പത്തനംതിട്ട: ഒളിവില്‍ കഴിഞ്ഞുവന്ന പോക്സോ കേസിലെ പ്രതിയായ ആദിവാസി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സീതത്തോട് മൂഴിയാര്‍ സായിപ്പിന്‍കുഴിയില്‍ എസ്. സജിത്താണ് (29) പിടിയിലായത്. പ്രത്യേകസംഘം ദിവസങ്ങളോളം വനത്തിനുള്ളില്‍ തങ്ങി നടത്തിയ നീക്കത്തിലാണ് ഇയാളെ പിടികൂടിയത്. യുവാവ് വനത്തിനുള്ളില്‍ ഒളിച്ചു താമസിച്ചുവരികയായിരുന്നു. 16 വയസുള്ള പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം ചെയ്തശേഷം ബലം പ്രയോഗിച്ച് ലൈംഗികബന്ധത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി.വനത്തിനുള്ളില്‍ മെഡിക്കല്‍ ക്യാമ്പിനു പോയ സംഘമാണ് സംഭവം പുറത്തറിയിച്ചത്്. ജില്ലാ ശിശു ക്ഷേമസമിതി ഇടപെടുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ഡിഎന്‍എ പ്രൊഫൈലിങ് നടത്തുന്നതിനായി കുട്ടിയുടെ രക്തസാമ്പിള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശേഖരിച്ച് പോലീസ് ഫോറെന്‍സിക് ലാബിലേക്ക് അയച്ചിരുന്നു. പ്രതിക്കുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത സജിത്തിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റാന്നി ഡിവൈഎസ്പി ആര്. ജയരാജിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്.…
Read MoreCategory: Edition News
വിവാഹവാഗ്ദാനം നല്കി പീഡനം; ഗര്‍ഭിണിയായപ്പോള്‍ തള്ളിപ്പറഞ്ഞ് ഒഴിവാക്കാൻ ശ്രമം; ആണ്‍സുഹൃത്ത് അറസ്റ്റിൽ
അടൂര്‍: യുവതിയെ വിവാഹവാഗ്ദാനം നല്കി, വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ തള്ളിപ്പറയുകയും ചെയ്ത ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്തു. ഏനാത്ത് കമുകുംപള്ളില് വീട്ടില്‍ സുഭാഷി(24)നെയാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. 2022 ല്‍ ഏനാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലും ഇയാള്‍ പ്രതിയാണ്. പത്തനംതിട്ട സ്വദേശിനിയായ യുവതിയുമായി, ഇയാളുടെ വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവദിവസമായ ഏപ്രില്‍ 10ന് വീട്ടില്‍ വിളിച്ചുവരുത്തിയശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. കിണറിന്റെ റിംഗ് വര്‍ക്ക് ജോലി ചെയ്യുന്ന സുഭാഷ്, യുവതിയുടെ ബന്ധുവിന്റെ സുഹൃത്താണ്. ഫോണ്‍ നമ്പര്‍ ബന്ധുവില്‍ നിന്നു വാങ്ങിയ സുഭാഷ് പിന്നീടുവിളിച്ച് പരിചയപ്പെട്ട് അടുപ്പത്തിലായി. പത്തനംതിട്ട ജെഎഫ്്എം കോടതിയില്‍ മൊഴി രേഖപ്പെടുത്തി. പത്തനംതിട്ട വനിതാ സ്റ്റേഷന് എസ്എച്ച്ഒ കെ. ആര്. ഷെമി മോള് മൊഴി രേഖപ്പെടുത്തി. പോലീസ് ഇന്‍സ്പെക്ടര്‍ അമൃത സിംഗ് നായകം, എ എസ് ഐ പ്രശാന്ത്, എസ് സിപിഓ ഷൈന്‍ കുമാര്‍,…
