ജനങ്ങളുടെ പ്രതിഷേധം പ്രതിഫലിച്ചു; വ​നം​വ​കു​പ്പ് കു​രി​ശ് പി​ഴു​ത മു​ണ്ട​ന്‍​മു​ടി​യി​ല്‍ യു​ഡി​എ​ഫി​ന് 390 വോ​ട്ട് ഭൂ​രി​പ​ക്ഷം

ക​രി​മ​ണ്ണൂ​ര്‍: തൊ​മ്മ​ന്‍​കു​ത്ത് പ​ള്ളി സ്ഥാ​പി​ച്ച കു​രി​ശ് വ​നം​വ​കു​പ്പ് പി​ഴു​തു​നീ​ക്കി​യ വാ​ര്‍​ഡി​ല്‍ യു​ഡി​എ​ഫി​ന് ഉ​ജ്വ​ല വി​ജ​യം. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​ന്‍​മു​ടി ആ​റാം​വാ​ര്‍​ഡി​ലാ​ണ് യു​ഡി​എ​ഫ് വി​ജ​യി​ച്ച​ത്. ഇ​വി​ടെ കോ​ണ്‍​ഗ്ര​സി​ലെ ജോ​ര്‍​ജ് അ​ഗ​സ്റ്റി​ന്‍ 390 വോ​ട്ടി​​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് ക​ര​സ്ഥ​മാ​ക്കി​യ​ത്. നി​ല​വി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​​ന്‍റെ സീ​റ്റാ​യി​രു​ന്നു. ജോ​ര്‍​ജ് അ​ഗ​സ്റ്റി​ന് 606 വോ​ട്ടും എ​ല്‍​ഡി​എ​ഫി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-എ​മ്മി​ലെ മ​നോ​ജ് മാ​മ​ല​യ​്ക്ക് 216 വോ​ട്ടു​ക​ളും ല​ഭി​ച്ചു. എ​ന്‍​ഡി​എ​യി​ലെ സാ​ബു ഏ​ബ്ര​ഹാം 118 വോ​ട്ടു​ക​ള്‍ നേ​ടി​യ​പ്പോ​ള്‍ എ​എ​പി സ്ഥാ​നാ​ര്‍​ഥി അ​ജു​മോ​ന്‍ 43 വോ​ട്ടും സ്വ​ത​ന്ത്ര​ന്‍ റോ​ബി​ന്‍ മാ​നു​വ​ല്‍ എ​ട്ട് വോ​ട്ടു​ക​ളും ക​ര​സ്ഥ​മാ​ക്കി. ക​ര്‍​ഷ​ക​രു​ടെ കൈ​വ​ശ​ഭൂ​മി​യി​ല്‍ വ​നം​വ​കു​പ്പ് അ​തി​ക്ര​മം ന​ട​ത്തി ക​ട​ന്നു​ക​യ​റു​ക​യും കു​രി​ശ് പി​ഴു​തെ​റി​യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ വ​ലി​യ ജ​ന​രോ​ഷം ഉ​യ​ര്‍​ന്നി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഈ ​പ്ര​തി​ഷേ​ധം എ​ല്‍​ഡി​എ​ഫി​ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. കേ​ര​ള കോ​ൺഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി.​ വ​ര്‍​ഗീ​സ്…

Read More

സി​പി​എം ബി​ജെ​പി​ക്ക് വോ​ട്ട് മ​റി​ച്ചെ​ന്ന് ആരോപണം; തൊടുപുഴയിലെ പാർട്ടി ഗ്രൂപ്പുകളിൽ കണക്ക് നിരത്തി വോട്ട് ചർച്ച കൊഴുക്കുന്നു

