കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനു നാലു മാസം ബാക്കിനില്‍ക്കെ സ്ഥാനാര്‍ഥികളെ ഒരു മുഴം മുന്നേ കളത്തിലിറക്കാന്‍ മുന്നണികള്‍. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വിജയം നിയമസഭയിലും ആവര്‍ത്തിക്കാനായാല്‍ ജില്ലയില്‍ വൈക്കം ഒഴികെ മണ്ഡലങ്ങള്‍ പിടിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കഴിഞ്ഞ തവണ വൈക്കം, ഏറ്റുമാനൂര്‍, ചങ്ങനാശേരി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി സീറ്റുകളില്‍ എല്‍ഡിഎഫിനായിരുന്നു ജയം. തദ്ദേശത്തിലെ ദയനീയ തോല്‍വിയില്‍നിന്ന് കരകയറാന്‍ ഭവനസന്ദര്‍ശനം ഉള്‍പ്പെടെ ജനസമ്പര്ക്കങ്ങളിലേക്കു കടക്കുകയാണ് എല്‍ഡിഎഫ്. കാര്‍ഷികപ്രശ്നങ്ങള്‍, ശബരിമല സ്വര്‍ണക്കവര്‍ച്ച തുടങ്ങിയവ വോട്ടര്‍മാരിലുണ്ടാക്കിയ അമര്‍ഷം എങ്ങനെ മറികടക്കുമെന്നതാണ് എല്‍ഡിഎഫിലെ ആശങ്ക. നിയമസഭയില്‍ അഞ്ചു മുതല്‍ പത്തു വരെ സീറ്റുകള്‍ പിടിക്കാനാണ് ബിജെപിയുടെ നീക്കം. പ്രതീക്ഷയോടെ യുഡിഎഫ്സിറ്റിംഗ് യുഡിഎഫ് എംഎല്‍എമാരെല്ലാം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിച്ച ചങ്ങനാശേരി, ഏറ്റുമാനൂര്‍ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. പകരം ജോസഫ് വിഭാഗത്തിന് പൂഞ്ഞാറോ കാഞ്ഞിരപ്പള്ളിയോ നല്‍കും. എന്നാല്‍ ജോസഫ് വിഭാഗത്തിന് ഇതിനോട്…
Read MoreCategory: Kottayam
ബൈക്ക് തടഞ്ഞ് നിർത്തി യുവാവിനെ ആക്രമിച്ച് കവർച്ച; ഇരുപത്തിമൂന്നുകാരൻ സോജുമോൻ പിടിയിൽ
ഗാന്ധിനഗര്‍: യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. ആര്‍പ്പൂക്കര വില്ലൂന്നി കുളങ്ങരപ്പറമ്പില്‍ സോജുമോന് സാബു (23) ആണ് ഗാന്ധിനഗര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി എട്ടോടെ ഗാന്ധിനഗര്‍ കുരിശുപള്ളി ജംഗ്ഷന് ഭാഗത്തു വച്ച് വിവിന് വിശ്വനാഥന് എന്നയാള്‍ ഓടിച്ചുവന്ന ബൈക്ക് തടഞ്ഞുനിര്‍ത്തി പിടിച്ചിറക്കുകയും ഐസിഎച്ച് ഭാഗത്തുള്ള വീട്ടില്‍ കൊണ്ടുപോയി വടികൊണ്ട് തലയ്ക്കുപിന്നിലിടിച്ചും നിലത്തിട്ട് ചവിട്ടിയും പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇയാളുടെ ബാഗിലുണ്ടായിരുന്ന 1140 രൂപയും 490 രൂപ വില വരുന്ന മദ്യവും കവരുകയും 3600 രൂപ വില വരുന്ന ഹെഡ് മസാജര്‍ നിലത്തടിച്ച് പൊട്ടിച്ചു നശിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തവേയാണ് സോജുമോന് സാബു പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും കാപ്പാ നിയമപ്രകാരമുള്ള നടപടികള്‍ നേരിട്ടയാളുമാണ് സോജു.
