നെന്മാറ (പാലക്കാട്): കരിമ്പാറ കൽച്ചാടിയിൽ കാട്ടാന വീണ്ടും കൃഷിയിടത്തിലെത്തി. കഴിഞ്ഞരാത്രി എത്തിയ കാട്ടാനകൾ പ്ലാവുകൾ തള്ളിയിട്ട് തടിയിലെ തൊലി പൂർണമായും അടർത്തി തിന്നു. കർഷകനായ എം. അബ്ബാസിന്റെ കൃഷിയിടത്തിലായിരുന്നു കാട്ടാനുടെ വിളയാട്ടം. ആദ്യമായാണ് പ്ലാവിന്റെ തൊലി അടർത്തി കാട്ടാനകൾ തിന്നുകാണുന്നതെന്ന് കർഷകർ പറഞ്ഞു. 20 കമുകുകളും ആറ് ചുവട് കുരുമുളകും കാട്ടാന കഴിഞ്ഞ രാത്രിയിൽ കൽച്ചാടിയിലെ കൃഷിയിടത്തിൽ നശിപ്പിച്ചു. മണ്ണാർക്കാട് മേഖലയിലുണ്ടായതുപോലെ റബ്ബർ മരങ്ങളുടെ തൊലിയും കാട്ടാന തിന്നുമോ എന്ന ആശങ്കയിലാണ് കർഷകർ. കരിമ്പാറ മേഖലയിൽ ശല്യക്കാരായ കാട്ടാനകളെ കാടുകയറ്റുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടെന്നും പകൽസമയത്തും വൈകുന്നേരവുമുള്ള പടക്കം പൊട്ടിക്കലിൽ ഒതുങ്ങി ഇരിക്കുകയാണ് കാട്ടാന പ്രതിരോധം. സൗരോർജ വേലി പ്രവർത്തിക്കാത്തതും തൂക്കുവേലിയുടെ നിർമാണം പൂർത്തീകരിക്കാത്തതും കാട്ടാന ശല്യം രൂക്ഷമാകാൻ കാരണമായി.
Read MoreCategory: Edition News
നിപ്പ ബാധിച്ച് മൂന്നുപേർ മരിച്ച കുടുംബത്തിലെ അംഗത്തിന് ജോലി നൽകാനാകില്ലെന്ന് സർക്കാർ
കോഴിക്കോട്: നിപ്പ ബാധിച്ച് മൂന്നുപേർ മരിച്ച കുടുംബത്തിലെ ശേഷിക്കുന്ന മകനായ മുത്തലിബിന് ജോലിനൽകാൻ നിർവാഹമില്ലെന്നറിയിച്ച് സർക്കാർ. നവകേരളസദസിൽ നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് ആരോഗ്യ കുടുംബക്ഷേമവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇക്കാര്യമറിയിച്ചത്. 2018-ലാണ് സൂപ്പിക്കടയിലെ വളച്ചുകെട്ടിയിൽ കുടുംബത്തിലെ മൂസ മുസ്ലിരും മക്കളായ സാലിഹും സാബിത്തും നിപ്പ ബാധിച്ച് മരിച്ചത്. അന്ന് ഡിഗ്രിവിദ്യാർഥിയായിരുന്നു മുത്തലിബ്. മുത്തലിബും ഉമ്മയും മാത്രമാണ് കുടുംബത്തിൽ നിപ്പ ബാധിക്കാതെ രക്ഷപ്പെട്ടത്. സാലിഹ് ബിടെക് പഠനത്തിന് എടുത്ത വിദ്യാഭ്യാസവായ്പ എഴുതിത്തള്ളണമെന്ന കുടുംബത്തിന്റെ ആവശ്യവും നേരത്തേ സർക്കാർ തള്ളിയിരുന്നു. കോഴ്സ് ഫീസിന്റെ സാങ്കേതികത്വം പറഞ്ഞായിരുന്നു തുക നൽകാനാവില്ലെന്ന് അറിയിച്ചത്. തുടർന്ന് വീട് ജപ്തിഭീഷണിവരെ നേരിട്ടിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന ടി.പി. രാമകൃഷ്ണൻ മുൻപ് വീട് സന്ദർശിച്ചപ്പോൾ വായ്പയുടെ കാര്യം പരിഗണിക്കാമെന്നും ജോലിയുടെകാര്യം പഠനംകഴിഞ്ഞിട്ട് ശരിയാക്കാമെന്നൊക്കെയുള്ള വാഗ്ദാനങ്ങൾ നൽകിയിരുന്നുവെന്ന് മുത്തലിബ് പറയുന്നു. നവകേരളസദസിൽ ടി.പി. രാമകൃഷ്ണൻതന്നെ നിവേദനം നൽകാൻ…
