തിരുവഞ്ചൂർ; മകനെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാർ. കോട്ടയം തിരുവഞ്ചൂർ വടക്കേൽ ഗണേഷ് ബാബു വിൻ്റെ മകൻ 33 വയസുള്ള അർജുൻ ഗണേഷിനെയാണ് ഇന്നലെ മുതൽ കാണാതായത്. കാണാതാകുമ്പോൾ നീല പാൻ്റും വെളുത്ത ചെക്ക് ഷർട്ടുമാണ് ധരിച്ചിരുന്നത്. കണ്ണാടിയും വലത്ത് കൈയ്യിൽ ചെമ്പ് വളയും ധരിച്ചിട്ടുണ്ടെന്ന് വീട്ടുകാരുടെ പരാതിയിൽ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെ കണ്ട് കിട്ടുന്നവർ താഴെ കാണുന്ന ഫോൺ നമ്പരിൽ അറിയിക്കണമെന്ന് അയർക്കുന്ന പോലീസ്. ഫോൺ- 0481-2546660 – 9447515578
Read MoreCategory: Kottayam
അർധരാത്രിയിൽ വൈദ്യുതിപോയി, ടോർച്ച് വെളിച്ചത്തിൽ വീട്ടുകാർ കണ്ടത് മുറ്റത്ത് നിൽക്കുന്ന കാട്ടാനക്കൂട്ടത്തെ; പുലർച്ചെ ആനയുടെ മടക്കം കൃഷികൾ നശിപ്പിച്ച്
മുക്കൂട്ടുതറ: കൊമ്പനും പിടിയാനയും കുട്ടിയാനയും അടക്കം അഞ്ച് ആനകൾ അർധരാത്രിയിൽ വീടിനു മുന്നിലെത്തി. വീട്ടിലേക്കുള്ള വൈദ്യുതി ലൈനിന്റെ സർവീസ് കേബിൾ പൊട്ടിച്ചാണ് ആനകൾ എത്തിയത്. ഇരുട്ടിൽ ശബ്ദം കേട്ട് ടോർച്ച് വെളിച്ചത്തിൽ നോക്കിയ വീട്ടുകാർ മുറ്റത്ത് ആനക്കൂട്ടത്തെ കണ്ട് ഭയന്നരണ്ടു. പറമ്പിലെ കുലച്ച വാഴകൾ നശിപ്പിച്ച ആനക്കൂട്ടം സമീപവാസികളുടെ പറമ്പുകളിലും എത്തി കൃഷികൾ തകർത്താണ് മടങ്ങിയത്. മുട്ടപ്പള്ളി വാർഡിൽ കുട്ടപ്പായിപ്പടി വനാതിർത്തിയിലാണ് ഇന്നലെ പുലരുംവരെ കാട്ടാനകൾ ഭീതി സൃഷ്ടിച്ചു കൃഷികൾ നശിപ്പിച്ചത്. തത്തംകുളം ടി. ജെ. വർഗീസിന്റെ വീട്ടുമുറ്റത്ത് എത്തിയ ആനക്കൂട്ടം വൈദ്യുതി ലൈനുകളും പോസ്റ്റും തകർക്കാൻ ശ്രമിച്ചു. ആനകൾ തള്ളിയതിനെ തുടർന്ന് വൈദ്യുതി പോസ്റ്റ് ചെരിഞ്ഞ നിലയിലാണ്. മുളങ്ങാശേരി സിബി, കമ്പിയിൽ ശ്രീജിത്ത്, ചൂണ്ടശേരി സിന്ധു സോമൻ എന്നിവരുടെ കൃഷികളും റബറും കമുകുകളും വാഴ കൃഷികളും ആനക്കൂട്ടം ചവിട്ടി മെതിച്ച നിലയിലാണ്. പ്രദേശത്ത് ഇനിയും ആനക്കൂട്ടം…
Read Moreഅഭിനയമല്ലിത് നീതിക്കുവേണ്ടി… ‘അമ്മ’ ഓഫീസിനു മുന്നിൽ ശയന പ്രദക്ഷിണ സമരത്തിനൊരുങ്ങി കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടി
‘കോട്ടയം: ‘അമ്മ’ ഓഫീസിനു മുന്നിൽ ശയനപ്രദക്ഷിണ സമരവുമായി കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടി. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമതാരങ്ങളുടെ സംഘടനയായ ‘അമ്മ’വനിതാ ആർട്ടിസ്റ്റുകൾക്കെതിരേ നടന്ന പീഡനങ്ങളിൽ പരാതി നൽകാൻ തയാറാകണമെന്നും നീതി ലഭ്യമാക്കാൻ നിഷ്പക്ഷ ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ട് 24ന് രാവിലെ 11ന് ആണ് ശയന പ്രദക്ഷിണ സമരം നടത്തുന്നത്. കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം അറിയിച്ചു.
