തിരുവനന്തപുരം: തലസ്ഥാനത്തെ ത്രീസ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ വ്യാപക പരിശോധന. പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. കോര്പറേഷന് ആരോഗ്യവിഭാഗം ഒരേ സമയമാണ് തലസ്ഥാനത്തെ പ്രമുഖ ഹോട്ടലുകളില്‍ പരിശോധന നടത്തിയത്.നോണ്‍ വെജ്, വെജ് ഫുഡുകള്‍ ഒരുമിച്ച് സൂക്ഷിച്ചിരുന്നുവെന്നും കൃത്യമായ താപനിലയില്ലാതെയാണ് ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചിരുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി. ആരോഗ്യ വിഭാഗത്തിലെ നൂറില്‍പരം ഉദ്യോഗസ്ഥര്‍ പതിനാല് ക്വാഡുകളായാണ് ഇന്ന് രാവിലെ മുതല്‍ ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങള്‍ വാഹനങ്ങളില്‍ കയറ്റി കോര്പറേഷന് ഓഫീസിലേക്ക് കൊണ്ടുപോയി. നഗരത്തിലെ വന്‍കിട ഹോട്ടലുകള്‍ വൃത്തിഹീനമായ അവസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാട്ടി നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്ന് രാവിലെ മുതല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. കോര്പറേഷന് ആരോഗ്യ വിഭാഗം നേരത്തെ തട്ടുകടകളില്‍ പരിശോധന നടത്തുകയും നിരവധി തട്ടുകടകളുടെ പ്രവര്‍ത്തനം നിരോധിച്ചിരുന്നു.വലിയ ഹോട്ടലുകളില്‍ പരിശോധന നടത്താതെ തട്ടുകടക്കാരെ മാത്രം ബുദ്ധിമുട്ടിക്കുന്നുവെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
Read MoreCategory: Edition News
വെറും രണ്ട്മാസത്തെ പരിചയം മാത്രം, ആ കുഞ്ഞ് എന്റേതല്ല: അട്ടപ്പാടിയിൽ യുവതിയുടെയും കുഞ്ഞിന്റേയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടിയ സംഭവം; പ്രതി പിടിയിൽ
പാലക്കാട്: അട്ടപ്പാടി ഭവാനി പുഴയിൽ യുവതിയുടെയും കുഞ്ഞിന്റേയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രാവത് ദാസ് ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ബംഗാളിൽ ഒളിവ് ജീവിതം നയിക്കുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ രണ്ട് മാസമായി കൊല്ലപ്പെട്ട യുവതിയും പ്രതിയും ഒന്നിച്ചാണ് താമസിച്ചിരുന്നത്. യുവതി തന്റെ ഭാര്യയല്ലെന്നും രണ്ട് മാസത്തെ പരിചയം മാത്രമാണുള്ളതെന്നുമാണ് പ്രാവത് ദാസ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. അതേസമയം, കൊലപാതകൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് വ്യക്തമാക്കി. പുഴയോരത്ത്വച്ചുതന്നെയാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതടക്കമുള്ള തുടർനടപടികൾ ഉടൻതന്നെ പൂർത്തിയാക്കും.
