കോട്ടയം: വിദ്യാര്‍ഥികള്‍ക്കൊപ്പം സൂംബ ഡാന്‍സ് കളിച്ച് മന്ത്രി വി.എന്‍. വാസവന്.മൗണ്ട് കാര്‍മല്‍ ഹൈസ്കൂളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കുട്ടികള്‍ക്കൊപ്പം മന്ത്രിയും ചുവടുവച്ചത്. സ്കൂളിലെ ആയിരത്തോളം വരുന്ന കുട്ടികളും സൂംബയില്‍ അണിചേര്‍ന്നു. ചടങ്ങില്‍ കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.നഗരസഭാംഗം അജിത് പൂഴിത്തറ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍, എസ്എസ്കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.ആര്. സുനിമോള്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.പി. മേരി, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ എ.എസ്. ജെയിന്, പിടിഎ. പ്രസിഡന്റ് പ്രവീണ്‍ കെ. രാജ് എന്നിവര്‍ പങ്കെടുത്തു.
Read MoreCategory: Edition News
റേഞ്ച് റോവര്‍ കാര്‍ ഇറക്കുന്നതിനിടെ അപകടത്തില്‍ യുവാവ് മരിച്ച സംഭവം; കൃത്യമായ അന്വേഷണം വേണമെന്ന് കുടുംബം
കൊച്ചി: എറണാകുളത്ത് റേഞ്ച് റോവര്‍ കാര്‍ ഇറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് കുടുംബം. കഴിഞ്ഞ 22ന് രാത്രി ട്രെയിലര്‍ ലോറിയില്‍ നിന്ന് റേഞ്ച് റോവര്‍ കാര്‍ ഇറക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ചാണ് കൊച്ചി സ്വദേശി റോഷന് ആന്റണി മരിച്ചത്. ട്രേഡ് യൂണിയനിലെ ആളുകള്‍ രാത്രി വിളിച്ചത് കൊണ്ടാണ് കാര്‍ ഇറക്കാന്‍ റോഷന് പോയതെന്ന് റോഷന് ആന്റണിയുടെ ഭാര്യ ഷെല്‍മ പറഞ്ഞു. മുന്‍പും കാര്‍ ഇറക്കാന്‍ യൂണിയന് അംഗങ്ങള്‍ വിളിച്ചിട്ട് റോഷന് പോയിട്ടുണ്ട്. പരിശീലനം ലഭിച്ചവരാണ് ജോലി ചെയ്തിരുന്നെങ്കില്‍ അപകടം ഒഴിവായേനെയെന്നും കൃത്യമായ അന്വേഷണം വേണമെന്നും ഷെല്‍മ പറഞ്ഞു. മൂന്നും ആറും വയസുള്ള കുഞ്ഞുങ്ങളുള്ള കുടുംബത്തിന്റെ ഏക വരുമാനം റോഷന്റെ ഷോറൂമിലെ ജോലിയായിരുന്നു. “രാത്രി പത്തേകാലോടെയാണ് ഫോണ്‍ വന്നത്. ട്രക്ക് വരുമ്പോള്‍ പോവാറുള്ളതാണ്. കാര്‍ ഇറക്കുന്നത് യൂണിയന്കാരാണെന്ന് റോഷന് പറഞ്ഞിട്ടുണ്ട്. പരിശീലനം…
Read Moreഈരാറ്റുപേട്ടയിൽ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ; മൃതദേഹങ്ങള്‍ക്കരികില്‍ സിറിഞ്ച്; അന്വേഷണം ആരംഭിച്ചു പോലീസ്
കോട്ടയം: ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലാ രാമപുരം കൂടപ്പുലം രാധാഭവനില്‍ വിഷ്ണു (36) ഭാര്യ രശ്മി (35) എന്നിവരെയാണ് ഈരാറ്റുപേട്ടയ്ക്കു സമീപം പനയ്ക്കപ്പാലത്തെ വീട്ടില്‍ ഇന്നു രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്കരികില്‍നിന്ന് സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്. മരുന്നു കുത്തിവച്ചാണ് ഇരുവരും മരിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വിവിധ സ്ഥാപനങ്ങളുടെ കരാര്‍ ജോലികൾ ഏറ്റെടുത്തു ചെയ്യുന്നയാളാണ് വിഷ്ണു. ഈരാറ്റുപേട്ട സണ്‍ റൈസ് ഹോസ്പിറ്റലിലെ നഴ്സിംഗ് സൂപ്രണ്ടാണ് രശ്മി. പനയ്ക്കപ്പാലം