കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് തീപിടിച്ച് വാഹന-വസ്തു ഇടപാട് വ്യാപാരി ദാരുണമായി മരിച്ചു. ചേവായൂർ സ്വദേശി സി.പി. സുധാകരൻ ആണ് മരിച്ചത്. പുലർച്ചെ നാലുമണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽ നിന്നും കൊയിലാണ്ടിയിലേക്ക് യാത്ര തിരിക്കവെയായിരുന്നു അപകടം. വീടിന് സമീപത്തുള്ള വലിയ ഇറക്കം ഇറങ്ങിവരുമ്പോൾ സുധാകരൻ ഓടിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം റോഡരികിലെ ട്രാൻസ്ഫോർമറിനോട് ചേർന്ന ഭാഗത്ത് ഇടിച്ച ശേഷം ശക്തിയായി മതിലിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ കാറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. പുലർച്ചെ നാലേമുക്കാലോടെയാണ് പ്രദേശവാസികൾ അപകട വിവരം അറിയുന്നത്. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കാർ പൂർണമായും അഗ്നിക്കിരയായിരുന്നു. ഏകദേശം പതിനഞ്ച് മിനിറ്റോളം വാഹനം ആളിക്കത്തി. നാട്ടുകാർ ഉടൻ തന്നെ പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. എന്നാൽ ഇതിനകം…
Read MoreCategory: Edition News
കുടിവെള്ളം മുട്ടിച്ച് പെരിയാറില്‍ രാസമാലിന്യം പതഞ്ഞു പൊങ്ങി;പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ്
കൊച്ചി: എറണാകുളം ജില്ലയില്‍ നിരവധി പേര് കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പുഴയിൽ മലിനീകരണം രൂക്ഷം. കളമശേരി എടയാര്‍ വ്യവസായ മേഖലയില്‍ പെരിയാര്‍ നദിയിലേക്ക് മാലിന്യം വീണ്ടും തള്ളുന്നതായാണ് പരാതി. പെരിയാറില്‍ പാളി പോലെ മാലിന്യങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെ ഫാക്ടറികളില്‍ നിന്നും മാലിന്യം തള്ളുന്നതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിച്ചു. മലിനീകരണം തടയാനായി കര്‍ശന നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുഴയിലേക്ക് മാലിന്യം ഒഴുക്കിയിരിക്കുന്നത്. നെയ്യ് കലര്‍ന്ന അറവ് മാലിന്യങ്ങളാണ് കമ്പനികളില്‍ നിന്ന് പുഴയിലേക്ക് തള്ളിയിരിക്കുന്നത്. ഇതുമൂലം എടയാര്‍ മേഖലയില്‍ രൂക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. വിഷയത്തില്‍ നിരന്തരം പരാതി ഉന്നയിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ട നടപടി ഉണ്ടായിട്ടില്ല എന്നാണ് ആരോപണം.
Read Moreകരഞ്ഞ് നിലവിളിച്ച് വിദ്യാർഥിനി; മദ്രസയിൽ നേരിട്ടത് നിരന്തര ലൈംഗിക പീഡനം; വീട്ടുകാരുടെ പരാതിയിൽ അധ്യാപകൻ പിടിയിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മദ്രസ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസ അധ്യാപകൻ പിടിയിൽ. കന്യാകുളങ്ങര സ്വദേശി നജീം(52) ആണ് പിടിയിലായത്. വട്ടപ്പാറ പൊലിസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ലൈംഗികാതിക്രമം ഭയന്ന് പെൺകുട്ടി മദ്രസയിൽ പോകാൻ വിസമ്മതിച്ചിരുന്നു. കുട്ടിയെ കഴിഞ്ഞ ദിവസം വീട്ടുകാർ നിർബന്ധിച്ച് മദ്രസയിൽ അയച്ചിരുന്നു. തുടർന്ന് കരഞ്ഞുകൊണ്ട് വീട്ടിലേക്ക് വന്ന കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. ഉടൻതന്നെ വീട്ടുകാർ വട്ടപ്പാറ പൊലിസിൽ വിവരം അറിയിച്ചു. പ്രതി നിരന്തരം ലൈംഗികാതിക്രമം നടത്തിയിരുന്നതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. പൊലിസ് അന്വേഷണത്തിൽ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. വട്ടപ്പാറ പൊലിസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreപെൺകുട്ടിയോട് അതിക്രമം: പ്രതിയെ പോലീസ് പിടികൂടി
