കട്ടപ്പന: കട്ടപ്പന നഗരത്തിലെ ഭൂരിഭാഗം റോഡുകളിലും കുഴികൾ രൂപപ്പെട്ട് ഗതാഗതം ദുസഹമായിട്ടും പരിഹാരമുണ്ടാക്കാത്ത നഗരസഭാ അധികൃതർക്കും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കുമെതിരേ പ്രതിഷേധവുമായി ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ഗർത്ത സമരവും സർവമത പ്രാർഥനയും നടന്നു. പഴയ ബസ് സ്റ്റാൻഡിലെ വലിയ ഗർത്തത്തിന് മുന്നിൽ നടന്ന പ്രതിഷേധ സമരത്തിൽ ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡന്റ്് സിജോ എവറസ്റ്റ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജി നെല്ലിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ്. സൂര്യലാൽ, ട്രഷറർ ബിജോയി സ്വരലയ, ടോമി ആനിക്കാമുണ്ട, ജെയ്ബി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. പഴയ ബസ് സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ് അടക്കം നഗരസഭയിലെ വിവിധ റോഡുകളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് അപകടങ്ങൾ തുടർക്കഥയാവുകയാണ്. കാൽനടയാത്രികരും ഇരുചക്ര വാഹന യാത്രക്കാരുമടക്കം അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറി. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. പുതിയ ബസ് സ്റ്റാൻഡിൽ മഴക്കാലമായാൽ…
Read MoreCategory: Kottayam
റോഡപകടങ്ങള്‍ പെരുകുന്നതിന്റെ മൂലകാരണം ലഹരിയാസക്തരുടെ ഡ്രൈവിംഗെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി
കോട്ടയം: സംസ്ഥാനത്ത് റോഡപകടങ്ങള്‍ പെരുകുന്നതിന്റെ മൂലകാരണം ലഹരിയാസക്തരുടെ ഡ്രൈവിംഗെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി പ്രതിനിധി യോഗം. റോഡ് നിര്‍മാണ അപാകതയെന്നോ, അമിത വേഗതയെന്നോ റിപ്പോര്‍ട്ട് നല്കി പലപ്പോഴും യഥാര്‍ഥ കാരണങ്ങളെ നിസാരവത്കരിക്കുകയാണ്. സംസ്ഥാനത്ത് മദ്യവില്പനയുടെ സമയം പുനഃക്രമീകരിക്കണം. കിട്ടുന്നിടത്തുനിന്നുതന്നെ ഇരുന്നോ നിന്നോ അത് ബാറിലാണെങ്കില്‍ പോലും ഉപയോഗിക്കരുതെന്ന നിയമം വരണം. വൈകുന്നേരങ്ങളില്‍ ലഹരി പരിശോധന നിര്‍ബന്ധമാക്കണം. മാരക രാസലഹരി ഡ്രൈവര്‍മാര്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. രക്തപരിശോധനകൂടി നടത്തി വേണം ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍. മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ വിളിച്ചുചേര്‍ത്തിരിക്കുന്ന അടിയന്തര യോഗത്തില്‍ ഈ നിര്‍ദേശങ്ങള്‍ക്കൂടി പരിഗണനയ്ക്കെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള യോഗം ഉദ്ഘാടനം ചെയ്തു.ജോസ്മോന് പുഴക്കരോട്ട് അധ്യക്ഷത വഹിച്ചു. ആന്റണി മാത്യു, ഷാജി അണക്കര, തോമസുകുട്ടി കാഞ്ഞിരപ്പള്ളി, ജോസ് ഫിലിപ്പ്, ജോസ് കവിയില്‍, അലക്സ് കെ. ഇമ്മാനുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Read Moreഒരപകടത്തിനായി കാത്തിരിക്കരുതേ; ശബരിമല തീർഥാടകർക്കും നാട്ടുകാർക്കും ഭീഷണിയായി ദേശീയപാതയോരത്ത് ഉണക്കമരം