Read Moreമധുരിക്കും ഓർമകളെ മലർ മഞ്ചൽ കൊണ്ടു വരൂ… ‘പഴമയുടെ നാട് ഒരുക്കി മച്ചുകാട് സിഎംഎസ് എൽപി സ്കൂൾ
പുതുപ്പള്ളി : ലോക നാട്ടറിവ് ദിനത്തിൽ പഴമയുടെ നാടൊരുക്കി മച്ചുകാട് സിഎംഎസ്എൽപി സ്കൂൾ. മൺമറഞ്ഞതും പൈതൃകം തുളുമ്പുന്നതമായ കാഴ്ചകൾ സ്കൂളിൽ ഒരുക്കിയത് ഏറെ വൈവിധ്യം ജനിപ്പിച്ചു. നാട്ടറിവുകളുടെ പങ്കുവയ്ക്കലും നാടൻ പശ്ചാത്തലവും വിദ്യാലയ അങ്കണത്തിന് മാറ്റ് കൂട്ടി. കുട്ടികൾ ഗ്രാമീണ ജീവിത രീതിയും ഭക്ഷണരീതികളും പങ്കു വയ്ക്കുകയും വിവിധ തൊഴിൽ ചെയ്യുന്നവരുമായി സ്കൂൾ അങ്കണത്തിൽ നിരന്നത് കൗതുക കാഴ്ചകളായി മാറി. കച്ചവടക്കാരായും കർഷകരായും തെയ്യമായും കൈനോട്ടക്കാരിയായും വെളിച്ചപ്പാടായും കുട്ടികൾ മാറിയത് വ്യത്യസ്തത പുലർത്തി. പുതുപ്പള്ളിയുടെ സ്വന്തം നാടൻ പന്തുകളിയും ഗൃഹാതുരത്വം ഉണർത്തുന്ന പാള വണ്ടിയും സ്കൂൾ അങ്കണത്തിൽ അരങ്ങേറി. നാട്ടറിവുകളുടെ ദൃശ്യചാരുത വിളിച്ചു കാണിക്കുന്ന പഴയ കാല ചായപ്പീടികയും , നാടൻ വിഭവങ്ങളും, പച്ചക്കറി കടകളും, പച്ചമരുന്നുകളും ,വസ്ത്രധാരണവും, നാടൻ പാട്ടുകളും, ഒത്തിണങ്ങിയ പഴമയുടെ നാടിന്റെ ഉദ്ഘാടന കർമം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. സ്കൂൾ ലോക്കൽ…
Read Moreജെസ്ന തിരോധാനക്കേസ്; ലോഡ്ജ് ഉടമയുടെയുടെയും മുന്‍ ജീവനക്കാരിയുടെയും മൊഴി സിബിഐ പരിശോധിക്കുന്നു; ആവശ്യമെങ്കിൽ നുണപരിശോധന
കോട്ടയം: ജെസ്നയെ ലോഡ്ജില്‍ കണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ലോഡ്ജ് ജീവനക്കാരി പനയ്ക്കച്ചിറ സ്വദേശി രമണിയുടെ മൊഴി സിബിഐ പരിശോധിക്കുന്നു. ആവശ്യമെങ്കില്‍ ഇവരെ നുണ പരിശോധനയ്ക്കു വിധേയമാക്കും. കേസുമായി ബന്ധപ്പെട്ടു മുന്‍ കാലങ്ങളിൽ നിരവധി വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുള്ള സാഹചര്യങ്ങള്‍ എല്ലാ കാര്യങ്ങളും സിബിഐ വിശദമായി പരിശോധിക്കുന്നുണ്ട്. മുണ്ടക്കയം ടിബിയില്‍ ഇന്നലെ സിബിഐ ഉദ്യോഗസ്ഥർ മണിയില്‍നിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. 