പെരുമ്പാവൂര്‍: കുറുപ്പംപടി സ്റ്റേഷന് പരിധിയില്‍ നിന്ന് കാണാതായ 13കാരിക്കായി കുറുപ്പംപടി പോലിസ് സഞ്ചരിച്ചത് 4,000 കിലോമീറ്ററോളം. ഒടുവില്‍ ഒഡിഷയിലെ നക്സല്‍ ബാധിത മേഖലയില്‍ സാഹസികമായി നിന്ന് കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തി. കുറുപ്പംപടി സ്റ്റേഷന് പരിധിയില്‍ നിന്ന് കാണാതായ ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തില്‍ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ 13ന് വൈകിട്ട് ആറോടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി കുറുപ്പംപടി സ്റ്റേഷനിലെത്തിയത്. പരാതി ലഭിച്ച ഉടന്‍ എസ്ഐയുടെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടി താമസിച്ചിരുന്ന മേഖലയിലും സമീപപ്രദേശങ്ങളിലും വ്യാപക പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വിവിധ രീതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെ കുറിച്ച് വിവരം ലഭിച്ചു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സേലത്തെ…
Read MoreCategory: Edition News
ഗുരുവായൂരിൽ മംഗല്യമേളം: വിപുലമായ ക്രമീകരണങ്ങൾ സുരക്ഷയ്ക്ക് നൂറോളം അധിക പോലീസ്
ഗുരുവായൂർ: ക്ഷേത്രത്തിൽ ഞായറാഴ്ച റിക്കാർഡ് വിവാഹങ്ങൾ നടക്കുന്നതോടനുബന്ധിച്ച് ദേവസ്വം, നഗരസഭ, പോലീസ് എന്നിവർ ചേർന്നു വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് പത്രസമ്മേളനത്തിൽ അറിയിച്ചു.സുരക്ഷാക്രമീകരണങ്ങൾക്കായി നൂറോളം അധികപോലീസിനെ നിയോഗിക്കും. ഇന്നർ-ഒൗട്ടർ റിംഗ് റോഡുകളിൽ പാർക്കിംഗ് അനുവദിക്കില്ല. വണ്‍വേ സംവിധാനം കർശനമാക്കും. ഇതിനായി പോലീസ് ബൈക്ക്- ജീപ്പ് പട്രോളിംഗ് ഉണ്ടാകും. നിലവിലെ പാർക്കിംഗ് കേന്ദ്രങ്ങൾക്കുപുറമെ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവ തുറന്നുകൊടുക്കും. സിസിടിവി നിരീക്ഷണവുമുണ്ടാകും. ദർശനക്രമീകരണങ്ങൾ ദേവസ്വം ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ പ്രദക്ഷിണം, അടിപ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. കിഴക്കേനട പന്തലിൽ ഭക്തർക്ക് വണ്‍വേ സംവിധാനം നടപ്പിലാക്കും. പുലർച്ചെ നാലുമുതൽ ആറു വിവാഹമണ്ഡപങ്ങളിലായി താലികെട്ട് നടത്തും. വിവാഹ രജിസ്ട്രേഷന് നടപ്പന്തലിനു സമീപമുള്ള നഗരസഭയുടെ രജിസ്ട്രേഷൻ കേന്ദ്രം രാവിലെ ആറുമുതൽ പ്രവർത്തിക്കും. ഇവിടേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. രണ്ട് ഓണ്‍ലൈൻ സേവനകേന്ദ്രങ്ങൾകൂടി…
Read Moreപത്തനംതിട്ടയിൽ വയോധിക കൊല്ലപ്പെട്ട സംഭവം; മകനും പെണ്‍സുഹൃത്തും അറസ്റ്റില്‍
പത്തനംതിട്ട: ഒപ്പം താമസിച്ചുവന്നിരുന്ന മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകനും പെണ്‍സുഹൃത്തും അറസ്റ്റില്‍. കോയിപ്പുറം കടപ്ര കാഞ്ഞിരം നില്ക്കുന്നതില് വീട്ടില്‍ പൊന്നമ്മ തോമസിനെ(75) കൊലപ്പെടുത്തിയ കേസിലാണ് ഇവരുടെ മകന് ടിജോ തോമസ്(37), ഇയാള്‍ക്കൊപ്പം താമസിച്ച് വന്നിരുന്ന പെണ്‍സുഹൃത്ത് കൊല്ലം കാവനാട് കിണറുവിള വടക്കേതില്‍ വീട്ടില്‍ റിന്‍സിമോള്‍(37) എന്നിവരെ കോയിപ്രം പൊലിസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പോലീസിന് ലഭിച്ച ഒരു അജ്ഞാത ഫോണ്‍ സന്ദേശത്തില്‍ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പൊന്നമ്മ തോമസ് എന്ന വയോധികയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന എന്നായിരുന്നു ഫോണ്‍ സന്ദേശം. ഇതിന് പിന്നാലെ കോയിപ്പുറം എസ് ഐ പങ്കജ് കൃഷ്ണ, കോയിപ്പുറത്തിന്റെ കീഴ്് വായ്പൂര് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ ജി എന്നിവര്‍ ആശുപത്രിയിലെത്തി മൃതദേഹം പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ചില അസ്വാഭാവികകള്‍ തോന്നി. ഈ വിവരം ജില്ലാ പൊലിസ് മേധാവി ആര് ആനന്ദിനെ…
Read Moreമാസപ്പടി കേസ; പണം എവിടെനിന്ന്, എങ്ങോട്ടു പോയി; സിം കാർഡിനെക്കുറിച്ചും അന്വേഷണം; വീണയ്ക്ക് ഉടൻ നോട്ടീസ്
തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെ ഇഡി അന്വേഷണം ഊർജിതമാക്കുന്നു. വീണയുടെ ഡയറിയിൽനിന്ന് കണ്ടെത്തിയ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വീണയുടെ കൈയക്ഷരത്തിലുള്ള രേഖകളിൽ 20.05 കോടി രൂപയുടെ ഇടപാടുകളുടെ വിവരങ്ങൾ ഇഡി കണ്ടെത്തി. ഡയറിയിൽ രേഖപ്പെടുത്തിയിട്ടുള്ള പണത്തിന്റെ ഉറവിടം, കൈമാറ്റം ചെയ്ത വ്യക്തികൾ, പണം എവിടേക്കാണ് പോയത് തുടങ്ങിയ കാര്യങ്ങളാണ് ഇഡി പരിശോധിക്കുന്നത്. ദുബായിലേക്ക് 85 ലക്ഷം രൂപ കൈമാറിയതായുള്ള വിവരങ്ങളും രേഖകളിൽനിന്ന് ലഭിച്ചതായി ഇഡി വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്തേക്കുള്ള ഈ പണമിടപാടിൽ ഫെമ ചട്ടലംഘനം ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചതായി ഇഡി അവകാശപ്പെട്ടിട്ടുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.വീണയുടെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതലായ തുക കൈകാര്യം ചെയ്തതിന്റെ സൂചനകളും…
Read Moreമകളുടെ വിവാഹത്തിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന 50 പവൻ കവർന്നു; സംഭവം തൃശൂർ തോളൂരിൽ
തോളൂർ (തൃശൂർ): തോളൂരിൽ വീടു കുത്തിത്തുറന്ന് വൻ സ്വർണക്കവർച്ച. നാലകത്ത് അബൂബക്കറുടെ മകൻ ഷക്കീറിന്റെ വീട്ടിൽനിന്ന് 50 പവൻ സ്വർണം കൊള്ളയടിച്ചു. മകളുടെ വിവാഹ ആവശ്യത്തിനായി സ്വരുക്കൂട്ടിയ സ്വർണമാണ് നഷ്ടപ്പെട്ടത്. പറപ്പൂരിൽ ഒലാല എന്ന പേരിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന ഷക്കീറും കുടുംബവും ഓണത്തിന്റെ തിരക്കിൽ കടയിലായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചിനു വീടുപൂട്ടിപ്പോയ ഇവർ പുലർച്ചെ ഒന്നരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. വീടിന്റെ പിന്നിലെ വാതിൽ കന്പിപ്പാര ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. വീടിനു പിന്നിലൂടെ റെയിൽവേ ട്രാക്ക് കടന്നുപോകുന്നത് മോഷ്ടാക്കൾക്ക് രക്ഷപ്പെടാൻ സഹായകരമായെന്നാണ് പ്രാഥമിക നിഗമനം. പേരമംഗലം പോലീസ് സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ ആരംഭിച്ചു. മോഷ്ടാക്കൾക്കായി അന്വേഷണം ഉൗർജിതമാക്കി.
