ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ പാറേല്‍ മര്‍ത്ത്മറിയം വലിയപള്ളിയുടെ കൂദാശയും ബലിയര്‍പ്പണവും നവംബര്‍ 21ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികനായിരിക്കും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്‍കും. ബിഷപ്പുമാരും അതിരൂപതയിലെ മുഴുവന്‍ വൈദികരും സഹകാര്‍മികരായിരിക്കും. 22ന് രാവിലെ അഞ്ചിന് വിശുദ്ധ കുര്‍ബാന ഫാ. ജോസഫ് മുണ്ടകത്തില്‍. രാവിലെ ഏഴിന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കല്‍ക്കുരിശിന്റെ വെഞ്ചരിപ്പു കര്‍മം നിര്‍വഹിക്കും. 9.30ന് ബിഷപ് മാര്‍ തോമസ് പാടിയത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കൊടിമരം വെഞ്ചരിക്കും. ഉച്ചകഴിഞ്ഞ് 3.15ന് ചങ്ങനാശേരി ചന്തക്കടവിലുള്ള കുരിശുപള്ളിയില്നിന്നും അതിരൂപത യുവദീപ്തി എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ മരിയന്‍ റാലി ആംരഭിച്ച് പാറേല്‍പള്ളിയില്‍ എത്തിച്ചേരും. അഞ്ചിന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 6.30ന് അല്‍ഫോന്‍സ് ജോസഫ്, സ്റ്റീഫന്‍…
Read MoreCategory: Edition News
മോഡിഫിക്കേഷൻ സെറ്റ്: അനുമതിയോടെ മാറ്റമാകാമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: ഏറെ ചര്‍ച്ചയും വിവാദവുമായ വാഹന മോഡിഫിക്കേഷന് മോട്ടോര്‍ വാഹന വകുപ്പിന്റെ പച്ചക്കൊടി. എന്നാല്‍ നിറം ഉള്‍പ്പടെ ഏഴ് മാറ്റങ്ങള്‍ക്കു മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. വാഹനത്തിന്റെ നിറം, എന്ജിന്, ചേസിസ്, ബോഡി ഘടന എന്നിവ മാറ്റുന്നതിനാണ് അനുമതിയുള്ളത്. അതേസമയം നിയമപ്രകാരം വിലക്കപ്പെട്ട നിറങ്ങള്‍ ഉപയോഗിക്കുന്നതിന് അനുമതിയില്ല. മോഡിഫിക്കേഷന് രജിസ്റ്ററിംഗ് അഥോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വേണമെന്നും ഗതാഗത കമ്മിഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. വാഹന കമ്പനിയുടെ സമാന ശേഷിയുള്ള പുതിയ എന്‍ജിനും ചേസിസും മാത്രമേ പകരം ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. മറ്റൊരു മോഡലിന്റെ എന്ജിന് ഘടിപ്പിക്കുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഇതിനുപുറമേ, അംഗീകൃത കിറ്റുകള്‍ ഉപയോഗിച്ച് ഇന്ധനം മാറ്റുന്നതിനും പ്രൊപ്പല്‍ഷന്‍ സിസ്റ്റം മാറ്റുന്നതിനും അഡാപ്റ്റഡ് വാഹനമായി രൂപമാറ്റം വരുത്തുന്നതിനും അനുമതിയുണ്ട്. എന്നാല്‍ ഈ മാറ്റങ്ങളെല്ലാം ആര്‍സിയില്‍ രേഖപ്പെടുത്തണം. രൂപമാറ്റം വരുത്തുന്ന പ്രവൃത്തികള്‍ ഒറിജിനല്‍ ഉപകരണ നിര്‍മാതാക്കളോ അവരുടെ…
Read Moreസതിയുടെ ത്യാഗത്തിന്റെയും അനശ്വര പ്രണയത്തിന്റെയും ഓർമകൾ സംഗമിക്കുന്നു: കൊട്ടിയൂരിന്റെ ഐതീഹ്യകഥ മോഹിനിയാട്ട രൂപത്തിൽ അരങ്ങിൽ
