കൊല്ലം: എക്സൈസ് സംഘം കൊല്ലം ടൗണിൽ നടത്തിയ പരിശോധനയിൽ 123 ലിറ്റർ ഗോവൻ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കൊല്ലം കോട്ടമുക്ക് വൃന്ദാവനം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജോസഫ് (45) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് കേരളത്തിൽ വിൽപ്പന അവകാശം ഇല്ലാത്ത 164 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. ഗോവയിൽ നിന്ന് കടത്തി കൊണ്ട് വന്ന മദ്യം ഇയാൾ രണ്ട് സ്ഥലങ്ങളിലാണ് രഹസ്യമായി സൂക്ഷിച്ചിരുന്നത്. തേവള്ളി കോട്ടമുക്കിലെ ആൾ താമസമില്ലാത്ത പുരയിടത്തിലാണ് 45 ലിറ്റർ (60 കുപ്പി) സൂക്ഷിച്ചിരുന്നത്. കൊല്ലം കല്ലുപാലത്തിന് സമീപമുള്ള ഒഴിഞ്ഞ പുരയിടത്തിൽ നിന്ന് 78 ലിറ്റർ (104 കുപ്പി) മദ്യം കണ്ടെടുത്തു. മദ്യം കടത്തുന്നതിന് ഇയാൾ ഉപയോഗിച്ചിരുന്ന സ്കൂട്ടറും പിടികൂടിയിട്ടുണ്ട്. ഗോവയിൽ നിന്നും മദ്യം വിൽപ്പനയ്ക്കായി എത്തിച്ച് നൽകിയ ആളിനെ കുറിച്ചും എക്സൈസ് സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.പ്രദേശത്ത് വ്യാപകമായി ഗോവൻ മദ്യം വിൽപ്പന…
Read MoreCategory: Edition News
പുനലൂരിൽ ചങ്ങലയിൽ ബന്ധിച്ചനിലയിൽ ജീർണിച്ച അജ്ഞാത മൃതദേഹം
കൊല്ലം: പുനലൂരിൽ തോട്ടത്തിലെ റബർ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച ജീർണിച്ച അജ്ഞാത മൃതദേഹം കണ്ടെത്തി. പുനലൂർ മുക്കടവ് പാലത്തിന് സമീപം ആളുകേറാമലയിലെ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.തോട്ടത്തിൽ മുളക് ശേഖരിക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കൈകാലുകൾ വലിയ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് ബന്ധിച്ച് മരത്തിൽ പൂട്ടിയ നിലയിൽ തറയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രണ്ടാഴ്ചയോളം പഴക്കമുണ്ട്. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മുക്കടവ് പാലത്തിന് സമീപത്ത് നിന്നും അര കിലോമീറ്റർ അകലെയാണ് ഒറ്റപ്പെട്ട ഈ റബർ തോട്ടമുള്ളത്. അടുത്ത കാലത്ത് ടാപ്പിംഗ് ഇല്ലാത്ത തോട്ടമാണിത്. പുനലൂർ എസ്എച്ച്ഒ ടി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പുനലൂർ പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. കൊല്ലത്ത് നിന്ന് ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വിസ്റ്റ് നടത്തി മൃതദേഹം പാരിപ്പള്ളി ആശുപത്രിയിലേക്ക് മാറ്റി.