Read Moreഎക്സൈസിനെ കണ്ട് വിദ്യാർഥികൾ ഓടി; കാറിൽ നിന്ന് എംഡിഎംഎ കണ്ടെടുത്ത് എക്സൈസ്
മലപ്പുറം: ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി. മലപ്പുറം കൊണ്ടോട്ടിയിലുണ്ടായ സംഭവത്തിൽ വിദ്യാർഥികൾ ഓടിരക്ഷപ്പെട്ടു. കോളജ് ഗ്രൗണ്ടിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽനിന്നാണ് ഒരു ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. കോളജുകളിൽ ഓണാഘോഷം നടക്കുന്നതിനാൽ ജില്ലയിൽ ലഹരിവിരുദ്ധ പരിശോധന ശക്തമാക്കിയിരുന്നു. കോളജ് ഗ്രൗണ്ടിന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിനരികിലേക്ക് എക്സൈസ് വാഹനം എത്തിയപ്പോൾ കാറിലുണ്ടായിരുന്ന മൂന്ന് വിദ്യാർഥികൾ ഓടിരക്ഷപ്പെടുകയായിരുന്നു. അതേസമയം വിദ്യാർഥികൾ കാറിൽനിന്ന് ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓടിപ്പോയ മൂന്ന് പേരെ തിരിച്ചറിഞ്ഞെന്നും അന്വേഷണം ആരംഭിച്ചെന്നും എക്സൈസ് സംഘം പറഞ്ഞു.
Read More‘പുരപ്പുറം’വഴി കേരളത്തിലെത്തിയത് 2,086 കോടിയുടെ സബ്സിഡി
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ പുരപ്പുറ സൗരോര്‍ജ പദ്ധതിയായ പി.എം. സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന പ്രകാരം രണ്ടരവര്‍ഷംകൊണ്ട് കേരളത്തിലെ ഗുണഭോക്താക്കള്‍ക്ക് സബ്സിഡി ഇനത്തില്‍ ലഭിച്ചത് 2,086.85 കോടി രൂപ. പദ്ധതി ആരംഭിച്ച 2024 ഫെബ്രുവരി 13 മുതല്‍ 2026 ജൂലൈ വരെയായി കേരളത്തില്‍ 2.67 ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്കായാണ് ഇത്രയും തുക ലഭിച്ചത്. കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനിയറുടെ (സോളാര്‍ പ്രോജക്ട്സ്) കാര്യാലയത്തില്‍നിന്ന് വിവരാവകാശ നിയമപ്രകാരം രാജു വാഴക്കാലയ്ക്കു ലഭിച്ച രേഖകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്താകെ 4,15,357 അപേക്ഷകളാണു പദ്ധതിക്കായി ഇതുവരെ ലഭിച്ചത്. ഇതില്‍ 2,84,090 വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ഗ്രിഡുമായി വിജയകരമായി ബന്ധിപ്പിച്ചു. ഇന്സ്റ്റാലേഷന് പൂര്‍ത്തിയായവരില്‍ 2,67,410 പേര്‍ക്ക് ഇതിനകം കേന്ദ്ര സബ്സിഡി തുക ബാങ്ക് അക്കൗണ്ടുകളില്‍ ലഭിച്ചു. അപേക്ഷകരുടെ എണ്ണത്തിലും സോളാര്‍ പാനല്‍ സ്ഥാപിച്ചതിലും എറണാകുളം ജില്ലയാണ് ഒന്നാമത്. ഏറ്റവും കുറവ് വയനാട്ടിലും. സംസ്ഥാനത്തെ…
Read Moreസിനിമ തിയറ്ററില്‍ പോലീസുകാരന് കുഴഞ്ഞുവീണു മരിച്ചു
