കൊല്ലം: ഇന്ത്യൻ റെയിൽവേ ഈ സാമ്പത്തിക വർഷം 10 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി പുറത്തിറക്കും. വന്ദേ സ്ലീപ്പറിന്റെ ഏറ്റവും പുതിയ പതിപ്പായിരിക്കും ഇത്.ലോകോത്തര സൗകര്യങ്ങളും മികച്ച ഇൻ ക്ലാസ് ഇന്റീരിയറുകളും ഉള്ളതായിരിക്കും ഈ ട്രെയിനുകൾ. നിലവിൽ വന്ദേ ഭാരത് സ്ലീപ്പർ പതിപ്പുകളുടെ നിർമാണത്തിൽ ആകെ മൂന്ന് കമ്പനികളാണ് ഏർപ്പെട്ടിട്ടുള്ളത്. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്, കൈനെറ്റ് റെയിൽവേ സൊല്യൂഷൻസ് ലിമിറ്റഡ്, ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് എന്നിവയാണ് ഈ കമ്പനികൾ. ഈ മൂന്ന് സ്ഥാപനങ്ങളും ചേർന്ന് 210 ട്രെയിൻ സെറ്റുകൾ നിർമിക്കും. ഇതിൽ 10 എണ്ണമാണ് ഈ സാമ്പത്തിക വർഷം പുറത്തിറക്കുക. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമാണം അന്തിമ ഘട്ടത്തിലാണ്.ഫസ്റ്റ് ക്ലാസ് എസി, ടൂ ടയർ എസി, ത്രീ ടയർ എസി എന്നീ വിഭാഗങ്ങളിലായി 16 കോച്ചുകളാണ് വന്ദേ സ്ലീപ്പർ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.…
Read MoreCategory: Edition News
പട്ടികടിച്ചതിന്റെ വിരോധം: വയോധികനെ വീട്ടിൽ കയറി ആക്രമിച്ചു, കോടാലികൊണ്ട് കാർ തകർത്തു
ഇരിട്ടി: പട്ടി കടിച്ചതിന്റെ വിരോധത്തിൽ വയോധികനെ വീട്ടിൽ കയറി ആക്രമിച്ചു പരിക്കേൽപ്പിക്കുകയും പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന് കോടാലി കൊണ്ട് വെട്ടി കേടുപാടുകൾ വരുത്തുകയും ചെയ്തു. സംഭവത്തിൽ വിളമനയിലെ ഒറ്റക്കൊമ്പൻചാൽ സ്വദേശി സന്തോഷിനെതിരെ എള്ളുകാലായിൽ ജോൺ (80) ഇരിട്ടി പോലീസിൽ പരാതി നൽകി. പായം പഞ്ചായത്തിലെ വിളമനയിൽ ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. ജോണിന്റെ വളർത്തുനായ കടിച്ച സംഭവത്തിൽ ഇരുകൂട്ടരും തമ്മിൽ നേരത്തെ വാക്കുതർക്കങ്ങളും കൈയാങ്കളിയും നടന്നിരുന്നു. ഇതിൽ മധ്യസ്ഥ ചർച്ച ഉൾപ്പെടെ നടന്നിരുന്നു. അതിനിടയിലാണ് വീട്ടിൽ കയറി ആക്രമണം നടത്തിയത്. കോടാലികൊണ്ട് കാർ വെട്ടിപൊളിച്ച് ഗ്ലാസ് ഉൾപ്പെടെ അടിച്ചു തകർക്കുമ്പോൾ തടയാനെത്തിയ ജോണിനെ തള്ളിയിട്ട് പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ആക്രമണത്തിൽ പരാതിക്കാരന് 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയിൽ പറയുന്നു.