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ടു വാ​ര്‍​ഡു​ക​ളി​ല്‍ ബി​ജെ​പി​ക്ക് സി​പി​എം വോ​ട്ടു മ​റി​ച്ച​താ​യി ആ​രോ​പ​ണം. ഒ​മ്പ​താം വാ​ര്‍​ഡി​ലും 22-ാം വാ​ര്‍​ഡി​ലു​മാ​ണ് സി​പി​എം വോ​ട്ടു മ​റി​ച്ചുചെ​യ്ത​താ​യി ആ​രോ​പ​ണ​മു​യ​ര്‍​ന്ന​ത്. എ​ല്‍​ഡി​എ​ഫി​ന് 250 വോ​ട്ടു​ക​ള്‍ ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള ലീ​ഗി​ന്‍റെ സി​റ്റിം​ഗ് വാ​ര്‍​ഡാ​യ പെ​ട്ടേ​നാ​ട് ഇ​ട​തുസ്ഥാ​നാ​ര്‍​ഥി​ക്ക് 86 വോ​ട്ട് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 200ല​ധി​കം മാ​ത്രം വോ​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന ബി​ജെ​പി​ക്ക് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 366 വോ​ട്ട് ല​ഭി​ക്കു​ക​യും സ്ഥാ​നാ​ര്‍​ഥി വി​ജ​യി​ക്കു​ക​യും ചെ​യ്തു. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്ക് 301 വോ​ട്ട് ല​ഭി​ച്ചു. ഒ​മ്പ​താം വാ​ര്‍​ഡി​ല്‍ ബിജെ​പി​ക്ക് വി​ജ​യി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കി​യ​ത് സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യു​ടെ അ​റി​വോ​ടെ​യാ​ണ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. 22-ാം വാ​ര്‍​ഡാ​യ മു​ത​ലി​യാ​ര്‍​മ​ഠ​ത്തും ഇ​തേ ആ​രോ​പ​ണ​മാ​ണ് ഉ​യ​ര്‍​ന്ന​ത്. ഇ​വി​ടെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യ്ക്ക് 589 വോ​ട്ടു ല​ഭി​ച്ച​പ്പോ​ള്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്ക് ല​ഭി​ച്ച​ത് 41 വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ്. യു​ഡി​എ​ഫി​ന് 397 വോ​ട്ടു​ക​ളും ല​ഭി​ച്ചു. ഇ​വി​ടെ​യും ഏ​രി​യാ ക​മ്മി​റ്റി​യു​ടെ അ​റി​വോ​ടെ വോ​ട്ട്…

Read More

80 വയസുകാരിയെ കെട്ടിയിട്ട് കവച്ച; സ്ത്രീയുൾപ്പെട്ട സംഘം വീട്ടിൽ അതിക്രമിച്ചു കയറിയായിരുന്നു മോഷണം; നടുക്കം വിട്ടുമാറാതെ മറിയക്കുട്ടി

രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തി​ലെ ന​ടു​മ​റ്റ​ത്ത് പ​ക​ൽ ത​സ്ക​ര സം​ഘം വീ​ട്ടി​ൽ ക​യ​റി വ​യോ​ധി​യെ കെ​ട്ടി​യി​ട്ട് മോ​ഷ​ണം ന​ട​ത്തി.​ന​ടു​മ​റ്റം പാ​ല​ക്കു​ന്നേ​ൽ ടോ​മി​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ടോ​മി​യു​ടെ മാ​താ​വ് മ​റി​യ​ക്കു​ട്ടി (80)​ മാ​ത്ര​മാ​ണ് ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടു​ന്ന മൂ​ന്നം​ഗ സം​ഘ​മാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ സം​ഘം മ​റി​യ​ക്കു​ട്ടി​യെ തു​ണി ഉ​പ​യോ​ഗി​ച്ച് ഊ​ൺമേ​ശ​യി​ൽ കെ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​റി​യ​ക്കു​ട്ടി​യു​ടെ വി​ര​ലി​ലു​ണ്ടാ​യി​രു​ന്ന എ​ട്ടു ഗ്രാം ​തൂ​ക്കം വ​രു​ന്ന മൂ​ന്നു മോ​തി​ര​ങ്ങ​ൾ ഊ​രി​യെ​ടു​ക്കു​ക​യും അ​ല​മാ​രയിൽനിന്ന് 3,000 രൂ​പ​ ക​വ​രുകയും ചെയ്തു. ഇ​തി​നി​ടെ കെ​ട്ട​ഴി​ച്ച് പു​റ​ത്തേ​ക്ക് ഓ​ടി​യ മ​റി​യ​ക്കു​ട്ടി ഒ​ച്ചവച്ച് ആ​ളെക്കൂ​ട്ടി. സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ ത​ടി​പ്പ​ണി ചെ​യ്തി​രു​ന്ന​വ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും ത​സ്ക​ര​ന്മാ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് രാ​ജാ​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Read More

