തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസില്‍ എഡിജിപി. എം.ആര്. അജിത്ത് കുമാറിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മര്‍ദ്ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജ്യൂവല്‍ കുര്യാക്കോസ്. ആരാണോ കുറ്റക്കാരന്‍ അവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം. സംസ്ഥാന പോലീസ് മേധാവിയ്ക്ക് സമര്‍പ്പിച്ച എസ്ഐടി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി കഴിഞ്ഞാല്‍ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോര്‍ട്ട് വൈകുന്നതില്‍ അസ്വഭാവികതയുണ്ടെന്ന് കരുതുന്നില്ലെന്നും അജയ് വ്യക്തമാക്കി.
Read MoreCategory: Edition News
പാലക്കാട് ജില്ലയിലെ 28 കുട്ടികളുടെ ദുരൂഹമരണം: അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് പോലീസ് മേധാവി
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ 28 കുട്ടികളുടെ ദുരൂഹമരണങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. തൃശൂര്‍ റേഞ്ച് ഡിഐജി. ടി. നാരായണനോടാണ് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരാഴചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. വാളയാറില്‍ ഉള്‍പ്പെടെ കഴിഞ്ഞ എട്ടുവര്ഷക്കാലത്തിനിടെ 28 കുട്ടികള്‍ ദൂരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടുവെന്നും ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും കാട്ടി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രി ഈ നിവേദനത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി കാണാതായ കുട്ടികളെക്കുറിച്ചും ഈ ഘട്ടത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read Moreപച്ചക്കറി, നിത്യോപയോഗസാധന വിലവര്‍ധന; കുടുംബബജറ്റ് താളംതെറ്റുന്നു
കോട്ടയം: പച്ചക്കറി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ചതോടെ സാധാരണക്കാരുടെ കുടുംബബജറ്റ് താളംതെറ്റി. വിപണിയില്‍ പച്ചക്കറി, മീന്‍, മാംസം, പലവ്യഞ്ജനങ്ങള്‍ എന്നിവയ്ക്കെല്ലാം പൊള്ളുന്ന വിലയാണ്. ഇഞ്ചി, വെളുത്തുള്ളി എന്നിവയ്ക്കു ഒരുമാസം മുമ്പ് വില വര്‍ധിച്ചിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന സാധാരണക്കാരന്റെ ജീവിതച്ചെലവ് ക്രമാതീതമായി ഉയര്‍ത്തുകയാണ്. നേരത്തെ വാണിജ്യ സിലിണ്ടറിനു വില കൂടിയപ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തിനും വില വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവശ്യസാധനങ്ങള്‍ക്കും വിലക്കയറ്റമുണ്ടായത്. നിലവിലെ വിലക്കയറ്റത്തിനൊപ്പം ഓണനാളുകളിലെ വിലക്കയറ്റം കൂടിയായാല്‍ സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്നതിലും അപ്പുറമാകും. സവാളയ്ക്ക് കിലോഗ്രാമിനു 35 രൂപയാണു കോട്ടയം മാര്‍ക്കറ്റ് വില. ഇഞ്ചിക്കും വെളുത്തുള്ളിക്കും 250 രൂപ. ഉള്ളിക്ക് 80 രൂപ വരെയാണ് ശരാശരി വില. കഴിഞ്ഞദിവസങ്ങളില്‍ കോവയ്ക്ക, ഉള്ളി, തക്കാളി, കോളിഫ്ലവര്‍, കാബേജ് എന്നിവയ്ക്കും വില വര്‍ധിച്ചിരുന്നു. കോട്ടയം മാര്‍ക്കറ്റ് വിലയനുസരിച്ച് ബീറ്റ് റൂട്ടിന് കിലോഗ്രാമിന് 48-60 രൂപ വരെ റീട്ടെയില്‍…
