പരവൂർ: രാജ്യത്ത് ജനപ്രീതി നേടിയ യുപിഐ പണമിടപാടുകളിൽ ചില വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ ചാർജ് ഈടാക്കിയേക്കുമെന്ന് റിപ്പോർട്ട്.വൻകിട വ്യാപാരികളിൽ നിന്ന് മാത്രം ഫീസ് ഈടാക്കാനുള്ള നിർദേശമാണ് ഇപ്പോൾ സർക്കാരിന്റെ സജീവ പരിഗണനയിലുള്ളത്. ഡിജിറ്റൽ പണമിടപാടുകൾ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനായി 2020ൽ വൻകിട വ്യാപാരികളിൽ നിന്ന് പൂർണമായും ഒഴിവാക്കി നൽകിയിരുന്ന മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് പുനഃസ്ഥാപിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. വാർഷിക വിറ്റുവരവ് ഒരു കോടി മുതൽ ഒന്നര കോടി രൂപയിൽ അധികമുള്ള വൻകിട ബിസിനസ് സ്ഥാപനങ്ങൾക്ക് മാത്രമായിരിക്കും ഈ പുതിയ നിരക്ക് ബാധകമാകുകയുള്ളൂ. കൂടാതെ 2,000 രൂപയിൽ അധികമുള്ള വലിയ യുപിഐ ഇടപാടുകൾക്ക് മാത്രമേ ഇത്തരത്തിൽ ഫീസ് ഈടാക്കുകയുള്ളൂവെന്നും സൂചനയുണ്ട്. തുടക്കത്തിൽ ഫീസ് ഒഴിവാക്കിയതിനെത്തുടർന്ന് രാജ്യത്തെ യുപിഐ ഇടപാടുകളിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്.നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2016-17 സാമ്പത്തിക വർഷത്തിൽ വെറും രണ്ട്…
Read MoreCategory: Edition News
പ്രീമിയം എൽപിജി ഉപഭോക്താക്കൾക്കായി അടുത്ത തലമുറ എൽപിജി സിലിണ്ടറുമായി ഭാരത് ഗ്യാസ്
പരവൂർ: പ്രീമിയം എൽപിജി ഉപഭോക്താക്കൾക്കായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് പുതിയ തലമുറ ലൈറ്റ് വെയിറ്റ് എൽപിജി സിലിണ്ടറായ ഭാരത്ഗ്യാസ് ലൈറ്റ് സിപ്പ് പുറത്തിറക്കി.ആധുനിക വേഗമേറിയ ജീവിതശൈലിക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപന ചെയ്ത ഈ പുതിയ ഉത്പന്നം ഉപഭോക്താക്കൾക്ക് തത്ക്ഷണ പുതിയ കണക്ഷനുകളും എക്സ്പ്രസ് ഡെലിവറി സേവനങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. മുംബൈയിൽ ആദ്യമായി അവതരിപ്പിച്ച ഈ പ്രീമിയം എൽപിജി സേവനം വരും ആഴ്ചകളിൽ കൂടുതൽ വിപുലമാക്കും. ഓഗസ്റ്റ് 15-ഓടെ 24 സംസ്ഥാനങ്ങളിലായി 100 പ്രധാന നഗരങ്ങളിലേക്ക് കൂടി ഈ ആധുനിക സിലിണ്ടർ വിതരണം വ്യാപിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.ഭാരത് പെട്രോളിയത്തിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് ഖന്ന, ഡയറക്ടർ ശുഭങ്കർ സെന്നിന്റെ സാന്നിധ്യത്തിലാണ് പുതിയ ഉത്പ്പന്നത്തിന്റെ ഔദ്യോഗിക ലോഞ്ച് നിർവഹിച്ചത്. ഭാരം കുറഞ്ഞതും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുമായ കോമ്പോസിറ്റ് സിലിണ്ടറാണ് ലൈറ്റ് സിപ്പിനായി ഉപയോഗിക്കുന്നത്. തുരുമ്പെടുക്കാത്ത കട്ടിയുള്ള ശരീരം,…
Read Moreപാലാ നഗരസഭയിൽ അവിശ്വാസം നാളെ ; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രമേയത്തെ പിന്തുണയ്ക്കുമോ?