Read Moreവേമ്പനാട്ടുകായലിലെ ചാനൽ ബോയകൾ നശിക്കുന്നു; പുനഃസ്ഥാപിക്കാൻ നടപടിയില്ല; പ്രതിഷേധിച്ച് നാട്ടുകാർ
പൂച്ചാക്കൽ: വേമ്പനാട്ട് കായലിലെ ദേശീയ ജലപാതയിൽ ജലയാനങ്ങൾക്ക് ദിശ അറിയാനായി സ്ഥാപിച്ച ചാനൽ ബോയകൾ പലതും നശിക്കുന്നു. രാത്രികാലങ്ങളിലും പ്രതികൂല കാലാവസ്ഥയിലും ഉൾപ്പെടെ ജലയാനങ്ങൾക്ക് ചാലും ദിശയും തിരിച്ചറിയാനാണ് ബോയകൾ കായലിൽ സ്ഥാപിച്ചത്. എന്നാൽ, കായലിൽ സ്ഥാപിച്ച പല ബോയകളും പ്രവർത്തന രഹിതവും ഒഴുകി നടക്കുന്നതുമാണ്. കായലിൽ ഒഴുകിപ്പോകുന്നവ കരയ്ക്കടിഞ്ഞു നശിക്കുകയും ചെയ്യുന്നുണ്ട്. പാണാവള്ളി – പെരുമ്പളം ഫെറിയിലും തവണക്കടവ് – വൈക്കം ഫെറിയിലുമാണ് ഇപ്പോൾ ചാനൽ ബോയകൾ പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ ബോട്ട്, ജങ്കാർ സർവീസുകൾ ഉള്ളതാണ്. കായലിൽ പൊങ്ങിക്കിടക്കുന്ന ബോയകളും അതിലെ ചെറിയ വെളിച്ചവുമാണ് ചാലിന്റെയും ദിശയുടെയും അടയാളം. ജലയാനങ്ങൾക്ക് സുരക്ഷിതമായി സഞ്ചരിക്കാവുന്ന രീതിയിൽ ആഴമേറിയ ഭാഗം മുൻകൂട്ടി കണ്ടെത്തി അതിന്റെ വശങ്ങളിലാണ് പോർട്ട് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബോയകൾ സ്ഥാപിച്ചത്. ബോയകൾ ഇല്ലാതെ വരുന്നത് ജലയാനങ്ങൾക്ക് സുരക്ഷിതമായി സർവീസ് നടത്താൻ തടസമാകുന്നുണ്ട്. പാണാവള്ളി അഞ്ചുതുരുത്ത് കടവിലും…
Read Moreഹോട്ടലിൽ ജീവനക്കാരുടെ എണ്ണം കൂടുതൽ; കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ പിടിയിൽ
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. ചാവക്കാട് അസിസ്റ്റന്റ് ലേബർ ഓഫീസറായിരുന്ന ജയപ്രകാശാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കഴിഞ്ഞ മാസമാണ് സംഭവങ്ങളുടെ തുടക്കം. ഇയാൾ ഗുരുവായൂരുള്ള ഒരു ഹോട്ടലിൽ പരിശോധനക്ക് വരികയും താത്കാലിക ജീവനക്കാരുടെ എണ്ണം കൂടുതലാണെന്നും നടപടിയെടുക്കാതിരിക്കാൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ജയപ്രകാശിന് കാക്കനാട്ടേക്ക് സ്ഥലംമാറി പോയി. തുടർന്ന് കാക്കനാട്ടു നിന്ന് തൃശൂരിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
Read Moreജിഎസ്ടി പരിഷ്കരണം; മരുന്നിൽ വലിയ ആശ്വാസം; വിജിലന്സുമായി ചേര്‍ന്ന് ഡ്രഗ്സ് കണ്ട്രോള് വിഭാഗത്തിന്റെ പരിശോധന
