ഉള്ളൂർ: പ്രസവശേഷം ശിശുവിനെ ക്ലോസെറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവതിക്കും ആൺസുഹൃത്തിനുമെതിരേ മെഡിക്കൽ കോളജ് പോലീസ് കേസെടുത്തു. തിരുവല്ലം സ്വദേശിനിയായ പത്തൊന്‍പതുകാരിക്കും അയൽവാസിയായ ഇരുപത്തിയഞ്ചുകാരനായ യുവാവിനുമെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിച്ചതിനാണു യുവാവിനെതിരേ കേസെടുത്തത്. ഗർഭഛിദ്രത്തിലൂടെ കുഞ്ഞിനെ ഉപേക്ഷിച്ചതിനാണു യുവതിക്കെതിരേ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ രാത്രി എട്ടോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലായിരുന്നു സംഭവം. തിരുവല്ലം സ്വദേശിനിയായ 19 കാരിയാണ് ആശുപത്രി ശുചിമുറിയിലെ ക്ലോസെറ്റിൽ പ്രസവിച്ചത്. പ്രസവിച്ചശേഷം ശിശുവിനെ ക്ലോസറ്റിനുള്ളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം പുറത്തിറഞ്ഞതോടെ യുവതി സ്വമേധയാ ആശുപത്രിയിലെത്തിയതാണെന്നും അത്യാഹിത വിഭാഗത്തിലിരിക്കുന്നതിനിടെ വയറുവേദന അനുഭവപ്പെട്ടാണ് ശുചിമുറിയിൽ പോയതെന്നും വ്യക്തമാക്കുകയായിരുന്നു. യുവതി ഗർഭഛിദ്രത്തിനുള്ള ഗുളികകൾ കഴിച്ചിരുന്നെന്നും ശാരീരിക അവശതകൾ ഉണ്ടായതിനെത്തുടർന്നാണ് ആശുപത്രിയിൽ എത്തിയതെന്നും പറയുന്നു. അമിതമായി ഗുളികകൾ കഴിച്ചതാണ് രാത്രിയിൽ ശാരീരിക അസ്വസ്ഥത കലശലാകാൻ കാരണമായത്. എന്നാൽ പിന്നീട് വയറുവേദന കൂടിയതോടെ ആശുപത്രി ശുചിമുറിയിലേക്കു കയറുകയായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും…
Read MoreCategory: Edition News
ദുരിതാശ്വാസ ക്യാമ്പിലെ അന്നം മുട്ടിച്ച് ഗ്യാസ് ഏജൻസി; മുൻകൂർ പണം അടച്ചാൽ സിലിണ്ടർ തരാമെന്ന് ഏജൻസി
തലയോലപ്പറമ്പ്: ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം പാകം ചെയ്യാൻ പാചക വാതക സിലിണ്ടർ നൽകാൻ നിശ്ചിത തുക അടയ്ക്കണമെന്ന ഗ്യാസ് ഏജൻസി അധികൃതരുടെ നിലപാടിനെത്തുടർന്ന് ക്യാമ്പിലെ ഭക്ഷണം പാകം ചെയ്യൽ പ്രതിസന്ധിയിലായി. വൈക്കം മറവൻതുരുത്ത് ഗവൺമെന്റ് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് പാചക വാതക സിലിണ്ടർ ലഭിക്കാത്തത് പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചത്. സ്കൂളിൽ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം തയാറാക്കാനായി കരുതിയ പാചകവാതക സിലിണ്ടറാണ് ഇവിടെ താത്കാലികമായി ഉപയോഗിക്കുന്നത്. ക്യാമ്പിന്റെ പ്രവർത്തനത്തിനായി ആറ് സിലിണ്ടർ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസർ ഭാരത് ഗ്യാസ് ഏജൻസിക്ക് അപേക്ഷ നൽകിയെങ്കിലും നിശ്ചിത തുക മുൻകൂറായി ഒടുക്കാതെ സിലിണ്ടർ നൽകില്ലെന്നാണ് ഏജൻസി അധികൃതർ അറിയിച്ചത്. 30 കുടുംബങ്ങളിൽനിന്നായി 53 അംഗങ്ങളാണ് ഈ ദുരിതാശ്വാസ ക്യാമ്പിലുള്ളത്. ഇവിടേക്ക് ആവശ്യമായ ഗ്യാസ് സിലിണ്ടർ ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreഎൽഡിഎഫും യുഡിഎഫും കാണിക്കുന്ന മോദി വിരോധത്തിന് യാതൊരു കഥയുമില്ല: എ.പി. അബ്ദുള്ള കുട്ടി
