ആലുവ: ആലുവ റെയില്‍വേ സ്റ്റേഷനില്‍ 10.54 ലക്ഷം രൂപ വിലമതിക്കുന്ന 21.389 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി റെയില്‍വേ പൊലിസിന്റെ പിടിയില്‍. എസ്.കെ. ഹസന് (26) ആണ് പിടിയിലായത്. വിജയവാഡയില്‍ നിന്ന് ട്രെയിനില്‍ കയറിയ പ്രതിക്ക് എറണാകുളം വരെ ടിക്കറ്റ് ഉണ്ടായിരുന്നെങ്കിലും ആലുവയില്‍ ഇറങ്ങുകയായിരുന്നു. സംശയാസ്പദമായി നിന്നിരുന്ന ഇയാളെ പൊലിസ് പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.
Read MoreCategory: Edition News
ഭർതൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ കോൾ ചെയ്യിച്ചു ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
കണ്ണൂർ: ഭർതൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി നഗ്നയായി വിഡിയോ കോൾ ചെയ്യിച്ച് ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച സംഭവത്തിൽ യുവാവിനെ പരിയാരം പൊലിസ് അറസ്റ്റ് ചെയ്തു.പരിയാരം പൊലിസ് സ്റ്റേഷൻ പരിധിയിലെ 42 കാരിയുടെ പരാതിയിൽ തിമിരിയിലെ തെയ്യംകലാകാരനായ ലിജേഷ് (39) ആണ് അറസ്റ്റിലായത്. 2025 ഒക്ടോബര്‍ ആറിനും 2026 ജൂലൈ ആറിനും ഇടയിലുള്ള ഒരു ദിവസമാണ് കേസിനാസ്പദമായ സംഭവം. യുവതിയെ ഫോണിൽ വിളിച്ച് നഗ്നയായി വാട്സാപ്പ് വിഡിയോകോൾ ചെയ്യണമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു. കോൾ ചെയ്തപ്പോൾ സ്ക്രീൻഷോട്ട് എടുക്കുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തു. വീണ്ടും വിഡിയോ കോൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും താത്പര്യമില്ലെന്ന് പറഞ്ഞിട്ടും നിരന്തരം പിന്തുടർന്ന് ഭീഷണിപ്പെടുത്തുകയും യുവതിയുടെ നഗ്നഫോട്ടോ സുഹൃത്തുകൾക്ക് അയച്ചുകൊടുക്കുകയും ചെയ്തുവെന്നാണ് പരാതി. ഇത്തരത്തിൽ ലിജേഷ് നിരവധി സ്ത്രീകളെ വലയിലാക്കിയതായും ഫോണിലൂടെ ഫോട്ടോകൾ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു.…
Read Moreവ്യാജ ആധാർ കാർഡ് നിർമിച്ച് സ്പായിൽ അനധികൃതമായി ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിനി ഇരിട്ടിയിൽ അറസ്റ്റിൽ
ഇരിട്ടി: പാസ്പോർട്ടും വീസയും ഇല്ലാതെ വ്യാജ ആധാർ കാർഡ് നിർമിച്ച് സ്പായിൽ അനധികൃതമായി ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിനി ഇരിട്ടിയിൽ അറസ്റ്റിൽ. ഇരിട്ടി മേലെ സ്റ്റാൻഡിലെ ബ്ലാക്ക് ആൻഡ് ബ്യൂട്ടി വെൽനസ് സ്പായിൽ ജോലി ചെയ്തിരുന്ന സുമ വാനുവലാണ് (22) പിടിയിലായത്. പൊലിസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലാകുന്നത്. പശ്ചിമ ബംഗാൾ സ്വദേശിനിയാണെന്ന് രേഖപ്പെടുത്തിയ ആധാർ കാർഡ് ഹാജരാക്കിയെങ്കിലും പരിശോധനയിൽ ഇതു വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു. വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ഒരു വർഷത്തോളമായി യുവതി സ്പായിൽ ജോലി ചെയ്തിരുന്നതായാണ് പൊലീസ് പറയുന്നത്. ഇരിട്ടിയിലെത്തുന്നതിന് ആറുമാസം മുമ്പ് പശ്ചിമ ബംഗാളിലെത്തിയ യുവതി അവിടെനിന്നാണു വ്യാജ ആധാർ കാർഡ് സംഘടിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു. ചോദ്യംചെയ്യലിൽ താൻ ബംഗ്ലാദേശ് സ്വദേശിയാണെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ബംഗ്ലാദേശിലെ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ പരിശോധനയിൽ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ…
