കൊച്ചി: ഥാര്‍ വാഹനത്തില്‍ ആഡംബര കാര്‍ ഇടിച്ചത് ചോദ്യം ചെയ്തതിലെ പ്രകോപനത്തെ തുടര്‍ന്ന് ഉടമയുടെ മൂക്കിടിച്ച് തകര്‍ത്ത സംഭവത്തിലെ പ്രതികളെ പാലാരിവട്ടം പൊലിസ് പിടികൂടി. ഇന്ന് പുലര്‍ച്ചെ അഞ്ച് പ്രതികളെയും ഇവര്‍ സഞ്ചരിച്ച ആഡംബര കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഓഗസ്റ്റ് 26ന് പുലര്‍ച്ചെ 12ന് പാലാരിവട്ടത്തെ ചായക്കടയുടെ പരിസരത്തു വച്ചാണ് ഥാറില്‍ ആഡംബര കാര്‍ ഇടിച്ചത്. ഥാറിലുണ്ടായിരുന്ന ഉടമയും സുഹൃത്തും ഇത് ചോദ്യം ചെയ്തതോടെ ഇവരെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ കാര്‍ ഉടമയുടെ മൂക്കിടിച്ച് തകര്‍ത്തു. സുഹൃത്തിന്റെ താടിയെല്ലിലും പൊട്ടല്‍ ഉണ്ടായി. പിന്നാലെ ഉടമ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമാണ് പ്രതികളെ പോലീസ് പിടികൂടിയത്.
Read MoreCategory: Edition News
ഓണച്ചന്തയിൽ നൂറുമേനി കൊയ്ത് കുടുംബശ്രീ; ഓണക്കനിയും നിറപ്പൊലിമയും നൽകിയത് 10 കോടിയുടെ തിളക്കം
തിരുവനന്തപുരം: ഓണവിപണിയിൽ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ. ഓണക്കനി, നിറപ്പൊലിമ പദ്ധതികളുടെ ഭാഗമായി വനിതാ കർഷകർ ഉൽപ്പാദിപ്പിച്ച പച്ചക്കറികളും പൂക്കളും വിറ്റഴിച്ച് 10.07 കോടിരൂപയാണ് കുടുംബശ്രീ സ്വന്തമാക്കിയത്. ഓഗസ്റ്റ് അവസാനം വരെ സംസ്ഥാനത്തുടനീളം കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടായിരത്തിലേറെ ഓണം വിപണന മേളകളിലൂടെയാണ് ഈ വിറ്റുവരവ്. വിൽപ്പനയിൽ 2.85 കോടി രൂപയുമായി തൃശൂർ ജില്ല ഒന്നാമതെത്തി. 1.62 കോടി രൂപയുടെ വിൽപ്പനയുമായി പാലക്കാട് രണ്ടാമതും 85.50 ലക്ഷം രൂപയുമായി കണ്ണൂർ മൂന്നാമതുമെത്തി. ഓണക്കനി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 33,000ലേറെ കർഷക സംഘങ്ങൾ ഉൽപ്പാദിപ്പിച്ച 1,580.88 മെട്രിക് ടൺ നാടൻ പച്ചക്കറികളാണ് ഓണവിപണിയിലെത്തിയത്. ഇതിലൂടെ 8.91 കോടി രൂപയുടെ വിറ്റുവരവുണ്ടായി. പൂക്കളുടെ ആഭ്യന്തര ഉൽപ്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കിയ നിറപ്പൊലിമ പദ്ധതിയും മികച്ച നേട്ടം കൈവരിച്ചു. കുടുംബശ്രീയുടെ കീഴിലുള്ള 5,500 കർഷക സംഘങ്ങൾ കൃഷി ചെയ്ത 113.17 മെട്രിക് ടൺ പൂക്കൾ…
Read Moreകുളിമുറി ദൃശ്യം പകർത്തൽ: എസ്എഫ്ഐ നേതാവിനെ പുറത്താക്കി
കണ്ണൂർ: കുളിമുറി ദൃശ്യം പകർത്തിയെന്ന പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റിലായ എസ്എഫ്ഐ നേthroom scene photoshoot: SFI leader arraignedതാവിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. പൈസക്കരി സ്വാശ്രയ കോളജിലെ യുയുസി കെ. നവനീതിന് എതിരെയാണ് നടപടി.