Read Moreമൂന്നാറിൽ മഴ തിമിർത്തു പെയ്തു: പാമ്പാർവഴി ജലം ഒഴുകിയെത്തി തമിഴ്നാട്ടിലെ അമരാവതി ഡാമാം നിറഞ്ഞു;കർഷകർ സന്തോഷത്തിൽ
മറയൂർ: കേരളത്തിലെ മൂന്നാർ, മറയൂർ മേഖലകളിൽ പെയ്ത ശക്തമായ മഴ തമിഴ്നാടിന്റെ അമരാവതി ഡാമിന് പുതുജീവൻ പകർന്നു. കേരളത്തിന്റെ അതിർത്തി ഗ്രാമമായ മറയൂരിൽനിന്ന് 36 കിലോമീറ്റർ അകലെ തിരുപ്പൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഡാം മഴക്കാലത്ത് കേരളത്തിൽനിന്നുള്ള മഴവെള്ളത്താലാണ് നിറയുന്നത്. റയൂരിന്റെ മലനിരകളിൽ പെയ്യുന്ന മഴ കിഴക്കോട്ടൊഴുകി പാന്പാർവഴി അമരാവതി ഡാമിലെത്തുകയാണ്. ഈ വെള്ളം ഉപയോഗിച്ച് തമിഴ്നാട്ടിലെ ഉടുമൽപേട്ട, കരൂർ, മടത്തുകുളം, അങ്കാലക്കുറിച്ചി തുടങ്ങിയ പ്രദേശങ്ങളിലെ 55,000 ഏക്കർ കൃഷിയിടങ്ങളിലാണ് ജലസേചനം നടത്തുന്നത്. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ മഴ കുറവായതിനാൽ ഈ വെള്ളം കർഷകർക്ക് വലിയ ആശ്വാസമാണ്. കൃഷി ആവശ്യങ്ങൾക്കായി വെള്ളം പരമാവധി പ്രയോജനപ്പെടുത്താൻ തമിഴ്നാട് ജലസേചന വകുപ്പിന് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. മഴനിഴൽ പ്രദേശമായ മറയൂരിൽ ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. ഈ സമയത്തും അമരാവതി ഡാം നിറഞ്ഞുകവിയാറുണ്ട്. 90 ഘനയടി സംഭരണശേഷിയുള്ള ഈ…
Read Moreനേര്‍ച്ചപ്പെട്ടി കുത്തിത്തുറക്കാന്‍ ശ്രമം; പോലീസെത്തിയപ്പോൾ അമിതവേഗത്തിൽ പാഞ്ഞു; ഒടുവില്‍ കള്ളന് പോലീസ് വലയിൽ
എടത്വ: പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയുടെ കുരിശടിയിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസിന്റെ പിടിയില്‍. തകഴി കുന്നുമ്മ കാട്ടില്ചിറ കെ.പി. പ്രകാശാണ് പിടിയിലായത്.ഇന്നലെ പുലര്‍ച്ചെ 1.30ന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളി കുരിശടിയിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ഫെഡറല്‍ ബാങ്കിലെ സെക്യൂരിറ്റി ഗോവിന്ദരാജ് ഓടി എത്തിയപ്പോഴേക്കും കള്ളന് ശ്രമം ഉപേക്ഷിച്ച് കടന്നിരുന്നു. മോഷണശ്രമം നടത്തിയ സ്ഥലത്തിനു സമീപം വച്ചിരുന്ന സ്കൂട്ടറില്‍ കയറി കള്ളന് എടത്വ ഭാഗത്തേക്ക് രക്ഷപ്പെട്ടു.സെക്യൂരിറ്റി ഉടന്‍തന്നെ എടത്വ പോലീസില്‍ വിവരം ധരിപ്പിച്ചു. മോഷ്ടാവ് ധരിച്ചിരുന്ന വസ്ത്രത്തിന്റെയും സ്കൂട്ടറിന്റെ യും രൂപം മനസിലാക്കിയ പോലീസ് നടത്തിയ അന്വഷണത്തില്‍ ഒരു സ്കൂട്ടര്‍ അമിതവേഗതയില്‍ യാത്ര ചെയ്യുന്നതായി കണ്ടു. പോലീസ് സ്കൂട്ടറിനെ പിന്തുടരുന്നതു ശ്രദ്ധയില്‍പ്പെട്ട കള്ളന് എടത്വ കോളജിനു മുന്‍പിലുള്ള ആലംതുരുത്തി റോഡിലേക്കു തിരിച്ചു. അമിതവേഗതയിലായിരുന്ന സ്കൂട്ടര്‍ റോഡിന് സൈഡില്‍ കൂട്ടിയിട്ട തടിയില്‍ ഇടിച്ചുമറിഞ്ഞു.…
