പാലാ: മഴക്കാലമെത്തിയതോടെ ആഫ്രിക്കന്‍ ഒച്ച് പെരുകുന്നതു കര്‍ഷകര്‍ക്ക് ആശങ്കയായി. ഭരണങ്ങാനം, മീനച്ചില്‍, ഏഴാച്ചേരി, കരൂര്‍, കാനാട്ടുപാറ തുടങ്ങിയ പ്രദേശങ്ങളിലാണ് ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം വര്‍ധിച്ചുവരുന്നത്. കപ്പ, വാഴ, കമുക്, പച്ചക്കറികള്‍, ചേന, ചെടികള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കൃഷികള്‍ ഒച്ചുകള്‍ തിന്നു നശിപ്പിക്കുന്നുണ്ട്. മീനച്ചിലാറിന്റെയും ളാലം തോടിന്റെയും തീരങ്ങളിലാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ കൂടുതലും കണ്ടുവരുന്നത്.രണ്ടു വര്‍ഷംമുമ്പ് ഭരണങ്ങാനം പഞ്ചായത്തിലെ അറവക്കുളം പ്രദേശത്താണ് ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം വന്‍തോതില്‍ കണ്ടെത്തിയത്. തുടര്‍ന്നു മീനച്ചില്‍ പഞ്ചായത്തിന്റെ തീരഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. വേനല്‍ക്കാലത്ത് ഇവയുടെ ശല്യം കുറവാണ്. ഭരണങ്ങാനം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഇവയെ നശീകരിക്കുന്നതിനു നടപടികളെടുത്തിരുന്നു. സമീപകാലത്ത് മഴ ശക്തമായതോടെ ആറിന്റെയും തോടുകളുടെയും സമീപ പ്രദേശങ്ങളിലെ ചപ്പുചവറുകള്‍ കൂടിക്കിടക്കുന്ന ഭാഗങ്ങളില്‍ ഒച്ചുകളെ കണ്ടു തുടങ്ങുകയായിരുന്നു. പിന്നീട് മറ്റു സ്ഥലങ്ങളിലേക്ക് പടര്‍ന്നു. വീടുകള്ക്കുള്ളിലേയ്ക്കും ഇവ കടന്നുതുടങ്ങിയത് പലവിധമുള്ള രോഗസാധ്യതയും വര്‍ധിപ്പിച്ചിട്ടുണ്ട്. നടപടി വേണം…
Read MoreCategory: Edition News
കോട്ടയത്ത് മലേറിയ; കടനാട് പഞ്ചായത്തിലെ വീട്ടമ്മയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്; രോഗം പരത്തുന്നത് അനോഫെലിസ് കൊതുകുകൾ
കടനാട്: ജില്ലയിൽ മലേറിയ സ്ഥിരീകരിച്ചു. പാലാ കടനാട് പഞ്ചായത്തിലെ മാനത്തൂർ വാർഡിലാണ് മലേറിയ സ്ഥിരീകരിച്ചത്. മലയോര മേഖലയായ പാട്ടത്തിപ്പറമ്പ് ഉണ്ണിക്കനോലി ഭാഗത്തെ വീട്ടമ്മയ്ക്കാണ് രോഗബാധ. ഇവർ ഒരാഴ്ചയായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോട്ടയത്തെ മലേറിയ നിയന്ത്രണ അഥോറിറ്റി അധികൃതർ സ്ഥലത്തെത്തി കൊതുകുകളുടെ ഉറവിട നശീകരണത്തിനായി സ്പ്രേയിംഗ് നടത്തി. കടനാട് പിഎച്ച്സി, ഉള്ളനാട് സിഎച്ച്സി എന്നിവിടങ്ങളിൽനിന്നുള്ള ആരോഗ്യവകുപ്പ് അധികൃതർ എത്തി പരിസരവാസികൾ ഉൾപ്പെടെ അൻപതോളം പേരുടെ രക്തസാമ്പിൾ ശേഖരിച്ച് പരിശോനധയ്ക്ക് അയച്ചിട്ടുണ്ട്. കൂടാതെ പഞ്ചായത്ത് ആരോഗ്യവിഭാഗം കഴിഞ്ഞ ദിവസം പ്രദേശത്ത് ഫോഗിംഗും