ഓഗസ്റ്റ് 20ന് രാത്രി എട്ടിന് ചെന്പന്തൊട്ടി ചുഴലിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടി വീടിന് പുറത്തെ കുളിമുറിയിൽ കുളിക്കുന്നതിനിടെ ഭിത്തിയിലെ വിടവിലൂടെ മൊബൈൽഫോൺ കാണുകയായിരുന്നു. ബഹളം വച്ചതിനെത്തുടർന്ന് ഓടിയെത്തിയ ബന്ധുക്കൾ നവനീതിനെ തടഞ്ഞു വച്ച് ഫോൺ പരിശോധിച്ചപ്പോൾ കുളിക്കുന്ന ദൃശ്യങ്ങളും നേരത്തെ തന്റെ വീടിന് സമീപത്തുനിന്ന് പകർത്തിയ മറ്റുദൃശ്യങ്ങളും കണ്ടെത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഭയന്നുപോയ താൻ ദൃശ്യങ്ങളെല്ലാം ഫോണിൽനിന്ന് നീക്കം ചെയ്യിപ്പിച്ച ശേഷമാണ് ശ്രീകണ്ഠപുരം പൊലിസിൽ പരാതി നൽകിയതെന്നും പെൺകുട്ടി പറഞ്ഞു. പ്രതിയെ പൊലിസ് നിസാര വകുപ്പുകൾ ചുമത്തി കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിനെതിരെ പെൺകുട്ടി ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. അതേ…
Read Moreഎക്സൈസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത സംഭവം; അന്വേഷണം ആരംഭിച്ചു
കോട്ടയം: ബാര്‍ ഉടമകളില്‍ നിന്നും മാസപ്പടി വാങ്ങിയ സംഭവത്തില്‍ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പെടെ ഏഴു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ എക്സൈസ് കമ്മീഷണര്‍ സീറാം സാംബശിവറാവു വിശദമായ അന്വേഷണം ആരംഭിച്ചു. കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം. മാനുവല്‍, ലാലു തങ്കച്ചന്, പ്രവീണ്‍ ശിവാനന്ദ്, ടി. സന്തോഷ്, കെ. ഷൈജു, സിവില്‍ എക്സൈസ് ഓഫീസര്‍ എ.എസ്. വിശാഖ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. അശോക് കുമാര്‍ പണം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മാസപ്പടി ഇടപാടില്‍ ഡെപ്യൂട്ടി കമ്മീഷണറെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആറു ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിച്ചത്.ബാര്‍ ഉടമകളുമായുള്ള ഉദ്യോഗസ്ഥരുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെയും ഒത്താശയുടെയും തെളിവുകള്‍ എക്സൈസ് കമ്മീഷണര്‍ സീറാം സാംബശിവറാവുവിന്റെ നേതൃത്വത്തിലുള്ള പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബാറുകള്‍ നേരത്തെ തുറക്കാനും രാത്രി വൈകി അടയ്ക്കാനും ഉദ്യോഗസ്ഥര്‍ മൗനാനുമതി നല്‍കിയതായാണ്…
Read Moreചാപ്പ കടപ്പുറത്ത് മോഷണം പതിവ്: സ്കൂട്ടര്‍ കാണാനില്ലെന്ന് പരാതി
കൊച്ചി: ചാപ്പ കടപ്പുറത്ത് മോഷണം പതിവാകുന്നു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ മോഷണം പോയതായി പരാതി. ഞാറക്കല്‍ നോട്ടച്ചാം വേലിയകത്ത് നിഖിലിന്റെ സ്കൂട്ടറാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ മാലിപ്പുറം ചാപ്പ കടപ്പുറത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ പിന്നീട് കാണാതാവുകയായിരുന്നു. ഞാറക്കല്‍ പോലീസ് പരാതിയില്‍ അന്വേഷണം ആരംഭിച്ചു. ഈ മാസം 20ന് എടവനക്കാട് സ്വദേശിയുടെ ആപ്പിള്‍ ഐപാഡും മൊബൈലും ചാര്‍ജറുമടക്കം മോഷണം പോയിരുന്നു.