തലയോലപ്പറമ്പ്: വീട്ടിൽ ഉറങ്ങിക്കിടന്ന സ്കൂൾ വിദ്യാർഥിനിയെ കടന്നുപിടിച്ച കേസിൽ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. തലയോലപ്പറമ്പ് പ്യാലിക്കുന്നേൽ ഗിരീഷ് കുമാറിനെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഒൻപതാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടി അധ്യാപകരോട് വിവരം പറഞ്ഞതിനെ തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreകൊച്ചി മെട്രോ അങ്കമാലിയിലേക്ക്; മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ച് കെഎംആര്‍എല്‍
കൊച്ചി: കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടുന്നതിന്റെ മൂന്നാംഘട്ട പദ്ധതി രേഖ കെഎംആര്‍എല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.നെടുമ്പാശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് മെട്രോ റെയില്‍ നീട്ടുന്ന തരത്തിലാണ് ഡിപിആര്‍. പതിനെട്ട് കിലോമീറ്ററോളമാണ് മൂന്നാംഘട്ട പാതയുടെ ദൈര്‍ഘ്യം. നിലവില്‍ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 27 കിലോമീറ്ററാണ് മെട്രോ സര്‍വീസ് നടത്തി വരുന്നത്.കലൂരില്‍ നിന്നും ഇന്‍ഫോപാര്‍ക്കിലേക്ക് മെട്രോ നീട്ടുന്നതിനുള്ള രണ്ടാം ഘട്ടത്തിന്റെ നിര്‍മാണ ജോലികള്‍ നടന്നുവരികയാണ്. കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പിങ്ക് ലൈനിന്റെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിലാണ് മൂന്നാം ഘട്ടത്തിന്റെ ഡിപിആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.
Read Moreബാറുകളില്‍ നിന്നു പണപ്പിരിവ് ; അശോക് കുമാറിനെതിരേയുള്ള അച്ചടക്ക നടപടി അംഗീകരിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: ബാറുകളില്‍ നിന്നും പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്കെതിരെയുള്ള സസ്പെൻഷൻ അച്ചടക്ക നടപടി അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അശോക് കുമാറിനെതിരെയാണ് കൈക്കൂലി ആരോപണത്തില്‍ എക്സൈസ് കമ്മീഷണര്‍ നടപടിയെടുത്തത്. അശോക് കുമാര്‍ പണം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മാസപ്പടി ഇടപാടില്‍ ഡെപ്യൂട്ടി കമ്മീഷണറെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആറു ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിച്ചത്. ബാര്‍ ഉടമകളുമായുള്ള ഉദ്യോഗസ്ഥരുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെയും ഒത്താശയുടെയും തെളിവുകള്‍ എക്സൈസ് കമ്മീഷണര്‍ സീറാം സാംബശിവറാവുവിന്റെ നേതൃത്വത്തിലുള്ള പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബാറുകള്‍ നേരത്തെ തുറക്കാനും രാത്രി വൈകി അടയ്ക്കാനും ഉദ്യോഗസ്ഥര്‍ മൗനാനുമതി നല്‍കിയതായാണ് കണ്ടെത്തല്‍. ഡെപ്യൂട്ടി കമ്മീഷണറുടെ അനുമതിയില്ലാതെ ബാറുകളില്‍ പരിശോധന നടത്തരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബാറുകള്‍ക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കിയതിനു പകരമായി ബാര്‍ ഉടമകള്‍ അശോക് കുമാറിന് മാസപ്പടിയായി പണം നല്‍കിയിരുന്നു. കോട്ടയം…
Read Moreപ്രതിപക്ഷ ഉപനേതൃപദവി: സിപിഐ വിട്ടുവീഴ്ചയ്ക്കില്ല; നിയമസഭയിൽ പ്രത്യേക ബ്ലോക്ക്?