കണ്ണൂർ: കേരളത്തിൽ എൽഡിഎഫും യുഡിഎഫും കാണിക്കുന്ന മോദി വിരോധത്തിന് യാതൊരു കഥയുമില്ലെന്ന് എ.പി. അബ്ദുള്ള കുട്ടി. പിഎംശ്രീ പദ്ധതിക്ക് യുഡിഎഫ് അംഗീകാരം നൽകിയിരിക്കുകയാണെന്നും ആദ്യം കാരാറിൽ ഒപ്പിടുകയും പിന്നീട് ഒപ്പിട്ടില്ല എന്ന് കള്ളം പറയുകയും ചെയ്യുന്ന എൽഡിഎഫിനോട് സിപിഎം, സിപിഐ എംഎൽഎമാരുടെ മണ്ഡലങ്ങളിൽ സ്കൂൾ നവീകരണത്തിനുള്ള കോടിക്കണക്കിന് കേന്ദ്ര ഫണ്ട് വേണ്ടായെന്ന് വെക്കാൻ തന്റേടം ഉണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. എൽഡിഎഫ് എംഎൽഎമാർ വേണ്ടെന്ന് പറയുന്ന ഫണ്ട് ബിജെപി എംഎൽഎമാരുടെ മണ്ഡലങ്ങളിൽ കൂടുതൽ സ്കൂളുകൾക്ക് പ്രത്യേകമായി നൽകണമെന്ന് അബ്ദുള്ള ക്കുട്ടി അഭ്യർത്ഥിച്ചു. ഇതുപോലെ ആയുഷ്മാൻ ഭാരത് പദ്ധതി ഉടനെ കേരളത്തിൽ നടപ്പിലാക്കാൻ യുഡിഎഫ് സർക്കാർ തയാറാവണം. 70 വയസു കഴിഞ്ഞ വയോജനങ്ങൾക്ക് 5 ലക്ഷത്തിന്റെ സൗജന്യ ചികിത്സയാണ് എൽഡിഎഫിന്റെ മോദി വിരോധം കൊണ്ട് നിഷേധിക്കപ്പെട്ടിട്ടുള്ളതെന്നും ഇനിയെങ്കിലും മോദി വിരുദ്ധ, കേന്ദ്രസർക്കാർ വിരുദ്ധ നിലപാടുകൾ തിരുത്താൻ തയറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreകീർത്തനയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി
മട്ടന്നൂർ: തില്ലങ്കേരി കാഞ്ഞിരാട്ടെ വിദ്യാർഥിനി കീർത്തനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി.സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കുടുംബമാണ് മന്ത്രിക്ക് നിവേദനം നൽകിയത്. സംഭവത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാഗേഷ് തില്ലങ്കേരി ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ട് പരാതി അവതരിപ്പിക്കുകയും കുടുംബത്തിന്റെ ആശങ്കകൾ വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് കേസ് ക്രൈംബ്രാഞ്ചിന് വിടുമെന്ന് ആഭ്യന്തരമന്ത്രി കുടുംബത്തിന് ഉറപ്പു നൽകി. വൈദ്യുത വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ കെ. സുമേഷ്, സവാദ് പെരിയത്തിൽ എന്നിവരും കൂടെയുണ്ടായിരുന്നു.
Read Moreമാറ്റിവച്ച കരങ്ങളാല്‍ കേക്കു മുറിച്ച് ജന്മദിനം ആഘോഷിച്ച് ഗോകുലപ്രിയന്; ഈ ജീവിതം തിരികെ നല്കിയവരോട് എന്നും കടപ്പാട്
കൊച്ചി: എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തം കൈകള്‍കൊണ്ട് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് തമിഴ്നാട് സേലം സ്വദേശി ഗോകുലപ്രിയന്. വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് ഇരു കൈകളും നഷ്ടപ്പെട്ട ഗോകുലപ്രിയന് കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആദ്യ ജന്മദിനമാണ് കൊച്ചി അമൃത ആശുപത്രിയിൽ ആഘോഷിച്ചത്. ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ ഡോക്ടര്‍ക്കും സംഘത്തിനും സ്വന്തം കൈകളാല്‍ കേക്ക് മുറിച്ചു നല്കി, തനിക്ക് പുതുജീവനേകിയവര്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. 2018ലാണ് ഹൈടെന്‍ഷന്‍ വൈദ്യുത ലൈനില്‍നിന്ന് ഷോക്കേറ്റ് ഇരുകൈകളും നഷ്ടമായത്. വര്‍ഷങ്ങളോളം കൃത്രിമ കൈകളോടെയായിരുന്നു ജീവിച്ചത്. എന്നാല്‍ അമൃത ആശുപത്രിയില്‍ നടത്തിയ കൈമാറ്റ ശസ്ത്രക്രിയയും തുടര്‍ന്ന് മാസങ്ങളായുള്ള കഠിനമായ പുനരധിവാസ ചികിത്സയും ജീവിതം മാറ്റിമറിച്ചു. 2025 ഒക്ടോബര്‍ 22നാണ് അമൃത ആശുപത്രിയിലെ ഹെഡ് ആന്‍ഡ് നെക്ക്, പ്ലാസ്റ്റിക് ആന്‍ഡ് ക്രാനിയോഫേഷ്യല്‍ സര്‍ജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യരുടെയും സംഘത്തിന്റെയും നേതൃത്വത്തില്‍…
