കൊല്ലം: കേരളത്തിൽ 16 കോച്ചുകളുള്ള മെമു ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കും. ഇതിന്റെ പ്രാരംഭ നടപടികൾ ദക്ഷിണ റെയിൽവേ തുടക്കമിട്ടു.സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി 16 കോച്ചുകൾ ഉൾപ്പെടുത്തിയ മെമു ട്രെയിനിന്റെ ട്രയൽ റൺ ഇന്നലെ നടന്നു. കൊല്ലം-കായംകുളം റൂട്ടിൽ ഉച്ചകഴിഞ്ഞ് മൂന്നിനാണ് ട്രയൽ റൺ നടന്നത്. ഇരു ദിശകളിലുമായി നടന്ന പരീക്ഷണ ഓട്ടം വിജയകരമായിരുന്നുവെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു. പരീക്ഷണ ഓട്ടത്തിനും പിന്നീട് കോച്ചുകൾ വർധിപ്പിക്കുന്നതിനുമായി 12 കോച്ചുകൾ ഉള്ള പുതിയ മെമു റേക്ക് ചെന്നൈയിലെ താംബരത്ത്നിന്നു കൊല്ലം മെമു ഷെഡിൽ കഴിഞ്ഞ വ്യാഴാഴ്ച എത്തിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ ഡോ. മനീഷ് തപ്യാലിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോസ്ഥസംഘം ഈ റേക്കുകളിൽ വിശദമായ സാങ്കേതിക പരിശോധനകളും നടത്തി. തുടർന്നാണ് പരീക്ഷണ ഓട്ടത്തിന് അനുമതി നൽകിയത്. നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്ന മെമു ട്രെയിനുകളിൽ…
Read MoreCategory: Edition News
ലോഡ്ജിൽ യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി: മൃതദേഹം മൊബൈലിൽ സുഹൃത്തുക്കളെ കാട്ടി; യുവാവ് കസ്റ്റഡിയിൽ
ആലുവ: ആലുവ നഗരമധ്യത്തിലെ ലോഡ്ജിൽ യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. ഒപ്പം താമസിച്ച യുവാവ് കസ്റ്റഡിയിൽ. വാഴക്കുളത്ത് ഹോസ്റ്റൽ വാർഡനായ കുണ്ടറ സ്വദേശിനി അഖില ( 38) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാലാംമൈലിൽ ഡ്രൈവറായി ജോലി ചെയ്യുന്ന നേര്യമംഗലം സ്വദേശി വിനു (37) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തു. ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ തോട്ടുംങ്കൽ ലോഡ്ജിൽ അർധരാത്രിയോടെയായിരുന്നു കൊലപാതകം.ഇതിനു മുമ്പും ഇരുവരും ഈ ലോഡ്ജിൽ തങ്ങിയിട്ടുണ്ട്. യുവാവ് എത്തി കുറച്ച് സമയത്തിന് ശേഷമാണ് യുവതി ലോഡ്ജിൽ എത്തിയത്. ഇവർ തമ്മിലുണ്ടായ വഴക്കിനെത്തുടർന്നാണ് കൊലപാതകം നടന്നത്. തന്നെ വിവാഹം കഴിക്കണം എന്ന യുവതിയുടെ ആവശ്യവുമായി ബന്ധപ്പെട്ടുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. യുവാവ് തന്റെ സുഹൃത്തക്കളെ വീഡിയോ കോളിലൂടെ മൃതദേഹം കാണിച്ചു കൊടുത്തതിനെത്തുടർന്ന് അവരാണ് സംഭവം പോലീസിനെ വിളിച്ചറിയിച്ചത്.