പാലാ: നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ ചര്‍ച്ചയാകാനിരിക്കെ രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവം.ചെയര്പേഴ്സനെതിരേയുള്ള അവിശ്വാസം വിജയിക്കണമെങ്കില്‍ 14 പേരുടെ പിന്തുണ വേണം. കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ മാത്രമേ അവിശ്വാസം വിജയിക്കുകയുള്ളൂ. എല്ലാവരും പിന്തുണച്ചില്ലെങ്കിലും രണ്ടു പേരുടെ പിന്തുണ ആവശ്യമാണ്. കോണ്‍ഗ്രസ് നേതൃത്വം വിപ്പ് നല്കിയാല് അത് ലംഘിക്കുന്നതിന് അംഗങ്ങള്‍ക്ക് തടസമാവും. വിപ്പ് ലംഘിച്ചാല്‍ കൗണ്‍സില്‍ സ്ഥാനം നഷ്ടപ്പെടുകയും അടുത്ത ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യനാവുകയും ചെയ്യും. കെപിസിസി ജനറല്‍ സെക്രട്ടറി ജോസഫ് വാഴക്കന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്തുകയും അഭിപ്രായം കേള്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസിലെ ആറു കൗണ്‍സിലര്‍മാരും ചെയര്പേഴ്സനെതിരേയുള്ള നിലപാടാണ് സ്വീകരിച്ചതെന്നാണ് വിവരം. സ്വതന്ത്ര മുന്നണി നേതാക്കളുമായും ജോസഫ് വാഴയ്ക്കന് ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് വിമതയായി മത്സരിച്ചു വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി മായാ…
Read Moreസ്വരങ്ങളുടെ ലോകം അന്യമാണ് പക്ഷേ, ചെസിൽ തോൽപ്പിക്കാനാവില്ല
കോട്ടയം: പ്രായം 64, പക്ഷേ, ചെസ് ബോര്‍ഡ് തുറന്ന് കരുക്കള്‍ നിരത്തിക്കഴിഞ്ഞാല്‍ പിന്നെ അന്നത്തെ ഏഴാം ക്ലാസുകാരനാകും. ചെസ് കളിക്കാന്‍ തുടങ്ങിയ കാലത്തെന്നപോലെ സൂക്ഷമതയോടെ കരുക്കള്‍ നീക്കും. ഒടുവില്‍ വിജയിച്ചേ മടങ്ങൂ. സംസാരിക്കാനോ, കേള്‍ക്കാനോ കഴിയാത്ത പാമ്പാടി കോത്തല സ്വദേശി എ. രഘുനാഥനാണിത്. കോട്ടയം ജില്ലാ ബധിര സ്പോര്‍ട്സ് കൗണ്‍സില്‍ എല്ലാ വര്‍ഷവും ചെസ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മത്സരത്തിലെ സ്ഥിരം ഒന്നാം സ്ഥാനക്കാരന് ഇദ്ദേഹമാണ്. 