കണ്ണൂർ: സതിയുടെ ത്യാഗത്തിന്റെയും അനശ്വര പ്രണയത്തിന്റെയും ഓർമകൾ സംഗമിക്കുന്ന കൊട്ടിയൂരിന്റെ ഐതീഹ്യകഥ മോഹിനിയാട്ട രൂപത്തിൽ അരങ്ങിലെത്തുന്നു. സഹ്യപർവതനിരകളുടെ ഹരിതാഭമായ മടിത്തട്ടിൽ പ്രണവ മന്ത്രത്തിന്റെ അലയൊലിയിൽ താളമിട്ടൊഴുകുന്ന ബാവലിപ്പുഴയുടെ സംഗീതവും മന്ത്രധ്വനിയുടെ പവിത്രതയും പ്രപഞ്ച ചൈതന്യവും നിറഞ്ഞു നിൽക്കുന്ന മഹാ പുണ്യ ഭൂമിയാണ് ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ. പുണ്യഭൂമിയായ കൊട്ടിയൂർ ചരിതത്തിൽ നിന്നും ആദിശക്തിയായ സതിയുടെ പ്രണയത്തിന്റെയും ഭക്തിയുടെയും ആത്മസമർപ്പണത്തിന്റെയും കഥ, കണ്ണൂർ ബർണശേരി മുദ്രകലാക്ഷേത്രമാണ് മോഹിനിയാട്ട നൃത്താവിഷ്ക്കാരമായി അരങ്ങിലെത്തിക്കുന്നത്. കൊട്ടിയൂർ ശക്തിഗാഥ എന്ന് പേരിട്ട മോഹിനിയാട്ടം നവരാത്രി ആഘോഷത്തിന്റെ ഭാഗമായി 12ന് രാത്രി 7.30ന് തളാപ് സുന്ദരേശ്വരക്ഷേത്രത്തിൽ അരങ്ങേറും. ഒഎൻവിയുടെ ഭൂമിക്ക് ഒരു ചരമഗീതം, അമ്മ, കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി തുടങ്ങി ഏറെ ശ്രദ്ധേയങ്ങളായ നിരവധി നൃത്താവിഷ്കാരങ്ങൾ സമ്മാനിച്ച മുദ്ര കലാക്ഷേത്രം ഡയറക്ടർ നാട്യ കലാനിധി എ.പി. കലാവതി ടീച്ചറും ശിഷ്യരും ചേർന്നാണ് സതിയുടെ ആത്മഗാഥ മോഹിനിയാട്ട നൃത്താവിഷ്ക്കാരമായി…
Read Moreആലപ്പുഴ കഞ്ഞിക്കുഴിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
ആലപ്പുഴ: ആലപ്പുഴയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കഞ്ഞിക്കുഴിപഞ്ചായത്ത് എട്ടാം വാർഡ് തെക്കേമഠം വീട്ടിൽ അരുൺകുമാർ (26) ആണ് പിടിയിലായത്. എക്സൈസാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്ന് 5.298 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ശരത്, സിവിൽ എക്സൈസ് ഓഫിസർമാരായ ജെ. ജയേഷ്, എസ്. ജിനു, പ്രിവന്റീവ് ഓഫിസർ എസ്. ശ്രീജ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജി. ജയകുമാർ, സൈബർ സെൽ ഉദ്യോഗസ്ഥരായ ബി.എ. അൻഷാദ്, വി. പ്രമോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Read Moreദേശീയപാതയിൽ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
കൊച്ചി: ദേശീയപാതയിൽ കരിയാട് കവലയിൽ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തൃശൂർ സ്വദേശിയായ യദുകൃഷ്ണൻ (23) ആണ് മരിച്ചത്. അത്താണി കോട്ടായിയിലെ ഭാരത് ബെൻസ് ജീവനക്കാരനായ യദുകൃഷ്ണൻ തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെ കരിയാടിന് സമീപം ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിഞ്ഞതിനെ തുടർന്ന് യദുകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യദുകൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ നെടുമ്പാശേരി പൊലിസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് നടക്കും. പിതാവ്: വത്സൻ. മാതാവ്: സുനിത. സഹോദരൻ: ഹരികൃഷ്ണൻ.