Read Moreപാലക്കാട് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു; ആഴ്ചകളായി ആന ശല്യമുണ്ടെന്ന് നാട്ടുകാർ
അഗളി (പാലക്കാട്): അട്ടപ്പാടി ചീരക്കടവിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. പുതൂർ പഞ്ചായത്ത് ചീരക്കടവ് ഉന്നതിയിലെ മല്ലനാണ് (70) ഇന്നു രാവിലെ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു രണ്ടുമണിയോടെ ചീരക്കടവിൽനിന്ന് ഒരു കിലോമീറ്റർ അകലെ നെച്ചിക്കോണം പ്രദേശത്തായിരുന്നു കാട്ടാനക്കൂട്ടം മല്ലനെ ആക്രമിച്ചത്. നാൽക്കാലികളെ മേയ്ക്കുന്നതിനിടെ മല്ലൻ മൂന്നംഗ കാട്ടാനക്കൂട്ടത്തിനുമുന്നിൽ പെടുകയായിരുന്നു. കാട്ടാന എടുത്തെറിഞ്ഞതിനെതുടർന്നു മല്ലന്റെ നട്ടെല്ലിനും വാരിയെല്ലുകൾക്കും തോളെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. സ്ഥലത്ത് കാട്ടാനനിരീക്ഷണത്തിനെത്തിയിരുന്ന പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നു മല്ലനെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലും പിന്നീട് പരിക്ക് ഗുരുതരമായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. മല്ലനും ഭാര്യ വസന്തയും ഏതാനും ആഴ്ചകളായി ചീരക്കടവ് നെച്ചിക്കോണം പ്രദേശത്തായിരുന്നു താമസം. പ്രദേശത്ത് ആഴ്ചകളായി കാട്ടാനശല്യമുണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു.
Read Moreപകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാട്ടുപന്നിശല്യം: തോക്കെടുത്ത് മുണ്ടക്കയം പഞ്ചായത്ത്
മുണ്ടക്കയം: കാട്ടുപന്നികളെ പിടികൂടാൻ നടപടി ആരംഭിച്ച് മുണ്ടക്കയം പഞ്ചായത്തും. മുണ്ടക്കയം ടൗണിന്റെ രണ്ടു കിലോമീറ്റർ മാത്രം ദൂരത്തിൽ പൈങ്ങന, മൂന്നാംമൈൽ ഭാഗങ്ങളിൽ കഴിഞ്ഞ കുറെ മാസങ്ങളായി കാട്ടുപന്നി ശല്യം അതിരൂക്ഷമായിരുന്നു. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ കാട്ടുപന്നികൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് പതിവു സംഭവമായിരുന്നു. മേഖലയിലെ കർഷകരുടെ കൃഷി വ്യാപകമായി നശിപ്പിക്കുന്ന കാട്ടുപന്നിക്കൂട്ടം മനുഷ്യജീവനും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇത് കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുണ്ടക്കയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ പിടികൂടാൻ നടപടി ആരംഭിച്ചത്. വണ്ടൻ സ്വദേശിയായ സജോ വർഗീസിന്റെ നേതൃത്വത്തിൽ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് കഴിഞ്ഞദിവസം രാത്രിയിൽ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. ഒരാഴ്ച നടത്തിയ നിരീക്ഷണത്തിനിടെയാണ് ഒരു കാട്ടുപന്നിയെ വെടിവച്ച് കൊല്ലുവാൻ സാധിച്ചത്. വാർഡ് മെംബർ സൂസമ്മ മാത്യുവും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വരും ദിവസങ്ങളിലും മേഖലയിലെ…
Read Moreവാഴമുട്ടത്ത് കുരിശടിയുടെ ഗ്ലാസ് തകർത്തു; ഓട്ടോയിലെത്തിയവർ ഗ്ലാസ് തകർക്കന്ന ദൃശ്യം സിസിടിവിയിൽ
