പയ്യന്നൂര്‍: കൊല്ലുമെന്ന നിരന്തര ഭീഷണിമൂലം പെട്രോള്‍ കുടിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. വെള്ളോറ കാര്യപ്പള്ളിയിലെ 35 കാരനാണ് ആത്മഹത്യാശ്രമം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കാര്യപ്പള്ളിയിലെ ഫൈസല്‍, ഷുഹൈബ് എന്നിവര്‍ക്കെതിരേ പെരിങ്ങോം പോലീസ് കേസെടുത്തു. കഴിഞ്ഞ മാസം പരാതിക്കാരനെ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് പ്രതികള്‍ നിരന്തരം ഫോണിലൂടെ വധഭീഷണി മുഴക്കുകയായിരുന്നു. ഇതേതുടര്‍ന്നുള്ള മാനസിക വിഷമത്താല്‍ ഇന്നലെ രാവിലെ പരാതിക്കാരന് വീട്ടില്‍വെച്ച് പെട്രോള്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. അവശനിലയിലായിരുന്ന ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പെരിങ്ങോം പോലീസ് ഇയാളില്‍നിന്നു മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Read MoreCategory: Edition News
വാഹനങ്ങൾ വാടകയ്ക്കെടുത്ത ശേഷം ഉടമയറിയാതെ മറിച്ചു വിൽക്കും; മൂവാറ്റുപുഴക്കാരൻ അബൂബക്കർ അറസ്റ്റിൽ
രാമപുരം: വാടകയ്ക്ക് എടുത്ത വാഹനങ്ങള്‍ ഉടമയറിയാതെ മറിച്ചുവിറ്റ കേസിലെ പ്രതിയെ രാമപുരം പോലീസ് അറസ്റ്റു ചെയ്തു.മൂവാറ്റുപുഴ മുടവൂര്‍ കുറ്റിക്കാട്ടുച്ചാലില് അബൂബക്കര്‍ സിദ്ദിഖിനെ(50)യാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന ട്രാക്ടറിനു 15000 രൂപ പ്രതിമാസ വാടക നല്‍കാമെന്നും പിക്കപ്പ് വാഹനം നല്ല വിലയ്ക്കു വിറ്റു തരാമെന്നും കരാറായ ശേഷം ഉടമയറിയാതെ മറിച്ചു വില്‍ക്കുകയും പണം നല്‍കാതെ കബളിപ്പിക്കുകയുമായിരുന്നു. പരാതിയെത്തുടര്‍ന്നു രാമപുരം പോലീസ് അന്വേഷണം നടത്തി പ്രതിയെ എസ്ഐ ടി.സി. മനോജ്, എസ്സിപിഒ വിനീത് രാജ്, പ്രദീപ് എം. ഗോപാല്‍ എന്നിവരുടെ നേത്രത്വത്തില്‍ എറണാകുളം കളമശേരിയില്‍നിന്നും പിടികൂടുകയായിരുന്നു. പ്രതിക്കെതിരേ മൂവാറ്റുപുഴ കൂത്താട്ടുകുളം എന്നീ സ്റ്റേഷനുകളില്‍ കേസുകളുണ്ട്.
Read Moreശബരി റെയില്‍ പദ്ധതി: സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നു; കാലടിമുതല്‍ പിഴകുവരെയുള്ള അയ്യായിരം കുടുംബങ്ങൾ അനിശ്ചിതത്വത്തില്‍
കോട്ടയം: ശബരി റെയില്‍വേ നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ അനിശ്ചിതമായി ഇഴയുന്നു. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ 600 കോടി രൂപ നഷ്ടപരിഹാരം നല്കി റെയില്‍വേക്ക് സ്ഥലം ഏറ്റെടുത്തുകൊടുക്കാതെ പണി നടക്കില്ലെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. ആകെ നാലായിരം കോടി രൂപ ചെലവു വരുന്ന പദ്ധതിയില്‍ ഈ മാസംമുതല്‍ സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. ഇതോടെ കാലടിമുതല്‍ പിഴകുവരെ അയ്യായിരം കുടുംബങ്ങളാണ് അനിശ്ചിതത്വത്തില്‍ കഴിയുന്നത്. ശബരി റെയില്‍ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നല്‍കാനുള്ള നടപടിക്രമങ്ങളും ആരംഭിച്ചില്ല. പദ്ധതിക്ക് റെയില്‍വേ എത്ര രൂപ മുടക്കും എന്നതിലും വ്യക്തതയില്ല. സംസ്ഥാന മുഖ്യമന്ത്രിയും റെയില്‍വേ മന്ത്രിയും കേന്ദ്ര റെയില്‍വേ മന്ത്രിയെ സന്ദര്‍ശിച്ച ശേഷമാണ് ശബരി പദ്ധതി പുനര്ജീവിപ്പിക്കാന് തീരുമാനമായത്. സ്ഥലം ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പ് സ്പെഷല്‍ തഹസില്‍ദാര്‍മാരുടെ ഓഫീസ് തുറക്കുമെന്ന പ്രഖ്യാപനവും നടപ്പിലായില്ല. അങ്കമാലിയില്‍ നിന്നും എരുമേലി വരെ 111 കിലോമീറ്ററാണ്…