നടത്തി. ഇരുപതോളം കുടുംബങ്ങൾ താമസിക്കുന്ന മേഖലയിൽ ഒരാളിലാണ് രോഗബാധ കണ്ടെത്തിയത്. അനോഫെലിസ് കൊതുകുകളാണ് മലേറിയ പരത്തുന്നത്. വിട്ടുമാറാത്ത പനിയാണ് രോഗലക്ഷണം. രോഗബാധിതയുടെ വീടുപണിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളികളിൽനിന്നാണ് ഇവർക്ക് പനിബാധ ഉണ്ടായതെന്നാണ് പറയുന്നത്. ഇവരുടെ കൂട്ടത്തിൽപ്പെട്ട തൊഴിലാളികളുടെയും രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. റബർ തോട്ടങ്ങളും കൈതകൃഷിയും വ്യാപകമായുള്ള…
Read Moreട്രോളിംഗ് നിരോധനത്തിനിടെ ആശ്വാസത്തിന്റെ ചാകര; തോട്ടപ്പള്ളിയിൽ വള്ളങ്ങൾക്ക് വലിയ മത്തി കിട്ടിത്തുടങ്ങി
അമ്പലപ്പുഴ: ട്രോളിംഗ് നിരോധനത്തിനിടെ വള്ളക്കാർക്ക് ആശ്വാസമായി ചാകര തെളിഞ്ഞു. തോട്ടപ്പള്ളിയിൽ വള്ളങ്ങൾക്ക് വലിയ മത്തി കിട്ടിത്തുടങ്ങി. തോട്ടപ്പള്ളിക്കും പുറക്കാടിനും ഇടയിൽ തീരം ഉത്സവലഹരിയിലാണ്.ചാകര തെളിഞ്ഞ ആദ്യദിനം ചെമ്മീനും വേളൂരിയും കരിനന്തനുമാണ് ലഭിച്ചിരുന്നതെങ്കിൽ ഇന്നലെ മുതലാണ് വളർച്ചയെത്തിയ മത്തി ലഭിച്ചുതുടങ്ങിയത്. തുടക്കത്തിൽ തോട്ടപ്പള്ളി ഹാർബറിൽ 240 രൂപയായിരുന്നു മത്തി വിലയെങ്കിൽ പിന്നീടത് 120 രൂപയായി ഇടിഞ്ഞു. കഴിഞ്ഞ ഒരു വർഷമായി വളർച്ച മുരടിച്ച ചെറിയ മത്തിയാണ് ലഭിച്ചിരുന്നതെ ങ്കിൽ മത്തി വളർച്ച എത്തിയതോടെ ആവശ്യക്കാരും ഏറി. തീൻ മേശയിലെ രുചി വിഭവമായിരുന്ന ചെമ്മീനെക്കാൾ പ്രിയം മത്തിയോടായി മാറി. നീട്ടുവല ജില്ലയുടെ നാനാഭാഗത്തുനിന്നു നൂറുകണക്കിനു ചെറുതും വലുതുമായ വള്ളങ്ങളാണ് തോട്ടപ്പള്ളി ഹാർബറിൽ നങ്കൂരമിട്ട് മത്സ്യബന്ധനം നടത്തുന്നത്. നീട്ടുവല വിഭാഗത്തിൽപ്പെട്ട വള്ളങ്ങൾക്കാണ് കൂടുതലായും മത്തി ലഭിച്ചത്. പുന്നപ്ര, പറവൂർ തീരങ്ങളുടെ പടിഞ്ഞാറ് കടലിലാണ് വല നീട്ടുന്നത്. ഒരാൾ തുഴയുന്ന പൊന്തുവള്ളങ്ങൾ പുറക്കാട്…
Read Moreസർ സിപിയെ നാടുകടത്തിയ നാടാണ് കേരളം; ജില്ലാ കളക്ടർക്ക് എതിരേ രൂക്ഷവിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി
പീരുമേട്: ജില്ലാ കളക്ടർക്കെതിരേ വീണ്ടും രൂക്ഷ വിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്.കൈയേറ്റം ഒഴിപ്പിക്കലിന്റെ പേരിൽ പീരുമേട്ടിൽ ജില്ലാ ഭരണകൂടം നിർമാണ നിരോധനം ഏർപ്പെടുത്തിയതിനെതിരേ സിപിഎം സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർ സിപിയെ നാടുകടത്തിയ നാടാണ് കേരളമെന്ന് കളക്ടർ മനസിലാക്കുന്നത് നല്ലതായിരിക്കും.എക്കാലവും തങ്ങൾ ഒരു സർവാധിപതിയായിരിക്കുമെന്ന് കരുതുന്ന ധിക്കാരികളായ ഉദ്യോഗസ്ഥർക്ക് ചരിത്രം ഒരിക്കലും മാപ്പ് നൽകിയിട്ടില്ലെന്ന് കളക്ടർ മനസിലാക്കണമെന്നും സി.വി. വർഗീസ് പറഞ്ഞു.