ഇ​ട​തു​കോ​ട്ട​യി​ല്‍ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച വൈ​ശാ​ഖ് യു​ഡി​എ​ഫി​ലെ താ​ര​മാ​യി

കോ​ട്ട​യം: പ​ര​മ്പ​രാ​ഗ​ത ഇ​ട​തു​കോ​ട്ട​യി​ല്‍ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച് വൈ​ശാ​ഖ് യു​ഡി​എ​ഫി​ന്‍റെ ജി​ല്ല​യി​ലെ താ​ര​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കു​മ​ര​കം ഡി​വി​ഷ​നി​ല്‍നി​ന്നാ​ണ് പി.​കെ. വൈ​ശാ​ഖ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ല്‍ഡി​എ​ഫി​ലെ അം​ഗി​ര​സി​നെ 1591 വോ​ട്ടു​ക​ള്‍ക്കാ​ണ് വൈ​ശാ​ഖ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പ​ര​മ്പ​രാ​ഗ​ത എ​ല്‍ഡി​എ​ഫ് കോ​ട്ട​യി​ല്‍ വൈ​ശാ​ഖി​ന്‍റെ വി​ജ​യം ഇ​ട​തു​കോ​ട്ട​ക​ളെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. വി​ജ​യം അ​റി​ഞ്ഞ​തുമു​ത​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നും വൈ​ശാ​ഖി​നെ അ​ഭി​ന​ന്ദി​ച്ച് നേ​താ​ക്ക​ളു​ടെ​യും കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രു​ടെ​യും ആ​ശം​സാപ്ര​വാ​ഹ​മാ​യി​രു​ന്നു. നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ക്കു​ന്ന​തി​ന്‍റെ ത​ലേ​ന്ന് രാ​ത്രി ഒ​ന്പ​തി​നാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കു​റി​ച്ചി ഡി​വി​ഷ​ന്‍ അം​ഗ​മാ​യ വൈ​ശാ​ഖി​നെ സ്ഥാ​നാ​ര്‍ഥി​യാ​യി യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ച​ത്. യു​ഡി​എ​ഫി​ന് അ​വ​സാ​ന​നി​മി​ഷംവ​രെ വി​ജ​യപ്ര​തീ​ക്ഷ​യി​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍, ഫ​ലം വ​ന്ന​പ്പോ​ള്‍ സ്വ​പ്നം​പോ​ലും കാ​ണാ​ത്ത വി​ജ​യ​മാ​ണ് യു​ഡി​എ​ഫ് നേ​ടി​യ​ത്. പ്ര​ചാ​ര​ണ​ത്തി​ല്‍ എ​ല്‍ഡി​എ​ഫ് മു​ന്നേ​റി​യ സ​മ​യ​ത്താ​ണ് വൈ​ശാ​ഖ് സ്ഥാ​നാ​ര്‍ഥി​യാ​യി എ​ത്തു​ന്ന​ത്. വ​ള​രെ വേ​ഗം പ്ര​ചാ​ര​ണ​ത്തി​ല്‍ മ​റ്റു സ്ഥാ​നാ​ര്‍ഥി​ക​ള്‍ക്കൊ​പ്പം മു​ന്നി​ലെ​ത്തി. കു​റി​ച്ചി ഡി​വി​ഷ​നി​ല്‍ ക​ഴി​ഞ്ഞ​ത​വ​ണ ചെ​യ്ത കാ​ര്യ​ങ്ങ​ള്‍ വി​വ​രി​ച്ചു​ള്ള നോ​ട്ടീ​സ് എ​ല്ലാ വീ​ടു​ക​ളി​ലു​മെ​ത്തി​ച്ചു. ഇ​താ​യി​രു​ന്നു പ്ര​ചാ​ര​ണ​ത്തി​ലെ…

