തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. കല്ലറ താപസഗിരി സ്വദേശി അൽ അമീനാണ് (19) അപകടത്തിൽ പരിക്കേറ്റത്. പോളിടെക്നിക് വിദ്യാർഥിയാണ് അമീൻ. ഇന്ന് രാവിലെ ഒമ്പതോടെ കല്ലറ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. കല്ലറയിൽ നിന്ന് വെഞ്ഞാറമൂട്ടിലേക്ക് സർവീസ് നടത്തുകയായിരുന്ന പ്രിയദർശിനി ബസിന്റെ പിൻവശത്തെ വാതിൽ പെട്ടെന്ന് തുറന്ന് വിദ്യാർഥി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ അമീനെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read MoreCategory: Edition News
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; നഗ്നചിത്രങ്ങൾ പകർത്തി; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ കൂവേരി സ്വദേശിയായ കെ.വി. അനുരാജാണ് (23) അറസ്റ്റിലായത്. 14 വയസുള്ള രണ്ടുപെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് പോത്തൻകോട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർഥിനികളെയാണ് ഇയാൾ വീട്ടിലെത്തി പീഡിപ്പിച്ചത്. പ്രണയം നടിച്ച് ഇരുവരുടെയും നഗ്ന ചിത്രങ്ങളും യുവാവ് കൈക്കലാക്കിയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമായി വിദ്യാർത്ഥിനികളിലൊരാളാണ് ആദ്യം പ്രണയത്തിലായത്. പിന്നാലെ ഈ പെൺകുട്ടിയുടെ കൂട്ടുകാരിയുമായും ഇയാൾ പ്രണയത്തിലായി. കണ്ണൂരിൽനിന്ന് പോത്തൻകോടെത്തിയ യുവാവ് പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് പീഡനം നടത്തിയത്. പിന്നാലെ ഈ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് കൂട്ടുകാരിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു. പിന്നീട് വീട്ടുകാർ ഉറങ്ങിയശേഷം രാത്രി 12 ഓടെയാണ്ഇയാൾ സ്ഥലംവിട്ടത്. തിരികെ നാട്ടിലെത്തിയ പ്രതി മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായതോടെ ഇതേപ്പറ്റി പെൺകുട്ടി വീട്ടുകാരോട്…
Read Moreസ്കൂൾ പാചകത്തൊഴിലാളികൾക്ക് ശന്പളം കിട്ടാക്കനി; ചുവപ്പുനാടയിൽ കുരുങ്ങി 44 കോടി
തൃശൂർ: സർക്കാർ അടിയന്തരമായി അനുവദിച്ച 44 കോടി രൂപ ചുവപ്പുനാടയിൽ കുരുങ്ങിയതോടെ സ്കൂൾ പാചകത്തൊഴിലാളികൾക്കു ശന്പളം കിട്ടാക്കനിയായി. തൊഴിലാളികളുടെ ജൂണ്‍, ജൂലൈ മാസങ്ങളിലെ ശന്പളക്കുടിശിക രണ്ടുദിവസത്തിനകം കൊടുത്തുതീർക്കണമെന്ന ഉദ്ദേശത്തോടെയാണ് ഈ മാസം തുടക്കത്തിൽ 44 കോടി രൂപ സർക്കാർ അടിയന്തരമായി അനുവദിച്ചത്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസ് അക്കൗണ്ടുകളിലേക്കും പണമെത്തി. ഇതനുസരിച്ച് അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസർമാർ (എഇഒ) എസ്ബിഐ ബാങ്കിലേക്കു പാചകത്തൊഴിലാളികളുടെ ശന്പളം സംബന്ധിച്ച രേഖകൾ കൈമാറി. എന്നാൽ പത്തുലക്ഷത്തിനു മുകളിലുള്ള അക്കൗണ്ടുകൾ തുറക്കാൻ പ്രത്യേക പാസ്വേഡ് വേണ്ടതുണ്ട്. ഇതിനായി ഒരോ ജില്ലയ്ക്കും അനുവദിച്ചുകിട്ടിയ പാസ്വേഡ് നിർജീവമായിരുന്നു. ഇതോടെ സ്കൂൾ പാചകത്തൊഴിലാളികൾക്കു ശന്പളം കിട്ടാത്ത അവസ്ഥയായി. നിലവിലെ സാങ്കേതികപ്രശ്നം തീർക്കാൻ വിദ്യാഭ്യാസ ഓഫീസർമാർ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഇൻസ്ട്രക്ഷനെ (ഡിപിഐ) സമീപിച്ചിരിക്കുകയാണ്. എന്നാൽ ജില്ലകളിൽ എന്താണു സംഭവിച്ചതെന്നു രേഖാമൂലം ആരും മേലുദ്യോഗസ്ഥരോടു പരാതിപ്പെട്ടില്ലെന്നാണു വിവരം.സ്കൂൾ…
