കൊച്ചി: മുണ്ടംവേലി ലൈഫ് മിഷന് ഫ്ലാറ്റിലെ കുടുംബങ്ങളുടെ പുനരധിവാസം വെല്ലുവിളിയാകുന്നു. ഫ്ലാറ്റ് നിവാസികളുടെ സമരം 70 ദിവസം പിന്നിട്ടിട്ടും പുനരധിവാസത്തെ കുറിച്ച് തീരുമാനമായില്ല. 78 കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിക്കേണ്ടത്. എന്നാല്‍ പുനരധിവസിപ്പിക്കാനുള്ള സ്ഥലം കണ്ടെത്താനുള്ള നീക്കത്തിലാണ് തദ്ദേശവകുപ്പ് നിര്‍മാണം പൂര്‍ത്തിയായ തുരുത്തി ഫ്ലാറ്റിലേക്ക് മാറ്റി താമസിപ്പിക്കാനുള്ള കലക്ടറുടെ നിര്‍ദേശം കോര്പറേഷന് തള്ളി. മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്കി പുനരധിവസിപ്പിക്കണമെന്നാണ് മുണ്ടംവേലി ഫ്ലാറ്റ് നിവാസികളുടെ ആവശ്യം. അതേസമയം, ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് കരാര്‍ ഏജന്‍സിക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയത് ലൈഫ് മിഷന്റെ സ്ഥിരീകരണം ഇല്ലാതെയാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. മുന്‍ ചെയര്മാന് വി. സലിം ജിസിഡിഎ ഓഡിറ്റിംഗ് വിഭാഗത്തിന് പരിശോധനയ്ക്ക് സമയം അനുവദിക്കാതെ പണം നല്കാന് ആവശ്യപ്പെടുകയായിരുന്നു. ഓണ്‍ലൈന്‍ പെയ്മെന്റിന് പകരം ചെക്കായാണ് 2.49 കോടി രൂപ അനുവദിച്ചതെന്ന് വെളിപ്പെടുത്തുന്ന ജിസിഡിഎ നോട്ട് ഷീറ്റിന്റെ പകര്‍പ്പാണ് പുറത്ത് വന്നത്.…
Read MoreCategory: Edition News
അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; ബിജെപി ഗവർണർക്ക് നിവേദനം നൽകി
കോട്ടയം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിൽ സുരക്ഷാവീഴ്ച ആരോപിച്ച് ബിജെപി ഗവർണർ രാജേന്ദ്ര ആർലേക്കറിന് നിവേദനം നൽകി. ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസ്, എസ്. സുരേഷ്, ഷോൺ ജോർജ് എന്നിവരടങ്ങിയ സംഘമാണ് ഗവർണറെ സന്ദർശിച്ച് നിവേദനം നൽകിയത്. അമിത് ഷായുടെ വാഹനവ്യൂഹത്തിന് സമീപം പ്രതിഷേധക്കാർ എത്തിയ സംഭവം ഗൗരവമായി അന്വേഷിക്കണം. ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. അമിത് ഷായെ ലക്ഷ്യമിട്ട് നടന്നത് ക്രിമിനൽ ഗൂഢാലോചനയാണെന്ന ഗുരുതര ആരോപണവും പി.കെ. കൃഷ്ണദാസ് ഉന്നയിച്ചു. പ്രതിഷേധത്തിന് നിർദേശം നൽകിയതായി മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രിക്കെതിരെ ഭരണഘടനാപരമായ നടപടി സ്വീകരിക്കണമെന്നും മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നും ഗവർണറോട് ആവശ്യപ്പെട്ടതായി കൃഷ്ണദാസ് പറഞ്ഞു. അതേസമയം സംഭവത്തിൽ സുരക്ഷാവീഴ്ചയുണ്ടായെന്ന ബിജെപിയുടെ ആരോപണം പൊലിസ് നിഷേധിച്ചിട്ടുണ്ട്. അമിത് ഷായുടെ വാഹനവ്യൂഹത്തിന് ഒരു സെക്കൻഡ് പോലും…
Read Moreകൃപയുടെ നിറവിൽ മോണ്‍. തോമസ് ആനിമൂട്ടിലിന്റെ മെത്രാഭിഷേകം
