കോഴിക്കോട്: പോലീസ് അറസ്റ്റ് ചെയ്തു ദേഹപരിശോധനക്കായി ആശുപത്രിയിലേക്കു കൊണ്ടുപോകവേ ചാടിപ്പോയ പ്രതി ഇന്നു പുലര്‍ച്ചെ പിടിയില്‍. കോഴിക്കോട് മുഖദാര്‍ സ്വദേശി അറക്കല്തൊടുക വീട്ടില്‍ അജ്മല്‍ ബിലാലി(24)നെ യാണ് മലപ്പുറം പുളിക്കലില്‍ പോലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരമാണു സംഭവം. ആശുപത്രിയില്‍നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. കാപ്പ നിയമപ്രകാരം അജ്മല്‍ ബിലാലിനെ നാടുകടത്തിയിരുന്നു. നിയമം ലംഘിച്ച് കോഴിക്കോട് ജില്ലയില്‍ തിരിച്ചെത്തിയതിനാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചെമ്മങ്ങാട് പോലീസ് സ്റ്റേഷന് പരിധിയിലെ അറിയപ്പെടുന്ന റൗഡിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരില്‍ കോഴിക്കോട് ജില്ലയിലെ ചെമ്മങ്ങാട്, ടൗണ്‍, മെഡിക്കല്‍ കോളജ്, ചേവായൂര്‍, പന്നിയങ്കര, കസബ, നടക്കാവ് പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളുണ്ട്. സ്ഥിരം കുറ്റവാളിയായ ഇയാളെ ഒരു വര്‍ഷത്തേക്കു ജില്ലയില്‍ പ്രവേശിക്കുവാനോ മറ്റു കേസുകളില്‍ ഉള്‍പ്പെടുവാനോ പാടില്ല എന്ന നിബന്ധനയോടെയാണു കാപ്പ നിയമപ്രകാരം നാടു കടത്തിയത്. എന്നാല്‍ പ്രതി നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിക്കുകയായിരുന്നു.
Read MoreCategory: Edition News
കടുവാഭീഷണി: കടപ്പാറ, കടമപ്പുഴ ഭാഗത്തെ തോട്ടങ്ങളിലെ കാമറട്രാപ്പുകൾ മാറ്റിസ്ഥാപിക്കും
മംഗലംഡാം (പാലക്കാട്): കടുവയെ കാണപ്പെട്ടിരുന്ന കടപ്പാറക്കടുത്ത് കടമപ്പുഴ, രണ്ടാംപുഴ ഭാഗത്തെ തോട്ടങ്ങളിൽ വനംവകുപ്പ് സ്ഥാപിച്ചിരുന്ന കാമറട്രാപ്പുകൾ മാറ്റി സ്ഥാപിക്കും. വച്ചിരിക്കുന്ന സ്ഥലത്ത് വന്യമൃഗങ്ങളുടെ സഞ്ചാരമൊന്നും കാമറകളിൽ പതിഞ്ഞിട്ടില്ല. ഇക്കാരണത്തലാണു സമീ പപ്ര ദേശങ്ങളിലേക്കു കാമറ മാറ്റി സ്ഥാപിക്കുന്നതെന്ന് മംഗലംഡാം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഹാഷിം പറഞ്ഞു. കാമറ സ്ഥാപിച്ചശേഷം കടുവയെ കണ്ടതായി ആരും പറഞ്ഞിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് രണ്ടിടങ്ങളിലായി കാമറകൾ സ്ഥാപിച്ചത്. പ്രദേശത്ത് പലതവണ കടുവയെ കണ്ടതിനെത്തുടർന്നാണ് മരങ്ങളിൽ കാമറട്രാപ്പുകൾ സ്ഥാപിച്ചത്.