Read Moreശബരി റെയില്‍വേ- 3347.35 കോടി; എരുമേലി എയര്‍പോര്‍ട്ട്- 7047 കോടി; പദ്ധതികൾക്കായി കണ്ടെത്തേണ്ടത് വൻതുക
കോട്ടയം: തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സര്‍ക്കാരിന്റെ നേട്ടമായി ശബരി റെയില്‍വേയും എരുമേലി വിമാനത്താവളവും കൊട്ടിഘോഷിക്കാമെന്നു മാത്രം. രണ്ടു പദ്ധതികള്‍ക്കും തെരഞ്ഞെടുപ്പിന് മുന്‍പ് കല്ലിടീല്‍ നടത്തിയേക്കാമെന്നല്ലാതെ സമയബന്ധിതമായ നിര്‍മാണ പദ്ധതി മുന്നിലില്ല. ശബരി റെയില്‍ പദ്ധതിയില്‍ സര്‍വേ പൂര്‍ത്തിയായ സ്ഥലം ഏറ്റെടുത്തു നല്കാന് സംസ്ഥാന സര്‍ക്കാരിന് 600 കോടി രൂപ കണ്ടെത്തണം. പെരുമ്പാവൂര്‍ മുതല്‍ പിഴകുവരെ അടുത്ത റീച്ച് സ്ഥലം ഏറ്റെടുത്തുകൊടുക്കണം. അതിര്‍ത്തി, ഉടമസ്ഥതാ തര്‍ക്കമുള്ളതും കോടതി കേസുള്ളതുമായ സ്ഥലങ്ങളും ഇതില്‍പ്പെടും. അടുത്ത ഘട്ടം പിഴക് മുതല്‍ എരുമേലി വരെ അന്തിമ സര്‍വേ നടത്തി സ്ഥലം ഏറ്റെടുക്കണം. ഇവിടെ ആകാശ സര്‍വേ മാത്രമെ നടന്നിട്ടുള്ളൂ. ഈ റീച്ചില്‍ സാമൂഹികാഘാത പഠനം ഉള്‍പ്പെടെ നടപടികളും ആവശ്യമുണ്ട്. മണിമല, മീനച്ചില്‍ നദികള്‍ക്ക് കുറുകെ വലിയ പാലങ്ങളും പണിയണം. കുറഞ്ഞത് 1500 കോടി രൂപ സംസ്ഥാന വിഹിതമായി ശബരി റെയില്‍ പദ്ധതിയില്‍…
Read Moreമാവേലിയെ കാണാൻ ഒരുങ്ങിയിരുന്നോളു… ഓണത്തിന് കോട്ടയംവഴി ചെന്നൈ സ്പെഷല്‍ ട്രെയിന്‍
കോട്ടയം: ഓണത്തിന് കോട്ടയംവഴി ചെന്നൈ സ്പെഷല്‍ ട്രെയിന്‍. സേലം, ഈറോഡ്, പാലക്കാട് വഴിയാണ് സര്‍വീസ്. ചെന്നൈ സെന്‍ട്രല്‍കൊല്ലം (06119) ട്രെയിന്‍ ഓഗസ്റ്റ് 27, സെപ്റ്റംബര്‍ മൂന്ന്, 10 തീയതികളില്‍ ചെന്നൈ സെന്‍ട്രലില്‍നിന്ന് ഉച്ചകഴിഞ്ഞ് 3.10നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20നു കൊല്ലത്തെത്തും. കൊല്ലം-ചെന്നൈ സെന്‍ട്രല്‍ (06120) ട്രെയിന്‍ ഓഗസ്റ്റ് 28, സെപ്റ്റംബര്‍ നാല്, 11 തീയതികളില്‍ രാവിലെ 10.45നു പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.30നു ചെന്നൈയിലെത്തും. ചെന്നൈ സെന്‍ട്രല്‍-കോട്ടയം ട്രെയിന്‍ (06111) ഓഗസ്റ്റ് 26, സെപ്റ്റംബര്‍ രണ്ട്, ഒമ്പത് തീയതികളില്‍ രാത്രി 11.20നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചകഴിഞ്ഞ് 1.30നു കോട്ടയത്തെത്തും. കോട്ടയം-ചെന്നൈ സെന്‍ട്രല്‍ (06112) ഓഗസ്റ്റ് 27, സെപ്റ്റംബര്‍ മൂന്ന്, 10 തീയതികളില്‍ വൈകുന്നേരം ആറിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.35നു ചെന്നൈയിലെത്തും. സെപ്റ്റംബര്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ പതിവു ട്രെയിനുകളിലെ ടിക്കറ്റുകള്‍ ബുക്കിംഗ് തുടങ്ങി…
