തിരുവനന്തപുരം: മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. നെയ്യാർഡാം ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ ആർ. ഷിജുവിനെയാണ് എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിന്റെ നിർദേശപ്രകാരം സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ 24ന് കാട്ടാക്കട കട്ടയ്ക്കോട് ഭാഗത്താണ് അപകടമുണ്ടായത്. കട്ടയ്ക്കോടുനിന്ന് കാട്ടാക്കടയിലേക്ക് അമിതവേഗത്തിൽ വരികയായിരുന്ന ഷിജുവിന്റെ കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. എതിർദിശയിൽ വന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. അപകടത്തിനു പിന്നാലെ കാറിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഷിജുവിനെ നാട്ടുകാർ തടഞ്ഞുവച്ച് പൊലിസിനു കൈമാറുകയായിരുന്നു. സംഭവത്തിൽ എക്സൈസ് കമ്മീഷണർ തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടി സ്വീകരിച്ചത്.
Read MoreCategory: Edition News
കെഎസ്ഇബിയുടെ കന്പികളും വയറുകളും കവരാൻ ശ്രമം: രണ്ടുപേർ പിടിയിൽ; മോഷണ വസ്തുക്കൾ കടത്താൻ ഉപയോഗിച്ച ലോറിയും കസ്റ്റഡിയിൽ എടുത്തു
കൂത്തുപറമ്പ്: കോളയാട് കെഎസ്ഇബി ഓഫീസിന് മുന്നിൽ സൂക്ഷിച്ചിരുന്ന എട്ടു ലക്ഷത്തോളം രൂപ വില വരുന്ന കമ്പികളും വയറുകളും മോഷ്ടിച്ചു കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ രവി, അമൻ കുമാർ എന്നിവരെയാണ് കണ്ണവം പൊലിസ് പിടികൂടിയത്. മോഷണ വസ്തുക്കൾ കടത്താൻ ഉപയോഗിച്ച ഹരിയാന രജിസ്ട്രേഷനിലുള്ള നാഷണൽ പെർമിറ്റ് ലോറിയും പൊലിസ് കസ്റ്റഡിയിൽ എടുത്തു. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണവം എസ്ഐ അനൂപ് കെ. ഗോവിന്ദും സംഘവും നടത്തിയ പരിശോധനയിൽ കണ്ണവത്ത് നിന്നു തൊടീക്കളത്തേക്ക് പോകുന്ന വഴിയിൽ ലോറി നിർത്തിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കവർച്ചാ സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലിസിന് ലഭിക്കുന്ന വിവരം. നേരത്തെ മട്ടന്നൂർ മേഖലയിലും സമാന രീതിയിൽ കെഎസ്ഇബിയുടെ വസ്തുക്കൾ കടത്തിക്കൊണ്ടു പോകാൻ ശ്രമം നടന്നിരുന്നു.
