഴ ജില്ലാ ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയുടെ നില ഗുരുതരമായി തുടരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവതി അപകടനില തരണം ചെയ്തിട്ടില്ല. 48 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷമെ കൂടുതല്‍ പറയാന്‍ കഴിയുകയുള്ളുവെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. വേദനസംഹാരി ഗുളികകള്‍ അമിതമായി കഴിച്ചാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇതിനിടെ ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് യുവതി എഴുതിയ കത്തും കണ്ടെത്തിയിട്ടുണ്ട്.ജില്ലാ ആശുപത്രിയിലെ എച്ച്എംസി ജീവനക്കാരിയായ തൊടുപുഴ സ്വദേശിനിയാണ് അമിതമായി വേദനസംഹാരി ഗുളിക കഴിച്ച് അവശനിലയിലായത്. ഇവരെ ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പത്തുവര്‍ഷമായി ഇവിടെ താത്കാലിക ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. ഉച്ചയ്ക്ക് ഓഫീസില്‍ വിളിച്ചു…
Read Moreഇടുക്കി ടൗണിന് സമീപം കടുവയിറങ്ങി; പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥർ; ഭീതിമാറാതെ നാട്ടുകാർ
ചെറുതോണി: ഇടുക്കി പാർക്കിനു സമീപം രാത്രി കടുവയെ കണ്ടതായി ലോറി ഡ്രൈവർ അറിയിച്ചതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ പുലർച്ചെ രണ്ടിന് മലപ്പുറത്തുനിന്നു ലോഡുമായി കുമളിയിലേക്ക് പോകുകയായിരുന്ന പിക്കപ്പ് ഡ്രൈവർ റിൻഷാദാണ് കടുവയെ കണ്ടത്. ഇടുക്കി പാർക്കിനോടു ചേർന്ന് വലതുവശത്തെ കാട്ടിലേക്കു പോകുന്നതാണ് കണ്ടതെന്ന് ഇദ്ദേഹം പറഞ്ഞു. ഒരു നിമിഷം പരിഭ്രാന്തനായ ഡ്രൈവർ പാർക്കിലെ സെക്യൂരിറ്റിക്കാരനോട് സംഭവം പറഞ്ഞു. ഇയാൾ ഇടുക്കി പോലീസിൽ വിവരമറിയിച്ചു. പോലീസ് അറിയിച്ചതനുസരിച്ച് രാത്രിതന്നെ ഇടുക്കി ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് ഉദ്യോഗസ്ഥരെത്തി തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. രാവിലെ വീണ്ടും കൂടുതൽ വനപാലകരെത്തി പരിശോധന നടത്തിയിരുന്നു. കഞ്ഞിക്കുഴിയിൽ ഇറങ്ങിയ പുലിയെ തെരയുന്നതിനായി എരുമേലിയിൽനിന്നു കൊണ്ടുവന്ന ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ നടത്താനാണ് തീരുമാനം. എട്ടു കിലോമീറ്റർ ചുറ്റളവിലുള്ളതെല്ലാം കണ്ടുപിടിക്കാൻ കഴിയുന്നതാണ് ഈ ഡ്രോൺ. നഗരംപാറ റേഞ്ച് ഓഫീസർ ടി. രഘുലാൽ, ഡെപ്യൂട്ടി റേഞ്ച്…
Read Moreനെല്ലു സംഭരണം തെരഞ്ഞെടുപ്പുതന്ത്രം: കർഷകർ വീണ്ടും ദുരിതത്തിൽ
കോട്ടയം: സപ്ലൈകോയുടെ ചുമതലയില്‍ സഹകരണസംഘങ്ങള്‍ വഴി നെല്ല് സംഭരിക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനമെന്ന് കര്‍ഷകര്‍. മുന്‍പ് രണ്ടു തവണ പരീക്ഷിച്ച് പരാജയപ്പെട്ട ഈ സംഭരണ രീതി കുറ്റമറ്റതായി നടത്താനുള്ള സാഹചര്യം ഇപ്പോഴുമില്ല. വേണ്ടിടത്തോളം സഹകരണ സ്ഥാപനങ്ങളില്ലെന്നതും പലതും സാമ്പത്തിക ഞെരുക്കത്തിലാണെന്നതുമാണ് പ്രധാന പ്രശ്നം. സംഭരിക്കുന്ന നെല്ല് സൂക്ഷിക്കാനുള്ള ഗോഡൗണുകളും അത് കുത്തി അരിയാക്കാനുമുള്ള