കോഴിക്കോട്: താമരശേരി ചുരത്തിലെ മണ്ണിടിച്ചിലിനെത്തുടര്ന്ന് അടച്ച ചുരം റോഡ് നിലവില് പൂര്ണമായി തുറക്കാന് സാധിക്കില്ലെന്ന് അധികൃതര്. ആധുനിക ഉപകരണങ്ങൾ എത്തിച്ച് പരിശോധിക്കണമെന്നും സുരക്ഷ ഉറപ്പാക്കിയതിനു ശേഷം മാത്രമേ റോഡ് പൂര്ണഗതാഗതത്തിനായി തുറക്കുകയുള്ളുവെന്ന് മന്ത്രി കെ.രാജന് അറിയിച്ചു. ചുരത്തിലെ ഒമ്പതാം വളവില് അപകടസാധ്യത നിലനില്ക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതര് ഇന്ന് സ്ഥലത്തെത്തി പരിശോധന ത്തുമെന്നും മന്ത്രി അറിയിച്ചു. മഴ ശക്തമായി പെയ്യുന്ന സമയങ്ങളില് വാഹനഗതാഗതം അനുവദിക്കില്ലെന്നും മഴ കുറയുന്ന സമയത്ത് മാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ എന്നും ജില്ലാ കളക്ടര് വ്യക്തമാക്കിയിരുന്നു. നിലവില് ഒറ്റലൈനായി വാഹനങ്ങൾ കടത്തിയിരുന്നു. റോഡിന്റെ താമരശേരി, വയനാട് ഭാഗങ്ങളില് ഇതിനായുള്ള ക്രമീകരണങ്ങള് വരുത്താനും ജില്ലാ കളക്ടര് നിര്ദ്ദേശം നല്കിയിട്ടുണ്ട്. ഇതുവഴി പോകുന്ന വാഹനങ്ങള് ജാഗ്രതയോടെയും വേഗത കുറച്ചും സഞ്ചരിക്കണം.ഇതുവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള് ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള് കുറ്റ്യാടി, നാടുകാണി…
Read MoreCategory: Kozhikode
സതീശന്റെ ബോംബ്, അത് വരാൻ പോകുന്നതേയുള്ളൂ; രാഹുൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മുരളീധരൻ
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുകേഷിനെ രണ്ടു തവണ നിയമസഭയിലേക്ക് മത്സരിപ്പിച്ച ആളാണ് മുഖ്യമന്ത്രി. രാഹുലിനെ ഞങ്ങൾ സസ്പെൻഡ് ചെയ്തു. ബാക്കി കാര്യങ്ങൾ ചെയ്യേണ്ടത് മുഖ്യമന്ത്രിയും പോലീസുമാണെന്നും കെ. മുരളീധരൻ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ച ആളാണ് മുഖ്യമന്ത്രി. കേരള രാഷ്ട്രീയം എ സർട്ടിഫിക്കറ്റിലേക്ക് പോകരുത്. ആരൊക്കെ എവിടെയൊക്കെ മതില് ചാടി എന്ന് ചർച്ച നടക്കുന്നത് ഭൂഷണമല്ല. പാലക്കാട് ജനങ്ങൾ എന്തു ചിന്തിക്കുമെന്നും കെ. മുരളീധരൻ ചോദിച്ചു. ഇത്തരക്കാരാണ് തങ്ങൾക്കിടയിൽ മത്സരിച്ചത് എന്ന് അവർ ചിന്തിക്കല്ലേ. ഇത്തരം കാര്യങ്ങൾ രാഷ്ട്രീയത്തിന് ഭൂഷണമല്ല.കൃഷ്ണകുമാറിന് എതിരായ ആരോപണം സതീശന്റെ ബോംബ് അല്ല. സതീശന്റെ ബോംബ് ഇത്തരം ചീള് കേസ് അല്ല. അത് വരാൻ പോകുന്നതെ ഉള്ളൂവെന്നും മുരളീധരൻ വ്യക്തമാക്കി.