Read Moreഇരിട്ടിയിൽ മിനി സിവിൽ സ്റ്റേഷൻ കെട്ടിടം പൂർത്തിയായിട്ടും സർക്കാർ ഓഫിസുകൾ വാടക കെട്ടിടങ്ങളിൽ തന്നെ
ഇരിട്ടി: 21.5 കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ ഇരിട്ടിയിലെ മിനി സിവിൽസ്റ്റേഷൻ കെട്ടിടം മാസങ്ങളായി അടഞ്ഞു കിടക്കുന്നു. താലൂക്ക് ആസ്ഥാനമായ ഇരിട്ടിയിൽ താലൂക്ക് ഓഫിസ് ഉൾപ്പെടെ ഡസനോളം സർക്കാർ ഓഫിസുകൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴാണ് അതിനെല്ലാമായി നിർമിച്ച കെട്ടിടം അടഞ്ഞു കിടക്കുന്നത്. പുതിയ കെട്ടിടത്തിൽ ഫർണിച്ചർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ വൈകുന്നതാണ് തുറന്നു പ്രവർത്തിക്കുന്നതിന് തടസമെന്നാണ് സൂചന. ഓഫിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും യഥാസമയം ഒരുക്കിയിരുന്നുവെങ്കിൽ കെട്ടിടം ഒരുങ്ങുമ്പോൾ തന്നെ ഓഫിസ് മാറ്റവും സാധ്യമാകുമായിരുന്നു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പയഞ്ചേരിമുക്കിൽ റവന്യൂ വകുപ്പിന്റെ ഉടമസ്ഥത യിലുള്ള ഒരേക്കർ സ്ഥലത്താണ് അഞ്ച് നിലകളുള്ള മിനി സിവിൽ സ്റ്റേഷൻ നിർമിച്ചത്. 60,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന് ആദ്യം 18 കോടി രൂപയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്. ജിഎസ്ടി നിരക്ക് പുതുക്കിയതോടെയാണ് കരാർ തുക വർധിച്ചത്. 2022…
Read Moreസംസ്ഥാന ബാസ്കറ്റ് ബോൾ ചാന്പ്യൻഷിപ് നവംബർ മൂന്നു മുതൽ തലശേരിയിൽ
തലശേരി: 70-ാമത് കേരള സംസ്ഥാന സീനിയർ പുരുഷ-വനിതാ വിഭാഗം ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്നവംബർ മൂന്നു മുതൽ എട്ടുവരെ തലശേരിയിൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. കേരള ബാസ്കറ്റ്ബോൾ അസോസിയേഷനും കണ്ണൂർ ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷനും സംയുക്തമായാണ് കായികമേള സംഘടിപ്പിക്കുന്നത്. 14 ജില്ലകളിൽ നിന്നുമുള്ള പ്രമുഖ പുരുഷ-വനിതാ ടീമുകൾ പങ്കെടുക്കും. 30-ന് ഉച്ചകഴിഞ്ഞ് 3.30 ന് സ്റ്റേഡിയത്തിൽനിന്ന് വിളംബര ജാഥ സംഘടിപ്പിക്കും. കാരായി രാജൻ എംഎൽഎഫ്ലാഗ് ഓഫ് ചെയ്യും. ജാഥയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളിന് സംഘാടക സമിതി 10,000 രൂപ കാഷ് പ്രൈസ് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചാന്പ്യൻഷിപ്പിന് സ്വാഗതമേകിയും ലഹരിമുക്ത സമൂഹമെന്ന സന്ദേശമുയർത്തി നടത്തുന്ന “ഷൂട്ട് ഹൂപ്സ്, നോട്ട് ഡ്രഗ്സ്’കാന്പയിന്റെ ഭാഗമായും സ്റ്റേഡിയം ഗാലറി ചുവരുകളിൽ ഒരുക്കിയ ചുവർചിത്രം നാടിന് സമർപ്പിച്ചു. തലശേരി ആർട്ട് കമ്യൂണിറ്റിയിലെ പ്രാദേശിക കലാകാരന്മാരുടെ കൂട്ടായ്മയാണ് കൂറ്റൻ ചുവർചിത്രം പൂർത്തിയാക്കിയത്.
Read Moreഎട്ടാം വയസില്‍ റിക്കാർഡുകള്‍ സ്വന്തമാക്കി ഹമദ് ബിന്‍ സമീര്‍
പയ്യന്നൂര്‍: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിലും കേരള ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം നേടി പുഞ്ചക്കാട് സ്വദേശികളായ സമീര്‍ കരയില്‍-എം.സി. ഷമീമ ദമ്പതികളുടെ മകന് എട്ടു വയസുള്ള ഹമദ് ബിന്‍ സമീർ. ഗണിതശാസ്ത്രത്തിലിടം പിടിച്ച സൂത്രവാക്യമായ പൈ യുടെ 520 അക്കങ്ങള്‍ നാലുമിനിട്ടും 48 സെക്കൻഡും കൊണ്ട് തടസമില്ലാതെ ചൊല്ലിതീര്ത്താണ് റെക്കോര്‍ഡുകളുടെ ലോകത്തേക്ക് ഈ കൊച്ചു മിടുക്കന് കയറിച്ചെന്നത്. അസാധാരണമായ ഓര്‍മശക്തിയാണ് ഗള്‍ഫിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഹമദ് ബിന്‍ സമീറിനെണ ഈ റെക്കോര്‍ഡ് നേട്ടത്തിന് പ്രാപ്തനാക്കിയത്.