Read Moreഭാര്യയുടെ മാതാപിതാക്കൾ താമസിക്കുന്ന വീട് തല്ലിത്തകർത്തു: യുവാവ് അറസ്റ്റിൽ
ആലുവ: കോളജ് അധ്യാപികയായ ഭാര്യയുടെ മാതാപിതാക്കൾ താമസിക്കുന്ന വീട് തല്ലിത്തകർത്തതിനും അക്രമിക്കാൻ ശ്രമിച്ചതിനും യുവാവിനെ ബിനാനിപുരം പോലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി മാമലക്കണ്ടം സ്വദേശിയും കോട്ടപ്പുറത്ത് താമസിക്കുന്ന ആളുമായ വൈശാഖി (39)നെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചു വർഷം മുമ്പ് അധ്യാപികയും വൈശാഖും തമ്മിൽ പ്രണയത്തിലാകുകയായിരുന്നു. ഇവർക്ക് രണ്ട് വയസുള്ള കുട്ടിയുണ്ട്. ലഹരിക്കടിമയായ ഭർത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ ഇവർ അവരുടെ സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.ഇന്നലെ രാത്രി വീട്ടിലെത്തി വധഭീഷണി മുഴക്കുകയും ജനലുകളും മറ്റും തല്ലിത്തകർക്കുകയും ചെയ്തു. അക്രമത്തിന്റെ ദൃശ്യം സഹിതം ഇവർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ 21ന് പരാതി നൽകിയിരുന്നെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. പോലീസിൽ പരാതി കൊടുത്തതിൽ പ്രകോപിതനായാണ് അക്രമം നടത്തിയത്. ഇത് വിശദമാക്കിയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ ഇട്ടത്. അധ്യാപികയിൽനിന്നും മൊഴിയെടുത്ത ശേഷമാണ് പോലീസ് വൈശാഖിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
Read Moreപോലീസ് പരിശോധനയ്ക്കിടെ താമരശേരി ചുരത്തില്‍നിന്ന് ചാടിയ യുവാവിനെ കണ്ടെത്താനായില്ല
കോഴിക്കോട്: ലക്കിടയില്‍ വയനാട് ഗേറ്റിനു സമീപം പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ കാര്‍ നിര്‍ത്തി ചുരത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ട യുവാവിനെ കണ്ടെത്താനായില്ല. താമരശേരി പോലീസും കല്‍പ്പറ്റ പോലീസും വ്യാപകമായ തെരച്ചില്‍ നടത്തിയിട്ടും ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. മലപ്പുറം സ്വദേശി തിരൂരങ്ങാടി ചേറുമുക്ക് എടക്കണ്ടത്തില്‍ വീട്ടില്‍ ഷഫീഖ് (30) ആണ് പോലീസ് പരിശോധനയ്ക്കിടെ ചുരത്തില്‍ നിന്ന് ചാടിരക്ഷപ്പെട്ടത്. ഇയാളുടെ കാറില്‍ നിന്ന് 20.35 ഗ്രാം എംഡിഎംഎ കണ്ടെത്തിട്ടുണ്ട്. മയക്കുമരുന്ന് കടത്തിനു കേസെടുത്ത് പോലീസ് അന്വേഷണം വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലേക്ക് വ്യാപിപ്പിച്ചു.