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയില്‍ വിട്ടു വീഴ്ച വേണ്ടെന്ന കടുത്ത നിലപാടില്‍ സിപിഐ. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായിരിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളിലാണ് സിപിഐ കടന്നിരിക്കുന്നത്. ഇക്കാര്യത്തിലുള്ള നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഐ നേതാവ് കെ. രാജനും പരോക്ഷമായി സൂചിപ്പിച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനമാണ് ചോദിച്ചതെന്നും പ്രത്യേക ബ്ലോക്കായി ഇരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നോക്കാമെന്ന മറുപടിയാണ് കെ. രാജന് നല്‍കിയത്. ബിനോയ് വിശ്വും പ്രത്യേക ബ്ലോക്കായിരിക്കുന്നതിനെ തള്ളിപ്പറഞ്ഞിട്ടില്ല. സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവില്‍ ഈ വിഷയം ഇന്ന് ചര്‍ച്ചയാകും. ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടാണ് നേതാക്കള്‍ക്കുള്ളത്. സിപിഎം ദേശീയ നേതൃത്വത്തെ വിഷയത്തില്‍ ഇടപെടുത്താനാണ് സിപിഐ ശ്രമിക്കുന്നത്. അതേ സമയം സിപിഐ ആവശ്യപ്പെട്ട പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നല്കാന് പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് കടുത്ത എതിര്‍പ്പ്. സിപിഎമ്മിന് എതിര്‍പ്പില്ലെന്നും പിണറായിയുടെ എതിര്‍പ്പ് വകവച്ചു കൊടുക്കാനാകില്ലെന്നുമുള്ള നിലപാടാണ് സിപിഐ നേതാക്കള്‍ക്കുള്ളത്. പ്രതിപക്ഷ…
Read Moreഎതിര്‍കക്ഷികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ച അഭിഭാഷകന്റെ അച്ഛൻ മരിച്ചു
കൊച്ചി: അഭിഭാഷകന്റെ വീട് ആക്രമിച്ച പ്രതികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ച വയോധികനായ പിതാവ് മരിച്ചു. വൈപ്പിന്‍ മുരുക്കുംപാടം തോട്ടുങ്കല്‍ പറമ്പില്‍ മോഹന്‍ദാസ് (80) ആണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെ മരിച്ചത്. ഓഗസ്റ്റ് 13ന് ആയിരുന്നു മുരുക്കുംപാടം കോമത്ത് വീട്ടില്‍ വേലു എന്ന് വിളിക്കുന്ന ഡാസ്റ്റര്‍ (48), വാവക്കുട്ടി എന്ന് വിളിക്കുന്ന ഡൈനാസ്റ്റര്‍ (45) എന്നിവര്‍ മോഹന്‍ദാസിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. അഭിഭാഷകനായ ടി.എം. ഡോള്‍ഗോ ഒന്നാം പ്രതിയുടെ ഭാര്യയുടെ കേസിന്റെ വക്കാലത്ത് എടുത്തതാണ് അക്രമത്തിന് കാരണം. അക്രമികള്‍ അഭിഭാഷകനെ ആക്രമിക്കാന്‍ എത്തിയപ്പോള്‍ മോഹന്‍ദാസ് മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് വയറിലും കഴുത്തിലും മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.ഓടി രക്ഷപ്പെട്ട പ്രതികളെ ഞാറക്കല്‍ പൊലിസ് പിടികൂടിയിരുന്നു.
