കോഴിക്കോട്: നഗരത്തില്‍ സ്കൂട്ടറിലെത്തിയ യുവാവ് സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത് രക്ഷപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദിന്റെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗാണ് പള്ളിപ്പുറം മക്കാലിക്കല്‍ ഷിബിന്‍ലാല്‍ (37) തട്ടിയെടുത്തത്. കോഴിക്കോട് പന്തീരാങ്കാവില്‍നിന്ന് മാങ്കാവിലേക്കു പോകുന്ന റോഡില്‍ അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിനു മുന്നില്‍ ഇന്നലെ പകല്‍ ഒരു മണിയോടെയാണ് സംഭവം. ഒളിവിൽ പോയ ഷിബിന്‍ലാലിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ ഇയാളുടെ വീട്ടിലെത്തി പോലീസ് അന്വേഷണം നടത്തി. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണ് ഷിബിന്‍ലാല്‍ സാമ്പത്തികമായി മെച്ചപ്പെട്ടത്. അടുത്തിടെ ലക്ഷങ്ങള്‍ മുടക്കി ഭൂമി വാങ്ങുകയും ചെയ്തിട്ടുണ്ട്. ഷിബിന്‍ലാല്‍ കവര്‍ച്ചയ്ക്കായി ഉപയോഗിച്ച സ്കൂട്ടര്‍ നാട്ടുകാരിലൊരാളുടേതാണെന്നും കഴിഞ്ഞ ദിവസം പണയത്തിനായി നല്‍കിയതാണെന്നും പോലീസ് കണ്ടെത്തി. തട്ടിയെടുത്ത പണവുമായി ജൂപ്പിറ്റര്‍ സ്കൂട്ടറിലാണ് പ്രതി രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.…
Read MoreCategory: Edition News
വനിതാ പ്രസിഡന്റിനെതിരേ അധിക്ഷേപം; യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു
വൈപ്പിൻ: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ രസികല പ്രിയരാജിനെതിരെ ഭർത്താവിന്റെ ഫോണിൽ വിളിച്ച് അധിക്ഷേപം നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ സ്വാതീഷ് സത്യനെ അന്വേഷണ വിധേയമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തു. അറിയിപ്പ് ദേശീയ സെക്രട്ടറി ആർ. ശ്രാവൺ റാവു രേഖാമൂലം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച പരാതിയിൽ കഴിഞ്ഞ മാസം 31ന് ഇദ്ദേഹത്തെ കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ രസികലയുടെ ഭർത്താവ് പ്രിയരാജ് നൽകിയ പരാതിയിൽ സ്വാതീഷിനെയും സഹപ്രവർത്തകനായ രാജേഷിനെയും പ്രതി ചേർത്ത് പോലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ മാസം 13 ന് പ്രിയരാജ് സ്വാതീഷിനെ ഫോണിൽ വിളിച്ച സമയത്താണ് രാജേഷുമായി ചേർന്ന് അധിക്ഷേപിച്ചത്.
Read Moreഷൂട്ടിംഗ് സംഘത്തിന്റെ ആഡംബര ഫ്ലാറ്റിൽ റെയ്ഡ്: എംഡിഎംഎയുമായി മൂന്ന് ബൗൺസർമാർ പിടിയിൽ
ആലുവ: ഷൂട്ടിംഗ് സംഘം തങ്ങിയ ആഡംബര ഫ്ലാറ്റിൽ എക്സൈസ് നടത്തിയ റെയ്ഡിൽ എംഡിഎംഎയുമായി സിനിമാ മേഖലയിലെ മൂന്ന് ബൗൺസർമാർ പിടിയിൽ. തൃശൂർ നടത്തറ ചുളയില്ലാപ്ളാക്കൽ ഷെറിൻ തോമസ്(34), തൃശൂർ വരടിയം കരയിൽ കാവുങ്കൽ വിപിൻ വിത്സൺ(32), ആലുവ കുന്നത്തേരി പുളിമൂട്ടിൽ ബിനാസ് പരീത് (35) എന്നിവരാണ് പിടിയിലായത്. ദേശീയപാതയിൽ മുട്ടത്തെ ഒരു ഫ്ലാറ്റിലെ ഏഴാംനിലയിലെ മുറിയിൽനിന്നാണ് എംഡിഎംഎയുമായി ബിനാസ് പരീതിനെയും ഷെറിൻ തോമസിനെയും പിടികൂടിയത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാർക്കിംഗ് മേഖലയിലെ കാറിൽനിന്നാണ് വിപിനെ പിടികൂടിയത്. ഇയാളിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തു. രണ്ടു കേസുകളിലായി ഏകദേശം ഒരു ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്. സിനിമാ മേഖലയിൽ ലഹരിവിരുദ്ധ പരിശോധന ശക്തമായതിനാൽ താരങ്ങളുടെ സുരക്ഷാ ചുമതല വഹിക്കുന്ന ബൗൺസർമാർ വഴി മയക്കുമരുന്ന് കൈമാറുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഫ്ലാറ്റിനോട് ചേർന്നുള്ള ഹാളിലാണ് സ്വകാര്യ ചാനലിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്.