Read Moreവൈക്കം, കടുത്തുരുത്തി മേഖലകളിൽ മോഷണം പെരുകുന്നു: പോലീസ് നിഷ്ക്രിയരാണെന്നു പരാതി
കടുത്തുരുത്തി: വൈക്കം, കടുത്തുരുത്തി മേഖലകളിലെ വിവിധ പ്രദേശങ്ങളില്‍ മോഷണം വ്യാപകമാകുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളായി പ്രദേശത്ത് അടിക്കടി മോഷണങ്ങള്‍ പെരുകുകയാണ്. പണവും സ്വര്‍ണവും വാഹനങ്ങളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നഷ്ടപ്പെടുന്നവര്‍ ഏറെയാണ്. മോഖലയിൽ അടിക്കടി മോഷണങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും പോലീസ് നിഷ്ക്രിയരാണെന്ന പരാതി വ്യാപകമാണ്. കഴിഞ്ഞ മേയ് 31ന് രാത്രിയില്‍ മാന്‍വെട്ടം നെടുതുരുത്തിമ്യാലില് എന്‍.ജെ. ജോയിയുടെ വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 32 പവന് സ്വര്‍ണവും 25,000 രൂപയും മോഷ്ടണം പോയതാണ് ഒടുവിലത്തെ സംഭവം. ജോയിയും ഭാര്യ ലിസിയും മകള്‍ ജൂലിയുടെ ചികിത്സയ്ക്കായി ഏറ്റുമാനൂര്‍ കാരിത്താസ് ആശുപത്രിയില്‍ പോയസമയത്തായിരുന്നു മോഷണം. കടുത്തുരുത്തി മാന്നാര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ ചുറ്റമ്പലത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന താഴികക്കുടത്തില ഗോളകത്തിന്റെ ഒരു ഭാഗവും ഓട്ട് ഉരുളിയും കഴിഞ്ഞ മേയ് 16ന് രാത്രി മോഷണം പോയി. ചുറ്റുവിളക്കിന്റെ വിളക്കുമാടത്തില്‍ ചവിട്ടിയാണ് മോഷ്ടാവ് അകത്ത് കയറിയത്.…
Read Moreഓൺ ലൈൻ ട്രേഡിംഗ് തട്ടിപ്പ്; 12 ലക്ഷം തട്ടിയ പാലക്കാട് സ്വദേശികൾ കണ്ണൂർ പോലീസിന്റെ പിടിയിൽ
കണ്ണൂര്‍: ഫേസ്ബുക്ക് വഴിയുള്ള പരിചയത്തിൽ ഓൺ ലൈൻ ട്രേഡിംഗ് വഴി പണം സന്പാദിക്കാം എന്നു വിശ്വസിപ്പിച്ച് തലശേരി സ്വദേശിനിയുടെ12,06,000 രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ മുഹമ്മദ് റിഷാദ് (36), ദിലീപ് (36), പ്രേംകുമാര്‍ (52) എന്നിവരെയാണ് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണര്‍ നിധിന്‍രാജിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ണൂര്‍ സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടന്പേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി പണം സമ്പാദിക്കാം എന്നു പറഞ്ഞു വിശ്വസിപ്പിച്ച് പരാതിക്കാരിയെ കൊണ്ട് വിവിധ അക്കൗണ്ടുകളിലേക്ക് പലതവണകളായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. മേല്‍പരാതിയില്‍ റിഷാദിന്റെ അക്കൗണ്ടിലേക്ക് വന്ന 4,50,000 രൂപ പ്രതികള്‍ ചെക്ക് വഴി പിൻവലിച്ചതായി കണ്ടെത്തി.