Read Moreനാമനിർദേശ പത്രിക തള്ളിയ സാഹചര്യം; പി.വി. അൻവറിന് ആം ആദ്മി പിന്തുണയില്ല
കോഴിക്കോട്: നിലമ്പൂരിൽ പി.വി. അൻവറിന് ആം ആദ്മി പിന്തുണയില്ല. അന്‍വറിനെ സ്ഥാനാര്‍ഥിയാക്കി തൃണമൂൽ കോൺഗ്രസ് നല്കിയ നാമനിർദേശ പത്രിക തള്ളിയ സാഹചര്യത്തിലാണ് തീരുമാനം.ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. അൻവർ രൂപീകരിച്ച ജനാധിപത്യ പ്രതിപക്ഷ പ്രതിരോധ മുന്നണിയിലും ഭാഗമാകേണ്ടതില്ലെന്നാണ് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജരിവാൾ പാർട്ടി സംസ്ഥാന നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം. ഉപതെരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്ക്കേണ്ടതില്ലെന്നാണ് ആം ആദ്മി പാർട്ടി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിനു നിർദേശം നൽകിയിരിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാനഘടകം കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പി.വി. അൻവറിന്റെ ഒരു പത്രിക തള്ളിയത്. തൃണമൂല്‍ സ്ഥാനാര്‍ഥി എന്ന നിലയിലാണ് അന്‍വറിന് നേരത്തെ ആം ആദ്മി പിന്തുണ പ്രഖ്യാപിച്ചിരുന്നത്.
Read Moreമഴയും കാറ്റും ശമിച്ചു; തോട്ടപ്പള്ളി ഹാർബറിൽ നിന്ന് ചാകര പ്രതീക്ഷയിൽ വള്ളങ്ങൾ കടലിലേക്ക്
അമ്പലപ്പുഴ: മഴയുടെയും കാറ്റിന്റെയും ശക്തി കുറഞ്ഞതോടെ ചാകര പ്രതീക്ഷയിൽ വള്ളങ്ങൾ കടലിലേക്ക്. ജില്ലയുടെ നാനാഭാഗത്തുനിന്നു നൂറുകണക്കിനു വള്ളങ്ങൾ തോട്ടപ്പള്ളി ഹാർബറിൽ ഇന്നലെ പുലർച്ചെ മുതൽ എത്തിത്തുടങ്ങി. നീട്ടുവല, ഡിസ്കോ, ബീഞ്ച് തുടങ്ങിയ ചെറിയ വള്ളങ്ങളും നൂറോളം പേർ കയറുന്ന കൂറ്റൻ ലെയ്ലാൻഡുകളുമാണ് കടലിൽ ഇറക്കിയത്. ആഴക്കടലിൽ തിരമാലയുടെ ശക്തി കുറഞ്ഞതാണ് വള്ളങ്ങൾക്കു തുണയായത്. തോട്ടപ്പള്ളി ഹാർബറിൽനിന്നു പോയ വള്ളങ്ങൾ പറവൂർ ഗലീലിയ തീരത്തോട് ചേർന്ന് പടിഞ്ഞാറ് ഭാഗത്താണ് വല നീട്ടിയത്. ചില വള്ളങ്ങൾക്ക് അഞ്ചു കുട്ടയോളം മത്തി കിട്ടിയതൊഴിച്ചാൽ ഭൂരിഭാഗം വള്ളങ്ങൾക്കും അധ്വാനം മാത്രമായിരുന്നു മിച്ചം. ഒരു കിലോമത്തി 200 രൂപ വച്ചാണ് തോട്ടപ്പള്ളിയിൽ വിൽപ്പന നടന്നത്. കടലിലെ ശക്തമായ ഒഴുക്കാണ് മീൻ വലയിൽ കയറുന്നതിനു തടസം. അതേസമയം, തീരത്ത് ശക്തമായ തിരമാലകൾ ഉള്ളതിനാൽ ഒരാൾ മാത്രം തുഴഞ്ഞുപോകുന്ന പൊന്തു വലക്കാർക്ക് കടലിൽ പോകാൻ പറ്റാത്ത സ്ഥിതിയാണ്.തെക്ക്…
Read Moreഇരട്ടപ്പാതയ്ക്കായി സ്ഥലം നൽകിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ റെയില്‍വേ; പണം കിട്ടാനുള്ളത് നൂറോളം കുടുംബങ്ങൾക്ക്