Read Moreഅരൂര്‍-തുറവൂര്‍ ദേശീയപാതയിൽ വീണ്ടും അപകടം; വെള്ളക്കെട്ടിൽ വീണ് സ്കൂൾ വിദ്യാര്‍ഥിക്ക് പരിക്ക്
തുറവൂര്‍: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണമേഖലയില്‍ വീണ്ടും അപകടം. ദേശീയപാതയിലെ വെള്ളക്കെട്ടില്‍ സ്കൂള്‍ വിദ്യാര്‍ഥി വീണു. ദേശീയപാതയില്‍ ചന്തിരൂരിലാണ് വിദ്യാര്‍ഥി റോഡിലെ വെള്ളക്കെട്ടില്‍ വീണത്. അമ്മയുടെ കൂടെ സ്കൂളിലേക്കു പോകുമ്പോഴാണ് അപകടം. വെള്ളക്കെട്ടില്‍ പാതിയോളം മുങ്ങിയ കുട്ടിയെ അമ്മ പിടിച്ചുകയറ്റി. നിലവില്‍ 50ലധികം ജീവനുകളാണ് റോഡില്‍ പൊലിഞ്ഞത്. രാത്രികാലങ്ങളില്‍ ദേശീയപാതയിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ്. അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ദേശീയപാത മരണപാതയായി മാറിയിരിക്കുകയാണ്.
Read Moreകുളവാഴ ഇല്ലാതാക്കാൻ പ്രാണികളെ വളർത്തി പരീക്ഷണം; ഗവേഷണ കേന്ദ്രത്തിൽ നടക്കുന്നത് 13 കോടിയുടെ പ്രവർത്തനങ്ങൾ
ആലപ്പുഴ: ജലാശയങ്ങളുടെ സ്വാഭാവികത നശിപ്പിക്കുന്ന കുളവാഴയെ ഇല്ലാതാക്കാൻ ഇവയെ ഭക്ഷണമാക്കുന്ന പ്രാണികളെ വളർത്തിയുള്ള പരീക്ഷണം പുരോഗമിക്കുന്നു.കുട്ടനാട് രാജ്യാന്തര കായൽ കൃഷി ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുളവാഴയുടെ ജൈവനിയന്ത്രണത്തിനു പ്രാദേശികമായി കണ്ടെത്തിയിട്ടുള്ള നെയോകെറ്റിന വണ്ടുകളെ വ്യാപകമായി തുറന്നുവിടുന്ന പരീക്ഷണമാണു പുരോഗമിക്കുന്നത്. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജനയിൽ ഉൾപ്പെടുത്തിയ കുളവാഴ നിയന്ത്രണ പദ്ധതി പ്രകാരം ജൈവികരീതിയിൽ കുളവാഴകളെ നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള 13 കോടിയുടെ പ്രവർത്തനങ്ങളാണു ഗവേഷണ കേന്ദ്രത്തിൽ നടക്കുന്നത്. കുളവാഴയിൽനിന്നു മീൻതീറ്റ നിർമിക്കുന്നതിന്റെ പരീക്ഷണവും പുരോഗമിക്കുകയാണ്. ഇതിനു പുറമേ കുളവാഴയിൽനിന്നു സെല്ലുലോസ് ഉത്പാദനം, കുളവാഴ കൂട്ടമാക്കി ഒഴുകുന്ന കൃഷിയിടം സജ്ജമാക്കൽ തുടങ്ങി 9 ആശയങ്ങളിലാണു പഠനം നടക്കുന്നത്. വേമ്പനാട്ടു കായലിലെ നീരൊഴുക്കു സുഗമമാക്കി വെള്ളത്തിൽ സസ്യമൂലകങ്ങളുടെ അളവ് നിയന്ത്രിക്കുകയാണു കുളവാഴയ്ക്കു തടയിടാനുള്ള ആത്യന്തിക വഴിയെന്നു ഗവേഷണ കേന്ദ്രം. കുളവാഴ ഇല്ലാതാകുന്നതോടെ കായലിലെ ഒഴുക്കു മെച്ചപ്പെടുകയും മാലിന്യത്തിന്റെ യും ഉപ്പിന്റെയും അളവ്…
Read Moreമതപഠനത്തിനുവന്ന ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകന് അറസ്റ്റിൽ
