കല്ലടിക്കോട് : വിപണിയിൽ നേന്ത്രക്കായ വില കുത്തനെ ഉയരുന്നു. പ്രാദേശികമായി കായ ഉല്പാദന കുറഞ്ഞതും തമിഴ്നാട്ടിൽ നിന്നുള്ള വരവു കുറഞ്ഞതുമാണ് ഇപ്പോഴത്തെ വിലവർദ്ധനവിന് കാരണം. വിളവെടുക്കാൻ പാകമായ നേന്ത്രക്കായ ഇല്ലാത്തതിനാൽ വിലവർദ്ധനയുടെ നേട്ടം കർഷകർക്ക് ലഭിക്കുന്നില്ല.നിലവിൽ പച്ച നേന്ത്രക്കായ കിലോയ്ക്ക് 55 മുതൽ 60 രൂപവരെ വലിപ്പമനുസരിച്ച് വിലയുണ്ട്. പഴത്തിന്റെ വില 55 മുതൽ 62 രൂപ വരെയായും ഉയർന്നു. കഴിഞ്ഞ രണ്ടുവർഷം 25 രൂപ പോലും വില ലഭിക്കാതെ 100 രൂപയ്ക്ക് അഞ്ച് കിലോവരെ വില്ക്കേണ്ടി വന്നതാണ് ഇത്തവണ വാഴകൃഷി കുറയാൻ കാരണം. മുൻകാലങ്ങളിൽ ഇഞ്ചി കൃഷി ചെയ്ത സ്ഥലങ്ങളിൽ വിളവെടുപ്പിനുശേഷം വ്യാപകമായി നേന്ത്രവാഴ കൃഷിചെയ്തിരുന്നു. മുൻവർഷങ്ങളിലെ വിലയിടിവ് കാരണം പല കർഷകരും ഈ സീസണിൽ വാഴകൃഷിയിൽ നിന്ന് പിന്തിരിഞ്ഞു. മലയോര മേഖലകളിൽ റബർ ആവർത്തന കൃഷി നടത്തുന്ന ഇടങ്ങളിൽ ഇടവിളയായി ചെയ്തിരുന്ന വാഴകൃഷി കാട്ടുപന്നി,…
Read MoreCategory: Palakkad
സിൽവർ ലൈനിനായി വാദിക്കുന്നവർ അറിയാൻ… ദേശീയപാത വികസനത്തിനു ഭൂമി വിട്ടുകൊടുത്തവരുടെ ദുരനുഭവങ്ങൾ
വടക്കഞ്ചേരി: സിൽവർ ലൈനിനു വേണ്ടി വാദിക്കുന്നവർ 12 വർഷം മുന്പ് വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത ആറുവരി പാതയായി വികസിപ്പിക്കുന്നതിനു വേണ്ടി ഭൂമി വിട്ടു കൊടുത്തവരുടെ സങ്കടം ഒരിക്കൽ കൂടി കേൾക്കുന്നത് നന്നാകും. വിപണി വിലയുടെ പല ഇരട്ടി വില നൽകുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഭൂമി ഏറ്റെടുത്തപ്പോൾ ഭൂവുടമകൾക്ക് നൽകിയത് സെന്റിന് വെറും 26,000 രൂപ മാത്രം. വിപണി വില നാല് ലക്ഷം രൂപ വരെയുള്ളപ്പോഴായിരുന്നു ഇതെന്ന് പാത വികസനത്തിനായി 46 സെന്റ് സ്ഥലം വിട്ടുകൊടുത്ത ചുവട്ടുപാടത്തെ അയപ്പിള്ളിൽ ബാബു പറഞ്ഞു. ദേശീയപാതയോരത്തെ ഭൂമിക്കാണ് ഈ നക്കാപ്പിച്ച പണം നല്കി ഭൂവുടമകളെ പറ്റിച്ചത്. 46 സെന്റ് ഭൂമി വിട്ടുകൊടുത്ത് കിട്ടിയ പണം കൊണ്ട് സമാന സ്വഭാവമുള്ള നാല് സെന്റ് ഭൂമി പോലും വാങ്ങാൻ കഴിഞ്ഞില്ല. ഉള്ള ഭൂമിയും നഷ്ടപ്പെട്ടു മതിയായ പണവും കിട്ടിയില്ല എന്ന സ്ഥിതിയിൽ ജീവിതം തന്നെ…