Read Moreകൊല്ലത്ത് വിദ്യാർഥികളുമായി പോയ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു: മൂന്ന് കുട്ടികൾക്ക് പരിക്ക്
കൊല്ലം: വിദ്യാർഥികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന വാഹനം നിയന്ത്രണംവിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കൊല്ലം ചെങ്ങുളം എൽഎംഎസ്എൽപി സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ വിദ്യാർഥികളുമായി സ്കൂളിലേക്ക് പോകുന്നതിനിടെ ചെങ്ങുളത്ത്വച്ചാണ് അപകടമുണ്ടായത്. ഡ്രൈവർ ഉൾപ്പെടെ 12 പേരാണ് അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നത്. പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടം കണ്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ വാഹനത്തിലുണ്ടായിരുന്ന കുട്ടികളെ പുറത്തെടുത്തു. പരിക്കേറ്റ വിദ്യാർഥികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
Read Moreഒരു മുഖ്യമന്ത്രിയെയും വഴിയിൽ തടയാൻ പാടില്ല: മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞുനിർത്തി അധിക്ഷേപിക്കുന്നത് സംസ്കാരത്തിനു യോജിച്ചതല്ലെന്ന് മന്ത്രി കെ. മുരളീധരൻ. മുഖ്യമന്ത്രി വി.ഡി.സതീശനെ വഴിയിൽ തടഞ്ഞ സംഭവത്തിൽ നടപടി വേണമെന്നും ഒരു മുഖ്യമന്ത്രിയെയും ഇത്തരത്തിൽ തടയാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ശ്രീകാര്യത്ത് ഡിസിസി അംഗം ചേന്തി അനിൽ മുഖ്യമന്ത്രി വി.ഡി.സതീശനെ വഴിയിൽ തടഞ്ഞ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വിവാദമുള്ള ആളുകളുടെ പരിപാടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി തടയപ്പെട്ട സാഹചര്യത്തിൽ പാർട്ടിക്ക് സ്വാഭാവികമായും നടപടി സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സിപിഎം-സിപിഐ തർക്കത്തിലും മന്ത്രി പ്രതികരിച്ചു. ഇരു പാർട്ടികളും തമ്മിലുള്ള തർക്കം അവർ തന്നെ തീർക്കട്ടെയെന്നും ആഭ്യന്തര തർക്കത്തിൽ തങ്ങൾ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreമാവേലിയുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ചു; തട്ടുകടക്കാരനെതിരെ പരാതി
ആലപ്പുഴ: ഓണക്കാലത്ത് ആളുകളെ സന്തോഷിപ്പിക്കാനായി മാവേലി വേഷം കെട്ടുന്ന ഒരു കലാകാരന്റെ ദേഹത്തു തിളച്ച എണ്ണ ഒഴിച്ചതായി പരാതി. കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബു എന്ന കലാകാരനാണ് തനിക്കു നേരെ അതിക്രമം നടന്നതായി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വർഷങ്ങളായി മാവേലി വേഷം കെട്ടി ഉപജീവനം കണ്ടെത്തുന്ന ആളാണ് ഇദ്ദേഹമെന്നു പറയുന്നു. ഇന്നലെ വൈകുന്നേരം കായംകുളം പുള്ളിക്കണക്കിലുള്ള ഒരു തട്ടുകടയിൽ ചന്ദ്രബാബു മാവേലി വേഷത്തിൽതന്നെ എത്തുകയും അവിടെ നിന്ന് ചായയും ബജ്ജിയും കഴിക്കുകയും ചെയ്തു. ഭക്ഷണം കഴിച്ച ശേഷം ഇതിന്റെ പണം നൽകിയ അദ്ദേഹം, ഓണമായിട്ട് മാവേലിക്ക് പ്രത്യേകിച്ച് ഒന്നുമില്ലേ എന്ന് കടയുടമയോടു ചോദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ ചോദ്യത്തെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടയിൽ പലഹാരങ്ങൾ വറുക്കാൻ ഉപയോഗിക്കുന്ന തിളച്ച എണ്ണ കടയുടമ തന്റെ ദേഹത്തേക്ക് മനഃപൂർവ്വം ഒഴിച്ചു എന്നാണ് ചന്ദ്രബാബു ആരോപിക്കുന്നത്.