ആലപ്പുഴ: കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണു ബോധരഹിതയായ സ്ത്രീക്ക് രക്ഷകയായി നഴ്സിംഗ് ഓഫീസർ. ആലപ്പുഴ ജനറൽ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ ബിൻസി ആന്റണിയാണ് പള്ളിപ്പുറം സ്വദേശിനിയായ മധ്യവയസ്കയ്ക്ക് ബസിനുള്ളിൽ സിപിആർ നൽകി രക്ഷപ്പെടുത്തിയത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽനിന്നു കഴിഞ്ഞദിവസം ഡ്യൂട്ടി കഴിഞ്ഞ് ചേർത്തലയിലുള്ള വീട്ടിലേക്കു പോകുന്നതിനായി ആലപ്പുഴ ബസ് സ്റ്റാൻഡിൽനിന്നു ബിൻസി കയറിയ കെഎസ്ആർടിസി ബസിനുള്ളിലായിരുന്നു സംഭവം. കായംകുളത്തുനിന്നു വന്ന ബസിനുള്ളിൽ കുറച്ചു യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. സ്റ്റാൻഡിൽനിന്നു പുറപ്പെട്ട ബസിനുള്ളിൽനിന്നു നിലവിളി കേട്ടാണ് മുൻ സീറ്റിൽ ഇരുന്ന ബിൻസി പിന്നിലേക്കു നോക്കിയത്. അപ്പോൾ ഒരു സ്ത്രീയുടെ ദേഹത്തേക്കു മറ്റൊരു സ്ത്രീ വീണുകിടക്കുന്നതാണ് കണ്ടത്. ബസ് നിർത്തിയതിനെത്തുടർന്ന് കണ്ടക്ടറുടെയും യാത്രക്കാരുടെയും സഹായത്തോടെ ബോധരഹിതയായ സ്ത്രീയെ ബസിനുള്ളിൽ തറയിൽ കിടത്തി ബിൻസി സിപിആർ നൽകി. തുടർന്ന് ബോധം ലഭിച്ച സ്ത്രീയെ കെഎസ്ആർടിസി ബസിൽത്തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അടിയന്തര…
Read MoreCategory: Edition News
ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറ്റ്; തിരുനാള്‍ 28 വരെ
ഭരണങ്ങാനം: സഹനങ്ങളെ ആത്മബലിയായി അര്‍പ്പിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറും. രാവിലെ 11.15ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിന് കൊടിയേറ്റും. മാര്‍ ജോസഫ് പള്ളിക്കാപറമ്പിലും സന്നിഹിതനായിരിക്കും. തുടര്‍ന്ന് 11.30ന് ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. പ്രധാന തിരുനാളായ 28 വരെ കബറിട പള്ളിയില്‍ രാപകല്‍ പ്രാര്‍ഥനകള്‍ക്ക് സൗകര്യമുണ്ടാകും. രാവിലെ 5.30 മുതല്‍ വൈകുന്നേരം ഏഴു വരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും. എല്ലാ ദിവസും വൈകുന്നേരം 6.15ന് ജപമാലപ്രദക്ഷിണമുണ്ടായിരിക്കും. തിരുനാള്‍ ദിനമായ ഇന്നു മുതല്‍ കബറിട പള്ളിയിൽ തീര്‍ഥാടകരാല്‍ നിറയും. വിവിധ ദേശങ്ങളില്‍നിന്ന് നാനാജാതിമതസസ്ഥരായ പതിനായിരങ്ങള്‍ അനുഗ്രഹവും ആശ്വാസവും ചൊരിയുന്ന വിശുദ്ധയുടെ മാധ്യസ്ഥം തേടി ഭരണങ്ങാനത്തെത്തും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു ഭരണങ്ങാനത്ത് കൊടിയേറുന്നു. 28 വരെയാണ് തിരുനാള്‍. തീര്‍ഥാടനകേന്ദ്രവും സെന്റ് മേരീസ് ഫൊറോന പള്ളിയും…
Read Moreചോറിനൊപ്പം ചിക്കൻ കറിയും; കിഴക്കനേല എൽപി സ്കൂളിൽ ഭക്ഷ്യ വിഷബാധ: 26 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാരിപ്പള്ളി : കിഴക്കനേല ഗവ. എല്‍പി സ്കൂളില്‍ ഭക്ഷ്യവിഷബാധ. ഇതേത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ 26 കുട്ടികളെ പാരിപ്പള്ളി ഗവ. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞദിവസമായിരുന്നു സംഭവം. 