2014 മുതല്‍ നടക്കുന്ന മത്സരത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് ഒന്നാം സ്ഥാനം രഘുനാഥ് വിട്ടു നല്‍കിയത്. ഇത്തവണയും മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഇദ്ദേഹമാണ്. മുളയ്ക്കല്‍ അയ്യാക്കുട്ടി ചെട്ടിയാരുടെയും ചെല്ലമ്മാളിന്റെയും നാലു മക്കളില്‍ മൂത്തയാളാണ് രഘുനാഥന്. ഏഴാം ക്ലാസുവരെ തിരുവല്ലയിലെ കേള്‍വിയും സംസാരവുമില്ലാത്തവര്ക്കായുള്ള സ്കൂളില്‍ പഠിച്ചു. തുടര്‍ന്ന് പഠിക്കണമെന്നും ഉന്നത വിദ്യാഭ്യാസം നേടണമെന്നും രഘുനാഥനും മകനെ പഠിപ്പിച്ചു…
Read Moreവെമ്പായത്ത് ബാറിൽ സംഘർഷം; പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി; നാലുപേർക്ക് പൊള്ളൽ
നാലുപേർക്ക് പൊള്ളലേറ്റു, നില ഗുരുതരംവെമ്പായം: തിരുവനന്തപുരം വെമ്പായത്ത് ബാറിൽ സംഘർഷം. ഇരു സംഘങ്ങൾ തമ്മിലുണ്ടായ അടിപിടിക്കിടെ ഒരാൾ, എതിർസംഘത്തിലുള്ളവരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി.ഗുരുതരമായി പൊള്ളലേറ്റ നാലുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാറിലെ എസി മുറിയിൽ ഇരുന്ന് മദ്യപിച്ചവർ തമ്മിലായിരുന്നു സംഘർഷം. പിന്നാലെ അനീഷ് എന്നയാൾ പുറത്തുപോയി പെട്രോൾ വാങ്ങി വന്ന് ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നു. ഇതിനിടെ പെട്രോൾ ഒഴിച്ച അനീഷിന്റെ ശരീരത്തിലും തീ പടർന്നു. ഇയാൾക്ക് 80 ശതമാനം പൊള്ളലേറ്റു. പൊള്ളലേറ്റ മറ്റുള്ളവരുടെ നില ഗുരുതരമാണെന്നാണു വിവരം. മുറിയിലുണ്ടായ അഗ്നിബാധ ഫയർഫോഴ്സ് എത്തി കെടുത്തി.
Read Moreകത്തി കാട്ടി ഭീഷണിപ്പെടുത്തി ബൈക്ക് കവര്‍ന്നു; ഒരാള്‍ പിടിയില്‍;മറ്റൊരാൾക്കായി വലവിരിച്ച് പോലീസ്
കൊച്ചി: കത്തി കാട്ടി ഭീഷണിപ്പെടുത്തി ബൈക്ക് തട്ടിയെടുത്തുവെന്ന പരാതിയില്‍ ഒരാള്‍ പിടിയില്‍. കൊച്ചി സ്വദേശിയായ ഇര്‍ഷാദ് ആണ് പോലീസ് പിടിയിലായത്. കാപ്പ കേസ് പ്രതിയായ രണ്ടാമനായി പോലീസ് അന്വേഷണം തുടരുകയാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് പാലാരിവട്ടത്തിന് സമീപം, ആലപ്പുഴയില്‍ നിന്നും ജോലി സ്ഥലത്തേക്ക് വരികയായിരുന്ന ആര്യാട് സ്വദേശിയെ മറ്റൊരു ബൈക്കില്‍ എത്തിയ സംഘം തടഞ്ഞു വെച്ച് കത്തി കാട്ടി ഭീഷണിപ്പെടുത്തിയത്. പ്രതികളില്‍ ഒരാള്‍ ഒന്നര ലക്ഷം രൂപ വില വരുന്ന യുവാവിന്റെ ബൈക്കുമായി കടന്നുകളയുകയായിരുന്നു. ഇന്നലെയാണ് യുവാവ് പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയത്.