Read Moreപാലാ മുനിസിപ്പാലിറ്റിയിലെ പടലപ്പിണക്കം, തങ്ങളെ കരുവാക്കേണ്ടതില്ലെന്ന് സിപിഎം
പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ രാഷ്ട്രീയ പാര്‍ട്ടി സംഘടനകളുടെ അടക്കം 35 ഓളം പരിപാടികള്‍ മുന്‍ വര്‍ഷങ്ങളില്‍ നടന്നതായി രേഖകള്‍ ഉണ്ടെന്നും നഗരസഭയിലെ പടലപ്പിണക്കത്തിൽ എല്‍ഡിഎഫിനെ കരുവാക്കേണ്ടതില്ലെന്നും സിപിഎം. പാലായില്‍ പൊതുയോഗം നടത്താന്‍ പറ്റിയ മറ്റ് സ്ഥലങ്ങളില്ല. കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ഡിവൈഎഫ്ഐയുടെ സമാപനയോഗം നടത്താന്‍ അനുമതി തരണമെന്ന് ആവശ്യപ്പെട്ട് ചെയര്‍പേഴ്സണ്‍ കത്ത് നല്‍കിയിരുന്നു. കൗണ്‍സിലര്‍മാരുമായി സംസാരിച്ചിരുന്നു. എന്നാല്‍ നഗരസഭയിലെ സ്വതന്ത്ര മുന്നണിയുടെയും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെയും പടല പ്പിണക്കത്തിന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തങ്ങളെ കരുവാക്കി മുതലെടുപ്പ് നടക്കാന്‍ അനുവദിക്കില്ലെന്നും പാലാ മുനിസിപ്പാലിറ്റിയില്‍ പ്രതിപക്ഷമായ തങ്ങള്‍ ക്രിയാത്മക നിലപാട് സ്വീകരിച്ച് എന്നും ഉറച്ചു നില്‍ക്കുന്നവരാണെന്നും നേതാക്കളായ ലാലിച്ചന്‍ ജോര്‍ജ്, സജേഷ് ശശി എന്നിവര്‍ വിശദീകരിച്ചു.
Read Moreവീട്ടുമുറ്റത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റു; പതിമൂന്നുകാരൻ മരിച്ചു
തൃശൂർ: ഫുട്ബോൾ കളിക്കുന്നതിനിടെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ചു. പൊങ്ങമ്പാറ സ്വദേശി രമേശിന്റെ മകൻ ബദ്രിനാഥ് (13) ആണ് മരിച്ചത്. പുത്തൂർ ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ബദ്രിനാഥ്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീടിന്റെ മുറ്റത്ത് കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ മെയിൻ സ്വിച്ചിന് സമീപമുള്ള എർത്ത് കമ്പനിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
Read Moreചാലക്കുടി റെയിൽവേ സ്റ്റേഷൻ റോഡിലെ മരക്കൊമ്പുകൾ മുറിച്ചുമാറ്റണമെന്ന് ആവശ്യം ശക്തമാകുന്നു
ചാലക്കുടി: റെയിൽവേ സ്റ്റേഷൻ റോഡിൽ ഐടിഐ മുതൽ എസ്എച്ച് കോളജ് വരെയുള്ള പ്രദേശത്ത് യാത്രക്കാർക്ക് അപകടംവരുത്തുന്ന മരങ്ങളുടെ ശിഖരങ്ങൾ ഉടൻ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ഒ. പൈലപ്പൻ, മന്ത്രിമാരായ പി.കെ. ബഷീറിനും ബിന്ദു കൃഷ്ണയ്ക്കും നിവേദനംനൽകി. എസ്എച്ച് കോളജ്, കാർമൽ സ്കൂൾ, ഐടിഐ എന്നിവിടങ്ങളിലേക്കുള്ള കുട്ടികളും റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാരും ഇതുവഴി പോകുന്നുണ്ട്. കഴിഞ്ഞദിവസം അപ്രതീക്ഷിതമായി മരച്ചില്ലകൾ റോഡിലേക്ക് പതിച്ചു. രാത്രിയായതിനാൽ വലിയ അപകടം ഒഴിവായി. മഴയും കാറ്റും വന്നാൽ നിലംപൊത്താൻ പാകത്തിൽ നിരവധി മരചില്ലകൾ ഇനിയും നിൽക്കുന്നുണ്ട്. എത്രയുംവേഗം ഇവ മുറിച്ചുമാറ്റണമെന്ന് വി.ഒ. പൈലപ്പൻ ആവശ്യപ്പെട്ടു.