Read Moreമദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ഇടിച്ച് സ്കൂട്ടർ യാത്രികനായ അധ്യാപകൻ മരിച്ചു
മലപ്പുറം: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ഇടിച്ച് സ്കൂട്ടർ യാത്രികനായ അധ്യാപകൻ മരിച്ചു. മലപ്പുറം ഒതുക്കുങ്ങലിൽ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീൻ (36) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്നു സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സ്കൂട്ടറിൽ സഞ്ചരിക്കവെ ആയിരുന്നു അപകടം. മദ്യലഹരിയിൽ ആയിരുന്ന കാർ ഡ്രൈവർ സ്കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷറഫുദ്ദീൻ രാത്രി പന്ത്രണ്ടോടെ മരിച്ചു. സ്വകാര്യ സ്കൂളിൽ താൽകാലിക അധ്യാപകനാണ് ഷറഫുദ്ദീൻ. മദ്യപിച്ച് വാഹനം ഓടിച്ച കാർ ഡ്രൈവറെ വേങ്ങര പൊലിസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധനയിൽ പ്രതി മദ്യലഹരിയിൽ ആയിരുന്നുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പ്രതിക്ക് എതിരെ നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്.
Read Moreകോട്ടയം മെഡിക്കൽ കോളജിൽ സീലിംഗ് അടർന്നുവീണു
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടത്തിന്റെ സീലിംഗ് അടർന്നു വീണു. പുതിയ സർജിക്കൽ ബ്ലോക്കിലെ സീലിംഗാണ് വീണത്. റെറ്റിന പരിശോധന മുറിക്ക് സമീപമാണ് സംഭവം. രോഗികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കെട്ടിടം ഉദ്ഘാടനം ചെയ്ത് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് അപകടം. കണ്ണുപരിശോധനയ്ക്കായി നിരവധി ആളുകള്‍ ദിനംപ്രതി എത്തുന്ന സ്ഥലമാണിത്. ആളുകള്‍ വെയ്റ്റ് ചെയ്യുന്ന സ്ഥലത്താണ് ഞായറാഴ്ച രാത്രി സീലിംഗ് അടര്‍ന്നുവീണത്.
Read Moreഒഴുകിയെത്തിയതു ജനലക്ഷങ്ങൾ; കൃപ നിറയും അലകടലായി കൃപാസനം അഖണ്ഡ ജപമാല മഹാറാലി
ആലപ്പുഴ: കൃപാസനം മരിയന്‍ സന്നിധാനത്തുനിന്ന് അര്‍ത്തുങ്കല്‍ ബസിലിക്കയിലേക്കുള്ള അഖണ്ഡ ജപമാല മധ്യസ്ഥ പ്രാര്‍ഥനാ മഹാറാലിയില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ ജന ലക്ഷങ്ങളാണ് അണിചേര്‍ന്നത്. പീഡിത സഭകള്‍ക്കും വിശ്വാസ ഞെരുക്കങ്ങളില് കഴിയുന്നവര്‍ക്കും ശക്തി പകരുക എന്ന ദൈവിക ലക്ഷ്യത്തോടെ നടക്കുന്ന പ്രാര്ഥനാപ്രവാഹത്തില് പങ്കുചേരുന്നതിന് അഭൂതപൂര്‍വ്വമായ തിരക്ക് അനുഭവപ്പെട്ടതിനാൽ, വെള്ളിയാഴ്ച രാത്രിമുതല്‍ തന്നെ കൃപാസനത്തില്‍ നിന്നും അര്‍ത്തുങ്കലിലേക്ക് ജപമാലയും ചൊല്ലിയുള്ള ജനങ്ങളുടെ പ്രവാഹം