Read Moreപിടികിട്ടാപ്പുള്ളി വധശ്രമക്കേസിൽ 29 വർഷത്തിന് ശേഷം പിടിയിൽ
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം പിടിയിൽ. അഴീക്കോട് മീൻകുന്ന് സ്വദേശി ഫസൽ ആണ് കണ്ണൂർ സിറ്റി പോലീസിന്റെ പിടിയിലായത്. 1997ൽ അഴീക്കോട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഫസൽ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന ഫസലിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വിദേശത്ത് നിന്നും തിരിച്ചെത്തിയപ്പോഴാണ് ഫസൽ പിടിയിലായത്. അഴീക്കോട് സ്വദേശിയായ സുനില്‍ കുമാറിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ ഫസലിനെ വളപട്ടണം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം ജാമ്യത്തിലിറങ്ങിയ ഇയാള്‍, കേസിന്റെ വിചാരണ നേരിടാതെ വിദേശത്തേക്ക് കടന്നു. അതിനിടെ അഴീക്കോട്ടെ വീടും സ്ഥലവും വിറ്റ കുടംബം മറ്റൊരു ഇടത്തേക്ക് താമസം മാറി. 2002 ലാണ് കോടതി ഫസലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ദുബായിയിലും അയർലൻഡിലും പോളണ്ടിലുമൊക്കെയാണ് ഫസൽ ഇക്കാലയളവിൽ താമസിച്ചിരുന്നത്. ഇയാൾ നാട്ടിലേക്ക് വരുന്നുണ്ടെന്ന് പൊലിസിന്…
Read Moreആലുവയില്‍ വസ്ത്രശാലയില്‍ വന്‍ തീപിടിത്തം: കട കത്തിനശിച്ചു
ആലുവ: ആലുവ മുനിസിപ്പല്‍ ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ദീന് ഇന്‍ തുണിക്കടയില്‍ തീപിടിത്തം. ഇന്ന് രാവിലെ ആറിനാണ് കടയില്‍ നിന്ന് പുക ഉയര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ട്. വസ്ത്രങ്ങള്‍, ലേഡീസ് ടൈലറിംഗ് മെറ്റീരിയലുകള്‍, പെര്‍ഫ്യൂംസ്, ഇസ്ലാമിക് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കത്തിനശിച്ചു. തീപിടിത്തം ഉണ്ടായത് രാവിലെ ആയതിനാല്‍ കടയില്‍ ആരുമുണ്ടായിരുന്നില്ല. തൊട്ടടുത്ത അഗ്നിശമനസേനാ കേന്ദ്രത്തില്‍ നിന്ന് രണ്ടു യൂണിറ്റുകളെത്തി തീ മറ്റ് കെട്ടിടങ്ങളിലേക്ക് പടരുന്നതിന് മുമ്പേ അണച്ചു. കടയിലെ വസ്ത്രങ്ങള്‍ മുഴുവനായി കത്തിനശിച്ചു. നാലു വര്‍ഷമായി ആലുവയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കടയാണിത്. ആലുവ സ്വദേശി റിയാസ് ആണ് ഉടമ.
Read Moreസ്വിഗ്ഗി ഡെലിവറി ബോയിയുടെ ആത്മഹത്യാശ്രമം; സമയോചിതമായ ഇടപെടലിലൂടെ ജീവൻ രക്ഷിച്ച് എളമക്കര പൊലിസ്
കൊച്ചി: വിഷം കഴിച്ച് അബോധാവസ്ഥയിലായ യുവാവിനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷകരായി എളമക്കര പൊലിസ്. മലപ്പുറം മണ്ണഞ്ചേരി സ്വദേശിയായ 28 കാരന്റെ ജീവനാണ് തിരിച്ചു പിടിച്ചത്. തിങ്കളാഴ്ച രാവിലെ 10 ഓടെയാണ് എളമക്കര പൊലിസ് സ്റ്റേഷനിലേക്ക് ഫോൺ കോൾ എത്തിയത്. പോണേക്കര മാരിയമ്മൻ കോവിലിന് സമീപത്തുള്ള ബ്രോ കഫേ എന്ന സ്ഥാപനത്തിന്റെ മുകളിലത്തെ മുറിയിൽ താമസിക്കുന്ന 28 കാരൻ ആത്മഹത്യ ചെയ്യകയാണെന്ന് യുവാവിന്റെ സഹോദരൻ മലപ്പുറത്തുനിന്ന് വിളിച്ചു അറിയിക്കുകയായിരുന്നു. ഈ സമയം സ്റ്റേഷൻ ജീപ്പിൽ പട്രോളിംഗ് നടത്തുകയായിരുന്ന എസ്ഐമാരായ അനൂപ് ,അഫ്സൽ , സീനിയർ സിപിഒ ഷമീർ എന്നിവർ ഉടൻ തന്നെ സ്ഥലത്തെത്തി മുറിയുടെ വാതിൽ ചവിട്ടി തുറന്നു.ഈ സമയം യുവാവ് അവിടെ വിഷം കഴിച്ച് ബോധമില്ലാതെ അപകടനിലയിൽ കിടക്കുകയായിരുന്നു. പൊലീസ് സംഘം വേഗത്തിൽ മുകൾ നിലയിൽ നിന്നും യുവാവിനെ താഴെ എത്തിച്ച് വാഹനത്തിൽ കയറ്റി ഇടപ്പള്ളിയിലെ…
