പെരുമ്പാവൂർ: അഞ്ച് കിലോഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിഷ് സർക്കാർ (32) എന്നിവരേയാണ് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആലുവ എൻഎഡി ഭാഗത്ത് താമസിക്കുന്ന ആശിഷ് സർക്കാർ സ്കൂട്ടറിൽ കഞ്ചാവുമായി എത്തി കൈമാറുന്നതിനിടയിലാണ് പിടിയിലായത്. റോബിൻ ഭായ് എന്നറിയപ്പെടുന്ന റബിൻ മണ്ഡലിനെ മാർച്ചിൽ ഒമ്പതര കിലോഗ്രാം കഞ്ചാവുമായി പെരുമ്പാവൂർ ബംഗാൾ കോളനിയിൽ നിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജയിലിൽ ആയിരുന്ന ഇയാൾ ഒന്നര മാസം മുമ്പാണ് മോചിതനായത്. മലയാളികളായ യുവാക്കളും ഇതര സംസ്ഥാന തൊഴിലാളികളുമായിരുന്നു ഇയാളുടെ കസ്റ്റമേഴ്സ്. രാത്രികാലങ്ങളിൽ ആയിരുന്നു ഇയാളുടെ കഞ്ചാവ് വില്പന. ചെമ്പറക്കി , പോഞ്ഞാശേരി ഭാഗങ്ങളിലായിരുന്നു കച്ചവടം. ചെമ്പരക്കിയിൽ…
Read MoreCategory: Edition News
ദേശീയപാത വികസനം; ഇടുക്കിയില്‍ മൂന്നു പഞ്ചായത്തുകളിൽ യുഡിഎഫ് ഹർത്താൽ; അടിമാലി പഞ്ചായത്തിൽ എൽഡിഎഫ് ഹർത്താൽ
ഇടുക്കി: ദേശീയപാത 85-ലെ നേര്യമംഗലം മുതല്‍ വാളറ വരെയുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരേ പ്രതിഷേധിച്ച് ഇടുക്കിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താല്‍. മൂന്ന് പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. അടിമാലി, വെളളത്തൂവല്‍, പളളിവാസല്‍ പഞ്ചായത്തുകളില്‍ യുഡിഎഫും അടിമാലി പഞ്ചായത്തില്‍ എല്‍ഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വനമേഖലയിലെ നിര്‍മ്മാണം ഡിവിഷന് ബെഞ്ച് തടഞ്ഞിരുന്നു. ഇത് നേര്യമംഗലം മുതല്‍ വാളറ വരെയുളള ദേശീയ പാതയുടെ നിര്‍മാണത്തെ ബാധിക്കുമെന്ന് എല്‍ഡിഎഫും യുഡിഎഫും ആരോപിക്കുന്നു. വ്യാപാരി വ്യവസായികള്‍ ഉള്‍പ്പെടെയുളളവര്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹർത്താൽ ആദ്യമണിക്കൂറിൽ ഭാഗികമാണ്. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ട്. മറ്റ് വാഹനങ്ങളും ഓടുന്നുണ്ട്. അതേസമയം, ദേശീയപാത 85-ലെ നേര്യമംഗലം മുതല്‍ വാളറ വരെയുളള വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന്…
Read Moreവയോധികയ്ക്കു നേരേ തെരുവുനായ ആക്രമണം; റോഡിൽ വീണുപോയ ദേവകിയമ്മയെ കടിച്ചുകുടഞ്ഞു; ഗുരുതര പരുക്കുമായി മെഡിക്കൽ കോളജിൽ
കായംകുളം: കരീലക്കുളങ്ങര ജംഗ്ഷനു പടിഞ്ഞാറുഭാഗത്ത് പാതയോരത്തുകൂടി നടന്നുപോയ വയോധികയ്ക്കു നേരേ തെരുവുനായ ആക്രമണം. കരീലക്കുളങ്ങര മലമേൽഭാഗം സിറിൽഭവനത്തിൽ ദേവകിയമ്മ(85)യെയാണ് തെരുവുനായ ക്രൂരമായി ആക്രമിച്ചത്. കടിയേറ്റ് റോഡിൽവീണ വയോധിക നിലവിളിച്ചതിനെത്തുടർന്നാണ് നാട്ടുകാർ ഓടിയെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ മല്ലിക്കാട്ടുകടവ് റോഡിലാണ് സംഭവം. കടിയേറ്റ് റോഡിൽ വീണ ദേവകിയമ്മയെ തെരുവുനായ കടിച്ചുകീറി . കൈക്കും കാലിനും പരിക്കേറ്റ ദേവകിയമ്മയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു .
Read Moreമിനിലോറിയും കാറും കൂട്ടിയിടിച്ച് കാനം രാജേന്ദ്രന്റെ ഭാര്യക്കും മകനും പരിക്ക്; സാരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ
തലയോലപ്പറമ്പ്: മിനിലോറിയും ഇന്നോവയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സിപിഐ മുൻ സംസ്ഥാന സെക്രട്ടറി അന്തരിച്ച കാനം രാജേന്ദ്രന്റെ ഭാര്യക്കും മകനും പരിക്ക്. തലയോലപ്പറമ്പ് വടകര തോട്ടം ജംഗ്ഷനു സമീപം ഇന്നലെ വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഇന്നോവയുടെ മുൻവശം പൂർണമായി തകർന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ വനജ രാജേന്ദ്രൻ, മകൻ സന്ദീപ് രാജേന്ദ്രൻ എന്നിവരെ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തുനിന്നും തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിലുള്ള ഗ്രാനൈറ്റ് കടയിലേക്ക് ലോഡുമായി വരികയായിരുന്നു മിനിലോറി. കോട്ടയം ഭാഗത്തുനിന്നു എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ഇന്നോവ. കാർ ഡ്രൈവർ മയങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പറയപ്പെടുന്നു.
Read Moreഎലിപ്പനി പടരുന്നു; ജാഗ്രത പാലിക്കുക; പ്രതിരോധമാണ് പ്രധാനം; ഗുളിക കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കോട്ടയം: ജില്ലയില്‍ എലിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. കനത്ത ജാഗ്രതയുമായി ആരോഗ്യവകുപ്പ്. എലിപ്പനി ബാധിച്ചു മരണപ്പെടുന്നവരുടെ എണ്ണവും രോഗം പിടിപെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നതോടെയാണ് ആരോഗ്യവകുപ്പ് മുന്‍കരുതലുമായി രംഗത്തെത്തിയത്. ജില്ലയില്‍ എലിപ്പനി കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. വെള്ളംകയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍, ശുചീകരണത്തൊഴിലാളികള്‍, പാടത്തും ജലാശയങ്ങളിലും മീന്‍ പിടിക്കാനിറങ്ങുന്നവര് തുടങ്ങി കെട്ടിക്കിടക്കുന്ന വെള്ളവുമായോ മണ്ണുമായോ സമ്പര്‍ക്കമുണ്ടായിട്ടുള്ള എല്ലാവരും എലിപ്പനിക്കെതിരേയുള്ള മുന്‍കരുതല്‍ മരുന്നായ ഡോക്സിസൈക്ലിന്‍ 200 മില്ലിഗ്രാം (100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക) ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം കഴിക്കണം. ഗുളിക കഴിക്കുമ്പോള്‍ മലിനജലവുമായി സമ്പര്‍ക്കത്തില്‍വരുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ 200 എംജി ഡോക്സിസൈക്ലിന്‍ ഗുളിക ആഴ്ചയിലൊരിക്കല്‍ ആറാഴ്ച വരെ കഴിക്കണം. ജോലി തുടര്‍ന്നും ചെയ്യുന്നെങ്കില്‍ രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കഴിക്കണം. വെറും വയറ്റില്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കരുത്. ഭക്ഷണം…