കൊടുകുത്തി: ദേശീയപാതയിൽ കൊടുകുത്തിക്ക് സമീപം ഉണങ്ങിനിൽക്കുന്ന മരം അപകടഭീഷണി ഉയർത്തുന്നു. ഉണങ്ങി നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ പലപ്പോഴും ഒടിഞ്ഞു നിലം പതിക്കുന്നുണ്ട്. ശബരിമല സീസൺ ആരംഭിച്ചതോടെ നിരവധി തീർഥാടന വാഹനങ്ങളാണ് ഇതിന് സമീപത്ത് പാർക്ക് ചെയ്യുന്നത്. കൂടാതെ ഉണങ്ങി നിൽക്കുന്ന ഈ മരം ദേശീയപാതയോരത്തു കൂടി കടന്നുപോകുന്ന വാഹന യാത്രക്കാർക്കും വലിയ ഭീഷണിയാണ്. ദീർഘദൂരം ഓടിയെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ഉറങ്ങുന്നതിനായി തെരഞ്ഞെടുക്കുന്നതും ഇതിന് സമീപത്തെ സ്ഥലമാണ്. മരം ഒടിഞ്ഞ് റോഡിൽ വീണാൽ വലിയ അപകടമാകും സംഭവിക്കുക. പൂർണമായും ഉണങ്ങിനിൽക്കുന്ന ഈ മരം എത്രയും വേഗം വെട്ടിമാറ്റി പാത സുരക്ഷിതമാക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.
Read Moreബിഎസ്എന്‍എല്‍ 4ജി നിര്‍മാണ ജോലിക്കിടെ ടവറില്‍ നിന്നു വീണു യുവാവ് മരിച്ചു
കോട്ടയം: പൊന്‍പള്ളി ഞാറയ്ക്കലില്‍ ബിഎസ്എന്‍എല്‍ മൊബൈല്‍ ടവര്‍ പണിക്കിടെ ടവറിന്റെ മുകളില്‍ നിന്നു വീണു യുവാവ് മരിച്ചു. കോട്ടയ്ക്കുപുറം ആനിത്തോട്ടത്തില്‍ ജെല്‍ബിയുടെ മകന് ഗോഡ്സണ്‍ പോള്‍(19) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ബിഎസ്എന്‍എല്‍ ടവര്‍ 4ജിയിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട ജോലിക്കാണു ഗോഡ്സണ്‍ ഞാറയ്ക്കല്‍ എത്തിയത്. ടവറിന്റെ മുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനിടെ താഴേയ്ക്കു വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒപ്പം ഉണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് കേസ് എടുത്തു. മാതാവ്: മിനി. സഹോദരങ്ങള്‍: ബ്ലസണ്‍ പോള്‍, ഡെയ്സണ്‍ പോള്‍. സംസ്കാരം ചൊവ്വ നാലിനു കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയില്‍.
Read Moreഅച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരത; ഷെഫീക്ക് വധശ്രമക്കേസിൽ നാളെ വിധി പറയും