Read Moreഅമിതവേഗത്തിൽ ഇന്നോവ കാറിൽ യുവാക്കളുടെ പരാക്രമം; പോലീസ് ജീപ്പും ഇടിച്ചു തകർത്തു; ആറുപേർ പോലീസ് പിടിയിൽ
അമ്പലപ്പുഴ: അമിത വേഗത്തിൽ യാത്ര ചെയ്ത് നിരവധി വാഹനങ്ങളിൽ തട്ടിയ ഇന്നോവ കാറിൽ സഞ്ചരിച്ച യുവാക്കളുടെ സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. കെഎൽ 01 സി എച്ച്-7629 എന്ന രജിസ്റ്റർ നമ്പരിലുള്ള ഇന്നോവ കാറാണ് അമ്പലപ്പുഴ പോലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ ആലിൻകടവ് പുന്നമൂട്ടിൽ അഖിൽ (26), ദിലീപ് ഭവനത്തിൽ സഞ്ജയ് (25), പ്രവീൺ നിവാസിൽ പ്രവീൺ (25), ഓച്ചിറ ചങ്ങംകുളങ്ങര ഗൗരി ഭവനിൽ ആദർശ് (23), ഷിയാസ് മൻസിലിൽ നിയാസ് (22), കാട്ടിൽ കടവ് തറയിൽ വീട്ടിൽ സൂരജ് (21) എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 11.30നായിരുന്നു സംഭവം. സുഹൃത്തുകളായ ഇവർ സഞ്ജയിയെ വിദേശത്തേക്ക് യാത്രയാക്കാൻ കൊച്ചിയിലേക്ക് പോകുകയായിരുന്നു. വലിയഴീക്കൽ പാലം കടന്ന് തീരദേശ റോഡുവഴി എത്തിയ ഇവർ സഞ്ചരിച്ച വാഹനം എതിരേ വന്ന മാരുതിക്കാറിൽ തട്ടി മാരുതിയുടെ ഒരു…
Read Moreഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്തു നിക്ഷേപത്തട്ടിപ്പ്: മലപ്പുറം സ്വദേശി പിടിയില്‍
പത്തനംതിട്ട: ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ പുലമ്മാന്തോള് ചെമ്മലശേരി പാറക്കടവ് കണക്കാഞ്ചേരി ഹൗസില്‍ കെ. മുഹമ്മദ് ഫവാസിനെയാണ് (24) പത്തനംതിട്ട സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി. കെ. സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കബളിപ്പിക്കപ്പെട്ട മല്ലപ്പള്ളി എഴുമറ്റൂര്‍ സ്വദേശിയായ 27 കാരന്റെ പരാതിയെത്തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തിരിച്ചറിഞ്ഞ് ഇയാളെ കണ്ടെത്തുകയായിരുന്നു. 2023 ഒക്ടോബര്‍ 26നു രാവിലെ പരാതിക്കാരനുമായി മുഹമ്മദ് ഫവാസ് വാട്സാപ്പ് നമ്പരില്‍ ബന്ധപ്പെട്ടു. ജോലി വാഗ്ദാനം നല്‍കിയും ടെലിഗ്രാം ഐഡി വഴിയും മറ്റും പ്രലോഭിപ്പിച്ചും കൂടുതല്‍ ലാഭം നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലിക്കു പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചു. തുടര്‍ന്ന്, ഒക്ടോബര്‍ 26, 27, 30 തീയതികളില്‍ യുവാവിന്റെ പേരിലുള്ള ഫെഡറല്‍ ബാങ്ക് അക്കൗണ്ടിൽ നിന്നും യുപിഐ…
Read Moreപണിമുടക്കില്‍ പങ്കെടുക്കാത്തതിന് തപാല്‍ ജീവനക്കാരന് മർദനം; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
ഇടുക്കി: പീരുമേട്ടില്‍ ദേശീയ പണിമുടക്ക് ദിവസം ജോലിക്കെത്തിയ തപാല്‍ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റ് അംഗം ആര് തിലകന്, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആര്.ദിനേശന് എന്നിവർ അടക്കമുള്ളവർക്കെതിരെയാണ് കേസ്. പീരുമേട് പോസ്റ്റ് ഓഫീസിലെ ഗിന്നസ് മാടസ്വാമിക്കാണ് മര്‍ദനമേറ്റത്. പോസ്റ്റോഫീസ് തുറന്നു പ്രവര്‍ത്തിക്കാനിരിക്കുമ്പോഴാണ് സമരാനുകൂലികള്‍ വന്ന് പോസ്റ്റോഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. പോസ്റ്റോഫീസ് അടച്ച് മടങ്ങിപോകാനിരുന്നപ്പോള്‍ മര്‍ദിച്ചുവെന്നാണ് ഗിന്നസ് മാടസ്വാമിയുടെ പരാതി.