Read Moreചിങ്ങമാസം വന്നു ചേർന്നാൽ… ഗുരുവായൂരിൽ ഇന്നലെ നടന്നത് 367 വിവാഹങ്ങൾ
ഗുരുവായൂർ: ചിങ്ങമാസത്തിലെ രണ്ടാം ഞായറാഴ്ചയും ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ വിവാഹങ്ങളുടെ മേളം. കണ്ണനു മുന്നിൽ 367 വിവാഹങ്ങളാണ് ഇന്നലെ നടന്നത്. പുലർച്ചെ നാലിന് ആരംഭിച്ച വിവാഹങ്ങൾ ഉച്ചയ്ക്ക് ഒന്നോടെയാണ് പൂർത്തിയായത്. കഴിഞ്ഞ ഞായറാഴ്ച 416 വിവാഹമാണ് നടന്നത്. ഇത് റിക്കാർഡായിരുന്നു. അന്ന് ഏർപ്പെടുത്തിയിരുന്ന ക്രമീകരണങ്ങൾ അതേരീതിയിൽതന്നെയാണ് ഇത്തവണയും ദേവസ്വവും പോലീസും ഒരുക്കിയത്. ആറു വിവാഹ മണ്ഡപങ്ങളിലായി ഒരേസമയം താലികെട്ട് നടന്നു. വിവാഹമണ്ഡപങ്ങൾ കേന്ദ്രീകരിച്ചുള്ള ക്രമീകരണങ്ങൾ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് നേരിട്ടെത്തി വിലയിരുത്തി. അവധിക്കാലമായതിനാൽ ക്ഷേത്രദർശനത്തിനും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്രത്തിനു പുറത്ത് ദീപസ്തംഭത്തിനു മുന്നിൽ നിന്ന് ദർശനം നടത്താൻ പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. ദേവസ്വം സെക്യൂരിറ്റി സൂപ്പർവൈസർ എസ്. സുബ്രഹ്മണിയുടെയും അസിസ്റ്റന്റ് സൂപ്പർവൈസർ എസ്. സുനിൽകുമാറിന്റെയും നേതൃത്വത്തിൽ നൂറിലധികം സെക്യൂരിറ്റി ജീവനക്കാരാണ് തിരക്ക് നിയന്ത്രിക്കാൻ ഉണ്ടായിരുന്നത്. ഗുരുവായൂർ എസിപി എം. സുരേന്ദ്രന്റെയും ടെമ്പിൾ പൊലീസ് എസ്എച്ച്ഒ കെ.ജി.…
Read Moreകരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചത് 30 ലക്ഷം; തിരികെ കിട്ടിയത് പതിനായിരം രൂപ; നിലവിളിയുമായി കുടുംബം
ഇരിങ്ങാലക്കുട: മകളുടെ വിദ്യാഭ്യാസസ്വപ്നങ്ങള്‍ക്ക് താങ്ങാകുമെന്ന് കരുതി സമ്പാദ്യംമുഴുവൻ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച മുൻ വ്യോമസേന ഉദ്യോഗസ്ഥന് ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചു. മാടായിക്കോണം സ്വദേശി കാക്കനാട്ട് വീട്ടില്‍ ഉണ്ണികൃഷ്ണനാണ് നിക്ഷേപത്തില്‍നിന്ന് തുക ലഭിക്കാത്തതിനെത്തുടര്‍ന്ന് കുടുംബത്തോടൊപ്പം ബാങ്കിന് മുന്നില്‍ പ്രതിഷേധസമരം നടത്തിയത്. ഇന്ത്യന്‍ എയര്‍ഫോഴ്സ് ഡിഫന്‍സില്‍നിന്ന് വിരമിച്ച ഉണ്ണികൃഷ്ണന്, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള സമ്പാദ്യമാണ് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. 30 ലക്ഷം രൂപയാണ് ബാങ്കില്‍ ഉണ്ണികൃഷ്ണന്റെ നിക്ഷേപം. ഇതില്‍നിന്ന് മകളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 10 ലക്ഷം രൂപ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ബാങ്ക് മാനേജ്മെന്റിന് കത്തുനല്‍കിയിട്ട് മൂന്നുമാസം പിന്നിട്ടിട്ടും തുക ലഭിച്ചില്ലെന്ന് ഉണ്ണികൃഷ്ണന് പറയുന്നു. മൂന്നുമാസത്തിനിടെ ആകെ ലഭിച്ചത് 10,000 രൂപ മാത്രം. മെഡിക്കല്‍ വിദ്യാര്‍ഥിയായ മകള്‍ ആദിത്യയുടെ പഠനച്ചെലവുകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പണം ആവശ്യമായ ഘട്ടത്തിലാണ് നിക്ഷേപത്തുക ലഭിക്കാതെ കുടുംബം പ്രതിസന്ധിയിലായത്. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണവകുപ്പിനും എംഎല്‍എയ്ക്കും…
Read More