Read Moreഅപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലാക്കാൻ സഹായിക്കാനെന്ന വ്യാജേന ഓട്ടോയിൽ കയറിക്കൂടി സ്വർണമാല മോഷ്ടിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
ആലപ്പുഴ: അപകടത്തിൽപ്പെട്ടയാളുടെ സ്വർണമാല മോഷ്ടിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് സ്വദേശിയായ അഷ്കറിനെയാണ് അമ്പലപ്പുഴ പൊലിസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലാക്കാൻ സഹായിക്കാനെന്ന വ്യാജേന ഓട്ടോയിൽ കയറിക്കൂടിയായിരുന്നു ഇയാളുടെ മോഷണം. ഞായറാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കാനെന്ന വ്യാജേനയാണ് പ്രതിയായ അഷ്കർ ഓട്ടോറിക്ഷയിൽ കയറിപ്പറ്റിയത്. ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ പരിക്കേറ്റയാളുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് പ്രതി വേഗത്തിൽ അവിടെനിന്നു കടന്നുകളയുകയായിരുന്നു. മാല നഷ്ടപ്പെട്ട വിവരമറിഞ്ഞ് ബന്ധുക്കൾ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. ആശുപത്രി പരിസരത്തെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പൊലിസ് തിരിച്ചറിഞ്ഞു. തുടർന്ന് കുറവൻതോട് ജംഗ്ഷനിൽ വെച്ച് സാഹസികമായാണ് പൊലിസ് സംഘം പ്രതിയെ കീഴടക്കിയത്.
Read Moreപിഎസ്സി വിജ്ഞാപനപ്രകാരമുള്ള യോഗ്യതയോടെ സർവീസിൽ പ്രവേശിച്ച അധ്യാപകരുടെ സർവീസ് സ്ഥിരപ്പെടുത്തൽ നീളുന്നതായി പരാതി; മാര്‍ തോമസ് തറയിലുമായി വിദ്യാഭ്യാസമന്ത്രി ചര്‍ച്ച നടത്തി
തിരുവനന്തപുരം: വർഷങ്ങൾക്കുമുന്‍പ് സർവീസിൽ പ്രവേശിച്ച ഉയർന്ന യോഗ്യതയുള്ള അധ്യാപകരുടെ സർവീസ് അപ്രൂവൽ, റെഗുലറൈസേഷൻ, പ്രൊബേഷൻ, ഇൻക്രിമെന്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ അനിശ്ചിതത്വം തുടരുന്നു. പിഎസ്സി വിജ്ഞാപനപ്രകാരമുള്ള യോഗ്യതയോടെ സർവീസിൽ പ്രവേശിച്ച നൂറുകണക്കിന് അധ്യാപകരാണ് വിവിധ സർക്കാർ ഓഫിസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയിൽ തുടരുന്നത്.ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങളും വിദ്യാഭ്യാസ വകുപ്പ് ഓഫിസുകളിലെ ഏകോപനമില്ലായ്മയുമാണ് അധ്യാപകർ ജോലിയിൽ പ്രവേശിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ശന്പളമോ പ്രൊബേഷനോ ഇൻക്രിമെന്റോ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാതെയുള്ള പ്രതിസന്ധി സൃഷ്ടിച്ചത്.2019, 2023 വർഷങ്ങളിൽ നിയമനം നേടിയവരാണ് ദുരിതത്തിൽ തുടരുന്നത്. ജോലിയിൽ പ്രവേശിച്ചഘട്ടത്തിൽ തന്നെ സർക്കാർ നിഷ്കർഷിച്ച ഉയർന്ന യോഗ്യതകളായ നെറ്റ്, സെറ്റ്, എംഎഡ്, എംഫിൽ, പിഎച്ച്ഡി തുടങ്ങിയവ അധ്യാപകർ നേടിയിരുന്നു.വർഷങ്ങൾക്കുശേഷം കോടതി വിധി പ്രകാരം കെ.ടെറ്റ് പരീക്ഷയും നിശ്ചിത സമയത്തിനുള്ളിൽ അധ്യാപകർ പാസായി. ഇവരുടെ അപ്രൂവൽ ഉൾപ്പടെയുള്ള കാര്യങ്ങൾ വൈകുന്നതിനു ന്യായീകരണമായി പലപ്പോഴും സർക്കാർ മുന്നോട്ടുവച്ച വാദം…