Read Moreകേന്ദ്രത്തിന്റെ കടുവ സംരക്ഷണ പദ്ധതി: വയനാട്ടില്‍ പ്രതിഷേധം
കല്‍പ്പറ്റ: കേന്ദ്ര സര്ക്കാ ര്‍ പുതുതായി വയനാട്ടില്‍ നടപ്പാക്കാന്‍ ആലോചിക്കുന്ന കടുവ സംരക്ഷണ പദ്ധതിക്കെതിരേ പ്രതിഷേധമുയരുന്നു. കടുവ അടക്കമുള്ള വന്യജീവികളുടെ ശല്യം വയനാട്ടില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കടുവ സംരക്ഷണ പദ്ധതിക്കെതിരേ പ്രതിഷേധമുയരുന്നത്. പുതിയ കടുവ സംരക്ഷണകേന്ദ്രം സ്ഥാപിക്കാന്‍ കോടികള്‍ ചെലവഴിക്കുന്നതിനു പകരം വന്യമൃഗങ്ങള്‍ ക്രമാതീതമായി പെറ്റുപെരുകുന്നതു തടയാന്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും വനാതിര്‍ത്തികളില്‍ വന്യമൃഗ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കണമെന്നുമാണ് പൊതുവേയുള്ള ആവശ്യം. മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന് റിപ്പോര്‍ട്ടുകള്‍ക്കെതിരേ അതിശക്തമായ പ്രതിഷേധമുയര്‍ന്ന വയനാട്ടില്‍ മറ്റൊരു സമരമുഖത്തിനാണ് കടുവ സംരക്ഷണ പദ്ധതി വഴിതെളിക്കുക. പശ്ചിമഘട്ട സംസ്ഥാനങ്ങളിലെ കടുവാ സങ്കേതങ്ങള്‍ക്കു പുറത്ത് കടുവകള്‍ കൂടുതലുള്ള വനമേഖലകള്‍ ഏറെയും കേരളത്തിലാണെന്ന ടൈഗേഴ്സ് ഔട്ട്സൈഡ് ടൈഗര്‍ റിസര്‍വ്സ് (ടിഒടിആര്‍) റിപ്പോര്‍ട്ട് പ്രകാരം വയനാട് ഉള്‍പ്പെടെ ഇന്ത്യയിലെ 40 വനം ഡിവിഷനുകളിലാണ് ആദ്യഘട്ടത്തില്‍ ടിഒടിആറിന്റെ കടുവ സംരക്ഷണ പദ്ധതി നടപ്പാക്കാനുദേശിക്കുന്നത്. കടുവകളുടെ ആവാസ വ്യവസ്ഥകളുടെ…
Read Moreവണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൈഡ്രോളിക് സ്ട്രക്ചറുകൾ കാഴ്ചവസ്തുക്കൾ?
അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജാശുപത്രിയിൽ ഹൈഡ്രോളിക് സ്ട്രെക്ചറുകൾ കാഴ്ചവസ്തുക്കളായി മാറുന്നു. അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. പതിനായിരക്കണക്കിനു രൂപ വിലയുള്ള ഇത്തരം സ്ട്രെക്ചറുകൾ നിസാര തകരാർ സംഭവിക്കുമ്പോൾത്തന്നെ ആശുപത്രി മൂലയിൽ തട്ടുകയാണ്. അത്യാസന്ന നിലയിലായ രോഗികൾക്കു ട്രിപ്പിടാനും ആവശ്യാനുസരണം ഉയർത്താനും താഴ്ത്താനും സൗകര്യമുള്ള ഹൈഡ്രോളിക് സ്ട്രെക്ച്ചറുകൾ ആശുപത്രിയിൽ നിരവധിയുണ്ട്. എന്നാൽ ആശുപത്രിയിലെത്തുന്ന സാധാരണ രോഗികൾക്ക് പ്രയോജനമാകുന്ന തരത്തിൽ ഉപയോഗപ്പെടുത്താൻ അധികൃതരും ജീവനക്കാരും തയാറായിട്ടില്ല. നിസാര തകരാർ സംഭവിക്കുന്ന ഇത്തരം സ്ട്രെക്ചറുകളുടെ തകരാർ പരിഹരിക്കുന്നതിനു പകരം ഇവ നീക്കംചെയ്ത് പുതിയതു വാങ്ങാനാണ് ആശുപത്രി അധികൃതർക്കു താത്പര്യം. സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ ഇതു പരിഹരിക്കാൻ ഇടപെടാറില്ല. പുതിയവ വാങ്ങുന്നതിലെ കമ്മീഷനിലാണ് അധികൃതരുടെ കണ്ണ്. തകരാർ സംഭവിക്കുന്ന വില കൂടിയ ഇത്തരം സ്ട്രെക്ചറുകൾ പിന്നീട് ആക്രി വിലയ്ക്കു കൊടുക്കുകയാണു പതിവ്.
