വ​ന​വാ​സ​ത്തി​ന് പോ​കു​ന്ന സ​തീ​ശ​ന് ആ​ശം​സ​ക​ൾ; വ​ന​ത്തി​ൽ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി ന​ൽ​കു​മെ​ന്ന പ​രി​ഹാ​സ​വു​മാ​യി എ.​കെ.​ശ​ശീ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നെ പ​രി​ഹ​സി​ച്ച് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. വ​ന​വാ​സ​ത്തി​ന് പോ​കു​ന്ന വി.​ഡി.​സ​തീ​ശ​ന് എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്നു. വ​നം​വ​കു​പ്പ് മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന് വ​ന​ത്തി​ൽ ഒ​രു​ക്കി ന​ൽ​കാം. കെ.​സു​ധാ​ക​ര​ന്‍റെ ആ​ഗ്ര​ഹ​വും അ​തു​ത​ന്നെ​യ​ല്ലേ. മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന സ​തീ​ശ​ന്‍റെ ആ​ഗ്ര​ഹം ന​ട​ക്കി​ല്ല. എ​ന്നാ​ൽ വ​ന​വാ​സ​ത്തി​നു പോ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മെ​ങ്കി​ലും ന​ട​ക്ക​ട്ടെ​യെ​ന്നും ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. മൂ​ന്നാം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തും. എ​ല​ത്തൂ​രി​ൽ ത​നി​ക്കെ​തി​രെ അ​പ​ര​നെ നി​ർ​ത്തി​യ​ത് എ​ൻ​ഡി​എ​യും യു​ഡി​എ​ഫു​മാ​ണ്. എ​ല​ത്തൂ​രി​ൽ താ​ൻ വി​ജ​യി​ക്കും. എ​ന്നാ​ൽ ഭൂ​രി​പ​ക്ഷ​ത്തി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

Read More

ബോം​ബ് നി​ർ​മി​ക്കു​ന്ന വീ​ഡി​യോ സ്റ്റാ​റ്റ​സാ​ക്കി; സി​പി​എം പ്ര​വ​ർ​ത്ത​ക​നെ​തി​രെ പ​രാ​തി​യു​മാ​യി കോ​ൺ​ഗ്ര​സ്

കോ​ഴി​ക്കോ​ട്: ബോം​ബ് നി​ർ​മി​ക്കു​ന്ന വീ​ഡി​യോ വാ​ട്സ്ആ​പ്പ് സ്റ്റാ​റ്റ​സാ​ക്കി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. നാ​ദാ​പു​രം മ​ണ്ഡ​ല​ത്തി​ലെ വ​ള​യം സ്വ​ദേ​ശി ഷി​നി​ലി​നെ​തി​രെ​യാ​ണ് പ​രാ​തി. ഷി​നി​ലി​ന്‍റെ വാ​ട്സ്ആ​പ്പ് സ്റ്റാ​റ്റ​സി​ലാ​ണ് ബോം​ബ് കെ​ട്ടു​ന്ന​തും ര​ണ്ടു​പേ​ർ ബോം​ബ് കൈ​യി​ൽ പി​ടി​ക്കു​ന്ന​തും പി​ന്നീ​ട് എ​റി​ഞ്ഞു പൊ​ട്ടി​ക്കു​ന്ന​തു​മാ​യ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത്. സ്റ്റീ​ൽ ബോം​ബു​ക​ളും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​ൻ സാ​ധി​ക്കും. ബോം​ബ് വീ​ഡി​യോ പ​ങ്കു​വ​ച്ച് വോ​ട്ട​ർ​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നാ​ണ് ഇ​യാ​ൾ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​വ​ശ്യം. സി​പി​എം പ്ര​വ​ർ​ത്ത​ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

Read More

വേ​ങ്ങ​ര​യി​ല്‍ കെ.​എം. ഷാ​ജി​യു​ടെ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡി​ന് തീ​യി​ട്ടു; സ്പ​ർ​ദ്ധ​യു​ണ്ടാ​ക്കാ​ൻ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ശ്ര​മ​മെ​ന്ന് എ​ഫ്ഐ​ആ​ർ