Read Moreതുടര്‍ഭരണം ഉറപ്പിക്കാന്‍ എല്‍ഡിഎഫ് കേരളയാത്ര ഫെബ്രുവരി ഒന്നു മുതല്‍
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ മറികടക്കാനും നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ ഭരണം ഉറപ്പാക്കാനും എല്‍ഡിഎഫ് മേഖലാ ജാഥ നടത്തും. തെക്ക്, മധ്യകേരളം, വടക്ക് എന്നിങ്ങനെ മൂന്നു ജാഥകളാണ് നടത്തുന്നത്. ഇടതുമുന്നണിയെ നയിക്കുന്ന സിപിഎമ്മും പ്രധാന കക്ഷികളായ സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ജാഥയ്ക്ക് നേതൃത്വം നല്‍കും. വടക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മധ്യകേരള ജാഥയുടെ ക്യാപ്റ്റനായി കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപിയും തെക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ജാഥ നയിക്കും. ജാഥയുടെ വൈസ് ക്യാപ്റ്റന്മാരെയും മാനേജര്‍മാരെയും ജാഥാംഗങ്ങളെയും അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കും. എല്‍ഡിഎഫിലെ ഘടകകക്ഷി നേതാക്കള്‍ ജാഥയില്‍ അംഗങ്ങളാകും. എല്‍ഡിഎഫിന്റെ സംസ്ഥാന നേതാക്കളായിരിക്കും ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. സമാപന സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍…
Read Moreമുല്ലപ്പെരിയാർ റോബോട്ടിക് പരിശോധന; റിപ്പോർട്ട് ഉടൻ കൈമാറും
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയും സ്ഥിരതയുമായി ബന്ധപ്പെട്ട റോബോട്ടിക് പരിശോധന (ആർഒവി- റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിൾ)യുടെ റിപ്പോർട്ട് ഉടൻതന്നെ ഉന്നതാധികാര സമിതിക്ക് കൈമാറും. അണക്കെട്ടിന്റെ ജലത്തിനടിയിലുള്ള ഭാഗങ്ങൾ പരിശോധിച്ചതിന്റെ വിശദമായ റിപ്പോർട്ടാണ് കൈമാറുക. തമിഴ്നാട്-കേരള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഒരാഴ്ചകൊണ്ടാണ് പരിശോധന പൂർത്തിയാക്കിയത്. ദേശീയ അണക്കെട്ട് സുരക്ഷാ അഥോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ടത്തിനായി സുപ്രീംകോടതി നിർദേശപ്രകാരം അനിൽ ജെയിൻ അധ്യക്ഷനായ നിരീക്ഷണസമിതി നിലവിലുണ്ട്. ഈ സമിതിയുടെ നിർദേശപ്രകാരമാണ് അണക്കെട്ടിന്റെ ജലത്തിനടിയിലുള്ള ഭാഗങ്ങളുടെ ബലം പരിശോധിക്കാൻ തീരുമാനിച്ചത്. ഡിസംബർ 22 മുതൽ ന്യൂഡൽഹിയിലെ സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസർച്ച് സ്റ്റേഷനിലെ ഗവേഷകരായ മനീഷ് ഗുപ്ത, സർവേദി, സെന്തിൽ, വിജയ്, ഡോ. ജാലെ ലിംഗസ്വാമി, ലാബ് അസിസ്റ്റന്റ് ദീപക് കുമാർ ശർമ എന്നിവരടങ്ങുന്ന സംഘം ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പരിശോധന നടത്തുകയായിരുന്നു. 1,200 അടി നീളമുള്ള അണക്കെട്ടിനെ 100…
Read Moreമകരവിളക്ക് മഹോത്സവത്തിന് ഇന്ന് നട തുറക്കും: മകരവിളക്കു കാലത്തെ പൂജകൾ നാളെ പുലർച്ചെ 3നു തുടങ്ങും
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പ്രസാദ് നമ്പൂതിരി നട തുറക്കും. ഇന്നു പ്രത്യേക പൂജകളുണ്ടാകില്ല. നാളെ പതിവ് പൂജകള്‍ക്ക് പുറമേ നെയ്യഭിഷേകവും ആരംഭിക്കും. മകരവിളക്കിനോടനുബന്ധിച്ച് ജനുവരി 11ന് എരുമേലി പേട്ടതുള്ളല്‍ നടക്കും. 12ന് പന്തളത്തുനിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. 13ന് പന്പാസദ്യയും പന്പാവിളക്കും നടക്കും. 14ന് ആണ് മകരവിളക്ക്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ജനുവരി 20നു രാവിലെ നട അടയ്ക്കും. ഭക്തജനത്തിരക്ക് ഏറുന്ന മകരവിളക്കു കാലയളവിലേക്ക് ദേവസ്വം ബോര്‍ഡിന്റെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂ കൂടാതെ നിശ്ചിത എണ്ണം സ്പോട്ട് ബുക്കിംഗ് സൗകര്യങ്ങളും മകരവിളക്ക് കാലത്ത് തുടരും.