വാഴമുട്ടം: മാർ ബഹനാൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ വാഴമുട്ടം സ്കൂൾ ജംഗ്ഷനിലുള്ള സെന്റ് മേരീസ് കുരിശടിയുടെ ഗ്ലാസ് ചില്ലുകൾ തകർത്ത നിലയിൽ.ഇന്നലെ പുലർച്ചെ 3.50നോടനുബന്ധിച്ചാണ് ഗ്ലാസുകൾ തകർത്തതെന്ന് സമീപവാസികൾ പറഞ്ഞു. ഓട്ടോറിക്ഷയിൽ എത്തിയവരാണ് ഗ്ലാസ് ആക്രമണം നടത്തിയത്. സിസിടിവിയിൽ ഓട്ടോറിക്ഷയുടെ ചിത്രം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പ്രദേശത്തെ സമാധാനാന്തരീക്ഷവും മതസൗഹാർദവും തകർക്കാനുള്ള ഗൂഢലക്ഷ്യമാണ് സംഭവത്തിനു പിന്നിലെന്ന് പറയുന്നു. ഇടവകയുടെ പരാതിയിൽ പത്തനംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം വാര്യാപുരം ഓർത്തഡോക്സ് ദേവാലയത്തിനു നേരെയും ഇത്തരത്തിൽ ആക്രമണം നടന്നിരുന്നു. പോലീസിന്റെ പെട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ ഇടവക മാനേജിംഗ് കമ്മിറ്റി പ്രതിഷേധിച്ചു. വികാരി. ഫാ. ജോബിൻ പി. സജി, ട്രസ്റ്റി രാജ് ജോർജ്, സെക്രട്ടറി ഷാജി ജോർജ്, എന്നിവർ പ്രസംഗിച്ചു. ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം, ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഫാ. എബി…
Read Moreമദ്യത്തിന്റെ പേരില്‍ തര്‍ക്കം: ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു
ചേര്‍ത്തല: മദ്യത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തത്തുടര്‍ന്ന് ആറംഗസംഘം ഇതരസംസ്ഥാന തൊഴിലാളിയെ വീടുകയറി അക്രമിച്ചതായി പരാതി. തലയ്ക്കടിയേറ്റ ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമബംഗാള്‍ സ്വദേശി ബിമല്കുമാര്മിത്ര(34)യ്ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 10.15ഓടെ പട്ടണക്കാട് അന്ധകാരനഴിയിലായിരുന്നു സംഭവം. പൊതുമാരമത്തു കരാറുകാരന് പോട്ടച്ചിറ സുനിലിന്റെ തൊഴിലാളിയാണ് നാലുവര്‍ഷമായി അന്ധകാരനഴിയില്‍ താമസിക്കുന്ന ബിമല്കുമാര്മിത്ര. സുനിലിന്റെ അന്ധകാരനഴിയിലെ കുടുംബവീട്ടിലാണ് താമസിച്ചിരുന്നത്. വൈദ്യുതി ബന്ധം വിഛേദിച്ച് വീടിന്റെ വാതിലുകള്‍ തകര്‍ത്താണ് അക്രമം. പരിക്കേറ്റ് അവശനായി കിടന്ന ഇയാളെ ആദ്യം തുറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പ്രദേശവാസികളായ ആറുപേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. ഇവരെപ്പറ്റി ബിമല്‍കുമാര്‍ പോലീസിനു മൊഴിനല്‍കിയിട്ടുണ്ട്.
Read Moreപ്രായപൂർത്തിയാകാത്ത കുട്ടിക്ക് പ്രകൃതിവിരുദ്ധ പീഡനം: സ്വകാര്യബസ് ഡ്രൈവർ റിമാൻഡിൽ
ചാരുംമൂട് : പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അറസ്റ്റിലായ സ്വകാര്യ ബസ് ഡ്രൈവർ റിമാൻഡിൽ. വള്ളികുന്നം കടുവിനാൽ മുറിയിൽ കോയിപ്പുറത്ത് വീട്ടിൽ അരുൺ സോമനെ (32) യാണ് നൂറനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് 6 ന് കടയിൽ സാധനം വാങ്ങാൻ പോയ 15 കാരനായ ആൺകുട്ടിയെ പരിചയംനടിച്ച് ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭരണിക്കാവ് – ചെങ്ങന്നൂർ റൂട്ടിലോടുന്ന പ്രൈവറ്റ് ബസിലെ ഡ്രൈവറാണ് പ്രതി. ഇയാൾ കുട്ടിയെ പിതാവിന്റെ സുഹൃത്താണെന്നുപറഞ്ഞ് പരിചയപ്പെട്ടാണ് കൂട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തു കൊണ്ടുവന്ന പ്രതി സ്റ്റേഷനിൽ നിന്നു രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും പോലീസ് തടഞ്ഞു. എസ് സിപിഒ മാരായ ശരത്, സിജു സിപിഒമാരായ മനു പ്രസന്നൻ, പ്രദീപ് എന്നിവരും…
Read Moreപനമ്പിള്ളി നഗറിലെ ഫ്ളാറ്റ് സമുച്ചയം; എല്ലാ കുടുംബങ്ങളും ഒഴിയണമെന്നു വിദഗ്ധസമിതി