മില്ലുകളും മിക്ക ജില്ലകളിലുമില്ല. ആകെ വിളയുന്ന നെല്ലിന്റെ അഞ്ചിലൊന്നുപോലും സംഭരിക്കാനുള്ള ഗോഡൗണ്‍ സംവിധാനം സംസ്ഥാനത്ത് നിലവിലില്ല. തകഴിയിലും വെച്ചൂരിലും പ്രവര്‍ത്തനരഹിതമായിക്കിടക്കുന്ന വന്‍കിട മില്ലുകള്‍ വീണ്ടും തുറക്കാനോ കിടങ്ങൂരിലെ പുതിയ മില്ലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനോ സാധിച്ചിട്ടില്ല. സമയബന്ധിതമായി യന്ത്രങ്ങള്‍ എത്തിച്ച് കൊയ്ത്ത് പൂര്‍ത്തിയാക്കുകയെന്നതും മറ്റൊരു പരിമിതിയാണ്. പിആര്‍എസ് അധിഷ്ഠിത ബാങ്ക് വായ്പകളെ ആശ്രയിക്കുന്നത് ഒഴിവാക്കി സംഭരണത്തിന് ശേഷം കാലതാമസമില്ലാതെ നെല്ലിന്റെ വില കര്ഷകന് നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ഒരുമ വേണംവരമ്പത്ത് വേതനം…
Read Moreമെഡിക്കൽ കോളജ് ആശുപത്രിയിൽ വാർക്ക ഷെയ്ഡ് താങ്ങി നിർത്തിയിരിക്കുന്ന തൂണ് തകർന്നനിലയിൽ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിക്കെട്ടിടത്തിലെ വാർക്ക ഷെയ്ഡ് താങ്ങിനിർത്തിയിരിക്കുന്ന തൂണിന്റെ അടിഭാഗം തകർന്ന നിലയിൽ.ആശുപത്രിയിലെ ഗാസ്ട്രോളജി ഒപി വിഭാഗത്തിനു സമീപത്തുകൂടി ഡിസിഎച്ച് ലാബിലേക്ക് പോകുന്നിടത്തെ വാർക്ക ഷെയ്ഡാണ് കാലപ്പഴക്കത്തെത്തുടർന്ന് തൂണ് മുഖേന താങ്ങിനിർത്തിയിരിക്കുന്നത്. ഈ തൂണ് പലഭാഗത്തും ഇളകിയും തറയോട് ചേർന്നു നിൽക്കുന്ന ഭാഗം തകർന്ന നിലയിലുമാണ്. കാലപ്പഴക്കത്തെത്തുടർന്ന് അപകടകരമായ സാഹചര്യത്തിലാണ് ഇപ്പോൾ കെട്ടിടത്തിന്റെ ഷെയ്ഡ് നിലകൊള്ളുന്നത്. ദിവസവും നൂറുകണക്കിന് രോഗികളാണ് ഇതുവഴി അടുത്തുള്ള ലാബിലേക്കും കാർഡിയോളജി വിഭാഗത്തിലേക്കും പോകുന്നത്. തൂണ് ഇളകിയിരിക്കുന്നതറിയാതെ കാർഡിയോളജി വിഭാഗത്തിൽ ചികിത്സയിലുള്ള രോഗികളുടെ കൂട്ടിരിപ്പുകാർ ഷെയ്ഡിന്റെ താഴെ ഇരിക്കുകയും കിടക്കുകയും ചെയ്യുന്നത് പതിവാണ്. ഇളകിയ തൂണുകൾ മാറ്റിസ്ഥാപിച്ചില്ലെങ്കിൽ അപകടങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യമുണ്ട്. ഈ കെട്ടിട്ടത്തിന്റെ കാലപ്പഴക്കംമൂലം കെട്ടിടത്തിന്റെ പുറംഭാഗത്ത് വാർക്ക പൊട്ടിപ്പൊളിഞ്ഞ് കമ്പികൾ തുരുമ്പെടുത്തിരിക്കുന്നത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്തുനിന്നു നോക്കിയാൽ കാണാവുന്നതാണ്. ഇവിടെയാണ് സർജറി, ഗാസ്ട്രോളജി, റുമറ്റോളജി തുടങ്ങിയ ഒപി വിഭാഗങ്ങൾ…
Read Moreമുണ്ടക്കയത്ത് കാട്ടുപോത്തിനെ ചത്തനിലയില്‍ കണ്ടെത്തി; വെടിയേറ്റതായി സംശയം; ആശങ്കയിൽ നാട്ടുകാർ
മുണ്ടക്കയം: വണ്ടന്‍പതാല്‍ തേക്കിന് കൂപ്പില് കാട്ടുപോത്തിനെ ചത്തനിലയില്‍ കണ്ടെത്തി. ഇന്നു രാവിലെയാണ് മുണ്ടക്കയം കോരൂത്തോട് റോഡില്‍ വനം വകുപ്പ് ഓഫീസിനു സമീപത്തു കാട്ടുപോത്തിനെ ചത്തനിലയില്‍ കണ്ടെത്തിയത്. പോത്തിന് വെടി ഏറ്റതായും റിപ്പോർട്ടുണ്ട്.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി നടത്തിയ പരിശോധനയിലാണ് കാട്ടുപോത്തിനു വെടി ഏറ്റിട്ടുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രദേശത്ത് മുന്‍പും കാട്ടുപോത്തിന്റെ സാന്നിധ്യമുണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഈ മേഖലയിൽ തീര്‍ഥാടക വാഹനം ഇടിച്ച് കാട്ടുപോത്ത് ചത്തിരുന്നു. നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന വണ്ടന്‍പതാല്‍ ജനവാസ മേഖലയോടു ചേര്‍ന്ന് കാട്ടുപോത്തിനെ ചത്തനിലയില്‍ കണ്ടെത്തിയതോടെ ജനങ്ങളും ആശങ്കയിലാണ്. നിരവധി തീര്‍ഥാടന വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയാണ് മുണ്ടക്കയം കോരൂത്തോട് റോഡ്. എരുമേലി ഒഴിവാക്കി പമ്പയിലേക്ക് നേരിട്ട് പോകുന്ന തീര്‍ഥാടകര്‍ പ്രധാനമായും ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. കാട്ടുപോത്തിന്റെ സാന്നിധ്യം തീര്‍ഥാടകരുടെ യാത്രയ്ക്കും സുരക്ഷാഭീഷണി ഉയര്‍ത്തുകയാണ്.
Read Moreവേനല്‍ കടുത്തു; കാട്ടുതീ പടരുന്നു; ദിവസം ഫയർസ്റ്റേഷനിലേക്ക് എത്തുന്നത് നൂറുകണക്കിന് കോളുകൾ
തൊടുപുഴ: വേനല്‍ കടുത്തതോടെ ഇടുക്കി ജില്ലയില്‍ പലയിടങ്ങളിലും കാട്ടുതീ വ്യാപകമായി. ശക്തമായ വേനല്‍ച്ചൂടില്‍ കരിഞ്ഞുണങ്ങിയ പുല്‍മേടുകളിലാണ് തീ പതിവാകുന്നത്. പകലും രാത്രിയും ചെറുതും വലുതുമായ നിരവധി ഫയര്‍കോളുകളാണ് ജില്ലയിലെ അഗ്നിരക്ഷാസേനാ യൂണിറ്റുകളിലേക്ക് എത്തുന്നത്. തിങ്കളാഴ്ച രാത്രി മുട്ടം കൊല്ലംകുന്ന് മലയില്‍ വന്‍ തീപിടിത്തമാണ് ഉണ്ടായത്. ഇതിനു പുറമേ ജില്ലയുടെ പല മേഖലകളിലും മലനിരകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുതീ പടര്‍ന്നിരുന്നു. കഴിഞ്ഞവര്‍ഷം തീപിടിത്തവുമായി ബന്ധപ്പെട്ട 300ന് മുകളില്‍ കോളുകളാണ് ജില്ലയിലെ അഗ്നിരക്ഷാ യൂണിറ്റുകളിലേക്ക് എത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഉണ്ടായത് തൊടുപുഴ താലൂക്കിലാണ്. പല സ്ഥലങ്ങളിലും എത്തിപ്പെടാന്‍പോലും കഴിയാത്ത സ്ഥിതിയുമുണ്ടായി. അവിടങ്ങളില്‍ അഗ്നിരക്ഷാസേന എത്തുമ്പേഴേക്കും നാട്ടുകാര്‍ തീ നിയന്ത്രണ വിധേയമാക്കിയിരിക്കും. കാറ്റിന്റെ ഗതിവേഗവും തീ പിടിത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നുണ്ട്. പലപ്പോഴും ആളുകളുടെ അശ്രദ്ധമൂലമാണ് തീപിടിത്തം ഉണ്ടാകുന്നതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നല്ല ചൂടുള്ള സമയത്ത് തീയിട്ടാല്‍ അത് നിയന്ത്രണാതീതമായി…
Read Moreകൊച്ചിവരെ പോയി തിരികെയെത്തിയപ്പോൾ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് 27 പവൻ; മോഷണം നടന്നത് കൃത്യമായ പ്ലാനോടെയെന്ന് പോലീസ്
തൊടുപുഴ: വീട് കുത്തിത്തുറന്ന് ഇരുപത്തിയേഴര പവന് സ്വര്‍ണവും 24,000 രൂപയും കവര്‍ന്ന കേസില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വഴിത്തല രോഹിണിയില്‍ രാമചന്ദ്രന് നായരുടെ വീട്ടില്‍ ഞായറാഴ്ചയാണ് മോഷണം നടന്നത്. മോഷ്ടാക്കളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വഴിത്തല ടൗണിനോടു ചേര്‍ന്ന സ്ഥലത്ത് നടന്ന മോഷണം പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. അവധി ദിവസമായതിനാല്‍ രാമചന്ദ്രന് നായരും കുടുംബവും കൊച്ചിയിലെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ പോയതായിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്.