Read More

സി​പി​ഐ​യു​ടെ കാ​ലു​വാ​രി സി​പി​എം; തെ​ര​ഞ്ഞെ​ടു​പ്പി​നൊ​ടു​വി​ല്‍ സി​പി​എ​മ്മി​ല്‍ പൊ​ട്ടി​ത്തെ​റി

പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ​തെ​ര​ഞ്ഞ​ടു​പ്പി​നു പി​ന്നാ​ലെ എ​ല്‍​ഡി​എ​ഫി​ലും സി​പി​എ​മ്മി​ലും പൊ​ട്ടി​ത്തെ​റി. സി​പി​എ​മ്മി​ലെ മു​തി​ര്‍​ന്ന നേ​താ​വ് കെ.​സി. രാ​ജ​ഗോ​പാ​ല്‍ ഏ​രി​യാ സെ​ക്ര​ട്ട​റി​ക്കെ​തി​രേ ന​ട​ത്തി​യ പ​ര​സ്യ പ്ര​സ്താ​വ​ന പാ​ര്‍​ട്ടി​യി​ല്‍ വി​വാ​ദ​ത്തി​നു തി​രി കൊ​ളു​ത്തി​യി​രി​ക്കു​ക​യാ​ണ്. കെ​സി​ആ​റി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും പ​ല​രും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ രം​ഗ​ത്തു​വ​ന്നു. നേ​താ​ക്ക​ളെ സു​ഖി​പ്പി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് പാ​ര്‍​ട്ടി​യി​ല്‍ ഇ​ന്നു സ്ഥാ​ന​മെ​ന്ന ത​ര​ത്തി​ല്‍ കെ.​സി. രാ​ജ​ഗോ​പാ​ല്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യും ച​ര്‍​ച്ച​ക​ള്‍​ക്കു വ​ഴി​തെ​ളി​ച്ചു. മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ച്ച കെ​സി​ആ​റി​ന് ല​ഭി​ച്ച​ത് വെ​റും 28 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം. 2020-ല്‍ 92 ​വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ സി​പി​എം വി​ജ​യി​ച്ച വാ​ര്‍​ഡി​ലാ​ണ് പാ​ര്‍​ട്ടി​യു​ടെ സീ​നി​യ​ര്‍ നേ​താ​വ് കെ.​സി. രാ​ജ​ഗോ​പാ​ല്‍ മ​ത്സ​രി​ച്ച​പ്പോ​ള്‍ നി​സാ​ര വോ​ട്ടു​ക​ള്‍​ക്ക് ക​ട​ന്നു കൂ​ടി​യ​ത്. പാ​ര്‍​ട്ടി ഏ​രി​യാ സെ​ക്ര​ട്ട​റി സ്റ്റാ​ലി​നാ​ണ് ത​ന്നെ തോ​ല്പി​ക്കാ​ന്‍ പ​ര​സ്യ​മാ​യി ക​രു​ക്ക​ള്‍ നീ​ക്കി​യ​തെ​ന്ന് കെ​സി​ആ​ര്‍ തു​റ​ന്ന​ടി​ച്ചു. സി​പി​ഐ​ക്കും പ​രാ​തിപ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​ഐ​യെ പ​ല​യി​ട​ത്തും സി​പി​എം വ​ഞ്ചി​ച്ച​താ​യി ആ​രോ​പ​ണം. സി​പി​ഐ മ​ത്സ​രി​ച്ച പ​ല വാ​ര്‍​ഡു​ക​ളി​ലും…