Read Moreചിറ്റാര്‍ വില്ലൂന്നിപ്പാറയില്‍ കടുവ കിണറ്റില്‍ വീണു: മയക്കുവെടിവച്ച് പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു
പത്തനംതിട്ട: ചിറ്റാര്‍ വില്ലൂന്നിപ്പാറയില്‍ കടുവ കിണറ്റില്‍ വീണു. ആൾത്താസമില്ലാത്ത വീടിന്റെ കിണറ്റിലാണ് ഇന്നു രാവിലെ കടുവയെ കണ്ടെത്തിയത്. കടുവയുടെ അലര്‍ച്ച കേട്ട് അയല്‍വാസികള്‍ കിണറിനുസമീപത്തേക്ക് എത്തുകയായിരുന്നു. വിവരം അറിഞ്ഞു വനപാലകരും പോലീസും സ്ഥലത്തെത്തി. കടുവയെ മയക്കുവെടിവച്ച് പുറത്തെത്തിക്കാനുള്ള ശ്രമം വനംവകുപ്പ് ആരംഭിച്ചു. വടശേരിക്കര കുമ്പളത്താമണ്ണില്‍ കഴിഞ്ഞയാഴ്ചയാണ് മറ്റൊരു കടുവ കൂട്ടില്‍ കുടുങ്ങിയത്. പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങുകയായിരുന്നു. കടുവയെ പിന്നീട് തൃശൂര്‍ മൃഗശാലയിലേക്കു കൊണ്ടുപോയി.
Read Moreതെറ്റായ വഴി നിർദേശിച്ച് ഗൂഗുൾ; കണ്ടെയ്നർ ലോറിക്ക് വഴിതെറ്റി ജനവാസമേഖലയിലെ വൈദ്യുതകന്പികൾ തകർത്തു
ചങ്ങനാശേരി: വാഹനം കയറ്റിവന്ന കണ്ടെയ്നർ ലോറിക്കു വഴിതെറ്റി വൈദ്യുത, ഇന്റർനെറ്റ് കേബിളുകൾ തകർത്തു. കെഎസ്ഇബിയുടെ സമയോചിത ഇടപെടൽമൂലം വലിയ അപകടം ഒഴിവായി. ഇന്നലെ പുലർച്ചെ ഒന്നിന് ചേതക് കമ്പനിയുടെ വാഹനങ്ങൾ കയറ്റിവന്ന കണ്ടയ്നർ ലോറിയുടെ ഡ്രൈവറിനു വഴി തെറ്റി പെരുന്ന ഹിദായത്ത് ഭാഗത്ത് റെസിഡൻസ് ഏരിയയിലെ 30ഓളം കെഎസ്ഇബിയുടെ സർവീസുകൾ, ബിഎസ്എൻഎൽ, നിരവധി സ്വകാര്യകേബിൾ കണക്ഷനുകൾ, ഇന്റർനെറ്റ് കണക്ഷനുകൾ എന്നിവയാണ് തകർത്തത്. എംസി റോഡിൽ പെരുന്നയിൽനിന്ന് പുഴവാത് ഇടറോഡിൽ ഹിദായത്ത് നഗറിലൂടെ 200 മീറ്ററോളം ദൂരത്തിലാണ് കണ്ടയ്നർ ലോറി ഓടിച്ചു കയറ്റിയത്. ഗൂഗിൾ മാപ്പാണ് ഡ്രൈവറെ തെറ്റിച്ചതെന്ന് പറയപ്പെടുന്നു. കണ്ടയ്നർ ലോറിയുടെ മുകൾ ഭാഗത്ത് റോഡിന് കുറുകെയുള്ള സ്ട്രീറ്റ് ലൈൻ കമ്പികൾ കൂട്ടിമുട്ടിയതോടെ വൈദ്യുതി ബന്ധം വിഛേദിച്ചതുകൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവമറിഞ്ഞെത്തിയ കെഎസ്ഇബി ചങ്ങനാശേരി ഡിവിഷൻ എഇ മനോജ്, സബ് എൻജിനിയർ…
Read Moreപുതുവത്സരാഘോഷം; ലഹരിക്കടത്തുകാരെ കുടുക്കാൻ കര്‍ശന നിരീക്ഷണവുമായി പോലീസും എക്സൈസും
കോട്ടയം: പുതുവത്സരാഘോഷത്തില്‍ ലഹരി ഒഴുകാനുള്ള സാധ്യത കണക്കിലെടുത്ത് കര്‍ശന നിരീക്ഷണവുമായി പോലീസും എക്സൈസും. ജില്ലയിലെ കുമരകം, വാഗമണ്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും വമ്പന്‍ ആഘോഷങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഹോട്ടലുകളിലും മറ്റും നടക്കുന്ന ഡിജെ പാര്‍ട്ടികളിലുൾപ്പെടെ വൻതോതില്‍ ലഹരി ഒഴുകുമെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. കഞ്ചാവും, രാസലഹരിയും വലിയ തോതില്‍ എത്തിച്ചിട്ടുള്ളതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ വിഭാഗം പരിശോധന ആരംഭിച്ചിട്ടുണ്ട്. വിനോദസഞ്ചാരകേന്ദ്രങ്ങളില്നിന്നു ഡിജെ പാര്‍ട്ടികളുടെയും മറ്റു ആഘോഷ പരിപാടികളുടെയും സമയമടക്കം വിവരങ്ങള്‍ പോലീസ് ശേഖരിച്ചുകഴിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ സ്ഥലങ്ങളിലെല്ലാം മഫ്തിയില്‍ പോലീസിന്റെയും എക്സൈസിന്റെയും സാന്നിധ്യമുണ്ടാകും.ഇടുക്കി, കോട്ടയം ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ലഹരി പാര്‍ട്ടിക്ക് രാസലഹരി അഫ്ഗാനിസ്ഥാനില്‍നിന്നും എത്തിച്ചതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നിരീക്ഷണമാണ് പോലീസ് നടത്തുന്നത്. ഡല്‍ഹി, ബംഗളൂരു, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിക്കുന്ന ലഹരി അവിടെനിന്നു ട്രെയിൻ, ബസ് ഉൾപ്പെടെയുള്ള…