Read Moreചരിത്രം മറക്കാന്‍ ഞങ്ങള്‍ തയാറല്ല… മുഖ്യമന്ത്രി-കെഎസ്യു പോര് അവസാനിക്കുന്നില്ല;എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ബാനർ
കൊച്ചി: കോണ്‍ഗ്രസില്‍ വീണ്ടും ബാനര്‍ യുദ്ധം. ഗവണ്മെന്റ് പ്ലീഡര്‍ നിയമന വിവാദത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്യു തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെ എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ അലോഷ്യസ് സേവ്യറെ പിന്തുണച്ചുകൊണ്ട് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.‘കെഎസ്യുക്കാരെ തല്ലിച്ചതച്ചവരുടെ നിയമനത്തില്‍ കെഎസ്യുവിന് കാര്യമുണ്ട്. ചരിത്രം മറക്കാന്‍ ഞങ്ങള്‍ തയ്യാറല്ല… നിങ്ങളെ അനുവദിക്കുകയുമില്ല…’ എന്നെഴുതിയ പോസ്റ്റര്‍ ആണ് എറണാകുളം ഡിസിസി ഓഫീസിന് മുന്നിലുള്ള ഒരു ബസ് സ്റ്റോപ്പിന് മുകളില്‍ പതിച്ചിരുന്നത്. ‘കെഎസ്യു എറണാകുളം എസി’ എന്ന പേരില്‍ ‘ജനാധിപത്യ ബോധത്തോടെ’ എന്ന വാചകത്തോടെയാണ് പോസ്റ്റര്‍ അവസാനിക്കുന്നത്. ഇന്നലെ രാത്രിയാണ് അലോഷ്യസ് സേവ്യറെ പിന്തുണച്ചുകൊണ്ട് അസംബ്ലി ഭാരവാഹികളായ ബസില്‍ സമാന്, ഋതുപര്ണദേവ് എന്നിവര്‍ പോസ്റ്റര്‍ പതിച്ചത്. എന്നാല്‍ പുലര്‍ച്ചെ ഒരു വിഭാഗം കെഎസ്യുക്കാര് പോസ്റ്റര്‍ നീക്കം ചെയ്തു.പ്ലീഡര്‍ നിയമന വിവാദവുമായി ബന്ധപ്പെട്ട് കെഎസ്യു പ്രവര്‍ത്തകര്‍ക്കിടയിലും ഭിന്നത തുടരുകയാണ്. മുഖ്യമന്ത്രിയെ അനുകൂലിച്ചും അലോഷ്യസ് സേവ്യറെ…
Read Moreമനുഷ്യസ്നേഹിയായിരുന്ന മഹാനായിരുന്നു ഖത്തർ ഷെയ്ഖ്: പാറയ്ക്കൽ അബ്ദുള്ള എംഎൽഎ
തിരുവനന്തപുരം: മനുഷ്യസ്നേഹിയായ ഭരണാധികാരിയായിരുന്നു കഴിഞ്ഞ ദിവസം മൺമറഞ്ഞ ഖത്തർ മുൻ രാജാവ് അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയെന്ന് പാറയ്ക്കൽ അബ്ദുള്ള എംഎൽഎ.അമീറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി ഇൻഡോ – ഖത്തർ ഫ്രണ്ട്ഷിപ്പ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബോബൻ പ്ലാസ ഹോട്ടൽ ഹാളിൽ ചേർന്ന സംഗമം ഉദ്ഘാടനം ടെയ്തു സംസാരിക്കുകയായിരുന്നു അബ്ദുള്ള എംഎൽഎ. ഭരണത്തിലിരുന്ന് ഐതിഹാസികമായ വിജയം വഹിച്ചു കൊണ്ടിരിക്കുക തന്നെ അടുത്ത ഭരണാധികാരിയെ അവരോധിച രാജാവായിരുന്നു അദ്ദേഹം. ഭരണ പങ്കാളിത്ത സാരഥിയായിരുന്ന തന്റെ പ്രിയപ്പെട്ട മകൻ ഷെയ്ഖ് തമീം ഹമദ് അൽതാനി രാജാവാക്കി. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച ഖത്തർ ഭൂമിയിൽ നിന്നും വാതകങ്ങൾ ശേഖരിച്ച് വിവിധ രാജ്യങ്ങളിലെക്ക് കയറ്റി അയച്ചു സമ്പന്നതയുടെ മടിത്തട്ടിലാക്കിയ ഖത്തറിന്റെ പിതാവാണ് ഹമദ് ബിൻ അമീർ. പ്രവാസികളെ സ്വദേശികളെക്കാൾ രാജാവ് സ്നേഹിച്ചിരുന്നു. ഇതിഹാസങ്ങളിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് ലോക ഫുട്ബോളിന് ആതിഥേയത്വം ഏറ്റെടുത്ത്…