26 ഓളം കുട്ടികള്‍ക്കാണ് സ്കൂളിലെ ഉച്ചഭക്ഷണത്തിന് ശേഷം അസ്വസ്ഥത ഉണ്ടായത്. ചോറിനോടൊപ്പം കുട്ടികള്‍ക്ക് ചിക്കൻ കറിയും നല്‍കിയിരുന്നു. ഇതില്‍ നിന്നാകാം ഭക്ഷ്യ വിഷബാധ ഉണ്ടായെതെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെ കുറിച്ച് സ്കൂള്‍അധികൃതർ തദ്ദേശ സ്ഥാപനത്തെയോ ബന്ധപ്പെട്ട അധികൃതരെയോ അറിയിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. കുട്ടികൾക്ക് ഛർദിയും വയറു വേദനയുമനുഭവപ്പെട്ടതിനെ തുടർന്നാണ് രക്ഷിതാക്കൾ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. കൊല്ലം തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയിലാണ് ഈ സ്കൂൾ. രണ്ട് ജില്ലകളിലെയും കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. മൂന്ന് കുട്ടികൾ ഒഴികെ മറ്റെല്ലാവരുടെയും അസുഖം ഭേദമായതായി സ്കൂൾ സ്റ്റാഫ് സെക്രട്ടറി പറയുന്നു. സ്കൂളിൽ നിന്ന് ഭക്ഷണം കഴിക്കാത്ത കുട്ടികൾക്കും രോഗബാധ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
Read Moreവള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി
തിരുവനന്തപുരം: വെട്ടുകാട് പള്ളിക്ക് സമീപം കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി. പ്രദേശവാസിയായ അനില്‍ ആന്‍ഡ്രുവിനെയാണ് കാണാതായത്. കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും തെരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെയാണ് കൂറ്റന്‍ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞത്. വള്ളത്തില്‍ ഒപ്പമുണ്ടായിരുന്ന നാല് പേര് നീന്തി രക്ഷപ്പെട്ട് കരയ്ക്ക് കയറി.
Read Moreയാത്രക്കാരുടെ തിരക്ക് ; എറണാകുളം-പറ്റ്ന റൂട്ടിൽ സ്പെഷൽ ട്രെയിൻ സർവീസ്
കൊല്ലം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് എറണാകുളം-പറ്റ്ന റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ.എറണാകുളം ജംഗ്ഷൻ – പറ്റ്ന സ്പെഷൽ ( 06085) ഈ മാസം 25, ഓഗസ്റ്റ് ഒന്ന്, എട്ട്, 15 തീയതികളിലാണ് സർവീസ് നടത്തുക. എറണാകുളത്ത് നിന്ന് രാത്രി 11 ന് പുറപ്പെടുന്ന ട്രെയിൻ നാലാം ദിവസം രാവിലെ 3.30 ന് പറ്റ്നയിൽ എത്തും.തിരികെയുള്ള സർവീസ് (06086) ഈ മാസം 28, ഓഗസ്റ്റ് നാല്, 11, 18 തീയതികളിലാണ് ഓടുക. പറ്റ്നയിൽ നിന്ന് രാത്രി 11.45 ന് യാത്ര തിരിക്കുന്ന ട്രെയിൻ നാലാം ദിവസം രാവിലെ 10.30 ന് എറണാകുളം ജംഗ്ഷനിൽ എത്തും.എസി ടൂ ടയർ-ന്ന്, ഏസി ത്രീ ടയർ-രണ്ട്, സ്ലീപ്പർ ക്ലാസ്- 13, ജനറൽ സെക്കന്റ് ക്ലാസ്-നാല്, അംഗപരിമിതർ – രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ്…
Read Moreകടലാക്രമണം: അടിയന്തര നടപടികള്‍ വേണമെന്ന് കേരള കോണ്‍ഗ്രസ് എം
തിരുവനന്തപുരം: ജില്ലയിലെ തീര ദേശ മേഖലയിലെ കടല്‍ ആക്രമങ്ങൾ ചെറുക്കാന്‍ അടിയന്തര നടപടി വേണമെന്നു കേരള കോണ്‍ഗ്രസ് (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.