2018 മാര്‍ച്ച് 22നാണ് ജെസ്നയെ കാണാതാകുന്നത്. നാലു വര്‍ഷത്തിനുശേഷം വെളിപ്പെടുത്തല്‍ നടത്തേണ്ടിവന്നതില്‍ കുറ്റബോധമുണ്ടെന്നും മുന്‍പ് വെളിപ്പെടുത്താന്‍ ലോഡ്ജ് ഉടമ ബിജു വര്‍ഗീസ് അനുവദിച്ചിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. പറയേണ്ടതെല്ലാം സിബിഐയോടു പറഞ്ഞെന്നും ശേഷിക്കുന്നത് കോടതിയെ ബോധ്യപ്പെടുത്തുമെന്നും രമണി മാധ്യമങ്ങളോടു പറഞ്ഞു. ബിജുവുമായി വ്യക്തിവിരോധം തീര്‍ക്കാനല്ല ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്നും പറഞ്ഞു. ഈട്ടിക്കല്‍ ലോഡ്ജില്‍ ഏറെക്കാലം ജീവനക്കാരിയായിരുന്ന ഇവരെ അടുത്തയിടെ ജോലിയില്‍നിന്നു മാറ്റി. ലോഡ്ജ് ഉടമ ജാതിപ്പേരു വിളിച്ചതായി ആരോപിച്ച് കേസ്…
Read Moreവീട്ടിൽ കയറി ആക്രമണം: നാലുപേർക്ക് പരിക്ക്, വീട്ടിലെ കാർ അടിച്ചു തകർത്തു; ഇരുപത്തിയൊന്നുകാരൻ ഉൾപ്പെട്ട നാലംഗ സംഘം പോലീസ് പിടിയിൽ
തൊടുപുഴ: വീട്ടിൽ അതിക്രമിച്ചു കയറി ദന്പതികളെയും മകനെയും ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതികൾ പിടിയിലായി. വണ്ടമറ്റം നെടുമറ്റം ഭാഗത്ത് കിഴക്കേടത്ത് സുബീഷ്, ഭാര്യ കനിക, മകൻ ദേവദത്ത് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. അക്രമിസംഘം ഇവരുടെ വീടിന്റെ പോർച്ചിൽ കിടന്ന കാറും അടിച്ചു തകർത്തു. സംഭവത്തിൽ വണ്ടമറ്റം കൈറ്റിയാനിക്കൽ ആനന്ദ് കെ.അരുണ്‍ (21), സഹോദരൻ അക്ഷയ് അരുണ്‍ (22), കരിമണ്ണൂർ കുറുന്പാലമറ്റം കൂറ്റാംതടത്തിൽ അനന്ദു മോഹനൻ (27), ആനിമൂട്ടിൽ അജയ് സുരേഷ് (21) എന്നിവരെയാണ് കാളിയാർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്തൊൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. സുബീഷ് വാങ്ങിയ ടിപ്പർ ലോറിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിനിടയാക്കിയത്. സംഭവദിവസം രാത്രിയോടെ പ്രതികൾ സംഘംചേർന്ന് എത്തിയതോടെ കനിക സുബിഷിനെ വീടിനുള്ളിൽ കയറ്റി കതകടയ്ക്കാൻ ശ്രമിച്ചു. ഇതിനിടെ ഇവർ കതക് തള്ളിത്തുറന്ന് അകത്തുകയറിയാണ് ആക്രമണം നടത്തിയത്. സുബീഷിന്റെ പുറത്ത് ജാക്കി ലിവർ കൊണ്ട്…
Read Moreസംസ്ഥാന പെർമിറ്റ്; ഓട്ടോറിക്ഷകള്‍ ശബരിമലയിലേക്ക് വരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് തടയിടാനുള്ള നടപടികളുമായി മോട്ടോര്‍ വാഹനവകുപ്പ്