Read Moreതിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ വ്യാജ ഒപ്പ് പരാതിയിൽ കേസെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ വ്യാജ ഒപ്പ് പരാതിയിൽ മേയർ വിവി രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്ത് പൊലിസ്. വാഴോട്ടുകോണം കൗൺസിലർ സുഗതൻ, നഗരസഭ സെക്രട്ടറി എന്നിവർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിപിഎം നേതാവ് എസ്.പി. ദീപക്കിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലിസ് പ്രാഥമിക അന്വേഷണത്തിനൊടുവിൽ ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷ്ണർ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കമ്മീഷ്ണർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
Read Moreകാക്കനാട്ട് സ്വകാര്യ സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ
കൊച്ചി: എറണാകുളം കാക്കനാട്ട് സ്വകാര്യ സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയെ ഇടച്ചിറയിലെ സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടപ്പറ്റ പുത്തംകോടൻ പി.കെ. അബ്ദുല്ല ദിൽഷാൻ (18) ആണ് മരിച്ചത്. അബൂബക്കർ സിദ്ദിഖിന്റെ മകനാണ്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. സ്വകാര്യ ഹോസ്റ്റലിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ദിൽഷാനെ കണ്ടെത്തിയത്. ഹോസ്റ്റൽ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലിസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. വിദ്യാർഥിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് പൊലിസ് അന്വേഷണം തുടരുകയാണ്. വിദ്യാർഥിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പൊലിസ് അറിയിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍…
Read Moreമില്ലുകളുമായി കരാറിൽ ഏർപ്പെടാൻ സപ്ലൈക്കോയ്ക്കു നിബന്ധനകളോടെ പ്രത്യേക അനുമതി നൽകിയതായും നെല്ലുസംഭരണം സംബന്ധിച്ചു നിലവിലുള്ള ആശങ്കകൾക്കു വിരാമമാകുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്
തിരുവനന്തപുരം: കഴിഞ്ഞ സീസണിൽ കരാറിലേർപ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ലു കുത്തൽ (മില്ലിംഗ്) പൂർത്തിയാക്കാൻ കഴിയാത്തതുമായ മില്ലുകളുമായി കരാറിൽ ഏർപ്പെടാൻ സപ്ലൈക്കോയ്ക്കു നിബന്ധനകളോടെ പ്രത്യേക അനുമതി നൽകിയതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇതു സംബന്ധിച്ച ശിപാർശ സപ്ലൈകോ ഭക്ഷ്യവകുപ്പിനു നൽകിയിരുന്നു.2026 ഖാരിഫ് സീസണിലേക്കുള്ള നെല്ലുസംഭരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി ആരംഭിക്കേണ്ടതിന്റെയും യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതിന്റെയും ആവശ്യകത കണക്കിലെടുത്താണു നടപടി. ഇതോടെ നെല്ലുസംഭരണം സംബന്ധിച്ചു നിലവിലുള്ള ആശങ്കകൾക്കു വിരാമമാകുമെന്നു മന്ത്രി അറിയിച്ചു. മില്ലുകളുമായുള്ള കരാറുകൾ എത്രയും വേഗം നടപ്പാക്കേണ്ടതുണ്ട്. മില്ലിംഗ് കാലയളവ് നീട്ടൽ അനുമതി കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനു വിധേയമായിരിക്കും. 