തൊടുപുഴ: മനഃസാക്ഷിയെ നടുക്കിയ ഷെഫീക്ക് വധശ്രമക്കേസിൽ തൊടുപുഴ അഡീഷണൽ ജില്ലാ കോടതി നാളെ വിധിപറയും. ഷെഫീക്കിന്റെ പിതാവും രണ്ടാനമ്മയുമാണ് കേസിലെ പ്രതികൾ. ഇരുവരും ചേർന്ന് കുട്ടിയുടെ ഇടതുകാൽമുട്ട് ഇരുന്പ് കുഴൽകൊണ്ട് അടിച്ചൊടിച്ചതും നിലത്തുവീണ കുട്ടിയുടെ നെഞ്ചിൽ ചവിട്ടിപരിക്കേൽപ്പിച്ചതുമുൾപ്പെടെ ക്രൂരമായ പീഡനം നടത്തിയെന്നാണ് പ്രോസിക്യൂഷൻ വാദം. രണ്ടാനമ്മ കുട്ടിയുടെ തല ഭിത്തിയിൽ ഇടിപ്പിച്ചതിനെത്തുടർന്നു തലച്ചോറിനു ക്ഷതമേറ്റിരുന്നു. സ്റ്റീൽകപ്പ് ചൂടാക്കി കൈ പൊള്ളിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നിരന്തര പീഡനമാണ് കുട്ടിയുടെ ഇന്നത്തെ ശാരീരിക മാനസിക വൈകല്യത്തിന് കാരണമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസിൽ കുട്ടിയുടെ ബന്ധുക്കൾ, അയൽക്കാർ, ചികിത്സിച്ച ഡോക്ടർമാർ തുടങ്ങിയവരുടെ സാക്ഷിമൊഴികളും മെഡിക്കൽ രേഖകളും ഇതു സാധൂകരിക്കുന്നതാണെന്നും കോടതിയെ ബോധിപ്പിച്ചു.തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ ബുദ്ധിവികാസത്തെയും സംസാരശേഷിയെയും ചലനശേഷിയെയും സാരമായി ബാധിച്ചിരുന്നു. ഇതേത്തുടർന്നു ഷെഫീക്ക് കഴിഞ്ഞ 10 വർഷമായി സംസ്ഥാന സർക്കാരിന്റെ സംരക്ഷണയിൽ പെരുന്പിള്ളിച്ചിറ അൽ അസ്ഹർ മെഡിക്കൽ കോളജ് ആശുപത്രിയിൽ…
Read Moreകോട്ടയംകാര്‍ക്ക് പുല്‍ക്കൂടൊരുക്കാന്‍ അറുമുഖനെത്തി; അച്ഛനെ സഹായിക്കാന്‍ മകന് ശരവണനും ഭാര്യ വിമലയും കൂട്ടിനുണ്ട്
കോട്ടയം: കോട്ടയംകാര്‍ക്ക് ക്രിസ്മസ് പുല്‍ക്കൂട് നിര്മിച്ചുനല്കാന് അറുമുഖനെത്തി. പാലക്കാട് ചെര്പ്പുളശേരിക്കാരനായ അറുമുഖനും കുടുംബവും ഇത് നാലാമത്തെ വര്‍ഷമാണ് കോട്ടയത്ത് പുല്‍ക്കൂട് നിര്മിക്കാനെത്തുന്നത്. നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന് സമീപം റോഡിലാണ് കട. പുല്‍ക്കൂട് നിര്‍മിക്കാനുള്ള സാമഗ്രികളായ മുളയും കച്ചിയും പാലക്കാട്ടുനിന്നും കൂടെ കൊണ്ടുവരികയാണ്. മകന് ശരവണനും ഭാര്യ വിമലയും കൂട്ടിനുണ്ട്. ഭക്ഷണം റോഡരികിലെ ടെന്റില്‍ പാകം ചെയ്യും. രാത്രി ഉറക്കവും ടെന്റില്ത്തന്നെയാണ്. മഴ പെയ്താല്‍ സമീപത്തെ കടത്തിണ്ണയിലേക്ക് മാറും. ക്രിസ്മസ് കഴിഞ്ഞാല്‍ നാട്ടിലേക്ക് മടങ്ങും. നാട്ടില്‍ കുട്ട, വട്ടി മുതലായവ ഉണ്ടാക്കി വില്‍ക്കുന്ന ജോലിയാണ് അറുമുഖന്. ടാക്സി ഡ്രൈവറായ മകന് ശരവണന് ക്രിസ്മസ് കാലമായാല്‍ അച്ഛനെ സഹായിക്കാന്‍ കൂടെ പോരും.വലുപ്പമനുസരിച്ച് 250-മുതല്‍ 600 വരെയാണ് പുല്‍ക്കൂടിന്റെ വില. നാലു വര്‍ഷമായി കോട്ടയത്തെ വഴിയോരക്കച്ചവടം നഷ്ടമില്ലെന്നാണ് അറുമുഖന്റെ അനുഭവം. പ്ലാസ്റ്റിക്കും പ്രകൃതിക്ക് ദോഷകരമായ ഒന്നും ഇല്ലാതെ പരിസ്ഥിതി സൗഹൃദ പുല്ക്കൂടാണ്…
Read Moreകോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി: പന്നികളെ കൊന്ന് സംസ്കരിക്കും