കൊച്ചി: എറണാകുളത്ത് 54 കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റിന്റെ പില്ലര്‍ തകര്‍ന്ന സംഭവത്തില്‍, കെട്ടിടത്തില്‍നിന്ന് കുടുംബങ്ങള്‍ ഒഴിയണമെന്ന് വിദഗ്ധ സമിതി തീരുമാനം.കുടുംബങ്ങളെ ഒഴിപ്പിച്ച ശേഷം ബലപരിശോധന നടത്താന്‍ വിദഗ്ദ്ധ സമിതി തീരുമാനിച്ചു. പനമ്പിള്ളി നഗറിലുള്ള ആര്‍ഡിഎസ് അവന്യു വണ്‍ എന്ന ഫ്ളാറ്റിന്റെ പില്ലറാണ് തകര്‍ന്നത്. തകര്‍ന്ന പില്ലറുള്ള ടവറില്‍ താമസിക്കുന്ന 24 കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നടത്തിയ പരിശോധനയില്‍, ബലപരിശോധനയും അതിന് ശേഷമുള്ള ബലപ്പെടുത്തലിന്റെയും മുഴുവന്‍ ചെലവും ബില്‍ഡര്‍മാരായ ആര്‍ഡിഎസ് കമ്പനി വഹിക്കണമെന്നാണ് നിര്‍ദേശം.ഫ്ളാറ്റ് കെട്ടിടത്തില്‍ പില്ലറടക്കമുള്ള ഭാഗത്ത് നേരത്തെ കേടുപാടുകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് 20 ഓളം കുടുംബങ്ങള്‍ ഇവിടെനിന്ന് താമസം മാറി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പില്ലറില്‍ വലിയ തകര്‍ച്ച കണ്ടത്. പിന്നാലെ കോര്പറേഷന് എൻജിനീയറിംഗ് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreകരുവന്നൂർ കുറ്റപത്രം: പ്രതിഷേധം കനപ്പിക്കാൻ കോണ്‍ഗ്രസും ബിജെപിയും
തൃശൂർ: കരുവന്നൂർ കേസിൽ ഇഡി സിപിഎം നേതാക്കളെ ഉൾപ്പെടുത്തി കുറ്റപത്രം നൽകിയതോടെ സിപിഎം നേതാക്കൾക്കെതിരെ പ്രതിഷേധം കനപ്പിക്കാൻ കോണ്‍ഗ്രസും ബിജെപിയും സമരപരിപാടികൾ ആവിഷ്കരിക്കുന്നു. കെ.രാധാകൃഷ്ണൻ എംപി. എ.സി.മൊയ്തീൻ എംഎൽഎ, മുൻ സിപിഎം ജില്ല സെക്രട്ടറി എം.എം.വർഗീസ് എന്നിവർക്കെതിരെയും സിപിഎം സംസ്ഥാനജില്ല നേതൃത്വങ്ങൾക്കെതിരെയും പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസും ബിജെപിയും തീരുമാനിച്ചിരിക്കുന്നത്.ശക്തമായ പ്രതിഷേങ്ങളെ ശക്തമായി തന്നെ പ്രതിരോധിച്ചോളാനാണ് പോലീസിന് മുകളിൽ നിന്നും നിർദ്ദേശമുള്ളതെന്ന് സൂചനയുണ്ട്. ജലപീരങ്കിയടക്കമുള്ള സജ്ജീകരണങ്ങളുമായി പ്രതിഷേധങ്ങളെ നേരിടാൻ തന്നെയാണ് പോലീസും ഒരുങ്ങിയിരിക്കുന്നത്. ജില്ലയിലെ 111 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ നാളെ പ്രതിഷേധപരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ബിജെപിയുടെ പ്രമുഖ നേതാക്കൾ കരുവന്നൂർ വിഷയത്തിൽ പത്രസമ്മേളനം നടത്തി സർക്കാരിനും സിപിഎം നേതാക്കൾക്കുമെതിരെ കടുത്ത വിമർശനമുന്നയിക്കുന്നുണ്ട്.
Read Moreരോഗിയുമായി വന്ന ആംബുലൻസ് ബൈക്കുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
തൃപ്പൂണിത്തുറ: ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം മോനപ്പിള്ളി ചിറ്റേക്കടവ് റോഡ് എവൂർ രേവതി വീട്ടിൽ അഡ്വ. ഏബ്രഹാം സാംസണിന്റെ മകൻ ബ്ലസൺ ഏബ്രഹാം സാംസൺ (23) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി11.45ഓടെ തെക്കുംഭാഗം കണ്ണൻകുളങ്ങര ഫയർ സ്റ്റേഷൻ കവലയ്ക്കടുത്തായിരുന്നു അപകടം. പുതിയകാവ് ഭാഗത്തുനിന്നും രോഗിയുമായി വന്ന ആംബുലൻസ്, ബ്ലസൺ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.റോഡിൽ തലയടിച്ചു വീണ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശമായ തിരുവല്ലയിലേയ്ക്ക് കൊണ്ടുപോകും. ബംഗളൂരു ബിഎംഡബ്ല്യു ഷോറൂം ജീവനക്കാരനായ യുവാവ് അവധിക്ക് നാട്ടിൽ വന്നതായിരുന്നു. മാതാവ്: അഡ്വ. ലൗലി ഏബ്രഹാം, സഹോദരൻ: അലോക് ഏബ്രഹാം.
Read More