കോട്ടയം: ജില്ലാ പഞ്ചായത്തംഗങ്ങളും ജില്ലാ ആസൂത്രണ സമിതി ഉദ്യോഗസ്ഥരും രാജസ്ഥാനില്‍ പഠനയാത്രയില്. 18 ജില്ലാ പഞ്ചായത്തംഗങ്ങളും ജില്ലാ ആസുത്രണസമിതിയംഗവും ഉദ്യോഗസ്ഥരുമടങ്ങുന്ന 27 അംഗ സംഘം കഴിഞ്ഞ തിങ്കളാഴ്ചയാണ് ആറു ദിവസത്തെ പഠന യാത്രയ്ക്കായി രാജസ്ഥാനിലേക്ക് തിരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും വൈസ് പ്രസിഡന്റ് ജോസ് പുത്തന്കാലയും നേതൃത്വം നല്കുന്ന പഠന സംഘത്തില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ ഭൂരിഭാഗം അംഗങ്ങളുമുണ്ട്. ചില അംഗങ്ങള്‍ ശാരീരിക അസ്വസ്ഥകള്‍ മൂലം യാത്രയില്‍നിന്ന് ഒഴിവാകുകയായിരുന്നു. കൃഷി, മാലിന്യ സംസ്കരണം, വികേന്ദ്രീകൃത ആസൂത്രണം, ചെറുകിട സൂക്ഷ്മ വ്യവസായ സംരഭങ്ങള്‍, രാജസ്ഥാന്റെ ചരിത്രവും സംസ്കാരവും എന്നിവയേക്കുറിച്ച് പഠിക്കുന്നതിനായിട്ടാണ് പഠന യാത്ര. ഒരാള്‍ക്ക് യാത്ര ചെലവ് ഇനത്തില്‍ മാത്രം 38,000 രൂപ ചെലവുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ കൃഷി, മൃഗസംരക്ഷണം, മാലിന്യ സംസ്കരണം ഇവ പഠിക്കുന്നതിനായി സിക്കിം, ഹിമച്ചല്പ്രദേശ്, പഞ്ചാബ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലേക്ക് പഠന യാത്രകള്‍ നടത്തിയിരുന്നു. …
Read MoreCategory: Kottayam
കൂത്താട്ടുകുളത്ത് വനിതാ കൗണ്‍സിലറെ മര്‍ദിച്ച സംഭവം; സിപിഎം ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടിയില്ല
കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ വനിതാ കൗണ്‍സിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ കേസിലെ പ്രധാന പ്രതികളെന്ന് ആരോപിക്കുന്ന സിപിഎം ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ യാതൊരു നടപടികളും സ്വീകരിക്കാതെ പോലീസ്. അറസ്റ്റ് തടയാൻ ഇവർ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കുമെന്നാണ് സൂചന. അതേസമയം അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരെ ഇന്ന് കോടതിയില്‍ ഹാജരാക്കും സിപിഎം ചെള്ളയ്ക്കപ്പടി ബ്രാഞ്ച് സെക്രട്ടറി, കിഴക്കൊമ്പ് വെച്ചുകെട്ടിക്കല് അരുണ്‍ വി.മോഹന്‍ (40), സിഐടിയു ചുമട്ട് തൊഴിലാളികളായ കൂത്താട്ടുകുളം വള്ളിയാങ്കമലയില് സജിത്ത് അബ്രാഹം (40), കിഴകൊമ്പ് തൂക്കുപറമ്പില്‍ റിന്‍സ് വര്‍ഗീസ് (42), ഇലഞ്ഞി വെള്ളാനില് ടോണി ബേബി (34) എന്നിവരെയാണ് ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തത്. ഇവരെ മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാക്കും. നഗരസഭയിലെ ഭരണപക്ഷമായ എൽഡിഎഫിലെ കൗണ്‍സിലറാണ് കലാ രാജു. അവിശ്വാസ…
Read Moreപന്പിൽ നിന്നു പെട്രോൾ മോഷണം: മൂന്നുപേർ പിടിയിൽ; ആറു മാസം കൊണ്ട് കവർന്നത് ഏഴു ലക്ഷം രൂപയുടെ ഇന്ധനം
കോട്ടയം: ഗാന്ധിനഗറിലെ പെട്രോള്‍ പമ്പില്‍നിന്നും ആറു മാസം കൊണ്ട് ഏഴു ലക്ഷം രൂപയുടെ ഇന്ധനം മോഷ്ടിച്ച ജീവനക്കാരനും ഇന്ധനം നിറച്ച രണ്ട് വാഹന ഉടമകളും പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നു പേരെയും പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെട്രോള്‍ പമ്പ് ജീവനക്കാരന് രാഹുല്‍, ബജാജ് ഫിനാന്‍സ് ജീവനക്കാരന് അമ്മഞ്ചേരി സ്വദേശി ടിജോ ജോണ്‍, മറ്റൊരു യുവാവ് എന്നിവരെയാണു കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി ഗാന്ധിനഗറിലെ പെട്രോള്‍ പമ്പ് കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പാണ് ഇപ്പോള്‍ പുറത്തു വന്നത്. ഗാന്ധിനഗര്‍ ജംഗ്ഷനില്‍ മെഡിക്കല്‍ കോളജ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന പമ്പിലാണ് വ്യാപക ക്രമക്കേട് നടന്നിരുന്നത്. പെട്രോള്‍ പമ്പില്‍ പുലര്‍ച്ചെ ടെസ്റ്റിനായി 30 ലിറ്റര്‍ ഇന്ധനം മാറ്റി വച്ചിരുന്നു. ഈ പെട്രോള്‍ പരിശോധനയ്ക്കുശേഷം തിരികെ ടാങ്കിലേക്ക് ഒഴിയ്ക്കണമെന്നാണ്…