Read Moreനെല്ലിയാമ്പതി ചുരംറോഡിൽ കാട്ടാനയിറങ്ങി; സെൽഫിയെടുത്തും ആർപ്പുവിളിച്ചും സഞ്ചാരികൾ; ആശങ്കയുടെ നടുവിൽ നാട്ടുകാർ
നെല്ലിയാന്പതി : കുണ്ടറചോല പതിനാലാം വ്യൂ പോയിന്റ് റോഡിൽ അമ്മയും കുഞ്ഞു മായ കാട്ടാനക്കൂട്ടം ഇറങ്ങി വിനോദ സഞ്ചാരികളായ യാത്രക്കാർക്ക് കൗതുകമായി. കഴിഞ്ഞ ദിവസം റോഡിലിറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയത്. അല്പസമയത്തിനുശേഷം ചുരം റോഡിലിറങ്ങിയ ആനക്കൂട്ടം സഞ്ചാരികളേയും മറ്റും ശല്യം ചെയ്യാതെ കാട്ടിലേക്കു കയറി. ഇരുചക്ര വാഹനങ്ങളും വലിയ വാഹനങ്ങളും ആനകളുടെ വശങ്ങളിലൂടെ പോയെങ്കിലും യാത്രകാരെയും മറ്റും ശല്യം ചെയ്തിരുന്നില്ലെന്നതും സഞ്ചാരികൾക്ക് കൗതുക കാഴ്ചയൊരുക്കി. കഴിഞ്ഞ ദിനങ്ങളിൽ നെല്ലിയാന്പതിയിൽ സഞ്ചാരികളുടെ തിരക്ക് കൂടി വരുന്നുണ്ടേല്ലും ആനയോടുള്ള ഭയം മാറിയതായും സഞ്ചാരികളിൽ പലരും പറഞ്ഞു. ഫോട്ടോ എടുക്കുന്നതിനായി തിടുക്കം കൂട്ടുന്ന ചെറുപ്പക്കാരും അപകടം വരുത്തുമോയെന്ന ആശങ്കയും നെല്ലിയാന്പതി നിവാസികൾ പറഞ്ഞു.
Read Moreപൂരാവേശത്തിൽ ജനക്കൂട്ടം; ബൈക്കുമായി കള്ളൻപാഞ്ഞു; കള്ളനെ തിരിച്ചറിയാൻ സിസിടിവി ദൃശ്യം പുറത്തുവിട്ട് പോലീസ്
മണ്ണാർക്കാട് : മണ്ണാർക്കാട് പൂരത്തിനിടെ ബൈക്ക് മോഷണം നടത്തിയ പ്രതിക്കായി അന്വോഷണം തുടങ്ങി. മണ്ണാർക്കാട് പൂരം നടക്കുന്ന മാർച്ച് 16ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ഹോട്ടൽ റിട്സി മലബാറിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയത്. മോഷണ ദൃശ്യം സിസിടിവിയിൽ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.ഈ സാഹചര്യത്തിലാണ് പോലീസ് സിസിടിവി ദൃശ്യം പുറത്തുവിട്ടത്. പ്രതിയെ തിരിച്ചറിയുന്നവർ മണ്ണാർക്കാട് പോലീസിൽ വിവരമറിയിക്കണമെന്ന് സിഐ പി.അജിത്കുമാർ അറിയിച്ചു. കെഎൽ 50 എഫ് 7884 ഹീറോ ഗ്ലാമർ ബൈക്കാണ് മോഷണം പോയത്.