Read Moreബോറിവലി മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റ് പിൻവലിച്ചു; ചെക്ക് കേസിൽ മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ആശ്വാസം
കോട്ടയം: ചെക്ക് കേസിൽ മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ആശ്വാസം. ബോറിവലി മജിസ്ട്രേറ്റ് കോടതി കാപ്പനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറന്റ് പിൻവലിച്ചു. കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു വാറന്റ് പുറപ്പെടുവിച്ചത്.തിങ്കളാഴ്ച മാണി സി. കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനെ തുടർന്നാണ് ജാമ്യമില്ലാ വാറന്റ് കോടതി പിൻവലിച്ചത്. അതേസമയം തനിക്കെതിരായ ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് കാപ്പൻ വ്യക്തമാക്കി. ബോറിവലി മജിസ്ട്രേറ്റ് കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകാൻ 30 ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അന്തിമ വിധി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് കോടതി വിധിച്ചത്.
Read Moreകണ്ടെയ്നര്‍ ലോറി കടകളിലേക്ക് ഇടിച്ചുകയറി; ഡ്രൈവര്‍ ഇറങ്ങി ഓടി
കൊച്ചി: കുര്യാപ്പള്ളി ഷാപ്പുപടിക്ക് സമീപം നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി കടകളിലേക്ക് ഇടിച്ചുകയറി അപകടം. കൊടുങ്ങല്ലൂര്‍ ഭാഗത്തു നിന്നും പറവൂര്‍ ഭാഗത്തേക്ക് വരുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം.അപകടത്തില്‍ മൂന്നു കടമുറികളും ഒരു വൈദ്യുതി പോസ്റ്റും തകര്‍ന്നു. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിനു ശേഷം വാഹനത്തിന്റെ ഡ്രൈവര്‍ സ്ഥലത്തു നിന്ന് ഇറങ്ങി ഓടിയതായി നാട്ടുകാര്‍ പറയുന്നു.
Read Moreകെഎസ്ആര്‍ടിസി ബസിൽ ടിക്കറ്റെടുത്തില്ല; അടിച്ചുഫിറ്റായി കണ്ടക്ടറെ തല്ലിയ യുവാവ് പോലീസ് പിടിയിൽ
അഞ്ചല്‍: കെഎസ്ആര്‍ടിസി കൊല്ലം കുളത്തൂപ്പുഴ ലിമിറ്റഡ് സ്റ്റോപ്പ് വേണാട് ബസിലെ യാത്രക്കാരന് കണ്ടക്ടറേയും സഹയാത്രികരേയും മര്‍ദിച്ചു. ശനിയാഴ്ച രാത്രി എട്ടോടെ ആലഞ്ചേരിയിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ പൊലിസ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. കുളത്തൂപ്പുഴ കുമരംകരിക്കം മംഗലത്ത് പുത്തന്‍ വീട്ടില്‍ രതീഷ് (30 ) ആണ് കസ്റ്റഡിയിലായത്. ഇയാളുടെ മര്‍ദനത്തില്‍ പരിക്കേറ്റ കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ റിയാസ് സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. കൊല്ലത്ത് നിന്നും കുളത്തൂപ്പുഴയിലേക്ക് പോവുകയായിരുന്നു ബസില്‍ അഞ്ചല്‍ നിന്നുമാണ് രതീഷ് കയറിയത്. ആലഞ്ചേരി ജംഗ്ഷന് കഴിഞ്ഞതോടെ കണ്ടക്ടര്‍ റിയാസ് ടിക്കറ്റെടുക്കാന്‍ രതീഷിനോട് ആവശ്യപ്പെട്ടു. എന്നാല്‍ മദ്യലഹരിയിലായിരുന്ന