തുറവൂര്‍: മദ്രസ അധ്യാപകന് പോക്സോ കേസില്‍ പോലീസ് പിടിയില്‍. പത്തു വയസുകാരനെ പീഡിപ്പിച്ച് കടന്നുകളഞ്ഞ മദ്രസ അധ്യാപകന് പാലക്കാട് കുമാരനെല്ലൂര്‍ കൊടിക്കാകുന്ന് മൊഴിയാത്ത് വീട്ടില്‍ ഉമ്മര്‍ (45) ആണ് പിടിയിലായത്. മതപഠനത്തിനുവന്ന ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. പാലക്കാട് തൃത്താല പോലീസ് സ്റ്റേഷനില്‍ 2023ല്‍ രജിസ്റ്റര്‍ ചെയ്ത സമാനമായ മറ്റൊരു കേസില്‍ ഇയാള്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreതലശേരിയിലെ സലൂണിൽ യുവതിക്കുനേരേ പീഡനശ്രമം: മധ്യവയസ്കനായ ഉടമ പോലീസ് പിടിയിൽ
തലശേരി: നഗരമധ്യത്തിലെ സലൂണിൽ തല മസാജ് ചെയ്യുന്നതിനിടയിൽ യുവതിയെ സ്ഥാപന ഉടമ കടന്നു പിടിച്ചു. ഇന്നലെ രാത്രി എട്ടോടെ എവികെ നായർ റോഡിലെ എക്ലിപ്സ് യൂണിക് സലൂണിലാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സ്ഥാപന ഉടമയായ കണ്ണൂർ താണയിലെ ഷമീറിനെ (47) അറസ്റ്റ് ചെയ്തു. ഇയാളെ മെഡിക്കൽ പരിശോധനക്കു ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. ഇരുപത്തിനാലുകാരിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. ഹെയർ മസാജിംഗിന് സലൂണിൽ എത്തിയതായിരുന്നു യുവതി. ജോലിക്കിടയിലാണ് ഉടമ യുവതിയെ കടന്നു പിടിച്ചത്. യുവതി വിവരമറിയിച്ചതിനെ തുടർന്ന് എസ്ഐ പ്രശോഭിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
Read Moreകൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തില്‍ നിന്നു പണം അപഹരിച്ച സംഭവം: മൂന്നു ജീവനക്കാരികള്‍ ഒളിവില്‍
തിരുവനന്തപുരം: നടന് കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തില്‍ നിന്നു പണം അപഹരിച്ച സംഭവത്തില്‍ മൂന്ന് ജീവനക്കാരികള്‍ ഒളിവില്‍. മൂന്ന് പേരും വീടുകളിലില്ല. മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.ഇവരില്‍ നിന്നു മൊഴിയെടുക്കാന്‍ പോലീസ് ശ്രമിച്ചിട്ടും നടന്നിട്ടില്ല. കൃഷ്ണകുമാറും മകളും തങ്ങളെ ബലമായി തട്ടിക്കൊണ്ട് പോയി പണം തട്ടിയെടുത്തെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും കാട്ടി പരാതി നല്കിയ ജീവനക്കാരികളാണ് ഒളിവില്‍ പോയിരിക്കുന്നത്. ജീവനക്കാരികളുടെ ആരോപണങ്ങള്‍ കളവാണെന്നുള്ള തെളിവുകള്‍ പുറത്ത് വന്നതോടെയാണ് മൂവരും ഒളിവില്‍ പോകാന്‍ കാരണമായത്. ജീവനക്കാരികളെ പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്താനുള്ള കാര്യങ്ങള്‍ ചെയ്യാമെന്ന് ബന്ധുക്കള്‍ പോലീസിന് ഉറപ്പ് നല്‍കിയിരിക്കുകയാണ്. ദിയയുടെ സ്ഥാപനത്തില്‍ നിന്നും യുവതികള്‍ സ്വന്തം ക്യൂആര്‍ കോഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് മുഖേന 66 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നുള്ള സ്റ്റേറ്റ്മെന്റുകളും ഡിജിറ്റല്‍ തെളിവുകളും പോലീസ് ശേഖരിച്ചു. ടാക്സ് വെട്ടിക്കാനായി ദിയ പറഞ്ഞതിന് പ്രകാരമാണ്…