Read Moreകൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: നടന് കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. മ്യൂസിയം പോലീസില്‍ നിന്നു കേസ് ഫയലുകള്‍ ഇന്ന് ക്രൈംബ്രാഞ്ച് സംഘം ഏറ്റുവാങ്ങും. സിറ്റി പോലീസ് കമ്മീഷണര്‍ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദര്‍ബേഷ് സാഹിബിന് നല്കിയ ശിപാര്‍ശ പരിഗണിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ദിയയുടെ സ്ഥാപനത്തില്‍ നിന്നു ജീവനക്കാരികളായ മൂന്നു പേര് ചേര്‍ന്ന് 69 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. മ്യൂസിയം പോലീസ് ജീവനക്കാരികളുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ 66 ലക്ഷം രൂപയോളം ഇവരുടെ അക്കൗണ്ടില്‍ എത്തിയതായി കണ്ടെത്തിയിരുന്നു. ഈ തുക ഇവരുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്തതായും സ്ഥിരീകരിച്ചിരുന്നു.
Read Moreഇന്റേൺഷിപ്പിന് പോയ നാല് മലയാളി വിദ്യാർഥികളെ ഒഡീഷയിൽ ആക്രമിച്ചു; ഫോണും പഴ്സുമുൾപ്പെടെ കൊള്ളയടിച്ചു
തൃശൂര്‍: മലയാളി എൻജിനീയറിംഗ് വിദ്യാര്‍ഥികള്‍ ഒഡീഷയില്‍ ആക്രമിക്കപ്പെട്ടതായി പരാതി. തൃശൂര്‍ ഗവൺമെന്റ് എൻജിനീയറിംഗ് കോളജില്‍നിന്ന് ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഒഡീഷയിലെ സർക്കാർ സ്ഥാപനത്തിലേക്കു പോയ നാല് വിദ്യാര്‍ഥികളാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ ഫോണും പഴ്സുമുള്‍പ്പെടെ അക്രമിസംഘം കൊള്ളയടിച്ചതായി വിദ്യാര്‍ഥികള്‍ ഒഡീഷ പോലീസില്‍ നൽകിയ പരാതിയിൽ പറയുന്നു. ആദ്യ വര്‍ഷ എം.ടെക് പവര്‍ സിസ്റ്റം വിദ്യാര്‍ഥികളാണ് ആക്രമിക്കപ്പെട്ടത്. അക്രമത്തിൽ പരിക്കുണ്ടെങ്കിലും എല്ലാവരും ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ആയി. കഴിഞ്ഞ ആഴ്ചയിലാണ് വിദ്യാർഥികൾ തൃശൂരിൽനിന്ന് ഒഡീഷയിൽ എത്തിയത്. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ ഇവര്‍ മടങ്ങുന്നതിനു മുന്‍പായി ഞായറാഴ്ച പുട്ടുടി വെള്ളച്ചാട്ടം കാണാന്‍ പോയിരുന്നു. അവിടെനിന്ന് മടങ്ങും വഴിയാണ് ആക്രമിക്കപ്പെട്ടത്. തടയാൻ ശ്രമിച്ചവരിൽ ഒരാള്‍ക്ക് തലയ്ക്കും കൈയ്ക്കും പരിക്കുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവർക്കും പരിക്കേറ്റതായെന്നാണ് വിവരം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് വിദ്യാര്‍ഥികളെ ആശുപത്രിയിൽ എത്തിച്ചത്. ആരുടെയും പരിക്ക് സാരമുള്ളതല്ല. സംഘത്തിലെ മൂന്നുപേരുടെയും ഫോണുകളും കവര്‍ന്നു. ഫോൺ…