Read Moreരക്തം ദാനം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് വര്‍ധിക്കുന്നു; കൂടുതല്‍ തട്ടിപ്പ് നടന്നത് എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍
കൊച്ചി: സംസ്ഥാനത്ത് രക്തം ദാനം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ വര്‍ധിക്കുന്നു. വിവിധ ജില്ലകളില്‍ നിന്നായി നാല് പരാതികളാണ് രക്തദാനത്തിനുള്ള കേരള പോലീസിന്റെ പദ്ധതിയായ പോല്‍ ബ്ലഡിലേക്ക് രേഖാമൂലം എത്തിയത്. പണം നഷ്ടമായ 20 ല്‍ അധികം പേര് പോലീസിന് വിളിച്ച് വിവരം അറിയിച്ചിട്ടുണ്ടെങ്കിലും രേഖാമൂലം ഇതുവരെ പരാതി നല്‍കിയിട്ടില്ല. കുറഞ്ഞ തുക നഷ്ടമായ പലരും പരാതിയുമായി മുന്നോട്ടു പോകാന്‍ മടിക്കുന്നതും തട്ടിപ്പ് സംഘത്തിന് സഹായകമാകുന്നുണ്ട്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ തട്ടിപ്പുകള്‍ നടന്നത്. രക്തദാനം ചെയ്യാന്‍ ഡോണര്‍മാരെ എത്തിക്കാമെന്ന് വ്യാജവാഗ്ദാനം നല്കി രക്തം ആവശ്യമുള്ളവരില്‍നിന്ന് തുക മുന്‍കൂര്‍ വാങ്ങിയശേഷം കബളിപ്പിക്കുന്നതാണ് തട്ടിപ്പു സംഘങ്ങളുടെ രീതി. രക്തമാവശ്യമുള്ളവര് സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും തട്ടിപ്പുകാര്‍ക്ക് സഹായകമാകുന്നു. ഇത്തരത്തില്‍ 200 രൂപ മുതല്‍ 2,000 രൂപ വരെ തട്ടിപ്പു സംഘങ്ങള്‍ കൈക്കലാക്കിയതായാണ് വിവരം. പ്രതിഫലം…
Read Moreകോഴ ആവശ്യപ്പെട്ടെന്ന പരാതി; ഇഡി ഉദ്യോഗസ്ഥൻ ശേഖർ കുമാറിന് മുന്‍കൂര്‍ ജാമ്യം
കൊച്ചി: കോഴ ആവശ്യപ്പെട്ടെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസി. ഡയറക്ടര്‍ ശേഖര്‍ കുമാറിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ശേഖർ കുമാർ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പിഎംഎല്‍എ കേസ് ഒതുക്കാന്‍ ഇടനിലക്കാരന് വഴി രണ്ടു കോടി രൂപ കോഴ ആവശ്യപ്പെട്ടുവെന്ന കശുവണ്ടി വ്യവസായി അനീഷ് ബാബുവിന്റെ പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ചാണ് ശേഖര്‍ കുമാർ ഹര്‍ജി നൽകിയത്. കുറഞ്ഞ വിലക്ക് കശുവണ്ടി വാഗ്ദാനം ചെയ്ത് വ്യാപാരികളില്‍നിന്ന് കോടികള്‍ തട്ടിയ കേസില്‍ ഇഡിയുടെ അന്വേഷണം നേരിടുന്നയാളാണ് അനീഷ്. അന്വേഷണവുമായി സഹകരിക്കാതെ മുങ്ങി നടക്കുന്ന അനീഷ് ഇഡിക്കെതിരേ മന:പ്പൂര്‍വം പരാതി നല്കി തടിയൂരാന്‍ ശ്രമിക്കുകയാണെന്നാണ് ഹര്‍ജിയിൽ ശേഖർകുമാർ ഉന്നയിച്ചത്. ഹർജിക്കാരന്റെയും മറ്റ് മൂന്ന് പ്രതികളുടെയും കോള്‍ ഡാറ്റാ വിവരങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ടെന്നും…