Read Moreഅതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; ഓടി രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് വനപാലകർക്ക് പരിക്ക്
അതിരപ്പിള്ളി: കാട്ടാന ആക്രമത്തിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൂന്ന് ഫോറസ്റ്റ് ജീവനക്കാർക്ക് വീണ് പരിക്കേറ്റു.ചായ്പ്പൻ കുഴിമലയൻ നടരാജൻ (47), വൈശ്ശേരി വാദിയാടൻ മണി കണ്ഠൻ(31), ചാലക്കുടി ഉരുണ്ടോളിൽ സച്ചിൻ (31) എന്നിവരെ പരിക്കുകളോടെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാൾക്ക് തോളെല്ലിന് പരിക്കുണ്ടെന്ന് പറയപ്പെടുന്നു. ഇന്ന് രാവിലെ ഏഴിനായിരുന്നു സംഭവം. സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് ഭാഗത്ത് പെട്രോളിംഗ് നടത്തുമ്പോൾ ആന ആക്രമിക്കാൻ ഓടിച്ചതായിരുന്നു. ജനവാസ മേഖലയിൽ കാട്ടാനകൾ ഇറങ്ങുന്നത് പരിശോധിക്കുവാൻ പെട്രോളിംഗ് നടത്തുന്നതിടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പ്രദേശത്തെ സൗരോർജ വൈദ്യുതി വേലി തകർത്ത് കാട്ടാന എത്തിയ വിവരമറിഞ്ഞാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ഇവരെ കണ്ടതോടെ പാഞ്ഞടുത്ത ആന ഉദ്യോഗസ്ഥരെ ഓടിക്കുകയായിരുന്നു.
Read Moreതലശേരിയിലെ ബിജെപി നേതാവിന്റെ ആത്മഹത്യ; യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ
തലശേരി: ബിജെപി നേതാവ് ആത്മഹത്യചെയ്ത കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ. എറണാകുളം മറ്റൂർ മാണിക്യമംഗലം മൊരപ്പള്ളി വീട്ടിൽ വൈശാഖ് എസ്. ദർശൻ (35) ആണ് അറസ്റ്റിലായത്. ബിജെപി എരഞ്ഞോളി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് തലശേരി പെരുന്താറ്റിലെ തിരുവാതിരയിൽ രതിശൻ (59) ആത്മഹത്യ ചെയ്ത കേസിലാണ് വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് രതീശൻ വഴി വൈശാഖ് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. ടിടിആർ പോസ്റ്റിലേക്ക് വ്യാജ നിയമനക്കത്തും നൽകി. ഈ മാസം ആദ്യം പണം തിരിച്ചുനൽകുമെന്ന് വൈശാഖ് ഉറപ്പ് നൽകിയിരുന്നു. ഈ വാക്ക് വൈശാഖ് പാലിക്കാതായതോടെ രതീശൻ ജീവനൊടുക്കുകയായിരുന്നു. രതീശന്റെ ആത്മഹത്യാകുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഈ മാസം മൂന്നിനാണ് തലശേരി പുതിയ ബസ് സ്റ്റാൻഡിലെ കോഫി ഹൗസിന്…
Read Moreആഭ്യന്തരമന്ത്രിയെ അപമാനിച്ച കേസ്; അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തി