രതീഷ് ടിക്കറ്റെടുക്കാന്‍ കൂട്ടാക്കിയില്ല. കണ്ടക്ടര്‍ ടിക്കറ്റെടുക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ ‘ഇല്ലെങ്കില്‍ നീയെന്തു ചെയ്യുമെടാ’ എന്ന് ആക്രോശിച്ചു കൊണ്ട് റിയാസിനെ മര്‍ദിക്കുകയും പിടിച്ചുതള്ളുകയും ചെയ്തു. ഈ സമയം സമീപത്തുണ്ടായിരുന്ന വനിതകളുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കും രതീഷിന്റെ മര്ദനമേല്ക്കുകയുണ്ടായി. ഇതോടെ ബസ് നിര്‍ത്തിയിടുകയും ബസില്‍നിന്നു രക്ഷപ്പെടാന്‍…
Read Moreകോണ്‍ഗ്രസ് തമ്മിലടിയിൽ എംഎൽഎയ്ക്കെതിരേ കേസെടുക്കാതെ പൊലിസ്
തിരുവനന്തപുരം: ചിറയിൻകീഴിലെ കോണ്‍ഗ്രസ് തമ്മിലടിയിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരേ കേസെടുക്കാതെ പൊലിസ്. എംഎൽഎയുടെ പരാതിയിൽ കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം 14 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തെങ്കിലും എംഎൽഎയ് ക്കെതിരേ സജിത്ത് മുട്ടപ്പലവും സജാദും നൽകിയ പരാതികളിൽ ഇതുവരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തില്ല. സ് ത്രീയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകളും പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് എംഎൽഎ നൽകിയ പരാതിയിൽ പൊലിസ് കേസെടുത്തിട്ടുള്ളത്. എംഎൽഎയുടെ പരാതിയിൽ ഡിസിസി ജനറൽ സെക്രട്ടറി എൻ. വിശ്വനാഥൻ നായർ, ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ സജിത്ത് മുട്ടപ്പലം, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സജാദ് എന്നിവരുൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. സംഭവത്തിൽ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുകയും സംഘടനാ തലത്തിൽ പ്രശ്നം പരിഹരിക്കാനുള്ള നീക്കവും നടക്കുന്നതിനാൽ ഇക്കാര്യത്തിൽ പോലീസ് കരുതലോടെയാണ് നീങ്ങുന്നത്. സംഘർഷത്തിൽ തങ്ങൾക്കും കുടുംബത്തിനും…
Read Moreബസ് യാത്രികയുടെ മാല പൊട്ടിച്ച തമിഴ്നാട് സ്വദേശിനികൾ പിടിയിൽ
ആലുവ: കെഎസ്ആർടിസി ബസിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടു തമിഴ്നാട് സ്വദേശിനികളെ പിടികൂടി പൊലിസിന് കൈമാറി. സാവിത്രി (45), പ്രിയ (44) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽനിന്ന് രണ്ടര പവന്റെ സ്വർണമാല കണ്ടെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെ ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ബസ് എത്തിയപ്പോഴായിരുന്നു സംഭവം. തോട്ടുമുഖത്ത് നിന്ന് ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ആലങ്ങാട് സ്വദേശിനി ഗിരിജ സുദർശനന്റെ മാലയാണ് ഇരുവരും ചേർന്ന് പൊട്ടിച്ചെടുത്തത്. മാല നഷ്ടപ്പെട്ടതറിഞ്ഞ ഗിരിജ ബഹളം വച്ചതോടെ യുവതികൾ ബസിൽ നിന്ന് ഇറങ്ങി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. ഉടൻ ആലുവ പൊലിസിനെ വിളിച്ചുവരുത്തി ബസിലെ മറ്റു യാത്രക്കാരുംകൂടി ചേർന്ന് ഇരുവരെയും പൊലിസിനു കൈമാറുകയായിരുന്നു. തുടർന്ന് പൊലിസ് നടത്തിയ പരിശോധനയിലാണ് യുവതികളിൽ നിന്ന് സ്വർണം കണ്ടെടുത്തത്.
Read More