Read Moreറെയിൽവേ നിയമഭേദഗതി; 1315 കേസുകൾ രജിസ്റ്റർ ചെയ്തു; തിരുവനന്തപുരം ഡിവിഷനിൽ ആർപിഎഫ് പരിശോധന ശക്തമാക്കി
പരവൂർ: ജൻ വിശ്വാസ് ഭേദഗതി നിയമപ്രകാരം പരിഷ്കരിച്ച റെയിൽവേ നിയമത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് തിരുവനന്തപുരം ഡിവിഷനിൽ പരിശോധന ശക്തമാക്കി. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും നിയമലംഘനങ്ങൾ തടയുന്നതിനായി നടന്നു വരുന്ന പ്രത്യേക ഡ്രൈവുകളുടെ ഭാഗമായി ഇതുവരെ 1,315 കേസുകൾ രജിസ്റ്റർ ചെയ്യുകയും നിയമലംഘകരിൽ നിന്നായി 7.04 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തതായി ആർപിഎഫ് അധികൃതർ അറിയിച്ചു. ഡിവിഷന് കീഴിലെ നാഗർകോവിൽ മുതൽ തൃശൂർ വരെയുള്ള പ്രധാന സ്റ്റേഷനുകളിലും ട്രെയിനുകളിലുമാണ് പരിശോധന നടന്നത്. യാത്രക്കാരുടെ സുരക്ഷ, അച്ചടക്കം, മികച്ച യാത്രാനുഭവം എന്നിവ ഉറപ്പാക്കുന്നതിനാണ് പരിശോധനകൾ. യാത്രക്കാരെ ശിക്ഷിക്കുകയല്ല, മറിച്ച് റെയിൽവേ നിയമങ്ങൾ സ്വമേധയാ പാലിക്കാൻ അവരെ പ്രേരിപ്പിക്കുകയും കൂടുതൽ സുരക്ഷിതവും ശുചിത്വമുള്ളതുമായ റെയിൽവേ സംവിധാനം ഒരുക്കുകയുമാണ് ഈ പരിശോധനകളുടെ ലക്ഷ്യമെന്ന് സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫ് വ്യക്തമാക്കി.…
Read Moreസ്റ്റേഷൻ മാസ്റ്റർമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകാൻ റെയിൽവേ മന്ത്രാലയ തീരുമാനം
പരവൂർ: ഇന്ത്യൻ റെയിൽവേയിലെ സ്റ്റേഷൻ മാസ്റ്റർമാരുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും റെയിൽവേ സ്റ്റേഷനുകളുടെ മാനേജ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി വിപുലമായ പരിഷ്കാരങ്ങളുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം. സുരക്ഷിതവും സുഗമവുമായ ട്രെയിൻ സർവീസുകൾ ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സ്റ്റേഷൻ മാസ്റ്റർമാരെ ഭരണപരമായും സാമ്പത്തികമായും ശാക്തീകരിക്കുന്നതിനുള്ള സമഗ്രമായ പദ്ധതിക്ക് റെയിൽവേ മന്ത്രാലയം അന്തിമ രൂപം നൽകി. ട്രെയിൻ ഗതാഗതം സങ്കീർണമായ മൾട്ടി-ട്രാക്ക് ലൈനുകളിലും തിരക്കേറിയ റൂട്ടുകളിലും കൂടുതൽ സ്റ്റേഷൻ മാസ്റ്റർമാരെ നിയമിക്കാനും നിലവിലുള്ള ഒഴിവുകൾ മുൻഗണനാടിസ്ഥാനത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നികത്താനും മന്ത്രാലയം തീരുമാനം എടുത്തു കഴിഞ്ഞു.ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്റ്റേഷൻ മാസ്റ്റർമാരുടെ ജോലിഭാരം കുറയ്ക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾ ഏർപ്പെടുത്തും. ഇതിന്റെ ഭാഗമായി പൂർണമായും പേപ്പർ രഹിതമായ മൊബൈൽ ആപ്പ് അധിഷ്ഠിത വർക്കിംഗ് സിസ്റ്റം റെയിൽവേ അവതരിപ്പിക്കും. വിവിധ റെയിൽവേ വകുപ്പുകൾ തമ്മിലുള്ള ഏകോപനം എളുപ്പമാക്കാനും യാത്രക്കാരുടെ പരാതികൾ ഉടൻ പരിഹരിക്കാനും സഹായിക്കുന്ന ‘.ഇന്റഗ്രേറ്റഡ് സ്റ്റേഷൻ…