കണ്ണൂര്‍: ആഭ്യന്തര മന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസിൽ അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ പോലീസ് കണ്ടെത്തി. കഴിഞ്ഞദിവസം അർജുനെ പോലീസ് പിടികൂടിയ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന്റെ സ്റ്റെയർകെയ്സിനടിയിലെ ഷൂ റാക്കിൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടെടുത്തത്. അർജുൻ ആയങ്കിയെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഫോൺ കണ്ടെടുത്തത്. തലശേരി സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അർജുനെ തലശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്നലെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുക്കാൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കണ്ണൂർ സൈബർ പോലീസ് കോടതിയിൽ അപേക്ഷ നൽകിയത്. ഇത് കോടതി അനുവദിക്കുകയായിരുന്നു. അറസ്റ്റിലായപ്പോൾ സിം കാർഡില്ലാത്ത മൊബൈൽ ഫോൺ ആയിരുന്നു അർജുന്റെ കൈവശമുണ്ടായിരുന്നത്. ഇത് അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനായിരുന്നുവെന്നാണ് പോലീസിന്റെ വാദം. കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിലെത്തിച്ച അർജുൻ…
Read Moreവാട്സാപ്പിലൂടെ യുകെയിൽ ഡോക്ടറെന്നു പരിചയപ്പെടുത്തി തട്ടിപ്പ്; യുവതിക്ക് 14.5 ലക്ഷം രൂപ നഷ്ടപ്പെട്ടു
പയ്യന്നൂര്‍: വാട്സാപ്പിലെ സുഹൃത്ത് യുകെയിൽ ഡോക്ടറെന്ന് സ്വയം പരിചയപ്പെടുത്തി നടത്തിയ തട്ടിപ്പിൽ പയ്യന്നൂര്‍ പുഞ്ചക്കാട്ടെ മുപ്പത്തെട്ടുകാരിക്ക് നഷ്ടമായത് 14,57,300 രൂപ.യുവതിയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് ഡോ. ലൂയീസ് ഒവെന്‍ എന്നയാള്‍ക്കെതിരേ കേസെടുത്തു. 2023 മുതല്‍ വാട്സാപ്പ് സൂഹൃത്തായിരുന്നയാള്ക്കെതിരെയാണ് പരാതി. വാട്സാപ്പിലൂടെ താന്‍ യുകെയിലെ ഡോക്ടറാണെന്ന് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പിന് കളമൊരുക്കിയത്. പരാതിക്കാരിയെ കാണുന്നതിന് ഇന്ത്യയിലേക്ക് വരവേ എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പിടികൂടിയെന്നും കൈയിലുണ്ടായിരുന്ന 50,000 പൗണ്ട് പിടികൂടിയതായും ഇയാള്‍ പരാതിക്കാരിയെ അറിയിച്ചു. കസ്റ്റംസിന്റെ പിടിയിലുള്ള പ്രതിയെയും മകളെയും വിട്ടയക്കുന്നതിന് കസ്റ്റംസ് തീരുവയും എക്ചേഞ്ച് ചാര്‍ജുമായി വിവിധ തീരുവകള്‍ അടയ്ക്കണമെന്നും അറിയിച്ചു. നടപടികള്‍ പൂര്‍ത്തീകരിച്ച് 50,000 പൗണ്ട് വിട്ടുകിട്ടുമ്പോള്‍ അതിന് തുല്യമായ 53 ലക്ഷം രൂപ തിരിച്ചുനല്‍കാമെന്ന് പരാതിക്കാരിയെ വിശ്വസിപ്പിക്കുകയായിരുന്നു. ഇതില്‍ വിശ്വസിച്ച് 14,57,300 രൂപ നല്കിയ തന്നെ പ്രതി ചതിക്കുകയായിരുന്നുവെന്ന പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് ഐടി ആക്റ്റുള്പ്പെടെയുള്ള…
Read More“അച്ഛനു ഞാനും എനിക്ക് അച്ഛനുമല്ലേയുള്ളൂ…” തളരാതെ ലക്ഷ്യങ്ങൾ കീഴടക്കാൻ എയ്ഞ്ചൽ