Read Moreട്രെയിനുകൾക്ക് പാർസലുകൾ കയറ്റാൻ അധികസമയം; നിർദിഷ്ട സ്റ്റേഷനുകളിൽ ഇനി അഞ്ച് മിനിറ്റ് നിർത്തിയിടും
കൊല്ലം: പാർസലുകൾ കയറ്റുന്നതിനായി ട്രെയിനുകൾക്ക് ചില സ്റ്റോപ്പുകളിൽ അധിക സമയം അനുവദിച്ച് ദക്ഷിണ റെയിൽവേ. തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ഇത്തരത്തിൽ 11 ട്രെയിനുകൾ നിർദിഷ്ട സ്റ്റേഷനുകളിൽ ഇനി അഞ്ച് മിനിറ്റ് നിർത്തിയിടും. കന്യാകുമാരി-ബംഗളൂരു (കൊല്ലം), തിരുവനന്തപുരം-ചെന്നൈ (കൊല്ലം), തിരുവനന്തപുരം-ന്യൂഡൽഹി (തൃശൂർ), തിരുവനന്തപുരം-ചെന്നൈ ( തൃശൂർ ) , കൊച്ചുവേളി-മൈസൂരു (ആലപ്പുഴ), തിരുവനന്തപുരം-ഷാലിമാർ (ആലുവ) , കൊച്ചുവേളി-കോർബ (കോട്ടയം), ചെന്നൈ-തിരുവനന്തപുരം (കോട്ടയം) എന്നീ ട്രെയിനുകൾക്ക് നാളെ മുതൽ ബ്രാക്കറ്റിൽ സൂചിപ്പിച്ചിട്ടുള്ള സ്റ്റേഷനുകളിൽ അഞ്ച് മിനിറ്റ് സ്റ്റോപ്പ് ഉണ്ടാകും. കൊല്ലം-വിശാഖപട്ടണം (കോട്ടയം), കന്യാകുമാരി-ശ്രീമാതാ വൈഷ്ണോദേവി കത്ര (കോട്ടയം ) എന്നീ ട്രെയിനുകൾക്ക് 27 മുതലും അധിക സമയ സ്റ്റോപ്പ് പ്രാബല്യത്തിൽ വരും. നാഗർകോവിൽ-ഗാന്ധി ധാം (കോട്ടയം) എക്സ്പ്രസിന്റേത് ജൂലൈ ഒന്നു മുതലുമാണ് നിലവിൽ വരിക.
Read Moreപയ്യന്നൂരിൽ നടന്നുപോകുകയായിരുന്ന വയോധികയുടെ താലിമാല പൊട്ടിച്ച പ്രതി പിടിയില്‍
പയ്യന്നൂര്‍: എടാട്ട് പിഇഎസ് വിദ്യാലയത്തിന് സമീപത്തെ ദേശീയപാതയിലൂടെ നടന്നുപോകുകയായിരുന്ന വയോധികയുടെ താലിമാല പൊട്ടിച്ചെടുത്ത് സ്കൂട്ടറില്‍ രക്ഷപ്പെട്ട വിരുതനെ പോലീസ് പിടികൂടി. പാലക്കാട് മണ്ണാര്‍കാട് കൊട്ടോപ്പാടത്തെ പി.ജെ.സണ്ണിയെയാണ് (58) പയ്യന്നൂര്‍ പോലീസ് പിടികൂടിയത്. ഈ മാസം ഏഴിന് രാവിലെ എട്ടോടെയാണ് പുറച്ചേരിയിലെ കുഞ്ഞിരാമന്റെ ഭാര്യ എം.വി. തങ്കമണിയുടെ (69) താലിമാല മോഷ്ടാവ് വലിച്ചുപൊട്ടിച്ചശേഷം കടന്നുകളഞ്ഞത്.എടാട്ട് കോളജ് സ്റ്റോപ്പില്‍ ബസിറങ്ങി ജോലി ചെയ്യുന്ന വനിതാ ഹോട്ടലിലേക്ക് നടന്നു പോകുന്നതിനിടയിലായിരുന്നു സംഭവം. തങ്കമണി ബഹളം വച്ച് പിറകെ ഓടിയെങ്കിലും യുവാവ് സ്കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. ഒന്നേമുക്കാല്‍ ലക്ഷത്തോളം വിലവരുന്ന താലിയുള്‍പ്പെടെയുള്ള രണ്ടര പവനോളം വരുന്ന മാലയാണ് അപഹരിക്കപ്പെട്ടതെന്ന തങ്കമണിയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് നടത്തിവന്ന അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.