കോട്ടയം: കോട്ടയം ജില്ലയില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്തെയും പന്നികളെ കൊന്നു സംസ്കരിക്കും. കൂട്ടിക്കല്‍, വാഴൂര്‍ പഞ്ചായത്തുകളിലെ ഫാമുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി രോഗം സ്ഥിരീകരിച്ചത്. ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റര്‍ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളില്‍നിന്നുള്ള പന്നിമാംസ വിതരണവും വില്പനയും പന്നിമാംസം, തീറ്റ എന്നിവയുടെ കടത്തും നിരോധിച്ചു. മറ്റു പ്രദേശങ്ങളിലേക്ക് പന്നി, പന്നിമാംസം, തീറ്റ എന്നിവ കൊണ്ടുപോകുന്നതിനും മറ്റിടങ്ങളില്‍നിന്നു രോഗബാധിത മേഖലയിലേക്ക് ഇവ കൊണ്ടുവരുന്നതിനും നിരോധനമുണ്ട്. എല്ലാ പന്നികളെയും കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡപ്രകാരമാണ് കൊന്നു സംസ്കരിക്കുന്നത്. ഇതിന് ജില്ലാ മൃഗസംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രോഗബാധിത പ്രദേശത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവ് രോഗനിരീക്ഷണ മേഖലയാണ്. മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാര്‍ തെക്കേക്കര, എലിക്കുളം, ചിറക്കടവ്, വെള്ളാവൂര്‍, കങ്ങഴ, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് പഞ്ചായത്തുകള്‍ നിരീക്ഷണ…
Read Moreവയോധിക വീട്ടിൽ മരിച്ചുകിടക്കുന്നെന്ന് സന്ദേശം; പോലീസിന്റെ അവസരോചിത ഇടപെടലിൽ പുതുജീവൻ
മുണ്ടക്കയം: പെരുവന്താനം പോലീസ് സ്റ്റേഷനിലേക്ക് ബുധനാഴ്ച രാത്രി ഏഴോടെയാണ് അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി ഒഴക്കോട്ടിന്റെ ഫോൺ സന്ദേശം വരുന്നത്. തെക്കേമല കാനമല ഭാഗത്ത് പുതുപ്പറമ്പിൽ നബീസയെ (70) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് നാട്ടുകാർ അറിയിച്ചു എന്നായിരുന്നു പോലീസിന് ലഭിച്ച സന്ദേശം. ഉടൻതന്നെ പെരുവന്താനം സിഐ തൃദീപ് ചന്ദ്രൻ, എസ്ഐമാരായ അജേഷ്, അജ്മൽ, സിപിഒമാരായ ആദർശ്, ഷെരീഫ്, അൻസാരി എന്നിവരെ സംഭവസ്ഥലത്തേക്ക് പറഞ്ഞയച്ചു. കാട്ടാനയടക്കമുള്ള വന്യമൃഗശല്യം അതിരൂക്ഷമായ മേഖലയാണ് പെരുവന്താനം പഞ്ചായത്തിൽപ്പെട്ട കാനമല. ആൾത്താമസം കുറവുള്ള മേഖലയിലേക്കുള്ള സഞ്ചാര സൗകര്യവും പരിമിതമാണ്. പലതവണ പോയിവരുവാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് വയോധിക മരിച്ചുകിടക്കുന്നുവെന്ന് പറയപ്പെടുന്ന വീട്ടിലേക്ക് തുടർനടപടികൾക്കുള്ള എല്ലാ സജ്ജീകരണങ്ങളുമായാണ് അഞ്ചംഗ പോലീസ് സംഘം യാത്ര പുറപ്പെട്ടത്. രാത്രിയാത്രയിൽ വഴിമധ്യേ കാട്ടാനക്കൂട്ടത്തെ കണ്ടതോടെ യാത്ര മുടങ്ങി. വനം വകുപ്പിൽ വിവരമറിയിച്ച് കാട്ടാനക്കൂട്ടം മാറിയശേഷം യാത്ര തുടർന്നു. വീടിന് സമീപത്തെത്തിയ…