കോട്ടയം: കോട്ടയം അതിരൂപതയുടെ സഹായ മെത്രാന് മോണ്‍. തോമസ് ആനിമൂട്ടിലിന്റെ മെത്രാഭിഷേക ശുശ്രൂഷകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ നടക്കും. മെത്രാഭിഷേക ചടങ്ങുകള്‍ക്ക് കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ സഹകാര്‍മികരായിരിക്കും. കോഴിക്കോട് ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സന്ദേശം നല്‍കും. തുടര്‍ന്ന് മാര്‍ തോമസ് ആനിമൂട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് അനുമോദനസന്ദേശം നല്‍കും. തീക്ഷ്ണമതിയായ അജപാലകന്(ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, വികാരി ജനറാള്‍, കോട്ടയം അതിരൂപത) തനിക്ക് ഏല്‍പ്പിക്കപ്പെടുന്ന ദൈവജനത്തെ സഭയോടു ചേര്‍ത്തുനിര്‍ത്തി സ്വര്‍ഗരാജ്യം ലക്ഷ്യമാക്കി നയിക്കുകയെന്ന ഇടയദൗത്യം മേല്പ്പട്ട ശുശ്രൂഷയിലൂടെ നിര്‍വഹിക്കാന്‍ ദൈവം തെരഞ്ഞെടുത്ത മോണ്‍. തോമസ് ആനിമൂട്ടിലിന് പ്രാര്‍ത്ഥനാനിര്‍ഭരമായ ആശംസകള്‍ നേരുന്നു. പൗരോഹിത്യ…
Read Moreജനരോഷത്തിനു മുന്നില്‍ ഇടുക്കി ജില്ലാ കളക്ടര്‍ വഴങ്ങി; ഇടുക്കിയിലെ രാത്രികാല സഞ്ചാരനിരോധനം മാറ്റി
കട്ടപ്പന: ജനരോഷത്തിനു മുന്നില്‍ ഇടുക്കി ജില്ലാ കളക്ടര്‍ വഴങ്ങി. ഇടുക്കി ജില്ലയിലെ രാത്രികാല സഞ്ചാരനിരോധനം മാറ്റി. രാത്രി യാത്ര നിരോധിച്ചുള്ള ജില്ലാ കളക് ടറുടെ നടപടിക്കെതിരേ വ്യാപകമായ പ്രഷേധം ഉയർന്ന സാഹചര്യത്തിലാണ് പുതിയ അറിയിപ്പ് ഇറക്കിയിരിക്കുന്ന്.28ന് ദുരന്ത നിവാരണ അഥോററ്റി അധ്യക്ഷന്‍ എന്ന നിലയില്‍ പ്ലാന്റേഷന് ഇന്‍സ്പെക് ടര്‍മാര്‍ക്കു നല്കിയ കത്തിനെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അതിനു വ്യക്തത വരുത്തുന്നതായും ഇന്നലെ ജില്ലാ കളക് ടര്‍ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. വനമേഖലയില്‍നിന്നു മനുഷ്യവാസ മേഖലയിലേക്കു വന്യജീവികള്‍ ഇറങ്ങുമ്പോള്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് വനം വകുപ്പും റാപ്പിഡ് റെസ്പോണ്‍സ് ടീമും നല്കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കാതെവരുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നു. ഇപ്രകാരം ഉണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കിക്കൊണ്ടുള്ള കത്തിനെ ജില്ലയിലെ രാത്രി യാത്ര നിരോധനം എന്ന നിലയില്‍ കാണേണ്ടതില്ല. ജില്ലയിൽ ഇത്തരത്തിലുള്ള യാതൊരു വിധ രാത്രി യാത്രാ നിരോധനവുംഏര്പ്പെടുത്തിയിട്ടില്ല.…
Read Moreട്രെയിലർ ലോറിയുടെ സൈഡ് ബോഡി തകർന്ന് തടിക്കഷണങ്ങൾ റോഡിൽ വീണു
തൃപ്പൂണിത്തുറ: മരത്തടി കയറ്റിയ ട്രെയിലർ ലോറിയുടെ സൈഡ് ബോഡി തകർന്നതിനെ തുടർന്ന് തടിക്കഷണങ്ങൾ റോഡിൽ വീണു. പുലർച്ച ആളൊഴിഞ്ഞ നേരമായതിനാൽ അപകടം ഒഴിവായി. ഇന്നു പുലർച്ചെ മൂന്നോടെ തൃപ്പൂണിത്തുറ എസ്എൻ ജംഗ്ഷൻ മേൽപ്പാലത്തിനടുത്ത് മിൽമ ഡയറിയുടെ മുന്നിലായിട്ടായിരുന്നു തടിലോറിയിൽ നിന്നും ഒട്ടേറെ തടിക്കഷണങ്ങൾ റോഡിലേക്ക് വീണത്. കൊല്ലം ഭാഗത്ത് നിന്നും അങ്കമാലിയിലേക്കെത്താനായി റിഫൈനറി റോഡിലൂടെ സീപോർട്ട് എയർപോർട്ട് റോഡിലേക്ക് പോകുകയായിരുന്നു ലോറി. 16 ചക്രങ്ങളുള്ള ലോറിയിൽ നിറയെ ഉരുൾത്തടികൾ കയറ്റിയിരിക്കുകയായിരുന്നു. വടം കൊണ്ട് ലോറിയുടെ ഇരു വശങ്ങളിലുമുള്ള സൈഡ് ബോഡികളുടെ മുകൾ ഭാഗം പരസ്പരം ബന്ധിച്ചിരുന്നെങ്കിലും ബോഡി മുഴുവനായി വടത്തിന്റെ കെട്ടില്ലാതിരുന്നതാണ് അപകടത്തിനിടയാക്കിയത്. ലോറിയുടെ ഇടത് വശത്തെ സൈഡ് ബോഡി പകുതിയിലധികം തകർന്നതോടെ വാഹനത്തിലുണ്ടായിരുന്ന ആ ഭാഗത്തെ തടിക്കഷണങ്ങൾ മുഴുവനായി റോഡിൽ വീണു. പിന്നീട് പോലീസ് സ്ഥലത്തെത്തി, ലോറി അപകട സ്ഥലത്ത് നിന്ന് മാറ്റിയിട്ട് റോഡിൽ നിരന്ന്…