പല സ്ഥലങ്ങളിലും തീരദേശ മേഖലയിലെ ജനങ്ങള്‍ക്കു ജീവിക്കാനാവാത്ത രീതിയിലാണ് അപ്രതീക്ഷിത കടല്‍ ആക്രമണം ആരംഭിച്ചിട്ടുള്ളത്. പലരുടെയും വീടുകള്‍ തകര്‍ന്നു. പല വീടുകളും താമസ യോഗ്യമല്ലാതെയായി. ഈ സാഹചര്യത്തില്‍ ജലസേചന മന്ത്രി ജില്ലാ ഭരണകൂടത്തിനു നല്കിയ അടിയന്തര നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്നു യോഗം ചൂണ്ടിക്കാട്ടി. ജില്ലാ ദുരന്ത നിവാരണസേന അടിയന്തരമായി പ്രദേശം സന്ദര്‍ശിച്ച് മത്സ്യത്തൊഴിലാളി മേഖലയിലെ ആശങ്കകള്‍ പൂര്‍ണമായി പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ അര്‍ഹമായ സീറ്റുകള്‍ നല്കാന് ഇടതുപക്ഷ മുന്നണി നേതൃത്വം തയാറാകണമെന്നും ആവശ്യമുണ്ട്. കഴിഞ്ഞതവണ ജില്ലയില്‍ ലഭിച്ച സീറ്റുകള്‍ പരിമിതമായിരുന്നു.തെരഞ്ഞെടുപ്പുസമയത്ത് മുന്നണിയിലേക്കു വന്നതുകൊണ്ടാവാം അങ്ങനെയൊരു തീരുമാനമുണ്ടായത്. പക്ഷേ, കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി ജില്ലയിലെ ഇടതുപക്ഷ…
Read Moreസാഹസിക പാമ്പ്പിടിത്തം; റോഷ്നിക്ക് പ്രേംനസീര്‍ പുരസ്കാരം
തിരുവനന്തപുരം: ഏറെ അപകടകാരിയായ രാജവെമ്പാല ഉള്‍പ്പെടെ 750 ലേറെ പാമ്പുകളെ അതിസാഹസികമായി പിടികൂടി കാട്ടിലേക്ക് വിട്ട ആദ്യ വനിത ഫോറസ്റ്റ് ഓഫീസര്‍ ഡോ. എസ്. റോഷ്നിക്ക് പ്രേംനസീര്‍ സുഹൃത് സമിതി പ്രേംനസീര്‍ ജനസേവ പുരസ്ക്കാരം നല്കി ആദരിക്കുന്നു. ജൂലൈ 20 ന് സ്റ്റാച്ച്യൂ തായ് നാട് ഹാളില്‍ ചലച്ചിത്ര പിണണി ഗായകന് ജി. വേണുഗോപാല്‍ പുരസ്ക്കാരം സമര്‍പ്പിക്കുമെന്ന് സമിതി സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ അറിയിച്ചു. ബി. വേണുഗോപാലന്‍ നായര്‍ (സംഗീത പ്രതിഭ), രാധിക നായര്‍ (സംഗീതശ്രേഷ്ഠ), ജി.സുന്ദരേശന് (കലാപ്രതിഭ), എം.കെ. സൈനുല്‍ ആബ്ദീന്‍ (പ്രവാസി മിത്ര), നാസര്‍ കിഴക്കതില്‍ (കര്‍മ ശ്രേയസ്), എം.എച്ച്. സുലൈമാന്‍ (സാംസ്ക്കാരിക നവോഥാനം), ഐശ്വര്യ ആര്.നായര്‍ (യുവകലാപ്രതിഭ) എന്നിവർക്കും പുരസ്ക്കാരങ്ങൾ സമര്‍പ്പിക്കും. ചലച്ചിത്ര താരം മായാ വിശ്വനാഥ് , ജി. വേണുഗോപാല്‍ ട്രസ്റ്റ് അഡ്മിന് ഗിരീഷ് ഗോപിനാഥ് എന്നിവര്‍ പങ്കെടുക്കും. പ്രേംസിംഗേഴ്സിന്റെ…
Read Moreമാമ്പുഴക്കരി-എടത്വ റോഡില്‍ യാത്രക്കാര്‍ക്കു ഭീഷണിയായി മരണക്കുഴികൾ; ഇവിടെ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ
എടത്വ: മാമ്പുഴക്കരി-പുതുക്കരി-എടത്വ റോഡില്‍ യാത്രക്കാര്‍ക്കു ഭീഷണിയായി മരണക്കുഴികള്‍. ഇരുചക്രവാഹനങ്ങളടക്കം അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. റോഡ് ഉള്‍പ്പെടുന്ന വീയപുരം മുതല്‍ മുളയ്ക്കാംതുരുത്തി വരെ വരുന്ന 21.457 കി.മി. ദൈര്‍ഘ്യമുള്ള റോഡിനായി റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 132 കോടി രൂപ വിനിയോഗിച്ച് പുനര്‍നിര്‍മാണം നടത്താനായി തുക അനുവദിച്ചിരുന്നു. കരാര്‍ ഏറ്റെടുത്ത കമ്പനി വര്ഷകാലമായതുകൊണ്ട് നിര്‍മാണം നടത്തുവാന്‍ വൈകുന്നതിനാല്‍ യുദ്ധകാല അടിസ്ഥാനത്തില്‍ റോഡിലെ മരണക്കുഴികള്‍ അടയ്ക്കാനുള്ള നടപടി ഉണ്ടാവണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ആദ്യ ഘട്ടത്തില്‍ വാലടി മുതല്‍ മുളയ്ക്കാംതുരുത്തി വരെയുള്ള റോഡ് സഞ്ചാരയോഗ്യമാക്കാനാണ് നിര്‍മാണം ഏറ്റെടുത്ത കെഎസ്ടിപി ശ്രമിക്കുന്നത്. മാമ്പുഴക്കരി-പുതുക്കരി-എടത്വ റോഡില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് ഡിസിസി ജനറല്‍ സെക്രട്ടറിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് മെംബറുമായ പ്രമോദ് ചന്ദ്രന് എക്സിക്യൂട്ടീവ് എൻജിനിയര്‍ക്ക് കത്തു നല്കി.