മ​ല​പ്പു​റം: ശ​ക്ത​മാ​യ മ​ല്‍​സ​രം ന​ട​ക്കു​ന്ന മ​ല​പ്പു​റം വേ​ങ്ങ​ര​യി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യും ലീ​ഗ് നേ​താ​വു​മാ​യ കെ.​എം. ഷാ​ജി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ്ല​ക്സ് ബോ​ർ​ഡി​ന് തീ​യി​ട്ടു.​ ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം.​ ഇ​തോ​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ രം​ഗ​ത്തെ​ത്തി.​ ക​ലാ​പം ഉ​ണ്ടാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​കോ​പ​നം ഉ​ണ്ടാ​ക്ക​ൽ, മ​ന​പ്പൂ​ർ​വം നാ​ശ​ന​ഷ്ടം ഉ​ണ്ടാ​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് കോ​ട്ട​യ്ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെന്നും ​സി​സി​ടി​വി ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സ്പ​ർ​ദ്ധ​യു​ണ്ടാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ സാ​മൂ​ഹിക ​വി​രു​ദ്ധ​ർ തീ ​ഇ​ട്ട​താ​ണെ​ന്നും എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു. ഒ​തു​ക്കു​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​ട്ടീ​രി​പ്പ​ടി​യി​ൽ സ്ഥാ​പി​ച്ച ഫ്ല​ക്സ് ബോ​ർ​ഡി​നാ​ണ് തീ​യി​ട്ട​ത്. മ​ണ്ഡ​ലം രൂ​പവത്ക​രി​ച്ച 2011 മു​ത​ൽ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പ്ര​ഭാ​വ​ത്തി​ലാ​ണ് വേ​ങ്ങ​ര മ​ണ്ഡ​ലം അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​ത്ത​വ​ണ മു​സ്ലീം ലീ​ഗ് വേ​ങ്ങ​ര​യി​ൽ ഒ​രു മാ​റ്റ​ത്തി​ന് ത​യാ​റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. മ​ണ്ഡ​ല​ത്തി​ൽ വ​ൻ സ്വാ​ധീ​ന​മു​ള്ള പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കുപ​ക​രം കെ​.എം. ഷാ​ജി​യാ​ണ് ഇ​ത്ത​വ​ണ…

Read More

റോ​ഡ് ഷോ​യ്ക്കി​ടെ ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു: സം​ഭ​വം തി​രൂ​ര​ങ്ങാ​ടി​യി​ൽ

മ​ല​പ്പു​റം: തി​രൂ​ര​ങ്ങാ​ടി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി​എം​എ സ​മീ​റി​ന്‍റെ റോ​ഡ് ഷോ​യ്ക്കി​ടെ മു​സ്ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മു​ഹ​മ്മ​ദ് കോ​യ(75) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ പ​ര​പ്പ​ന​ങ്ങാ​ടി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തീ​ര​ദേ​ശ​ത്ത് റോ​ഡ് ഷോ ​ന​ട​ക്കു​ക​യാ​യി​രു​ന്നു. ആ​ലു​ങ്ങ​ല്‍ ബീ​ച്ചി​ല്‍ വ​ച്ച് സ്ഥാ​നാ​ര്‍​ഥി​ക്ക് പ്ര​വ​ര്‍​ത്ത​ക​ര്‍ ഹാ​ര​മ​ണി​യി​പ്പി​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മു​ഹ​മ്മ​ദ് കോ​യ പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. തീ​ര​ദേ​ശ​ത്തെ സ​ജീ​വ മു​സ്ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു മു​ഹ​മ്മ​ദ് കോ​യ. മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് റോ​ഡ് ഷോ ​അ​ടി​യ​ന്തി​ര​മാ​യി നി​ര്‍​ത്തി​വ​ച്ചു. സ്ഥാ​നാ​ര്‍​ഥി പി.​എം.​എ. സ​മീ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കു​ക​യും കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ചെ​യ്തു.

Read More

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ “ധൂ​ര്‍​ത്തി​നും ധാ​ര്‍​ഷ്‌​ട്യ​ത്തി​നും ജ​നം മ​റു​പ​ടി ന​ല്‍​കു​മെ​ന്ന് പി.​വി.​അ​ൻ​വ​ർ