Read Moreകാനഡയിൽ പരിശീലനത്തിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു; തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരിയാണ് അപകടത്തിൽപ്പെട്ടത്
തൃപ്പൂണിത്തുറ: കാനഡയിൽ പരിശീലനത്തിനിടെ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി പൈലറ്റടക്കം രണ്ട് പേർ മരിച്ചു. തൃപ്പൂണിത്തുറ സ്റ്റാച്ചു ന്യൂറോഡ് കൃഷ്ണ എൻക്ലേവ് 1 എയിലെ ശ്രീഹരി സുകേഷ് (23), കാനഡ സ്വദേശി സാവന്ന മേയ് റോയ്സ് (20) എന്നിവരാണ് മരിച്ചത്. കാനഡയിലെ മാനിടോബയിൽ സ്റ്റെൻബാക് സൗത്ത് എയർപോർട്ടിനടുത്ത് പ്രാദേശിക സമയം ചൊവ്വാഴ്ച്ച രാവിലെ 8.45 ഓടെയായിരുന്നു അപകടം. പരിശീലന പറക്കലിനിടെ സഹപാഠിയായ സാവന്ന മേയ് റോയ്സിന്റെയും ശ്രീഹരിയുടെയും വിമാനങ്ങൾ ആകാശത്ത് വച്ച് കൂട്ടിയിടിക്കുകയായിരുന്നു. തീപിടിച്ച വിമാനങ്ങൾ എയർ സ്ട്രിപ്പിനു പുറത്ത് പാടത്ത് തകർന്നു വീണു. ഹാർവ്സ് എയർ പൈലറ്റ് ട്രെയ്നിംഗ് സ്കൂൾ വിദ്യാർഥികളായ ഇവരും വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം. സ്വകാര്യ പൈലറ്റ് ലൈസൻസ് നേടിയ ശ്രീഹരി കമേഴ്സ്യൽ ലൈസൻസിനുള്ള പരിശീലനത്തിലായിരുന്നു. സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്റെയും യുഎസ്ടി ഗ്ലോബൽ ഉദ്യോഗസ്ഥ ദീപയുടെയും…
Read Moreശബരി എക്സ്പ്രസ് ഇനി സൂപ്പർഫാസ്റ്റ്; സംസ്ഥാനത്ത് രണ്ടു സ്പെഷൽ ട്രെയിനുകൾ ഇന്നുമുതൽ എല്ലാ ദിവസവും
കൊല്ലം: സെക്കന്ദരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ് (17229/ 12730) ട്രെയിൻ സൂപ്പർ ഫാസ്റ്റായി ഉയർത്തുന്നു. ഇതിന്റെ ഭാഗമായി വണ്ടിയുടെ നമ്പരിൽ മാറ്റംവരുത്തി.മാറ്റം എന്നുമുതലാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരത്തുനിന്ന് രാവിലെ 6.45 ന് പുറപ്പെടുന്ന ശബരി സൂപ്പർ ഫാസ്റ്റ് (പുതിയ നമ്പർ -20630) അടുത്ത ദിവസം രാവിലെ 11 ന് സെക്കന്ദരാബാദിൽ എത്തുന്നതാണു പുതിയ സമയക്രമം. സെക്കന്ദരാബാദിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.35ന് പുറപ്പെടുന്ന ശബരി സൂപ്പർ ഫാസ്റ്റ് (20629) അടുത്ത ദിവസം വൈകുന്നേരം 6.20 ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. നിലവിലെ എക്സ്പ്രസ് ട്രെയിന്റെ മുൻകൂർ റിസർവേഷൻ കാലാവധി തീരുന്ന മുറയ്ക്കായിരിക്കും സൂപ്പർ ഫാസ്റ്റിലേക്കുള്ള മാറ്റം പ്രാബല്യത്തിൽ വരിക. തീയതി പ്രഖ്യാപനം ഉടൻ ഉണ്ടാകും. ടിക്കറ്റ് നിരക്കുകളിലും വർധനയുണ്ട്. എക്സ്പ്രസ് ട്രെയിനുകളിൽ മിനിമം ടിക്കറ്റ് ചാർജ് 30 രൂപയാണ്. സൂപ്പർ ഫാസ്റ്റാകുമ്പോൾ ഇത് 45 രൂപയായി ഉയരും.…
Read More