Read Moreപിണറായി വീണ്ടും മുഖ്യമന്ത്രി ആകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
തിരുവനന്തപുരം: മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ വരുമെന്നും എന്നാൽ, പിണറായി വിജയന് ആയിരിക്കുമോ മുഖ്യമന്ത്രിയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മതരാഷ്ട്രവാദികളായി തുടരുന്ന ജമാ അത്തെ ഇസ് ലാമി, ആര്‍എസ്എസിന്റെ മറ്റൊരു പതിപ്പാണ്. എന്നാൽ പിഡിപി പഴയ പിഡിപി അല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഭാരതാംബ വിവാദത്തില്‍ സിപിഎമ്മും മറ്റ് മന്ത്രിമാരും സിപിഐയെ പിന്തുണച്ചിട്ടുണ്ട്. തനിക്കെതിരേ വിമര്‍ശനം ഉന്നയിച്ച സിപിഐ നേതാക്കള്‍ക്കെതിരേ നടപടിയുണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അദ്ദേഹം വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞ് മാറി. എറണാകുളത്തെ സിപിഐ നേതാക്കളാണ് ബിനോയ് വിശ്വം പുണ്യാളനാകാന്‍ നോക്കുന്നുവെന്നും നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്നും ഉള്‍പ്പെടെയുള്ള നിശിത വിമര്‍ശനം ഉന്നയിച്ചത്. ഇതുസംബന്ധിച്ച നേതാക്കളുടെ ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു.
Read Moreപോലീസ് സ്റ്റേഷനിലെ കേക്ക് മുറി ആഘോഷം; സിഐക്ക് ജാഗ്രതക്കുറവുണ്ടായതായി റിപ്പോര്‍ട്ട്
കോഴിക്കോട്: കൊടുവള്ളി പോലീസ് സ്റ്റേഷനിൽ രാഷ്ട്രീയ പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച സംഭവത്തില്‍ സിഐക്ക് ജാഗ്രതക്കുറവുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ട്. സ്റ്റേഷനില്‍ പാലിക്കേണ്ട അച്ചടക്കത്തില്‍ വീഴ്ചയുണ്ടായതായാണ് റിപ്പോര്‍ട്ടിലുള്ളത്. ഇൻസ്പെക്ടർ കെ.പി. അഭിലാഷിനെതിരേ താമരശേരി ഡിവൈഎസ്പി ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്കി. സസ്പെന്ഷന് ഉണ്ടാകുമെന്നാണ് സൂചന. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പോലീസ് സ്റ്റേഷനിലെ ആഘോഷം. സമൂഹമാധ്യങ്ങളിലൂടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം ഭാരവാഹികളാണ് ഹാപ്പി ബർത്ത് ഡേ ബോസ് എന്ന അടിക്കുറിപ്പോടെ എഫ്ബിയിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ഇവരുടെ നേതൃത്വത്തിലാണ് കേക്ക് മുറിച്ച് ആഘോഷം നടത്തിയത്. അതേസമയം സ്റ്റേഷനില്‍ ആഘോഷം സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിളോട് വിശദീകരണം തേടിയതായി ജില്ലാ പ്രസിഡന്റ് ആര്. ഷഹിന്‍ അറിയിച്ചു. ്
Read More