ബേ​പ്പൂ​ര്‍: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ധൂ​ര്‍​ത്തി​നും ധാ​ര്‍​ഷ്ട്യ​ത്തി​നും ജ​ന​ങ്ങ​ള്‍ ബാ​ല​റ്റി​ലൂ​ടെ മ​റു​പ​ടി ന​ല്‍​കു​മെ​ന്ന് ബേ​പ്പൂ​ര്‍ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി പി.​വി. അ​ന്‍​വ​ര്‍. മ​ഴ​യൊ​ന്നു തി​മി​ര്‍​ത്തു പെ​യ്താ​ല്‍ രാ​മ​നാ​ട്ടു​ക​ര​യി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം വെ​ള​ള​ത്തി​ല്‍ മു​ങ്ങും. സ​മീ​പ​ത്തെ മ​ദ്ര​സ​യി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കേ​ണ്ടി വ​രു​ന്ന ഗ​തി​കേ​ടി​ന് താ​ന്‍ ജ​യി​ച്ചാ​ല്‍ അ​റു​തി വ​രു​ത്തു​മെ​ന്ന് പ​ര്യ​ട​ന​ത്തി​നി​ടെ ആ​രോ​ഗ്യ കേ​ന്ദ്രം സ​ന്ദ​ര്‍​ശി​ച്ച പി.​വി. അ​ന്‍​വ​ര്‍ പ​റ​ഞ്ഞു. ഫ​റോ​ക്ക് ച​ന്ത താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വ​ങ്ങ​ള്‍​ക്ക് വേ​ണ്ട സൗ​ക​ര്യ​ങ്ങ​ളും ഡ​യാ​ലി​സി​സി​ന് വേ​ണ്ടി മെ​ഷീ​നു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ തു​മ്പ പാ​ട​ത്ത് നി​ന്നും ആ​രം​ഭി​ച്ച പ​ര്യ​ട​നം കോ​ട​മ്പു​ഴ, പ​ള്ളി​മേ​ത്ത​ല്‍, പ​രു​ത്തി​പ്പാ​റ,ഫാ​റൂ​ഖ് കോ​ള​ജ്, മാ​ളീ​രി, താ​ഴെ​ത്തൊ​ടി, കാ​രാ​യി, താ​ഴെ​പു​ല്ലും​കു​ന്ന്, മേ​ലെ​പു​ല്ലും​കു​ന്ന്, വൈ​ദ്യ​ര​ങ്ങാ​ടി, പൊ​റ്റ​പ്പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ രാ​മ​നാ​ട്ടു​ക​ര അ​ങ്ങാ​ടി​യി​ല്‍ സ​മാ​പി​ച്ചു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി എം.​പി. ജ​നാ​ര്‍​ദ​ന​ന്‍, ഉ​സ്മാ​ന്‍ പാ​ഞ്ചാ​ള, കെ.​കെ. ആ​ലി​ക്കു​ട്ടി, എ. ​അ​ഹ​മ്മ​ദ് കോ​യ, പി.​കെ. ജാ​ഫ​ര്‍,…

Read More

ചോ​റോ​ട് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ ബോ​സ്ട്രിം​ഗ് പാ​ലം റെ​യി​ല്‍​വേ ട്രാ​ക്കി​ന് കു​റു​കേ സ്ഥാ​പി​ക്കും

വ​ട​ക​ര: ദേ​ശീ​യ പാ​ത​യി​ല്‍ ചോ​റോ​ട് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ സ്ട്രിം​ഗ് പാ​ലം റെ​യി​ല്‍​വേ ട്രാ​ക്കി​ന് കു​റു​കേ സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി​യാ​യി. ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​തി​ന്‍റെ പ്ര​വൃ​ത്തി ന​ട​ക്കും. ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത് വ​ട​ക​ര​യി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. ബോ​സ്ട്രിം​ഗ് പാ​ലം റെ​യി​ല്‍​വേ ട്രാ​ക്കി​ന് മു​ക​ളി​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് കൂ​റ്റ​ന്‍ ക്രെ​യി​നു​ക​ള്‍ ഉ​ള്‍​പ്പെ​ടെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. റെ​യി​ല്‍​വേ വൈ​ദ്യു​തി ലൈ​ന്‍ ഉ​ള്‍​പ്പെ​ടെ ഓ​ഫ് ചെ​യ്ത് വേ​ണം പാ​ലം ട്രാ​ക്കി​ന് മു​ക​ളി​ല്‍ സ്ഥാ​പി​ക്കാ​ന്‍. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ട്രെ​യി​നു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം ഉ​ള്‍​പ്പെ​ടെ​യു​ണ്ടാ​കും. ഹൈ​ഡ്രോ​ളി​ക് ജാ​ക്കി സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​വ​ധാ​നം വേ​ണം ബോ​സ്ട്രിം​ഗ് റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ലം ട്രാ​ക്കി​ന് മു​ക​ളി​ലൂ​ടെ നീ​ക്കി സ്ഥാ​പി​ക്കാ​ന്‍. ഈ ​പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് രാ​ത്രി 10 മു​ത​ല്‍ ര​ണ്ടി​ന് രാ​ത്രി 12 വ​രെ ദേ​ശീ​യ​പാ​ത​യി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. ക​ണ്ണൂ​രി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ഹെ​വി വാ​ഹ​ന​ങ്ങ​ള്‍ മോ​ന്താ​ല്‍​ക്ക​ട​വ് വ​ഴി​യും മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ കു​ഞ്ഞി​പ്പ​ള്ളി ജം​ഗ്ഷ​നി​ല്‍…