കോട്ടയം: ഇരട്ടപ്പാതയ്ക്കായി സ്ഥലം വിട്ടുകൊടുത്തവര്‍ക്ക് റെയില്‍വേ ഇനിയും നഷ്ടപരിഹാരം നൽകാത്തതിൽ കടുത്ത പ്രതിഷേധം ഉയരുന്നു. ചിങ്ങവനം മുതല്‍ കോട്ടയം വരെയുള്ള ഇരട്ടപ്പാതയ്ക്കായി സ്ഥലം വിട്ടുനല്‍കിയ നൂറോളം കുടുംബങ്ങള്‍ക്കാണ് ഇരട്ടപ്പാതയുടെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമാകാറായിട്ടും നഷ്ടപരിഹാരം നല്‍കാത്തത്. നാട്ടകം വില്ലേജ് ഓഫീസിനു കീഴിലുള്ള 85 കുടുംബങ്ങള്‍ തങ്ങള്‍ വിട്ടു നല്കിയ സ്ഥലത്തിനും വീടിനും നഷ്ടപരിഹാരം കുറവാണെന്നു പറഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. റെയില്‍വേ നല്‍കാമെന്നു പറഞ്ഞ നഷ്ടപരിഹാരം കുറവാണെന്നും നിലവിലുള്ള ഭൂമിവിലയനുസരിച്ച് കൂടുതല്‍ തുക നല്‍കണമെന്നുമുള്ള വിധി കഴിഞ്ഞ ഡിസംബറില്‍ കോടതി പുറപ്പെടുവിച്ചിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്ഥലം വിട്ടുനല്‍കിയവര്‍ റെയില്‍വേയെ സമീപിച്ചപ്പോള്‍ ഫണ്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.റെയില്‍വേ പണം നല്കിയാല് ഉടന്‍ പണം നല്‍കുമെന്നാണ് സര്‍ക്കാരും അറിയിച്ചിരിക്കുന്നത്. ഇതിനിടയില്‍ സ്ഥലം ഏറ്റെടുക്കലിനായി തുറന്ന സ്പെഷല്‍ തഹസില്‍ദാറുടെ ഓഫീസ് അടച്ചു പൂട്ടാനും റെയില്‍വേ നീക്കം ആരംഭിച്ചു. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായുള്ള…
Read Moreജില്ലയില്‍ ഒരു കോവിഡ് മരണം; കോവിഡ് വ്യാപനത്തില്‍ ആശങ്ക; ആരോഗ്യവകുപ്പിനു നിസംഗത
കോട്ടയം: ഇന്നലെ ജില്ലയില്‍ ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടും ജില്ലാ ആരോഗ്യ വിഭാഗത്തിന് നിസംഗത. കോവിഡ് സംബന്ധിച്ച യാതൊരു വിവരങ്ങളും ജില്ലാ മെഡിക്കല്‍ വിഭാഗം പുറത്തു വിടുന്നുമില്ല. ചങ്ങനാശേരി സ്വദേശിനിയായ വയോധികയാണു തിങ്കളാഴ്ച രാത്രി കോവിഡ് ബാധയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ദിവസം അന്‍പതിലേറെ പേരില്‍ കോവിഡ് പുതുതായി സ്ഥിരീകരിക്കുമ്പോഴും ജില്ലാ ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയോ ജാഗ്രതാ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ല. നിലവില്‍ 250 കോവിഡ് ബാധിതര്‍ ജില്ലയില്‍ ചികിത്സയിലുണ്ട്. കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ നല്‍കാനോ വീഴ്ചയില്ലാത്ത ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനോ ജില്ലയില്‍ നടപടിയെടുക്കുന്നില്ല. സ്കൂള്‍ തുറക്കല്‍ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുലര്‍ത്തേണ്ട ജാഗ്രതാനിര്ദേശങ്ങളെക്കുറിച്ചും അറിയിപ്പുകളില്ല. ജലദോഷവും പനിയുമായി ആശുപത്രിയിലെത്തുന്നവരില്‍ മാത്രമാണു പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. ജലദോഷവും പനിയും ബാധിച്ചശേഷം ചികിത്സ തേടാത്തവരില്‍ ഏറെപ്പേര്‍ക്കും കോവിഡ് ഉണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് ബാധിതരും…
Read Moreപുറമേരിയിൽ വൻ കവർച്ച; 18 പവൻസ്വർണാഭരണം നഷ്ടപ്പെട്ടു; ഉറങ്ങുകയായിരുന്ന വീട്ടമ്മയുടെ കാലിലെ പാദസരവും മുറിച്ചെടുത്തു
നാദാപുരം : പുറമേരിയിൽ വീട്ടില്‍ സൂക്ഷിച്ച പതിനെട്ട് പവൻ സ്വർണാഭ രണം മോഷണം പോയി. വീട്ടിലെ ജനൽ കുത്തിത്തുറന്ന് താക്കോൽ കൈക്കലാക്കുകയായിരുന്നു. ഇന്ന് പുലർച്ചെ കുന്നുമ്മൽ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. രാത്രി പുറത്ത് പോയ മകൻ തിരിച്ചെത്തിയപ്പോഴാണ് സിസിടിവി കാമറ മൂടിയിട്ടത് ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നവിവരം വീട്ടുകാർ അറിയുന്നത്. മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണംപോയത്. കൂടാതെ കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയുടെ കാലിലെ പാദസരവും കള്ളൻ മുറിച്ചെടുത്തു.സംഭവത്തിൽ നാദാപുരം പോലീസ് വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.
Read Moreസ്കൂള്‍ പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി; വിദ്യാഭ്യാസ മന്ത്രി സ്കൂൾ അധികൃതരോട് റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: സ്കൂള്‍ പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതിയെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി സ്കുള് അധികൃതരോട് റിപ്പോര്‍ട്ട് തേടി. ഫോര്‍ട്ട് ഹൈസ്കുളിലെ പ്രവേശനോത്സവത്തിലാണ് വ്ളോഗര്‍ മുകേഷ് എം. നായര്‍ ഇന്നലെ പങ്കെടുത്തത്. റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയെന്ന പരാതിയില്‍ കോവളം പോലീസ് ഇയാള്‍ക്കെതിരേ പോക്സോ കേസെടുത്തിരുന്നു. ഇത്തരത്തില്‍ കേസില്‍ പ്രതിയായ ആളിനെ സ്കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയാക്കിയതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരോട് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടിയത്.