Read Moreഹരിവരാസനം പാടി അയ്യപ്പ ഭക്തൻമാർ മലയിറങ്ങി… തീര്‍ഥാടനകാലത്തിനു പരിസമാപ്തി; ശബരിമല നട അടച്ചു
ശബരിമല: ശബരിമല ക്ഷേത്രത്തിലെ മണ്ഡല, മകരവിളക്ക് മഹോത്സവത്തിനു പരിസമാപ്തി കുറിച്ച് നട അടച്ചു. പന്തളം രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മയുടെ ദര്‍ശനത്തോടെ ഇന്നു രാവിലെ 6.30 നാണ് നട അടച്ചത്. പുലര്‍ച്ചെ അഞ്ചിനു നട തുറന്നശേഷം കിഴക്കേമണ്ഡപത്തില്‍ ഗണപതിഹോമം നടന്നു. തിരുവാഭരണ സംഘം തിരുവാഭരണ പേടകങ്ങളുമായി ശ്രീകോവിലിനു മുന്നിലെത്തി വണങ്ങിയശേഷം പന്തളം കൊട്ടാരത്തിലേക്ക് മടക്കഘോഷയാത്ര തിരിച്ചു. തുടര്‍ന്ന് രാജപ്രതിനിധി സോപാനത്തെത്തി അയ്യപ്പ ദര്‍ശനം നടത്തി. ശേഷം മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി കഴുത്തില്‍ രുദ്രാക്ഷമാലയും കൈയില്‍ യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കുകളണച്ച് മേല്‍ശാന്തി ശ്രീകോവിലിന് പുറത്തിറങ്ങി നടയടച്ചു താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറി. പതിനെട്ടാം പടിയിറങ്ങി ആചാരപരമായ ചടങ്ങുകള്‍ നടത്തി ദേവസ്വം പ്രതിനിധികളുടെയും മേല്‍ശാന്തിയുടെയും സാന്നിധ്യത്തില്‍ രാജപ്രതിനിധി താക്കോല്‍ക്കൂട്ടം ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബിജു വി. നാഥിന് കൈമാറി. മാസപൂജകള്‍ക്കുള്ള ചെലവിനായി പണക്കിഴിയും…
Read Moreവേമ്പനാടുകായലിനെ ശുചീകരിക്കാന്‍ നാട് ഒരുമിച്ചു; തണ്ണീര്‍മുക്കത്ത് വാരിയത് 1643 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങൾ
ചേര്‍ത്തല: വേമ്പനാടുകായലിനെ ശുചീകരിക്കാന്‍ നാട് ഒരുമിച്ചപ്പോള്‍ കായലില്‍നിന്നു നീക്കം ചെയ്തത് 1643 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങൾ. തണ്ണീർമുക്കം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ക്ലീൻ വേമ്പനാട് പദ്ധതിയുടെ ഭാഗമായാണ് ശുചീകരണയജ്ഞം നടത്തിയത്. പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിലാണ് വേമ്പനാടുകായലിനെ ശുചീകരിക്കാന്‍ ജനങ്ങള്‍ വള്ളങ്ങളിലെത്തിയത്. 101 ചെറുവള്ളങ്ങളിലായി 113 മത്സ്യ-കക്ക തൊഴിലാളികളും, ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി 51 പേരും എന്‍ എസ്എസ് വാളണ്ടിയർ അടക്കം 118 സന്നദ്ധ പ്രവത്തകരും ഒത്തൊരുമിച്ചു.രണ്ടു മണിക്കൂർ കൊണ്ടാണ് ഇത്രയധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ കായലിൽനിന്നു നീക്കം ചെയ്തത്. വേമ്പനാട്ടുകായലിനെ മാലിന്യമുക്തമാക്കുന്നതിന് ശുചീകരണ പരിപാടി തുടരാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഹരിതകർമസേനയുടെ പ്രവർത്തനത്തിന്റെ ഫലമായി വീടുകളിൽനിന്നു കായലിലെത്തുന്ന പ്ലാസ്റ്റിക്കുകൾ കുറഞ്ഞിട്ടും മറ്റു പല രീതികളിലും പ്ലാസ്റ്റിക് കായലിൽ എത്തുന്നുണ്ട്. ഇത് തടയുന്നതിനുള്ള പ്രവർത്തനങ്ങളും പഞ്ചായത്ത് നടത്തും. കൂടാതെ മത്സ്യ, കക്ക തൊഴിലാളികൾ കായലിൽ പോകുമ്പോൾ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ ഹരിതകർമസേനയ്ക്ക് കൈമാറുന്ന പദ്ധതിയും…
