എല്ലാം ശരിയാക്കാൻ ടൂറിസം വകുപ്പ്..!  സിഡ്കോ ഉപേക്ഷിച്ചു, നിർമിതി ഏറ്റെടുത്തു ;കുമരകത്ത് സാംസ്കാരിക നിലയത്തിന്‍റെ പണി വീണ്ടും തുടങ്ങി

കു​മ​ര​കം: സി​ഡ്കോ ഉ​പേ​ക്ഷി​ച്ച കു​മ​ര​ക​ത്തെ സാം​സ്കാ​രി​ക നി​ല​യ​ത്തി​ന്‍റെ നി​ർ​മാ​ണം നി​ർ​മി​തി ഏ​റ്റെ​ടു​ത്തു. പ​ണി തു​ട​ങ്ങി. ടു​റി​സം വ​കു​പ്പാ​ണ് സാം​സ്കാ​രി​ക നി​ല​യം നി​ർ​മി​ക്കു​ന്ന​ത്. 1.16 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ച​ത്.

2010ൽ ​ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച് 2011ൽ ​നി​ർ​മ്മാ​ണം ആ​രം​ഭി​ച്ച് 2014ൽ ​സി​ഡ്കോ ഉ​പേ​ക്ഷി​ച്ച സാം​സ്്കാ​രി​ക നി​ല​യ​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി ഒ​രു​കോ​ടി 16 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് നി​ർ​മാ​ണ ചു​മ​ത​ല നി​ർ​മി​തി​ക്ക് ന​ൽ​കി​യി​രു​ന്നു. 18 മാ​സ​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ക​രാ​ർ. ക​രാ​ർ കാ​ല​ാവ​ധി​യി​ലെ ഏ​ക​ദേ​ശം 12 മാ​സ​ങ്ങ​ളോ​ളം പി​ന്നി​ട്ട് നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കു​ന്പോ​ൾ ആ​റു മാ​സ​ം കൊ​ണ്ട് സാം​സ്കാ​രി​ക നി​ല​യം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ടൂ​റി​സം വ​കു​പ്പ് അ​ധി​കൃ​ത​ർ.

സി​ഡ്കോ​യ്ക്കാ​യി​രു​ന്നു ആ​ദ്യ ക​രാ​ർ ന​ൽ​കി​യി​രു​ന്ന​ത്. 70 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി 2014 ൽ ​പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്പോ​ൾ 42 ല​ക്ഷ​ത്തോ​ളം രൂ​പ സി​ഡ്കോ​യ്ക്ക് ന​ൽ​കി​യ​താ​യും ടൂ​റി​സം വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​രു​ന്പ് കേ​ഡ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് മേ​ൽ​ക്കൂ​ര​യ്ക്ക് ആ​വ​ശ്യ​മാ​യ ഘ​ട​ന​യു​ടെ നി​ർ്മാ​ണം ആ​രം​ഭി​ച്ച​ങ്കി​ലും ഇ​തു പൂ​ർ​ത്തി​യാ​ക്കാ​തെ​യാ​ണു സി​ഡ്കോ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച​തെ​ന്ന ആ​ക്ഷേ​പ​വും നി​ല​നി​ൽ​ക്കു​ന്നു.

കു​മ​ര​ക​ത്തെ ക​ലാ​സാം​സ്കാ​രി​ക പാ​ര​ന്പ​ര്യ​ത്തെ ശ​ക്തി​പ്പെ​ടു​ത്തി ടൂ​റി​സം രം​ഗ​ത്തു കാ​ത​ലാ​യ വ​ള​ർ​ച്ച മു​ന്നി​ൽ ക​ണ്ടാ​ണു 2010ൽ ​സാം​സ്കാ​രി​ക നി​ല​യം പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. 1985-1990 ഭ​ര​ണ കാ​ല​യ​ള​വി​ൽ സ​ർ​ക്കാ​രി​ന്‍റെ ഒ​ന്പ​തി​ന പ​രി​പാ​ടി​ക​ളി​ൽ ല​ഭി​ച്ച ഗ്രാ​ന്‍റ് തു​ക ഉ​പ​യോ​ഗി​ച്ച് പ​ഞ്ചാ​യ​ത്ത് വാ​ങ്ങി​യ 50 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് സാം​സ്കാ​രി​ക നി​ല​യം നി​ർ​മി​ക്കു​ന്ന​ത്.

പി​ന്നി​ട്ട വ​ർ​ഷ​ങ്ങ​ളി​ൽ സാം​സ്കാ​രി​ക നി​ല​യ​ത്തി​നോ​ട് ചേ​ർ​ന്ന് 10 ല​ക്ഷം ഘ​ന​യ​ടി ജ​ലം സം​ഭ​രി​ക്കാ​വു​ന്ന വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ഓ​വ​ർ​ഹെ​ഡ് ടാ​ങ്ക്, പ​ഞ്ചാ​യ​ത്ത് ആ​യു​ർ​വേ​ദ – ഹോ​മി​യോ ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പ്ര​വ​ർ​ത്ത​ന​വും ആ​രം​ഭി​ച്ചു.

Related posts