Read Moreആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം; അവസരോചിതമായി ഇടപെട്ട് നഴ്സുമാർ
പാമ്പാടി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. മണിമല സ്വദേശിയായ യുവതിയാണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പാമ്പാടി താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോകുന്നതിനിടയിലാണ് മണര്‍കാട് ഭാഗത്ത് പ്രസവിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ അഭിലാഷ്, നഴ്സിംഗ് ഓഫീസര്‍ ദീപ എസ്. പിള്ള, കെ.ആര്. സന്ധ്യ തുടങ്ങിയവരുടെ അവസരോചിതമായ ഇടപെടലാണ് അമ്മയ്ക്കും കുഞ്ഞിനും രക്ഷയായത്. ഉടന്‍തന്നെ മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയില്‍ തുടര്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
Read Moreമനം നിറയ്ക്കും കാഴ്ച… മലരിക്കൽ ആമ്പല്‍ ടൂറിസം കാണാന്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാളെ എത്തും
കോട്ടയം: മലരിക്കലിലെ മനം നിറയ്ക്കും കാഴ്ച കാണാന്‍ ടൂറിസം മന്ത്രിയെത്തുന്നു. നോക്കെത്താ ദൂരത്തോളം പിങ്ക് നിറം നിറച്ച് പരന്നുകിടക്കുന്ന ആമ്പല്‍പ്പൂവസന്തം കാണാനും ടൂറിസം സാധ്യതകള്‍ വിലയിരുത്താനുമാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാളെ രാവിലെ ഏഴിന് മലരിക്കലില്‍ എത്തുന്നത്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായാണ് മലരിക്കലിലെ പാടശേഖരങ്ങളില്‍ ആമ്പല്‍ വിരിയുന്നത്. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിലേക്ക് വെള്ളം കയറ്റുന്നതോടെ ആമ്പലുകള്‍ പൂക്കാന്‍ തുടങ്ങും. 1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒന്‍പതിനായിരം പാടശേഖരത്തിന്റെ മലരിക്കല്‍ ഭാഗത്തും 820 ഏക്കറുള്ള തിരുവായിക്കരി പാടത്തുമായാണ് ആമ്പല്‍ പൂക്കള്‍ വസന്തം ഒരുക്കുന്നത്. രാത്രി വിരിയുന്ന പൂക്കള്‍ രാവിലെ പത്തോടെ വാടിത്തുടങ്ങും. സന്ദര്‍ശകര്‍ക്ക് വള്ളങ്ങളില്‍ ആമ്പലുകള്‍ക്കിടയിലൂടെ യാത്ര ചെയ്ത് കാഴ്ചകള്‍ കാണാനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനഃസംയോജന പദ്ധതി, തിരുവാര്‍പ്പ് പഞ്ചായത്ത്, മലരിക്കല്‍ ടൂറിസം സൊസൈറ്റി, കാഞ്ഞിരം സര്‍വീസ് സഹകരണ ബാങ്ക്, തിരുവാര്‍പ്പ് വില്ലേജ് സര്‍വീസ്…
Read Moreകാടുകയറുന്ന മൊബൈൽ സൂപ്പർമാർക്കറ്റ്; ത്രിവേണി മൊബൈല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം പാടേ നിലച്ചു; വീണ്ടും തുടങ്ങണമെന്ന ആവശ്യം ശക്തം
കോട്ടയം: സാധാരണക്കാര്‍ക്ക് ഭക്ഷ്യധാന്യങ്ങളും പലചരക്കുസാധനങ്ങളും ന്യായവിലയില്‍ ഗ്രാമപ്രദേശങ്ങളില്‍ എത്തിച്ചിരുന്ന ത്രിവേണി മൊബൈല്‍ വാഹന യൂണിറ്റുകളുടെ പ്രവര്‍ത്തനം ജില്ലയില്‍ നിലച്ചു. ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലും മൊബൈല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഏറ്റുമാനൂര്‍, പുതുപ്പള്ളി എന്നിവിടങ്ങളിലെ യൂണിറ്റുകളാണു ഏറ്റവുമൊടുവില്‍ പൂട്ടിയത്. കണ്‍സ്യൂമര്‍ ഫെഡിന്റെ കോട്ടയം പുത്തനങ്ങാടി ഗോഡൗണിനുസമീപം മൊബൈല്‍ യൂണിറ്റിന്റെ അഞ്ചു വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. മറ്റു മണ്ഡലങ്ങളില്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളാണ് ഇവിടെ അധികൃതര്‍ ഉപേക്ഷിച്ചിരിക്കുന്നത്. ത്രിവേണി, നന്മ സ്റ്റോറുകളിലെ ഉത്പന്നങ്ങളും ഗ്രാമപ്രദേശങ്ങളില്‍ വാഹനത്തില്‍ എത്തിക്കുന്ന പദ്ധതിയാണിത്. മലയോര മേഖലകള്‍ക്കും പടിഞ്ഞാറന്‍ മേഖലകള്‍ക്കും ഒരേപോലെ പ്രയോജനമായിരുന്നു മൊബൈല്‍ യൂണിറ്റുകള്‍. ചെറിയ ഇടവഴികളില്‍കൂടി പോലും പോകാവുന്ന വിധത്തിലുള്ള വാഹനങ്ങളാണ് ഉപയോഗിച്ചിരുന്നത്. നിശ്ചിത റൂട്ടുകളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സാധനങ്ങളുമായി വാഹനങ്ങള്‍ എത്തിയിരുന്നു. മഴക്കാലത്ത് അടക്കം ത്രിവേണിയുടെ വാഹനത്തിലുള്ള കച്ചവടം ഏറെ ഉപകരിച്ചുവെന്നു മലയോര വാസികളും പടിഞ്ഞാറന്‍ നിവാസികളും പറയുന്നു. മലയോര മേഖലയില്‍ പലരും കിലോമീറ്ററുകള്‍…
Read Moreനാലമ്പലമണഞ്ഞ് തൊഴുതുവണങ്ങി…രാമപുരം നാലമ്പലത്തിൽ ദർശനം നടത്തി ചാണ്ടി ഉമ്മൻ; അന്നദാനം വിളമ്പിയും കഴിച്ചും മടക്കം