Read Moreയുവതിയുടെ വാട്സാപ്പിലും ഇന്‍സ്റ്റ ഗ്രാമിലും തുടര്‍ച്ചയായി അശ്ലീല സന്ദേശം: പോലീസുകാരന് സസ്പെന്ഷന്
നാദാപുരം: ഭര്‍തൃമതിയായ വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയില്‍ പോലീസുകാരന് സസ്പെന്ഷന്. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കടമേരി സ്വദേശി സുരേഷിനെയാണ് വടകര റൂറല്‍ എസ്പി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സുരേഷിനെതിരേ നാദാപുരം പോലീസില്‍ വീട്ടമ്മ പരാതി നല്‍കിയത്. യുവതിയുടെ വാട്സാപ്പിലും ഇന്‍സ്റ്റ ഗ്രാമിലും തുടര്‍ച്ചയായി അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തിയെന്നാണ് പരാതി.
Read Moreമലാപ്പറമ്പ് സെക്സ് റാക്കറ്റ്: പോലീസുകാരെ കുടുക്കിയത് ഗൂഗിള്‍ പേ ഇടപാട്
കോഴിക്കോട്: മലാപ്പറമ്പ് പെണ്‍വാണിഭ കേസില്‍ നഗരത്തിലെ രണ്ടു പോലീസുകാരെ അന്വേഷണ സംഘം കേസില്‍ പ്രതിചേര്‍ത്തു. വിജിലന്‍സിലെയും കണ്ട്രോള് റൂമിലെയും ഡ്രൈവര്‍മാരായ ഷൈജിത്ത്, ഷനിത്ത് എന്നിവരെയാണ് പ്രതിചേര്‍ത്തത്. ഇരുവരെയും സിറ്റി പോലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തു. പോലീസുകാര്‍ക്ക് പുറമേ അനാശ്യാസ കേന്ദ്രം നടത്തിപ്പുകാരിയായ വയനാട് സ്വദേശി ബിന്ദുവിന്റെ ഭര്‍ത്താവ് അനിമേഷിനെതിരേയും കേസെടുത്തിട്ടുണ്ട്. ഇയാള്‍ ദുബായിയിലാണ് താമസിക്കുന്നത്. പോലിസുകാരെ പ്രതിചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് ഇന്നലെ നടക്കാവ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. പെണ്‍വാണിഭത്തില്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് അനാശാസ്യകേന്ദ്രത്തിന്റെ നടത്തിപ്പില്‍ പങ്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പ്രധാന പ്രതിയുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നാണ് ഇവര്പെണ്വാണിഭ സംഘവുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചത്. മുഖ്യപ്രതിയുടെ അക്കൗണ്ടിലേക്ക് നിരവധി തവണയാണ് ഗൂഗിള്‍ പേ വഴി പണം കൈമാറിയത്. മറ്റു പ്രതികളുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെയും പണംകൈപ്പറ്റിയതിന്റെയും രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ നടത്തിപ്പില്‍…
Read More