Read Moreഅർധനഗ്നനാക്കി കൂട്ടംചേർന്ന് ആക്രമിച്ചു; ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; കുറ്റപത്രം വായിച്ചുകേട്ടപ്പോൾ പൊട്ടിക്കരഞ്ഞ് മധുവിന്റെ അമ്മയും സഹോദരിയും
മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിലെ 15 പ്രതികളുടെ കുറ്റപത്രം കോടതിയിൽ വായിച്ചുകേൾപ്പിച്ചതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രാജേന്ദ്രൻ. ഒന്നു മുതൽ 11 വരെയും 13 മുതൽ 16 വരെയുമുള്ള പ്രതികളുടെ കുറ്റപത്രമാണു വായിച്ചത്. അസുഖത്തെ തുടർന്ന് 12ാം പ്രതി കോടതിയിൽ ഹാജരായിരുന്നില്ല. 29നു കേസ് പരിഗണിക്കുന്പോൾ ഈ പ്രതിയുടെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുമെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കോടതിയിലെത്തിയിരുന്നു. കുറ്റപത്രം കേട്ട് മധുവിന്റെ അമ്മയും സഹോദരിയും കോടതിയിൽ പൊട്ടിക്കരഞ്ഞു. മണ്ണാർക്കാട് പട്ടികജാതി – പട്ടികവർഗ പ്രത്യേക കോടതിയിലാണു കുറ്റപത്രം വായിച്ചുകേൾപ്പിച്ചത്. മധുവിന്റെ പേരിൽ മോഷണക്കുറ്റം ആരോപിക്കുകയും മാരകായുധങ്ങളും മറ്റും ഉപയോഗിച്ച് മർദിച്ചു കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മലയിൽ നിന്ന് അർധനഗ്നനായി എത്തിച്ച് പ്രതികൾ കൂട്ടംചേർന്ന് ആക്രമിച്ചു, കൈകൾ കൂട്ടിക്കെട്ടിയ നിലയിലുള്ള മധുവിനെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളും…
Read Moreപത്താം ക്ലാസ് വിദ്യാർഥിനിക്കു വാട്സ് ആപ്പിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വീഡീയോകളും അയച്ചുനല്കി! പോക്സോ കേസിൽ ഹൈസ്കൂൾ അധ്യാപകൻ അറസ്റ്റിൽ
തിരുപ്പൂർ : പത്താം ക്ലാസ് വിദ്യാർഥിനിക്കു വാട്സ് ആപ്പിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വീഡീയോകളും അയച്ചുനല്കിയ അധ്യാപകനെ പോക്സോ ആക്ടിൽ അറസ്റ്റുചെയ്തു. ധാരാപുരം ദാസർപ്പട്ടി ഗവ. ഹൈസ്കൂളിലെ സാമൂഹ്യ ശാസ്ത്രം അധ്യാപകൻ ഉടുമല ഗാന്ധിനഗർ മണികണ്ഠ രാജ് (42) ആണ് അറസ്റ്റിലായത്. സ്കൂളിലെ വാട്സ് ആപ്പ് ഗ്രൂപ്പിൽനിന്നും പത്താം ക്ലാസ് വിദ്യാർഥിനിയായ പെണ്കുട്ടിയുടെ നന്പർ എടുത്ത് അശ്ലീല സന്ദേശങ്ങളും അശ്ലീല ഫോട്ടോകളും വീഡിയോകളും അയച്ചതിനെതുടർന്ന് സ്കൂൾ പ്രധാനാധ്യാപിക വിദ്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ധാരാപുരം ഓൾ വിമൻസ് പോലീസ് മണികണ്ഠരാജിനെ പോക്സോ ആക്ടിൽ അറസ്റ്റു ചെയ്യുകയായിരുന്നു.