കോട്ടയം: ജിഎസ്ടി പരിഷ്കാരം പ്രാബല്യത്തില്‍ വന്നതോടെ രോഗികള്‍ക്ക് ആശ്വാസം. ജീവന് രക്ഷാമരുന്നുകള്‍ ഉള്‍പ്പെടെ അവശ്യമരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും മെഡിക്കല്‍ സംബന്ധമായ ഉത്പന്നങ്ങള്‍ക്കും വില കുറയും. ഇതോടെ ചികിത്സാച്ചെലവില്‍ ഗണ്യമായ കുറവുവരും. പ്രമേഹമരുന്നുകള്‍, ഹിമോഫീലിയ മരുന്നുകള്‍, ഗുരുതര ശ്വാസകോശ രോഗത്തിനുള്ള മരുന്നുകള്‍ എന്നിവയ്ക്കു വില കുറയുന്നത് രോഗികള്‍ക്കു വലിയ ആശ്വാസമാകും. മരുന്നുകളുടെ ജിഎസ്ടി 12 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായിട്ടാണ് കുറച്ചത്. മെഡിക്കല്‍ ഉത്പന്നങ്ങളുടെ ജിഎസ്ടി 18 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമാക്കി. കാന്‍സര്‍ രോഗത്തിനുള്ള 33 മരുന്നുകളുടെയും പരിശോധന കിറ്റുകളുടെയും ജിഎസ്ടി എടുത്തുകളഞ്ഞതും രോഗികള്‍ക്ക് വലിയ ആശ്വാസമാണ്. ആയുര്‍വേദ, യുനാനി, ഹോമിയോമരുന്നുകള്ക്കു പുറമെ വെറ്ററിനറി മരുന്നുകളുടെയും നികുതി അഞ്ചു ശതമാനമായി കുറയും. പക്ഷിമൃഗപരിപാലകര്ക്ക് ഇത് വലിയ ആശ്വാസമായി. മുമ്പ് വെറ്റിറിനറി മരുന്നുകള്‍ക്ക് വലിയ വിലയായിരുന്നു. തെര്‍മോ മീറ്റര്‍, ഗ്ലൂക്കോമീറ്റര്‍, ടെസ്റ്റ് സ്ട്രിപ്പുകള്‍ ഉള്‍പ്പെടെ രോഗനിര്‍ണയ ഉപകരണ വിലയിലും കുറവു വരും.…
Read Moreഇനി ആവേശത്തിന്റെ നാളുകൾ… ഒരുക്കങ്ങൾ പൂർത്തിയാകുന്നു; താഴത്തങ്ങാടി വള്ളംകളി 27 ന്
താഴത്തങ്ങാടി: കോട്ടയം മത്സരവള്ളംകളിക്ക് വിപുലമായ ഒരുക്കങ്ങളാണ് സംഘാടകരായ കോട്ടയം വെസ്റ്റ് ക്ലബ് ഒരുക്കുന്നത്. 27നാണു വള്ളംകളി. ആറിന്റെ ഇരുകരകളിലുംനിന്നുകൊണ്ട് വള്ളംകളി സുഗമമായി വീക്ഷിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ കോട്ടയം നഗരസഭ, തിരുവാര്‍പ്പ് പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തില്‍ പുരോഗമിച്ചുവരുന്നു. ഫിനിഷിംഗ് പോയിന്റിനുസമീപം ആഴം കൂട്ടുന്നതിനുള്ള ജോലികള്‍ ആരംഭിച്ചു. മുഖ്യ പവലിയന്റെ ജോലികള്‍ വരുന്നദിവസങ്ങളില്‍ ആരംഭിക്കും. 350 പേര്‍ക്ക് ഇരുന്ന് വള്ളംകളി കാണുന്നതിനുള്ള ക്രമീകരണങ്ങള്‍ മുഖ്യപവലിയനില്‍ സജ്ജമാക്കും. മത്സരങ്ങള്‍ക്ക് കൃത്യത ഉറപ്പാക്കുന്നതിനുള്ള സ്റ്റില്‍ സ്റ്റാര്‍ട്ടിംഗ് സംവിധാനവും, ട്രാക്ക്, ഫോട്ടോ ഫിനിഷ് സംവിധാനം എന്നിവയും ക്രമീകരിക്കും. സാംസ്കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് മത്സരവുംവള്ളംകളിക്ക് മുന്നോടിയായി സാംസ്കാരിക വിളംബര ഘോഷയാത്ര വള്ളംകളിയുടെ തലേദിവസം 26നു സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് 3.30ന് ഘോഷയാത്ര അറപുഴ കോട്ടയം വെസ്റ്റ് ക്ലബില്നിന്നാരംഭിച്ച് ഫിനിഷിംഗ് പോയിന്റില്‍ എത്തി ആലുംമൂട് ജംഗ്ഷന് സമീപമുള്ള മാര്‍ ബസേലിയോസ് മാര്‍ ഗ്രീഗോറിയോസ് പള്ളിയങ്കണത്തില്‍ സമാപിക്കും. ഘോഷയാത്രയില്‍ ലഹരിമുക്തി…