Read Moreലഹരിമരണം: യുവാവിനെ ചവിട്ടിത്താഴ്ത്തിയ സരോവരത്ത് ഇന്നു തെളിവെടുപ്പ്
കോഴിക്കോട്: വെസ്റ്റ്ഹില് ചുങ്കം സ്വദേശി വേലത്തിപടിക്കല് വിജിലിന്റെ മൃതദേഹം ചവിട്ടിത്താഴ്ത്തിയ സരോവരത്തെ കണ്ടല്ക്കാടില് പോലീസ് ഇന്ന് പ്രതികളെ എത്തിച്ച് തെളിവെടുക്കും.കണ്ടല്ക്കാടിനുള്ളിലെ ചതുപ്പിലാണ് മൃതദേഹം താഴ്ത്തിയത്. ഇന്ന് പ്രതികളെ നേരിട്ടു സ്ഥലത്തെത്തിച്ച് മൃതദേഹാവശിഷ്ടങ്ങള് കണ്ടെത്താനാണ് പോലീസ് തീരുമാനം. ഈ സ്ഥലം പ്രതികള് പോലീസിന് കാണിച്ചു നല്കിയിരുന്നു. വിജിലിന്റെ ബൈക്കും മൊബൈല് ഫോണും കല്ലായ് റെയില്വേ സ്റ്റേഷനില് ഉപേക്ഷിച്ചുവെന്നാണ് മൊഴി. പ്രതികളെ റെയില്വേ സ്റ്റേഷന് പരിസരത്ത് എത്തിച്ച് തെളിവെടുത്തു. സ്റ്റേഷനില്നിന്ന് ബൈക്ക് കണ്ടെടുത്തു.മൊബൈല് ഫോണ് കിട്ടിയില്ല. വിജിലിന്റെ കോള് റെക്കോര്ഡുകള് ഡിലീറ്റ് ചെയ്തശേഷമാണ് ഫോണ് വലിച്ചറിഞ്ഞത്. അറസ്റ്റിലായ എരഞ്ഞിപ്പാലം വാഴത്തിരുത്തി കൊളങ്ങരകണ്ടി മീത്തല് കെ.കെ. നിഖില് (35), വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില് വീട്ടില് എസ്. ദീപേഷ് (37) എന്നിവരെ കോടതി മൂന്ന് ദിവസത്തേക്ക് എലത്തൂര് പോലീസിന്റെ കസ്റ്റഡിയില് വിട്ടുനല്കിയിട്ടുണ്ട്. അതേസമയം ഒളിവിലുള്ള വിജിലിന്റെ മറ്റൊരു സുഹൃത്തായ പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്തി(31)നായി…
Read Moreലഹരി ഉപയോഗത്തിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ട കേസ്; അസ്ഥി കടലിൽ ഒഴുക്കിയതായി പ്രതികളുടെ മൊഴി
കോഴിക്കോട്: കോഴിക്കോട് അമിത അളവിൽ ലഹരി കുത്തിവച്ചതിനെ തുടർന്ന് മരിച്ച യുവാവിനെ കുഴിച്ചിട്ട സംഭവത്തിൽ പ്രതികളുടെ കൂടുതൽ മൊഴി പുറത്ത്. എലത്തൂര് വെസ്റ്റ് ഹിൽ ചുങ്കം സ്വദേശിയായ വിജിലിന്റെ മൃതദേഹം ചതുപ്പിൽ താഴ്ത്തി എട്ടു മാസത്തിനുശേഷം അസ്ഥി കടലിൽ ഒഴുക്കിയതായി പ്രതികൾ മൊഴി നൽകി. വിജിലിന്റെ ബൈക്ക് കല്ലായി റെയിൽവേ സ്റ്റേഷൻ സമീപം ഉപേക്ഷിച്ചതായും അന്വേഷണ സംഘത്തിന് മനസിലായി.ഇത് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.വിജിലിന്റെ മരണത്തിൽ സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് പിടിയിലായത്. 2019ൽ ആണ് കേസിനാസ്പദമായ സംഭവം. അമിത അളവിൽ ലഹരി മരുന്ന് നൽകിയതിനെത്തുടർന്ന് വിജിൽ ബോധരഹിതനായപ്പോൾ കുഴിച്ചിടുകയായിരുന്നു. സരോവരം പാർക്കിൽ കുഴിച്ചിട്ടതാണെന്നായിരുന്നു നേരത്തെ പിടിയിലായ യുവാക്കൾ മൊഴി നൽകിയിരുന്നത് . യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. വിജിലിനൊപ്പം മുന്പ് വയറിംഗ് ജോലി ചെയ്തവരായിരുന്നു പ്രതികള്.…