Read Moreമാലിന്യം കൂടുന്നു, തുമ്പികള്‍ കുറയുന്നു; മീനച്ചിലാറിലെ മാര്‍മല വെള്ളച്ചാട്ടം മുതൽ പഴുക്കാനിലക്കായല്വരെ മലിനീകരണം വർധിച്ചു
കോട്ടയം: മീനച്ചിലാറിന്റെ ആരംഭസ്ഥാനമായ മേലടുക്കം ഭാഗമൊഴികെ, മാര്‍മല വെള്ളച്ചാട്ടം മുതല്‍ പതനസ്ഥാനമായ പഴുക്കാനിലക്കായല്വരെ മലിനീകരണം ഗുരുതരമായി വര്‍ധിച്ചതായും ആനുപാതികമായി ശുദ്ധജല സൂചികയായ തുമ്പികളുടെ എണ്ണം അപകടകരമായ തോതില്‍ കുറഞ്ഞുവരുന്നതായും പഠനറിപ്പോര്‍ട്ട്. കേരള വനംവകുപ്പ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗവും ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസും ചേര്‍ന്ന് നടത്തിയ ഒമ്പതാമത് മീനച്ചില്‍ തുമ്പി സര്‍വേയിലാണ് അടിയന്തര ഇടപെടലുകള്‍ ആവശ്യപ്പെടുന്ന വിവരം കണ്ടെത്തിയത്. ഇത്തവണ തുമ്പി സര്‍വേയോടൊപ്പം മീനച്ചിലാറിന്റെ 16 ഇടങ്ങളില്‍ നിന്നും വെള്ളം സാമ്പിളുകള്‍ ശേഖരിച്ച് കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യവും പഠന വിധേയമാക്കിയിരുന്നു. മാലിന്യത്തിന്റെ തോത് വര്‍ധിക്കുന്നതിനനുസരിച്ച്, ശുദ്ധജലത്തില്‍ മാത്രം മുട്ടയിട്ടു വളരുന്ന ഒട്ടേറെ തുമ്പി ഇനങ്ങള്‍, കുറഞ്ഞു വരികയോ അപ്രത്യക്ഷമാകുകയോ ചെയ്യുകയാണ്. ഈ വര്‍ഷം 18 കല്ലന്‍തുമ്പികളും 19 സൂചിത്തുമ്പികളും ഉള്‍പ്പെടെ 37 ഇനം തുമ്പികളെയാണ് മീനച്ചിലാറിന്റെ തീരങ്ങളില്‍ കണ്ടെത്താനായത്. മുന്‍ വര്ഷങ്ങളിലേക്കാള് ശരാശരി 10 ഇനങ്ങള്‍…
Read Moreപമ്പാ മണൽ പുറമൊരുങ്ങിക്കഴിഞ്ഞു: ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി രണ്ടു മുതൽ
പത്തനംതിട്ട: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 113-ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി രണ്ടിന് പമ്പാ മണൽ പുറത്ത് ശ്രീ വിദ്യാധിരാജ നഗറിൽ ആരംഭിക്കും. പരിഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രണ്ടിനു രാവിലെ 11ന് ജ്യോതി, പതാക, ഛായാചിത്ര ഘോഷയാത്രകൾക്ക് സ്വീകരണം. 11.20 ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ പതാക ഉയർത്തും. വൈകുന്നേരം നാലിന് കേരള ഗവർണർ രാജേന്ദ്രവിശ്വനാഥ് അർലേക്കർ ഹിന്ദുമത പരിഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ആമുഖ പ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ പ്രത്യേക സമ്മേളനങ്ങൾ, വൈകുന്നേരം ആധ്യാത്മിക പ്രഭാഷണം എന്നിവ പരിഷത്തിനോടനുബന്ധിച്ചു നടക്കും. മൂന്നിന് ഉച്ചകഴിഞ്ഞ് 3.30ന് ധർമാചാര്യ സഭ ഗുജറാത്ത് വാനപ്രസ്ഥ സാദക്…
Read Moreപതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ
വണ്ടിപ്പെരിയാർ: പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് സ്വദേശി രൂപൻ എന്ന് വിളിക്കുന്ന വിജയ് (25) ആണ് പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ച് പല തവണ പീഡിപ്പിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പെൺകുട്ടിക്ക് വയറുവേദന ഉണ്ടായതിനെത്തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണു പീഡന വിവരം പുറത്തായത്. ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.
