വ​യ​സ് ആ​റ് ആ​യ​തേ​യു​ള്ളൂ… നൂ​റ് ആ​ന​ക​ളു​ടെ പേ​രു​ക​ൾ ഇ​വ​ൻ തെ​റ്റാ​തെ പ​റ​യും… ആ​ഗ്ര​ഹ​മോ ? ആ​ന​മു​ത​ലാ​ളി​യാ​കാ​ൻ ആ​ഗ്ര​ഹി​ച്ച് ആ​റു​വ​യ​സു​കാ​ര​ൻ

മാ​ള: വ​യ​സ് ആ​റ് ആ​യ​തേ​യു​ള്ളൂ… നൂ​റ് ആ​ന​ക​ളു​ടെ പേ​രു​ക​ൾ ഇ​വ​ൻ തെ​റ്റാ​തെ പ​റ​യും. ആ​ഗ്ര​ഹ​മോ ആ​ന മു​ത​ലാ​ളി ആ​ക​ണം എ​ന്ന​തും.

മാ​ള കാ​വ​നാ​ട് ആ​ര​ണ്ട​ത്തു സു​ജി​ത്കു​മാ​ർ – സു​മി​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ ആ​ര്യ​നാ​ണു നൂ​റി​ലേ​റെ ആ​ന​ക​ളു​ടെ പേ​രു​ക​ൾ മ​ന​പ്പാ​ഠ​മാ​ക്കി തെ​റ്റാ​തെ പ​റ​യു​ന്ന​ത്. ആ​ര്യ​ന്‍റെ ആ​ന​ക​ളോ​ടു​ള്ള സ്നേ​ഹം ഏ​വ​രേ​യും വി​സ്മ​യി​പ്പി​ക്കു​ന്ന​താ​ണ്.

ആ​ന​ക​ളി​ൽ ആ​ര്യ​നു കൂ​ടു​ത​ൽ ഇ​ഷ്ടം ഊ​ട്ടോ​ളി രാ​മ​നേ​യാ​ണ്. കാ​ര​ണ​മാ​യി ഈ ​ആ​റു​വ​യ​സു​കാ​ര​ൻ പ​റ​യു​ന്ന​തു ക​റു​ക​റു​ത്ത നി​റം, വെ​ളു​ത്ത ന​ഖ​ങ്ങ​ൾ തു​ട​ങ്ങി​യ വ​ർ​ണ​ന​ക​ളാ​ണ്.

തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ൻ, തെ​ച്ചി​ക്കോ​ട്ടു​കാ​വ് ദേ​വി​ദാ​സ​ൻ, പാ​ന്പാ​ടി രാ​ജ​ൻ, ഊ​ട്ടോ​ളി മ​ഹാ​ദേ​വ​ൻ, ചി​റ​ക്ക​ൽ കാ​ളി​ദാ​സ​ൻ, ഗു​രു​വാ​യൂ​ർ വ​ലി​യ​കേ​ശ​വ​ൻ എ​ന്നു​തു​ട​ങ്ങി ആ​ര്യ​നെ​ന്ന ആ​റു​വ​യ​സു​കാ​ര​ന്‍റെ നാ​വി​ൽ നി​ന്ന് ആ​ന​പ്പേ​രു​ക​ൾ തെ​റ്റാ​തെ ഒ​ഴു​കി​വ​രു​ന്നു​ണ്ട്.

മൂ​ന്നു വ​യ​സു​മു​ത​ൽ ആ​ന​ക​ളോ​ടു​ള്ള ക​ന്പം പ്ര​ക​ട​മാ​യ​താ​യി മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു. ക​ളി​പ്പാ​ട്ട​ങ്ങ​ളാ​യി ആ​വ​ശ്യ​മു​ള്ള​തും ആ​ന​ക​ളെ​ത​ന്നെ.

ആ​ദ്യം മൊ​ബൈ​ലി​ൽ യു​ട്യൂ​ബ് വ​ഴി​യാ​ണ് ആ​ന​ക​ളെ കാ​ണു​ന്ന​തും പ​രി​ച​യ​പ്പെ​ടു​ന്ന​തും. പി​ന്നെ​യ​തു ശീ​ല​മാ​യി. ബ​ന്ധു​ക്ക​ൾ വീ​ട്ടി​ൽ വ​ന്നാ​ൽ മൊ​ബൈ​ൽ വേ​ണം, കൂ​ടെ ആ​ന​ക​ളെ കാ​ണി​ക്കു​ക​യും വേ​ണ​മെ​ന്ന​താ​ണു കെ​ച്ചു ആ​ര്യ​ന്‍റെ ആ​വ​ശ്യം.

ഇ​ഷ്ട​മു​ള്ള ചി​ല ആ​ന​ക​ളെ അ​ച്ഛ​ൻ നേ​രി​ൽ കൊ​ണ്ടു​പോ​യി കാ​ണി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി​യൊ​ക്കെ മൊ​ബൈ​ലി​ൽ ക​ണ്ട​താ​ണ്. സു​ജി​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​ര്യ​ൻ മൊ​ബൈ​ലി​ൽ ആ​ന​ക​ളെ തി​ര​യു​ന്ന​ത്. ആ​ന​ക​ളി​ൽ പ​ല​തി​ന്‍റേ​യും സ്വ​ഭാ​വ​വും പ്ര​ത്യേ​ക​ത​ക​ളും ആ​ര്യ​ന​റി​യാം.

അ​ടു​ത്ത​കാ​ല​ത്താ​യി ച​രി​ഞ്ഞ ആ​ന​ക​ളും ഏ​തെ​ന്ന് ഈ ​യു​കെ​ജി​ക്കാ​ര​നു നി​ശ്ച​യ​മു​ണ്ട്. എ​ല്ലാ ആ​ന​ക​ളേ​യും നേ​രി​ൽ കാ​ണ​ണ​മെ​ന്ന ആ​ഗ്ര​ഹം ഈ ​കൊ​ച്ചു​മി​ടു​ക്ക​നു​ണ്ട്.

ഭാ​വി​യി​ൽ വ​ലു​താ​കു​ന്പോ​ൾ ആ​രാ​യി​ത്തീ​ര​ണം എ​ന്ന ചോ​ദ്യ​ത്തി​ന് അ​ർ​ഥ​ശ​ങ്ക​യി​ല്ലാ​തെ ഉ​ട​നെ വ​ന്നു മ​റു​പ​ടി… “ആ​ന മു​ത​ലാ​ളി’. മാ​ള​യി​ൽ ഡോ. ​രാ​ജു ഡേ​വി​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ യു​കെ​ജി വി​ദ്യാ​ർ​ഥി​യാ​ണ് ആ​ര്യ​ൻ.

Related posts

Leave a Comment