Read Moreമകരവിളക്ക് മഹോത്സവത്തിന് ശബരിമല ഒരുങ്ങുന്നു; വൈദ്യുതിവിതരണ സംവിധാനങ്ങളും കാര്യക്ഷമമാക്കും
പമ്പ, സന്നിധാനം, നിലയ്ക്കല്‍, ശബരിമലയിലെ മറ്റ് അനുബന്ധ പ്രദേശങ്ങളിലെ വൈദ്യുതി വിതരണ സംവിധാനങ്ങളുടെ പരിശോധനയും അറ്റകുറ്റപ്പണികളും ഇന്ന് പൂര്‍ത്തിയാകും. ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ആവശ്യമായ വെളിച്ചം ഒരുക്കുന്നതിനായി പമ്പ, സന്നിധാനം പരിസരങ്ങളില്‍ 4500 എല്‍ഇഡി ലൈറ്റുകളും, നിലയ്ക്കലില്‍ 5000 എല്‍ഇഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. മകരവിളക്കിന് ഭക്തര്‍ കൂടുതലായി വരുന്ന സ്ഥലങ്ങളിലും ലൈറ്റുകള്‍ സ്ഥാപിക്കുകയാണ്. റാന്നി, പെരുനാട്, കാക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാര്‍ കൂടാതെ ഒരു അസിസ്റ്റന്റ് എന്‍ജിയറുടെ നേതൃത്ത്വത്തില്‍ 25 ജീവനക്കാരെയും വിവിധ ജോലികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.
Read Moreക്രിസ്മസ്-പുതുവത്സരം; ഇടുക്കിയിലേക്ക് സന്ദര്‍ശക പ്രവാഹം; ഒരാഴ്ചയ്ക്കിടെ എത്തിയത് ഒന്നര ലക്ഷം പേര്
തൊടുപുഴ: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ജില്ലയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. ക്രിസ്മസ് അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ഒരാഴ്ച്ചയ്ക്കിടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 1,49,423 പേരാണ് എത്തിയത്. ക്രിസ്മസ് ദിനത്തിലും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും വലിയ തോതിലുള്ള തിരക്കാണ് വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ അനുഭവപ്പെട്ടത്. ക്രിസ്മസ് ദിനമായ വ്യാഴാഴ്ച 30,150 സഞ്ചാരികളാണ് ഡിടിപിസിയുടെ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. വെള്ളിയാഴ്ച 29,485 പേരും ശനിയാഴ്ച 32,007 പേരും സന്ദര്‍ശനം നടത്തി. ക്രിസ്മസ് തലേന്ന് 15,419 പേരും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ അവധി ആഘോഷിക്കാനെത്തിയിരുന്നു.വാഗമണ്‍ മൊട്ടക്കുന്നിലും അഡ്വഞ്ചര്‍ പാര്‍ക്കിലുമാണ് കൂടുതല്‍ പേര് എത്തിയത്. ക്രിസ്മസ് ദിനത്തില്‍ മൊട്ടക്കുന്നില്‍ 7,693 പേരും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 6,470 പേരും സന്ദര്‍ശനം നടത്തി. പിറ്റേന്ന് മൊട്ടക്കുന്നില്‍ 8,644 പേരും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 6,965 പേരും സന്ദര്‍ശനം നടത്തി. രാമക്കല്‍മേട്, പാഞ്ചാലിമേട്, മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് എന്നിവിടങ്ങളിലും കൂടുതല്‍…
Read More