Read More

മു​ണ്ട​ക്ക​യം – കോ​രു​ത്തോ​ട് റോ​ഡി​ൽ തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​തവേ​ഗം അ​പ​ക​ട​ഭീ​ഷ​ണിയാകുന്നു

മു​ണ്ട​ക്ക​യം: പ്ര​ധാ​ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന പാ​ത​യാ​യ മു​ണ്ട​ക്ക​യം-​കോ​രു​ത്തോ​ട് റോ​ഡി​ൽ തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗം അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. എ​രു​മേ​ലി​യി​ൽ പോ​കാ​തെ പ​മ്പ​യി​ലേ​ക്ക് നേ​രി​ട്ട് യാ​ത്ര​ചെ​യ്യു​ന്ന തീ​ർ​ഥാ​ട​ക​രാ​ണ് കൂ​ടു​ത​ലാ​യും മു​ണ്ട​ക്ക​യം-​വ​ണ്ട​ൻ​പ​താ​ൽ-​കോ​രു​ത്തോ​ട് റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നി​ര​പ്പാ​യ വ​ണ്ട​ൻ​പ​താ​ൽ തേ​ക്കി​ൻ​കൂ​പ്പ് ഭാ​ഗ​ത്തു​കൂ​ടി തീ​ർ​ഥാ​ട​ന വാ​ഹ​ന​ങ്ങ​ൾ അ​മി​ത വേ​ഗ​ത്തി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ഇ​തി​ന് ശേ​ഷ​മു​ള്ള ഇ​റ​ക്കത്തിലും കൊ​ടുംവ​ള​വു​ക​ളി​ലും വേ​ഗ​ത്തി​ലു​ള്ള വാ​ഹ​ന യാ​ത്ര അ​പ​ക​ട​ങ്ങ​ൾ വി​ളി​ച്ചുവ​രു​ത്തു​ക​യാ​ണ്. ഓ​രോ തീ​ർ​ഥാ​ട​ന​കാ​ല​ത്തും പ​ന​യ്ക്ക​ച്ചി​റ പ​ഴ​യ​പാ​ലം ഭാ​ഗ​ത്ത് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. കു​ത്തി​റ​ക്ക​മി​റ​ങ്ങി പി​ന്നീ​ടു​ള്ള ക​യ​റ്റം തു​ട​ങ്ങു​ന്ന ഭാ​ഗ​ത്തെ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​മാ​ണ് പ​ല​പ്പോ​ഴും ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന​ത്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലും വേ​ഗ​നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ പോ​കു​ന്ന​ത്. ഇ​ത് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ അ​പ​ക​ട സാ​ധ്യ​ത​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ തീ​ർ​ഥാ​ട​ന കാ​ല​ത്ത് ഈ ​പാ​ത​യി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന ശ​ബ​രി​മ​ല ഭ​ക്ത​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ഇ​ടി​ച്ച് വ​ഴി​യോ​ര​ത്ത്…

Read More

ശ​ബ​രി​മ​ല​യി​ല്‍ മ​ണ്ഡ​ല​കാ​ല ദ​ര്‍​ശ​ന​ത്തി​ന് 24 ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍ എ​ത്തി; കാ​ന​ന​പാ​ത​വ​ഴി​യുള്ള ഭ​ക്ത​രു​ടെ വരവ് കൂടി