Read More

തോ​ട്ടി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി; ഒ​ഴു​കി​യെ​ത്തു​ന്ന​ത് കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലേ​ക്ക്; ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്

തി​രു​വ​മ്പാ​ടി : അ​ഗ​സ്ത്യ​ൻ​മു​ഴി – കൈ​ത​പ്പൊ​യി​ൽ റോ​ഡി​ലെ പ​യ്യ​ടി​മു​ക്ക് തോ​ട്ടി​ലേ​ക്ക് (ഒ​ര​പ്പു​തോ​ട്) ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ത്രി​യു​ടെ മ​റ​വി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി. വാ​ഹ​നം റോ​ഡ​രി​കി​ൽ നി​ർ​ത്തി തോ​ട്ടി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​താ​യാ​ണ് വി​വ​രം. ക​ക്കൂ​സ് മാ​ലി​ന്യം തോ​ട്ടി​ലൂ​ടെ ഒ​ഴു​കി ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ലേ​ക്ക് എ​ത്തു​ന്ന​തി​നാ​ൽ നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് മ​ലി​നീ​ക​ര​ണ ഭീ​ഷ​ണി ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ദു​ർ​ഗ​ന്ധം മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​ണെ​ന്നും പ​രാ​തി​യു​ണ്ട്. ജി​ല്ല​യി​ൽ ഷി​ഗെ​ല്ല, മ​ഞ്ഞ​പ്പി​ത്തം, വ​യ​റി​ള​ക്കം തു​ട​ങ്ങി​യ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. കു​ടി​വെ​ള്ളം ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക​യും തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. ശ​ര​ത് ലാ​ലും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. വി. ​പ്രി​യ​യും പ​റ​ഞ്ഞു. സം​ഭ​വ​സ്ഥ​ലം പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ്മി​ത ബാ​ബു, കെ.​ബി. റി​നി, ഹെ​ൽ​ത്ത്…

Read More

കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​പാ​ള​ത്തി​ന​ടു​ത്ത് മ​ധ്യ​വ​യ​സ്‌​ക​ൻ മ​രി​ച്ച നി​ല​യി​ൽ

കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​പാ​ള​ത്തി​ന​ടു​ത്ത് മ​ധ്യ​വ​യ​സ്‌​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പം തോ​യ​മ്മ​ൽ ല​ക്ഷം വീ​ട് ഉ​ന്ന​തി​യി​ൽ താ​മ​സി​ക്കു​ന്ന സ​ന്തോ​ഷ് (55) ആ​ണ് മ​രി​ച്ച​ത്. കൂ​ലി തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. റെ​യി​ൽ പാ​ള​ത്തി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന​തി​നി​ട​യി​ൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഹൊ​സ്‌​ദു​ർ​ഗ് നി​ത്യാ​ന​ന്ദ ആ​ശ്ര​മ​ത്തി​ന് സ​മീ​പ​ത്തു​ള്ള റെ​യി​ൽ​പാ​ള​ത്തി​ന​ടു​ത്താ​ണ് സ​ന്തോ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ​യും പ​രേ​ത​യാ​യ ക​ല​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി: സ​ന്ധ്യ.