പത്തനംതിട്ട: ഓട്ടോറിക്ഷകള്‍ക്ക് അന്തര്‍ജില്ലാ പെര്‍മിറ്റ് നല്‍കാനുള്ള തീരുമാനം ശബരിമലയിലേക്കുള്ള പന്പാ പാതയില്‍ നടപ്പാകില്ല. സംസ്ഥാന പെര്‍മിറ്റ് ഉണ്ടെന്ന പേരില്‍ ഓട്ടോറിക്ഷകള്‍ ശബരിമലയിലേക്ക് വരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് തടയിടാനുള്ള നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് ആലോചിച്ചു തുടങ്ങി. ഓട്ടോറിക്ഷകളുടെ യാത്രയ്ക്കു പറ്റിയ പാതയല്ല പന്പയിലേക്കുള്ളതെന്നതിനാല് ഇവയ്ക്ക് പണ്ടുമുതല്ക്കേ യാത്രാ നിരോധനമുണ്ട്. എന്നാല്‍ ഓരോ തീര്‍ഥാടനകാലത്തും നൂറുകണക്കിന് ഓട്ടോറിക്ഷകളാണ് നിരോധനം മറികടന്ന് എത്തുന്നത്. ശബരിമല സേഫ് സോണ്‍ പദ്ധതി ഏര്‍പ്പെടുത്തിയതോടെ ഓട്ടോറിക്ഷകള്‍ വടശേരിക്കരയില്‍ തടയുകയായിരുന്നു. പത്തനംതിട്ട ജില്ലയിലെ ഓട്ടോറിക്ഷകള്‍ക്ക് പന്പയിലേക്കു പോകാന്‍ കഴിയുമായിരുന്നെങ്കിലും അട്ടത്തോട് വരെ ഇവയുടെ യാത്രയും പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍, സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ പുതിയ തീരുമാനപ്രകാരം ശബരിമല പാതയില്‍ ഓട്ടോറിക്ഷകള്‍ക്കു സഞ്ചരിക്കാനാകും. നിലവിലെ പെര്‍മിറ്റ് അനുസരിച്ച് ഓട്ടോറിക്ഷകള്‍ക്ക് ജില്ല അതിര്‍ത്തിവിട്ട് പരമാവധി 20 കിലോമീറ്ററാണ് യാത്ര ചെയ്യാന്‍ കഴിയുന്നത്. വളവുകളും കയറ്റവും നിറഞ്ഞ കാനനപാത ഓട്ടോറിക്ഷകളുടെ യാത്ര സുരക്ഷിതമല്ലെന്നാണ്…
Read Moreഗാര്‍ഹിക പാചകവാതക ഉപയോക്താക്കളുടെ പരാതി പരിഹരിക്കാനായി പാചകവാതക അദാലത്ത് 29ന്
കോട്ടയം: ജില്ലയിലെ ഗാര്‍ഹിക പാചകവാതക ഉപയോക്താക്കളുടെ പരാതി പരിഹരിക്കാനായി 29ന് ഉച്ചകഴിഞ്ഞ് 2.30ന് കളക്ടറേറ്റ് തൂലിക കോണ്‍ഫറന്‍സ് ഹാളില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് ബീന പി. ആനന്ദിന്റെ അധ്യക്ഷതയില്‍ പാചകവാതക അദാലത്ത് നടക്കും. പാചകവാതക കമ്പനി പ്രതിനിധികള്‍, ഏജന്‍സികള്‍, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍, ഉപഭോക്തൃസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. പരാതികള്‍ 27നു വൈകുന്നേരം അഞ്ചിനകം അതതു താലൂക്ക് സപ്ലൈ ഓഫീസിലോ അദാലത്തില്‍ നേരിട്ടോ നല്‍കാം.