വില്ലേജിൽ മീനച്ചിലാറിനോടു ചേര്‍ന്നു വാടകവീട്ടിലായിരുന്നു താമസം. ഹോസ്പിറ്റലില്‍നിന്നു രാവിലെ രശ്മിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഈരാറ്റുപേട്ട പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Read Moreസെനറ്റ് ഹാളിലെ സംഘര്‍ഷം രജിസ്ട്രാര്‍ക്കെതിരേ വിസി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലെ സംഘര്‍ഷത്തില്‍ രജിസ്ട്രാര്‍ക്കെതിരെ വിസി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രജിസ്്്ട്രാര് ബോധപൂര്‍വം ഗവര്‍ണറെ തടഞ്ഞു. രജിസ്ട്രാര്‍ ബാഹ്യശക്തികളുടെ സമ്മര്‍ദത്തിന് വഴങ്ങി. ഗവര്‍ണര്‍ എത്തിയ ശേഷമാണ് ഹാളിന്റെ അനുമതി റദ്ദാക്കിയെന്നു കാട്ടി രാജ്ഭവനിലേക്കു മെയില്‍ അയച്ചത് എന്നിങ്ങനെയാണ് വിസിയുടെ അന്വേഷണ റിപ്പോര്‍ട്ട്. അടിയന്തരാവസ്ഥയുടെ 50ാം വാര്ഷികത്തിനെതിരേ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരിപാടിയുടെ ഉദ്ഘാടകന്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറായിരുന്നു.ഇതിനെതിരേ എസ്എഫ്ഐയും കെഎസ് യുവും പ്രതിഷേധവുമായി രംഗത്തുവരികയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. രജിസ്ട്രാറുടെ നടപടിക്കെതിരേ ആക്ഷേപം ഉയര്‍ന്നതോടെ രാജ്ഭവന് വിസിയോട് വിശദീകരണം തേടുകയായിരുന്നു.
Read Moreതിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി; ഉടന്‍ നടപടി വേണമെന്ന് യൂറോളജി വിഭാഗം മേധാവി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധിയെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ സമിതിയെ നിയോഗിച്ച സര്‍ക്കാര്‍ തീരുമാനത്തോട് യോജിപ്പുണ്ടെന്നും എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ നടപടി വേണമെന്നും മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കല്‍. താന്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളും സമിതി അന്വേഷിക്കണം. മെഡിക്കല്‍ കോളജിലെ ഭരണപരമായ കാര്യങ്ങളുടെ ബാലപാഠം അറിയാത്തവരാണ് പ്രിന്‍സിപ്പാളും സൂപ്രണ്ടും. അതിനാല്‍ ഇരുവര്‍ക്കും പരിമിതികളും ഭയവും പല കാര്യങ്ങളിലും ഉണ്ട്. ഭരണപരമായ പരിചയമുള്ളവരെ ഇത്തരത്തിലുള്ള സുപ്രധാന പദവികളില്‍ ചുമതല നല്‍കണമെന്നും ഡോ. ഹാരിസ് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവം മൂലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയതിനെക്കുറിച്ച് നിശിതമായി വിമര്‍ശനം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണ സമിതിയെ നിയോഗിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ സൂപ്രണ്ട്, യൂറോളജി വിഭാഗം മേധാവി, ആലപ്പുഴ മെഡിക്കല്‍ കോളജ്…
Read Moreഹേമചന്ദ്രന്റെ കൊലപാതകം; രണ്ടു യുവതികള്‍ക്കെതിരേയും അന്വേഷണം മുഖ്യപ്രതിയെ നാട്ടിലെത്തിക്കും