Read Moreട്രെയിനുകൾ സ്വന്തമായില്ല; എങ്കിലും കോടികളുടെ ലാഭവുമായി ഐആർസിടിസി
പരവൂർ: സ്വന്തമായി ഒരു ട്രെയിൻ പോലുമില്ലെങ്കിലും ഓരോ പാദത്തിലും നൂറുകണക്കിന് കോടി രൂപയുടെ അറ്റാദായവുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ കുതിക്കുന്നു.ഇന്ത്യൻ റെയിൽവേ രാജ്യത്തുടനീളം ട്രെയിനുകൾ ഓടിക്കുകയും ട്രാക്കുകൾ, സ്റ്റേഷനുകൾ, കോച്ചുകൾ എന്നിവയ്ക്കായി ഭീമമായ തുക ചെലവഴിക്കുകയും ചെയ്യുമ്പോൾ അതിന്റെ വാണിജ്യപരമായ ഡിജിറ്റൽ കുത്തക പൂർണമായും ഐആർസിടിസിയുടെ ബുക്കിംഗ് സ്ക്രീനിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഏകദേശം 50 ശതമാനം മൂലധന വരുമാനമാണ് ഇത്തരത്തിൽ ഒരു സാധാരണ കൺവീനിയൻസ് ഫീസിലൂടെ മാത്രം കമ്പനി സ്വന്തമാക്കുന്നത്. നിലവിൽ രാജ്യത്ത് റിസർവ് ചെയ്യുന്ന റെയിൽവേ ടിക്കറ്റുകളുടെ 89 ശതമാനവും ഐആർസിടിസി വഴിയാണ് കൈകാര്യം ചെയ്യുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ പ്രതിദിനം ശരാശരി 13.88 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച കമ്പനി വർഷത്തിൽ 50 കോടിയിലധികം ടിക്കറ്റുകളാണ് പ്രോസസ് ചെയ്തത്. മറ്റ് പ്രമുഖ യാത്രാ പ്ലാറ്റ്ഫോമുകൾ വഴി യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യാൻ തുടങ്ങിയാലും…
Read Moreകെഎസ്ആർടിസിയിൽ മികച്ച കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും പുരസ്കാരം
ചാത്തന്നൂർ: കെഎസ്ആർടി സി യിലെ മികച്ച ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും സംസ്ഥാന തലത്തിൽ അവാർഡ് നല്‍കും.സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായാണ്ഇത്. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ഓരോ യൂണിറ്റിൽ നിന്നും മൂന്നു വീതം കണ്ടക്ടർമാരെയും ഡ്രൈവർമാരെയുമാണ് തെരഞ്ഞെടുക്കേണ്ടത്. ഇതിന് യൂണിറ്റ് അധികാരി അധ്യക്ഷനായ ഒരു കമ്മിറ്റി രൂപകരിക്കും. ഓരോ ഷെഡ്യൂളിനും നിശ്ചയിച്ചിട്ടുള്ള ടാർജറ്റിന്റെ എത്ര ശതമാനം നേടുന്നു, പ്രതിദിന ഹാജരും സമയ കൃത്യതയും, യാത്രക്കാരോടുള്ള സമീപനവും പെരുമാറ്റവും, കൃത്യമായ ഡ്യൂട്ടി നിർവഹിക്കൽ എന്നീ നാല് പ്രധാന ചോദ്യങ്ങളും അതിന്റെ ഉപചോദ്യങ്ങളുമാണ് കണ്ടക്ടർമാരുടെ മാനദണ്ഡം. ഡ്രൈവർമാരുടെ കാര്യത്തിൽ ഓരോ ഷെഡ്യൂളിനും നിശ്ചയിച്ചു നല്‍കിയിട്ടുള്ള ഇന്ധനക്ഷമതയാണ് പ്രധാനം. ഒരു ലിറ്റർ ഡീസലിൽ എത്ര കിലോമീറ്റർ ( കെഎംപിൽ ) നേടി എന്നതാണ് പ്രധാന മാനദണ്ഡം. സുരക്ഷിതമായ ഡ്രൈവിംഗ് (അപകട വിവരം ) പ്രതിദിന ഹാജർ സമയകൃത്യത, അച്ചടക്കം എന്നിവയാണ് മറ്റ്…
Read More