Read Moreപ്രണയബന്ധത്തിൽനിന്നു പിൻമാറിയ വിരോധം; പെൺകുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്കു മൂന്നുവർഷം തടവ്
ചാരുംമൂട്: പ്രണയബന്ധത്തിൽനിന്നു പിൻമാറിയ വിരോധം മൂലം പെൺകുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് കോടതി മൂന്നുവർഷം തടവുശിക്ഷ വിധിച്ചു. നൂറനാട് ഇടപ്പോൺ ഐരാണിക്കുടി വിഷ്ണു ഭവനിൽ വിപിനെ (37) യാണ് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി മൂന്ന് ജഡ്ജി ഷുഹൈബ് ശിക്ഷ വിധിച്ചത്. 2011 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമരക്കുളം ചാവടി ജംഗ്ഷന് സമീപം ബസ് സ്റ്റോപ്പിൽ ബസ് കയറാൻ അതിരാവിലെനിന്ന പെൺകുട്ടിയെ പ്രതി ഓടിച്ചുവന്ന സാൻട്രോ കാർ ഇടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. നൂറനാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി.കെ. ശീധരൻ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ച കേസിൽ സിവിൽ പോലീസ് ഓഫീസർ അമൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി. വിധു, എൻ.ബി. ഷാരി എന്നിവർ ഹാജരായി.
Read Moreപോലീസെന്ന വ്യാജേന ട്രാവല്‍സ് ഏജന്‍സി മുന്‍ മാനേജരെ തട്ടിക്കൊണ്ടുപോകല്‍; ആറുലക്ഷം തിരികെക്കിട്ടാൻ വേണ്ടിയെന്നു പോലീസ്
കോഴിക്കോട്: പോലീസുകാരെന്ന വ്യാജേന ട്രാവല്‍സ് ഏജന്‍സി മുന്‍ മാനേജരെ തട്ടിക്കൊണ്ടുപോയസംഭവത്തില് കൂടുതല്‍ അന്വേഷണത്തിന് പോലീസ്.തട്ടിക്കൊണ്ടുപോയസംഘത്തിലുണ്ടായിരുന്നയാള്ക്ക് കെ.പി. ട്രാവല്‍സ് എന്ന സ്ഥാപനത്തിലെ മുന്‍ മാനേജരായ ബേപ്പൂര്‍ സ്വദേശിയായ ബിജു ആറുലക്ഷം നല്കാന് ഉണ്ടായിരുന്നു. ഇതാണ് തട്ടിക്കൊണ്ടു പോകാന്‍ കാരണമെന്നാണ് പോലീസിനു ലഭിച്ച സൂചന. എന്നാല്‍ മറ്റ് കാരണങ്ങളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കേസില്‍ അറസ്റ്റിലായവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കെഎല്‍ 10 എആര്‍ 0486 എന്ന വാഹനത്തില്‍ എത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോയത്. ഈ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എംഎം അലി റോഡില്‍ പ്രവര്‍ത്തിക്കുന്ന കെ.പി. ട്രാവല്‍സ് എന്ന സ്ഥാപനത്തിലെ മുന്‍ മാനേജരായ ബേപ്പൂര്‍ സ്വദേശിയായ ബിജുവിനെയാണ് പോലീസുകാര്‍ എന്ന വ്യാജേന എത്തിയവര്‍ തട്ടിക്കൊണ്ടുപോയത്. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ബിജുവിനെ പിന്നീട് മലപ്പുറം കരുവാരക്കുണ്ടില്‍ വച്ച് കസബ പോലീസ് കണ്ടെത്തി. ആലപ്പുഴ കാവാലം മുണ്ടാടിക്കളത്തില് ശ്യാംകുമാര്‍ (43),…
Read More