Read Moreതാമരശേരിയിൽ വന് മയക്കുമരുന്നുവേട്ട, പിടിച്ചെടുത്തത് 55 ഗ്രാം എംഡിഎംഎ; പിന്നില് വൻസംഘമെന്ന് പോലീസ്
കോഴിക്കോട്: താമരശേരിയില് വന് മയക്കുമരുന്ന് വേട്ട. സംസ്ഥനത്തുടനീളം മയക്കുമരുന്നുവില്പന നടത്തുന്ന സംഘത്തിലെ പ്രധാനിതാമരശ്ശേരി അമ്പായത്തോട് അൽ ഷാജ് (29), സുഹൃത്തും കൂട്ടാളിയുമായ താമരശേരി ചുടലമുക്ക് അരേറ്റും ചാലിൽ ബാസിത് (30) എന്നിവരെയാണ് 55 ഗ്രാം എംഡി എം എ സഹിതം പോലീസ് ഇന്നലെ രാത്രി താമരശ്ശേരി പുതിയ പുതിയ സ്റ്റാന്ഡിന് സമീപം വച്ച് പിടികൂടിയത്. മലയോരത്തുള്പ്പെടെ സമീപകാലത്ത് മയക്കുമരുന്ന് വില്പന വര്ധിച്ചതിന് കാരണം ഇവരുടെ സംഘത്തില് ഉള്പ്പെട്ടവരായിരുന്നുവെന്നാണ് സൂചന. യുവതികള് ഉള്പ്പെടെ ഇവരുടെ സംഘത്തിലുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്.ഇവരെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ബംഗളൂരുവില് നിന്നും മംഗലാപുരത്തുനിന്നും വലിയ തോതില് എംഡിഎംഎ ഇവര് സമീപകാലത്തായി കോഴിക്കോട്ട് എത്തിച്ചിട്ടുണ്ടെന്നാണ് പോലീസ് വിലയിരുത്തല്
Read Moreവനത്തില് അതിക്രമിച്ച് കയറി പുള്ളിമാനിനെ വേട്ടയാടിയെന്ന കേസ്; രണ്ട് പേർ അറസ്റ്റിൽ
കൽപ്പറ്റ: വയനാട്ടിൽ വനത്തില് അതിക്രമിച്ച് കയറി പുള്ളിമാനിനെ വേട്ടയാടിയെന്ന കേസില് രണ്ടുപേർ അറസ്റ്റിൽ. പാതിരി റിസര്വ് വനത്തിനുള്ളില് പുള്ളിമാനിനെ കുരുക്ക് വെച്ച് പിടികൂടി ഇറച്ചിയാക്കിയ പാതിരി ഉന്നതിയിലെ സതീഷ് (40), രാജന് (44) എന്നിവരാണ് അറസ്റ്റിലായത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. മാനിന്റെ ജഡാവശിഷ്ടങ്ങള്, കുരുക്ക് നിര്മിക്കാന് ഉപയോഗിച്ച കേബിൾ, ആയുധങ്ങള് എന്നിവ പ്രതികളുടെ സഹായത്തോടെ അന്വേഷണ സംഘം പാതിരി റിസര്വ് വനത്തിനകത്തെ പൊളന്ന ഭാഗത്തുനിന്നും കണ്ടെത്തി. പുല്പ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരായ എ.എസ്. അഖില് സൂര്യദാസ്, സി.എസ്. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികള് ഇരുവരും വില്പ്പനയ്ക്കായി കാട്ടിറച്ചി സ്ഥിരമായി നല്കുന്ന പട്ടാണിക്കുപ്പ് ഭാഗത്തുള്ള ആളെ കൂടി കേസില് പ്രതിചേര്ത്തിട്ടുണ്ട്.