നിരവധി നിരീക്ഷണ കാമറ ദൃശ്യങ്ങളും ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ വിംഗിന്റെ പരിശോധനാഫലവും കണക്കിലെടുത്തുള്ള പോലീസിന്റെ അന്വേഷണത്തിനിടയില്‍ പ്രതിയെ തിരിച്ചറിയുകയാരുന്നു. പയ്യന്നൂര്‍…
Read Moreജില്ലാ കൃഷിത്തോട്ടത്തിലെ ഉരുളി മോഷണം പോയി; പരാതി നൽകിയപ്പോൾ കാടിനുള്ളിൽ പ്രത്യക്ഷപ്പെട്ട് പുതിയ ഉരുളി
മാങ്കാംകുഴി: തഴക്കര പഞ്ചായത്തിലെ കോട്ടമുക്കിലെ നൂറേക്കർ ജില്ലാ കൃഷിത്തോട്ടത്തിൽനിന്നു വലിയ ഉരുളി മോഷണം പോയി. ഏകദേശം അരലക്ഷം രൂപ വിലവരുന്ന 38 കിലോ തൂക്കം വരുന്ന ഹിൻഡാലിയത്തിന്റെ വലിയ ഉരുളിയാണ് കഴിഞ്ഞദിവസം മോഷണം പോയത്. എ ബ്ലോക്കിലെ എസി കെട്ടിടത്തിലെ ഹാളിലാണ് ഉരുളി സൂക്ഷിച്ചിരുന്നത്. ഉരുളി കാണാതായ വിവരം എ ബ്ലോക്കിലെ തൊഴിലാളികളെ കൃഷി ഓഫീസർ വാട്സ് ആപ് ഗ്രൂപ്പിലൂടെ അറിയിച്ചു. തൊഴിലാളികൾക്ക് ആർക്കെങ്കിലും ഉരുളി മാറ്റിവച്ചതുമായി ബന്ധപ്പെട്ട് വിവരം ഉണ്ടങ്കിൽ ഉടൻ അറിയിക്കണം എന്നാണ് അറിയിച്ചത്. എന്നാൽ, തൊഴിലാളികളെ മാത്രം സംശയിക്കുന്നതിനെതിരേ തൊഴിലാളികളും രംഗത്തെത്തി. ഉദ്യോഗസ്ഥർ അറിയാതെ ഉരുളി കാണാതാവില്ല എന്ന് തൊഴിലാളികളും പ്രതികരിച്ചു. തുടർന്നാണ് കൃഷിത്തോട്ടം അധികൃതർ മാവേലിക്കര പോലീസിൽ പരാതി നൽകിയത്. പോലീസിൽ പരാതി നൽകിയെന്നും അന്വേഷണത്തിന് പോലീസ് എത്തുമെന്നും തൊഴിലാളികളെയും മറ്റ് ഉദ്യോഗസ്ഥരെയും വാട്സ് ആപ് ഗ്രൂപ്പിലൂടെ ഓഫീസർ വീണ്ടും അറിയിച്ചതിനു…
Read Moreആലപ്പുഴ കടപ്പുറത്ത് മീനുകൾ ചത്തുപൊങ്ങുന്നു; പുന്നപ്ര ചള്ളി കടപ്പുറത്ത് വീണ്ടും ഡോൾഫിൻ അടിഞ്ഞു; തല തകർന്നനിലയിൽ
അമ്പലപ്പുഴ: പുന്നപ്ര ചള്ളി കടപ്പുറത്ത് വീണ്ടും ഡോൾഫിൻ അടിഞ്ഞു. ഇന്നലെ വൈകിട്ട് ഏഴോടെയാണ് ഏകദേശം ഒരു മീറ്റർ നീളം വരുന്ന ഡോൾഫിൻ അടിഞ്ഞത്. തല കണ്ടെയ്നറിൽ ഇടിച്ചു രക്തം വാർന്ന അവസ്ഥയിലാണ് ജഡം പാറക്കൂട്ടത്തിനിടയിൽ അടിഞ്ഞത്.തിങ്കളാഴ്ച ഉച്ചയോടെയാണ് ഏകദേശം ആറടി യോളം നീളവും നാല്പതു കിലോ തൂക്കവും വരുന്ന ഡോൾഫിൻ ഇവിടെ തന്നെ അടിഞ്ഞത്. ദിവസങ്ങൾക്കു മുമ്പ് പുറക്കാട്, പുന്തല തീരങ്ങളിൽ കൂറ്റൻ തിമിംഗലമടിഞ്ഞത് ആശങ്ക പരത്തിയിരുന്നു.
