മങ്കൊന്പ്: ജൂലൈ 2 വൈകുന്നേരം വൈഎംസിഎ സംഘടിപ്പിച്ച സ്വീകരണപരിപാടിയില്‍ പങ്കെടുക്കാന്‍ കാവാലത്തെത്തിയ റെജി ചെറിയാന് എംഎല്‍എ തിരക്കിട്ട് മടങ്ങുന്നതിനിടെ, നിവേദനവുമായെത്തിയ തങ്കമണിയമ്മക്കു ലഭിച്ചത് കരുതലിന്റെ സ്വാന്തനം. കോഴിച്ചാല്‍ വടക്ക് പാടശേഖരപ്രദേശമായ കിഴക്കേചേന്നങ്കരിയിലെ വെള്ളക്കെട്ട് ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നുള്ള, വനിതകളുടെ നിവേദനവുമായാണ് തങ്കമണിയമ്മ എംഎല്‍എയുടെ പക്കലെത്തിയത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വെള്ളം പൊങ്ങുമ്പോഴെല്ലാം നിയന്ത്രിത പമ്പിങ്ങിനെ കുറിച്ചുള്ള അധികാരികളുടെ വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കാറുണ്ടെങ്കിലും, സാധാരണക്കാരുടെ പ്രത്യേകിച്ചു സ്ത്രീകളുടെ ദുരിതങ്ങള്‍ തുടരുന്നതിനെ കുറിച്ചാണ് അമ്മയ്ക്ക് പറയാനുണ്ടായിരുന്നത്. തിരക്കെല്ലാം മറന്ന റെജി ചെറിയാന് അമ്മയെ ചേര്‍ത്തുനിര്‍ത്തി വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. നിവേദനം കൈപ്പറ്റി വേണ്ടത് ചെയ്യാമെന്ന് ഉറപ്പുനല്‍കിയാണ് എംഎല്‍എ മടങ്ങിയത്. റെജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്ത യോഗത്തിൽവച്ച് മെറിറ്റ് അവാർഡ് വിതരണവും പ്രതിഭകളെ ആദരിക്കലും നടത്തി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും ഫലകവും നൽകി.…
Read MoreCategory: Edition News
ബിയർപാർലറിൽ അതിക്രമം, കുപ്രസിദ്ധ ഗുണ്ട ഫ്രീക്കൻ സോനു അറസ്റ്റിൽ; ഒളിവിൽ നിന്ന് പൊക്കിയത് കരീലക്കുളങ്ങര പോലീസ്
കായംകുളം: ബിയർപാർലറിൽ അതിക്രമം നടത്തി ഒളിവിൽ പോയ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. കായംകുളം പത്തിയൂർ ചിറയിൽ വീട്ടിൽ ഫ്രീക്കൻ സോനു എന്നു വിളിക്കുന്ന വിശാഖ് ആണ് അറസ്റ്റിലായത്. കായംകുളം, കരീലക്കുളങ്ങര എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, അടിപിടി അക്രമം, കഠിന ദേഹോപദ്രവം, ലഹരി വിപണനം എന്നീ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കരീലക്കുളങ്ങര സ്റ്റേഷൻ പരിധിയിലെ ബിയർ പാർലറിൽ കഴിഞ്ഞദിവസം നടന്ന അടിപിടി കേസിൽ ഒളിവിൽ കഴിഞ്ഞുവരുന്നതിനിടയിലാണ് കരീലക്കുളങ്ങര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്ഐ നിതിൻ, അൻവർ സാദിഖ്, പ്രദീപ്, സിവിൽ പോലീസ് ഓഫീസർമാരായ അജീഷ്, അനീഷ്, അജയ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Read Moreയുവതിയെ തടഞ്ഞ് നിർത്തി ലൈംഗിക അധിക്ഷേപവും അശ്ലീലപ്രയോഗവും; സ്ത്രീത്വത്തെ അപമാനിച്ച മധ്യവയസ്കന് തടവും പിഴയും
മാന്നാർ: യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക അധിക്ഷേപം നടത്തി സ്ത്രീത്വത്തെ അപമാനിച്ച കേസിൽ പ്രതിക്ക് ഒരു വർഷവും മൂന്നുമാസവും തടവും 5000 രൂപ പിഴയും. ചെന്നിത്തല തൃപ്പെരുന്തുറ അജിൻ ഭവനത്തിൽ എ. ബിജു (51)വിനാണ് മാന്നാർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ഓഗസ്റ്റ് മൂന്നിന് രാത്രി 8.30ന് സ്കൂട്ടറിൽ യാത്ര ചെയ്തു വന്ന യുവതിയെ പ്രതി, കാരാഴ്മ ഭാഗത്ത് എത്തിയപ്പോൾ തടഞ്ഞു നിർത്തി ലൈഗിംക പരാമർശം നടത്തി മാനഹാനി ഉണ്ടാക്കുകയും തുടർന്ന് പിന്തുടർന്ന് യുവതിയുടെ വീടിന്റെ മുറ്റത്ത് അതിക്രമിച്ചുകയറി അശ്ലീല വാക്കുകൾ വിളിക്കുകയും ചെയ്ത കേസിലാണ് ഇയാൾക്കെതിരേ മാന്നാർ പോലീസ് കേസെടുത്തത്. മാന്നാർ പോലീസ് സബ് ഇൻസ്പെക്ടർ കെ.എൽ. മഹേഷ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് ചെങ്ങന്നൂർ ജുഡീഷ്യൽ…
Read Moreതെരുവുനായ കുറുകെ ചാടി; കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം
ചാരുംമൂട്: ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ചികിത്സതേടി യുവാവിനെയും കൊണ്ട് ആശുപത്രിയിലേക്കു പാഞ്ഞ കാറിനു മുന്നിലേക്ക് തെരുവുനായ എടുത്തു ചാടിയതിനെത്തുടർന്ന് കാർ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. നൂറനാട് പണയിൽ സ്വദേശി പ്രതാപ് ആണ് മരിച്ചത്. ഇന്നലെ സന്ധ്യയോടെ നൂറനാട് പണയിൽ ഇടിഞ്ഞയ്യത്ത് ജംഗ്ഷന് സമീപത്തു വച്ചായിരുന്നു അപകടം. ശരീരത്തിന് തളർച്ച അനുഭവപ്പെട്ടതിനെതുടർന്ന് പ്രതാപുമായി ആശുപത്രിയിലേക്ക് അതിവേഗം പോവുകയായിരുന്നു കാർ. എന്നാൽ, കാറിനു മുന്നിലേക്ക് തെരുവുനായ കുറുകെ ചാടി. നായയെ രക്ഷിക്കാൻ ഡ്രൈവർ കാർ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട കാർ സമീപത്തെ മതിലിലേക്ക് അതിശക്തമായി ഇടിച്ചു കയറുകയുമായിരുന്നു. നൂറനാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Read Moreസ്കൂൾ വിട്ടെത്തിയ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസ്; രണ്ടുവർഷത്തിന് ശേഷം പ്രതിക്ക് 34 വര്‍ഷം തടവും പിഴയും