Read Moreമസ്തിഷ്ക ജ്വരം: ഉറവിടം കണ്ടെത്താനായില്ല; ചികിത്സയിലുള്ളത് എട്ടുപേര്
കോഴിക്കോട്: മലബാറില് അമീബിക് മസ്തിഷ്കജ്വരം പടരുന്നു. ഏറ്റവുമൊടുവില് വയനാട് സ്വദേശിയായ ഒരാള്ക്കു കൂടി രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയില് കഴിയുന്ന വയനാട് തരുവണ സ്വദേശിയായ 25 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ബത്തേരി സ്വദേശിയായ മറ്റൊരാള്ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ മെഡിക്കല് കോളജില് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി. മലപ്പുറം, കോഴിക്കോട് ജില്ലകളില്നിന്നുള്ള മൂന്നു പേര് വീതവും വയനാട് സ്വദേശികളായ രണ്ടുപേരുമാണ് മെഡിക്കല് കോളജ് ആശുപത്രിയിലുള്ളത്. വയനാട് സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഏതാനും ദിവസങ്ങള്ക്കു മുമ്പ് താമരശേരിയില് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മരിച്ച ഒമ്പതു വയസുകാരി അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു. സഹോദരനും അനയ കുളിച്ച അതേ കുളത്തില് കുളിച്ചുവെന്നാണ് നിഗമനം. ഏഴു വയസുകാരനായ സഹോദരന് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലാണ്. മലപ്പുറം പുല്ലിപ്പറമ്പ സ്വദേശിയായ 49 കാരന്, മലപ്പുറം ചേളാരി…
Read Moreഅമീബിക് മസ്തിഷ്ക ജ്വരം: മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണം
കോഴിക്കോട്:അമീബിക് മസ്തിഷ്ക ജ്വരം കാരണം മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണം. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഏഴു വയസുകാരനായ സഹോദരനാണ് പനിയും ഛർദിയും അനുഭവപ്പെട്ടത്. കുട്ടിയുടെ സ്രവസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അ തേസമയം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയില് കഴിയുന്ന മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടാഴ്ചയിലേറെയായി കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തിലാണ് കഴിയുന്നത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച അന്നശേരി സ്വദേശിയായ യുവാവും മെഡിക്കല് കോളജില് ചികിത്സയിലുണ്ട്.
Read Moreഅമീബിക് മസ്തിഷ്ക ജ്വരം; മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരം; ബോധവത്കരണവുമായി ആരോഗ്യ വകുപ്പ്
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരം. നിലവിൽ വെന്റിലേറ്ററിലാണ് കുട്ടിയുള്ളത്. വീട്ടിലെ കിണറ്റിലെ വെള്ളമാണ് രോഗത്തിന്റെ ഉറവിടമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച അന്നശേരി സ്വദേശിയായ 49കാരൻ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണുള്ളത്. ജില്ലയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. താമരശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ സ്കൂളിൽ ഇന്ന് ആരോഗ്യവകുപ്പ് ബോധവത്കരണം നടത്തും.
Read Moreവീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്നു ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: വടകരയിൽ വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്നു ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വടകര തോടന്നൂരിലെ വിജയാലയത്തിൽ ഉഷ (53) ആണ് മരിച്ചത്. മരം വീണ് വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് മരണം. ഇന്നു രാവിലെ ആറരയോടെയാണ് സംഭവം. ഉഷയുടെ വീടിന്റെ തൊട്ടു മുന്നിലെ പറമ്പിൽ ഉണ്ടായിരുന്ന മരം ഒടിഞ്ഞു വീണാണ് വൈദ്യുതി ലൈൻ കമ്പി പൊട്ടി വീണത്. ഇത് ആരും ശ്രദ്ധിച്ചിരുന്നില്ല ഈ ഭാഗത്ത് വൈദ്യുതി ഉണ്ടായിരുന്നില്ല. രാവിലെ മുറ്റമടിക്കുന്നതിനിടയിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ഉഷയെ വടകര ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഭർത്താവ്: വിജയൻ. മക്കൾ: ജിഷ, അജന്യ. മരുമക്കൾ: മണികണ്ഠൻ, അമൽ.
Read More