Read Moreഅഴിമതിവിരുദ്ധ പ്രതിച്ഛായ കൊണ്ടുനടക്കുന്ന ജി.സുധാകരൻ ഹരിചന്ദ്രനാകാൻ നോക്കേണ്ടെന്ന് മുൻ എംഎൽഎയും സിപിഎം നേതാവുമായ എച്ച്.സലാം
ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി.സുധാകരനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുമായി മുൻ എംഎൽഎയും സിപിഎം നേതാവുമായ എച്ച്.സലാം. അഴിമതിവിരുദ്ധ പ്രതിച്ഛായ കൊണ്ടുനടക്കുന്ന ജി.സുധാകരൻ ഹരിചന്ദ്രനാകാൻ നോക്കേണ്ട. സുധാകരന്റെ യഥാർത്ഥ സ്വഭാവം എല്ലാവർക്കും അറിയാമെന്നും സലാം ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചു. തെരഞ്ഞെടുപ്പ് കാലത്തെ സാമ്പത്തിക ഇടപാടുകളും കുടുംബാംഗങ്ങളുടെ പേരിലുള്ള സ്വത്തുക്കളും മുൻനിർത്തിയാണ് സലാമിന്റെ വെല്ലുവിളി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തൊട്ടുമുമ്പ് ജി.സുധാകരന്റെ ഭാര്യയുടെ അക്കൗണ്ടിലുണ്ടായിരുന്ന 50 ലക്ഷം രൂപ മകന്റെ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കണം. ഈ തുകയുടെ ഉറവിടം എന്താണെന്നും നാമനിർദ്ദേശപത്രിക നൽകുന്നതിന് മുൻപ് ഈ പണം മാറ്റിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജൂലൈ മാസത്തിൽ പറവൂർ സ്കൂളിന് സമീപം സുധാകരന്റെ ഭാര്യയുടെ പേരിൽ പുതിയ ആധാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനായി മുടക്കിയ പണം എവിടെനിന്നാണ് ലഭിച്ചതെന്നും സലാം ചോദിച്ചു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ…
Read Moreകാപ്പാ കേസിൽ ജയിലിലായ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ വ്യാജ ഒപ്പ് ആരോപണത്തിൽ രേഖകൾ ഫോറൻസിക് പരിശോധനയ്ക്ക് നൽകുന്നതിനായി പൊലിസ് ഇന്ന് കേസെടുക്കും
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ വ്യാജ ഒപ്പ് ആരോപണത്തിൽ പൊലിസ് ഇന്ന് കേസെടുക്കും. രേഖകൾ ഫോറൻസിക് പരിശോധനയ്ക്ക് നൽകുന്നതിനാണ് കേസ്. ആരെയും പ്രതി ചേർക്കാതെയാവും എഫ്ഐആർ ഇടുക. കാപ്പാ കേസിൽ സുഗതൻ ഒളിവിൽ കഴിയുമ്പോൾ ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തിയ്യതികളിലെ കൗൺസിലിൽ പങ്കെടുത്തതായുള്ള രജിസ്റ്ററിലെ ഒപ്പ് വ്യാജമെന്നാണ് എൽഡിഎഫ് പരാതി. കോൺഗ്രസും ആരോപണം ഏറ്റെടുത്തു. എന്നാൽ, വ്യാജ ഒപ്പ് ആക്ഷേപം തള്ളുകയാണ് ബിജെപി. പൊലീസിന് നൽകിയ പരാതിയിൽ ഫോറൻസിക് പരിശോധന നടത്താനാണ് നീക്കം. പരാതി ഉയർന്ന ദിവസങ്ങളിലെ കൗൺസിലിന്റെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. പരാതി തെളിഞ്ഞാൽ സുഗതന് മാത്രമല്ല മേയർക്കും പ്രശ്നമാണ്. മേയറുടെ ഓഫിസിലാണ് ഹാജർ ബുക്ക് സൂക്ഷിക്കുന്നത്.