രാമപുരം: നാലമ്പല തീര്‍ഥാടന കാലത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്നലെ അഭൂതപൂര്‍വമായ ഭക്തജന തിരക്കാണ് രാമപുരത്തെ നാലമ്പലങ്ങളില്‍ അനുഭവപ്പെട്ടത്. പുലര്‍ച്ചെ നാലിന് നിര്‍മാല്യദര്‍ശനത്തിന് നട തുറക്കുന്നതിന് മുന്‍പ് മുതല്‍ ഭക്തജനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മനും ഇന്നലെ ദര്‍ശനത്തിനെത്തിയിരുന്നു. ഭക്തജനങ്ങള്‍ക്ക് അന്നദാനം വിളമ്പിക്കൊടുത്തശേഷം അന്നദാനവും കഴിച്ചാണ് മടങ്ങിയത്. ബിജു പുന്നത്താനം, പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്, മോളി പീറ്റര്‍, കെ.കെ. ശാന്താറാം, സണ്ണി കാര്യപ്പുറം, റോബി ഊടുപുഴ, മനോജ് ചീങ്കല്ലേല്‍ പ്രദോഷ് പാലവേലി, സജി ചീങ്കല്ലേല്‍ തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നാലമ്പല ദര്‍ശന കമ്മിറ്റി പ്രസിഡന്റ് എ.ആര്. ബുദ്ധന്, പ്രാണ്‍ അമനകര മന, പ്രദീപ് അമനകര മന എന്നിവര്‍ ചേര്‍ന്ന് എംഎല്‍എയെ സ്വീകരിച്ചു. പ്രതികൂലമായ കാലാവസ്ഥയിലും പ്രതീക്ഷിച്ചതിലും കൂടുതല്‍ ഭക്തജനങ്ങളെത്തിയതിനാല് മണിക്കൂറുകള്‍ ക്യൂ നിന്നാണ് തീര്‍ത്ഥാടകര്‍ ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയത്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നുമായി…
Read Moreഅയല്‍വാസി തീകൊളുത്തിയ ദമ്പതികളുടെ നില ഗുരുതരം: ആക്രമണത്തിനു ശേഷം പ്രതി തൂങ്ങി മരിച്ചു
കൊച്ചി: എറണാകുളത്ത് അയല്‍വാസി തീകൊളുത്തിയ ദമ്പതികളുടെ നില ഗുരുതരമായി തുടരുന്നു. അയല്‍വാസി വടുതല പൂവത്തിങ്കല്‍ വില്യംസ് കൊറയ (52)യുടെ ആക്രമണത്തില്‍ വടുതല കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ക്രിസ്റ്റി എന്ന ക്രിസ്റ്റഫറി (54)ന്റെയും ഭാര്യ മേരി(50)യുടെയും നിലയാണ് ഗുരുതരമായി തുടരുന്നു. ക്രിസ്റ്റഫറിന് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ക്രിസ്റ്റഫറും മേരിയും ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനു ശേഷം വില്യംസ് കൊറിയ വീടിനുള്ളില്‍ കയറി തൂങ്ങിമരിച്ചു. എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയ്ക്ക് സമീപം ഗോള്‍ഡ് സ്ട്രീറ്റില്‍ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. പള്ളിയില്‍ പോയി ക്രിസ്റ്റഫറും മേരിയും തിരികെ വരുമ്പോള്‍ വില്യംസ് ഇവരുടെ സ്കൂട്ടര്‍ തടഞ്ഞു നിര്‍ത്തി കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഇവരുടെ ദേഹത്തേക്ക് ഒഴിച്ച് ലൈറ്റര്‍ കൊണ്ട് കത്തിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ബഹളം കേട്ട് ആളുകള്‍ ഓടികൂടിയതോടെ വില്യംസ് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നോര്‍ത്ത് പോലീസില്‍ വിവരമറയിച്ചു. പോലീസ് എത്തിയതോടെ ഇയാള്‍ ഓടി…
Read Moreവിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവം ; സ്കൂള്‍ മാനേജരോടു വിശദീകരണം തേടി മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: തേവലക്കര ഹൈസ്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റുമരിച്ച സംഭവത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കുട്ടിയുടെ മരണത്തില്‍ വീഴ്ച ഉണ്ടായവര്ക്കെതിരേ നടപടിയെടുത്തു. കുടുംബത്തിനു സഹായം നല്കി. തന്നെ കരിങ്കൊടി കാണിക്കുന്നതാണോ കുട്ടിയുടെ കുടുംബത്തിനു നല്കുന്ന സഹായമെന്നു മന്ത്രി ചോദിച്ചു. കുടുംബത്തെ സഹായിക്കാന്‍ ഒന്നും ചെയ്യാത്തവരാണു പ്രതിഷേധിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. മാനേജ്മെന്റിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും. സ്കൂള്‍ മാനേജരോടു വിശദീകരണം തേടി നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളി വേണ്ടെന്നും അതു ഗുണകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു. സമരത്തിലൂടെ രക്തസാക്ഷിയെ സൃഷ്ടിക്കാനാണു യുഡിഎഫ് ശ്രമിക്കുന്നത്.കുട്ടിയുടെ മരണത്തില്‍ രാഷ്്ട്രീയ മുതലെടുപ്പു വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ യുവജന സംഘടനകള്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്കെതിരേയും മന്ത്രി കെ.എന്‍. ബാലഗോപാലിനെതിരെയും ഇന്ന ലെ പ്രതിഷേധിച്ചിരുന്നു.