Read Moreതന്തൈ പെരിയോര്‍ സ്മാരകവും ഗ്രന്ഥശാലയും നാടിനു സമർപ്പിച്ചു; ഉദ്ഘാടന ചടങ്ങിനു വന്‍ജനാവലി
വൈക്കം: വൈക്കം തന്തൈ പെരിയോര്‍ സ്മാരകത്തിന്റെയും പെരിയോര്‍ ഗ്രന്ഥശാലയുടെയും ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നു നിര്‍വഹിച്ചു. ഇന്നു രാവിലെ 10ന് വൈക്കത്ത് എത്തിയ മുഖ്യമന്ത്രിമാരുടെ സംഘം തന്തൈ പെരിയോറിന്റെ സ്മാരക മന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മുഖ്യമന്ത്രിമാരും സംഘവും മ്യൂസിയവും ഗ്രന്ഥശാലയും സന്ദര്‍ശിച്ചശേഷമാണ് വൈക്കത്തെ സമ്മേളന വേദിയില്‍ എത്തിയത്. മന്ത്രിമാരായ വി.എന്‍. വാസവന്, സജി ചെറിയാന്, തമിഴ്നാട് ജലസേചനമന്ത്രി ദുരൈ മുരുകന്, പൊതുമരാമത്തുമന്ത്രി എ.വി. വേലു, ഇന്ഫര്മേഷന്മന്ത്രി എം.പി. സ്വാമിനാഥന്, അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, സി.കെ. ആശ എംഎല്‍എ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്, തമിഴ്നാട് ചീഫ് സെക്രട്ടറി എന്‍. മുരുകാനന്ദം, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, വൈക്കം നഗരസഭാധ്യക്ഷ പ്രീതാ രാജേഷ്, നഗരസഭാംഗം രാജശേഖരന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Read Moreവീടുവയ്ക്കാൻ വനംവകുപ്പ് അനുമതി നൽകുന്നില്ല; ആദിവാസികുടുംബം സമരം തുടങ്ങി
ചെറുതോണി: ലൈഫ്മിഷൻ പദ്ധതിയിൽ അനുവദിച്ച വീട് നിർമിക്കുന്നതിന് വനംവകുപ്പ് അനുമതി നൽകുന്നില്ലെന്ന് ആരോപിച്ച് ആദിവാസി കുടുംബം ഇടുക്കി വെള്ളാപ്പാറ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിന് മുന്നിൽ സമരം ആരംഭിച്ചു. കണ്ണംപടി വലിയമൂഴിക്കൽ രാജപ്പൻ, ഭാര്യ ലൈലാമ്മ എന്നിവരാണ് സമരം ആരംഭിച്ചത്. ലൈഫ് മിഷനിൽ വീട് അനുവദിച്ചെങ്കിലും വനംവകുപ്പ് വീട് നിർമിക്കുന്നതിന് അനുവാദം നൽകുന്നില്ലെന്നാണ് ഇവർ ആരോപിക്കുന്നത്. എന്നാൽ ഇവർക്ക് പല സ്ഥലങ്ങളിലായി മൂന്നര ഏക്കർ സ്ഥലമുണ്ടെന്നും ഇതിൽ ഒരു സ്ഥലത്തിന് വനംവകുപ്പ് കൈവശരേഖ നല്‍കിയിട്ടുണ്ട്. ഈ രേഖ ഉപയോഗിച്ചാണ് വീട് പണിയുന്നതിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്. എന്നാൽ രേഖയുള്ള സ്ഥലത്ത് വീട് പണിയാതെ നിയമവിധേയമല്ലാതെ മറ്റൊരു സ്ഥലത്ത് വീട് പണിയുന്നതിന് അനുമതിരേഖ നല്‍കണമെന്നാവശ്യപ്പെട്ടാണ് ഇവർ സമരം നടത്തുന്നതെന്നും അതിന് രേഖാമൂലം അനുവാദം നല്കാൻ കഴിയില്ലന്നും ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്കും വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും റിപ്പോർട്ട് നല്‍കിയിട്ടുണ്ടെന്നും ഇടുക്കി…
Read More