Read Moreആവശ്യക്കാർക്ക് വിതരണം ചെയ്തു വരുന്ന വഴി അപ്രതീക്ഷിതമായി പോലീസ് എത്തി: എംഡിഎംഎയുമായി യുവാവ് പിടിയില്‍
ഇടുക്കി: 20 ഗ്രാം എംഡിഎംഎയുമായി യുവാവ് കട്ടപ്പന പോലീസിന്റെ പിടിയിലായി. എരുമേലി സ്വദേശി അമീര്‍ സുധീറാണ് ഇടുക്കി ഡാന്‍സാഫ് സ്പെഷല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ പിടി കൂടിയത്. ഇടുക്കി ഡാന്‍സാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇടുക്കി കവലയില്‍ വച്ച് ബൈക്കില്‍ വരികയായിരുന്ന യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു. ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു.
Read Moreകോട്ടയം നഗരസഭയിലെ 211 കോടിയുടെ തട്ടിപ്പ്: വിജിലന്‍സ് അന്വേഷിക്കണമെന്ന് എല്‍ഡിഎഫ്: നഷ്ടം വന്നിട്ടില്ലെന്ന് ചെയര്‍പേഴ്സണ്‍
കോട്ടയം: കോട്ടയം നഗരസഭയ്ക്കെതിരേ ഉയര്‍ന്ന 211 കോടി രൂപയുടെ ക്രമക്കേടില്‍ വ്യാജരേഖ ചമയ്ക്കല്‍, പണാപഹരണം എന്നിവയുള്‍പ്പെടുത്തി വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ഇടതുമുന്നണി നേതാക്കള്‍. ഭരണത്തിലുള്ള യുഡിഎഫും ബിജെപിയുമായുള്ള കൂട്ടുകച്ചവടത്തില്‍ ജനങ്ങള്‍ ബന്ദികളായിരിക്കുന്നു. ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനും രാജിവയ്ക്കണം. എല്‍ഡിഎഫ് 20ന് നഗരസഭയ്ക്കു മുമ്പില്‍ ധര്‍ണ നടത്തും. 20 വര്‍ഷത്തിലേറെയായി ഭരിക്കുന്ന യുഡിഎഫ് അഴിമതിയെ സ്ഥിരം സംവിധാനമാക്കി മാറ്റിയെന്നതാണ് അക്കൗണ്ട്സ് വിഭാഗം പരിശോധനയില്‍ വെളിപ്പെട്ടിരിക്കുന്നത്. അഴിമതി ജീവനക്കാരുടെ തലയില്‍ കെട്ടിവച്ച് തലയൂരാനുള്ള ശ്രമമാണ് ചെയര്‍പേഴ്സണ്‍ നടത്തുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. 2023 ഡിസംബര്‍ 22ന് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ പ്രത്യേക പരിശോധന നടത്താന്‍ ഉത്തരവിട്ടതുതന്നെ ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതിനാലാണ്. ഈ വസ്തുത ഒരുവര്‍ഷമായിട്ടും കൗണ്‍സിലില്‍ അവതരിപ്പിക്കാതിരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനമായിരുന്നു. ഇതില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയ്ക്ക് പങ്കുള്ളതായി നേതാക്കള്‍ ആരോപിച്ചു. നഗരസഭയുടെ ഫ്രണ്ട് ഓഫീസില്‍ സ്വീകരിച്ച് വരവുവച്ച ചെക്കുകളാണ് പണമായി ബാങ്കുകളിലെത്താതിരുന്നത്.…
Read More