Read More

228 കോ​ടി​യോ​ളം രൂ​പ​യു​ടെ ന​വീ​ക​ര​ണം; സം​സ്ഥാ​ന പാ​ത​യി​ലെ ടാ​റിം​ഗ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പൊ​ളി​ഞ്ഞു

താ​മ​ര​ശേ​രി: 228 കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച കൊ​യി​ലാ​ണ്ടി -താ​മ​ര​ശേ​രി -എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ൽ താ​ഴ്ന്നു​പോ​യ ഭാ​ഗ​ത്ത് ഇ​ന്ന​ലെ ന​ട​ത്തി​യ ടാ​റിം​ഗ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പൊ​ളി​ഞ്ഞു. റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കും മു​മ്പേ റോ​ഡി​ൽ ച​ര​ക്കു വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​ർ പ​തി​യു​ന്ന ഭാ​ഗം താ​ഴ്ന്നു പോ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​രു​ക​യും മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത ന​ൽ​കു​ക​യും ചെ​യ്തി​ട്ടും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ക​രാ​ർ ക​മ്പ​നി​യാ​യ ശ്രീ ​ധ​ന്യ ക​ൺ​സ്ട്ര​ക്ഷ​ൻ​സ് ത​യാ​റാ​യി​രു​ന്നി​ല്ല. റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​തി​നെ തു​ട​ർ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ടു​ക​യും അ​ടി​യ​ന്ത​ര​മാ​യി അ​പ​ക​ട അ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ ന​ട​ത്തി​യ കു​ഴി​യ​ട​ക്ക​ലാ​ണ് പ്ര​ഹ​സ​ന​മാ​യ​ത്. റോ​ഡി​ൽ ടാ​റിം​ഗ് ന​ട​ത്തേ​ണ്ട ഭാ​ഗ​ങ്ങ​ൾ കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി ന​ൽ​കി​യി​ട്ടും ക​രാ​റു​കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ത​യാ​റാ​വു​ന്നി​ല്ലെ​ന്നും ഇ​പ്പോ​ൾ ന​ട​ത്തി​യ കു​ഴി​യ​ട​ക്ക​ൽ കൂ​ടു​ത​ൽ അ​പ​ക​ടം വ​രു​ത്തി വ​യ്ക്കു​ന്ന​താ​ണെ​ന്നും പ്ര​വൃ​ത്തി​ക്ക്…

Read More

വീ​ടി​നു​നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സ്; പ്ര​തി​യാ​യ അ​ധ്യാ​പ​ക​നെ പി​രി​ച്ചു​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം

വ​ട​ക​ര: തോ​ട​ന്നൂ​രി​ല്‍ കെ​എ​സ് യു ​ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ വീ​ടി​നു ബോം​ബെ​റി​ഞ്ഞ കേ​സി​ലെ പ്ര​തി​യാ​യ അ​ധ്യാ​പ​ക​നെ ജോ​ലി​യി​ല്‍ നി​ന്നു പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​രം. കേ​സി​ലെ പ്ര​തി​യാ​യ അ​ധ്യാ​പ​ക​ന്‍ മി​ഥു​ന്‍​ലാ​ല്‍ ജോ​ലി ചെ​യ്യു​ന്ന മ​ന്ദ​ത്ത്കാ​വ് യു​പി സ്‌​കൂ​ളി​ലേ​ക്കാ​ണ് യു​ഡി​വൈ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. മി​ഥു​ന്‍​ലാ​ലി​നെ സ്‌​കൂ​ള്‍ മാ​നേ​ജ്മെ​ന്‍റ് ഉ​ട​ന്‍ ജോ​ലി​യി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.​മു​ന്‍ എം​എ​ല്‍​എ പാ​റ​ക്ക​ല്‍ അ​ബ്ദു​ള്ള മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ​വ​ര്‍ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ തു​ട​രു​ന്ന​തി​ലൂ​ടെ കു​ട്ടി​ക​ള്‍​ക്കും സ​മൂ​ഹ​ത്തി​നും തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ല്‍ അ​തു​ല്‍ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ പി.​എം ക​ണാ​ര​ന്‍, പി.​എം.​അ​ബൂ​ബ​ക്ക​ര്‍, യൂ​സ​ഫ് അ​ലി, ബി​ജി​ത്ത് ലാ​ല്‍, ച​ന്ദ്ര​ന്‍ മൂ​ഴി​ക്ക​ല്‍, ബ​വി​ത്ത് മ​ലോ​ല്‍, ബ​ബി​ന്‍ ലാ​ല്‍ സി.​ടി.​കെ, റ​നീ​ഷ് പി.​കെ, സി​നാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​റ്റാ​രോ​പി​ത​നാ​യ അ​ധ്യാ​പ​ക​നെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്…

Read More