ഞായറാഴ്ച രാവിലെ 9.15നാണ് കുടുംബാംഗങ്ങള്‍ കൊച്ചിയിലേക്ക് പോയത്. രാത്രി പത്തോടെയാണ് ഇവര്‍ തിരികെ വീട്ടിലെത്തിയത്. വീടിന്റെ മുന്‍വാതില്‍ തുറന്നപ്പോള്‍ അകത്തെ മുറികളുടേയും അലമാരകളുടേയും വാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി മനസിലായത്. ഉടനെ തൊടുപുഴ പോലീസില്‍ വിവരമറിയിച്ചു.സംഭവസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. വാതിലില്‍നിന്ന് വിരലടയാളം ലഭിച്ചതായും സൂചനയുണ്ട്.…
Read Moreലക്ഷങ്ങൾ കടന്നും സ്വർണ വിലകുതിക്കുന്നു; മുതലാളിയുടെ വീട്ടിലെ ആറര പവനുമായി വീട്ടുജോലിക്കാരി മുങ്ങി
മുട്ടം: ജോലിയ്ക്കുനിന്ന വീട്ടില്‍നിന്ന് ഏഴ് ലക്ഷത്തോളം രൂപ വിലവരുന്ന ആറര പവന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. പത്തനംതിട്ട പ്രാക്കാനം സ്വദേശി സുജാത (42) ആണ് മുട്ടം പോലീസിന്റെ പിടിയിലായത്. മുട്ടം സ്വദേശി കുളങ്ങരയില്‍ രാജേഷിന്റെ വീട്ടില്‍നിന്നാണ് ഇവര്‍ സ്വര്‍ണം അപഹരിച്ചത്. കഴിഞ്ഞ 25നായിരുന്നു മോഷണം നടന്നത്. ഇവിടെ വീട്ടുജോലിക്ക് എത്തിയതായിരുന്നു സുജാത. കഴിഞ്ഞ ഏതാനും നാളുകളായി മുട്ടം തോട്ടുങ്കരയില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇവര്‍. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളില്‍ കുറച്ച് സുജാതയുടെ താമസസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. എസ്ഐ എന്‍.എസ്. റോയ്, എസ്സിപിഒ അബ്ദുല്‍ ഗഫൂര്‍, പ്രൊബേഷണല്‍ എസ്ഐ സാന്റിമോന്‍, വനിത സിപിഒ ദേവി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടി കൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreമുല്ലപ്പെരിയാര്‍ ഡാം പുനര്‍നിര്‍മിക്കണം; സെക്രട്ടറിയേറ്റ് പടിക്കൽ സത്യഗ്രഹത്തിനൊരുങ്ങി സേവ് കേരള ബ്രിഗേഡ്
കോട്ടയം: മുല്ലപ്പെരിയാര്‍ ഡാം പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാൻ സേവ് കേരള ബ്രിഗേഡ്. സമരത്തിന്റെ മുന്നോടിയായി എട്ട്, ഒമ്പത് തീയതികളില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സൂചനാ നിരാഹാര സത്യഗ്രഹം നടത്തു പ്രസിഡന്റ് റസല്‍ ജോയ് അറിയിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 13ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ് അധ്യക്ഷനായ ബെഞ്ച് തമിഴ്നാടിന്റെ ജലത്തിന്മേലുള്ള അവകാശം ചിന്തിക്കുകപോലും ചെയ്യാതെ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് അതീവപ്രാധാന്യം കൊടുത്ത് ഉത്തരവായിരുന്നു. ഡാം പൊളിച്ചുകളയാതിരിക്കാന് കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോടും തമിഴ്നാട്, കേരള സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മേല്‍നോട്ടസമിതി തിരക്കുപിടിച്ച് ആര്‍ഒവി പഠനം നടത്തിയത് സുപ്രീം കോടതിയിലുള്ള കേസ് അട്ടിമറിക്കാനാണോയെന്ന് സംശയമുണ്ടെന്നും റസല്‍ ജോയ് പറഞ്ഞു.
Read More