Read Moreഭർത്താവിന്റെ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് ഭാര്യ നൽകിയ ക്വട്ടേഷൻ; പൊലീസ് ചമഞ്ഞു ലോഡ്ജിലെത്തിയ സംഘം ഒപ്പമുണ്ടായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
തൃശൂർ: ആൺസുഹൃത്തുമൊത്ത് തൃശൂരിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത തിരുപ്പൂർ സ്വദേശിയായ യുവതിയെ പൊലീസ് ചമഞ്ഞു ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ കൈയും കാലും തല്ലിയൊടിച്ച് തമിഴ്നാട്ടിലെ ആശുപത്രിയിൽ തള്ളി. കഴിഞ്ഞ മാസം 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമിഴ്നാട് സ്വദേശിയായ ഗുണശേഖരനും നിലമ്പൂർ സ്വദേശിനിയായ 38 വയസുകാരിയും തൃശൂരിലെത്തി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. ഭർത്താവിന്റെ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് ഇരുവരും തൃശൂരിലുണ്ടെന്ന് മനസിലാക്കിയ ഭാര്യ ദേവി നൽകിയ ക്വട്ടേഷനാണ് അതിക്രമത്തിന് കാരണമായത്. പോലീസാണെന്ന് വിശ്വസിപ്പിച്ച് ലോഡ്ജ് മുറിയിലെത്തിയ തോമസും സംഘവും ഇരുവരെയും ബലമായി വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു. യാത്രാമധ്യേ ഗുണശേഖരനെ മർദ്ദിച്ച് കൈകാലുകൾ തല്ലിയൊടിച്ച ശേഷം തിരിപ്പൂരിന് സമീപമുള്ള ആശുപത്രിയടുത്ത് ഉപേക്ഷിക്കുകയും ദേവി ഇയാൾക്ക് കാവലിരിക്കുകയും ചെയ്തു. ഇതിനിടെ യുവതിയെ മറ്റൊരു കാറിൽ തട്ടിക്കൊണ്ടുപോയ തോമസും രഘുപതിയും ചേർന്ന് ബസ്…
Read Moreകേന്ദ്ര സർക്കാരിനെതിരായ സമരത്തിൽ എസ്എഫ്ഐയ്ക്ക് ഹാലിളകുന്നതെന്തിന്: അബിൻ വർക്കി
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെ എസ്എഫ്ഐ ബോധപൂർവം സംഘർഷമുണ്ടാക്കിയതാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അബിൻ വർക്കി എംഎൽഎ. യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളിൽ ബിജെപിയുടെ സ്ലീപ്പർ സെല്ലുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐക്കാർ എന്ന വ്യാജേന എസ്എഫ്ഐയിൽ മെമ്പർഷിപ്പ് എടുത്ത് ബിജെപിക്കാർ പ്രവർത്തിക്കുന്നുണ്ടോയെന്ന് സിപിഎം പരിശോധിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഹോസ്റ്റലിൽ എങ്ങനെ ബിയർ കുപ്പികൾ വന്നുവെന്ന് പരിശോധിക്കണമെന്നും അബിൻ വർക്കി പറഞ്ഞു. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടക്കുന്നത് അരാജകത്വമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പന്തം കത്തിച്ച ഉടനെ ബിയർ കുപ്പികൾ ഹോസ്റ്റലിൽ നിന്നും വലിച്ചെറിഞ്ഞു. മാർച്ച് തുടങ്ങിയ ശേഷവും കല്ലേറുണ്ടായെന്നും അബിൻ വർക്കി ആരോപിച്ചു. യൂണിവേഴ്സിറ്റി കോളേജിന് സമീപം പാർക്ക് ചെയ്തിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വാഹനങ്ങൾ അടിച്ചു തകർത്തു. കേന്ദ്ര സർക്കാരിനെതിരെയുള്ള സമരത്തിൽ എസ്എഫ്ഐയ്ക്ക് ഹാലിളകുന്നത് എന്തിനെന്നും അബിൻ വർക്കി എംഎൽഎ ചോദിച്ചു.