Read Moreഅഡ്വ. ജിസ്മോളുടെയും മക്കളുടെയും മരണം: അന്വേഷണം ക്രൈബ്രാഞ്ചിനെ ഏൽപിക്കണമെന്ന് ആക്ഷൻ കൗൺസിൽ
ഏറ്റുമാനൂര്‍: അഡ്വ. ജിസ്മോള്‍ തോമസ് മക്കൾക്കൊപ്പം ആറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. നിലവിലുള്ള കേസ് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികളെ എല്ലാവരെയും ചോദ്യം ചെയ്യണമെന്നും ആക്ഷന്‍ കൗണ്‍സിലും ജിസ്മോളുടെ ബന്ധുക്കളും ആവശ്യപ്പെട്ടു. പല കാര്യങ്ങളോടും പോലീസ് നിസംഗത പുലര്‍ത്തുകയാണെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. പ്രതിയുടെ വീട്ടിലുണ്ടായിരുന്ന സിസി ടിവി പോലീസ് പരിശോധിച്ചിട്ടില്ല. ഒ ന്നാം പ്രതി വഴക്ക് പറഞ്ഞതിന്റെ പേരിലാണ് മരണം നടന്നത് എന്ന പോലീസിന്റെ കണ്ടെത്തലും ജിസ്മോളെ മാനസികരോഗിയാക്കാനുള്ള പ്രതികളുടെ വ്യഗ്രതയും അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢനീക്കമായാണ് ആക്ഷന്‍ കൗണ്‍സില്‍ കാണുന്നത്. സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് എന്‍.കെ. ശശികുമാര്‍ പറഞ്ഞു. ആക്ഷൻ കൗൺസിൽ ചെയർമാൻ എൻ.കെ. ശശികുമാർ, കൺവീനർ ശാന്തി പ്രഭാത, അംഗങ്ങളായ…
Read Moreവാളയാർ ചെക്ക്പോസ്റ്റിലെ വിജിലൻസ് പരിശോധന; തുടർച്ചയായി പിടിക്കപ്പെട്ട നാല് ഉദ്യോഗസ്ഥർക്കെതിരേ കേസെടുത്തു
പാലക്കാട്: ദിവസങ്ങളുടെ വ്യത്യാസത്തിൽ വാളയാർ ചെക്ക്പോസ്റ്റിൽ നടന്ന വിജിലൻസ് പരിശോധനയിൽ തുടർച്ചയായി പിടിക്കപ്പെട്ട നാലു മോട്ടോർ വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ജനുവരി 30ന് രാത്രി വാളയാർ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിയിലും, ദിവസങ്ങൾക്കുമുമ്പ് ജനുവരി 12ന് നടത്തിയ പരിശോധനയിലും കൈക്കൂലിപ്പണം പിടിച്ചെടുത്ത കേസിലാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മേട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോസഫ് ചെറിയാൻ, അസിസ്റ്റന്റ് മേട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എൽദോസ് രാജു, എ.എസ്. സുരേഷ്, സിബി ഡിക്രൂസ് എന്നിവർക്കെതിരേ വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുള്ളത്. ജനുവരി 30 ലെ പരിശോധനയിൽ ഓഫീസ് അറ്റൻഡന്റ് ടി.എസ്. ഗൗതമിനെതിരേയും കേസുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്നും അമിതഭാരം കയറ്റി വന്ന ചരക്കുവാഹനങ്ങളും കരിങ്കൽ ഉത്പന്നങ്ങൾ, കന്നുകാലികൾ എന്നിവ കയറ്റിവന്ന വാഹനങ്ങളും പരിശോധനകൂടാതെ കടത്തിവിടുന്നതിനു ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയ 71,560 രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തിരുന്നു.…
Read Moreസാന്പത്തിക തട്ടിപ്പുകേസ്; സസ്പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥന്റെ സർവീസ് ചരിത്രം ചികയുന്നു