Read Moreനഗരത്തിലെ ബാറിലെ സംഘര്‍ഷം; ഗുണ്ടാസംഘം ഒളിവില്‍; പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ്
കൊച്ചി: നഗരത്തിലെ ബാറില്‍ യുവ കൗണ്‍സിലറെ കൈയേറ്റം ചെയ്ത് തോക്കും വടിവാളും കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാസംഘം ഒളിവില്‍. കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ അനുയായികളാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. അതേസമയം സംഭവത്തില്‍ ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് തേടിയതായും പ്രാഥമിക റിപ്പോര്‍ട്ട് രഹസ്യാന്വേഷണ വിഭാഗം കൈമാറിയതായും സൂചനയുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റ കൗണ്‍സിലര്‍ ചികിത്സയ്ക്ക് ശേഷം ആശുപത്രിവിട്ടു.ശനിയാഴ്ച രാത്രിയോടെ നഗരത്തിലെ ബാറിലായിരുന്നു സംഭവം. ഗുണ്ടാ നേതാവിന്റെ ഒളിസങ്കേതമടക്കമുള്ള വിവരങ്ങള്‍ നിരവധി കേസുകളില്‍ പ്രതിയായ കൗണ്‍സിലര്‍ തമിഴ്നാട് പേലീസിന് കൈമാറിയെന്ന സംശയമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. വാക്കേറ്റം രൂക്ഷമായതോടെയാണ് ഗുണ്ടകള്‍ പുറത്തിറങ്ങി കാറില്‍ നിന്ന് തോക്കും മാരകായുധങ്ങളുമായി ബാറിലേക്ക് തിരിച്ചുകയറിയത്. നേരത്തെ ഒരു കേസില്‍ കൗണ്‍സിലറിന്റെ ബന്ധുവിനെ പേലീസ് പിടികൂടിയിരുന്നു. ഇയാളുടെ ഒളിസങ്കേതം പോലീസിന് ലഭിച്ചത് ഗുണ്ടാസംഘത്തിന്റെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു. ഇതിന്റെ പ്രതികാരമായാണ് തമിഴ്നാട് പോലീസിന് ഗുണ്ടാസംഘത്തിന്റെ…
Read Moreആധാർ സേവനങ്ങള്‍ക്ക് ഇനി ചെലവേറും; അഞ്ചുമുതൽ ഏഴുവയസ് വരെയുള്ള നിർബന്ധിത ബയോമെട്രിക് പുതുക്കൽ സൗജന്യം
പരവൂർ (കൊല്ലം): ആധാർ കാർഡിൽ മാറ്റങ്ങൾ വരുത്താൻ ഇനി കൂടുതൽ പണം നൽകേണ്ടിവരും. ആധാറിലെ പേര്, ജനനത്തീയതി, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, ഫോട്ടോ, വിരലടയാളം, കണ്ണിന്റെ അടയാളം എന്നിവ പുതുക്കാനും തിരുത്താനുമാണ് ചെലവ് കൂടുക. രണ്ടുഘട്ടങ്ങളിലായാണ് വർധന നടപ്പിലാക്കുക. 50 രൂപയുള്ള സേവനങ്ങളുടെ നിരക്ക് ആദ്യഘട്ടത്തിൽ 75 ആയും 100 രൂപയുള്ളത് 125 ആയും കൂട്ടും. ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്ക് 2028 സെപ്റ്റംബർ 30 വരെ തുടരും. ശേഷം രണ്ടാംഘട്ടത്തിൽ 75 രൂപ നിരക്ക് 90 ആയും 125 രൂപ നിരക്ക് 150 ആയും ഉയർത്തും. 2028 ഒക്ടോബർ ഒന്നുമുതൽ 2031 സെപ്റ്റംബർ 30 വരെയാണ് രണ്ടാംഘട്ട നിരക്കിന്റെ കാലാവധി. അതേസമയം ആധാർ പുതുതായി എടുക്കുന്നതിന് പണം നൽകേണ്ട. അഞ്ചുമുതൽ ഏഴുവയസ് വരെയും 15 മുതൽ 17 വയസ് വരെയുമുള്ള നിർബന്ധിത…