Read Moreഒന്നിനും സമയമില്ലെന്ന് എപ്പോഴും പറയുന്ന മലയാളി വീട്ടമ്മമാർ ഈ ജീവിതമൊന്ന് അറിയണം! വിവിധ മേഖലകളിൽ തിളക്കം; റോൾ മോഡലായി കവിത
വടക്കാഞ്ചേരി: പാർളിക്കാട് സ്വദേശിനിയായ വീട്ടമ്മ ശ്രദ്ധേയമാകുന്നു. അത്ലറ്റ്, ഡ്രൈവർ, തെങ്ങുകയറ്റക്കാരി, നർത്തകി എന്ന നിലകളിലെല്ലാം മിന്നിത്തിളങ്ങുന്ന പാർളിക്കാട് സ്വദേശിനി വാലിപ്പറന്പിൽ വീട്ടിൽ വി.കെ. ബാബുവിന്റെ ഭാര്യ എസ്. കവിത (43)യാണ് ഈ മിടുക്കി. ഒന്നിനും സമയമില്ലെന്ന് എപ്പോഴും പറയുന്ന മലയാളി വീട്ടമ്മമാർക്കു റോൾ മോഡലാവുകയാണ് കവിത. കുടുംബശ്രീ പ്രവർത്തകയും പാലക്കാട് വെസ്റ്റ് വുമണ്സ് ഫെഡറേഷൻ ലേബർ ബാങ്ക് കോഓർഡിനേറ്ററുമായ കവിത മികച്ച അത്ലറ്റാണ്. കോഴിക്കോടു നടന്ന സംസ്ഥാനതല മത്സരത്തിൽ ഡിസ്കസ് ത്രോയിലും നടത്തത്തിലും ഒാട്ടം, റിലേ മത്സരങ്ങളിലും മെഡലുകൾ വാരിക്കൂട്ടിയ ഈ വീട്ടമ്മ, നവംബർ 27 നു വാരണാസിയിൽ നടന്ന ദേശീയ മീറ്റിൽ ഡിസ്കസ് ത്രോ, നടത്തം മത്സരങ്ങളിൽ മൂന്നാം സ്ഥാനം നേടി. ഇനി ജപ്പാനിൽ നടക്കാനിരിക്കുന്ന രാജ്യാന്തര മീറ്റിൽ പങ്കെടുക്കണമെന്നാണ് കവിതയുടെ ആഗ്രഹം. പക്ഷേ, സാന്പത്തികം വിലങ്ങുതടിയാണ്. മത്സരിക്കാനായി ഏതെങ്കിലും സ്പോണ്സറെ ലഭിക്കുമെന്നാണ് കവിതയുടെ പ്രതീക്ഷ.…
Read Moreമരങ്ങൾക്കു ജീവന്റെ വില; മരങ്ങളുടെ ശ്മശാന ഭൂമിയിൽ എത്തുന്നവർക്ക് മരതൈ നൽകി മരമിൽ നടത്തിപ്പുകാരൻ രാജേഷ് അടയ്ക്കാപുത്തൂർ
മംഗലം ശങ്കരൻകുട്ടി ഒറ്റപ്പാലം : മരങ്ങൾക്കു ജീവന്റെ വിലയുണ്ടെന്ന ഓർമപ്പെടുത്തലുമായി ഇവിടെ ഒരാൾ. മരങ്ങൾ സംരക്ഷിക്കാനും പുതിയവ നട്ടുപിടിപ്പിച്ചു ഭൂമിക്ക് പച്ചപ്പിന്റെ മേൽക്കൂരയൊരുക്കാനും ജീവിതം തന്നെ മാറ്റിവച്ച വൃക്ഷസ്നേഹിയാണ് അടയ്ക്കാപുത്തൂർ സംസ്കൃതിയുടെ രാജേഷ്. സംസ്കൃതിയെന്ന സംഘടന ഇതിനകം നട്ടുപിടിപ്പിച്ചതും വിതരണം ചെയ്തതും പതിനായിരക്കണക്കിനു വൃക്ഷത്തൈകളാണ്. ഇതിനെല്ലാം ചുക്കാൻ പിടിച്ചതു രാജേഷ് അടയ്ക്കാപുത്തൂരാണ്. മരങ്ങളുടെ ശ്മശാനഭൂമിയായ മരമില്ലിൽനിന്നാണ് രാജേഷിനു വൃക്ഷ സംരക്ഷണത്തിന്റെ ബോധോദയമുണ്ടാകുന്നത്. ഉയർന്നു വരുന്ന ചൂടിന്റെ കാഠിന്യമാണ് ഈ ചിന്തയിലേക്കു രാജേഷിനെ എത്തിച്ചത്. ആഗോള താപനത്തിനു മരമാണ് മറുപടി എന്ന പരിസ്ഥിതി സന്ദേശം ജീവിതത്തിൽ സ്വീകരിച്ച രാജേഷ് പത്തുവർഷത്തിലധികമായി വൃക്ഷങ്ങളുടെ ഇഷ്ടതോഴനാണ്. മരമില്ലിൽ ജീവനക്കാരനായി രാജേഷ് ഉപജീവനം നടത്തിവരുന്നത് ഒരുപക്ഷേ വിധിവൈപരീത്യമാകാം.എന്നാൽ ഇതിനകം രാജേഷ് രണ്ടുലക്ഷത്തിൽപരം പുതുമരങ്ങൾക്കു ഭൂമിയിൽ ജീവൻ നൽകിയാണ് തന്റെ തൊഴിൽശാപത്തിന് പ്രായശ്ചിത്തം ചെയ്യുന്നത്. പരിസ്ഥിതി സംഘടനയായ അടയ്ക്കാ പുത്തൂർ സംസ്കൃതിക്കു രൂപം…