Read Moreപാൽചുരം ചുരംപാത വീണ്ടും തകർന്നു: വയനാട്ടിലേക്കുള്ള പ്രധാന റോഡിൽ യാത്ര ദുരിതത്തിൽ
കേളകം: ആഴ്ചകൾക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയ കൊട്ടിയൂർ-ബോയ്സ് ടൗൺ പാൽചുരം ചുരംപാത വീണ്ടും തകർന്നു. ചുരത്തിലെ ചെകുത്താൻ റോഡിന് സമീപമാണ് ശക്തമായ മഴയെ തുടർന്ന് റോഡിന്റെ ഉപരിതലം ഒലിച്ചു പോയി കല്ലും മെറ്റലും ഇളകിമാറി വലിയ കുഴികൾ രൂപപ്പെട്ടത്. ഇതോടെ വയനാട്ടിലേക്കും തിരിച്ചും സഞ്ചരിക്കുന്ന യാത്രക്കാരും ചരക്ക് വാഹനങ്ങളുമുൾപ്പെടെയുള്ള വാഹനങ്ങൾ കടുത്ത യാത്രാദുരിതമാണ് നേരിടുന്നത്. കണ്ണൂർ ജില്ലയിൽ നിന്ന് വയനാട്ടിലേക്കും കർണാടകയിലേക്കും പോകുന്ന പ്രധാന പാത യായതിനാൽ ദിവസേന നൂറുകണക്കിന് സ്വകാര്യ വാഹനങ്ങൾ, ബസുകൾ, ടൂറിസ്റ്റ് വാഹനങ്ങൾ, പച്ചക്കറി, കാർഷിക ഉൽപ്പന്നങ്ങൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ കൊണ്ടുപോകുന്ന ചരക്ക് വാഹനങ്ങൾ എന്നിവ ഈ റോഡിനെ ആശ്രയിച്ചാണ് സഞ്ചരിക്കുന്നത്. റോഡ് തകർന്നതോടെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങേണ്ട അവസ്ഥയാണ്. മഴവെള്ളം കുത്തിയൊലിക്കുന്നതിനാൽ കുഴികളുടെ ആഴം തിരിച്ചറിയാൻ കഴിയാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു. അടുത്തിടെയാണ് പൊതുമരാമത്ത് വകുപ്പ് ഈ ഭാഗത്ത് അറ്റകുറ്റപ്പണി നടത്തിയിരുന്നത്. എന്നാൽ…
Read Moreകുതിച്ചുയർന്ന് നേന്ത്രപ്പഴ വില; ഓണസദ്യയിലെ ഒഴിച്ചു കൂടാനാവാത്ത കായ വറുത്തത് എടുത്താൽ ഇത്തവണ കൈപൊള്ളും
ആലപ്പുഴ: ഓണം വിപണിയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങൾ നിർമിക്കാൻ നേന്ത്രപ്പഴം ആവശ്യമാണ്. ഓണച്ചന്തകൾ സജീവമാകുന്നതിനു മുൻപുതന്നെ സംസ്ഥാനത്തെ വിപണിയിൽ നേന്ത്രപ്പഴ വില കുതിച്ചുയരുകയാണ്. പഴുപ്പിക്കാൻ അനുയോജ്യമായ ഗുണമേന്മയുള്ള നേന്ത്രക്കായയുടെ ലഭ്യത വിപണിയിൽ കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. കായക്ഷാമം രൂക്ഷമായതോടെ മൊത്തവിപണിയിൽ നേന്ത്രക്കായ കിലോയ്ക്ക് 50 രൂപയും ചില്ലറ വിപണിയിൽ 60 രൂപയുമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം മൊത്തവിപണിയിൽ കിലോയ്ക്ക് 13 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ അപേക്ഷിച്ച് മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. കേരളത്തിലെ വിപണികളിലേക്ക് പ്രധാനമായും തമിഴ്നാട്ടിലെ സത്യമംഗലത്തു നിന്നാണ് നേന്ത്രക്കായ എത്തുന്നത്. ഓണക്കാലം അടുത്തെത്തിനിൽക്കേ ചിപ്സ് നിർമാണ യൂണിറ്റുകളും വൻകിട വിപണികളും നേന്ത്രക്കായ്ക്കായി പരക്കം പായുകയാണ്. നേന്ത്രപ്പഴവില കുതിച്ചുയരുന്നത് സാധാരണക്കാരെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കുകയാണ്. നേന്ത്രപ്പഴം വരവ് കുറയുകയും ആവശ്യക്കാർ കൂടുകയും ചെയ്യുന്നതു വരും ദിവസങ്ങളിൽ വില…