ആരംഭിച്ചിരുന്നു. തീരദേശപാത തിങ്ങിനിറഞ്ഞ് കടന്നുപോകുന്ന റാലിയില്‍ പങ്കെടുത്തവര്‍ ഉദ്ദേശം നാലര മണിക്കൂര്‍കൊണ്ടാണ് കൃപാസനത്തില്‍ നിന്നും അര്‍ത്തുങ്കല്‍ ബസിലിക്ക വരെ നടന്നെത്തിയത്. വാഹനയാത്ര അത്ര സുഗമമല്ലാത്തതിനാല്‍ ബസിലിക്കയില്‍ നിന്നും വീണ്ടും ഒന്നര മണിക്കൂറോളം നടന്ന് ദേശീയപാതയിലെത്താനും ആരും മടുപ്പു കാണിക്കുന്നില്ല. റാലി പൂര്‍ത്തിയാക്കി ആദ്യമാദ്യമെത്തിയവര് മടങ്ങുമ്പോഴും കൃപാസനത്തിലേക്കുള്ള ജനങ്ങളുടെ ഒഴുക്കും തീരദേശപാതയിലെ റാലിയുമെല്ലാം ഇടമുറിയാതെ തുടരുകയാണ്. ലക്ഷ്യം പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടിയെത്തുന്ന ഓരോ ഹൃദയത്തിനും സാന്ത്വനവും…
Read Moreഅതിതീവ്ര മഴയെത്തുന്നു; ഞായറാഴ്ച മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മൂന്ന് ജില്ലകളിൽ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച പാലക്കാട്, ഇടുക്കി ജില്ലകളിലും റെഡ് അലർട്ടുണ്ട്. ഞായറാഴ്ച ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതേസമയം ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് നിലവിലുള്ളത്. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Read Moreകേടായ പല്ലിന് പകരം പറിച്ചത് മറ്റൊരു പല്ല്; നാദാപുരം താലൂക്ക് ആശുപത്രിക്കെതിരെ പരാതി
കോഴിക്കോട്: നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം. പതിനൊന്നുകാരനായ കുട്ടിയുടെ കേടായ പല്ല് പറിക്കുന്നതിനു പകരം ഡോക്ടർ മറ്റൊരു പല്ലാണ് എടുത്തുമാറ്റിയതെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ നാദാപുരം പൊലിസിൽ പരാതി നൽകി. പല്ല് പറിക്കുന്നതിനായി കുട്ടി അമ്മയോടൊപ്പമാണ് ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്കുശേഷം ഡോക്ടർ ഒരു പല്ല് എടുത്തുമാറ്റുകയും വായിൽ വെച്ച പഞ്ഞി പിന്നീട് നീക്കം ചെയ്താൽ മതിയെന്ന് നിർദേശിക്കുകയും ചെയ്തു. എന്നാൽ വീട്ടിലെത്തി പഞ്ഞി നീക്കം ചെയ്തപ്പോഴാണ് കേടായ പല്ലിന് പകരം മറ്റൊരു പല്ലാണ് പറിച്ചുമാറ്റിയതെന്ന് മനസിലായതെന്ന് കുടുംബം പരാതിയിൽ പറയുന്നു. തുടർന്ന് കുട്ടിയുടെ അമ്മ ആശുപത്രിയിലെത്തി ഡോക്ടറോട് വിവരം അന്വേഷിച്ചപ്പോൾ മറ്റേ പല്ലുകൂടി എടുത്തുതരാമെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് ആശുപത്രി സൂപ്രണ്ടിനെ കണ്ട് പരാതി അറിയിച്ചെങ്കിലും സംഭവത്തെക്കുറിച്ച് അറിയില്ലെന്ന നിലപാടാണ് സൂപ്രണ്ട് സ്വീകരിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
Read More