Read Moreസ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സ്വര്‍ണാഭരണ തിരിമറി: ആത്മഹത്യയ്ക്കു ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു
തിരുവനന്തപുരം: വെങ്ങാനൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സ്വര്‍ണാഭരണ തിരിമറിയെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. വെങ്ങാനൂര്‍ സ്വദേശി ഐശ്വര്യ (32) ആണ് മരിച്ചത്. സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരിയായിരുന്ന അഞ്ജു കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. ഇക്കഴിഞ്ഞ 30-ാം തീയതിയാണ് ഇരുവരും എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെയാണ് അഞ്ജുവും ഐശ്വര്യയും അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചത്. വെങ്ങാനൂരിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരികളായിരുന്ന ഇരുവരും തങ്ങളുടെ സുഹൃത്തായ സിന്ധുവെന്ന യുവതിക്ക് 70 പവനോളം സ്വര്‍ണം പണയം വയ്ക്കാന്‍ കൊടുത്തു. ധനകാര്യസ്ഥാപനത്തില്‍ നിരവധി പേര് പണയം വച്ചിരുന്ന സ്വര്‍ണമാണ് ഇരുവരും ചേര്‍ന്ന് സിന്ധുവിന് മറുപണയം വയ്ക്കാന്‍ നല്‍കിയത്. എന്നാല്‍ സിന്ധു ഈ സ്വര്‍ണം വിറ്റു. തിരികെ സ്വര്‍ണാഭരണങ്ങള്‍ എടുക്കാന്‍ ഇടപാടുകാര്‍ ധനകാര്യസ്ഥാപനത്തിലെത്തിയപ്പോഴാണ് സ്വര്ണതിരിമറി ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്നാണ് ഇരുവരും വിഷം കഴിച്ചത്. സിന്ധുവിനെതിരെ നിരവധി…
Read Moreസിപിഎമ്മിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല, എം.വി ജയരാജന് ഗൂഢ ഉദ്ദേശമെന്ന് ടി.കെ. ഗോവിന്ദൻ
കണ്ണൂര്‍: സിപിഎമ്മിലേക്ക് ഇനിയൊരു തിരിച്ചു പോക്കില്ലെന്ന് തളിപ്പറന്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ. സിപിഎം ചവിട്ടിപുറത്താക്കിയപ്പോൾ തന്നെ ഇരു കൈകളും നീട്ടി സ്വീകരിച്ചത് ജനങ്ങളാണ്. അവരെ സേവിച്ചു കൊണ്ടു സ്വതന്ത്ര ജനപ്രതിനിധിയായി കഴിയും. യഥാർഥത്തിൽ തെറ്റ് പറ്റിയത് സിപിഎമ്മിനാണെന്നത് അവർ ഇനിയെങ്കിലും തിരിച്ചറിയണം. തളിപ്പറന്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയം വീണ്ടും ചർച്ചയാക്കുന്നതിനു പിന്നിൽ എം.വി. ജയരാജന് ഗൂഢ ഉദ്ദേശങ്ങളുണ്ട്. എം.വി.ഗോവിന്ദനെ ഇനിയും ചെളിവാരിയെറിഞ്ഞ് പൊതുസമൂഹത്തിനു മുന്നിൽ കൂടുതൽ മോശക്കാനാക്കി മാറ്റുക എന്നതാണ് ഗൂഢലക്ഷ്യം. താൻ ചെയ്ത തെറ്റ് എന്തെന്ന് സിപിഎം പറയണം: വി.കുഞ്ഞികൃഷ്ണൻതാൻ ചെയ്ത തെറ്റ് എന്താണെന്ന് ആദ്യം സിപിഎം വ്യക്തമാക്കണമെന്നും പാർട്ടിക്കുള്ളിലെ അപചയം ചൂണ്ടിക്കാണിച്ചതാണോ തെറ്റെന്നെന്നും നേതൃത്വം വ്യക്തമാക്കണമെന്ന് വി.കുഞ്ഞികൃഷ്ണൻ എംഎൽഎ. തെറ്റു ചൂണ്ടിക്കാണിക്കാതെ തിരുത്താനാവില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. തനിക്കല്ല, പാർട്ടിക്കാണ് തെറ്റുപറ്റിയത്. അക്കാര്യം ജനങ്ങൾക്കു ബോധ്യമുണ്ട്. ഇതു സംബന്ധിച്ച് ഇപ്പോഴെങ്കിലും പാർട്ടിക്ക് ബോധ്യം…
Read More