Read Moreകാപ്പ കേസിൽ പ്രതിയായ കൗൺസിലർ ആർ. സുഗതനെ ഹാജർ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ട് അയോഗ്യതയിൽ നിന്ന് രക്ഷപെടുത്താൻ ശ്രമിച്ചെന്ന് ആരോപണം; തിരുവനന്തപുരം നഗരസഭയിൽ ബിജെപിയെ പ്രതിരോധത്തിലാക്കി വ്യാജ ഒപ്പ് വിവാദം കത്തുന്നു
തിരുവനന്തപുരം: നഗരസഭയിൽ ബിജെപിയെ പ്രതിരോധത്തിലാക്കി വ്യാജ ഒപ്പ് വിവാദം കത്തുന്നു. കാപ്പ കേസിൽ പ്രതിയായ കൗൺസിലർ ആർ. സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നിട്ടും ഹാജർ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ട് അയോഗ്യതയിൽ നിന്ന് രക്ഷപെടുത്താൻ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. സംഭവത്തിൽ കന്റോൺമെന്റ് എസിപി അന്വേഷണം നടത്തും.വിവരാവകാശ നിയമപ്രകാരം ലഭിച്ച കൗൺസിൽ രജിസ്ട്രറിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 എന്നീ തീയതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുക്കാതിരുന്നിട്ടും അദ്ദേഹത്തിന്റെ പേരിൽ വ്യാജമായി ഒപ്പിടുകയായിരുന്നുവെന്ന് സിപിഎം പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് ആരോപിച്ചു. ഫെബ്രുവരി മുതൽ സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല. ആറുമാസം യോഗങ്ങളിൽ ഹാജരാകാതിരുന്നാൽ ചട്ടപ്രകാരം കൗൺസിലർ സ്ഥാനം നഷ്ടപ്പെടും. ഇത് ഒഴിവാക്കാനാണ് വ്യാജ ഒപ്പിട്ടതെന്നാണ് സിപിഎം വാദം. മേയർ വി.വി. രാജേഷിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് വ്യാജ…
Read Moreതലസ്ഥാനത്തെ എസ്എഫ്ഐ – പൊലിസ് പോരിൽ എസ്എച്ച്ഒയ്ക്കും എസ്ഐയ്ക്കും കമ്മീഷണറുടെ താക്കീത്
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തുണ്ടായ എസ്എഫ്ഐ – പൊലിസ് സംഘർഷത്തിൽ ഇടപെട്ട് സിറ്റി പൊലിസ് കമ്മീഷണർ. കന്റോൺമെന്റ് എസ്എച്ച്ഒ സതീഷിനും എസ്ഐ ഗോകുലിനും കമ്മീഷണർ താക്കീത് നൽകി. പൊലിസിന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ നീക്കങ്ങൾ ഉണ്ടാകരുതെന്ന് കമ്മീഷണർ നിർദേശം നൽകി. കമ്മീഷണറുടെ താക്കീതിന് പിന്നാലെ എസ്എച്ച്ഒ സതീഷ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് പിൻവലിച്ചു. അതേസമയം സ്വകാര്യ ആവശ്യത്തിനായി എസ്ഐ ഗോകുലിന് ഒരാഴ്ചത്തെ അവധി അനുവദിച്ചു. ഹോസ്റ്റലിൽ വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ എസ്ഐക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം എസ്ഐ ഗോകുലിനെയും സിഐ സന്തോഷ്കുമാറിനെയും മാറ്റണമെന്ന ആവശ്യത്തിൽ എസ്എഫ്ഐ ഉറച്ചുനിൽക്കുകയാണ്. 10നകം ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ കന്റോൺമെന്റ് സ്റ്റേഷന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് കൊല്ലം സിറ്റി പൊലിസ് കമ്മീഷണറോട് എഡിജിപി വിശദീകരണം തേടി.
Read Moreമുണ്ടംവേലി ഫ്ളാറ്റ്: വിജിലൻസ് അന്വേഷണം ഉടൻ തുടങ്ങും
കൊച്ചി: മുണ്ടംവേലി ഫ്ളാറ്റ് നിർമാണത്തിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ഉടൻ ആരംഭിക്കും. ഇതുസംബന്ധിച്ച് വിജിലൻസ് സംഘം കഴിഞ്ഞദിവസം പ്രാഥമിക യോഗം ചേർന്നു. വിജിലൻസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച സർക്കാർ എൻജിനീയർമാർക്കൊപ്പം എത്തി ഫ്ളാറ്റ് സന്ദർശിക്കും. ഇതിനുശേഷമായിരിക്കും വിജിലൻസിന്റെ പ്രാഥമിക അന്വേഷണം ആരംഭിക്കുക. കരാറുകാരായ ടിഡിഎൽസിയിൽനിന്നും ജിസിഡിഎയിൽനിന്നും വിജിലൻസ് രേഖകൾ തേടും. മുണ്ടംവേലി ഫ്ളാറ്റ് നിർമാണ അപാതകളുമായി ബന്ധപ്പെട്ട് സർക്കാർ നേരത്തേ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൊച്ചി വിജിലൻസ് യൂണിറ്റിനാണ് അന്വേഷണച്ചുമതല. അതിനിടെ, പട്ടയം നൽകിയുള്ള പുനരവധിവാസം ആവശ്യപ്പെട്ട് മുണ്ടംവേലി ഫ്ളാറ്റിലെ താമസക്കാർ മുഖ്യമന്ത്രിയെ കാണും.
Read More