Read Moreദർശനത്തിനും വഴിപാടിനും പണം; ഗുരുവായൂർ ക്ഷേത്രത്തിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്
ഗുരുവായൂർ: ഓൺലൈൻവഴി ഭക്തരിൽനിന്നു ദർശനത്തിനും വഴിപാടിനും പണംതട്ടുന്ന സംഘം പ്രവർത്തിക്കുന്നതായി ദേവസ്വം അറിയിച്ചു. ഭക്തർ ഈ സംഘത്തിന്റെ കെണിയിൽപെടാതെ ജാഗ്രത പാലിക്കണം. തട്ടിപ്പിനെതിരേ പരാതിനൽകുമെന്നും ദേവസ്വം അറിയിച്ചു.പണം തട്ടിയതുമായി ബന്ധപ്പെട്ടു ഭക്തനിൽനിന്നു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുസംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. ദർശനം നടത്തുന്നതിനോ വഴിപാടു നടത്തുന്നതിനോ ഗുരുവായൂർ ദേവസ്വം ഒരു ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അറിയിച്ചു.
Read Moreവണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിക്കുള്ളിൽ തെരുവുനായക്കൂട്ടം; രോഗികളും കൂട്ടിരിപ്പുകാരും ഭീതിയിൽ
അമ്പലപ്പുഴ: ആശുപത്രിക്കുള്ളിൽ തെരുവുനായകൾ അഴിഞ്ഞാടുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തെരുവുനായകളുടെ വിഹാരകേന്ദ്രമായി മാറി. രോഗികളും ജീവനക്കാരും ഭീതിയിൽ. ജെ ബ്ലോക്കിനുള്ളിലെ കെട്ടിടമായ കെ ബ്ലോക്കിലാണ് നായ്ക്കൾ പെറ്റുപെരുകി ശല്യമാകുന്നത്. ഈ വരാന്തയിൽക്കൂടിയാണ് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് എത്തിക്കുന്നത്. എംആർഐ സ്കാനിംഗ് ലാബും ഈ കെട്ടിടത്തിലെ വരാന്തയിൽത്തന്നെയാണ് സ്ഥിതിചെയ്യുന്നത്. ജെ ബ്ലോക്കിൽക്കൂടിയാണ് തെരുവുനായകൾ ഇവിടെ കയറിപ്പറ്റുന്നത്. ഇതേത്തുടർന്ന് ഒരാഴ്ച കാലമായി മൃദേഹം മോർച്ചറിയിലേക്കു മാറ്റേണ്ട ജീവനക്കാരും സ്കാനിംഗ് ലാബിൽ എത്തുന്ന രോഗികളും ഇവരുടെ കൂട്ടിരിപ്പുകാരും ഭീതിയിലാണ്. ഈ ഭാഗത്തുള്ള ലിഫ്റ്റിലൂടെ വേണം ജീവനക്കാർക്കും കൂട്ടിരിപ്പുകാർക്കും നേരേ മുകളിലെ ഒന്നാം നിലയിലുള്ള പ്രസവവാർഡ്, സ്ത്രീകളുടെ അത്യാഹിത വിഭാഗം, രക്തബാങ്ക്, കേന്ദ്രീയലാബ് എന്നിവടങ്ങളിൽ എത്തേണ്ടത്.
Read More