ഇടുക്കി: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ 26കാരന് 34 വര്‍ഷം തടവും 2.70 ലക്ഷം രൂപ പിഴയും വിധിച്ചു. ഇടുക്കി അതിവേഗ പോക്സോ കോടതി ജഡ്ജി ഡി.എസ്. നോബല്‍ ആണ് ഏലപ്പാറ ഹെലിബറിയ സ്വദേശിയായ യുവാവിനെ ശിക്ഷിച്ചത്. 2024-ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ പ്രതിക്ക് കുട്ടിയുടെ വീട്ടുകാരുമായി നല്ല അടുപ്പമുണ്ടായിരുന്നു. സ്കൂള്‍വിട്ടെത്തിയ കുട്ടിയെ വീട്ടില്‍ മാറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രതി ദുരുപയോഗം ചെയ്യു കയായിരുന്നു. 16 സാക്ഷികളെയും 23 പ്രമാണങ്ങളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. പിഴ ഒടുക്കുന്നത് പെണ്‍കുട്ടിക്കു നല്‍കണമെന്നും അല്ലാത്തപക്ഷം 11 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു. കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്കാന് ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയോടും കോടതി ശിപാര്‍ശ ചെയ്തു.പീരുമേട് പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന പുഷ്പകുമാര്‍ അന്വേഷിച്ച് കുറ്റപത്രം നല്കിയ കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍…
Read Moreഅർജന്റീനാാാ… പട്ടാളക്കാരൻ സജിൻ തോമസിന്റെ മനസും ജീപ്പും നിറയേ ഒന്നുമാത്രം അർജന്റീന; കുടുംബവും കടുത്ത ആരാധകർ
പള്ളിക്കത്തോട്: അർജന്റീന ഫുട്ബോൾ ടീമിനോടുള്ള കടുത്ത ആരാധനയിൽ സ്വന്തം ജീപ്പിൽ കളിക്കാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുകയാണ് പള്ളിക്കത്തോട് കദളിമറ്റം ചേരിക്കൽ സജിൻ തോമസ്. സൈനിക സേവനത്തിൽനിന്നു വിരമിച്ച ശേഷം ഇപ്പോൾ പള്ളിക്കത്തോട് ടൗണിൽ പച്ചക്കറി കട നടത്തിവരികയാണ് സജിൻ. ചെറുപ്പം മുതൽ അർജന്റീന ടീമിന്റെ ആരാധകനാണ് സജിൻ. ടീമിന്റെ നായകൻ ലയണൽ മെസിയുടെ ജന്മദിനായ ജൂൺ 24നാണ് സജിന്റെ ഇളയമകൻ ലിയോൺ ജനിച്ചതെന്ന പ്രത്യേകതയുമുണ്ട്. സജിന്റെ ജീപ്പ് മുഴുവൻ അർജന്റീന ടീമിലെ കളിക്കാരുടെ വർണ ചിത്രങ്ങൾകൊണ്ട് നിറച്ചിരിക്കുകയാണ്. കഴിഞ്ഞ ലോകകപ്പിൽ അർജന്റീന കപ്പ് നേടിയ ചിത്രങ്ങളും ഇതിലുണ്ട്. സജിൻ പോകുന്ന വഴികളിൽ ഫുട്ബോൾ ആരാധകർ ആവേശത്തേടെയാണ് സമീപിക്കുന്നത്. മെസിയുടെ അവസാന ലോകകപ്പായതുകൊണ്ടാണ് ജീപ്പിൽ ഈ രീതിയിൽ പരിഷ്കാരങ്ങൾ വരുത്തിയതെന്ന് സജിൻ പറയുന്നു. ഭാര്യ ഷീജയും മകൻ ഷോണും സജിനെപ്പോലെ അർജന്റീന ടീമിന്റെ കട്ട ആരാധകരാണ്.