2025-26 ഖാരിഫ് സീസണിലെ നെല്ല് കുത്തിത്തീർക്കുന്നതിനുള്ള സമയം ജൂലൈ 31ന് അവസാനിച്ച സാഹചര്യത്തിൽ 2026 ഒക്ടോബർ 31 വരെ നീട്ടാൻ കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. 2025-26 റാബി സീസണിലെ നെല്ല് കുത്തിത്തീര്ക്കാൻ 2027 ജനുവരി 31 വരെ…
Read Moreപട്ടാപ്പകൽ വീട്ടിൽ കയറി ഫോണും വെള്ളിയരഞ്ഞാണവും കവർന്നു: 20കാരൻ പിടിയിൽ
കണ്ണൂർ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഫോണും ആഭരണങ്ങളും കവർന്ന കേസിലെ പ്രതിയെ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തു. ബിഹാർ സ്വദേശി മുഹമ്മദ് യാസിനെ (20) യാണ് കണ്ണൂർ ടൗൺ സിഐ മഹേഷ് കണ്ടന്പേത്തിന്റെ നേതൃത്വത്തിലുള്ള പൊലിസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് പാറക്കണ്ടി ബീവറേജിസിന് സമീപത്തെ ഷൈലജയുടെ വീട്ടിൽ മോഷണം നടന്നത്. അഞ്ചു പവന്റെ വെള്ളി അരഞ്ഞാണവും മൊബൈൽ ഫോണുമാണ് കവർന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കക്കാട് സ്വാമി മഠം, മുനീശ്വരൻ കോവിൽ, പിള്ളയാർ കോവിൽ എന്നിവിടങ്ങളിൽ കവർച്ചാശ്രമങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
Read Moreലേഖ അംബുജാക്ഷൻ ഇനി ഓർമകളിൽ മാത്രം; മരണമെത്തുന്ന നേരത്തും കാൻസർ പോരാളി
ചെറുപുഴ: ആത്മവിശ്വാസംകൊണ്ടു കാന്‍സറിനെ അതിജീവിക്കാൻ ശ്രമിച്ചതിനൊപ്പം സമൂഹമാധ്യമങ്ങളിലൂടെ തന്റെ അതിജീവനയാത്രയും അനുഭവങ്ങളും പങ്കിട്ട് കാന്‍സര്‍രോഗികൾക്ക് ആത്മധൈര്യം പകരുകയും ചെയ്ത ശ്രദ്ധേയയായ പോരാളി ലേഖ അംബുജാക്ഷൻ ഇനി ഓർമ. കാൻസറിനെതിരേ രണ്ടര വർഷത്തെ ചെറുത്തുനില്പിനൊടുവിലാണ് ലേഖ അംബുജാക്ഷൻ (44) മരണത്തിനു കീഴടങ്ങിയത്. തന്റെ രോഗാവസ്ഥ, കടന്നുവന്ന വഴികൾ, രോഗവേളകളിൽ ആത്മവിശ്വാസത്തോടുകൂടിയുള്ള തന്റെ ജീവിതം എന്നിവ സമൂഹമാധ്യമങ്ങളിലൂടെ ലേഖ പലപ്പോഴായി വിവരിച്ചിരുന്നു. കാൻസർ രോഗബാധിതരായി എല്ലാം അവസാനിച്ചുവെന്ന് കരുതിയ നിരവധി പേർക്ക് ഇവരുടെ സമൂഹമാധ്യമ ഇടപെടൽ ആത്മവിശ്വാസവും ഇച്ഛാശക്തിയോടെ രോഗത്തോടു പൊരുതാനുള്ള കരുത്താകുകയും ചെയ്തു. പലതവണ മരണത്തെ മുന്നിൽക്കണ്ട ലേഖ തന്റെ ഇച്ഛാശക്തിയും ജീവിതസ്വപ്നങ്ങളും വിവരിച്ച് തിരിച്ചെത്തുകയായിരുന്നു. മരണത്തിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളിലും ലേഖ ക്ഷീണിതയെങ്കിലും സോഷ്യൽമീഡിയയിൽ തന്റെ ഭർത്താവായ ‘അന്പുവേട്ടനിലൂടെ’ സജീവമായിരുന്നു. ഹ്രസ്വചിത്രങ്ങളിലൂടെയും ഡോക്യുമെന്ററിയിലൂടെയും ലേഖ അംബുജാക്ഷൻ ശ്രദ്ധേയയായിരുന്നു. ഇവർ നാഗാലാൻഡിലെ ഗോത്രജനതയെക്കുറിച്ച് തയാറാക്കിയ ഡോക്യുമെന്ററി ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ്…
Read More