Read Moreപയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം; തുടർനടപടികളിലേക്ക് പൊലിസ്
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ വീണ് ചുണ്ടിന് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒന്നരവയസുകാരൻ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായെന്ന സംസ്ഥാന തല വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളിലേക്ക് പൊലിസ്. ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിലാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിൽ വീഴ്ചയുണ്ടായെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തിയത്. കൂടുതൽ ഡോക്ടർമാരെ പ്രതി ചേർക്കണോയെന്ന് പൊലിസ് ഉടൻ തീരുമാനിക്കും. അനസ്തീഷ്യ നൽകിയ ഡോക്ടറെ മാത്രമാണ് നിലവിൽ പ്രതി ചേർത്തിട്ടുള്ളത്. പീഡിയാട്രിഷ്യൻ, പ്ലാസ്റ്റിക് സർജൻ എന്നിവരെക്കൂടി പ്രതി ചേർക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വീണ് ചുണ്ടിന് മുറിവേറ്റ കുട്ടിക്ക് സ്റ്റിച്ച് ഇടാൻ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനാവുകയായിരുന്നു. ഒരാഴ്ചക്ക് ശേഷം ജൂലൈ 10ന് കുട്ടി മരിച്ചു. ചികിത്സാ പിഴവ് ഉണ്ടായെന്നായിരുന്നു ആദ്യം വിഷയം പരിഗണിച്ച ജില്ലാതല വിദഗ്ധ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്.
Read Moreവ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് കാറിന് തീയിട്ടു; തൊടുപുഴ സ്വദേശിക്കെതിരെ കേസ്
മൂവാറ്റുപുഴ: മൂവാറ്റുപുഴ നിരപ്പ് കണ്ണാടി സിറ്റിയില്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കത്തിനശിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സംഭവത്തില്‍ തൊടുപുഴ പൂവത്തിങ്കല്‍ സന്തോഷിനെതിരെ പൊലിസ് കേസ് എടുത്തു. മദ്യലഹരിയിലാണ് കാറിന് തീയിട്ടതെന്ന് കുടുംബസുഹൃത്തായ സന്തോഷ് തങ്ങളോട് പറഞ്ഞതായി കാറിന്റെ ഉടമസ്ഥ ആല്‍ഫിയയുടെ പിതാവ് ജാഫര്‍ പ്രതികരിച്ചു. മറ്റൊരു കാറോ അഗ്നിക്കിരയായ കാറിന് തുല്യമായ തുകയോ സന്തോഷ് നല്‍കാമെന്ന് സമ്മതിച്ചിരുന്നതായും എന്നാല്‍ പിന്നീട് ഉറപ്പുകള്‍ മാറ്റി മാറ്റി പറയുന്നതായും കുടുംബം ആരോപിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൂര്‍ണമായും കത്തിനശിച്ചത്. എന്ജിന് പ്രവര്‍ത്തിക്കാതിരുന്ന വാഹനം കത്തി നശിച്ചതില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പൊലിസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. തീപിടിത്തത്തില്‍ ഏകദേശം 3,10,000 രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ ജിബി യോഹന്നാന്റെ നേതൃത്വത്തില്‍ പൊലിസിന്റെ ശാസ്ത്രീയ അന്വേഷണം…
Read Moreതിരുവനന്തപുരത്ത് 103 ഗ്രാം മെത്താംഫെറ്റമിനുമായി യുവാക്കൾ പിടിയിൽ
തിരുവനന്തപുരം: ഈഞ്ചക്കലിൽ സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ. പനവൂർ സ്വദേശി അരവിന്ദ്.എസ്(29 ), മണമ്പൂർ സ്വദേശി ആകാശ്(30) എന്നിവരാണ് പിടിയിലായത്.എക്സൈസാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നിന്ന് 103.3 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായിട്ടുള്ള പരിശോധനയിൽ ആണ് ഇവർ പിടിയിലായത്. വാഹന പരിശോധനയിൽ സംശയം തോന്നി തടഞ്ഞപ്പോഴാണ് ഇരുവരും കുടുങ്ങിയത്. തലസ്ഥാനത്ത് വിവിധയിടങ്ങളിൽ വിൽപ്പനക്കെത്തിച്ചതാണ് ലഹരിയെന്ന് എക്സൈസ് ടീം പറഞ്ഞു.
Read More