Read Moreകമ്പ്യൂട്ടർ പഠനത്തിനായി കൊച്ചിയിലെത്തി; എല്‍എസ്ഡി സ്റ്റാമ്പും കഞ്ചാവുമായി യുവാക്കള്‍ പിടിയിലായത് ഇടുക്കിയിൽ
തൊടുപുഴ: നിരോധിത രാസലഹരിയും ഹൈബ്രീഡ് കഞ്ചാവും വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടു യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി കെ.പി. അജിനാസ് (19), കൊല്ലം കിളികൊല്ലൂര്‍ സ്വദേശി സജിത്ത് ( 23) എന്നിവരാണ് ഓപ്പറേഷന് തൂഫാന്റെ ഭാഗമായി തൊടുപുഴ പോലീസ് നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇവരില്‍നിന്നു വില്‍പ്പനയ്ക്കായി സൂക്ഷിച്ച അഞ്ച് എല്‍എസ്ഡി സ്റ്റാമ്പും 1.93 ഗ്രാം ഹൈബ്രീഡ് കഞ്ചാവും പോലീസ് പിടിച്ചെടുത്തു. തൊടുപുഴ മണക്കാടുനിന്ന് ഇന്നലെ രാവിലെയാണ് പ്രതികളെ പിടികൂടിയത്. പ്രദേശത്ത് ലഹരിവില്‍പ്പന നടക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് ഇവിടെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇരുവരും കുടുങ്ങിയത്. എറണാകുളം പാലാരിവട്ടത്ത് കംപ്യൂട്ടര്‍ കോഴ്സ് പഠിക്കുന്നതിനിടയിലാണ് ഇരുവരും പരിചയത്തിലായത്. പിന്നീട് ലഹരിവില്‍പ്പനയിലേക്ക് കടക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളതായാണ് പോലീസ് നല്കുന്ന സൂചന. ഇതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് തൊടുപുഴ എസ്എച്ച്ഒ സിജോ വര്‍ഗീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി പ്രതികളെ…
Read Moreചെമ്പനോടയിൽ കാട്ടാനകളുടെ വിളയാട്ടം; വൻ തോതിൽ കൃഷി നശിപ്പിച്ചു
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് മൂന്നിൽപെട്ട ചെമ്പനോട ആലമ്പാറയിലെ മുത്താട്ടുപുഴ തീരത്തെ കൃഷിയിടങ്ങളിൽ രണ്ട് ദിവസമായി കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. കർഷകൻ കാഞ്ഞിരത്തിങ്കൽ സേവ്യറിന്റെ വിശാലമായ കൃഷിയിടത്തിലാണ് കൂടുതൽ വിളനാശമുണ്ടായത്. തെങ്ങ്, കമുക്, കപ്പ, നൂറിലേറെ വാഴകൾ എന്നിവയെല്ലാം നശിപ്പിച്ചു. സമീപത്ത് സ്ഥിതി ചെയ്യുന്ന കോഴി ഫാമിന്റെ മേൽക്കൂരയിലേക്ക് കമുക് തള്ളിയിട്ട് നാശമുണ്ടാക്കി. പെരുവണ്ണാമൂഴി വനത്തിൽ നിന്നാണ് കുട്ടിയാന അടക്കമുള്ള കാട്ടാനകൾ എത്തുന്നത്. ഇവിടെയുള്ള സോളാർ വേലി ശരിയായി പ്രവർത്തിക്കാത്തതുകൊണ്ടാണ് ആനകൾക്ക് കൃഷിയിടങ്ങളിൽ എത്താൻ കഴിയുന്നത്. ആദ്യ ദിനത്തിൽ നാശമുണ്ടാക്കിയപ്പോൾ മതിയായ ജാഗ്രതയും പട്രോളിംഗും നടത്താതിരുന്നതിനാൽ രണ്ടാം ദിനവും ആനകൾ പറമ്പുകളിൽ എത്തുകയായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിരിക്കുന്നത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ പരിധിയിൽ പെടുന്ന മേഖലയാണ് ചെമ്പനോട. വാർഡ് അംഗം ജിനീഷ് കല്ലുംപുറത്ത് നാശമുണ്ടായ കൃഷിയിടങ്ങൾ സന്ദർശിച്ചു.