Read Moreഓണാവധിക്കാലത്ത് റെയില്‍വേയിൽ സബ്സിഡിയോടെ വിനോദയാത്ര നടത്താം; സ്ലീപ്പര്‍ ക്ലാസിന് 26,700 രൂപയിൽ പാക്കേജ് ആരംഭിക്കും
തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിനിനു കീഴിലുള്ള ടൂര്‍ ടൈംസ് ഓണം സ്പെഷ്യല്‍ എസി ടൂറിസ്റ്റ് ട്രെയിന്‍ പ്രഖ്യാപിച്ചു.ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര നടത്തുന്നതിനുള്ള അവസരം ഇതിലൂടെ ലഭിക്കുമെന്നു ഇന്ത്യന്‍ റെയില്‍വേസ് സൗത്ത് സ്റ്റാര്‍ റെയില്‍ ആന്‍ഡ് ടൂര്‍ ടൈംസ് പ്രൊഡക്ട് ഡയറക്ടര്‍ ജി.വിഘ്നേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഓഗസ്റ്റ് 28ന് ആരംഭിക്കുന്ന കോറമാണ്ടല്‍ തീരം വഴിയുള്ള 11 ദിവസം നീളുന്ന യാത്ര അരക്കു വാലി, സുന്ദര്‍ബന്‍സ്, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ബോറ ഗുഹകള്‍, വിശാഖപട്ടണം, കൊണാര്‍ക്ക് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടായ സുന്ദര്‍ബന്‍സിലാണ് രാത്രി താമസം. കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. തിരുവനന്തപുരത്തു നിന്നും കൊല്ലം വരെ എത്തുന്നതിന് ട്രെയിന്‍ സൗകര്യമൊരുക്കും. പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരും ടൂര്‍ മാനേജര്‍മാരും യാത്രാസംഘത്തിലുണ്ടാകും. യാത്രാ ഇന്‍ഷുറന്‍സ്,…
Read Moreനവോദയ സ്കൂളിലെ വിദ്യാർഥിനിയുടെ മരണം ആത്മഹത്യയെന്ന് പോലീസ്; അന്വേഷണം വേണമെന്നു കൊടിക്കുന്നിൽ സുരേഷ്
ചെന്നിത്തല: ചെന്നിത്തല നവോദയ കേന്ദ്രീയവിദ്യാലയത്തിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്നു പോലീസ്. കുട്ടിയുടെ ഡയറിയിൽ ഇത് സംബന്ധിച്ചു ചില കുറിപ്പുകൾ കണ്ടെത്തിയെന്നും കുട്ടി കടുത്ത മാനസിക സമ്മർദത്തിൽ ആയിരുന്നെന്നുമാണു പോലീസ് കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പ്രാഥമിക നിഗമനവും ആത്മഹത്യയിലേക്കാണു വിരൽ ചൂണ്ടുന്നതെന്നും പോലീസ് പറയുന്നു. ആറാട്ടുപുഴ മംഗലം തൈവിലേക്കകത്ത് ഷിജു-അനില ദമ്പതികളുടെ മകൾ എസ്.നേഹ (14 ) നെയാണ് ഇന്നലെ രാവിലെ വിദ്യാലയത്തിലെ ശുചിമുറിക്കുസമീപം തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. അന്വേഷണം വേണമെന്നു കൊടിക്കുന്നിൽ സുരേഷ് നേഹയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. വിദ്യാർഥിനിയുടെ ദുരൂഹ മരണത്തിൽ അടിയന്തരവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് എംപി ആവശ്യപ്പെട്ടു. സംഭവത്തിലെ യാതൊരു സാഹചര്യവും മറച്ചുവയ്ക്കാൻ അനുവദിക്കരുതെന്നും വിദ്യാർഥിനിയുടെ കുടുംബത്തിനും സഹപാഠികൾക്കും നീതി ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും വിഷയം കേന്ദ്ര…
Read Moreവാന്‍ഹായ് കപ്പല്‍ അപകടം; വിഡിആര്‍ പരിശോധന പൂര്‍ത്തിയായി; നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന
കൊച്ചി: അറബിക്കടലില്‍ കേരള തീരത്തിന് സമീപം തീപിടിച്ച വാന്‍ ഹായ് 503 ചരക്കുകപ്പലിന്റെ വൊയേജ് ഡേറ്റ റെക്കോര്‍ഡര്‍ (വിഡിആര്‍) പരിശോധന പൂര്‍ത്തിയായതായി സൂചന. ഇതില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗിന് ലഭിച്ചതായാണ് വിവരം. കപ്പലിന്റെ വേഗം, ദിശ, ക്രൂ അംഗങ്ങളുടെ സംസാരം, മറ്റു കപ്പലുകളുമായുള്ള ആശയവിനിമയം എന്നീ സുപ്രധാന വിവരങ്ങള്‍ വിഡിആറില്‍ ഉണ്ടാകും. ജൂണ്‍ ഒമ്പതിനായിരുന്നു കണ്ണൂര്‍ അഴിക്കല്‍ തീരത്തുനിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെയായി കപ്പലിന് തീ പിടിച്ചത്. കപ്പലിലെ വോയേജ് ഡേറ്റ റെക്കോര്‍ഡറിലെ വിവരങ്ങള്‍ സാങ്കേതിക പ്രതിസന്ധികള്‍ മൂലം ആദ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം വാന്‍ഹായി കപ്പലില്‍നിന്ന് പുകയണയ്ക്കാന്‍ ദൗത്യ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ തീരത്തുനിന്ന് 129 നോട്ടിക്കല്‍ മൈൽ അകലെയാണ് കപ്പല്‍ ഇപ്പോഴുള്ളത്. കപ്പലിനെ തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Read More