തൃശൂർ: സാന്പത്തിക തട്ടിപ്പുകേസിൽ സസ്പെൻഷനിലായ എസിപിയുടെ സർവീസ് ചരിത്രം ചികയാൻ അന്വേഷണസംഘം. ഉന്നതപിടിപാടുള്ള വലിയൊരു നെറ്റ്വർക്കിന്റെ ഭാഗമാണ് സസ്പെൻഷനിലായ തൃശൂർ പേരിൽച്ചേരി കൊപ്പുള്ളി വീട്ടിൽ കെ.എസ്. സുരേഷ്ബാബു എന്നാണ് കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് അടക്കമുള്ള അന്വേഷണസംഘങ്ങൾക്കു ലഭിച്ചിട്ടുള്ള വിവരമെന്നറിയുന്നു. ഇതു സ്ഥിരീകരിക്കുന്നതിനും ഇയാളുടെ പൂർവകാലകഥകൾ അറിയുന്നതിനുമാണ് തൃശൂർ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ സുരേഷ്ബാബു സർവീസിലിരുന്ന സമയത്തെ കാര്യങ്ങൾ അന്വേഷിക്കുന്നത്. പല കേസുകളും സെറ്റിൽ ചെയ്യുന്നതിനു സുരേഷ്ബാബു ഉൾപ്പെടുന്ന ഒരു സംഘം ഇടപാടുകാരായി പ്രവർത്തിച്ചിരുന്നതായി സൂചനകളുണ്ട്. ജപ്തിനടപടി ഒഴിവാക്കിത്തരാമെന്നുപറഞ്ഞ് ജ്വല്ലറി ഉടമയിൽനിന്നു രണ്ടുകോടിയിലധികം തട്ടിയ കേസിലാണ് ഇപ്പോൾ സസ്പെൻഷൻ. ഇത്തരത്തിൽ വേറെ ഏതെങ്കിലും ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിക്കും. സുരേഷ്ബാബുവിന്റെ ഭാര്യ തൃശൂർ ചെറുവത്തേരി ശിവാജിനഗറിൽ വി.പി. നുസ്രത്ത് (മാനസ) ഉൾപ്പെട്ടിട്ടുള്ള കേസുകളെക്കുറിച്ചും അന്വേഷിക്കും. ഇപ്പോഴത്തെ കേസിൽ നുസ്രത്തും പ്രതിയാണ്. നുസ്രത്തിനെതിരേ മുൻപും കേസുകളുണ്ട്. ഇവർക്കെതിരേ വിവിധ സ്റ്റേഷനുകളിലായി…
Read Moreഅഹമ്മദാബാദ് വിമാനാപകടം; രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു
പുല്ലാട് (പത്തനംതിട്ട): അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പുല്ലാട്-കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ജി. നായര്‍ (39)ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്. സംസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് വീട്ടുവളപ്പില്‍. മൃതദേഹം അഹമ്മദാബാദില്‍ നിന്ന് ഡല്‍ഹിവഴി ഇന്നുരാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. ബന്ധുക്കളും മന്ത്രിമാരും ബഹുജന രാഷ്ട്രീയ നേതാക്കളും അടക്കം നിരവധി പേര് തിരുവനന്തപുരം വിമാനത്താവളത്തില്‍ കാത്തുനിന്നിരുന്നു. സഹോദരന് രതീഷും ബന്ധു ഉണ്ണികൃഷ്ണനും മൃതദേഹത്തെ അനുഗമിച്ചിരുന്നു. രഞ്ജിതയുടെ ബന്ധുക്കളും കുടുംബാംഗങ്ങളും ഏറ്റുവാങ്ങിയ മൃതദേഹത്തില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി വി.എസ്. ശിവന്‍കുട്ടി ആദരാഞ്ജലി അര്‍പ്പിച്ചു. സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസഫ് എം. പുതുശേരി തുടങ്ങിയവരും വിമാനത്താവളത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. മൃതദേഹം രഞ്ജിത പഠിച്ച പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്കൂളില്‍ രാവിലെ…
Read More