കോട്ടയം: “അച്ഛനു ഞാനും എനിക്ക് അച്ഛനുമല്ലേയുള്ളു. പഠിച്ച് ജോലി വാങ്ങി അച്ഛനു താങ്ങായി മാറണം. പങ്ങട എസ്എച്ച് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി എയ്ഞ്ചല്‍ പൊന്നുവിനു പറയാന്‍ ഇതേയുള്ളു.” കഴിഞ്ഞ ദിവസം ദീപിക കളര്‍ ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു എയ്ഞ്ചൽ. പിച്ചവെച്ചന്ന പോലെ നടന്ന് പതിയെ ജീവിതത്തിനു നിറം നല്കി തുടങ്ങുകയാണ്. നടക്കുമോയെന്നു ഉറപ്പില്ലാതിരുന്നിടത്തുനിന്നും പതിയെ നടന്നു തുടങ്ങിയിട്ട് ഒരുമാസം ആയതേയുള്ളു. ആറുമാസം മുമ്പാണ് ഏറ്റുമാനൂര്‍ പട്ടിത്താനത്തുണ്ടായ വാഹനപകടത്തില്‍ പയ്യപ്പാടി തൈപ്പറമ്പില്‍ അജേഷ് ടി. മത്തായിയും ഭാര്യ അജിതയും മക്കളായ ഏബലും എയ്ഞ്ചലും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുന്നത്. ഉപരി പഠനത്തിനായി ഏബലിനെ എറണാകുളത്തെ ഹോസ്റ്റലിലാക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ ഗുരുതര പരിക്കേറ്റ അജിതയും ഏബലും ചികിത്സയിലിരിക്കേ മരിച്ചു. അപകടത്തില്‍ എയ്ഞ്ചലിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.‘ആന്റിയമ്മ’ എന്നു എയ്ഞ്ചല്‍ വിളിക്കുന്ന പിതാവിന്റെ സഹോദരി അജിത ജോയിയാണ് എയ്ഞ്ചലിനെ പരിചരിച്ചിരുന്നത്.…
Read Moreഗുരുവായൂരിൽ റിക്കാർഡ് ബുക്കിംഗ്; ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച 392 വിവാഹങ്ങൾ
തൃശൂർ: ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരിൽ ബുക്ക് ചെയ്തത് റിക്കാർഡ് കല്യാണങ്ങൾ. 392 വിവാഹങ്ങളാണ് ഇന്നുവരെ ബുക്ക് ചെയ്തത്. 23 ഞായറാഴ്ച വരെ ബുക്കിംഗിന് അവസരമുള്ളതിനാൽ 400 കടന്നേക്കും. 2024 സെപ്റ്റംബർ എട്ടിന് 334 വിവാഹങ്ങൾ നടന്നതാണ് നിലവിലെ റിക്കാർഡ്. അതേസമയം, കല്യാണ ബുക്കിംഗ് കൂടിയതോടെ സൗകര്യം കൂടുതലൊരുക്കുകയാണ് ദേവസ്വം. അഞ്ചു മണ്ഡപങ്ങൾ കൂടി ഒരുക്കാനാണ് തീരുമാനം. നിലവിൽ നാല് മണ്ഡലങ്ങളാണ് ഗുരുവായൂരിലുള്ളത്.
Read Moreഅർജുൻ ആയങ്കിയുടെ അറസ്റ്റ്: അധിക്ഷേപ കമന്റിട്ട ഗ്രേഡ് എസ്ഐയെ സ്ഥലം മാറ്റി
കൊച്ചി: കേരള പോലീസിനെ വെല്ലുവിളിച്ച് ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ അറസ്റ്റിൽ ഫേസ് ബുക്കിൽ അധിക്ഷേപ കമന്റിട്ട ഗ്രേഡ് എസ് ഐ യെ സ്ഥലം മാറ്റി. എറണാകുളം വിജിലൻസ് സ്പെഷൽ സെല്ലിലെ ഗ്രേഡ് എസ് ഐ ടി.ആർ. ജയകുമാറിനെയാണ് അവിടെ നിന്ന് മാതൃ യൂണിറ്റായ കൊച്ചി സിറ്റിയിലേക്ക് മാറ്റിയത്. ഇയാളുടെ വിവാദ കമന്റിനെക്കുറിച്ച് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായാണ് വിവരം. അർജുൻ ആയങ്കിയുടെ അറസ്റ്റ് സംബന്ധിച്ച് ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയ്ക്ക് താഴെ “ഇതിനു മുമ്പ് ഇതുപോലൊരു ഓപ്പറേഷൻ നടത്തിയത് ബലാംത്സംഗ പ്രതി മാങ്ങാണ്ടിയെ പിടിക്കാനായിരുന്നു എന്ന് ” ജയകുമാർ കമന്റിടുകയായിരുന്നു. ഇത് ഒരു വിഭാഗം പോലീസുകാർക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി യിരുന്നു.
Read More