Read Moreട്രെയിൻ സമയം: സ്വകാര്യ ആപ്പുകളെ ആശ്രയിക്കരുതെന്ന് റെയിൽവേ; ഔദ്യോഗിക ആപ്പായ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം പിന്തുടരാം
കൊല്ലം: ട്രെയിനുകളുടെ സമയവും വരവും പോക്കും കൃത്യമായി അറിയാൻ സ്വകാര്യ ആപ്പുകളെ പൂർണമായും ആശ്രയിക്കരുതെന്ന നിർദേശവുമായി ഇന്ത്യൻ റെയിൽവേ.ട്രെയിൻ പുറപ്പെടുന്ന സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയുന്നതിന് ഔദ്യോഗിക ആപ്പായ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻടിഇഎസ്) പിന്തുടരണമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ട്രെയിൻ സമയങ്ങൾ, റദ്ദാക്കിയ ട്രെയിനുകൾ, വഴിതിരിച്ചുവിട്ട ട്രെയിനുകൾ എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾ വ്യക്തമായി സ്വകാര്യ ആപ്പിൽ ലഭ്യമാകാത്തതുകൊണ്ടാണ് ഔദ്യോഗിക ആപ്പ് തന്നെ ഉപയോഗിക്കണമെന്ന് റെയിൽവേ നിർദേശിച്ചിരിക്കുന്നത്. വെയർ ഈസ് മൈ ട്രെയിൻ, ഇക്സിഗോ തുടങ്ങിയ സ്വകാര്യ ആപ്പുകളാണ് പൊതുവായി യാത്രക്കാർ ഉപയോഗിക്കാറുള്ളത്. ഇത് പലപ്പോഴും യാത്രക്കാരുടെ ജിപിഎസ് ഉപയോഗിച്ചാണ് പ്രവർത്തിക്കാറുള്ളത്.അതുകൊണ്ട് ഇത്തരം ആപ്പുകളിൽ ട്രെയിൻ സമയം മാറുന്നതും ഗതാഗത തടസം നേരിടുന്നതും ഔദ്യോഗികമായി അറിയാൻ സാധിക്കില്ല. മഴക്കാലമായതോടെ റെയിൽപാളത്തിൽ മരം വീണും വെള്ളം കയറിയും ട്രെയിൻ വൈകുകയും വഴിതിരിച്ചുവിടുകയും ചെയ്യാനുള്ള സാധ്യത ഏറെയാണ്…
Read Moreപോക്സോ കേസിൽ അഭിഭാഷകനെ രക്ഷിക്കാന്‍ ഒത്തുകളി; ഡിവൈഎസ്പിയും എസ്എച്ച്ഒയും സസ്പെന്‍ഷനിൽ
പത്തനംതിട്ട: അഭിഭാഷകന് കുറ്റാരോപിതനായ പോക്സോ കേസില്‍ എഫ്ഐആര്‍ വൈകിപ്പിച്ചതിന് ഡിവൈഎസ്പിക്കും എസ്എച്ച്ഒയ്ക്കും സസ്പെന്ഷന്. പതിനേഴുകാരിയെ ബന്ധുവിന്റെ സഹായത്തോടെ അഭിഭാഷകന് ക്രൂരമായ ലൈംഗികപീഡനത്തിനു വിധേയയാക്കിയെന്ന പരാതിയിലെ എഫ്ഐആര്‍ വൈകിപ്പിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം വരുത്തിയെന്ന കണ്ടെത്തലില്‍ കോന്നി ഡിവൈഎസ്പി ടി. രാജപ്പന് റാവുത്തര്‍, എസ്എച്ച്ഒ പി. ശ്രീജിത്ത് എന്നിവരെയാണ് ആഭ്യന്തരവകുപ്പ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇരുവരുടെയും ഭാഗത്തു ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടി ഡിജിപി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പോക്സോ പ്രകാരം കേസെടുക്കേണ്ട വിഷയമാണെന്നറിഞ്ഞിട്ടും എസ്എച്ച്ഒ ഇക്കാര്യം മറച്ചുപിടിച്ചതായും ഡിവൈഎസ്പിക്കും ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായെന്നും സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അഭിഭാഷകനായ നൗഷാദ്, പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീ എന്നിവരാണു പ്രതിപ്പട്ടികയിലുള്ളത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസിൽ പിതാവ് നിയോഗിച്ച അഭിഭാഷകനാണ് കുട്ടിയെ പീഡിപ്പിച്ചതായി പരാതി. നേരത്തെ, പെണ്‍കുട്ടിയുടെ അമ്മയെയും അഭിഭാഷകന് പീഡിപ്പിച്ചതായി പരാതി ഉയർന്നിരുന്നു.വിദേശത്തായിരുന്ന അച്ഛൻ നാട്ടിലെത്തിയപ്പോഴാണ് മകള്‍…
Read More