Read Moreഅനധികൃത മത്സ്യബന്ധനം; രണ്ട് യാനങ്ങൾ പിടികൂടി; 20,000 രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്
ആലപ്പുഴ: കായൽ പ്രദേശങ്ങളിൽ അനധികൃത വലകൾ ഉപയോഗിച്ച് നടത്തുന്ന നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരേ ഫിഷറീസ് വകുപ്പ് പരിശോധന ശക്തമാക്കി. ആര്യാട്, കോമളപുരം, ചാരംപറമ്പ് എന്നീ ഭാഗങ്ങളിലെ കിഴക്കൻ കായൽ മേഖലകളിൽ അനധികൃതമായി മത്സ്യബന്ധനം നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അടിയന്തര പരിശോധന. കഴിഞ്ഞ ദിവസം നടത്തിയ ഈ മിന്നൽ പരിശോധനയിൽ അനധികൃത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ രണ്ട് യാനങ്ങൾ പിടികൂടി. നിയമലംഘനം നടത്തിയവരിൽനിന്ന് 20,000 രൂപ പിഴയായി ഈടാക്കി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.വി. പ്രശാന്തൻ, ബാക്ക് വാട്ടർ ഇൻസ്പെക്ടർ സീതാലക്ഷ്മി എന്നിവരുടെ നിർദേശ പ്രകാരം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എസ്. രാഗേഷ്, ഫിഷറീസ് ഓഫീസർ തൃതീയകുമാർ എം. സിംജാദ്, ഫിഷറീസ് അസിസ്റ്റന്റ് സെയ്ദ് മുഹമ്മദ്, പ്രമോട്ടർ സുശീലൻ, സീ റെസ്ക്യു ഗാർഡുമാരായ സെബാസ്റ്റ്യൻ, പ്രയ്സ് മോൻ എന്നിവരടങ്ങിയ സംഘമാണ് പട്രോളിംഗിന് നേതൃത്വം നൽകിയത്. പരിശോധനകൾക്ക് ആര്യാട്…
Read Moreഓപ്പറേഷൻ തൂഫാൻ; ഹരിപ്പാട്ട് വൻ ലഹരിവേട്ട; അച്ഛനും മകനും അറസ്റ്റിൽ; 8 ലക്ഷം രൂപയും പിടിച്ചെടുത്തു
ഹരിപ്പാട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഹരിപ്പാട്ട് വൻ ലഹരിവേട്ട. ആർകെ ജംഗ്ഷന് സമീപം കടയും വീടും കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങൾ വൻതോതിൽ വിൽപന നടത്തിവന്ന അച്ഛനും മകനുമാണ് പിടിയിലായത്. വെട്ടുവേനി മുറി താമരശേരി കിഴക്കതിൽ ജോൺസൺ (60), മകൻ മോൻസി ജോൺ (24) എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കുള്ളിലും ചേർന്നുള്ള വീട്ടിലുമായി അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന 210 പാക്കറ്റ് ഹാൻസും നിരോധിത പുകയില ഉൽപന്നങ്ങളും ലഹരി വിൽപനയിലൂടെ സമാഹരിച്ചതെന്ന് കരുതുന്ന എട്ടര ലക്ഷം രൂപയുമാണ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾ ലഹരിവസ്തുക്കളും വിൽപനപ്പണവും കടയ്ക്കുള്ളിലെ രഹസ്യ അറകളിലാണ് സൂക്ഷിച്ചിരുന്നത്. എന്നാൽ പരിശോധനയ്ക്കായെത്തിയ ഡോഗ് സ്ക്വാഡിലെ പോലീസ് നായ ലഹരിമരുന്നിന്റെ സാന്നിധ്യം കൃത്യമായി മണത്തുപിടിച്ചതോടെയാണ് പോലീസിന് പരിശോധന എളുപ്പമായത്. പിടിയിലായ പ്രതികൾ പ്രദേശത്തെ സ്ഥിരം ലഹരി വിൽപനക്കാരാണെന്ന് പോലീസ് വ്യക്തമാക്കി. ലഹരിവസ്തുക്കളുടെ വിൽപനയുമായി ബന്ധപ്പെട്ട്…
Read More