ശ​ബ​രി​മ​ല: അ​യ്യ​പ്പ ദ​ര്‍​ശ​ന​ത്തി​നാ​യി കാ​ന​ന​പാ​ത വ​ഴി സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന ഭ​ക്ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന. മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച​ശേ​ഷം ഇ​തേ​വ​രെ വി​വി​ധ കാ​ന​ന​പാ​ത​ക​ളി​ലൂ​ടെ 1,02,338 പേ​രാ​ണ്. സ​ത്രം, പു​ല്ലു​മേ​ട് വ​ഴി 64,776 ഭ​ക്ത​രാ​ണ് സ​ന്നി​ധാ​ന​ത്ത് ഇ​തേ​വ​രെ എ​ത്തി​യ​ത്. 4000 മു​ത​ല്‍ 5000 വ​രെ ഭ​ക്ത​രാ​ണ് പ്ര​തി​ദി​നം ഈ ​വ​ഴി​യി​ലൂ​ടെ എ​ത്തു​ന്ന​ത്. കാ​ന​ന​പാ​ത​ക​ള്‍ വ​ഴി​യു​ള്ള ഭ​ക്ത​രു​ടെ എ​ണ്ണം വ​രും​ദി​വ​സ​ങ്ങ​ളി​ലും വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സ​ന്നി​ധാ​ന​ത്ത് എ​ത്തി​യ ആ​കെ ഭ​ക്ത​രു​ടെ എ​ണ്ണം 24 ല​ക്ഷം ക​വി​ഞ്ഞു. 13 വ​രെ 23,47,554 ഭ​ക്ത​രാ​ണ് പ​മ്പ – ശ​ബ​രി​മ​ല പാ​ത​യി​ലൂ​ടെ സ​ന്നി​ധാ​ന​ത്ത് എ​ത്തി​യ​ത്. വി​വി​ധ കാ​ന​ന പാ​ത​ക​ളി​ലൂ​ടെ എ​ത്തി​യ ഒ​രു ല​ക്ഷം ഭ​ക്ത​രെ കൂ​ടി കൂ​ട്ടു​മ്പോ​ള്‍ എ​ത്തി​യ​വ​രു​ടെ എ​ണ്ണം 24 ല​ക്ഷം ക​വി​യും. \ ശ​രാ​ശ​രി 80,000 തീ​ര്‍​ഥാ​ട​ക​രാ​ണ് ഒ​രു ദി​വ​സം സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് ഏ​റ്റ​വും അ​ധി​കം പേ​രെ​ത്തി​യ​ത്. 1,01,844 പേ​ര്‍. ന​വം​ബ​ര്‍ 24നും…

Read More

പാലാ ഭരണം; രണ്ടിടത്തുനിന്നും വിളി വന്നുകൊണ്ടിരിക്കുന്നു; ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കുമെന്ന് ബി​നു പു​ളി​ക്ക​ക്ക​ണ്ടം