Read Moreപാർസൽ ലോറിയും ഇന്നോവയും കൂട്ടിയിടിച്ച് അപകടം
ഇരിട്ടി: ഇരിട്ടി-കൂട്ടുപുഴ അന്തർസംസ്ഥാന പാതയിലെ 32-ാം മൈലിൽ പാർസൽ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ പാർസൽ ലോറി തലകീഴായി റോഡിലേക്ക് മറിഞ്ഞതോടെ അന്തർസംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ ഇന്നോവ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽപ്പെട്ട യാത്രക്കാരെ നിസാര പരിക്കുകളോടെ ഇരിട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തെ തുടർന്ന് ദീർഘനേരം വാഹനങ്ങളുടെ നീണ്ടനിരയും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
Read Moreഭാഗ്യക്കേട്… ഒരേ നമ്പറിൽ രണ്ട് ടിക്കറ്റുകള്‍: അച്ചടിപിശക് ആകാമെന്നാണ് ലോട്ടറി ഓഫീസ്; കേസെടുത്ത് പോലീസ്
ചേർത്തല: കേരള ലോട്ടറിയില്‍ വ്യാജന് വിലസുന്നുവെന്ന് പരാതി. വെള്ളിയാഴ്ച നറുക്കെടുത്ത സുവർണ കേരളം ടിക്കറ്റുകളിൽ ഒരേ നമ്പറിൽ രണ്ടു ടിക്കറ്റുകള്‍ ലഭിച്ചതോടെ പോലീസിലും ജില്ലാ ലോട്ടറി ഓഫീസിലും പരാതി നൽകി. പള്ളിപ്പുറം കെആർ പുരം കരോണ്ടുകടവിൽ രഞ്ജിത്ത് രവീന്ദ്രനാണ് പരാതിക്കാരൻ. ചേർത്തലയിലെ ഭഗവതി ലക്കി സെന്ററിൽനിന്ന് സുവർണ കേരളം എസ്കെ-63 ഡ്രോയിലെ 213225 മുതൽ 213249 വരെയുള്ള രണ്ട് ബുക്ക് ടിക്കറ്റുകൾ ഇദ്ദേഹം വാങ്ങിയിരുന്നു. അതിൽ കെഎം 213225 എന്ന നമ്പറിന് രണ്ട് ബുക്കിലും ഒരേ സീരിസാണ് രേഖപ്പെടുത്തിയിരുന്നത്. ടിക്കറ്റുകൾ പ്രത്യേകം സ്കാനറിൽ പരിശോധിച്ചപ്പോൾ ഒന്ന് വ്യാജനാണെന്ന് കണ്ടെത്തി. മാസങ്ങൾക്ക് മുമ്പ് കണിച്ചുകുളങ്ങര സ്വദേശിക്ക് ഒരു കോടി രൂപ സമ്മാനം അടിച്ചതായി പ്രചരിച്ചെങ്കിലും പിന്നീട് പരിശോധനയിൽ വ്യാജ ലോട്ടറിയാണെന്ന് കണ്ടെത്തിയിരുന്നു. ഒരേ സീരീസിലുള്ള രണ്ട് ലോട്ടറി നമ്പറുകൾ വന്നത് അച്ചടിപിശക് ആകാമെന്നാണ് ലോട്ടറി ഓഫീസിന്റെ പ്രാഥമിക വിശദീകരണം.…
Read Moreഇൻസ്റ്റഗ്രാം പ്രണയത്തിൽ 16 കാരിയെ കുരുക്കി; സ്കൂൾ സമയത്ത് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി കറക്കം; യുവാവ് അറസ്റ്റിൽ
അഞ്ചല്‍ : ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് സൗഹൃദത്തിലായ 16 കാരിയെ കടത്തികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ പനയംഞ്ചേരി സിന്ദൂരത്തില്‍ അഖില്‍ (24) ആണ് പോലീസ് പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16 കാരിയെ സ്കൂളിലെ ഇടവേള സമയത്ത് ബൈക്കില്‍ കടത്തിക്കൊണ്ടു പോയി. ഇതേ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ അഞ്ചല്‍ പോലീസില്‍ പരാതി നല്കി. അന്വേഷണം നടത്തി വരുന്നതിനിടയില്‍ യുവാവ് പെണ്‍കുട്ടിയെ സ്കൂളിന്റെ പരിസരത്ത് എത്തിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. യുവാവിനെ പനയംഞ്ചേരിയില് നിന്നു പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More