കോഴിക്കോട്: കോഴിക്കോടുനിന്നു കാണാതായ ചിട്ടി നടത്തിപ്പുകാരന് മായനാട് സ്വദേശി ഹേമചന്ദ്രനെ തമിഴ്നാട്ടിലെ ചേരമ്പാടി വനമേഖലയിൽ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മുഖ്യപ്രതിയെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി. ബത്തേരി കൈവട്ടമൂല സ്വദേശി നൗഷാദാണ് വിദേശത്തുള്ളത്. നൗഷാദ് നടത്തിപ്പ് ചുമതല വഹിച്ചിരുന്ന വീടു കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. നൗഷാദ് രണ്ട് വര്‍ഷത്തോളം കൈവശം വച്ചിരുന്ന കൈവട്ടമൂലയിലെ വീട്ടില്‍ ഹേമചന്ദ്രനെ എത്തിച്ചായിരിക്കാം കൊലപാതകം നടത്തിയന്നെ നിഗമനത്തിലാണ് പോലീസ്. ഹേമചന്ദ്രൻ ഈ വീട്ടിൽ നൗഷാദിനൊപ്പം വന്നിരുന്നതായാണ് പ്രദേശത്തെ ചിലർ വെളിപ്പെടുത്തുന്നത്. ഹേമചന്ദ്രനെ കൊലപ്പെടുത്തി ചേരമ്പാടി വനത്തിൽ കുഴിച്ചിടുന്നതിനു മുൻപ് ഈ വീട്ടിൽ എത്തിച്ചിരുന്നോ എന്നും ഇവിടെ വച്ചായിരുന്നോ കൊലപാതകമെന്നും പരിശോധിക്കുന്നുണ്ട്. വീട്ടിൽ താമസിച്ചിരുന്ന കുടുംബം ജോലിയുമായി ബന്ധപ്പെട്ട് മലപ്പുറത്തായതിനാൽ അയൽവാസിയായ നൗഷാദിന്റെ കൈവശം താക്കോൽ നൽകി വീട് നോക്കാൻ ഏൽപ്പിക്കുകയായിരുന്നു. മൂന്ന് മാസം മുന്‍പ് വീട്ടുടമസ്ഥരുടെ മാതാപിതാക്കൾ കൈവട്ടമൂലയിലെ വീട്ടിലെത്തി താമസം…
Read Moreനാലാം ക്ലാസുകാരന് പ്രകൃതിവിരുദ്ധ പീഡനം: പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും; യുവാവിന് 30 വര്‍ഷം കഠിനതടവും പിഴയും
പത്തനംതിട്ട: ഒമ്പതു വയസുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് 30 വര്‍ഷം കഠിനതടവും 1.2 ലക്ഷം രൂപ പിഴയും. ചെങ്ങന്നൂര്‍ മുളക്കുഴ കൊഴുവല്ലൂര്‍ മോടിയില്‍ വീട്ടില്‍ ലിതിന് തമ്പിയെ(25)യാണ് പത്തനംതിട്ട അതിവേഗ സ്പെഷല്‍ കോടതി ജഡ്ജ് ടി മഞ്ജിത്ത് ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു. ആറന്മുള പോലീസ് 2020 ഒക്ടോബര്‍ 29ന് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസിലാണ് വിധി. 2019 ജൂണ്‍ ഒന്നിനും സെപ്റ്റംബര്‍ 30 നുമിടയിലുള്ള കാലയളവിലാണ് കുട്ടിക്ക് ഇയാളില്‍നിന്നും ക്രൂരമായ പീഡനങ്ങള്‍ നേരിട്ടത്. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാട്ടിയ ശേഷമായിരുന്നു പീഡനം. കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്വങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. വിവരങ്ങള്‍ പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം 25 വര്‍ഷവും ഭീഷണിപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് അഞ്ചുവര്‍ഷവുമാണ് ശിക്ഷിച്ചത്.…
Read Moreലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ
ഗാന്ധിനഗർ: എംഡിഎംഎയുമായി രണ്ടു യുവാക്കൾ ഗാന്ധിനഗർ പോലീസിന്റെ പിടിയിൽ. അയ്മനം, മരിയതുരുത്ത് ജിഷ്ണു (34), ആർപ്പൂക്കര പൊങ്ങംകുഴി പി.കെ. അമൽ ( 25) എന്നിവരെയാണ് പോലീസ് പിടികൂടിയത്. വില്പനയ്ക്കായി പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച എംഡിഎംഎ ഇവരുടെ കൈയിൽനിന്നു പോലീസ് പിടിച്ചെടുത്തു. ഇന്നലെ ഉച്ചയോടെ എസ്ഐ എം.പി. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്രോളിംഗ് നടത്തി വരവെ മണ്ണൊത്തുകവല ഭാഗത്തെ ബസ്സ്റ്റോപ്പിൽ ഇരുന്ന യുവാക്കളെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ പക്കൽ നിന്നും എംഡിഎംഎ കണ്ടെത്തിയത്. പ്രതിയായ അമൽ ഗാന്ധിനഗർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ പെട്ടയാളാണ്. ഇവരിൽനിന്നും 1.29 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
Read Moreവീട്ടിൽ കയറി തെരുവുനായ ഗൃഹനാഥനെ കടിച്ചുകീറി: അടിയന്തര ശസ്ത്രക്രിയ നടത്തി
പഴയങ്ങാടി: വീട്ടിലെ വരാന്തയിലിരുന്ന ഗൃഹനാഥനെ തെരുവുനായ ആക്രമിച്ചു. വളപട്ടണം സ്വദേശിയായ ടി.പി. ഷാഹിറിനെയാണ് (45) തെരുവുനായ വീട്ടിൽ കയറി അക്രമിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ കണ്ണാടിപറമ്പ് ചേലേരിമുക്ക് കയ്യങ്കോടിലെ ഭാര്യവീട്ടിലെ വരാന്തയിൽ രാത്രി ഭക്ഷണത്തിനുശേഷം വരാന്തയിൽ വിശ്രമിക്കുമ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. മുഖത്തും കണ്ണിനു മുകളിലും തലയ്ക്കും കടിയേറ്റു പരിക്കുപറ്റിയ ഷാഹിറിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൻ കോളജിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. അപകടനില തരണം ചെയ്തു. കണ്ണാടിപ്പറമ്പ് കൊച്ചോട് മേഖലകളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും മുമ്പും ഈ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ അക്രമം ഉണ്ടായതായും നാട്ടുകാർ പറയുന്നു.
Read Moreഅട്ടപ്പാടിയിൽ ഭീതിപരത്തി കാട്ടാനയും പുലിയും
അഗളി (പാലക്കാട്) : ശക്തമായ മഴതുടരുന്ന അട്ടപ്പാടിയിൽ ഭീതിവിതച്ച് കാട്ടാനയും പുലിയും. ജെല്ലിപ്പാറയിൽ കുരിശുപള്ളിക്കുസമീപം വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ പുലിയെകണ്ടു എന്ന വാർത്തയാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. ബൈക്ക് യാത്രികനാണു റോഡിൽ പുലിയെ കണ്ടത്. സംഭവമറിഞ്ഞ ഉടൻ വനപാലകരെത്തി പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. രണ്ടാഴ്ച മുൻപ് ധോണിഗുണ്ട് മരപ്പാലത്ത് രണ്ടാളുകളെ പുലി പിടിച്ചിരുന്നു. പുലിയുടെ സാന്നിധ്യം അന്ന് വനപാലകർ സ്ഥിരീകരിക്കുകയുണ്ടായി. കൂടാതെ പുലിയെ കണ്ട ദൃക്സാക്ഷികളും ദോണിഗുണ്ടിലുണ്ട്. ഇതിനുപുറമേയാണ് ജെല്ലിപ്പാറ മഞ്ഞച്ചോല പ്രദേശങ്ങളിലും കുറവൻപാടി പുലിയറ, കട്ടേക്കാട്, പോത്തുപാടി, മൂച്ചിക്കടവ് പ്രദേശങ്ങളിൽ കാട്ടാനകൾ സ്വൈരവിഹാരം. മഞ്ഞച്ചോല വനമേഖലയിൽ തമ്പടിക്കുന്ന കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽ വൻനാശം വിതയ്ക്കുകയാണ്. കനത്ത മഴയെ തുടർന്ന് പല ദിവസങ്ങളിലും വൈദ്യുതിയില്ലാത്ത സ്ഥിതിയാണിവിടെ. കാട്ടാന ഏതുസമയം വീട്ടിലെത്തുമെന്ന ഭയപ്പാടിലാണു മലയോര കർഷകർ. ഇന്നലെ മഞ്ഞചോലയിൽ വനംവകുപ്പും ആർആർടി സംഘവും നാട്ടുകാരുമടക്കം നൂറോളംപേർ ചേർന്ന്…
Read More