പാ​​ലാ: പാ​​ലാ ന​​ഗ​​ര​​സ​​ഭ​​യി​​ല്‍ ആ​​രു ഭ​​ര​​ണം ന​​ട​​ത്ത​​ണം എ​​ന്ന​​തി​​ല്‍ താ​​നും കു​​ടും​​ബാം​​ഗ​​ങ്ങ​​ളും വി​​ജ​​യി​​ച്ച വാ​​ര്‍​ഡു​​ക​​ളി​​ലെ ജ​​ന​​ങ്ങ​​ളു​​മാ​​യി ആ​​ലോ​​ചി​​ച്ച് തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​മെ​​ന്ന് സ്വ​​ത​​ന്ത്ര​​ന്‍ ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ടം പ​​റ​​ഞ്ഞു. ഭൂ​​രി​​ഭാ​​ഗം വോ​​ട്ട​​ര്‍​മാ​​രു​​ടെ​​യും അ​​ഭി​​പ്രാ​​യം മാ​​നി​​ച്ച് ഏ​​ത് മു​​ന്ന​​ണി​​ക്കൊ​​പ്പ​​മെ​​ന്ന് തീ​​രു​​മാ​​നി​​ക്കും. ഇ​​രു മു​​ന്ന​​ണി​​ക​​ളു​​ടെ​​യും സം​​സ്ഥാ​​ന നേ​​താ​​ക്ക​​ള്‍ വി​​ളി​​ച്ചി​​ട്ടു​​ണ്ട്. ച​​ര്‍​ച്ച​​ക​​ള്‍ ന​​ട​​ന്നി​​ട്ടി​​ല്ല. സ​​ത്യ​​പ്ര​​തി​​ജ്ഞ ക​​ഴി​​ഞ്ഞേ തീ​​രു​​മാ​​ന​​മെ​​ടു​​ക്കൂ. ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ടം, മ​​ക​​ള്‍ ദി​​യ ബി​​നു, ബി​​നു​​വി​​ന്‍റെ സ​​ഹോ​​ദ​​ര​​ന്‍ ബി​​ജു പു​​ളി​​ക്ക​​ക്ക​​ണ്ടം എ​​ന്നി​​വ​​രാ​​ണ് സ്വ​​ത​​ന്ത്ര​​രാ​​യി വി​​ജ​​യി​​ച്ച​​ത്. ഇ​​വ​​ര്‍ മ​​ത്സ​​രി​​ച്ച വാ​​ര്‍​ഡു​​ക​​ളി​​ല്‍ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി​​ക​​ളെ നി​​ര്‍​ത്താ​​തെ പ​​ര​​സ്യ പി​​ന്തു​​ണ ന​​ല്‍​കി​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ ത​​വ​​ണ സി​​പി​​എം പാ​​ര്‍​ട്ടി ചി​​ഹ്ന​​ത്തി​​ല്‍ മ​​ത്സ​​രി​​ച്ചു വി​​ജ​​യി​​ച്ച ബി​​നു​​വി​​ന് ചെ​​യ​​ര്‍​മാ​​ന്‍ സ്ഥാ​​നം ന​​ല്‍​കു​​ന്ന​​തി​​ൽ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം അം​​ഗ​​ങ്ങ​​ള്‍ വി​​യോ​​ജി​​പ്പ് പ്ര​​ക​​ടി​​പ്പി​​ച്ചി​​രു​​ന്നു. അ​​ന്നു​​മു​​ത​​ല്‍ ക​​റു​​ത്ത വേ​​ഷ​​ത്തി​​ലാ​​ണ് ബി​​നു ന​​ഗ​​ര​​സ​​ഭാ കൗ​​ണ്‍​സി​​ല്‍ ഹാ​​ളി​​ല്‍ എ​​ത്തി​​യി​​രു​​ന്ന​​ത്. തു​​ട​​ര്‍​ന്ന് സി​​പി​​എം സ്വ​​ത​​ന്ത്ര​​യാ​​ണ് ചെ​​യ​​ര്‍​പേ​​ഴ്സ​​നാ​​യ​​ത്. ചെ​​യ​​ര്‍​മാ​​ന്‍ സ്ഥാ​​നം ന​​ഷ്ട​​പ്പെ​​ട്ട​​തോ​​ടെ ജോ​​സ് കെ. ​​മാ​​ണി​​യെ…

Read More

കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പി​നും തോ​മ​സ് കു​ന്ന​പ്പ​ള്ളി​ക്കും സാ​ധ്യ​ത

കോ​ട്ട​യം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ ജോ​ഷി ഫി​ലി​പ്പ് എ​ത്തി‍​യേ​ക്കും. ആ​കെ​യു​ള്ള 23 സീ​റ്റി​ല്‍ 12 സീ​റ്റും കോ​ണ്‍​ഗ്ര​സി​നാ​ണ്. കോ​ണ്‍​ഗ്ര​സ് മെം​ബ​ര്‍​മാ​രി​ല്‍ സീ​നി​യ​ര്‍ ജോ​ഷി ഫി​ലി​പ്പാ​ണ്. ര​ണ്ടാം ത​വ​ണ​യാ​ണ് ജോ​ഷി ഫി​ലി​പ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. 2015ല്‍ ​ആ​ദ്യ വ​ട്ടം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​യി. തോ​ട്ട​യ്ക്കാ​ട് ഇ​ര​വു​ചി​റ സ്വ​ദേ​ശി​യാ​യ ജോ​ഷി 20 വ​ര്‍​ഷം വാ​ക​ത്താ​നം പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു. എ​ട്ടു വ​ര്‍​ഷം പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ളി​ലൂ​ടെ​യാ​ണ് നേ​തൃ​പ​ദ​വി​യി​ലേ​ക്കു​യ​ര്‍​ന്ന​ത്. ജോ​ഷി ഫി​ലി​പ്പി​നൊ​പ്പം കു​മ​ര​ക​ത്ത് അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ പി.​കെ. വൈ​ശാ​ഖി​ന്‍റെ പേ​രും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ ​വി​ഭാ​ഗം വൈ​ശാ​ഖി​നെ​യാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു നി​ര്‍​ദേ​ശി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ചാ​ണ്ടി ഉ​മ്മ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍…