കൊച്ചി: ആലുവയില്‍ തിയറ്ററില്‍ പോലീസുകാരന് കുഴഞ്ഞുവീണു മരിച്ചു. കൊച്ചി സിറ്റി എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ സ്വാബസ് ശിവദാസ് (38) ആണ് മരിച്ചത്. രാവിലെ ഒമ്പതോടെ ആലുവ സീനത്ത് തിയറ്ററില്‍ സിനിമ കാണാനെത്തിയതായിരുന്നു. സിനിമ നടന്നു കണ്ടുക്കൊണ്ടിരിക്കെ അസ്വസ്ഥത തോന്നി ശുചിമുറിയിലേക്ക് പോയ സ്വാബസ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് എത്തി തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ആലുവ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreവ്യാപാരി വ്യവസായി സംഘത്തിലെ വെട്ടിപ്പ്: ബാങ്ക് സെക്രട്ടറി കൊള്ളപ്പലിശക്കാർക്ക് നൽകിയത് ഒരു കോടി
തലശേരി: തലശേരി വ്യാപാരി വ്യവസായി ഏകോപന സമിതി വെൽഫേർ സഹകരണ സംഘത്തിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ സംഘം സെക്രട്ടറി കൊള്ളപ്പലിശക്കാർക്ക് പലിശ ഇനത്തിൽ നൽകിയത് ഒരുകോടി രൂപ. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സംഘം സെക്രട്ടറി പിണറായി പടന്നക്കര കുന്നോത്തെ സുജാലയത്തിൽ കെ.സി. ജ്യോജിഷിനെ കസ്റ്റഡിയിൽ വാങ്ങി പൊലിസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മൂന്ന് പേർക്കായി ഒരുകോടി രൂപ പലിശ ഇനത്തിൽ നൽകിയതായി മൊഴി നൽകിയത്. മേലൂരിലെ വാവക്ക് 10 ലക്ഷം, കൊങ്കി ബിജുവിന് 40 ലക്ഷം, മിഥുൻ എന്നയാൾക്ക് 50 ലക്ഷം രൂപയും നൽകിയതാണ് ജ്യോജിഷ് പോലിസിനോട് പറഞ്ഞിട്ടുള്ളത്. ഈ മൂന്ന് പേരുടെയും വിശദമായ വിവരങ്ങൾ പോലിസ് അന്വഷിച്ചു വരികയാണ്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് ജ്യോജിഷിനെ പോലിസ് കസ്റ്റഡിയിൽ വാങ്ങിയത്. തട്ടിപ്പ് നടന്ന സഹകരണ സംഘത്തിലും പ്രതിക്ക് അക്കൗണ്ടുകളുള്ള ധനകാര്യ സ്ഥാപനങ്ങളിലും…
Read Moreപോര്‍ച്ചുഗല്‍ വീസ തട്ടിപ്പ്: വീട്ടമ്മയുടെ 1.20 ലക്ഷം തട്ടി; നീതു പ്രസാദിനെതിരെ മുനമ്പത്തും പരാതി
ചെറായി: പോര്‍ച്ചുഗലില്‍ ജോലി വാഗ്ദാനം ചെയ്ത് അമ്പതോളം പേരെ കബളിപ്പിച്ച് പണം തട്ടിയ രണ്ടംഗ സംഘത്തിലെ ചെറായി സ്വദേശി പ്ലാക്കല്‍ നീതു പ്രസാദിനെതിരെ മുനമ്പത്തും പോലീസ് കേസ് എടുത്തു.മുനമ്പം ജനഹിത ബീച്ച് റോഡ് ഭാഗത്തെ വീട്ടമ്മ നല്കിയ പരാതിയില്‍ ബുധനാഴ്ചയാണ് കേസ് എടുത്തത്. പോര്‍ച്ചുഗലിലെ മരുന്ന് കമ്പനിയില്‍ പാക്കിംഗ് ജോലി തരപ്പെടുത്താം എന്ന് പറഞ്ഞ് 2022 ഏപ്രില്‍ 11ന് വീട്ടമ്മയുടെ ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 2,20,000 രൂപ നീതു പറഞ്ഞ അക്കൗണ്ടിലേക്ക് ഇട്ടു കൊടുത്തിരുന്നു.എന്നാല്‍ പിന്നീട് വിസ നല്‍കാതെ വന്നതിനെ തുടര്‍ന്ന് ഒരു ലക്ഷം രൂപ തിരികെ നല്കി. ബാക്കി 1,20,000 ആവശ്യപ്പെട്ടിട്ട് നല്‍കാതെ വന്നതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. തൃശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ വ്യാപകമായി തട്ടിപ്പ് നടത്തി ഇപ്പോള്‍ ദുബായില്‍ കഴിയുന്ന നീതുവിനും കൂട്ടാളിയായ കൊല്ലം മുണ്ടക്കല്‍ സ്വദേശി ബെന്‍സണ്‍ ബോയ് വര്‍ഗീസിനും…
Read More