ഇയാളുടെ കാറിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. കണ്ണൂരില്‍ ഇന്നലെ രാവിലെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പിടകൂടുന്നതിന്റെ ഭാഗമായാണ് വാഹനങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നത്. ഇതിനിടയിലാണ് ഷഫീഖ് ഓടിച്ച കാര്‍ ഇവിടെ എത്തിയത്. സംശയം തോന്നി ഇയാളുടെ കാറിനു പോലീസ് കൈ കാണിച്ചു. നിര്‍ത്തിയ കാറില്‍നിന്ന് ഇറങ്ങിയോടിയ…
Read Moreഎസ്. ശശിധരന് വിജിലൻസ് എസ്പി സ്ഥാനമൊഴിയുന്നത് 33 കൈക്കൂലിക്കാരെ അകത്താക്കി
കൊച്ചി: വിജിലന്‍സ് എറണാകുളം റേഞ്ച് എസ്പിയായ എസ്. ശശിധരന് ആ സ്ഥാനമൊഴിയുന്നത് 33 കൈക്കൂലിക്കാരെ കൈയോടെ പൊക്കിയ ശേഷം. 2024 സെപ്റ്റംബര്‍ 20 നാണ് എസ്. ശശിധരന് വിജിലന്‍സ് എസ്പിയായി ചുമതലയേറ്റത്. ഇദ്ദേഹം വിജിലന്‍സ് തലപ്പത്ത് എത്തിയതിനു ശേഷം കൈക്കൂലിക്കാരായ പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു. 24 കൈക്കൂലിക്കേസുകളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഏറ്റവും വലുതായിരുന്നു ഇഡി അസി. ഡയറക്ടര്‍ ശേഖര്‍ കുമാര്‍ ഒന്നാം പ്രതിയായ കൈക്കൂലി കേസ്. ആഫ്രിക്കയില്‍നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരില്‍ ഇഡി റജിസ്റ്റര്‍ ചെയ്ത കേസ് ഒതുക്കുന്നതിന് രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നായിരുന്നു കേസ്. ഏജന്റുമാര്‍ മുഖേനെ രണ്ടു ലക്ഷം രൂപ ആദ്യ ഗഡുവായി വാങ്ങി എന്നുള്ള കേസില്‍ ഇഡി ഉദ്യോഗസ്ഥനായിരുന്നു ഒന്നാം പ്രതി. എറണാകുളം ആര്‍ടിഒ ആയിരുന്ന ടി.എം.ജേര്സനെ കൈക്കൂലി…
Read Moreശക്തമായ ചുഴലിക്കാറ്റിൽ മരം കടപുഴകി വീടിനു മുകളിൽ വീണു: ഗൃഹനാഥന് ദാരുണാന്ത്യം
കൂത്തുപറമ്പ്: കണ്ണവം പെരുവയിൽ വീടിനു മുകളിൽ മരം കടപുഴകി വീണ് ഗൃഹനാഥന് ദാരുണാന്ത്യം. കോളയാട് പഞ്ചായത്തിലെ ചെമ്പുക്കാവ് തെറ്റുമ്മലിലെ എനിയാടൻ വീട്ടിൽ ചന്ദ്രനാണ് (78) മരിച്ചത്. ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. ശക്തമായ ചുഴലിക്കാറ്റിൽ മരം കടപുഴകി വീടിനു മുകളിൽ പതിക്കുകയായിരുന്നു. സംഭവസമയം വീട്ടിൽ മൂന്നുപേർ ഉണ്ടായിരുന്നെങ്കിലും മറ്റുളളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൂത്തുപറമ്പിൽനിന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് ചന്ദ്രനെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More