Read More

കോ​ൺ​ഗ്ര​സ്‌ തോ​ൽ​ക്കു​ന്ന വാർഡെന്ന പേരുദോഷം മാറ്റി; 40 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം മ​ക​ൻ വാ​ർ​ഡ് തി​രി​ച്ചു​പി​ടി​ച്ചു

മു​ക്കൂ​ട്ടു​ത​റ: അ​ച്ഛ​നു​ശേ​ഷം വാ​ർ​ഡി​ൽ കോ​ൺ​ഗ്ര​സ്‌ ജ​യി​ക്കു​ന്ന​ത് 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മ​ക​നി​ലൂ​ടെ. എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ മു​ട്ട​പ്പ​ള്ളി വാ​ർ​ഡി​ലാ​ണ് ഈ ​വേ​റി​ട്ട കാ​ഴ്ച. മു​ട്ട​പ്പ​ള്ളി വാ​ർ​ഡി​ൽ 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കോ​ൺ​ഗ്ര​സ്‌ സ്ഥാ​നാ​ർ​ഥി​യാ​യി കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച് ജ​യി​ച്ച എ​ൻ.​ജി. കൊ​ച്ചു​രാ​മ​ന്‍റെ മ​ക​നാ​യ മ​നോ​ജ്‌ കു​മാ​റാ​ണ് ഇ​ത്ത​വ​ണ ജ​യി​ച്ച​ത്. എ​ൻ.​ജി. കൊ​ച്ചു​രാ​മ​ൻ മെം​ബ​റാ​യ ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ല്ലാം യു​ഡി​എ​ഫി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ​ല്ലാം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ്‌ തോ​ൽ​ക്കു​ന്ന വാ​ർ​ഡാ​യി മു​ട്ട​പ്പ​ള്ളി മാ​റി​യ​തോ​ടെ​യാ​ണ് ഇ​തി​ന് മാ​റ്റ​മു​ണ്ടാ​ക്കാ​ൻ അ​ന്ത​രി​ച്ച എ​ൻ​ജി കൊ​ച്ചു​രാ​മ​ന്‍റെ മ​ക​നും അ​ധ്യാ​പ​ക​നു​മാ​യ മ​നോ​ജ്‌ കു​മാ​റി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​തി​ലേ​ക്ക് കോ​ൺ​ഗ്ര​സ്‌ നേ​തൃ​ത്വം എ​ത്തി​യത്. അ​ച്ഛ​ന് ല​ഭി​ച്ചി​രു​ന്ന സ്വീ​കാ​ര്യ​ത​യാ​ണ് മ​ക​ൻ മ​നോ​ജി​ന് വി​ജ​യം ഒരു​ക്കി​യ​ത്. എ​ൻ.​ജി. കൊ​ച്ചു​രാ​മ​ന്‍റെ പേ​രി​ൽ സ്മാ​ര​ക​മാ​യി റോ​ഡ് വ​രെ​യു​ള്ള ഈ ​വാ​ർ​ഡി​ൽ ശ​ക്തമാ​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ സി​പി​എ​മ്മി​ന്‍റെ സി​റ്റിം​ഗ് മെം​ബ​റെ പ​ത്ത് വോട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ തോ​ൽ​പ്പി​ക്കു​ക​യാ​യി​രുന്നു.

Read More