കലയെ ആശ്രയിച്ച് ജീവിക്കുന്ന തങ്ങൾ…
Read Moreടെലിവിഷന്‍ സര്‍വീസ് സെന്ററിൽ തീപിടിത്തം; വൻ നാശനഷ്ടം
കൊച്ചി: പെരുമ്പാവൂരിൽ ടെലിവിഷൻ റിപ്പയറിംഗ് സെന്ററിൽ തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ചേലക്കുളം കാവുങ്ങൽപറമ്പിനു സമീപം പ്രവർത്തിക്കുന്ന താജുദീന്റെ ഉടമസ്ഥതയിലുള്ള ടിവി കെയർ എന്ന സ്ഥാപനത്തിലാണ് പുലർച്ചെ ഒന്നിനു തീപിടിച്ചത്. വീടിനോടു ചേർന്നുള്ള കടയിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ സോളാർ ബാറ്ററിയിൽനിന്നു തീ ഉയരുകയായിരുന്നു. ഉടൻതന്നെ താജുദീൻ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഇൻവെർട്ടറും ബാറ്ററിയും പൊട്ടിത്തെറിച്ചു തീ പടരുകയായിരുന്നു. തുടർന്ന് തീ വീട്ടിലേക്കും പടർന്നു. പട്ടിമറ്റം, പെരുമ്പാവൂർ, ആലുവ എന്നിവിടങ്ങളിൽനിന്നുള്ള നാല് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിൽ ലേസർ മെഷീൻ, ബോൾ സിംഗ് മെഷീൻ, 15 കെവി സോളാർ സിസ്റ്റം, ഏകദേശം 150 ടെലിവിഷനുകൾ, സ്പെയർ പാർട്സുകൾ എന്നിവയും ഉടമയുടെ വീടിന്റെ ഒരു ഭാഗവും കത്തിനശിച്ചു.
Read Moreചക്കപ്പഴം, മാതള നാരങ്ങ, കൈതച്ചക്ക, മാമ്പഴം ഇങ്ങനെ പോകുന്നു വിഭവങ്ങൾ: ഇടയിലക്കാട്ടെ വാനരക്കൂട്ടത്തിന് ഇക്കുറിയും ഓണസദ്യ വിളമ്പി
വലിയപറമ്പ്: ഇടയിലക്കാട് കാവിലെ വാനരക്കൂട്ടത്തിന് ഇക്കുറിയും ഓണസദ്യ വിളമ്പി. വാനരസദ്യ 19-ാം വർഷത്തിലേക്ക് കടക്കുന്നതിന്റെ പ്രതീകമായി 19 വിഭവങ്ങൾ ചേർത്താണ് ഇടയിലക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ ഇത്തവണ സദ്യ വിളമ്പിയത്. പഴുത്ത ചക്കച്ചുളകൾ മുതൽ അനാർ വരെയുള്ള വിഭവങ്ങൾ സദ്യയിൽ നിരന്നു. കാവിലെ കുരങ്ങുകൾക്ക് രണ്ടു പതിറ്റാണ്ടുകാലം മുറതെറ്റാതെ ചോറൂട്ടിയ ചാലിൽ മാണിക്കമ്മയുടെ വീട്ടിൽ വച്ചാണ് സദ്യയ്ക്കുള്ള പഴങ്ങളും പച്ചക്കറികളും മുറിച്ചത്. വാർധക്യസഹജമായ അസുഖങ്ങൾ മൂലം മാണിക്കമ്മ ഇപ്പോൾ കിടപ്പിലാണ്. ചോറിനു പുറമേ ചക്കച്ചുള, കാരറ്റ്, പപ്പായ, തക്കാളി, ബീറ്റ്റൂട്ട്, കക്കിരി, വെള്ളരി, അനാർ, പേരക്ക, സപ്പോട്ട, നെല്ലിക്ക, ചെറുപഴം, തണ്ണിമത്തൻ, പൈനാപ്പിൾ, സവർജല്ലി, മത്തൻ, കോവയ്ക്ക, നക്ഷത്രപ്പുളി എന്നിവയായിരുന്നു വിഭവങ്ങൾ. ഇവയെല്ലാം വട്ടത്തിലും നീളത്തിലും മുറിച്ച് ഓണപ്പാട്ടുകൾ പാടി ഘോഷയാത്രയായാണ് കുട്ടികളും മുതിർന്നവരുമടങ്ങുന്ന സംഘം കാവിലേക്കെത്തിയത്. ഹരിത പെരുമാറ്റം ചട്ടം പാലിച്ച് സ്റ്റീൽ ഗ്ലാസുകളിൽ…
Read More