Read Moreയുക്രെയ്നിൽനിന്നും മലയാളി വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിച്ച ജിയോജിത്ത് ജോർജിനു അഭിനന്ദന പ്രവാഹം
കഴിഞ്ഞ മാസം 24ന് പുലർച്ചെയായിരുന്നു ആദ്യ ഷെല്ലിംഗ്. യൂണിവേഴ്സിറ്റിക്കടുത്ത ഫ്ളാറ്റിലായിരുന്നു ജിയോജിത്തും കൂട്ടരും. കെട്ടിടം കുലുങ്ങിയുള്ള ശബ്ദത്തിൽ എല്ലാവരും പകച്ചുനിന്നു. ധൈര്യം സംഭരിച്ച് കിട്ടാവുന്ന അത്യാവശ്യ സാധനങ്ങളെല്ലാം പായ്ക്ക് ചെയ്ത് പുറത്തേക്ക് ഓടി. അധികദൂരമല്ലാത്ത 100 അടിയോളം താഴ്ചയുള്ള മെട്രോ സ്റ്റേഷനിലേക്കായിരുന്നു ഓട്ടം. അവിടെ മൂന്നു ദിവസം കഴിഞ്ഞു. മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ വരുന്ന സഹിക്കാനാവാത്ത തണുപ്പും ഉറങ്ങാത്തതിന്റെ തളർച്ചയും ഭക്ഷണം ഇല്ലാത്തതും എല്ലാവരേയും മാനസികമായും തളർത്തി. കർഫ്യൂവിൽ ഇളവ് അനുവദിക്കുന്പോൾ പുറത്തുകടന്ന് കടകൾക്കു മുന്നിൽ മണിക്കൂറുകളോളം വരിനിന്ന് കിട്ടുന്ന ഭക്ഷണസാധനങ്ങൾ വാങ്ങി കരുതിവച്ചു. ഈ സമയമാണ് ജിയോജിത്ത് പഠിക്കുന്ന കോളജിലെ കർണാടക സ്വദേശിയുടെ മരണമുണ്ടാകുന്നത്.യുക്രെയ്നിലെ ഗുരുതരാവസ്ഥയറിഞ്ഞ വീട്ടുകാർക്കും ഭയപ്പാട് കൂടി. ഫോണിലൂടെ ബന്ധപ്പെടാൻ കഴിയാത്ത സ്ഥിതി പല ദിവസങ്ങളിലും പേടി കൂട്ടിയതായി ജോർജ് പറഞ്ഞു.ഖാർക്കീവിൽ മിസൈലാക്രമണവും ഷെല്ലാക്രമണവും രൂക്ഷമായതോടെ എല്ലാ ആളുകളും ഖാർക്കീവ്…
Read Moreനാട്ടിലെങ്ങും വനിതാ ദിനാഘോഷം; ആരും സംരക്ഷിക്കാനില്ലാതെ തിരുവില്വാമല ടൗണിലൂടെ അമ്മിണി നടന്നുകൊണ്ടേയിരിക്കുന്നു…
തിരുവില്വാമല: ഇത് അമ്മിണി. മനോനില തെറ്റി ആരും സംരക്ഷിക്കാനില്ലാതെ പതിറ്റാണ്ടുകളായി തിരുവില്വാമല ടൗണ് പരിസരത്ത് അലയുന്നു. ആരെങ്കിലും വച്ചുനീട്ടുന്ന ഭക്ഷണവും കഴിച്ച് രാവിലെ മുതൽ വൈകുന്നേരം വരെ ടൗണിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ കൈയിലെ ഭാണ്ഡവും പേറി പല തവണ നടക്കും. അമ്മിണിക്ക് എല്ലാം അറിയാമെങ്കിലും ചില സമയങ്ങളിൽ മനസ് അസ്വസ്ഥമാകുന്പോൾ ചിരിച്ച് കൈ കൊട്ടിയും നൃത്തംവച്ചും നടക്കും. ചില സമയങ്ങളിൽ അസഭ്യം പറഞ്ഞ് പ്രതിഷേധിക്കുന്നത് ഈ സമൂഹത്തോട് തന്നെയാണ്. ഇന്നലെ വനിതദിനത്തിൽ ആദരിക്കൽ ചടങ്ങ് നടക്കുന്ന സ്ഥലത്തിനു പുറത്തും അകത്ത് നടക്കുന്നതെന്താണെന്നറിയാതെ കുറച്ച് നേരം അമ്മിണി ഉണ്ടായിരുന്നു. വിശപ്പകറ്റാൻ അൽപം ഭക്ഷണത്തിനായി മാത്രം, ആരോടും പരിഭവമോ പരാതിയോ ഇല്ലാതെ…
Read More