Read Moreപാറമട എന്ന ‘ജലബോംബ്’; ദുരന്തഭീതിയിൽ മലയോരഗ്രാമങ്ങൾ
മുണ്ടക്കയം: നിറഞ്ഞുകവിഞ്ഞ അണക്കെട്ട് പോലെ ഭീതി ജനിപ്പിക്കുന്ന പാറമടകള്‍ മൂടിക്കളയാനുള്ള നടപടി ഇഴയുന്നു. കോട്ടയം ജില്ലയില്‍ ജലബോംബുകളായി മാറിയിരിക്കുന്ന പാറമടകള്‍ ഉയര്‍ത്തുന്ന ഭീഷണി സംബന്ധിച്ച രാഷ്ട്രദീപിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടര്‍ ജിയോളജി വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഓഫീസിലെ മറ്റു തിരക്കുകള്‍ മൂലം റിപ്പോര്‍ട്ട് നല്കാന് ജിയോളജി വകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. വിവിധ പഞ്ചായത്തുകളിലായി പാറപൊട്ടിച്ചു മാറ്റിയ ഇരുനൂറോളം മടകളാണ് നിറഞ്ഞൊഴുകി പ്രദേശവാസികളുടെ ജീവനും സ്വത്തും ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. കൂട്ടിക്കൽ ഉരുള്‍പൊട്ടലും വന്‍പ്രളയവും കൊക്കയാര്‍ പഞ്ചായത്തിലെ അനധികൃതവും അശാസ്ത്രീയവുമായ പാറപൊട്ടിക്കലിന്റെ പ്രത്യാഘാതമാണെന്നു വിവിധ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലും മുണ്ടക്കയം മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍പൊട്ടലിനൊപ്പം പാറമടകളോടു ചേര്‍ന്ന ദുര്‍ബല പ്രദേശം ഒലിച്ചുപോയാല് മടയിലെ വെള്ളം കുതിച്ചൊഴുകി വന്‍നാശം വിതയ്ക്കും. യാതൊരു നിയമപരിരക്ഷയുമില്ലാതെ പ്രവര്‍ത്തിക്കുന്ന മടകള്‍ പരാതികളെയും പ്രക്ഷോഭങ്ങളെയും തുടര്‍ന്ന് പ്രവര്‍ത്തനം നിർത്തിയാല്‍ ഉടമകള്‍ ഉപേക്ഷിച്ചു…
Read Moreഇവിടുത്തെ കാറ്റാണ് കാറ്റ്…. ഓണം ലക്ഷ്യമാക്കി വട്ടപ്പാറയിലെ ഉൾവനത്തിൽ ചാരായം വാറ്റ്; 175 ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ
രാജാക്കാട്: അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ വൻ ചാരായവേട്ട. ഒരാൾ പിടിയിൽ.നർക്കോട്ടിക്ക് സ്ക്വാഡ് അസിസ്റ്റൻഡ് എക്സൈസ് ഇൻസ്പെക്ടർ എൻ. കെ. ദിലീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഓണ വിപണി ലക്ഷ്യമിട്ട് തയാറാക്കിയ ചാരായശേഖരം പിടികൂടിയത്. ഉടുമ്പൻചോല വട്ടപ്പാറ ഭാഗത്ത് നിന്നും 175 ലിറ്റർ വാറ്റ് ചാരായവുമായി വട്ടപ്പാറ പാറക്കൽ വീട്ടിൽ അരുൺ (28)നെയാണ് പിടികൂടിയത്. വട്ടപ്പാറ മേഖലയിലെ ഉൾ വനത്തിൽ ചാരായം വാറ്റുന്നതായി സൂചന ലഭിച്ചിരുന്നു. അരുണിനെ കൂടാതെ മറ്റു ചില പ്രതികൾകൂടി ഉണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ട്. സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എം. സുരേഷ്,അബ്ദുൾ ലത്തീഫ്,യദുവംശരാജ്,ധനിഷ് പുഷ്പചന്ദ്രൻ,വനിതാ സിവിൽ എക്സൈസ് ഓഫീസർ സിമി ഗോപി,എക്സൈസ് ഡ്രൈവർ നിതിൻ ജോണി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Read More