Read Moreബംഗളുരൂ-കൊല്ലം റൂട്ടിൽ ശബരിമല സ്പെഷൽ ട്രെയിൻ; 28 മുതൽ ഡിസംബർ 29 വരെയാണ് സർവീസ്
കൊല്ലം: ശബരിമല തീർഥാടകരുടെ സൗകര്യാർഥം ബംഗളുരൂ – കൊല്ലം റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ.നവരാത്രി, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആലോഷ വേളകളിലും നാട്ടിലേക്ക് പോകുന്നവർക്കും ഈ ട്രെയിൻ പ്രയോജനപ്പെടും. ഈ മാസം 28 മുതൽ ഡിസംബർ 29 വരെ ഞായറാഴ്ചകളിൽ ബംഗളുരുവിലെ ഹുബ്ബള്ളിയിൽ നിന്നും തിരികെ തിങ്കളാഴ്ചകളിൽ കൊല്ലത്ത് നിന്നും ഹുബ്ബള്ളിയിലേക്കുമാണ് ട്രെയിൻ സർവീസ് നടത്തുക. ഏസി ടൂടയർ – ഒന്ന്, ഏസി ത്രീ ടയർ രണ്ട്, സ്ലീപ്പർ – 12, ജനറൽ സെക്കൻ്റ് ക്ലാസ് – അഞ്ച് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. റിസർവേഷൻ ഇന്ന് രാവിലെ എട്ടു മുതൽ ആരംഭിച്ചു.ട്രെയിൻ നമ്പർ 07313 ഹുബ്ബള്ളി – കൊല്ലം സ്പെഷൽ ഹുബ്ബള്ളിയിൽ നിന്ന് ഞായർ ഉച്ചകഴിഞ്ഞ് 3.15 ന് പുറപ്പെട്ട് തിങ്കൾ ഉച്ചയ്ക്ക് 12.55 ന് കൊല്ലത്ത് എത്തും. തിരികെയുള്ള കൊല്ലം – ഹുബ്ബള്ളി…
Read Moreസാമൂഹിക വിപത്താണ്, അദ്ദേഹത്തിന്റെ മാനസിക നില പരിശോധിക്കണം; കെ.എം. ഷാജഹാനെതിരേ വ്യാപക പോസ്റ്ററുകൾ
തിരുവനന്തപുരം: കെ.എം. ഷാജഹാന്റെ വീടിന് സമീപത്തും പരിസര പ്രദേശത്തും ഷാജഹാനെതിരേ വ്യാപക പോസ്റ്ററുകളും ഫ്ളക്സുകളും. ഷാജഹാന് സാമൂഹിക വിപത്താണ്, അദ്ദേഹത്തിന്റെ മാനസിക നില പരിശോധിക്കണം, സ്ത്രീകളുടെ മാനം വിറ്റ് ജീവിക്കുന്നയാളാണ് ഷാജഹാനെന്നുമാണ് പോസ്റ്ററുകളിലെ പരാമര്‍ശങ്ങള്‍. ഉള്ളൂര്‍ ചെറുവയ്ക്കല്‍ ജനകീയ സമിതിയുടെ പേരിലാണ് പോസ്റ്ററുകളും ഫ്ളക്സുകളും സ്ഥാപിച്ചിരിക്കുന്നത്. സിപിഎം വനിതാ നേതാവ് കെ. ഷൈന്‍, ഉണ്ണിക്കൃഷ്ണന് എംഎല്‍എ എന്നിവര്‍ക്കെതിരേ അപകീര്‍ത്തികരമായ കാര്യങ്ങള്‍ ഷാജഹാന്റെ യു ട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ ഷാജഹാനെതിരേ കേസെടുത്തിരുന്നു. ഇന്നലെ രാത്രിയില്‍ സൈബര്‍ പോലീസ് ഷാജഹാന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.
Read More
 
  
  
  
  
  
  
  
  
 